പെൺകരുത്ത്: ഭാഗം 7

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

അല്ല ഇതാര് അലീനയോ അലീന എന്റെ ബ്ലൗസും ചുരിദാറുമൊക്കെ തയ്ച്ചോ ഇല്ല ടീച്ചർ അതു നാളെ തരാം വീണ ടീച്ചർ വന്നില്ലേ വന്നില്ല ഇപ്പോ വരും ശ്രുതി ടീച്ചറോ ശ്രുതി ടീച്ചർ ഇന്നു ലീവാണ് അലീന എന്റെ വൈഫിന്റെ ചുരിദാർ തയ്ച്ചോ ഉവ്വ് സാർ ദാ ഇതാ പിടിച്ചോ അഹാ അപ്പോ അലീനയുടെ ബിസിനസ്സ് കുട്ടികളുടെ അടുത്ത് മാത്രമല്ല അല്ലേ ടീച്ചേഴ്സും സപ്പോർട്ട് ആണല്ലേ അതെ സാറിന് എന്തേലും തയക്കാനുണ്ടങ്കിൽ തന്നോളു ഞാൻ തയ്ച്ചു തരാം ഇവിടെ ഞങ്ങളെല്ലാവരും തയ്ക്കാനുള്ളത് അലീനയെയാണ് ഏൽപ്പിക്കുന്നത്. സൂപ്പർ തയ്യലാണട്ടോ റാം സാറിനും തയക്കാൻ വല്ലതും ഉണ്ടേൽ അലീനയെ സമീപിച്ചാൽ മതി.

ഇഷ്ടം പോലെ നല്ല കമ്പനികളുടെ റെഡിമെയ്ഡ് ഷർട്ടു കിട്ടും ഞാനതു വാങ്ങിക്കോളാം റാം സാർ അലീനയുടെ തയ്യലിനു മുൻപിൽ റെഡിമെയ്ഡ് തോറ്റു പോകും അത്രക്കും പെർഫക്ഷനാണ് അലീനയുടെ സ്റ്റിച്ചിംഗിന് ഓ നിങ്ങളൊക്ക തയ്പ്പിച്ചോളു ഞാനില്ലേ...... ആ സാറിന് ആ ഭാഗ്യം ഇല്ലന്നു തോന്നുന്നു അരുൺ സാർ തയ്യൽ കൂലി തന്നാൽ ഞാനങ്ങോട്ട് പൊയ്ക്കോളാം ഇതാ അലീന ക്യാഷ് പിന്നെ ദേ ഒരുചുരിദാർ കൂടി ഉണ്ട് അടുത്ത ദിവസം തന്നെ തയ്ച്ചു തരണേ അലീന തയ്ക്കാൻ തുടങ്ങിയപ്പോൾ എന്റെ ഭാര്യക്ക് ചുരിദാർ മെറ്റിരിയൽ വാങ്ങാനെ സമയുള്ളു.

അരുൺ സാറെ ഇതൊക്കെ അലീനയുടെ ബിസിനസ്റ്റ് തന്ത്രമാണ് ആദ്യമൊക്കെ നന്നായി തയ്ച്ചു തരും വിശ്വാസം പിടിച്ചു പറ്റി കഴിഞ്ഞാലോ പിന്നെ തോന്നിയ പോലെ തയ്ച്ചു വെയ്ക്കും കൂലിക്ക് കുറവുണ്ടാകുമോ അതും ഇല്ല അതുകൊണ്ട് ശരിക്കൊന്ന് ആലോചിച്ചിട്ട് ഭാര്യയോട് ചുരിദാർ മെറ്റിരിയൽ വാങ്ങിയാൽ മതി എന്നു പറ ഏയ്യ് അലീന അങ്ങനെ ഒരാൾ അല്ല റാം സാറെ അലീനയെ കുറിച്ച് സാറിന് അറിയാൻ പാടില്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അലീന ഒരിക്കലും ഞങ്ങളെ ക്യാൻവാസ് ചെയ്തിട്ടില്ല. അലീനയുടെ തയ്യലിനെ കുറിച്ച് കേട്ടറിഞ്ഞ് ഞങ്ങളങ്ങോട്ട് ചെന്നതാണ്.

