പെൺകരുത്ത്: ഭാഗം 11

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

എല്ലാവരും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുമ്പോളാണ് റോസി അലീനയെ കുറിച്ച് തങ്ങൾ ഇന്നലെ സംസാരിച്ച കാര്യം കിരണിന്റേയും മിയയുടേയും മുന്നിൽ അവതരിപ്പിച്ചത്. അലീനയെ കുറിച്ച് എന്താ നിങ്ങളുടെ അഭിപ്രായം. എനിക്കും പപ്പക്കും അലീനയെ ഒത്തിരി ഇഷ്ടായി നല്ല കുട്ടിയാണ്. അലീനയെ ആർക്കാ അമ്മേ ഇഷ്ടപെടാത്തത് റെയർ പീസ് ആണ് ആ കുട്ടി. കിരൺ തൻ്റെ അഭിപ്രായം പറഞ്ഞു.' അവളൊരു പാവം കുട്ടിയാമ്മേ ഒത്തിരി കഷ്ടപാട് സഹിച്ചാണ് അവളിവിടം വരെ എത്തിയത് ഓ അതൊരു പുതിയ അറിവാണല്ലോടി എന്റെ ഫ്രണ്ട് ആയേ പിന്നെ ഞാൻ പറഞ്ഞല്ലേ ഏട്ടൻ അവളുടെ കഥയൊക്കെ അറിഞ്ഞത് എന്നിട്ടിപ്പോ എന്നെ കളിയാക്കുന്നോ ? ഇനി ഇതും പറഞ്ഞ് രണ്ടും കൂടി അടിയുണ്ടാക്കണ്ട.

എന്താ അമ്മേ ഇപ്പോ അവളെ കുറിച്ചൊരു സംസാരം എനിക്കും പപ്പക്കും ഒരാഗ്രഹം എന്ത് അലീനയെ പോലെ ആകാനാണോ നീ അടി മേടിക്കും പറഞ്ഞേക്കാം മോനെ കിരണേ അലീനയെ ഞങ്ങൾക്കിഷ്ടപ്പെട്ടു. നിങ്ങൾക്കും കൂടി ഇഷ്ടമായ സ്ഥിതിക്ക് നമുക്ക് ആ കുട്ടീടെ വീടുവരെ പോയാലോ എന്തിന് എന്താ അമ്മ ഈ പറയുന്നത് - എനിക്കൊന്നും മനസ്സിലാകുന്നില്ല എനിക്കെല്ലാം മനസ്സിലായല്ലോ മിയ കിരണിനെ നോക്കി ചിരിച്ചു. എന്താടി നീ കിണിക്കുന്നത് നിനക്ക് എന്തു മനസ്സിലായന്നാ നീ പറയുന്നത്.

എടാ പൊട്ടാ അലീനയെ എന്റെ നാത്തൂനാക്കാൻ അമ്മക്കും പപ്പക്കും ആഗ്രഹം ഉണ്ടന്ന് നാത്തൂനോ അതിന് അലീനക്ക് ആങ്ങളമാരില്ലല്ലോ എനിക്ക് ആങ്ങള ഉണ്ടല്ലോ ങേ എന്താമ്മേ ഇവൾ ഈ പറയുന്നത് അങ്ങനെ ഒരു ആലോചന ഉണ്ട് മോനെ എന്താ നിന്റെ അഭിപ്രായം. നിന്റെ സമ്മതം കിട്ടിയിട്ട് വേണം അലീനയുടെ അമ്മയെ ഒന്നു പോയി കാണാൻ. നിങ്ങൾ അങ്ങു ചെന്നാലും മതി അലീന ആ സമയം തന്നെ സമ്മതിച്ചു തരും പപ്പക്കും അമ്മക്കും എന്താ വട്ടായോ അമ്മേ അലീനക്ക് ഒരു ചേച്ചി ഉണ്ട് ആ ചേച്ചീടെ വിവാഹം കഴിയാതെ അലീന ഇതിന് സമ്മതിക്കുമോ അതുമല്ല അലീനയുടെ വലിയ ആഗ്രഹമാണ് സ്വന്തമായൊരു വീട് അതൊന്നും നേടി എടുക്കാതെ ആ കുട്ടി ഇപ്പോ ഒരു വിവാഹത്തിന് തയ്യറാകും എന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ ?

