പെൺകരുത്ത്: ഭാഗം 13

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

കാറിൽ നിന്നിറങ്ങിയ കിരണിനേയും മിയയേയും കണ്ട് റാം അമ്മയുടെ കൈയിൽപിടുത്തമിട്ടു സന്ധ്യ റാമിൻ്റെ മുഖത്തേക്കു നോക്കി എന്താ മോനേ അമ്മേ ഇന്നു നമുക്ക് പോകണ്ട മറ്റൊരു ദിവസം പോകാം എന്താ റാം പ്പെട്ടന്നൊരു മാറ്റം അലീനയുടെ വീട്ടിൽ പോകാൻ നിനക്കായിരുന്നല്ലോ ഉത്സാഹം ഇതിപ്പോ എന്തു പറ്റി ഒന്നും പറ്റിയില്ല. നമുക്ക് മറ്റൊരു ദിവസം പോകാം എന്നും പറഞ്ഞ് റാം തിരിഞ്ഞു നടന്നു. ഇവനിതെന്തു പറ്റി. നീ വരുന്നില്ലങ്കിൽ വേണ്ട ഞാൻ പോയിട്ടു വരാം. അമ്മയോടല്ലേ പറഞ്ഞത് ഇന്നു പോകണ്ടന്ന്. എന്തായാലും ഞാനവിടം വരെ ഒന്നു പോയിട്ടേ വരുന്നുള്ളു . നീ പൊയ്ക്കോ എന്നും പറഞ്ഞ് സന്ധ്യ മുന്നോട് നടന്നു.

സന്ധ്യ അലീനയുടെ വീട്ടിൽ ചെന്നു കയറുമ്പോൾ കിരണും മിയയും അലീനക്കും അമ്മയ്ക്കും ഒപ്പമിരുന്ന് പായസം കുടിക്കുകയാണ്. അല്ല ഇതാര് സന്ധ്യ മാഡമോ ? അലീന എഴുന്നേറ്റ് ചെന്ന് സന്ധ്യയെ സ്വീകരിച്ചിരുത്തി. അമ്മേ ഒരു ഗ്ലാസ്സ് പായസം കൂടി എടുക്ക് അലീന പോയി അമ്മയുടെ കൈയിൽ നിന്ന് പായസവും വാങ്ങി വന്നു. മാഡം പായസം കുടിക്കാം സന്ധ്യ അലീനയുടെ കൈയിൽ നിന്ന് പായസ ഗ്ലാസ്സ് വാങ്ങി റാം സാറിൻ്റെ വീട് ഇവിടെ അടുത്താണോ അതെ ഈ റോഡിന് അപ്പുറത്താണ് ഞങ്ങളുടെ വീട് അഹാ അതു കൊള്ളാലോ അലീനക്ക് എന്തെങ്കിലും സംശയം വന്നാൽ ഇവിടെ നിന്ന് വിളിച്ചു ചോദിച്ചാൽ മതിയല്ലോ ഒന്നു പോടി അവനും എൻ്റെ കൂടെ റോഡ് വരെ ഇറങ്ങിയതാ ഇങ്ങോട്ടേക്ക് വരാൻ റോഡു വരെ ഇറങ്ങിയ അവൻ പിന്നെ പോകാം എന്നും പറഞ്ഞ് തിരിച്ചു കയറി പോയി. അതെന്തു പറ്റി.

ചിലപ്പോൾ ഞങ്ങൾ വന്നത് കണ്ടു കാണും അതായിരിക്കും അതിനെന്താ നിങ്ങൾ വന്നെന്നും വെച്ച് അവനിവിടെ വരാൻ പാടില്ലേ അതു ശരിയാണല്ലോ സാറ് റോഡിലെത്തിയപ്പോൾ ആയിരിക്കും പ്പെട്ടന്ന് എന്തെങ്കിലും ഓർത്തത്. ആയിരിക്കും' മിയ വീട്ടിൽ പപ്പക്കും അമ്മക്കും സുഖം തന്നെയല്ലേ അതെ മേഡം അവരു സുഖമായി ഇരിക്കുന്നു. സന്ധ്യ അവരോടൊപ്പം സന്തോഷമായി ചിരിച്ചും സംസാരിച്ചുമിരുന്നു. കിരണും മിയയും പോകാനായി എഴുന്നേറ്റു.എല്ലാവരോടും യാത്രപറഞ്ഞിറങ്ങി. കിരണിനേയും മയയേയും യാത്രയാക്കാൻ അലീനയോടൊപ്പം സന്ധ്യയും അമ്മയും കാറിനരികിലെത്തി.

