പെൺകരുത്ത്: ഭാഗം 16

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

കടയിലേക്ക് കയറിവന്നവരെ അലീന പുഞ്ചിരിയോടെ സ്വീകരിച്ചു. അതിലൊരാളോട് അലീന ചോദിച്ചു. ആദിയുടെയും ആമിയുടെയും പപ്പയല്ലേ ?ബിനോയി ചേട്ടൻ? ങേ .... ആ... ആ അതെ നിങ്ങളെന്നെ അറിയോ? എൻ്റെ മക്കളെ അറിയോ? അറിയും നിങ്ങളേയും നിങ്ങളുടെ മക്കളേയും എങ്ങനെയാ അവരെ നിങ്ങൾ അറിയുന്നത്. നിങ്ങൾ അവരെ അറിയുന്നതിനെക്കാൾ നന്നായി ഞാൻ അവരെ അറിയും നിങ്ങൾ ആ മക്കളുടെ എന്തെങ്കിലും കാര്യങ്ങൾ അറിയാറുണ്ടോ. അവർ ഉണ്ണുന്നുണ്ടോ ഉടുക്കുന്നുണ്ടോ എന്നെങ്കിലും നിങ്ങൾ അന്വേഷിക്കാറുണ്ടോ.? നിങ്ങൾ നിങ്ങൾക്കു വേണ്ടി ജീവിക്കുന്നു.

നിങ്ങൾക്കു കള്ളും കഞ്ചാവും വാങ്ങാൻ മറ്റുള്ളവർക്ക് വേണ്ടി കൂലിത്തല്ലിനും ക്വട്ടേഷനും പോകുന്നു. നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു. നിങ്ങൾ താലികെട്ടിയ ഒരു പെണ്ണില്ലേ നിങ്ങളുടെ വീട്ടിൽ നിങ്ങൾ ജന്മം കൊടുത്ത രണ്ടു മക്കളില്ലേ. അവരെ സംരക്ഷിക്കാറുണ്ടോ നിങ്ങൾ .വൈകിട്ടു കള്ളും കുടിച്ച് വീട്ടിൽ ചെല്ലുമ്പോൾ മക്കൾ കഴിച്ചോ എന്ന് അന്വേഷിക്കാറുണ്ടോ നിങ്ങൾ ? നീ എന്നെ ക്രോസ് വിസ്താരം ചെയ്യുകയാണോ? കടയിൽ സാധനം വാങ്ങാൻ വന്നവരെ ഇങ്ങനെയാണോ സ്വീകരിക്കുന്നത്. അതിനു നിങ്ങൾ കടയിൽ സാധനം വാങ്ങാൻ വന്നവരല്ലല്ലോ എൻ്റെ കട നശിപ്പിക്കാൻ വേണ്ടി ഷീജയുടെ ക്വട്ടേഷനും വാങ്ങി വന്നതല്ലേ.

നീ എന്തൊക്കെയാ ഈ പറയുന്നത്. ഞാൻ എൻ്റെ മക്കൾക്ക് ഉടുപ്പ് വാങ്ങാൻ വന്നതാണ്. ഇന്നുവരെ ഇല്ലാത്ത ശീലം നിങ്ങൾക്ക് ഇന്ന് എവിടുന്നാ ഉണ്ടായത്. ? മക്കൾക്ക് ഉടുപ്പ് വാങ്ങാൻ വന്നതാണുപോലും കഴിഞ്ഞ കുറെ നാളുകളായി തൻ്റെ മക്കൾ ഉടുക്കുന്നത് ഞാൻ വാങ്ങി നൽകിയ ഉടുപ്പുകളാണ്. ഏതാനും മാസങ്ങളായി താനും തൻ്റെ മക്കളും ജീവിക്കുന്നത്. ഈ കടയെ ആശ്രയിച്ചാണ്. വൈകുന്നേരം നാലു കാലിൽ ചെല്ലുന്ന താൻ അന്വേഷിക്കാറുണ്ടോ താൻ കഴിക്കുന്ന ചോറ് എവിടുന്നാണന്ന്?. എങ്ങനെ കിട്ടി എന്ന്.?

