യാദവം: ഭാഗം 1

yadhavam

എഴുത്തുകാരി: അർച്ചന

ടാ.. നി ആലോചിച്ചിട്ട് തന്നെ ആണോ...ഈ തീരുമാനം എടുത്തിരിയ്ക്കുന്നത്....എനിയ്ക്ക് ചെറിയ പേടി ഒക്കെ ഉണ്ട്....യാമിനി അഥർവിനോട് ചോദിച്ചു.... നി.പേടിയ്ക്കാതെ ഞാനില്ലേ കൂടെ....(അധർവ് അതാ എന്റെ പേടി..... ഈശ്വര ഏത് നേരത്ത് ആണോ...ആവോ...ഈ കോലം എനിയ്ക്ക് കോളേജ് പ്രോഗ്രാമിൽ കെട്ടാൻ തോന്നിയത്.... താടിയും മുടിയും...എനിയ്ക്ക് ചൊറിഞ്ഞിട്ട് പാടില്ല..... ടാ... ഇതൊക്കെ വലിച്ചു പറിച്ചു കളഞ്ഞിട്ടു പോരെ...യാത്ര..... അവിടെ ചെന്നിട്ടു ഈ കോലം കെട്ടാം.....അവളുടെ പറച്ചില് കേട്ടതും അവൻ വണ്ടി ചവിട്ടി നിർത്തി... എന്റെ പൊന്നു മോളെ....നിന്നെ ഈ കോലത്തിൽ ആക്കി എടുക്കാൻ...ഞാൻ പെട്ട പാട് അറിയാലോ.... ആണ് പെൻവേഷം കെട്ടുന്നതിനേക്കാൾ പാടാ... പെണ്ണിനെ ആണ് വേഷം കെട്ടിയ്ക്കാൻ..... അതും നിന്റെ ഈ താടിയും മുടിയും മീശയും... നി മുടി നീട്ടി വലത്താത്തത് ഇപ്പോഴാ ഉപകാരം ആയത്....അല്ലെങ്കിൽ ഞാൻ നിന്നെ ഈ കോലത്തിൽ ആക്കാൻ എന്തു ചെയ്തേനെ.... നിന്റെ ഒരു പരട്ട പ്ണെമം.... ടാ.... ഞാൻ ജീവിതത്തിൽ ഒരേ ഒരു തെറ്റെ ചെയ്തുള്ളൂ...നിന്റെ ചങ്ക് ആയി...ആ ഒരേ ഒരു തെറ്റ്......

അതിനു ഞാൻ...ദേ ഈ കോലത്തിൽ ആയി.... ടാ... ഈ താടിയും മീശയും കളയാൻ പറ്റുമല്ലോ അല്ലെ......യാമിനി ദയനീയം ആയി അദർവിനോട് ചോദിച്ചതും... നി പേടിയ്ക്കാതെ ടി.... നി നമ്മുടെ മണിചേട്ടൻ കരടി വേഷം കെട്ടിയ ഫിലിം കണ്ടിട്ടില്ലേല്ലേ.....അതിലെ കരടിയുടെ രോമം കളയുന്ന മരുന്നു തന്നെയാ നിന്റെ താടിയ്ക്കും മീശയ്ക്കും ഉള്ള മരുന്നു.... അതു കൊണ്ട് നമ്മക്ക് ഇതെല്ലാം കളയാം......(അധർവ് അത് കൊണ്ട് പോയില്ല എങ്കിലോ....🙄🙄🙄(യാമിനി പിന്നെ ഒന്നും നോക്കണ്ട...എന്റെ പെണ്ണിന് ഒരു അനിയത്തി ഉണ്ടെടി...നി അവളെ അങ് കെട്ടിയ്ക്കോ.....നമുക്ക് അളിയനും അളിയനും ആകാം..എപ്പടി.... പ്..ഭാ.....പന്നി... വണ്ടീന്നു തള്ളിയിട്ടു കൊല്ലണ്ട എങ്കിൽ മിണ്ടാതെ ഇരുന്നോ..... ദൈവമേ ഈ ബുദ്ധി ഇല്ലാത്തതിന്റെ കൂടെയാ പോണേ എന്നെ കത്തോണെ...... യാമിനി മേലോട്ട് നോക്കി പറഞ്ഞു ടി..പിന്നെ ഒരു അത്യാവശ്യ കാര്യം...നി നിന്റെ ഒർജിനൽ സൗണ്ട് ആരുടെ മുന്നിലും എടുക്കരുത്....അന്ന്... ആർട്‌സിന് നമ്മുടെ ചെയർമാന്റെ സൗണ്ടിൽ സംസാരിച്ചില്ലെ അതു പോലെ മതി....അധർവ് കൊഞ്ചി കൊണ്ട് പറഞ്ഞതും.. വോ...ഇനി അതായിട്ടു ഞാൻ കുറയ്ക്കുന്നില്ല....

