വിശ്വാമിത്രം: ഭാഗം 89

viswamithram

എഴുത്തുകാരി: നിലാവ്‌

പിറ്റേന്ന് രാവിലെ കണ്ണ് തുറന്നതും വിശ്വ ബെഡിൽ കൈ കൊണ്ട് പരതി.... ശ്ശെ... അവളില്ലെന്ന് ഓർമ വന്നതും തലക്ക് കൈ കൊടുത്തു വിശ്വ രണ്ട് മിനിറ്റ് ഇരുന്നു... ഒന്ന് വിളിച്ചു നോക്കിയാലോ.... ഫോൺ എത്തിച്ചു നമ്പർ എടുത്തതും,,,, ഇങ്ങോട്ട് വിളിച്ചാൽ എന്താ ഞാൻ എപ്പോഴും മൂട് താങ്ങി പോണം.. ഇപ്പോൾ വിളിച്ചാൽ അവള് വിചാരിക്കും ഞാൻ അവളേം ആലോചിച്ചു കടൽ കരയിലൂടെ സെന്റി അടിച്ചു നടക്കുവാണെന്ന്.. അതോണ്ട് എന്റെ പട്ടി വിളിക്കും.... വേണേൽ ഇങ്ങോട്ട് വിളിക്കട്ടെ.. ഹഹാ... വിശ്വ ഫോൺ ബെഡിലേക്കിട്ട് കൊണ്ട് ഫ്രഷ് ആവാൻ വേണ്ടി പോയി.... സേതുവേട്ടാ.. എനിക്ക് വയ്യാട്ടോ.. ഇതിനെ ഇന്ന് തന്നെ പറഞ്ഞയച്ചോ.. എന്തൊരു ഉറക്കാ നോക്കിക്കേ.. ഇങ്ങനെ ഉണ്ടോ ഉറക്ക പ്രാന്ത്.. മണീ നിന്റെ ഈ ചത്ത ഉറക്കം കുഞ്ഞുങ്ങളെയും ബാധിക്കും.... എണീക്ക് കുട്ടി..... പ്രീതാമ്മ പുതപ്പ് ഇങ്ങോട്ട് പിടിച്ചു വലിക്കുമ്പോൾ മിത്രയും കുട്ടൂസും കൂടി അങ്ങോട്ട് പിടിച്ചു വലിക്കുവാണ്... അമ്മാ.. ഒങ്ങട്ടെ.... സഹി കെട്ട് ലാസ്റ്റ് കുട്ടൂസ് തലപൊക്കി അമ്മയെ നോക്കി പറഞ്ഞു....

അമ്മ ഇവനെ വയറ്റിൽ ഉണ്ടായി ഇരിക്കുമ്പോൾ ഉറങ്ങിയിട്ടാ ഇവൻ ഇങ്ങനെ ഉറങ്ങുന്നേ... മിത്രയും ചുക്കാൻ പിടിച്ചു.... നീയതും പറഞ്ഞു ഇരുന്നോ.. അവിടെയും ഇങ്ങനെ ആണോ.. വിശ്വ ഓഫിസിൽ എത്തി കാണും.. നീ അവന്റെ കാര്യങ്ങൾ ഒന്നും നോക്കാറില്ലേ മണീ 🤨... അമ്മ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു... പക്ഷെ മിത്രയുടെ മനസ്സിൽ അത്രയും നിറഞ്ഞു നിന്നത് വിശ്വ മാത്രം ആയിരുന്നു... ഞാൻ എണീറ്റു.. അമ്മ പൊക്കോ... വേഗം എഴുന്നേറ്റിരുന്നു കുട്ടൂസിനെ കണ്ണ് കാണിച്ചു കൊണ്ട് മിത്ര പറഞ്ഞു.. നാനും... കുട്ടൂസും മൂടും പൊക്കി എണീറ്റ് രണ്ട് കയ്യും കെട്ടി ഇരുന്നു... ഞാൻ പോയിട്ട് വീണ്ടും പുതപ്പെടുത്തു മൂടാൻ അല്ലെ.. എന്താന്ന് വെച്ചാ ചെയ്യ്‌.. അമ്മ അതും പറഞ്ഞു സ്ഥലം വിട്ടു... അമ്മ പോയെന്ന് കണ്ടതും മിത്ര ഫോൺ എടുത്ത് നോക്കി... വല്ല മെസ്സേജോ വിളിയോ... എവിടെ നമുക്കൊക്കെ ആര് വിളിക്കാൻ.. പോയത് ഭാഗ്യം എന്ന് വെച്ച് നടക്കുന്നവരാ.... ഹും... മിത്ര ഫോൺ ബെഡിലേക്കെറിഞ്ഞു കുട്ടൂസിനേം എടുത്ത് പോയി.... അങ്ങനെ ഈഗോ പിടിച്ച കഴുതയും പേ പിടിച്ച വക്കീലും രണ്ട് വഴിക്ക് ആവുകയാണ് സൂർത്തുക്കളെ...