എല്ലാം വീക്ഷിച്ചു കൊണ്ട് റാം തൻ്റെ വീടിൻ്റെ ബാൽക്കണിയിൽ നിൽക്കുന്നുണ്ടായിരുന്നു എല്ലാവരോടും ചിരിച്ച് സന്തോഷിച്ച് നടന്നു വരുന്ന അലീനയെ കണ്ട് റമിൻ്റെ മനസ്സിൽ കിരണിനോടുള്ള അമർഷം പൊട്ടി മുളച്ചു കിരണിൻ്റെ കാർ ഗേറ്റ് കടന്നു പോയി.സന്ധ്യയും അവരോട് യാത്ര പറഞ്ഞിറങ്ങി. എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണം കേട്ടോ അലീന. ശരി മാഡം. അമ്മയുടെ വരവും കാത്ത് റാം ഉമ്മറത്തു തന്നെ നിൽപ്പുണ്ടായിരുന്നു. എന്താടാ അത്യാവശ്യമായി തിരിച്ചു വന്നിട്ട് .ഇവിടെ നിൽക്കുന്നത്. എനിക്ക് അത്യാവശ്യം ഒന്നും ഉണ്ടായിട്ടല്ല ഞാൻ തിരിച്ചു പോന്നത്. ആ സമയത്ത് അവിടെ പോകണ്ടന്ന് എൻ്റെ മനസ്സ് പറഞ്ഞു ഞാൻ തിരിച്ചു പോന്നു. ഓ അവരെ കണ്ടതുകൊണ്ടാണോ നീ തിരിച്ചു പോന്നത്. അപ്പോ ആ കുട്ടി പറഞ്ഞത് ശരിയാണല്ലേ ഏതു കുട്ടി.? എന്തു പറഞ്ഞു. ആ മിയ പറഞ്ഞു.

അവരു വന്നതു കണ്ടിട്ടായിരിക്കും റാം സാർ തിരിച്ചു പോയത് എന്ന് അങ്ങനെയെങ്കിൽ അങ്ങനെ ആ മിയയും കിരണും നല്ല കുട്ടികളാട്ടോ എനിക്ക് ഇഷ്ടപ്പെട്ടു അവരെ.ഭാവിയിൽ ചിലപ്പോ ആ കിരൺ അലീനയെ പ്രപ്പോസ് ചെയ്തേക്കും അലീനയും കിരണും തമ്മിലുള്ള വിവാഹം നടന്നേക്കാം ങേ ആരു പറഞ്ഞു. അമ്മയോട് ആരെങ്കിലും പറയണോ ആ കിരണിന് അലീനയോട് ഒരു താത്പര്യം ഉണ്ടന്ന് ആ മോൻ്റെ കണ്ണുകളിൽ നോക്കിയാൽ അറിയാം അതിന് അലീനയ്ക്കും ഇഷ്ടമായാലല്ലേ വിവാഹം നടക്കൂ. അലീനക്കും ഇഷ്ടപ്പെടും കിരണിനെ ഇഷ്ടപ്പെടാതിരിക്കാൻ ആ കൊച്ചന് എന്താ കുഴപ്പം അമ്മ എല്ലാം അങ്ങു തീരുമാനിച്ചോ.

