പെൺകരുത്ത്: ഭാഗം 8

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

ദിവസങ്ങൾ കഴിഞ്ഞു പോയി അലീന കോളേജിൽ ചെന്നാൽ റാമിനെ മൈൻഡ് ചെയ്യാറില്ല. എന്നാൽ ഓരോ ദിവസം കഴിയുംതോറും റാമിൻ്റെ മനസ്സിൽ അലീനയോടുള്ള ഇഷ്ടം കൂടി കൂടി വന്നു. അമ്മയുടെ തയ്യലിൻ്റെ ഡിമാൻ്റ് കൂടി ഓർഡറുകളുടെ എണ്ണവും ഒരു ദിവസം വൈകുന്നേരം ടൗണിലുള്ള ടെക്സ്റ്റൈയിൽസ് ഷോപ്പിൻ്റെ മനേജർ വീടിൻ്റെ പടി കയറി വന്നു. അപരിചതനായ ഒരാൾ വീടിൻ്റെ പടി കയറി വരുന്നതു കണ്ട് അലീന പുറത്തേക്ക് ഇറങ്ങി ചെന്നു. ആരാ? Sk ടെക്സ്റ്റൈയിൽസിൽ നിന്നാണ് എൻ്റെ പേര് പ്രകാശ് എന്താണ് സാർ ? ഞങ്ങളുടെ ഷോപ്പിലേക്ക് ആവശ്യമായ ഫ്രോക്കുകളും ചുരിദാറുകളും നൈറ്റികളും തയ്ച്ചു തരുമോ എന്നറിയാൻ വന്നതാണ്.

സാർ ഞങ്ങൾക്കൊന്ന് ആലോചിക്കണം. ആലോചിച്ച് പറഞ്ഞാൽ മതിയോ. മതി. ആലോചിച്ച് ഞങ്ങൾക്ക് അനുകൂലമായ ഒരു മറുപടി പറയും എന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ശരി സാർ. ശരി അലീന ഞാൻ ഇറങ്ങുന്നു. പ്രകാശൻ അലീനയോട് യാത്ര പറഞ്ഞിറങ്ങി. അലീന അമ്മയോട് പ്രകാശൻ വന്ന കാര്യം പറഞ്ഞു. നമുക്ക് ചെയ്തു കൊടുക്കാം മോളെ. ഞാൻ ഒന്ന് ആലോചിക്കട്ടെ അമ്മേ എന്നിട്ട് ഒരു തീരുമാനം എടുക്കാം വിവരം അറിഞ്ഞ് റംല ഇത്തയും ഹസീനയും പറഞ്ഞു നല്ല കാര്യം ആണന്ന്. എന്നാൽ അലീന ആലോചിച്ച് മറ്റൊരു തീരുമാനമെടുത്തു. സ്വയതൊഴിലിനായുള്ള ലോൺ എടുക്കുക പിന്നെ അമ്മയുടെ കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് ടൗണിൽ ചെറിയൊരു റെഡിമെയ്ഡ് ഷോപ്പ് തുടങ്ങുക തയ്യൽ അറിയാവുന്ന രണ്ടു മൂന്നു പേരെ കൂട്ടി ചുരിദാർ ഫ്രോക്ക് നൈറ്റി എന്നിവ തയ്ച്ച് നേരിട്ട് ഗുണഭോക്താക്കളിൽ എത്തിക്കുക.'