താനും തൻ്റെ മക്കളും ഇന്നു പട്ടിണി ഇല്ലാതെ ജീവിക്കുന്ന ഈ കട തന്നെ താൻ നശിപ്പിക്കണം എന്നാൽ അല്ലേ തൻ്റെ മക്കൾ നാളെ മുതൽ വീണ്ടും പട്ടിണി ആകു കട നശിപ്പിക്കാനായി താൻ വന്നതല്ലേ നശിപ്പിച്ചിട്ട് പോയാൽ മതി മാഡം ... മാഡം ഞാൻ ...എന്താ.... എൻ്റെ മക്കൾ എന്താ നശിപ്പിക്കുന്നില്ലേ ? നശിപ്പിക്കുന്നതിന് മുൻപ് ഒരാളെ കാണിച്ചു തരാം ഞാൻ അലീന തിരിഞ്ഞ് അടുത്ത് നിന്ന് സെയിൽസ് ഗേളിനെ വിളിച്ച് എന്തോ പറഞ്ഞു. നല്ല ആരോഗ്യം ഉണ്ടല്ലോ തനിക്ക് എന്തെങ്കിലും പണി എടുത്ത് ജീവിച്ചുകൂടെ ? ഇയാളു തനിക്ക് കൂട്ടുവന്നതാണോ കൂടെ വന്ന ആളെ നോക്കി കൊണ്ട് അലീന ചോദിച്ചു. ആ സമയത്താണ് സോഫിയ അങ്ങോട്ടു വന്നത്.

സോഫിയയെ ചേർത്തു പിടിച്ചു കൊണ്ട് ബിനോയിയുടെ നേരെ തിരിഞ്ഞു കൊണ്ട് അലീന ചോദിച്ചു - ഇവരെ ബിനോയി ചേട്ടൻ അറിയോ? സോഫിയയെ അവിടെ കണ്ട് ബിനോയി ഞെട്ടി. നീ ...നീ ..എന്താ.. ഇവിടെ നിങ്ങൾ കള്ളും കുടിച്ച് അടിയും പിടിയും ക്വട്ടേഷനുമായി നടക്കുമ്പോൾ ആ സമയം സോഫിയ ചേച്ചി നിങ്ങൾ ജന്മം നൽകിയ രണ്ടു മക്കളെ വളർത്താൻ വേണ്ടി വിശ്രമം ഇല്ലാതെ ഇവിടെ മെഷീൻ ചവിട്ടുകയാണ്. ആ പൈസ കൊണ്ടു വാങ്ങുന്ന അരിയുടെ ചോറാണ് നിങ്ങളും വാരി വിഴുങ്ങുന്നത്. മാഡം സോറി എന്തു സോറി ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട് അവരു വന്നു കൊണ്ടു പോകട്ടെ താലികെട്ടിയ പെണ്ണിനേയും മക്കളേയും സംരക്ഷിക്കാത്ത താനൊക്കെ ജയിലിൻ കിടക്കുന്നതാണ് നല്ലത്‌

വേണ്ട മാഡം സോറി എനിക്കു തെറ്റുപറ്റി പോയി ഞാൻ പൊയ്ക്കോളാം പോലീസിനെ വിളിക്കണ്ട വിളിച്ചു പോയല്ലോ ബിനോയി ചേട്ടാ വേണ്ട മാഡം ഞാൻ മാഡത്തിൻ്റെ കാലു പിടിക്കാം പോലീസിൽ അറിയിക്കരുത്. ശരി ഞാൻ പറയുന്ന ഒന്നു രണ്ടു ഡിമാൻ്റുകൾ താൻ അംഗികരിച്ചാൽ എഴുതി ഒപ്പിട്ടു തന്നാൽ ഞാൻ ക്ഷമിക്കാം എന്താ മാഡം ഞാൻ ചെയ്യേണ്ടത് മാഡം പറയുന്നത് ഞാൻ അനുസരിക്കാം ബിനോയി അലീനയുടെ മുന്നിൽ കൈകൂപ്പി തൊഴുതു കൊണ്ട് പറഞ്ഞു. ഒന്ന്. താൻ ഇന്നത്തോടെ കള്ളും കുടിയും കഞ്ചാവ് നിർത്തണം അതുപോലെ അടിപിടി കേസുകളും എന്നിട്ട് മാന്യമായ തൊഴിൽ ചെയ്തു മക്കളേയും ഭാര്യയേയും സംരക്ഷിക്കണം.