അവർക്ക് അങ്ങനെ ഒരു ആഗ്രഹം ഇല്ലങ്കിലോ. അലീന നല്ലൊരു കുട്ടിയാ അതിനൊരു നല്ല ജീവിതം കിട്ടണം എന്നൊരു ആഗ്രഹം ഉണ്ട് എനിക്ക്. ആ കിരണാണെങ്കിൽ നല്ലൊരു പയ്യനാണ് ഓ അപ്പോ അമ്മയുടെ ആഗ്രഹമാണല്ലേ ഇതൊക്കെ നീ നോക്കിക്കോ അതു നടക്കും അമ്മക്ക് വേറെ പണിയൊന്നും ഇല്ലേ റാം തൻ്റെ മുറിയിലേക്ക് പോയി. നാളെ അലീനയോട് തൻ്റെ ഇഷ്ടം പറയണം. ഇനി ആ കിരൺ അലീനയോട് ഇഷ്ടം പറഞ്ഞു കാണുമോ? എന്തായാലും നാളെ അലീനയോട് സംസാരിക്കണം റാം റൂമിൽ നിന്ന് പുറത്തിറങ്ങി ബാൽക്കണിയിൽ ഇറങ്ങി നിന്നു. എന്നാൽ അലീനയെ പുറത്തെങ്ങും കണ്ടില്ല.

പിറ്റേന്ന് രാവിലെ തന്നെ അലീന അമ്മക്കൊപ്പം ഷോപ്പിലേക്ക് പോയി. കട തുറന്ന് എല്ലാ കാര്യങ്ങൾക്കും നിർദേശം നൽകിയതിന് ശേഷം കോളേജിലേക്ക് പോയി. അലീനയുടെ വരവും പ്രതീക്ഷിച്ച് റാം കോളേജിൻ്റെ വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു. അലീന കോളേജിൻ്റെ ഗേറ്റ് കടന്നു വരുന്നത് കണ്ട റാം മനസ്സിൽ ചില തയ്യാറെടുപ്പുകൾ നടത്തി സംസാരിക്കേണ്ട കാര്യങ്ങൾ ഓർത്തെടുത്തു അലീനയോടൊപ്പം മിയയും ഉണ്ടായിരുന്നു. അലീനയും മിയയും നടന്ന് റാം സാറിന് അടുത്തെത്തി അലീന .... റാം വിളിച്ചതു കേട്ട് അലീന നിന്നു. എന്താ സാർ എനിക്ക് അലീനയോട് അല്പം സംസാരിക്കാനുണ്ട്.

എന്താണ് സാർ എനിക്ക് അലീനയോട് തനിച്ച് സംസാരിക്കണം. മിയ നടന്നോളൂ ഞാൻ വന്നേക്കാം അലീന ഇവിടെ നിന്ന് സംസാരിച്ചാൽ ശരിയാവില്ല തനിക്ക് സമ്മതമാണെങ്കിൽ നമുക്ക് കാൻറീനിൽ ഇരുന്ന് സംസാരിക്കാം. സാറിന് എന്താ പറയാനുള്ളതെന്ന് വെച്ചാൽ ഇവിടെ വെച്ചു പറഞ്ഞോളു . കാൻ്റീനിൽ വരാൻ തത്പര്യം ഇല്ലങ്കിൽ നമുക്കൊന്ന് നടക്കാം അലീനയെ തൻ്റെ ഒപ്പം നടക്കാൻ ക്ഷണിച്ചു കൊണ്ട് റാം മുറ്റത്തേക്കിറങ്ങി. പിന്നാലെ അലീനയും എന്താ സാർ സംസാരിക്കാനുണ്ടന്ന് പറഞ്ഞിട്ട് സാറെന്താ ഒന്നും മിണ്ടാത്തത് അലീന എനിക്ക് തന്നോടു പറയാനുള്ളത്...