നല്ലൊരാശയമായി അലീനക്ക് തോന്നി. തൻ്റെ പുതിയ തീരുമാനം അമ്മയെ അറിയിച്ചു. മോൾക്ക് ധൈര്യം ഉണ്ടേൽ നമുക്ക് തുടങ്ങാം അമ്മേ തയ്യൽ കടയോട് ചേർന്ന് പച്ചക്കറി കച്ചവടവും തുടങ്ങാം രണ്ടും കൂടി ഒരുമിച്ച് കൊണ്ടു പോകാം. കോളേജിലെ കുട്ടികളോട് പറഞ്ഞാ മതി പ്രത്യേകിച്ച് വേറെ പരസ്യം ഒന്നും വേണ്ട. അമ്മയുടെ തോട്ടത്തിലെ പണി നിർത്തുകയും ചെയ്യാം ചെറിയ രീതിയിൽ തുടങ്ങി വെയ്ക്കാം പിന്നെ എല്ലാം ദൈവത്തിൻ്റെ കൈയിലാ. അഞ്ജലി അയച്ചു തന്ന പൈസയും എടുക്കാം ഉം നോക്കട്ടെ അല്ലാതെ തന്നെ കാര്യങ്ങൾ നടക്കുമോന്ന്. നാളെ ബാങ്കിലൊന്ന് പോയി നോക്കാം എൻ്റെ ക്ലാസ്സ്മേറ്റിൻ്റെ ചേട്ടനാ യൂണിയൻ ബാങ്കിലെ മാനേജർ ആദ്യം അവിടെ തന്നെ പോയി നോക്കാം അലീന ഫോണെടുത്ത് മിയയെ വിളിച്ചു മിയയുടെ ചേട്ടനാണ് യൂണിയൻ ബാങ്കിലെ മാനേജർ തൻ്റെ ആവശ്യം മിയയെ അറിയിച്ചു മിയ എനിക്ക് നിൻ്റെ ഒരു സഹായം വേണം.

എന്ത് അലീനക്ക് എൻ്റെ സഹായം വേണമെന്നോ എന്താടാ പറഞ്ഞേ അലീന തൻ്റെ പുതിയ ലക്ഷ്യത്തെ കുറിച്ച് മിയയോട് പറഞ്ഞു. ആഹാ കൊള്ളാലോ സൂപ്പർ അലീനയുടെ പുതിയ ചുവടുവെയ്പ്പിന് എല്ലാവിധ ആശംസകളും. നീ മിന്നിതിളങ്ങും അലീന ഈ ഫീൽഡിൽ, ഉറപ്പ്. താങ്ക്സ് മിയ സപ്പോർട്ട് ഉണ്ടാകണം. തീർച്ചയായും നീ രാവിലെ തന്നെ ബാങ്കിലേക്ക് വന്നോളു ഞാൻ ബാങ്കിൽ ഉണ്ടാവും ചേട്ടനോട് പറഞ്ഞ് എല്ലാം സെറ്റാക്കാം മിയയോട് സംസരിച്ചപ്പോൾ അലീനക്ക് പ്രതീക്ഷ തോന്നി. ഒരു ആത്മവിശ്വാസവും. അന്ന് രാത്രി അലീന പുതിയ സ്വപ്നം കണ്ടുറങ്ങി പിറ്റേന്ന് രാവിലെ നേരത്തെ തന്നെ അലീന വീട്ടിൽ നിന്നിറങ്ങി ബാങ്കിൻ്റെ മുന്നിലെത്തി ആ സമയത്താണ് ബാങ്കിൻ്റെ മുന്നിൽ വന്നു നിന്ന കാറിൽ നിന്ന് മിയയും മിയയുടെ ഏട്ടനും ഇറങ്ങിയത്.

അലീനയെ കണ്ടതും മിയ ഓടി വന്ന് അലീനയുടെ അടുത്തെത്തി. മിയയുടെ ഏട്ടൻ കിരൺ അവരുടെ അടുത്തേക്ക് നടന്നടുത്തു. ഏട്ടാ ഇതാണ് ഞാൻ പറഞ്ഞ അലീന ഹായ് അലീന കിരൺ ഷെയ്ക്ക് ഹാൻഡിനായി കൈ നീട്ടി. ഹായ് കിരൺ സാർ അലീന തൻ്റെ കൈയും നീട്ടി കിരണിന് ഷെയ്ക്ക് ഹാൻഡ് നൽകി. മിയ പറഞ്ഞ് എനിക്ക് അലീനയെ നന്നായി അറിയാം ദാ ഇപ്പോഴാണ് കാണാൻ അവസരം കിട്ടിയത്. അലീനയുടെ ഒരു അരാധകനാട്ടോ ഞാൻ. വരു നമുക്ക് അകത്തിരുന്ന് സംസാരിക്കാം കിരൺ തൻ്റെ ക്യാമ്പിനുള്ളിലേക്ക് കയറി പോയി. ബാങ്കിൽ തിരക്കായിട്ടില്ല വാ നമുക്ക് ഏട്ടനെ കണ്ട് സംസാരിച്ച് വേഗം മടങ്ങാം. മിയയോടൊപ്പം അലീനയും മനേജരുടെ ക്യാമ്പിനുള്ളിലേക്ക് പ്രവേശിച്ചു. ഇരിക്കു അലീന അപ്പോ ഞാൻ ഇരിക്കണ്ടെ നിനക്ക് വേണമെങ്കിൽ ഇടിക്കടി അവിടെ. വീട്ടിലേക്ക് വാ ഞാൻ വെച്ചിട്ടുണ്ട്.