ആവുകയാണ്.. 😛 ✨️✨️✨️✨️✨️✨️ അങ്ങനെ ഒരാഴ്ചയും രണ്ടാഴ്ചയും ശടെ പടേന്ന് മിത്രക്ക് പോയപ്പോൾ വിശ്വക്ക് ഒച്ചിഴയുന്നത് പോലെ ആയിരുന്നു ദിവസങ്ങൾ... (അങ്ങനെ എങ്കിൽ ഒച്ചിന്റെ കഴുത്തിൽ കയറിട്ടു കെട്ടി വലിച്ചിഴച്ചു കൊണ്ട് പൊക്കൂടെ.. വക്കീൽ ആണെന്ന് പറഞ്ഞിട്ടെന്താ ബുദ്ധി വേണ്ടേ... ഹ്ഹ്ഹ് 🙈) .... വിശ്വ രാവിലെ തന്നെ ഫോണിലേക്കും ഗേറ്റിലേക്കും മാറി മാറി നോക്കി നിക്കുവാണ്... But y? ... വീട്ടുകാര് കൊടുത്ത ഒരാഴ്ചയും വിശ്വ അറിയാതെ കൂട്ടി കൊടുത്ത ഒരാഴ്ചയും കഴിഞ്ഞു... എന്നിട്ടും കുട്ടി വന്നില്ല.... it's a സങ്കട tym 🤭..... കുറെ നേരം തട്ടി മുട്ടി നിന്നിട്ടും ആള് വരണ കാണാൻ ഇല്ല്യാ.. ലാസ്റ്റ് വീട്ടിൽ ഉള്ള ബാക്കി മനുഷ്യ ജാതികൾ ഒക്കെ വിശ്വയെ നോക്കാൻ തുടങ്ങി.... ഗതി കെട്ട് കാറിന്റെ ചാവിയും എടുത്ത് വക്കീൽ കോടതിയിലേക്ക് പോയി... എന്നാലും മിത്ര വന്നോ എന്നറിയാൻ ഫയൽ മറന്നെന്നും പറഞ്ഞു വീണ്ടും വന്നു.. മിത്ര പോയിട്ട് മിത്രയുടെ മി പോലും ഇല്ല്യാ... 😪 ലെ മിത്ര ആണെങ്കിൽ അവിടുത്തെ ചക്കയും മാങ്ങയും തിന്ന് തടി ഒക്കെ സെറ്റ് ആയി ചുന്ദരി ആയി വക്കീലിന്റെ വീട്ടിലോട്ട് വരാൻ പുറപ്പെട്ടു നിക്കുവാണ്...