ഉണ്ടങ്കിൽ നിങ്ങൾ പോയി നോക്ക് എനിക്കിഷ്ടമാണ് അയ്യടാ കൊച്ചു കള്ളാ അപ്പോ നിനക്ക് ഇഷ്ടമായിരുന്നല്ലേ അലീനയെ എന്നിട്ട് എന്നോട് പറഞ്ഞോടാ നീ അങ്ങനെ എല്ലാം കാര്യവും നിന്നോട് പറയാൻ പറ്റുമോ അമ്മേ ഇപ്പോ അവരുടെ വീട്ടിൽ പോകണ്ട സമയം ആകുമ്പോൾ ഞാൻ പറയാം അപ്പോ പോയാൽ മതി. ആദ്യം ആ കുട്ടീടെ ചേച്ചീടെ കല്യാണം കഴിയട്ടെ എന്നിട്ട് മതി നമ്മൾ അലോചനുമായി അങ്ങോട് ചെല്ലുന്നത്. എടാ ആ കുട്ടി പുറത്തല്ലേ ആ കുട്ടി വന്നിട്ടല്ലേ ആ കുട്ടീടെ കല്യാണം നടക്കു അതുവരെ നമ്മൾ കാത്തു നിൽക്കണോ അവർക്കിഷ്ടമാണേൽ നമുക്കിത് .ഉടൻകല്യാണം നടത്താം കല്യാണം കഴിഞ്ഞാലും പഠിക്കാലോ അമ്മ ഇതും പറഞ്ഞ് അങ്ങോട് ചെല്ല് .അമ്മേ അവള് സാധാരണ ഒരു പെണ്ണല്ല എനിക്ക് നന്നായിട്ട് അറിയാം അവളെ .

അവൾ ഉടനെ ഒരു കല്യാണത്തിന് സമ്മതിക്കില്ല. സ്വന്തമായൊരു വീട് ചേച്ചീടെ വിവാഹം പിന്നെ സ്വന്തം കാലിൽ നിൽക്കാനൊരു ജോലി ഇതൊക്കെയാണ് അവളുടെ ആഗ്രഹം ഇതൊക്കെ നടന്നാലേ അവളൊരു വിവാഹത്തിന് തയ്യാറാകു അതുവരെ ഇവൻ കാത്തിരിക്കണം എന്നാണോ പറഞ്ഞ് വരുന്നത് ഇപ്പോ തന്നെ വയസ് മുപ്പതായി അലീനയെ മരുമോളായി വേണമെങ്കിൽ കാത്തിരിക്കണം അല്ലങ്കിൽ മോനു വേറെ പെണ്ണു നോക്കിക്കോ. ഇനി വേറെ പെണ്ണിനെ ആരും നോക്കണ്ട മനസ്സിന് ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാൻ വേണ്ടി കുറച്ച് കാത്തിരിക്കുന്നതും ഒരു ത്രില്ലാണ്. അപ്പോ മോൻ കാത്തിരുന്ന് കാലം കഴിക്കാൻ തന്നെ തീരുമാനിച്ചോ. അമ്മേ ഞാനിന്ന് പെട്ടന്ന് എടുത്ത തീരുമാനമല്ല ഇത് അലീനെയെ കണ്ടമാത്രയിൽ തന്നെ മനസ്സിൽ കുറിച്ചിട്ടതാ കെട്ടുന്നെങ്കിൽ അത് അലീനയെ തന്നെ ആകണം എന്ന്.