മിയ കിരണിൻ്റെ നേരെ നോക്കി കോക്കിരി കാട്ടി. അതു കണ്ട് അലീനയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അലീന മിയയുടെ കൈയിൽ പിടിച്ച് അടുത്ത് കിടന്ന ചെയറിൽ ഇരുത്തി. അലീന പറയു എന്താണ് തൻ്റെ പുതിയ സ്വപ്ന പദ്ധതി അങ്ങനെ ഒന്നും വലിയ സ്വപ്‌ന പദ്ധതി ഒന്നും അല്ല എടോ താൻ ഈ ചെറിയ പ്രായത്തിൽ എന്തെല്ലാം തൊഴിൽ ചെയ്തു. എല്ലാം ക്ലിക്ക് ആയില്ലേ പാൽ, പച്ചക്കറി,തയ്യൽ ദാ ഇപ്പോ റെഡിമെയഡ് ഷോപ്പും.താൻ ഇതിൽ വിജയിക്കും. വിജയിക്കണമെങ്കിൽ കിരൺ സാർ സഹായിക്കണം. സ്വയം തൊഴിലിന് ലോൺ കൊടുക്കുന്നുണ്ട്. താൻ ഷോപ്പ് തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചോളൂ. ഷോപ്പ് നടത്താനുള്ള കടമുറി റെൻ്റിന് എടുത്ത് എഗ്രിമെൻ്റ് എഴുത്.

ഞങ്ങൾ വന്നു നോക്കട്ടെ എന്നിട്ട് പറയാം എത്ര രൂപ ലോൺ തരാം എന്ന്. പിന്നെ തൻ്റെ കൈയിൽ എത്രയുണ്ട് മൂലധനം ക്യാഷ് ആയിട്ടാണങ്കിൽ സീറോ പിന്നെ ആത്മവിശ്വാസം എന്നൊരു മൂലധനം ആവശ്യത്തിനുണ്ട്. അതു മതി.. ക്യാഷ് ലക്ഷങ്ങൾ ഉണ്ടായിട്ട് ആത്മവിശ്വാസം ഇല്ലങ്കിൽ തീർന്നു. അമ്മയുടെ കുടുംബശ്രീയിൽ നിന്ന് കുറച്ച് പൈസ ലോണെടുത്തു. പിന്നെ എനിക്ക് ഒരു ചിട്ടി ഉണ്ട് അതും പിടിക്കാം എല്ലാം കൂടി ആകുമ്പോൾ തികയും എന്നു തോന്നുന്നു. താൻ തുടങ്ങി വെയ്ക്ക് ബാക്കി എല്ലാം പിന്നാലെ വന്നോളും അലീന നിൻ്റെ ചേച്ചിക്ക് നല്ല സാലറി കിട്ടുന്നില്ല അവിടെ ചേച്ചിയോട് ചോദിച്ചാൽ നിന്നെ സഹായിക്കില്ലേ. ചോദിക്കണ്ട ഞാൻ ഇങ്ങനെ ഒരു സംഭരഭം തുടങ്ങുന്ന കാര്യം അറിഞ്ഞാൽ മതി അവളു സഹായിക്കും പക്ഷേ വേണ്ട എനിക്ക് സ്വന്തമായി തുടങ്ങണം അതെൻ്റെ തീരുമാനവും ആഗ്രഹവും ആണ്.