ഇതൊന്നുമറിയാതെ അസ്വസ്ഥനായി കോടതി മുറിയിലൂടെ അയവിറക്കി,,, വരുവാനില്ലാരുമീ വിജനമാം... പാട്ടും പാടി നടക്കുന്നു.... ..... മിത്ര വീട്ടിൽ എത്തിയതേ വിശ്വയോട് മിണ്ടില്ലെന്ന് മൂന്ന് വട്ടം ആണയിട്ട് സത്യം ഇട്ടിട്ടാണ് വന്നേക്കുന്നെ... കേറി വന്നതേ ലവള് വീട് മൊത്തം ഒന്ന് കണ്ണോടിച്ചു... ആ പേ പിടിച്ച വക്കീലിനെ ഇങ്കെ എതാവത് കാണുന്നുണ്ടോ 🧐.... വക്കീലേട്ടൻ പോയി തിരയേണ്ട... മിത്രയുടെ തിരച്ചിൽ കണ്ട് ദിച്ചി പറഞ്ഞു... ശ്ശേ പോയോ.. നിനക്കൊക്കെ എന്താടി ഇവിടെ പണി.. ഒന്ന് പിടിച്ചു വെച്ചൂടെ അയാളെ.. ഞാൻ പറഞ്ഞതല്ലേ ഇന്ന് വരുന്നെന്നു... ഷോ കാണിക്കാമെന്ന് വെച്ചപ്പോൾ എല്ലാം മൂഞ്ചി.. ഇനി അങ്ങേര് വരുമ്പോഴേക്കും ഞാൻ ഉറങ്ങി കുത്തുപാള എടുത്തിട്ടുണ്ടാവും.. നേരത്തെ വരുത്തണേ ഭഗവാനെ... എന്നിട്ട് വേണം എനിക്കീ സാരിയും നിവർത്തി പിടിച്ചു മുന്നിലൂടെ നടക്കാൻ... മിത്ര മൈൻഡിൽ സ്വപ്നം കണ്ട് കൊണ്ട് പറഞ്ഞു..

ജയലക്ഷ്മിയുടെ പരസ്യം ആണോടി.. മധുര സ്വപ്നങ്ങളെകും ജയലക്ഷ്മി.... ദിച്ചി പാടി കേറുവാണ്.... കിന്നാരം ചൊല്ലും ജയലക്ഷ്മി... കൂട്ട് പിടിച്ചു അച്ഛൻ എൻട്രി ടിക്കറ്റ് എടുത്തു... മനമോഹിനി ആയെൻ ജയലക്ഷ്മി.... അമ്മ ചായ പാത്രം കയ്യിൽ പിടിച്ചു കൊണ്ട് വന്നു.... എന്താപ്പോ ഉണ്ടായേ... 🙄 മിത്ര നിവർത്തി പിടിച്ചു നിന്ന സാരി അരയിൽ കുത്തി... ഐശ് മോളെപ്പോ വന്നു... മിത്രയെ കണ്ടതും അമ്മ ചായ ടേബിളിൽ വെച്ച് കൊണ്ട് ചോദിച്ചു... വന്നിട്ട് ഒരഞ്ചു മിനിറ്റായി.... മിത്ര ചെയറിലേക്കിരുന്നു ചായ ഗ്ലാസ്സിലേക്ക് പകർന്നു കുടിച്ചു.... അമ്മേം അച്ഛനും വന്നില്ലേ.... മീനാമ്മ നാലുപാടും നോക്കി കൊണ്ട് ചോദിച്ചു... ആ മിച്ചർ ഇങ്ങെടുക്ക് അമ്മേ... ലെ ദിച്ചി... ഇല്ലമ്മേ ഞാൻ ഒറ്റക്ക് ബസിലാ വന്നേ.... കുട്ടൂസ് സമ്മതിക്കുന്നില്ല... മിത്ര മിച്ചർ വാരി പൊത്തി കൊണ്ട് പറഞ്ഞു... അമ്മാ മിത്ര തടിച്ചുരുണ്ടു വെളുത്തു തുടുത്തില്ലേ... മിത്രയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ദിച്ചി ചോദിച്ചു... ഓ ഇത്തിരി ഭേദം ഒക്കെ വെച്ചിട്ടുണ്ട്.. അല്ല മോളെ നിനക്ക് വിശ്വയെ വിളിക്കായിരുന്നില്ലേ.. അവൻ വന്ന് കൊണ്ട് വരുമായിരുന്നല്ലോ...

