ഭാര്യ: ഭാഗം 1

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

താലി കെട്ടുമ്പോൾ മനസ്സിൽ പുതിയ ജീവിതത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളായിരുന്നു.... ഹർഷേട്ടന്റെ കൈ കൊണ്ട് കെട്ടിയ താലിയിൽ തൊട്ട് കണ്ണിൽ വെച്ചു..... സീമന്ദരേഖ സിന്ദൂരത്താൽ ചുമന്നപ്പോൾ ഞാൻ ഒരു ഭാര്യയിലേക്ക് മാറുകയായിരുന്നു...... അപ്പോഴും ഹർഷേട്ടൻ എന്നെ നോക്കുന്നുണ്ടായിരുന്നില്ല സ്വന്തം വീടും വീട്ടുകാരേം വിട്ട് മറ്റൊരു വീട്ടിലേക്ക് പോകേണ്ടി വരുന്ന പെണ്ണിന് അവളുടെ പാതിയുടെ ആശ്വാസവാക്കുകൾ തന്നെ ധാരാളമാണ് അവളിലെ വേദനകൾ ശമിക്കാൻ..... നുറുങ്ങുന്ന ഹൃദയത്തോടെ ആ വീട് വിട്ടിറങ്ങിയപ്പോ ഹർഷേട്ടന്റെ കരങ്ങൾ എന്നെ താങ്ങി പിടിക്കും എന്ന് ആശിച്ചു പോയി.... സമാധാന വാക്കുകൾ പറയുമെന്ന് കരുതി പക്ഷെ എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ കാറിൽ കയറുന്നത് കണ്ടപ്പോ അടക്കി പിടിച്ച കണ്ണുനീർ ഒഴുകാൻ തുടങ്ങി വീട്ടിൽ എത്തുന്നത് വരെ ഹർഷേട്ടന്റെ ഒരു നോട്ടം പോലും എനിക്ക് നേരെ നീണ്ടില്ല..... അമ്മയുടെ കൈയിൽ നിന്ന് നിലവിളക്ക് വാങ്ങി ആ വീട്ടിലേക്ക് കയറുമ്പോഴും ഹർഷേട്ടൻ മാറി നിന്ന് "തന്നോട് ഇനി എന്തെങ്കിലും അനിഷ്ടം ഉണ്ടാവോ...

ഏയ്യ് ടെൻഷൻ കൊണ്ടാവും " ഓരോന്ന് പറഞ്ഞു സ്വയം സമാധാനിക്കാനെ എനിക്കായുള്ളൂ ബന്ധുക്കളുടെ ആരവം ഒഴിഞ്ഞു 'അമ്മ തന്ന പാൽ ഗ്ലാസുമായി മുറിയിലേക്ക് കയറിയപ്പോൾ ആദ്യരാത്രിയെ കുറിച്ചുള്ള ആദി ആയിരുന്നു എന്റെ ഉള്ളിൽ.... ലാപ്ടോപ്പിൽ കാര്യമായ ജോലിയിലായിരുന്നു ഹർഷേട്ടൻ എന്റെ സാമിപ്യം അറിഞ്ഞതും എന്നെ ഒന്ന് തുറിച്ചു നോക്കി ലാപ്പും എടുത്ത് പുറത്തേക്ക് പോയി ഹർഷേട്ടൻ എന്തുകൊണ്ടാ അങ്ങനെ പോയതെന്ന് എനിക്ക് മനസിലായില്ല..... പക്ഷെ ഏട്ടന്റെ ആ പ്രവർത്തി എന്റെ മനസ്സിനെ വ്രണപ്പെടുത്തി ഒരുപാട് നേരം ഹർഷേട്ടൻ വരുന്നതും നോക്കി ഇരുന്നു.... കാണാതായപ്പോ പുറത്തേക്ക് ഇറങ്ങി.... റൂമിന് പുറത്തുള്ള സോഫയിൽ തലക്ക് താങ്ങു കൊടുത്തിരിക്കുന്ന ഹാർഷേട്ടനെ കണ്ടപ്പോൾ വേവലാതിയോടെ അങ്ങോട്ടേക്ക് ഓടി "ഹർഷേട്ടാ.... എന്ത് പറ്റി.... എന്താ ഇങ്ങനെ ഇരിക്കുന്നെ...?" "ഒന്ന് പോകുന്നുണ്ടോ..... ശല്യപ്പെടുത്താതെ....നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടി എന്ന് പറഞ്ഞു എനിക്ക് നീ ഭാര്യ ആവില്ല... എന്റെ മനസ്സിൽ അന്നും ഇന്നും എന്റെ ഹിമ മാത്രേ ഉള്ളൂ.... ആ സ്ഥാനം ആർക്കും കൊടുക്കില്ല എന്റെ മരണം വരെ..." "ഹർഷേട്ടാ ഞാൻ..." "മതി മിണ്ടരുത്..... എന്റെ ഇഷ്ടമില്ലാതെ എന്റെ ജീവിതത്തിൽ വന്ന് കയറി....