ഓഹോ അപ്പോ അങ്ങനെയാണ് കാര്യങ്ങൾ അല്ലേ. ഈ അലീനക്ക് തയ്യൽ മാത്രമല്ലല്ലോ പണി പച്ചക്കറി കച്ചവടവും ഉണ്ട് അതറിയോ നിങ്ങൾക്ക് ഇന്നലെ എന്റെ വീട്ടുപടിക്കലും എത്തി ഉന്തുവണ്ടിയും തള്ളി കൊണ്ട് ഹ ഹ റാം സാറേ എനിക്ക് പച്ചക്കറി കച്ചവടം ഉണ്ടന്ന് സാറിന് പുതിയൊരു അറിവായിരിക്കും എന്നാൽ ഇവിടെ പഠിക്കുന്ന കുട്ടികൾക്കും ഈ കോളേജിലെ ടീച്ചേഴ്സിനും ഇതൊരു പഴങ്കഥയാണ്. സാറിന്റെ വീടിന്റെ മുന്നിൽ മാത്രമല്ല എന്റെ അദ്ധ്യാപകരുടെയും സഹപാഠികളുടേയും വീടിന് മുന്നിലും പച്ചക്കറി കച്ചവടം നടത്തുന്നുണ്ട് ഞാൻ .പിന്നെ ചെയ്യുന്ന ഏതൊരു തൊഴിലിനും അന്തസ്സുണ്ടന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ അതുകൊണ്ട് സാറിന്റെ പരിഹാസം എനിക്ക് മനസ്സിലായില്ല എന്ന് കരുതണ്ട. ഒന്നും കൂടി അറിഞ്ഞോ പാൽ കച്ചവടവും ഉണ്ടായിരുന്നു

കുറച്ചു നാൾ മുൻപ് വരെ ദേ വീണ ടീച്ചർ വന്നല്ലോ എന്താ എല്ലാവരും എന്നേയും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നെന്ന് തോന്നുന്നല്ലോ ഞങ്ങളാരും പ്രതീക്ഷിച്ചില്ല. ദേ അലീനയാണ് വീണ ടീച്ചറിന്റെ വരവും പ്രതീക്ഷിച്ചിരുന്നത്. അലീന... .മോൾ ഇന്നും കൂടി പറഞ്ഞു വിട്ടു ഫ്രോക്ക് തയ്ച്ചതു വാങ്ങി വരണന്ന് ഞാൻ അലീനയെ തിരക്കി ക്ലാസ്സിലേക്ക് വരാം എന്നോർത്താണ് വന്നത്. വീണ ടീച്ചറേ ആ ഫ്രോക്ക് വാങ്ങിയിട്ട് അതിന്റെ കൂലി കൊടുത്തു വിട് എന്നിട്ടു വേണം അലീനക്ക് റേഷൻ വാങ്ങാൻ റാം അലീനയെ കളിയാക്കി കൊണ്ടു പറഞ്ഞു. അയ്യോ ഈ റാം സാറിന്റെ ഒരു കാര്യം .സാർ എത്ര കൃത്യമായി പറഞ്ഞു ഈ കാശു കിട്ടിയിട്ടു വേണം റേഷൻ കടയിൽ പോയി അരിയും സാധനങ്ങളും വാങ്ങിയിട്ടു ഇന്നു അത്താഴം വെയ്ക്കാൻ വീണ ടീച്ചർ പേഴ്സ് തുറന്ന് അലീനക്ക് ക്യാഷ് എടുത്തു കൊടുത്തു.

പിന്നെ റാം സാറേ സാറിനെ പോലെ വലിയൊരു വീട്ടിലല്ല ഈ അലീന ജനിച്ചത്. ശരിക്കും പട്ടിണിയും ദരിദ്ര്യവും കഷ്ടപാടും അറിഞ്ഞു തന്നെയാ അലീന വളർന്നത് സാർ പുച്ഛിച്ച ആ റേഷൻ അരി കഴിച്ചു തന്നെയാ ഈ അലീന വളർന്നത് അതുകൊണ്ടു തന്നെ ഈ അലീനക്ക് ഒരെല്ലു കൂടുതലാ അലീനയുടെ മറുപടി കേട്ട് റാം അന്താളിച്ചു പോയി. പറയുമ്പോലെ ഇവൾക്ക് ഒരെല്ലു കൂടുതല് തന്നെ ഇവളോട് സംസാരിക്കുമ്പോൾ സൂക്ഷിച്ചില്ലങ്കിൽ നാണം കെടുന്നത് ഞാൻ തന്നെ ആയിരിക്കുമെന്ന് റാമിന് മനസ്സിലായി. അപ്പോ ഞാൻ പോകുന്നു. ശ്രുതി ടീച്ചറിന്റെ ഈ പായ്ക്കറ്റ് ഇവിടെ വെച്ചേക്കാമോ വീണ ടീച്ചറേ അതിനെന്താ അലീന ഇങ്ങോട് തന്നോളു പായ്ക്കറ്റ് വീണ ടീച്ചറിനെ ഏൽപ്പിച്ച് അലീന സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി പോയി. അലീന പോകുന്നതും നോക്കി റാം നിന്നു എന്തു തോന്നുന്നു റാം സാറേ അലീനയെ കുറിച്ച് ഒരെല്ലു കൂടുതലുണ്ടന്ന് തോന്നി