എന്താണെങ്കിലും സാർ പറഞ്ഞോളു ഞാൻ തന്നെ കുറെ കളിയാക്കിയിട്ടുണ്ട് പരിഹസിച്ചിട്ടുണ്ട്. അതൊക്കെ ഇതൊരിക്കൽ സാർ എന്നോട് പറഞ്ഞതല്ലേ അതിൻ്റെ പേരിൽ എനിക്ക് സാറിനോട് ദേഷ്യമോ പരാതിയോ പരിഭവമോ ഇല്ലന്ന് ഞാനന്നു പറഞ്ഞതാണല്ലോ. അന്ന് അങ്ങനെയൊക്കെ ഞാൻ പറഞ്ഞതും കളിയാക്കിയതുമൊക്കെ തന്നോടുള്ള ഇഷ്ടം കൊണ്ടാണ്‌ അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ എനിക്കതിൽ വിഷമം ഒന്നും ഇല്ല. കാരണം ഞാൻ പരിഹാസങ്ങൾക്ക് ചെവികൊടുക്കാറില്ല. പക്ഷേ സാർ ഒരു കാര്യം ഓർക്കണം. എന്നെ പോലെ ആയിരിക്കില്ല മറ്റൊരാൾ അതു കൊണ്ട് ഇനി ആരേയും കളിയാക്കരുത്. തങ്ങളുടെ വാക്കുകൾ കൊണ്ട് ആരേയും വളർത്താൻ പറ്റിയില്ലങ്കിലും തളർത്താൻ ശ്രമിക്കരുത്.

ഇല്ല അലീന ഞാൻ ഇതിന് മുൻപ് ആരേയും കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല. ഇത് പിന്നെ എനിക്ക് അലീനയെ ഇഷ്ടമായിരുന്നു ആ ഇഷ്ടം കൊണ്ട് വെറുതെ തമാശക്കാണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞത് ഞാനത് തമാശയായി തന്നെ സ്വീകരിച്ചിരിക്കുന്നു. അലീന ചിരിച്ചു കൊണ്ടു തന്നെ റാമിനോട് പറഞ്ഞു. അലീന ഞാനിപ്പോഴും തന്നോട് പറയാൻ ആഗ്രഹിച്ച കാര്യം പറഞ്ഞില്ല. ഇനി എന്താണ് സാറിന് പറയാനുള്ളത്. ഞാൻ അലീനയോട് ഇനി പറയാൻ പോകുന്നത് താൻ തമാശയായി കാണരുത്. അപ്പോ കാര്യം അല്പം സീരിയസ് ആണല്ലേ ?എന്തായാലും സാർ പറയു . അത് ....അലീന..... ഞാൻ എങ്ങനാ അതിപ്പോ തന്നോട് പറയുക.

എന്നാൽ ഞാൻ പറയട്ടെ സാറിന് എന്നോട് എന്താ പറയാനുള്ളതെന്ന് . ഞാനെന്താ പറയാൻ പോകുന്നതെന്ന് തനിക്ക് എങ്ങനെ അറിയാം. സാർ എന്താ പറയാൻ പോകുന്നതെന്ന് എനിക്കറിയില്ല പക്ഷേ സാർ പറയാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ മനസ്സിലാക്കി എടുത്തതാണ് ശരിയാണോ എന്നറിയില്ല എന്നാൽ താനൊന്ന് പറഞ്ഞേ ശരിയാണോ എന്നു ഞാൻ നോക്കട്ടെ വേണ്ട സാർ സാറിന് എന്താ പറയാനുള്ളതെന്ന് എനിക്കറിയില്ല ഞാൻ തമാശയ്ക്കായി പറഞ്ഞതാ എനിക്കറിയാമെന്ന്. സമയം പോകുന്നു ' നടന്ന് നടന്ന് കോളേജിൻ്റെ കൊബൗണ്ടിന് പുറത്താകാറായി അലീന ഞാൻ തന്നെ പറയാം ഇനിയും പറയാൻ താമസിച്ചാൽ ശരിയാവില്ല.