അമ്മ അവളുടെ അടുത്തേക്കിരുന്നു മുടി തഴുകി കൊണ്ട് പറഞ്ഞു... അതിന് അങ്ങേർക്ക് കൊണ്ട് ആക്കാനുള്ള ആവേശമേ ഉണ്ടായിരുന്നുള്ളു അമ്മേ.. ഞാൻ പോയിട്ട് ഇത് വരെ എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.. ഒരു മെസ്സേജ്.. ഒരു വിളി.... ഏഹേ.. ഒക്കെ പോട്ടെ അങ്ങേരുടെ കൊച്ചുങ്ങൾ അല്ലെ എന്റെ വയറ്റിൽ കിടക്കുന്നെ ഒന്ന് സുഖാണോ എന്ന് ചോദിക്കാൻ പോലും വന്നില്ല... ഞാൻ എപ്പോ വിളിച്ചാലും ഫോൺ ബിസി... മെസ്സേജ് അയച്ചാൽ റീഡ് ചെയ്യും ബട്ട്‌ റിപ്ലൈ ഇല്ല്യാ... ഹ്ഹഹ്ഹ... മിത്ര ഇല്ലാത്ത മൂക്ക് പിഴിഞ്ഞ് സാരിയിൽ തുടച്ചു... എന്തൊരു തള്ളാടി... നിന്റെ തലയിൽ ഇരിക്കുന്ന പേൻ വരെ തള്ളി പോവും ഇങ്ങനെ തള്ളിയാൽ... സത്യാവസ്ഥ എനിക്കും വക്കീലിനും മാത്രല്ലേ അറിയൂ... ദിച്ചി മിത്രയെ അടപടലം നോക്കി... എടാ സൊത്തൂട്ടാ നീയെന്ത് പണിയാടാ കാണിച്ചത്... അച്ഛൻ മുന്നിലേക്ക് നോക്കി കൊണ്ട് പറഞ്ഞതും മിത്ര ഒന്ന് ഞെട്ടി... തിരിഞ്ഞു നോക്കിയപ്പോൾ ദേ നിക്കുന്നു വവ്വാൽ കണക്കെ കോട്ടും കയ്യിലിട്ട് വക്കീൽ... ഈശ്വരാ പറഞ്ഞതൊന്നും കേട്ടിട്ടുണ്ടാവല്ലെ.. കേട്ടാൽ തന്നെ എന്താ 50 ശതമാനം മാത്രല്ലേ നുണ ഉള്ളൂ... വിശ്വയെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചു കൊണ്ട് മിത്ര ചായ മൊത്തി മൊത്തി കുടിക്കാൻ തുടങ്ങി....

ഓ അച്ഛാ വല്യ വക്കീൽ ആയിപ്പോയില്ലേ അതോണ്ട് ഫോൺ വിളിച്ചാൽ എടുക്കാനോ മെസ്സേജ് വന്നാൽ റിപ്ലൈ കൊടുക്കാനോ സമയം ഒന്നും കിട്ടില്ല... കോട്ട് ചെയറിൽ വെച്ച് ദിച്ചിയെ ചെയറോടെ പിടിച്ചു അപ്പുറത്തേക്ക് മാറ്റി ഇരുത്തി മിത്രയുടെ തൊട്ടടുത്തു ചെയർ ഇട്ട് വിശ്വ അതിൽ സ്ഥാനം പിടിച്ചു... ഞാൻ പോയി ഡ്രസ്സ്‌ മാറ്റിയിട്ട് വരാം... മിത്രക്കെന്തോ ഒരു ഉൾകിടിലം... മോള് മൊത്തം കഴിച്ചില്ലല്ലോ... അമ്മ ഇളിച്ചു കൊണ്ട് ചോദിച്ചു... വയറ് നിറഞ്ഞു കാണും അമ്മേ... മിത്രയെ തന്നെ സസൂക്ഷ്മം നോക്കി കൊണ്ട് വിശ്വ പറഞ്ഞു... അയ്യേ... വിശ്വയുടെ അർത്ഥം വെച്ചുള്ള നോട്ടം കണ്ടതും മിത്ര ചൂളി കൊണ്ട് റൂമിലേക്ക് ഏറ്റു പിടിച്ചു.. പിന്നാലെ വിശ്വയും.... ഡ്രസ്സ്‌ മാറാൻ വേണ്ടി റൂമിൽ കേറി മിത്ര ഡോർ ലോക്ക് ചെയ്യാൻ തുടങ്ങിയതും വിശ്വ ഉള്ളിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു... മിത്ര മൈൻഡ് ചെയ്യാതെ കബോഡിൽ നിന്നും ലൂസായ ഡ്രസ്സ്‌ എടുത്ത് ബെഡിൽ വെച്ച് സാരിയുടെ പിൻ ഊരാൻ തുടങ്ങി... ഹാ അതന്നെ തൊടീപ്പിക്കാതെ കൊതിപ്പിക്കണം.... 🙈.... ഒരുമ്മ തരാൻ പോലും നാണം കുണുങ്ങി നിൽക്കുന്ന മിത്ര ചെയ്യുന്നത് കണ്ടതും വിശ്വ കണ്ണും തള്ളി ബെഡിൽ ഇരുന്നു... അയ്യേ ഇതൊരുമാതിരി... വിശ്വയുടെ നോട്ടം കണ്ട് മിത്ര പിറുപിറുത്തു... ചുവന്ന കളറിൽ ഗോൾഡൻ കളർ ബോർഡറുള്ള സാരിയാണ് ഉടുത്തിരിക്കുന്നെ...