ഇപ്പൊ എനിക്ക് മനഃസമാധാനം കൂടി തരില്ലെന്ന് വെച്ചാൽ..... നാശം " അത്രയും പറഞ്ഞു ഹർഷേട്ടൻ ലാപ് ചവിട്ടി എറിഞ്ഞു അവിടെ നിന്ന് പോയി അപ്പൊ ഹർഷേട്ടന് എന്നെ ഇഷ്ടമല്ലേ.... ഏട്ടന്റെ ഇഷ്ടമില്ലാതെയാണോ ഈ വിവാഹം നടന്നത്.... ഈശ്വരാ.... അറിയാതെ ആണേലും ഏട്ടന്റെ ജീവിതത്തിലേക്ക് കടന്ന് വന്നുകൊണ്ട് വലിയൊരു തെറ്റാ ഞാൻ ചെയ്തത്..... ഹർഷേട്ടനും ഏട്ടൻ സ്നേഹിക്കുന്ന കുട്ടിടേം ഇടയിൽ ഒരു തടസ്സമായി എന്തിനാ ഭഗവാനെ എന്നെ കൊണ്ട് വന്നത്. ഓർക്കുമ്പോ മനസ്സ് വിങ്ങിപ്പോട്ടാൻ തുടങ്ങി അന്ന് ഒരുപോള കണ്ണടക്കാൻ അവൾക്കായില്ല.... രാവിലെ അടുക്കളയിൽ നിൽക്കുമ്പോഴും മനസ്സിൽ ഹിമ ആരാണെന്നുള്ള ചോദ്യമായിരുന്നു "മോളെ അനു.... എന്ത് പറ്റി മുഖം വല്ലാതിരിക്കുന്നല്ലോ..." ഹർഷേട്ടന്റെ 'അമ്മ "ആരാ അമ്മേ ഈ ഹിമ...?" അപ്രതീക്ഷിതമായ എന്റെ ചോദ്യം കേട്ടതും 'അമ്മ ഒന്ന് ഞെട്ടി "ഹർഷേട്ടൻ പറഞ്ഞു... ഏട്ടന്റെ ജീവിതത്തിലും മനസ്സിലും ഹിമക്ക് മാത്രേ സ്ഥാനമുള്ളൂന്ന്... പിന്നെ എന്തിനാ അമ്മേ ഒരു വില്ലത്തിയായി എന്നെ ഇടയിൽ കൊണ്ട് വന്നത്?" കരഞ്ഞുകൊണ്ടുള്ള എന്റെ ചോദ്യം കേട്ടതും 'അമ്മ എന്നെ ചേർത്തു പിടിച്ചു "അവൻ പറഞ്ഞത് സത്യാ.... അവന്റെ മനസ്സിൽ ഹിമക്ക് മാത്രേ സ്ഥാനമുള്ളൂ....