പറ്റുമോ തനിക്ക് . ഞാൻ ശ്രമിക്കാം മാഡം ശ്രമിച്ചാൽ പോര എനിക്ക് ഉറപ്പു തരണം അതു മാഡം ഇത്രയും നാൾ ഇങ്ങനെ നടന്നിട്ടു പെട്ടന്നൊരു നാൾ മാറാൻ പറഞ്ഞാൽ ഇത്തിരി ബുദ്ധിമുട്ടാണ്. എന്തു ബുദ്ധിമുട്ട്.? ഒരു ജോലി കിട്ടാൻ ,അതുപോലെ കള്ളുകുടി നിർത്താൻ എന്നാൽ പിന്നെ ജയിലിൽ പോയി കിടക്കാം കുറച്ചു ദിവസം അവിടെ കിടന്നിട്ട് വരുമ്പോളേക്കും എല്ലാം ശരിയാകും അതു വേണ്ട മാഡം. എന്നാൽ പിന്നെ താൻ നന്നാകണം. രണ്ടിലേതെങ്കിലും ഒന്നു തീരുമാനിക്ക് - അതു പിന്നെ മാഡം ഉടനെ ഒരു ജോലി കിട്ടുക എന്നു വെച്ചാൽ എന്തു ജോലി ചെയ്യാനും താൻ തയ്യാറാണോ ഉം എന്നാൽ ഞാനൊരു ജോലി ശരിപ്പെടുത്തി തരാം ഉം.

രണ്ടാമത്തെ കാര്യം ഷീജ താങ്കളെ ക്വട്ടേഷൻ ഏൽപ്പിച്ചതിൻ്റെ ആvoice മെസ്സേജ് എനിക്കു തരണം അതുപോലെ തൻ്റെ ഫോണും .നാളെ മുതൽ താങ്കൾക്ക് പുതിയ നമ്പർ ആയിരിക്കും. അതെന്തിനാ മാഡം. എന്നെ നശിപ്പിക്കാൻ ഇറങ്ങി തിരിച്ചവളെ അതിൽ നിന്നും പിൻതിരിപ്പിച്ചില്ലങ്കിൽ താൻ ചെയ്യാത്തത് അവര് മറ്റൊരാളെ കൊണ്ട് ചെയ്യിക്കും അവരെ തടയണ്ടേ എനിക്ക്. പിന്നെ താൻ നന്നാകാൻ തീരുമാനിച്ച സ്ഥിതിക്ക് പഴയ നമ്പർ ഇനി തനിക്ക് വേണ്ട. ശരി മാഡം. എന്നാൽ താൻ ഇപ്പോ പൊയ്ക്കോ നാളെ രാവിലെ താൻ എന്നെ വന്നൊന്ന് കാണണം വരാം മാഡം. ഇനി ഇയാൾക്കും എൻ്റെ കട നശിപ്പിക്കണം എന്നുണ്ടോ തനിക്കും നന്നാവണമെങ്കിൽ ഇതൊരു അവസരമാണ്. ഞാനിനി ഒന്നിനും വരില്ല മാഡം.

വരില്ല എന്നല്ല ഒന്നിനും പോകില്ല എന്നു പറയു . ഇല്ല മാഡം ഒന്നിനും ഇല്ല എല്ലാം നിർത്തി. എന്നാൽ പൊയ്ക്കോളു. പോകല്ലേ. നിങ്ങൾ എങ്ങനെ കട നശിപ്പിക്കാനായിരുന്നു പ്ലാൻ. അതു മാഡം ഇവിടെ സ്റ്റോക്ക് ഇരിക്കുന്ന തുണികളിൽ നിങ്ങൾ അറിയാതെ ക്ലോറിൻ അടങ്ങിയ ലായനി സ്പ്രേ ചെയ്ത നശിപ്പിക്കുക എന്നിട്ടു ആ വസ്ത്രങ്ങൾ വാങ്ങി ഗുണനിലവാരം കുറഞ്ഞ തുണികൾ ആണന്ന് നാട്ടിൽ പാട്ടാക്കി കേസാക്കി തൻ്റെ കട പൂട്ടിക്കുക എന്നതായിരുന്നു ഷീജ മാഡത്തിൻ്റെ പ്ലാൻ ഉം നിങ്ങൾ പൊയ്ക്കോ അവരു പോയി കഴിഞ്ഞപ്പോൾ അലീന സോഫിയയെ കെട്ടിപ്പടിച്ച് തൻ്റെ നന്ദി അറിയിച്ചു. സോഫി ചേച്ചി ഈ വിവരം എന്നോട് പറഞ്ഞില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു

