പെൺകരുത്ത്: ഭാഗം 10

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

അലീന റെഡിമെയ്ഡ് സെന്ററിന്റെ ഉത്ഘാടകർമ്മം നിർവഹിക്കുന്നത് എന്റെ പ്രിയ കൂട്ടുകാരി ഹസീനുടെ വാപ്പച്ചിയും ഉമ്മച്ചിയും കൂടിയാണ് : ഇവിടെ കൂടിയിരിക്കുന്ന നിങ്ങൾ ഇപ്പോ ചിന്തിക്കുന്നുണ്ടാവും എന്താണ് ഇവർ ഉത്ഘാടന കർമ്മം നിർവഹിക്കുന്നതെന്ന് ഇവർക്കാണ് അതിനുള്ള അർഹത കാരണം എന്റെ അമ്മയേയും ചേച്ചിയേയും കൂട്ടി വീടുവിട്ടിറങ്ങിയ ഞാൻ മുന്നോട്ടുള്ള ജീവിതത്തെ നോക്കി പകച്ചു നിന്ന നിമിഷം ആ സമയത്ത് ഞങ്ങളെ ചേർത്തു പിടിച്ച് കരങ്ങളാണ് ഇവരുടേത്. ജീവിക്കാൻ തൊഴിലും താമസിക്കാൻ ഇടവും തന്ന് ചേർത്തുപിടിച്ചു. അവിടെ നിന്നാണ് ഞങ്ങൾ ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്.

അതുകൊണ്ടു തന്നെ ഇവർക്കാണ് ഈ സ്ഥാപനം ഉദ്ഘാടനം ചെയ്യാനുള്ള അർഹതയും ഞാൻ ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുന്ന കാര്യം ആദ്യം ആലോചിച്ചത് ഹസീനയുടെ വാപ്പിച്ചിയോടാണ്. എനിക്ക് എല്ലാം പിന്തുണയും വാഗ്ദാനം ചെയ്ത് എന്നെ പ്രോത്സാഹിച്ചതും അദ്ദേഹമാണ്. ഈ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം നാട്ടിലെത്തിയത്. അദ്ദേഹത്തേയും ഭാര്യയേയും ഈ ഉത്ഘാടന കർമ്മം നടത്തുന്നതിനായി ഞാൻ സ്നേഹാദരവളോടെ ക്ഷണിക്കുന്നു. അലീന ഇരുവരും ക്ഷണിച്ചു. മാന്യരെ ഈ മഹത് കർമ്മം നടത്തുന്നതിന് മുൻപായി എനിക്ക് രണ്ടു വാക്ക് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്. നിങ്ങളുടെ വിലപ്പെട്ട സമയം ഞാൻ പാഴാക്കുന്നതിൽ ക്ഷമിക്കണം.

അലീന എന്ന പെൺകുട്ടിയെ കുറിച്ചോർക്കുമ്പോൾ തന്നെ എനിക്ക് അഭിമാനമാണ് തോന്നുന്നത്. അലീനയെ പോലെ അലീന മാത്രമാണ് ഈ ലോകത്തുള്ളത് എന്നാണ് എനിക്കു തോന്നുന്നത്. നമ്മളൊക്കെ അവസരത്തിനായി കാത്തു നിൽക്കുമ്പോൾ അലീന തന്റെ മുന്നിൽ കാണുന്നതിനെയെല്ലാം അവസരങ്ങളാക്കി മാറ്റുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഞാൻ പണ്ട് ഉപയോഗിച്ച് ഉപേക്ഷിച്ച ഉന്തുവണ്ടി പോലും അലീന അവസരമാക്കി മാറ്റി. അതുപോലെ ഞങ്ങളുടെ ഒഴിഞ്ഞ് കിടന്ന പശു തൊഴുത്ത് , കൃഷി ചെയ്യാതെ കിടന്ന തരിശു ഭൂമിയിൽ പച്ചക്കറി കൃഷി നടത്തി അത് വിൽപ്പന നടത്തി അങ്ങനെ അലീന പിച്ചവെച്ച് പിച്ചവെച്ച് നടക്കാൻ തുടങ്ങി