എനിക്ക്.. . അലീനയെ.... ഇഷ്ടമാണ്...... വെറുമൊരു ഇഷ്ടമല്ല വിവാഹം കഴിച്ച് എൻ്റെ ജീവൻ്റെ പാതിയാക്കാൻ ആഗ്രഹിക്കുന്നു. റാം തനിക്ക് പറയാനുള്ളത് ഒറ്റ ശ്വാസത്തിൽ പറഞ്ഞു പൂർത്തിയാക്കി. റാം പറഞ്ഞു കേട്ട് അലീന ഒന്നു പുഞ്ചിരിച്ചു. എന്താ താൻ ചിരിക്കുന്നത്. സാർ ഇതാ പറയാൻ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു. താൻ എങ്ങനെ അറിഞ്ഞു ഞാനിതാണ് പറയാൻ പോകുന്നതെന്ന് സാർ ഞാൻ എല്ലാത്തരം ആളുകളുമായി ഇടപഴകുന്ന ആളാണ് പ്രണയം പറയാൻ വരുന്നവർക്കും കള്ളം പറയുന്നവർക്കും മാത്രമാണ് വാക്കുകൾക്ക് ക്ഷാമം ഇവിടെ സാറിന് എന്നോട് കള്ളം പറയേണ്ട ആവശ്യം ഇല്ലല്ലോ പിന്നെ പറയാനുള്ളത് പ്രണയം ആണന്ന് ഞാൻ ഊഹിച്ചു.

ഉം മിടുക്കി. ഞാൻ പറഞ്ഞതിന് താൻ മറുപടി പറഞ്ഞില്ലല്ലോ.എനിക്ക് തന്നെ കണ്ട നിമിഷം തന്നെ ഇഷ്ടമായതാണ്. പക്ഷേ അന്ന് അതൊരു പ്രണയമായിരുന്നില്ല. പിന്നെ അമ്മ തന്നെ കുറിച്ച് പറഞ്ഞപ്പോഴും തന്നെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോഴും പിന്നെ എപ്പഴൊക്കെയോ ഞാൻ തിരിച്ചറിയുകയായിരുന്നു എനിക്ക് തന്നോട് പ്രണയമാണന്ന്. എന്താ താൻ മറ്റാരങ്കിലുമായി .....? സാർ സാറിൻ്റെ പ്രണയം തുറന്നു പറഞ്ഞു. ഇനി എൻ്റെ സമ്മതം അറിയണമല്ലേ അതെ ഞാൻ എൻ്റെ മനസ്സ് തുറന്നു ഇനി തൻ്റെ സമ്മതം അറിയണമെനിക്ക്. എങ്കിലേ എനിക്ക് സമാധാനമാകു താൻ നോ പറയില്ല എന്നു ഞാൻ പ്രതിക്ഷിക്കുന്നു.

സാർ ഞാൻ പ്ലസ് ടുവിന് അല്ല പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ ഓരോരുത്തർ പ്രണയം. ഇഷ്ടം പറഞ്ഞു വരുന്നതാണ്. എന്നിട്ട് ആരേയും തനിക്ക് ഇഷ്ടമായില്ലേ അതൊ ആരെയെങ്കിലും പ്രണയിച്ചിട്ട് തേപ്പു കിട്ടിയോ ഇതുവരേയും ആരേയും പ്രണയിച്ചില്ല അതുകൊണ്ടു തന്നെ തേപ്പു കിട്ടിയില്ല പിന്നെ പ്രണയം പറഞ്ഞ് വന്നവരെ എല്ലാവരേയും ഇഷ്ടമായില്ലങ്കിലും ഇഷ്ടമായവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നിട്ടെന്താ താൻ പ്രണയിക്കാത്തത്. പ്രണയം ഇഷ്ടമല്ലാത്തതുകൊണ്ടാണോ പ്രണയം ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ അതും കൗമാരകാലത്ത് സാർ ഇതിന് മുൻപ് പ്രണയിച്ചിട്ടില്ലേ ഞാൻ പ്രണയിച്ചിട്ടുണ്ട് ഒന്നല്ല രണ്ടല്ല മൂന്നല്ല അതുക്കും മേലെ പക്ഷേ അതൊക്കെ കൗമാരക്കാലത്തെ ചാപല്യങ്ങളോ അലങ്കിൽ ക്യാമ്പസ് പ്രണയങ്ങളോ ആയിരുന്നു.