ബിസിനസ്സ് എന്നത് ഒരു ഭാഗ്യപരീക്ഷണമാണ്. നിർഭാഗ്യവശാൽ ഞാൻ തോറ്റു പോയാൽ ഞാൻ അവരോടൊക്കെ കണക്കു പറയണ്ടേ ബാങ്കിൽ നിന്ന് ലോണെടുത്താൽ അവിടെ മാത്രം തല കുനിച്ചാൽ മതിയല്ലോ അലീന പറഞ്ഞതു ശരിയാണ്. ക്യാഷ് കടം കൊടുക്കുന്നതും വാങ്ങുന്നതും ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കാനുള്ള അവസരം നാം ഒരുക്കുകയാണ്. ശരിയാണ് സാർ അതു കൊണ്ടാണ് ഞാൻ ബാങ്കിനെ സമീപിച്ചത്. താൻ പൊയ്ക്കോളു. ഞാൻ പറഞ്ഞതുപോലെ എല്ലാ പേപ്പറുകളും റെഡിയാക്കിയിട്ടു വരു ശരിസാർ അടുത്ത ദിവസം തന്നെ ഞാൻ എത്തും all the best അലീന താങ്ക്സ് സാർ എന്നാൽ ഞങ്ങളിറങ്ങട്ടെ സാർ അലീന കിരണി നോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. എടി ഇന്ന് ഇനി കോളേജിൽ പോകാനുള്ള സമയമൊന്നും ഇല്ല. ഒരു ഒഴിഞ്ഞ കടമുറി അന്വേഷിച്ച് കണ്ടു പിടിക്കണം നീ വീട്ടിൽ പൊയ്ക്കോ അതിന് മുൻപ് നമുക്കൊരു ജ്യൂസ് കുടിക്കാം വാ നീ എനിക്ക് വേണ്ടി നിൻ്റെ ഏട്ടനോട് റെക്കമെൻ്റ് ചെയ്തതല്ലേ നിൻ്റെ പേരു കേട്ടതും ആള് ok പറഞ്ഞു.

നിന്നെ കുറിച്ച് പറഞ്ഞ് പറഞ്ഞ് എൻ്റെ വീട്ടിൽ എല്ലാവർക്കും നിന്നെ പരിചയമാണ്. എന്നെ കുറിച്ച് നീ എന്താടി വീട്ടിൽ ചെന്നു പറയുന്നത്. നല്ലതുമാത്രം എൻ്റെ പപ്പ പറയുന്നത് പെൺകുട്ടികളായാൽ അലീനയെ പോലെ ആകണം എന്നാണ് പറഞ്ഞത് അവർ ഓരോന്നും സംസാരിച്ച് കൊണ്ട് അടുത്ത് കണ്ട ബേക്കറിയിൽ ചെന്നു കയറി. അലീന രണ്ട് ജ്യൂസിന് ഓർഡർ നൽകി അവർ കാത്തിരുന്നു. എടി എൻ്റെ മമ്മീടെ സഹോദരന് ടൗണിൽ കടമുറികൾ ഉണ്ട് അങ്കിളിനെ ഒന്നു കണ്ടു നോക്കിയാലോ നമുക്ക് ഒഴിഞ്ഞ കട മുറികൾ കുറഞ്ഞ വാടകയിൽ കണ്ടു പിടിച്ച് തരാൻ അങ്കിൾ നമ്മളെ സഹായിച്ചാലോ. അതു വേണോ വേണം. ഞാൻ ഈ ചെയ്യുന്ന സഹായത്തിന് നീ എനിക്ക് പ്രതിഫലം തന്നാൽ മതി എന്ത് തരും ഞാൻ നിനക്ക് എന്താ വേണ്ടത്. അതൊക്കെ പിന്നെ പറയാം ഇപ്പോ ജ്യൂസും കുടിച്ച് ഇവിടെ നിന്നും ഇറങ്ങാം.

ജ്യൂസ് കുടിച്ച് ക്യാഷും നൽകി അവർ അവിടെ നിന്നും ഇറങ്ങി - മിയ തൻ്റെ ഫോണെടുത്ത് അങ്കിളിനെ വിളിച്ചു അങ്കിൾ ഷോപ്പിൽ ഉണ്ടന്ന് ഉറപ്പു വരുത്തി അലീനയേയും കൂട്ടി അങ്കിളിൻ്റെ ഷോപ്പിലേക്ക് ചെന്നു. ചെരുപ്പും ബാഗും വിൽക്കുന്ന ഒരു ഷൂമാർട്ട് ആയിരുന്നു അങ്കിളിൻ്റേത്. മിയ തങ്ങളുടെ ആഗമനോദ്ദേശം അങ്കിളിൻ്റെ മുന്നിൽ അവതരിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അങ്കിൾ അങ്കിളിൻ്റെ ഒരു ഒഴിഞ്ഞ കടമുറി തരാം എന്ന് സമ്മതിച്ചു. വാടക ഇത്തിരി കൂടുതൽ ആണല്ലോ അങ്കിളേ. മിയ അങ്കിളിനെ മാറ്റി നിർത്തി സംസാരിച്ചു. എടി കുരുപ്പേ നീ എനിക്ക് പാരയുമായി വന്നതാണല്ലേ. അല്ല അങ്കിളേ ഞാൻ അവളുടെ അവസ്ഥ എല്ലാം പറഞ്ഞില്ലേ മിടുക്കിയാണ് അവളു പറ്റിക്കില്ല നിനക്കെന്താ ഉറപ്പ് ഞാനാണ് ഉറപ്പ്. എന്നെ വിശ്വാസമാണങ്കിൽ അങ്കിളിന് അവളേയും വിശ്വസിക്കാം.