അലീനയുടെ കൂടെ ദൈവം ഉണ്ട് അതാണ് ഷീജയും ചേട്ടായിയും തമ്മിൽ ഫോൺ വിളിക്കുന്നത് ഞാൻ കേൾക്കാൻ ഇടയായതും രാത്രി ചേട്ടായി ഉറങ്ങി കഴിഞ്ഞപ്പോൾ ഫോൺ എടുത്ത് വാട്ട്സാപ്പിലെ മെസ്സെജ് നോക്കാൻ തോന്നിയതും ഒത്തിരി നന്ദിയുണ്ട് ചേച്ചി അലീനക്കുട്ടി എന്നോട് നന്ദി പറയണ്ട കൂടെ പഠിക്കുന്ന കൂട്ടുകാരിയുടെ ചേച്ചിയായ എന്നേയും മക്കളേയും അലീന എത്രയാ സഹായിച്ചത്. കട തുടങ്ങിയപ്പോൾ എനിക്കൊരു ജോലി തന്നില്ലേ ഇതിനൊക്കെ ഞാനല്ലേ നന്ദി പറയേണ്ടത്. ഉം ചേച്ചി പൊയ്ക്കോ എല്ലാം ശരിയാകും സോഫിയ പോയി കഴിഞ്ഞപ്പോൾ അലീന പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുത്തു.

വൈകുന്നേരം ജോസ് ജോലി കഴിഞ്ഞെത്തി പൂമുഖത്തിരുന്ന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോളാണ് പോലീസ് വണ്ടി വന്ന് മുറ്റത്ത് നിന്നത് അതു കണ്ട് ജോസ് എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി ചെന്നു. ഇതു ഷീജയുടെ വീടല്ലേ അതെസാർ എന്താ സാർ കാര്യം ഷീജയുടെ പേരിലൊരു പരാതി കിട്ടിയിട്ടുണ്ട് അതൊന്ന് അന്വേഷിക്കാൻ വന്നതാണ് ഷീജ എവിടെ വരു സാർ കയറിയിരുന്ന് സംസാരിക്കാം ഇല്ല കയറുന്നില്ല ഷീജയെ വിളിക്കു ഷീജേ..... ഷീജേ.... ജോസ് അകത്തേക്കു നോക്കി വിളിച്ചു എന്നിട്ട് തിരിഞ്ഞു പോലീസുകാരോടായി ചോദിച്ചു. എന്താ സാർ ഷീജയുടെ പേരിലുള്ള പരാതി.അരാണ് സാർ പരാതി തന്നത്.

അതൊക്കെ പറയാം നിങ്ങൾ ഷീജയോടൊന്ന് പുറത്തേക്കു വരാൻ പറയു . ഷീജേ......... എടി....ഷീജേ...... എന്താ കിടന്നു തൊള്ള തുറക്കുന്നത് നിങ്ങളോട് ചായ കുടിച്ചു വന്നിട്ട് തേങ്ങ ചിരകാൻ പറഞ്ഞിട്ട് ഇവിടെത്തന്നെ ഇരിക്കുവാണോ എന്നിട്ട് കീജേ കീജേ എന്നു കൂവുന്നു. ഇങ്ങനെ പറഞ്ഞുകൊണ്ട് ഷീജ പുറത്തേക്കു വന്നു. പുറത്ത് നിൽക്കുന്ന പോലീസുകാരെ കണ്ട് ഷീജ ഞെട്ടി. ഇതാണ് സാർ ഷീജ ജോസ് ഷീജയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. എന്താ എന്താ സാർ കാര്യം കാര്യമൊക്കെ പറയാം ഷീജ ഇങ്ങോട്ട് മാറി നിന്നേ ആരാ ഈ അലീന ? അലീനയോട് ഷീജക്ക് എന്താ ഇത്ര വൈരാഗ്യം അലീനയോ?