ഒന്നൂടി തടിച്ചുരുണ്ടു കവിളൊക്കെ ഉണ്ട ആയിട്ടുണ്ട്.... അതിനെ ത്രസിപ്പിക്കാൻ എന്ന വണ്ണം സീമന്ത രേഖയിലെ കുങ്കുമം.... പോയതിനേക്കാൾ നന്നായി വയറ് ചാടിയിട്ടുണ്ട്..... അത് കണ്ട് നിക്കാൻ വയ്യാതെ വിശ്വ ചാടി എണീറ്റ് മിത്രയുടെ തോളിൽ കൈ വെച്ചു... എ.. എന്താ.. പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും മിത്രയുടെ ശബ്ദം ഇടറിപ്പോയി... കുഞ്ഞേ.... മിത്രയുടെ കവിളിൽ തലോടി കൊണ്ട് വിശ്വ വിളിച്ചു.... രണ്ടാഴ്ച ഈ വിളി ഒന്നും കണ്ടില്ലല്ലോ... അപ്പോ എവിടെ പോയി കുഞ്ഞ്... വിശ്വയുടെ കൈ ശക്തിയോടെ തട്ടി മാറ്റി കൊണ്ട് മിത്ര ചോദിച്ചു... ഇവിടെ ഉണ്ടായിരുന്നല്ലോ... നെഞ്ചിൽ കൈ വെച്ച് കള്ളച്ചിരിയോടെ വിശ്വ പറഞ്ഞു... ആ ഇനി മുതൽ നെഞ്ചിൽ കൈ വെച്ച് കുഞ്ഞേ കുഞ്ഞേന്ന് വിളി.... സാരി ഊരി മാറ്റി ബെഡിലേക്കിട്ട് കൊണ്ട് മിത്ര ഉച്ചത്തിൽ പറഞ്ഞു... നമ്മുടെ മക്കള് വലുതായല്ലോ... പെട്ടെന്ന് വിശ്വയുടെ കൈ മിത്രയുടെ വയറിലൂടെ ചുറ്റി വരിഞ്ഞു.... തൊടണ്ട എന്നെ.. നിക്കിഷ്ടല്ല... കൈ മുട്ട് കൊണ്ട് വിശ്വയുടെ വയറിൽ കുത്തി കൊണ്ട് മിത്ര പറഞ്ഞു.. അപ്പോഴേക്കും മിത്ര കരഞ്ഞു തുടങ്ങിയിരുന്നു... അയ്യേ വക്കീലിന്റെ ഗുണ്ടു കരയാ...