വെറുതെ തോന്നുതാ സാറെ അലീന ഒരു പാവം പെൺകുട്ടിയാ എന്റെ അഭിപ്രായത്തിൽ എല്ലാ പെൺകുട്ടികളും അലീനയെ പോലെ ആകണം എന്നാ നിങ്ങളൊക്കെ അങ്ങനെയെ പറയു കാരണം എല്ലാവരും അലീനയുടെ സേവനം പറ്റുന്നവരല്ലേ അത് സാറിന് അലീനയെ കുറിച്ച് അറിയില്ലാത്ത കൊണ്ട് പറയുന്നതാ സാറിൻ്റെ ഈ മനോഭാവം ഉടനെ മാറും അന്നും ഇതു തന്നെ പറയണം കേട്ടോ അലീനയെ കുറിച്ച്. അതിന് മറുപടി ഒന്നും പറയാതെ തന്നെ റാം Msc ഡിപ്പാർട്ടുമെൻ്റിലേക്ക് നടന്നു. അലീനയുടെ ക്ലാസ്സ് ഏതായിരിക്കും ഇനി എൻ്റെ ക്ലാസ്സിൽ അവളും ഉണ്ടാകുമോ ആ കുട്ടി പിശാച് ക്ലാസ്സിൽ ഉണ്ടെങ്കിൽ എങ്ങനെ ക്ലാസ്സെടുക്കും ദേവി അവളുടെ ക്ലാസ്സ് ആയിരിക്കരുതേ എന്നും പ്രാർത്ഥിച്ച് റാം ചെന്നു കയറിയത് അലീനയുടെ ക്ലാസ്സിലേക്കു തന്നെ

കയറി ചെന്നതേ കണ്ടു ഫസ്റ്റ് ബെഞ്ചിൽ ഫസ്റ്റ് തന്നെ അലീന തൻ്റെ മുന്നിലിരിക്കുന്ന ബുക്കിലേക്ക് നോക്കി കുനിഞ്ഞിരിക്കുന്ന അലീനയെ ഈശ്വര പുലിമടയിലേക്കാണല്ലോ ഞാൻ കയറി വന്നിരിക്കുന്നത്. ഇവൾ എപ്പോ എന്താ പറയുക എന്നറിയില്ല അതുകൊണ്ട് അവളോട് അധികം സംസാരിക്കാതിരിക്കുന്നതാവും ബുദ്ധി. റാം കടന്നു ചെന്നതറിഞ്ഞ് എല്ലാവരും എഴുന്നേറ്റു നിന്ന് വിഷ് ചെയ്തു. എല്ലാവരോടും ഇരിക്കാൻ പറഞ്ഞിട്ട് റാം തന്നെ പരിചയപ്പെടുത്തി. ഓരോരുത്തരും നിങ്ങളുടെ പേരുപറഞ്ഞ് പരിചയപ്പെടുത്തുകയാണങ്കിൽ നന്നായിരുന്നു. ഫസ്റ്റ് ബെഞ്ചിൽ നിന്നും തുടങ്ങാം അലീന എഴുന്നേറ്റു നിന്നു സ്വയം പരിചയപ്പെടുത്താൻ തുടങ്ങി. എൻ്റെ പേര് അലീന വളരെ ശാന്തമായി തന്നെ അലീന പരിചയപ്പെടുത്തി അങ്ങനെ ഒരോരുത്തരും സ്വയം പരിചയപെടുത്തി റാം ക്ലാസ്സെടുക്കാൻ ആരംഭിച്ചു.