ഞൻ ഏട്ടനെ കൊണ്ട് വിളിപ്പിക്കണോ വേണമെങ്കിൽ അതും ചെയ്യാം എന്താ ആങ്ങളയും പെങ്ങളും കൂടി എന്നെ മുടിപ്പിക്കാൻ കൂടിയതാണോ? മിയയുടെ അങ്കിൾ മിയയുടെ ചെവിയിൽ പിടിച്ച് തിരുമ്മി കൊണ്ട് ചോദിച്ചു. സാർ എന്നെ വിശ്വസിക്കാം അലീന അങ്കിളിനോടായി സംസാരിച്ചു. ഉം കിരണും മിയയും എനിക്ക് വേണ്ടപ്പെട്ടവരാണ് അതുകൊണ്ട് വാടക കുറച്ച് തരാം. എന്നാ പിന്നെ ഇന്നുതന്നെ എഗ്രിമെൻ്റ് എഴുതാം അല്ലേ ഒന്നു പോയേടി സാർ ഞാൻ അടുത്ത ദിവസം വരാം എഗ്രിമെൻ്റ് എഴുതാനായിട്ട് ഒത്തിരി നന്ദിയുണ്ട് സാർ മോള് ആ നന്ദി ഇവൾക്ക് കൊടുത്തേക്ക്.വാടക കറക്റ്റ് ആയി തന്നാൽ മതി എനിക്ക് അതു തരാം സാർ എന്നെ സാറിന് വിശ്വസിക്കാം അലീനയും മിയയും അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

അവിടെ നിന്നും ഇറങ്ങിയ അവർ മിയയെ വീട്ടിലേക്ക് പറഞ്ഞു വിട്ടതിന് ശേഷം കുറച്ച് കാര്യങ്ങളും ചെയ്തു തീർത്തതിന് ശേഷം വൈകുന്നേരത്തോടെയാണ് അലീന വീടെത്തിയത് വീട്ടിലെത്തി കുളിച്ച് ഫ്രഷ് ആയി വന്ന് അമ്മ തന്ന ചായയും കുടിച്ചിരിക്കുമ്പോളാണ് അലീനയുടെ ഫോൺ ബെല്ലടിച്ചത്. അലീന ഫോണെടുത്ത് നോക്കി unknown നമ്പർ ആണല്ലോ ആരായിരിക്കും എന്നോർത്തു കൊണ്ട് അലീന കോൾ അറ്റൻ്റ് ചെയ്തു. ഹലോ ഇത് അലീനയല്ലേ. മറുവശത്തും നിന്ന് മുഴക്കമുള്ള പുരഷ ശബ്ദം കേട്ടതേ അലീനക്ക് ആളെ മനസ്സിലായി അതെ. എന്താ സാർ വിളിച്ചത്. ഇന്ന് കോളേജിൽ വരാതെ ടൗണിൽ കൂടി ചുറ്റി കറങ്ങുന്നതു കണ്ടല്ലോ കൂടെ മിയയും ഉണ്ടായിരുന്നല്ലോ അയ്യോ സാർ കണ്ടോ ആരും അറിയരുതെന്നോർത്ത് പോയതാ അതും സാർ കണ്ടു പിടിച്ചു.