അവളെ സ്വന്തമാക്കാൻ വേണ്ടി എത്ര നാൾ കാത്തിരിക്കാനും ഞാൻ തയ്യറാണ്. എടി പോത്തേ നീ ഇവിടെ പറഞ്ഞ കാര്യങ്ങളൊന്നും അലീനയോട് ചെന്നു പറഞ്ഞേക്കരുത് വല്യ കാര്യമായി പോയി. ഡിഗ്രിക്ക് പഠിക്കുന്ന കാലം തൊട്ട് അവളുടെ പിന്നാലെ പല ചെക്കൻമാരും നടന്നതാ നടന്നു ചെരുപ്പ് തേഞ്ഞതുമാത്രം മിച്ചം അവൾക്ക് പ്രണയിച്ച് നടക്കാനൊന്നും താത്പര്യം ഇല്ല ഈ കാര്യവും പറഞ്ഞ് ഞാൻ ചെന്നാൽ ഉള്ള ഫ്രണ്ട്ഷിപ്പു കൂടി നഷ്ടമാകും വെറുതെ എന്തിനാ ? മതി മതി വെറുതെ സംസാരിച്ച് സമയം കളയാതെ കഴിച്ച് എഴുന്നേൽക്ക്. എന്താ വേണ്ടതെന്ന് ആലോചിക്കാം സമയം ഉണ്ടല്ലോ റോസി രണ്ടു പേരോടുമായി പറഞ്ഞിട്ട് അവിടെ നിന്നും എഴുന്നേറ്റു പോയി.

കഴിച്ച് എഴുന്നേറ്റ രണ്ടു പേരും ഒരുങ്ങി പുറത്തേക്കിറങ്ങി മിയ തൻ്റെ സ്കൂട്ടിയിൽ കയറി ഇരുന്നു. കിരൺ തൻ്റെ കാറിലും എടി വാ നിന്നെ ഞാൻ കോളേജിലാക്കി തരാം എന്തിനാ വെറുതെ പെട്രോൾ കത്തിച്ചു കളയുന്നത് എന്താ ഒരു ഉത്തരവാദിത്വം സ്വന്തം സഹോദരിയുടെ കാര്യത്തിൽ ഇന്നലെ വരെ ഞാനി സ്കൂട്ടിയിലാ കോളേജിൽ പോയത് ഇനിയും അങ്ങനെ പൊയ്ക്കോളാം അലീനയെ കാണാനുള്ള അടവാണ് .ഈ സ്നേഹത്തിൻ്റെ പിന്നിലെന്ന് എനിക്ക് മനസ്സിലായേ പോടി നീ പോടാ മിയ കോളേജിത്തി അലീന വരുന്നതും കാത്ത് കോളേജിൻ്റെ വരാന്തയിൽ നിന്നു. തൊട്ടടുത്തായി റാം സാറും അലീനയുടെ വരവും പ്രതീക്ഷിച്ച് നിൽക്കുന്നുണ്ട്.

റാം സാർ ആരെയോ പ്രതീക്ഷിച്ച് നിൽക്കുകയാണന്ന് തോന്നുന്നല്ലോ ഏയ്യ് അല്ല വെറുതെ ഞാനിങ്ങനെ നിന്നതാ .മിയ അലീനയെ കാത്തു നിൽക്കുകയാണന്ന് തോന്നുന്നല്ലോ യാ .. സാറിന് എങ്ങനെ മനസ്സിലായി അലീനയുടെ ഹെൽപ്പർ അല്ലേ താൻ അതു കൊണ്ട് ചോദിച്ചതാ കളിയാക്കണ്ട സാറേ അവളുടെ ഹെൽപ്പർ ആണന്ന് പറയുന്നതിൽ എനിക്കൊരു നാണക്കേടും ഇല്ല ദാ വരുന്നുണ്ടല്ലോ ഞാൻ പ്രതീക്ഷിച്ചു നിന്ന ആൾ മിയ പറഞ്ഞതു കേട്ട് റാമിൻ്റെ മിഴികൾ കോളേജിൻ്റെ ഗ്രേറ്റിലേക്കായി. കൂട്ടുകാരോടൊത്ത് സംസാരിച്ചുകൊണ്ടു വരുന്ന അലീനയെ കണ്ട് റാമിൻ്റെ മുഖവും മനസ്സും തെളിഞ്ഞു.