പിന്നെ ദാ ഇപ്പോ ഓടാനും തുടങ്ങി. ഇനി കുതിച്ചുപാഞ്ഞ് ലക്ഷ്യത്തിലെത്താനുള്ള ട്രാക്ക് ആയി ഈ റെഡിമെയ്ഡ് ഷോപ്പ് മാറട്ടെ എന്നു ആശംസിച്ചു കൊണ്ട് ഞങ്ങളെ ഈ കർമ്മം ചെയ്യാൻ തിരഞ്ഞെടുത്ത അലീനക്ക് നന്ദി അർപ്പിച്ചു കൊണ്ട് പ്രാർത്ഥനയോടെ ഈ നാട മുറിച്ച് ഈ ഷോപ്പിന്റെ ഉത്ഘാടനം ചെയ്യുന്നു അവർ ഇരുവരും ചേർന്ന് കടയുടെ പ്രവേശന കവാടത്തിൽ കെട്ടിയിരുന്ന നാട മുറിച്ച് അകത്ത് പ്രവേശിച്ചു. പിന്നാലെ ക്ഷണിക്കപ്പെട്ട അതിഥികളും അകത്തേക്ക് പ്രവേശിച്ചു. അമ്മേ. തിരി തെളിയ്ക്ക് അലീന കത്തിച്ച തിരി അമ്മക്ക് നൽകി കൊണ്ട് പറഞ്ഞു. ടേബിളിന് അരികിലായി എണ്ണ ഒഴിച്ച് തിരിയിട്ട് വെച്ചിരുന്ന നിലവിളക്കിലെ തിരി അലീനയുടെ അമ്മ തെളിയിച്ചു.

ആദ്യത്തെ വിൽപ്പന നടത്തി ഉത്ഘാടനം ചെയ്യുന്നതിനായി കിരൺ സാറിനെ ക്ഷണിച്ചു കൊള്ളുന്നു ങേ ഞാനോ അലീനയുടെ ആ അറിയിപ്പ് കേട്ട് കിരണിന് അത്ഭുതമാണ് തോന്നിയത്. കിരൺ എന്ന പേരു കേട്ടതും റാം കിരൺ ആരെന്നറിയാൻ ശ്രദ്ധിച്ചു. ഈ സംഭരംഭം നടത്തുന്നതിനായി എന്റെ കൈയിൽ ആകെ ഉണ്ടായിരുന്ന മൂലധനം ആത്മവിശ്വാസം മാത്രമായിരുന്നു പിന്നെ ഒന്നര ലക്ഷം രൂപയും അതുകൊണ്ട് ഇങ്ങനെ ഒരു ഷോപ്പ് തുടങ്ങാൻ കഴിയില്ലന്ന് നിങ്ങൾക്കറിയാമല്ലോ സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത എനിക്ക് എന്റെ ആത്മവിശ്വാസത്തിൽ മാത്രം വിശ്വാസം അർപ്പിച്ചു കൊണ്ട് ഈ കട തുടങ്ങുന്നതിനാവശ്യമായ ലോൺ തന്ന് സഹായിച്ചത് ഈ കിരൺ സാർ ആണ്.

ആയതു കൊണ്ടാണ് ഈ കർമ്മം നടത്താൻ ഞാൻ സാറിനെ തിരഞ്ഞെടുത്തത് അലീന പറഞ്ഞു നിർത്തിയപ്പോൾ തന്നെ റാം മുന്നോട്ട് കയറി വന്നു എനിക്കൊരു റെഡിമെയ്ഡ് ഷർട്ട് വേണം. sorry സാർ ഇത് ജെൻസിന്റെ ഷോപ്പല്ല. ലേഡീസിനും കുട്ടികൾക്കും ആവശ്യമായ കളക്ഷനുണ്ട്. അങ്ങനെ എന്തെങ്കിലും വേണമെങ്കിൽ പറ ആണോ അതു ഞാൻ അറിഞ്ഞില്ല.പുതിയ കടയുടെ ഉത്ഘാടനം പ്രമാണിച്ച് പുതിയ ഒരു ഷർട്ട് വാങ്ങാം എന്നു കരുതി അതില്ലങ്കിൽ പിന്നെ എനിക്കൊന്നും വേണ്ട റാം പറഞ്ഞതു കേട്ട് അലീനയുടെ മുഖം മങ്ങി ആദ്യത്തെ ഉത്ഘാടനം ദിവസം തന്നെ നിരാശപ്പെടുത്തിയ റാം സാറിനോട് അലീനക്ക് ദേഷ്യം തോന്നി മോളു വിഷമിക്കണ്ട മോൾ നല്ലൊരു ചുരിദാർ സെറ്റെടുത്ത് കിരണിന്റെ കൈയിൽ കൊടുക്ക് മോളെ മിയ നീ ഏട്ടന്റെ കൈയിൽ നിന്ന് ആ ചുരിദാർ കൈപറ്റുക