ഇന്ന് അലീന എന്താ ക്ലാസ്സിൽ വരാതിരുന്നത്. സാർ കണ്ടില്ലേ എന്നെ ഞാൻ ടൗണിൽ കുടി കറങ്ങി നടക്കുന്നത് അതു തന്നെ കാരണം ഓ അപ്പോ അങ്ങനെ ആണല്ലേ കാര്യങ്ങൾ കറങ്ങി നടന്നു കണ്ടോ ടൗണൊക്കെ നാളെ ക്ലാസ്സിൽ വരുമോ ഇല്ലയോ അതൊന്നും മുൻകൂട്ടി പറയാൻ പറ്റില്ല സാർ അതറിയാനാണോ സാറിപ്പോ വിളിച്ചത്. ഞാൻ വെറുതെ വിളിച്ചതാണ്. എന്നാൽ ശരി സാറെ എനിക്ക് വെറുതെ കളയാൻ ഒട്ടും സമയമില്ല പിന്നെ ഈ വെറുതെ വിളി ഇനി വേണ്ടാട്ടോ അതും പറഞ്ഞ് അലീന റാമിൻ്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഫോൺ കട്ട് ചെയ്തു. ചായ കുടിച്ചതിന് ശേഷം ക്ലാസ്സ് കഴുകി വെച്ച് വന്ന് അലീന തയ്ക്കാനുള്ള തുണിയും എടുത്ത് തയ്ക്കാനിരുന്നു പിറ്റേന്ന് കൊടുക്കാം എന്ന് ഏറ്റിരുന്ന രണ്ട് ചുരിദാറും തയ്ച്ചു വെച്ചതിന് ശേഷമാണ് അലീന അവിടെ നിന്നും എഴുന്നേറ്റത്. അമ്മയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. ഇന്ന് ബാങ്കിൽ പോയതും കടമുറി കാണാൻ പോയതിൻ്റെയൊക്കെ വിശേഷങ്ങൾ അമ്മയോട് പങ്കുവെച്ചു.

നാളെ കോളേജ് വിട്ടു വന്നിട്ട് വേണം ചിട്ടി നടത്തുന്ന വിലാസിനി ചേച്ചിയെ ഒന്നു കാണാൻ ചിട്ടി തരണം എന്നു പറയണം ഒരു ലക്ഷം രൂപയുടെ ചിട്ടിയാണ്. ഇനി രണ്ട് കുറി കുടിയെ ഉള്ളു. നീ എപ്പോ കൂടിയതാ ഈ ചിട്ടി ഞാനറിഞ്ഞില്ലല്ലോ അതൊക്കെ ഞാൻ കൂടി അന്ന് ആ ചിട്ടി കൂടിയതുകൊണ്ട് ഇന്ന് പ്രയോജനപ്പെട്ടു. വളരെ സന്തോഷത്തോടും പ്രതീക്ഷയോടും കുടി തന്നെ അന്നും അലീന ഉറങ്ങാൻ കിടന്നു. ചിന്തയിൽ താൻ തുടങ്ങാൻ പോകുന്ന പുതിയ കടയുടെ ഉയർച്ച മാത്രം പിറ്റേന്ന് അലീന കോളേജിലെത്തി കൂട്ടുകാരുടെ തയ്ച്ചു കൊണ്ടുവന്ന ചുരിദാറൊക്കെ കൊടുത്തു. എല്ലാരോടും താൻ തുടങ്ങാൻ പോകുന്ന കിഡസ് ആൻഡ് ലേഡീസ് കളക്ഷനെ കുറിച്ച് സംസാരിച്ചു. അലീന നീ ഇങ്ങനെ ഒരു ഷോപ്പ് തുടങ്ങിയാൽ പൊളിക്കും ഞങ്ങളുണ്ടാകും നിൻ്റെ കൂടെ അവരുടെ വാക്കുകൾ അവളിലെ ആത്മവിശ്വാസത്തെ വർദ്ധിപ്പിച്ചു. വിവരം അറിഞ്ഞ റാം ഒഴികെയുള്ള അധ്യാപകരെല്ലാം അലീനയെ പ്രോത്സാഹിപ്പിച്ചു - ആശംസകൾ നേർന്നു. ദിവസങ്ങളും ആഴ്ചകളും വേഗത്തിൽ കടന്നു പോയി ഒരു ദിവസം വൈകുന്നേരം അലീനയുടെ മൊബൈലിലേക്ക് ഒരു കോളെത്തി.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story