അലീന നടന്ന് അടുത്ത് വരും തോറും അലീനയോട് താൻ പറയാൻ സൂക്ഷിച്ചിരുന്ന വാക്കുകളെല്ലാം അലിഞ്ഞ് ഇല്ലാതായി പോകുന്നത് റാം അറിയുന്നണ്ടായിരുന്നു. ഇഷ്ടമാണന്ന് ഇപ്പോ പറയണ്ട ആദ്യം സോറി പറയാം അലീനയുടെ മനസ്സിൽ തന്നോട് ദേഷ്യവും വെറുപ്പും ഉണ്ടെങ്കിൽ ആദ്യം അതു മാറ്റി എടുക്കണം എന്നിട്ട് അലീനയോട് സംസാരിച്ച് ഒരു അടുപ്പം ആയതിന് ശേഷം മാത്രം ഇഷ്ടം തുറന്നു പറയുന്നതായിരിക്കും നല്ലത്. റാം ആലോചിച്ച് ഒരു തീരുമാനമെടുത്തു. കൂട്ടുകാരികളോടൊപ്പം നടന്നു വന്ന അലീന മിയയുടെയും തന്റേയും അടുത്തെത്തി മിയ അലീനയേയും കൂട്ടി തന്നെ മറികടന്നു പോയതും റാം അലീനയെ വിളിച്ചു അലീന ....

അലീന തിരിഞ്ഞ് റാം സാറിനെ നോക്കി സാർ വിളിച്ചോ ഉവ്വ് എനിക്ക് അലീനയോട് ഒരു കാര്യം പറയാനുണ്ട് എന്താ സാർ പറഞ്ഞോളു റാം മിയയുടെ നേരെ നോക്കി. മിയ എനിക്ക് അലീനയോട് അല്പം സംസാരിക്കാനുണ്ട്. ശരി സാർ ഞാൻ പോയേക്കാം അലീന നീ സാറിനോട് സംസാരിച്ചിട്ടു വരു ഞാൻ ക്ലാസ്സിൽ ഉണ്ടാകും. മിയ അലീനയോടായി പറഞ്ഞിട്ട് അവിടെ നിന്നും പോയി. എന്താ സാർ പറയാനുണ്ടന്ന് പറഞ്ഞത് എന്തോ രഹസ്യമാണ് പറയാനുള്ളതെന്ന് തോന്നുന്നല്ലോ രഹസ്യമൊന്നുമല്ല ഒരു ക്ഷമാപണം നടത്താൻ വേണ്ടിയാണ് എന്തിന് എന്തിനാ സാർ ക്ഷമ പറയുന്നത്.

അലീനക്ക് എന്നോട് ദേഷ്യമാണന്ന് എനിക്കറിക്കാം സോറി അലീന തന്നെ കളിയാക്കിയതിനും പരിഹസിച്ചതിനും ഹ ഹ സാറിനോട് ആരാ പറഞ്ഞത് എനിക്ക് സാറിനോട് ദേഷ്യമാണന്ന് ആരെങ്കിലും പറയണോ ? അത്രക്കും ഞാൻ തന്നെ വേദനിപ്പിച്ചില്ലെ? കളിയാക്കി പരിഹസിച്ചു. എനിക്ക് സാറിനോട് ദേഷ്യമില്ല സാർ കാരണം ഞാൻ പ്രോത്സാഹനത്തിൽ അമിതമായി സന്തോഷിക്കാറും ഇല്ല പരിഹാസത്തിനും കളിയാക്കലുകൾക്കും ചെവി കൊടുക്കാറും ഇല്ല ഇവ രണ്ടിലും എന്റെ ശ്രദ്ധ പതിഞ്ഞാൽ എന്റെ ലക്ഷ്യത്തിലെത്തിചേരാൻ എനിക്ക് സാധിക്കില്ല. താൻ പറഞ്ഞതു സത്യമാണോ എന്നോട് ദേഷ്യമില്ലന്ന് ഇല്ലന്നേ അതോർത്ത് സാർ വിഷമിക്കണ്ട