എല്ലാം കണ്ടു കൊണ്ടു നിന്ന മിയയുടെ പപ്പ പറഞ്ഞു അലീന ഒരു ചുരിദാർ സെറ്റെടുത്ത് കിരണിന്റെ കൈയിൽ കൊടുത്തു. കിരൺ അതു മിയക്ക് കൈമാറി ആദ്യത്തെ വിൽപ്പന നടത്തി . ഇതതല്ലാം കണ്ടു നിന്ന റാമിന്റെ മുഖം ഇരുണ്ടു. ബഹുമാന്യരേ അപ്രതീക്ഷിതമായി എനിക്ക് കൈവന്ന ഭാഗ്യമാണ് ഇന്നു ഞാനിവിടെ നടത്തിയ ചടങ്ങ്. ഞാൻ എന്റെ ഡ്യൂട്ടി മാത്രമാണ് ചെയ്തതു കാരണം അലീനയുടെ കടയിലെ മുടക്ക് മുതലിന് ആനുപാതികമായ ലോൺ മാത്രമേ ഞാൻ നൽകിയിട്ടുള്ളു. ഇവിടെ ഉത്ഘാടകൻ പറഞ്ഞതു പോലെ അലീനയെ പോലെ അലീന മാത്രമേയുള്ളു. മറ്റുള്ളവരുടെ കണ്ണിൽ അലീന ഒരു അഹങ്കാരിയോ ധിക്കാരിയോ ഒക്കെ ആയിരിക്കും ഞാൻ പറയുക ആണങ്കിൽ വളർന്നു വരുന്ന ഓരോ ആൺകുട്ടികളും -പെൺകുട്ടികളും അലീനയെ പോലെ ജീവിതത്തെ കാണുക ആണങ്കിൽ ലക്ഷ്യസ്ഥാനത്ത് എത്തിചേരും.

അലീനയുടെ പ്രായത്തിലുള്ള ഇന്നത്തെ കാലത്തെ കുട്ടികൾ ഇന്ന് ഏറെ സമയം ചിലവിടുന്നത് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാൻ വേണ്ടിയാണ് കാരണം അവർക്കാവശ്യമായതെല്ലാം മാതാപിതാക്കൾ അവരുടെ മുന്നിലെത്തിച്ചു നൽകുന്നു അവർ ഒന്നിനും ദാരിദ്ര്യം അനുഭവിക്കുന്നില്ല ഓരോ കുട്ടികൾ ഒന്ന് അല്ലങ്കിൽ മറ്റൊരു കാര്യത്തിൽ ക്രിയേറ്റീവ് ആയിരിക്കണം . അലീന റെഡിമെയ്ഡ് സെന്റർ വളർന്ന് കേരളത്തിനും പുറത്തും അറിയപ്പെടുന്ന വലിയൊരു സ്ഥാപനമായി വളരട്ടെ എന്ന് ആശംസിക്കുന്നു കിരൺ ആശംസകൾ പറഞ്ഞവസാനിപ്പിച്ചു. പിന്നീട് നല്ല തിരക്കായിരുന്നു ഷോപ്പിൽ.ക്ഷണിക്കപ്പെട്ടു വന്നവർക്കെല്ലാം മധുരം നൽകി.

ഓരോരുത്തർ അവരവർക്കാവശ്യമായത് ഷോപ്പിൽ നിന്നും വാങ്ങി. റാം എല്ലാവരിൽ നിന്നും മാറി ഒരൊഴിഞ്ഞ സ്ഥലത്ത് നിൽക്കുന്നുണ്ടായിരുന്നു മിയ ഏട്ടനേയും പപ്പയേയും അമ്മയേയും കൂട്ടി റാം സാറിന്റെ അടുത്തേക്ക് ചെന്നു. സാർ അല്ല ഇതാര് ? മിയയോ ? പപ്പ ഇതെന്റെ . സറാണ് പുതിയതായി കോളേജിൽ വന്ന റാം സാർ ഹലോ കിരൺ റാമിന് ഷെയ്ക്ക് ഹാൻഡ് നൽകി. റാമും കിരണും പരസ്പരം പരിചയപ്പെട്ടു മിയയുടെ പപ്പയേയും അമ്മയേയും പരിചയപ്പെട്ടു ആ സമയത്താണ് റാമിന്റെ അച്ഛനും അമ്മയും അങ്ങോട് വന്നത്. റാമ് തന്റെ അച്ഛനേയും അമ്മയേയും മറ്റുള്ളവർക്ക് പരിചയപ്പെടുത്തി കൊടുത്തു. പിന്നെ അലീനയെ കുറിച്ചായിരുന്നു സംസാരം