അലീനയെ ഞാൻ അറിയില്ലല്ലോ സാർ അലീന റെഡിമെയ്ഡ് ഷോപ്പിലെ അലീന ഷീജക്കെതിരെ ഒരു പരാതി തന്നിട്ടുണ്ട്. താൻ അവരുടെ കട നശിപ്പിക്കാനായി ക്വട്ടേഷൻ കൊടുത്തിരുന്നില്ലേ അവരിപ്പോ ഞങ്ങളുടെ കസ്റ്റഡിയിൽ ഉണ്ട്. നിങ്ങൾ തമ്മിൽ സംസാരിച്ച കോൾ റെക്കോർഡുകളും Voice മെസ്സേജുകളും ഞങ്ങൾക്കു കിട്ടിയിട്ടുണ്ട്. പോലീസുകാരൻ പറഞ്ഞതു കേട്ട് ജോസും ഷീജയും ഒരു പോലെ ഞെട്ടി. ഞങ്ങൾ ഷീജയെ കൊണ്ടുപോകാൻ വന്നതാണ് കൂടെ വന്ന വനിത പോലീസ് മുന്നോട്ട് വന്ന് ഷീജയോടായി പറഞ്ഞു. സാർ ഞാൻ ഒന്നും ചെയ്തില്ല.

ഞാൻ നിരപരാധിയാണ് സാർ അതൊക്കെ നിങ്ങൾ തെളിയിച്ചാൽ മതി സാർ ഞാൻ നാളെ ഇവളേയും കൊണ്ട് സ്റ്റേഷനിൽ വന്നാൽ മതിയോ മതി നാളെ സ്റ്റേഷനിൽ വന്നാൽ മതി. എന്നാൽ ശരി ഞങ്ങൾപോകുന്നു പോലീസുകാർ പോയതും ജോസിൻ്റെ വലതുകൈ ആഞ്ഞു പതിഞ്ഞു ഷീജയുടെ കവിളത്ത്. ഷീജ തൻ്റെ മുഖം പൊത്തി കൊണ്ട് വലിയ വായിൽ കരഞ്ഞുകൊണ്ട് നിലത്തിരുന്നു. നീ ഇനി കാറി കരഞ്ഞ് അയൽപക്കക്കാരെ കൂടെ അറിയിക്കണ്ട കേറി പോടി അകത്ത് അതും പറഞ്ഞ് ജോസ് വീടിനകത്തേക്ക് കയറി പോയി പീന്നാലെ ഷീജയും പിറ്റേന്ന് ജോസ് ഷീജയെ കൊണ്ട് സ്റ്റേഷനിൽ ചെല്ലുമ്പോൾ അലീനയും ബിനോയിയും സോഫിയയും സ്റ്റേഷനിൽ ഉണ്ടായിരുന്നു

അലീനയെ കണ്ട് ജോസിൻ്റെ ഇടനെഞ്ചിലൊരു വിങ്ങലുണ്ടായി ജോസ് അലീനയുടെ അടുത്തേക്ക് ചെന്നു. മോളെ അലീന ഷീജ ചെയ്ത തെറ്റിന് ഞാൻ മാപ്പുചോദിക്കുന്നു. ഞാനൊന്നും അറിഞ്ഞിരുന്നില്ല അവളോട് ക്ഷമിക്കണം ഇതൊരു കേസാക്കി മാറ്റരുത്. അവൾക്കു വേണ്ടി പപ്പ മോളോട് യാചിക്കുകയാണ്. പപ്പയോ ആരുടെ പപ്പ നിങ്ങൾക്ക് നാണമില്ലേ അവർക്കു വേണ്ടി എന്നോട് മാപ്പു ചോദിക്കാനും യാചിക്കാനും . മോളെ....... നിങ്ങളെ SI സാർ വിളിക്കുന്നു. ഒരു കോൺസ്റ്റബിൾ വന്ന് അലീനയോട് പറഞ്ഞു. അലീന ബിനോയിയേയും കുട്ടി കൊണ്ട് SI യുടെ ക്യാമ്പിനകത്തേക്കു ചെന്നു. പിന്നാലെ ജോസും ഷീജയും.