പിന്നെ സാർ എന്റെ അധ്യാപകനല്ലേ സാർ എന്തേലും പറഞ്ഞിട്ടുണ്ടങ്കിൽ അതെന്റെ നന്മക്ക് വേണ്ടിയാവും എന്ന് എനിക്കറിയാം. താനിപ്പോ ഈ പറഞ്ഞത് താൻ എന്നെ കളിയാക്കിയതല്ലേ സാറിന് അങ്ങനെ തോന്നിയോ അങ്ങനെയെങ്കിൽ അത് സാറിന്റെ കുഴപ്പമാണ്. ഞാൻ സറിനെ കളിയാക്കിയതല്ല. തന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഞാൻ വെറുതെ ഓരോന്ന് പറഞ്ഞതാണ്. ഇന്നലേയും തന്നെ നാണം കെടുത്തിയില്ലേ ഞാൻ ഓ അതൊന്നും സാരമില്ല സാർ ആ സമയത്ത് ചെറിയൊരു സങ്കടം തോന്നി

പക്ഷേ സാറിന്റെ ആ പ്രവർത്തിയെ കുറിച്ചോർത്ത് വിഷമിച്ചിരിക്കാൻ എനിക്ക് സമയമില്ല സാർ അതുകൊണ്ട് എനിക്ക് സറിനോട് ദേഷ്യമില്ല . ഇതു പറയാനാണോ സാർ എന്നെ പിടിച്ചു നിർത്തിയത്. അതെ ഇന്നലെ അമ്മ എന്നെ കുറെ വഴക്ക് പറഞ്ഞു. അപ്പോ മുതൽ മനസ്സിനാകെ സങ്കടമായിരുന്നു ഇപ്പോ അതു മാറി എന്നാൽ ഞാൻ പൊയ്ക്കോട്ടെ ഉം പൊയ്ക്കോ അലീന അവിടെ നിന്നും നടന്നകന്ന് കണ്ണിൽ നിന്നും മറയുന്നതുവരെ റാം നോക്കി നിന്നു റാമിന്റെ മനസ്സിൽ ഒരു കുളിർ മഴ പെയ്തതുപോലെ തോന്നി. അലീനക്ക് തന്നോട് ദേഷ്യം ഇല്ലന്നുളളത് തന്നെ സന്തോഷം നൽകുന്ന കാര്യം തന്നെയാണ്.

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പൊയ്കൊണ്ടിരുന്നു. അലീനയുടെ ശ്രദ്ധ പഠനത്തിലും കടയിലും മാത്രമായി. ഫാഷനബിളായാ വസ്ത്രങ്ങൾ തന്റെ കടയിൽ ആദ്യം എത്തിച്ച് തങ്ങളുടെ കസ്റ്റമറുകളുടെ കൈകളിൽ എത്തിക്കാൻ അലീന ശ്രദ്ധിച്ചു. അതുകൊണ്ടു തന്നെ അലീന റെഡിമെയ്ഡ് സെന്ററിന്റെ പെരുമ നാടെങ്ങും പാട്ടായി. അവധിയുള്ള ഒരു ദിവസം ജോസ് വെറുതെ മൊബൈലും തോണ്ടി ഇരിക്കുമ്പോളാണ് ഷീജ അവിടേക്ക് വന്നത്. നിങ്ങളറിഞ്ഞോ ടൗണിൽ പുതിയൊരു റെഡിമെയ്ഡ് ഷോപ്പ് തുടങ്ങി എന്ന്

നല്ല സെലക്ഷൻ ഉണ്ടന്നാ പറയുന്ന കേട്ടത് നമുക്കൊന്ന് പോയാലോ നീ പോയാ മതി ഞാൻ വരുന്നില്ല നിങ്ങളും വരണം ടൗൺ വരെ എനിക്ക് ഒറ്റക്ക് പോകാൻ വയ്യ ഷീജയോട് വരാൻ പറ്റില്ലന്ന് പറഞ്ഞാൽ ഇന്നത്തെ സമാധാനം പോയി കിട്ടും അതിലും നല്ലത് കൂട്ടത്തിൽ ചെല്ലുന്നതാണ് രണ്ടു പേരും ഒരുങ്ങിയിറങ്ങി ബൈക്കിന് പിന്നിൽ ഷിജയും ഇരുത്തി ജോസിന്റെ ബൈക്ക് അലീന റെഡിമെയ്ഡ് ഷോപ്പിന്റെ മുത്തിലെത്തി നിന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story