മിത്രയുടെ തോളിൽ താടി വെച്ച് അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് വിശ്വ ചോദിച്ചു... ഞാൻ കരഞ്ഞതൊന്നും അല്ല കണ്ണീന്ന് വെള്ളം വരുന്നതാ.... വേറെങ്ങോ നോക്കി മിത്ര പറഞ്ഞു... ചുണ്ട് എങ്ങോട്ടാ പോവുന്നെ ചുളുങ്ങി ചുളുങ്ങി... മിത്രയുടെ ചുണ്ടിൽ തൊട്ട് കൊണ്ട് വിശ്വ ചോദിച്ചു... പാലക്കാട്ടിക്ക്... കണ്ണ് തുടച്ചു തിരിഞ്ഞു നിന്ന് കൊണ്ട് മിത്ര പറഞ്ഞു.... അപ്പോ ഇവിടെ നിക്കണ്ടേ.... വിശ്വ കുനിഞ്ഞു മിത്രയുടെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു... എന്നാലും നിങ്ങൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയില്ലല്ലോ... മക്കളുടെ കാര്യം അന്വേഷിച്ചു പോലും വിളിച്ചില്ലല്ലോ.. എനിക്കിഷ്ടല്ല... അതും പറഞ്ഞു മിത്ര വിശ്വയെ കെട്ടിപ്പിടിച്ചു കരഞ്ഞു.... ഇഷ്ടല്ലെങ്കിലും കെട്ടിപ്പിടിക്കും ലെ... വിശ്വ മിത്രയെ തിരികെ പിടിച്ചു കൊണ്ട് ചോദിച്ചു... കണ്ടോ ഞാൻ അത്രയും സീരിയസ് ആയി പറയുമ്പോ തമാശിക്കുന്നത് കണ്ടോ.. ഞാൻ തെറ്റാ പക്ഷെ മുണ്ടും... 😪 വിശ്വയുടെ മുഖത്തേക്ക് നോക്കി മിത്ര പറഞ്ഞു... ഗുണ്ടുമണി തെറ്റാണോ... എന്നാൽ ഞാൻ എന്റെ മക്കളോട് സംസാരിക്കട്ടെ... കുനിഞ്ഞിരിക്കാൻ നോക്കിയതും മിത്ര പിറകോട്ടു മാറി...

അവരും തെറ്റാ.. ഞങ്ങൾ മൂന്നാളും കൂടി നിങ്ങളോട് മിണ്ടില്ല എന്ന് പ്ലാനിട്ട് വന്നതാ... വയറ് മറച്ചു പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... ഓഹോ അങ്ങനെ ആണോ.... എന്റെ പൊന്ന് കുഞ്ഞേ എന്നെ ഒന്ന് സംസാരിക്കാൻ അനുവദിക്ക്... എനിക്ക് അത്രക്ക് സഹിക്കാൻ പറ്റാത്തോണ്ടാ ഞാൻ നിന്നോട് പറയാതെ പോന്നെ.. അന്ന് മതിൽ ചാടാം എന്ന് വെച്ചപ്പോ വിച്ചു കയ്യോടെ പിടിച്ചു... തമാശക്ക് രണ്ടാഴ്ച അവിടെ നിന്നോ എന്ന് പറഞ്ഞപ്പോ നിന്നോടാരാ അവിടെ നിക്കാൻ പറഞ്ഞെ... ഞാൻ ഈ രണ്ടാഴ്ച തീ തിന്നുവായിരുന്നു.... മിത്ര അടുപ്പിക്കുന്നില്ല എന്ന് കണ്ടതും വിശ്വ വാവിട്ട് കരയാൻ തുടങ്ങി... മിത്ര ഇതിപ്പോ എന്തോന്ന് എന്ന അവസ്ഥയിൽ താടിക്കും കൈ കൊടുത്ത് വിശ്വയെ നോക്കി... പിന്നെ ഒരു ചിരി ആയിരുന്നു... അയ്യേ വക്കീൽ കരഞ്ഞേ കൂയ് കൂയ്... മോശം മോശം.. അയ്യേ... മിത്ര വയറിനും പിടിച്ചു ചിരിക്കാൻ തുടങ്ങിയിട്ടും വക്കീൽ കരച്ചിൽ നിർത്തുന്നില്ല..... കുഞ്ഞ് കുട്ടികളുടെ പോലെ വായേം പിളർന്നു ഒരേ കരച്ചിൽ.... രംഗം പന്തിയല്ല എന്ന് കണ്ടതും മിത്ര വിശ്വയെ പിടിച്ചു ബെഡിൽ ഇരുത്തി എണീറ്റ് അവന്റെ മുന്നിൽ ചെന്ന് നിന്നു...