എന്താ അലീന തൻ്റെ അഭിപ്രായം ഒത്തുതീർപ്പിന് തയ്യാറാണോ.? സാർ എനിക്ക് ഇവരെ ശിക്ഷിക്കണം എന്നൊന്നുമില്ല ഒരിക്കൽ ഇവർ എൻ്റെ അച്ഛനെ തട്ടിയെടുത്തു ഇപ്പോ ഇവർ എൻ്റെ കട നശിപ്പിക്കാൻ ശ്രമിച്ചു. ഇനി മേലിൽ ഇവർ എൻ്റെ പിന്നാലെ വരരുത്.വന്നാൽ....... എന്താ ഷീജ തൻ്റെ അഭിപ്രായം ഞാൻ ഒന്നിനും പോകില്ല ഇനി എന്നാൽ ചെയ്ത തെറ്റിന് അലീനയോട് മാപ്പ് പറ വേണ്ട സാർ എന്നോട് മാപ്പ് പറയണ്ട ഇവർ മാപ്പ് ആദ്യം പറയേണ്ടത് എന്നോടല്ല എൻ്റെ അമ്മയോടാണ് താലികെട്ടിയവനെ തട്ടിയെടുത്തവളോട് എൻ്റെ അമ്മക്ക് ക്ഷമിക്കാൻ പറ്റിയാൽ എനിക്കും ഇവരോട് ക്ഷമിക്കാൻ പറ്റും.

അതും പറഞ്ഞ് Si സാറിനോട് സമ്മതവും അലീന പുറത്തിറങ്ങി അവിടെ നിന്ന സോഫിയയേയും കൂട്ടികൊണ്ട് സ്റ്റേഷൻ്റെ പടികളിറങ്ങി പിറ്റേന്ന് ബിനോയിയേയും കൊണ്ട് റംല ഇത്തയുടെ തോട്ടത്തിലേക്ക് ചെന്നു തോട്ടം നോക്കുന്ന ആളോട് സംസാരിച്ച് ബിനോയിക്ക് അവിടെ ഒരു .ജോലി ഉറപ്പിച്ചു ദിവസങ്ങൾ കടന്നു പോയി ഒരു ഞായറാഴ്ച വീട്ടിലിരിക്കുന്ന സമയത്താണ് സന്ധ്യ മാഡം വീട്ടിലേക്കു വന്നത് അമ്മയും സന്ധ്യ മാഡവും സംസാരിച്ചിരിക്കുന്ന കൂട്ടത്തിൽ അമ്മ മാഡത്തിനോട് പറയുന്നതു അലീന കേട്ടു . റാം സാർ അലീനയോട് ഇഷ്ടമാണന്ന് പറഞ്ഞു എന്ന് ന്ദേ സത്യമാണോ ഈ പറയുന്നത് എന്നിട്ട് അലീന എന്തു പറഞ്ഞു.

അലീനക്ക് ഇഷ്ടം അല്ല എന്നു പറഞ്ഞു. അതു നന്നായി. അലീനക്ക് ഇഷ്ടമായിരുന്നെങ്കിലും ഞാൻ സമ്മതിക്കില്ലായിരുന്നു . അതെന്താ മാഡം അവനെ കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട് ആ പെണ്ണിൻ്റെ കണ്ണുനീർ വീഴ്ത്തിയിട്ട് അവൻ വേറെ ഒരു പെണ്ണിൻ്റെ കഴുത്തിലും താലികെട്ടാൻ ഞാൻ സമ്മതിക്കില്ല ങേ ഇനിയും വേറേയും പെണ്ണോ ?.സന്ധ്യ മാഡം പറഞ്ഞതു കേട്ട് അലീന തലക്കു കൈയും കൊടുത്തിരുന്നു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story