പക്ഷെ മരിച്ചുപോയ ഹിമയെ ഓർത്തു ജീവിതം നശിപ്പിക്കുന്ന മകനെ ഒരു മാതാപിതാക്കൾക്കും കണ്ട് നിൽക്കാൻ കഴിയില്ല " "'അമ്മ എന്താ പറഞ്ഞെ... ഹിമ..?" "അതെ മോളെ അവൾ മരിച്ചിട്ട് ഇപ്പൊ 5 വർഷം കഴിഞ്ഞു " "ഏട്ടന്റെ മനസ്സിൽ എനിക്ക് സ്ഥാനം ഇല്ലമേ.... എനിക്ക് വയ്യ ഏട്ടന്റെ വെറുപ്പ് സാമ്പാദിക്കാൻ.... ഞാൻ ഇവിടുന്ന് പൊയ്ക്കോളാം " "വേണ്ട മോളെ... അവനെ ഞങ്ങടെ പഴേ ഹർഷനായിട്ട് മോൾ തിരികെ തരണം.... ഒരമ്മയുടെ അപേക്ഷയാണ്.... മോൾ ഇവിടുന്ന് പോകരുത് " നെഞ്ച് പൊട്ടി കരയുന്ന അമ്മയ്ക്ക് മുന്നിൽ സമ്മതം മൂളാൻ അല്ലാതെ എനിക്ക് ഒന്നിനും ആയില്ല പക്ഷെ 'അമ്മ പറയുന്നത് പോലെ ഏട്ടന്റെ ഭാര്യ സ്ഥാനം കയ്യടക്കാൻ ഞാൻ ഒരിക്കലും മുത്തിരില്ല..... ഏട്ടന്റെ സന്തോഷം ആണ് എനിക്ക് വലുത് ചായയും എടുത്ത് റൂമിലേക്ക് പോകുമ്പോൾ മനസ്സിൽ കണക്ക് കൂട്ടൽ പലതായിരുന്നു "ഹർഷേട്ടാ ദാ ചായ " പുഞ്ചിരിയോടെ ഏട്ടന് നേരെ ചായ നീട്ടിയതും അത് ഏട്ടൻ എന്റെ മുഖത്തേക്ക് തട്ടി എറിഞ്ഞു ചൂട് ചായയുടെ പൊള്ളൽ മുഖത്ത് അസഹ്യമായ വേദന ഉണ്ടാക്കി.... മുഖം പൊത്തി വേദന കടിച്ചമർത്തിയപ്പോഴേക്കും താക്കീതുമായി ഏട്ടന്റെ വാക്കുകൾ എത്തി. "ഇന്ന് മുതൽ നിന്റെ ജീവിതം നരകത്തിന് തുലയമായിരിക്കും....

എന്റെ ഹിമക്ക് പകരക്കാരിയാകാൻ നോക്കിയ നിന്നോട് വെറുപ്പ് അല്ലാതെ ഒന്നും ഇല്ല..... അത്ര പെട്ടെന്ന് നിന്നെ ഞാൻ ഡിവോഴ്സ് തന്ന് ഒഴിവാക്കില്ല.... നീ ചെയ്ത തെറ്റിന് നീ അനുഭവിക്കും.... അനുഭവിപ്പിക്കും ഈ ഹർഷൻ ". എനിക്ക് നേരെ വീരൽ ചൂണ്ടി അത്രയും പറഞ്ഞു താഴെ പൊട്ടിക്കിടക്കുന്ന കപ്പിന്റെ മുകളിലേക്ക് എന്നെ തള്ളിയിട്ടു ഏട്ടൻ ഇറങ്ങിപ്പോയി കപ്പിന്റെ കഷണങ്ങൾ എന്റെ ശരീരത്തിൽ കുത്തി കയറി ചോര പൊടിയാൻ തുടങ്ങി വേദന കൊണ്ട് വാവിട്ടു കരഞ്ഞുപോയി..... ശബ്ദം കേട്ടുവന്ന 'അമ്മ എന്റെ അവസ്ഥ കണ്ടു കണ്ണ് നിറച്ചു എന്റെ അടുത്തേക്ക് ഓടി വന്നു..... അച്ഛൻ എന്നെ താങ്ങി ബെഡിൽ കിടത്തി 'അമ്മ പൊള്ളലേറ്റ ഭാഗത്തു മരുന്നിട്ടു മുറിവൊക്കെ ഡ്രസ്സ്‌ ചെയ്തു "ഞങ്ങടെ സ്വാർത്ഥതക്ക് വേദനിക്കേണ്ടി വരുന്നത് മോൾ ആണല്ലോ " നിരകണ്ണുകളോടെ 'അമ്മ പറയുന്നത് കേട്ടപ്പോൾ അമ്മയെ നോക്കി ഒന്നും പുഞ്ചിരിച്ചു കണ്ണ് ചിമ്മി കാണിച്ചു.... തുടരും

Share this story