എല്ലാവരും അലീനയെ കുറിച്ച് നല്ലതു മാത്രം പറയുന്നതു കേട്ടപ്പോൾ റാമിന് അരിശമാണ് തോന്നിയത് എന്നാൽ കിരണിന് സന്തോഷവും ആ സമയത്താണ് അലീന അമ്മയേയും കൂട്ടി അവിടേക്ക് വന്നത്. അമ്മ ഇതാണ് റാം സാർ ....സാർ ഇതെന്റെ അമ്മ അമ്മയുടെ നേരെ തന്റെ കൈകൾ കൂപ്പി റാം വന്ദനം അറിയിച്ചു. അമ്മയും കൈകൾ കൂപ്പി. കിരൺ സാറിനെയും മിയയും അമ്മക്ക് അറിയാലോ എനിക്ക് എപ്പോഴും പ്രോത്സാഹനം തരുന്ന എന്റെ കൂട്ടുകാരി മിയയുടെ ഏട്ടനും പപ്പയും അമ്മയും ആണ് ഇവർ അലീനയുടെ അമ്മ എല്ലാവരുടേയും മുന്നിൽ കൈകൾ കൂപ്പി. വന്നവർ ഓരോരുത്തരുമായി പൊയ്കൊണ്ടിരുന്നു റാമും കുടുംബവും കിരണും കുടുംബവും യാത്ര പറഞ്ഞിറങ്ങി -

വൈകുന്നേരം കോളേജിലെ കുട്ടികളും , അധ്യാപകരും ഷോപ്പ് സന്ദർശിച്ചു. ഉത്ഘാടന ദിവസം തന്നെ നല്ല കച്ചവടം നടത്തിരുന്നു. അലീനക്ക് നല്ല സന്തോഷം തോന്നി. വൈകുന്നേരം എഴുമണിക്ക് മുൻപായി കടയടച്ച് വീടെത്തി അലീനയും അമ്മയും വീടെത്തിയ ഉടൻ അലീന അജ്ഞലിക്ക് മെസ്സേജ് അയച്ചു. വീട്ടു പണി എല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ച് അലീന അന്നത്തെ വിറ്റു വരവ്വ് കണക്ക് നോക്കിയിരിക്കുമ്പോളാണ് അജ്ഞലി വീഡിയോ കോൾ ചെയ്തത്. അലീന കട ഉത്ഘാടനത്തിന്റെ വിശേഷങ്ങളെല്ലാം അഞ്ജലിയുമായി പങ്കുവെച്ചു. അലീന എന്താടി എനിക്ക് ഒരാഗ്രഹം ഉണ്ട് എന്താടി ഇപ്പോ എനിക്ക് നിന്നെ സഹായിക്കണം. ഞാൻ നിന്റെ അക്കൗണ്ടിലേക്ക് കുറച്ച് പൈസ ഇട്ടിട്ടുണ്ട്.

നീയത് സ്വീകരിക്കണം. അതാണോ കാര്യം ഞാനത് സ്വീകരിച്ചിരിക്കുന്നു എടി ഞാൻ നീ അയച്ച പൈസ എടുക്കാതിരുന്നത് നീ എന്നെ സഹായിച്ചാൽ എനിക്ക് യാതൊരു ഉത്തരവാദിത്വവും ആ കടയോട് തോന്നില്ല താങ്ങുള്ളപ്പോ തളർച്ച കൂടും എന്നു പറഞ്ഞതു പോലെ നീ സഹായിക്കാൻ ഉണ്ടങ്കിൽ എനിക്ക് ഒരിക്കലും വളരാൻ പറ്റില്ല. ലോൺ കടം എന്നിവ ഉണ്ടങ്കിൽ ലോൺ തിരിച്ചടക്കണം അല്ലങ്കിൽ കടം വീട്ടണം എന്ന ചിന്ത എന്നെ വളരാൻ സഹായിക്കും എനിക്ക് ഉത്തരവാദിത്വബോധം ഉണ്ടാകും നീ ഇപ്പോ എന്റ അക്കൗണ്ടിൽ അയച്ച പൈസ ഞാൻ നാളെ തന്നെ എടുക്കും അതോർത്ത് നീ വിഷമിക്കണ്ട പിന്നെ നിന്റെ പൈസ കൊണ്ട് വേറെ ആവശ്യം ഉണ്ടടി നമുക്ക് സ്വന്തമായി ഒരു വീട് വേണ്ടേ ? വേണം അതെന്റെ ആഗ്രഹം ആണ്