അല്ലാതെ സീരിയസ് ആയൊരു പ്രണയം ഇന്നുവരെ ഉണ്ടായിട്ടില്ല. സീരിയസ് ആയി കണ്ടില്ല അല്ലേ വെറുമൊരു തമാശക്കായി അലങ്കിൽ സമയം പോക്കിനായി പ്രണയിച്ചു അല്ലേ.? സാറിൻ്റെ പ്രണയനിമാരും അങ്ങനെ തന്നെയാണോ സാറിനോടുള്ള പ്രണയത്തെ കണ്ടിട്ടുള്ളതും അതറിയില്ല പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ സ്കൂൾ പ്രണയം അവസാനിപ്പിച്ചു.അതു പോലെ തന്നെ ഓരോരു പ്രണയങ്ങളും അവസാനിപ്പിച്ചു. അവരിൽ ആർക്കും സാറിനെ നഷ്ടമായപ്പോൾ സങ്കടം ആയില്ലേ ആരും സാറിനെ തിരക്കി വന്നില്ലേ ഒരു മെസ്സേജോ ഒരു കോളോ ഒന്നും സാറിനെ തേടി വന്നില്ലേ ഇല്ലന്നു പറഞ്ഞാൽ അതു കള്ളമായിരിക്കും.

ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്ന ആ മൂന്നു വർഷകാലത്ത് പ്രണയിച്ചിരുന്ന ഒരു സംഗീത ഡിഗ്രി പഠനം അവസാനിപ്പോൾ ആ പ്രണയവും അവസാനിച്ചതാണ്. പിന്നെ വർഷങ്ങൾക്കു ശേഷം സംഗീതയുടെ മെസ്സേജ് എന്നെ തേടിയെത്തി. ആ കുട്ടി ഇപ്പോഴും വിവാഹിത ആയിട്ടില്ല പക്ഷേ എൻ്റെ മനസ്സിനിണങ്ങിയ ഒരു കുട്ടിയല്ല സംഗീത അതുമല്ല സംഗീതയെ എൻ്റെ വീട്ടുകാർക്ക് ഇഷ്ടപെടുകയും ഇല്ല. അതു കൊണ്ടു തന്നെ സംഗിതയുമായിട്ടുള്ള Contact മുന്നോട്ടു കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല അപ്പോ സാറിൻ്റെ ഭാഗം ക്ലിയറാണ് അതിനുശേഷം ആരേയും പ്രണയിക്കാൻ പോയിട്ടില്ല അതു കഴിഞ്ഞ് ഇപ്പോ തന്നോടാണ് പ്രണയം തോന്നിയത് തന്നെ നഷ്ടപ്പെടുത്താൻ വയ്യ അതുകൊണ്ടുതന്നെയാണ് ഞാനെല്ലാം തുറന്നു പറഞ്ഞത്.

ഇനി താൻ പറയു ഞാൻ പ്രണയിച്ചോട്ടെ തന്നെ. സാർ സാറെന്നോട് ചോദിച്ചില്ലേ എന്താ പ്രണയം ഇഷ്ടമല്ലാത്തതുകൊണ്ടാണോ പ്രണയിക്കാത്തത് എന്ന് .പ്രണയം എന്നത് നല്ലൊരു അനുഭൂതിയാണ് ആനന്ദമാണ് നോവാണ് അങ്ങനെ എല്ലാമാണ്. പക്ഷേ എൻ്റെ സ്വപ്നം പ്രണയം ആയിരുന്നില്ല എൻ്റെ കുടുംബം എൻ്റെ ഉത്തരവാദിത്വം എൻ്റെ അമ്മ എൻ്റെ ചേച്ചി എൻ്റെ പഠനം എന്നിവയായിരുന്നു എൻ്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നത്. കൗമാരക്കാലത്ത് ഞാൻ പ്രണയിക്കാൻ പോയിരുന്നെങ്കിൽ എനിക്കെല്ലാം നഷ്ടപ്പെട്ടേനെ എന്നെ മാത്രം പ്രതീക്ഷിച്ച് എൻ്റെ വാക്കു വിശ്വസിച്ച് എൻ്റെ കൂടെ ഇറങ്ങി വന്ന എൻ്റെ അമ്മയേയും എൻ്റെ ചേച്ചിയേയും മറന്ന് ഞാൻ മറ്റൊരു ലോകത്തിൽ ആയി പോയേനെ