ക്ലാസ്സെടുക്കുന്നതിനിടയിൽ തൻ്റെ നോട്ടം താൻ പോലും അറിയാതെ അലീനയിൽ ചെന്നു പതിക്കുന്നത് റാം അറിയുന്നുണ്ടായിരുന്നു.എന്നാൽ അലീന തൻ്റെ ക്ലാസ്സ് ശ്രദ്ധിച്ചിരിക്കുന്നതാണ് കണ്ടത്. ക്ലാസ്സ് കഴിഞ്ഞ് റാം ക്ലാസ്സ് റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോളും റാമിൻ്റെ ചിന്ത അലീനയെ ചുറ്റിപറ്റി തന്നെ ആയിരുന്നു. റാമിന് മനസിലാക്കാൻ പറ്റാത്ത വിധമായിരുന്നു അലീനയുടെ സ്വഭാവം പച്ചക്കറി കച്ചവടത്തിന് വരുമ്പോൾ ഒരു സ്വഭാവം ക്ലാസ്സിന് പുറത്ത് മറ്റൊരു സ്വഭാവം. ക്ലാസ്സിൽ ബ്രില്ലിൻ്റായ ഒരു വിദ്യാർത്ഥിനി അലീനയെ മനസ്സിലാക്കാനെ പറ്റുന്നില്ലല്ലോ അന്നു ലഞ്ച് ബ്രക്കിനും റാം അലീനയെ കണ്ടു. കണ്ടു കഴിയുമ്പോളെല്ലാം വീണ്ടും കാണാൻ തോന്നുന്നൊരു അവസ്ഥ തനിക്കെന്താ പറ്റിയതെന്ന് റാമിന് മനസ്സിലായില്ല വൈകുന്നേരം കോളേജ് വിട്ട് സമയത്ത് റാം വരാന്തയിൽ കാത്തുനിന്നു അലീനയെ ഒന്നു കാണാൽവേണ്ടി

കൂട്ടുകാർക്കൊപ്പം നടന്നു വരുന്ന അലീനയെ കണ്ടപ്പോൾ റാമിന് തൻ്റെ ഹൃദയത്തിൻ്റെ മിടിപ്പിന് വേഗതയേറിയതുപോലെ തോന്നി റാമിൻ്റെ അടുത്തെത്തിയ അലീന നിന്നു.കൂട്ടുകാരോട് പൊയ്ക്കോളാൻ പറഞ്ഞിട്ട് റാമിൻ്റെ അടുത്തേക്ക് നടന്നെത്തി. അല്ല സാറേ ഞാൻ റേഷൻ വാങ്ങാൻ റേഷൻ കടയിൽ പോകുന്നുണ്ട് സാറിന് എന്തെങ്കിലും വാങ്ങണമെങ്കിൽ പറഞ്ഞാൽ വാങ്ങാം ഓ ഞാനതു മറന്നു സാറിന് റേഷൻ കട എന്നു പറഞ്ഞാൽ പുച്ഛമാണല്ലോ അല്ലേ ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിംഗിന് പോകുമ്പോൾ അടുത്ത ആഴ്ചത്തേക്കുള്ള പച്ചക്കറി കൂടി വാങ്ങിക്കോട്ടെ എൻ്റെ ഉന്തുവണ്ടി ഇനി സാറിൻ്റെ വീടിൻ്റെ മുന്നിൽ നിർത്തുന്നതായിരിക്കില്ല ഉന്തുവണ്ടിയിൽ കൊണ്ടുവരുന്ന പച്ചക്കറി വാങ്ങി കഴിച്ചാൽ ദഹനക്കേട് ഉണ്ടായാലോ. അലീന ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ ആണോ അറിഞ്ഞില്ല

എനിക്ക് തമാശയായി തോന്നിയതും ഇല്ല പിന്നെ ഒരു കാര്യം പറയാതിരിക്കാൻ വയ്യാട്ടോ സാറിൻ്റെ ക്ലാസ്സ് സൂപ്പർ ശ്രദ്ധിച്ചിരുന്നാൽ മാത്രം മതി ഓർത്തെടുത്ത് എക്സാമിന് എഴുതാൻ പറ്റും. നന്നായി മനസ്സിലാകുന്നുണ്ട്. എനിക്കിഷ്ടപ്പെട്ടു. താങ്ക്സ് അലീന എന്നാൽ പോട്ടെ സാർ അലീന കണ്ണിൽ നിന്നും മറയുന്നതു വരെ റാം നോക്കി നിന്നു. അന്നു വൈകുന്നേരം വീട്ടിലെത്തിയതും റാം അമ്മയോട് അലീനയെ കണ്ടതും സംസാരിച്ചതുമെല്ലാം വിശദികരിച്ചു. ഇത്രയും ബോൾഡായ പെൺകുട്ടിയെ ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ലമ്മേ നീ വെറുതെ ആ കുട്ടിയോട് വഴക്കിന് പോകണ്ട റാം വഴക്കല്ലമ്മേ ഞാൻ പറയുന്ന ഓരോ വാക്കിനും അവളു പറയുന്ന മറുപടി കേൾക്കാൻ ഒരു രസം. ഈ സമയം അലീനയും റാമിനെ കുറിച്ച് അമ്മയോട് പറയുകയായിരുന്നു. മോളെ ആ സാർ മോളുടെ അധ്യാപകനാണ് അതിൻ്റെ ബഹുമാനം മോൾക്കു വേണം ബഹുമാനമൊക്കെ ഉണ്ടമ്മേ പക്ഷേ എന്നെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഞാൻ കൊടുത്തിരിക്കും'