കുഞ്ഞുങ്ങളോട് എന്താന്ന് വെച്ചാൽ പറഞ്ഞോ... വിശ്വ ഇരിക്കുന്നത് കൊണ്ടും അതിനഭിമുഖമായി മിത്ര നിൽക്കുന്നത് കൊണ്ടും വിശ്വയുടെ മുഖത്തിന് നേരെയാണ് വയറ് വരുന്നത്... ചിക്കൻ ബിരിയാണി കണ്ട കണക്കെ വിശ്വ വയറിൽ ചുറ്റി പിണഞ്ഞു ചുണ്ട് വയറിൽ ചേർത്തു... അച്ഛന് സങ്കടം കൊണ്ടാടാ വരാഞ്ഞേ.. അമ്മയെ പോലെ പിണങ്ങല്ലേ... അച്ഛയോട് മിണ്ടണെ... ഓരോ വാക്ക് പറയുമ്പോഴും വയറിൽ മുത്തി കൊണ്ട് വിശ്വ പുക്കിൾ ചുഴിക്ക് ചുറ്റും വിരൽ കറക്കി കൊണ്ടിരുന്നു.... കഴിഞ്ഞോ.... വിശ്വയുടെ കൈ മാറ്റി അടുത്തിരുന്നു കൊണ്ട് മിത്ര ചോദിച്ചു... മ്മ്മ്... ചമ്മൽ കൊണ്ട് വിശ്വ തലയുയർത്തി നോക്കാതെ മൂളി... എന്തൊരു കരച്ചിലാണ് വക്കീലേ.. പേപ്പട്ടിക്ക് സൂചി വെച്ച പോലെ.. ഹിഹിഹിഹി... അതും പറഞ്ഞു മിത്ര ചിരിക്കാൻ തുടങ്ങി... പോടീ... വിശ്വ കെറുവോടെ എണീറ്റ് പോവാൻ തുടങ്ങിയതും മിത്ര അവന്റെ കയ്യിൽ കേറി പിടിച്ചു... മക്കള് മിണ്ടി.. ഇനി അമ്മ മിണ്ടണ്ടെ.... മിത്ര വല്ലാത്ത ഭാവത്തോടെ ചോദിച്ചു... വിശ്വ അവളുടെ അടുത്തേക്ക് തന്നെ ഇരുന്നു മുഖത്താകെ ചുംബനങ്ങൾ നൽകി....

മിണ്ടിയോ... വിശ്വ ഒരു നിശ്വാസത്തോടെ ചോദിച്ചു... ങ്ങുഹും.. കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് മിത്ര മൂളി... ചിരിയോടെ അവളുടെ ചെഞ്ചുണ്ടുകളെ കവർന്നെടുത്തു കൊണ്ട് രണ്ടാഴ്ചത്തെ സ്നേഹം മൊത്തം അതിലൂടെ അവൻ അവളിലേക്ക് പകർന്നു കൊടുത്തു... ഒരു വേളത്തെ ശ്വാസ വിലക്കിൽ മിത്ര ചുണ്ടുകൾ മാറ്റി... ഇപ്പോഴോ... മിത്രയുടെ ചുണ്ടിലേക്ക് തന്നെ തൃപ്തി വരാതെ നോട്ടം എറിഞ്ഞു കൊണ്ട് വിശ്വ ചോദിച്ചു... പോര.. കൈ നീട്ടി അവളിലേക്ക് അവനെ സ്വീകരിക്കാൻ വെമ്പി കൊണ്ട് മിത്ര തല താഴ്ത്തി... വല്ലായ്മകളുടെ കൊടുമുടികളെ തട്ടിയെറിഞ്ഞു,,,, ഡോക്ടറുടെ വാക്കുകളെ ഒരു നേരത്തേക്ക് മറന്നു അവൻ അവളിലേക്ക് പടർന്നു കേറി കൊണ്ടിരുന്നു.... ഒരിക്കലും പറിച്ചു മാറ്റാൻ കഴിയാതെ.. അവനെ സ്വീകരിച്ചു കൊണ്ട് അവളും.............. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story