എന്നാലിന്ന് എൻ്റെ ചേച്ചിയും അമ്മയും ജീവനോടെ ഉണ്ടാകുമായിരുന്നില്ല - തുടർന്നും എനിക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ചേച്ചിയേയും അമ്മയേയും സംരക്ഷിക്കണം പഠിക്കണം ജോലി നേടണം ഞാൻ പ്രണയിക്കാൻ പോയാൽ എനിക്ക് എൻ്റെ ലക്ഷ്യം നേടാൻ സാധിക്കില്ലന്ന് തോന്നി. എൻ്റെ മാത്രം തോന്നാലാണട്ടോ അച്ഛൻ പണ്ടൊരിക്കൽ പ്രണയിച്ചതിൻ്റെ ഫലമാണ് ഞാനും എൻ്റെ അമ്മയും ചേച്ചിയും അനുഭവിച്ചത്.തമാശക്കായോ സമയം കളയാൻ വേണ്ടിയോ പ്രേമിക്കാൻ എനിക്ക് താത്പര്യമില്ല

പ്രണയിച്ചാൽ അവരെ സ്വന്തമാക്കണം അതിനു കഴിയില്ലങ്കിൽ പ്രണയിക്കാൻ പോകരുത്. ഒരാളെ പ്രണയിച്ചു മറ്റൊരാളെ വിവാഹം കഴിച്ചു അതെനിക്ക് ഇഷ്ടമല്ല. അതുകൊണ്ടുതന്നെയാണ് ഞാൻ പ്രണയിക്കാത്തത്. ഇപ്പോ എല്ലാം സെറ്റ് ആയല്ലോ അപ്പോ പിന്നെ പ്രണയിക്കാലോ. ഇനിയും ഒന്നും സെറ്റായിട്ടില്ല സാറെ സ്വന്തമായി ഒരു വീട് എൻ്റെ സ്വപ്നമാണ് പിന്നെ ചേച്ചിയുടെ വിവാഹം ഇതും കൂടി കഴിഞ്ഞാൽ സെറ്റാകും എന്നു പ്രതീക്ഷിക്കുന്നു. ഇനി മുതൽ തന്നോടൊപ്പം എല്ലാറ്റിനും ഞാനും ഉണ്ടാകും തനിക്ക് എന്നെ ഇഷ്ടമായില്ല എന്നു മാത്രം പറയരുത്.

നടന്നുകൊണ്ടിരുന്ന അലീനപെട്ടന്നു നിന്നു. എന്താ തനിക്ക് എന്നെ ഇഷ്ടമല്ലേ താനിപ്പോ മറുപടി പറയണം എന്നില്ല ശരിക്കും ആലോചിച്ചതിനു ശേഷം പിന്നെ പറഞ്ഞാൽ മതി പക്ഷേ തൻ്റെ മറുപടി അനുകൂലമായിരിക്കണം എനിക്ക് ആലോചിക്കാൻ ഒന്നും ഇല്ല സാർ. എൻ്റെ മറുപടി ഇപ്പോ തന്നെ പറയാം അലീന എന്താകും പറയാൻ പോകുന്നതെന്നറിയാൻ റാം മിടിക്കുന്ന ഹൃദയത്തോടെ അലീനയുടെ മുഖത്തേക്കു തന്നെ നോക്കി നിന്നു എനിക്ക് സാറിനെ ഇഷ്ടമാണ് അലീന പറഞ്ഞതു കേട്ട് റാമിന് തൻ്റെ ഹൃദയതാളം നിലച്ചുപോയതുപോലെ തോന്നി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story