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അലീനയുടെ മനസ്സിലേക്ക് റാം സാറിൻ്റെ മുഖം കടന്നു വന്നു.ശ്ശെ ഇതെന്താ ഇങ്ങനെ അലീന തൻ്റെ കണ്ണുകൾ ഇറുക്കി അടച്ചു പക്ഷേ റാം സാറിൻ്റെ മുഖം തൻ്റെ മനസ്സിൽ കൂടുതൽ തെളിച്ചത്തോടെ തെളിഞ്ഞു വന്നു. ഈ സമയത്ത് ഇതേ അവസ്ഥ തന്നെയായിരുന്നു റാമിനും. ഉറക്കത്തിലേക്ക് വഴുതി വീഴും വരെ തൻ്റെ ചിന്തയിലും സ്വപ്നത്തിലും അലീന എന്ന പെൺകുട്ടി നിറഞ്ഞുനിന്നു. പിറ്റേന്ന് രാവിലെ തന്നെ ഹസീന വീട്ടിലെത്തി എന്താടി കല്യാണം ഉറപ്പിച്ചോ.? ഇല്ലടി വാപ്പിച്ചിക്ക് ഇഷ്ടമല്ല ഈ ആലോചന പെണ്ണുകാണാൻ വന്നത് നിസാറിക്ക ആണന്നറിഞ്ഞപ്പോ തന്നെ ഇറക്കിവിടാമായിരുന്നില്ലേ എന്നാണ് വാപ്പിച്ചി ചോദിച്ചത്. നിൻ്റെ വാപ്പിച്ചിക്ക് ബുദ്ധിയുണ്ട് ഓ പിന്നെ ബുദ്ധി എന്താടി നിനക്ക് ഇപ്പോഴും ഇഷ്ടമാണോ അവനെ ഇഷ്ടമാണോന്ന് ചോദിച്ചാൽ ചോദിച്ചാൽ?

എടി ഇന്നലെ ഇവിടെ വന്നപ്പോൾ നിസാറിക്ക എൻ്റെ നമ്പറു ചോദിച്ചു ഞാൻ കൊടുത്തു. ഇന്ന് വിളിച്ചിരുന്നു ക്ഷമ ചോദിച്ചു. എന്നെ മറക്കാൻ പറ്റില്ലന്നാണ് പറയുന്നത്. ഞാനെന്താടി ചെയ്യേണ്ടത്.? എനിക്കറിയില്ല..... നീ ഒന്നു പറയടി നീ പറയുമ്പോലെ ഞാൻ ചെയ്യും. ഇല്ല ഞാൻ പറയില്ല. നീയൊക്കൊ എന്തുവന്നാലും പഠിക്കില്ല. നീ നിൻ്റെ വീട്ടുകാർ പറയുന്നത് അനുസരിക്ക് എനിക്കിതിലൊന്നും പറയാനില്ല അതും പറഞ്ഞ് അലീന വീടിനകത്തേക്ക് കയറിപ്പോയി. കോളേജിൽ പോകാനായി ഒരുങ്ങി ഇറങ്ങി. കൂട്ടുകാരോടൊപ്പം കോളേജിൻ്റെ വരാന്തയിലൂടെ നടന്നു വരുമ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന റാം സാറിനെ അലീന കണ്ടു അലീന റാം സാറിൻ്റെ മുന്നിൽ ചെന്നു പെടാതെ മറ്റൊരു വഴിതൻ്റെ ക്ലാസ്സിലെക്ക് പോയി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story