ഓരോ പൈസയും കൂട്ടി വെച്ചാലേ നമ്മുടെ ആഗ്രഹം നടക്കു അതായിരിക്കണം ഇനി എന്റേയും നിന്റേയും സ്വപ്നം നിനക്ക് എന്ത് ആവശ്യം ഉണ്ടായാലും നീ എന്നോട് ചോദിക്കാൻ മടിക്കരുത്. നിന്റേയും നമ്മുടെ അമ്മയുടെയും കഷ്ടപാടിന്റെ ഫലമാണ് ഞാനിന്ന് ഇവിടെ എത്തിയത് നീ നന്നായി പഠിച്ചില്ലേ അപ്പോ നീയും കഷ്ടപ്പെട്ടില്ലേ നമ്മുടെ കൂട്ടായ കഷ്ടപാടിന്റെ ഫലമാണ് നമ്മളിന്ന് ഇവിടെ എത്തിയത്. ഓരോ വിശേഷങ്ങൾ പറഞ്ഞ് ചിരിച്ചും സന്തോഷിച്ചും സംസാരം അവസാനിപ്പിച്ച് കോൾ കട്ട് ചെയ്തു. ഈ സമയം റാമിന്റെ മനസ്സ് ആകെ അസ്വസ്തമായിരുന്നു. വേണ്ടായിരുന്നു. അലീനയെ ദേഷ്യം പിടിപ്പിക്കാനായിട്ട് അവളെ വെറുതെ കളിയാക്കണ്ടായിരുന്നു

ഇന്ന്യം അവളെ കളിയാക്കാൻ കിട്ടിയ അവസരം പഴാക്കിയില്ല വീട്ടിൽ വന്നപ്പോൾ അച്ഛന്റേയും അമ്മയുടേയും വായിൽ നിന്ന് ആവശ്യത്തിന് കേട്ടു വേണ്ടായിരുന്നു. എന്റെ ഓരോ വാക്കുകളും അവളെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടായിരിക്കും. നാളെ എല്ലാത്തിനും സോറി പറയണം അലീനയോട് .എന്നിട്ട് ഉടൻ തന്നെ അലീനയോട് തന്റെ ഇഷ്ടം തുറന്നു പറയണം ആ കിരണിന് അലീനയുടെ കാര്യം പറയുമ്പോൾ അവന്റെ കണ്ണുകളിലെ തിളക്കം. ഇനി അവനും ഇഷ്ടമായിരിക്കുമോ അവളെ ? ഈ സമയം കിരണിന്റെ പപ്പയും അമ്മയും തങ്ങളുടെ ബെഡ് റൂമിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു

എടി റോസി നിനക്ക് ആ അലീന കൊച്ചിനെ കുറിച്ച് എന്താ അഭിപ്രായം എന്തിനാ എന്റെ അഭിപ്രായമൊക്കെ ചോദിക്കുന്നത് വല്ല കല്യാണമാലോചിക്കാനാണോ. അലോചിച്ചാലോ എന്നാണ് എന്റെ ആലോചന നമ്മുടെ മോൻ കിരണിന് വേണ്ടിയാണോ അല്ലാതെ ആർക്കാടി എനിക്കാണോ എന്റെ മനുഷ്യ ഞാനിതിങ്ങനെ നിങ്ങളോട് പറയും എന്നോർത്തിരിക്കുകയായിരുന്നു. എന്നാൽ നീ നാളെ മോനോട് ഒന്നു സംസാരിക്ക് അവന്റെ ഇഷ്ടം കൂടി അറിയണമല്ലോ നാളെ തന്നെ ചോദിക്കാം ഈ സമയത്ത് കിരൺ തന്റെ ഫോണെടുത്ത് ഗ്യാലറി തുറന്ന് ഒരു ഫോട്ടെ എടുത്ത് നോക്കി വീണ്ടും വീണ്ടും സൂം ചെയ്ത് ആ ഫോട്ടോയിലേക്ക് തന്നെ നോക്കിയിരുന്നു കിരണിന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story