ഇവിടം വരെ നി കൊണ്ടെത്തിച്ചില്ലേ.....ഇനി അതിന്റെ വഴിയ്ക്ക് അങ് പോട്ടെ... യാമിനി പറഞ്ഞതും അധർവ് വണ്ടി അവന്റെ തറവാട്ടിലേക്ക് വിട്ടു.... എന്താ സംഗതി എന്നു അല്ലെ...പറയാം.... അതിനു മുൻപ് നമുക്ക് അവരെ പരിച്ചയപ്പെടാം... നേരത്തെ കണ്ടില്ലേ രണ്ടെന്നതിനെ....അതിലെ അവളാണ് നമ്മുടെ നായിക കൂടെ ഉള്ളത് അവന്റെ ചങ്ക്....സ്വന്തം കൂടപിറപ്പിനെ പോലെ.... എന്തും തുറന്നു പറയുന്ന സ്വഭാവം ഉള്ള രണ്ടെണം.... ഇനി അവരെ കുറിച്ചു പറയാം.... ആദ്യം അധർവ്.......വലിയ ഒരു കുടുംബത്തിലെ അംഗം.....അച്ഛനും അമ്മയും മുത്തശ്ശിയും...അമ്മാവൻ മാരും അമ്മായി മാരും....അടങ്ങുന്ന വലിയ ഒരു തറവാട്ടിലെ അംഗം...ഇവന്റെ അച്ചനായ വാസുദേവനും രുഗ്മിണിയ്ക്കും ജനിച്ച 3 മക്കളിൽ രണ്ടാമൻ.... ഏറ്റവും ഇളയവൻ ആരോമൽ....3 വയസ്സായി.... ഇവരുടെ ഏറ്റവും മൂത്തത്....ആദവ് ....ഇവനാണ് നമ്മുടെ നായകൻ... പിന്നെ യാമിനി.... ടീന ജോസഫിനും പീറ്ററിനും ജനിച്ച ഏക സന്തതി.... ഇവള് എന്തിനാ ഇവർക്കിടയിൽ ജനിച്ചത് എന്നു അവൾക്ക് പോലും അറിയില്ല.... പണത്തിനു പിന്നാലെ ഓടുന്ന അച്ഛനും അമ്മയും....രണ്ടു പേർക്കും വാശി ആണ്....ആരാണ് കൂടുതൽ സമ്പാദിയ്ക്കുന്നത് എന്നുള്ളത് അറിയാൻ....അതിനിടയിൽ സ്വന്തം സമ്പാദ്യങ്ങൾ അന്യാധീന പെട്ടു പോവാതെ ഇരിയ്ക്കാൻ ഒരു ആണ്കുട്ടിയ്ക്ക് വേണ്ടി കാത്തിരുന്നു....ജന്മം കൊണ്ടവൾ.....

പെണ്ണായി പോയത് കൊണ്ടു തന്നെ അച്ഛനും അമ്മയ്ക്കും കണ്ണിനു കാണുന്നത് തന്നെ ആദ്യം പിടിച്ചില്ല....പിന്നെ.....പിന്നെ ഇനിയൊരു സന്താനം ഉണ്ടാകില്ല എന്നുറപ്പ് ആയതും അവളെ മകളായി കണ്ടു തുടങ്ങി.....എന്നാലും അവര് അവരുടെ ഓട്ടം നിർത്തിയില്ല.... വളരെ ചെറുപ്പത്തിൽ തന്നെ ബോർഡിങ്ങിൽ കൊണ്ടു ചേർത്തു. ..ആവശ്യത്തിനു ഉള്ള പണവും അയച്ചു കൊടുക്കും..... അങ്ങനെ സ്കൂൾ കാലഘട്ടത്തിൽ കിട്ടിയ കൂട്ടാണ് അധർവ്....ബോർഡിങ്ങിൽ നിന്നു തന്നെ പഠിയ്ക്കണം എന്നും പറഞ്ഞു വാശി പിടിച്ചു വന്ന മുതൽ...പിന്നെ രണ്ടും ഒരു....മനസും രണ്ടു ശരീരവും ആയി....രണ്ടുപേരുടെ ലൈഫിലും ഒരു...സീക്രെട്ടും ഇല്ല... അവളുടെ കര്യങ്ങൾ അറിഞ്ഞപ്പോ...നിണക്കിനി ഞാൻ ഇല്ലെടാ എന്നും പറഞ്ഞു ചേർത്തു നിർത്തിയവൻ....അതുകൊണ്ടു തന്നെ അവൻ എന്ത് പറഞ്ഞാലും അവള് ചെയ്യും..... ഇപ്പൊ സംഭവം എന്താണ് എന്ന് വെച്ചാൽ....അദർവിന് ഒരു പ്രണയം ഉണ്ട്....അതും സ്വന്തം അമ്മായീടെ മോള്..മൃദുല...അവന്റെ മീനുകുട്ടി...അവൾക്കാണെങ്കിൽ ഒരു മൈന്റും ഇല്ല..ഇവനെ..എപ്പോഴും പഠിത്തം പഠിത്തം പഠിത്തം.....അവനു എന്നാലും അവളെ മതി.... അവൾക്കാണെങ്കി അവനെ വേണ്ട.... അപ്പൊ പെണ്ണിന്റെ സൈക്കോളജി പറഞ്ഞു തരാൻ..കൂടെ കൂട്ടിയതാ....യാമിനിയെ.....പെണ്ണിന്റെ കോലത്തിൽ കൊണ്ടു പോയാൽ....വീടും നാടും ഒക്കെ നാറും....

നാട്ടുകാർ അനാവശ്യം പറഞ്ഞു ഉണ്ടാക്കുകയും ചെയ്യും...അതുകൊണ്ട്...ആ ബുദ്ധി മന്റെ കുരുട്ടു ബുദ്ധിയിൽ ഉരുത്തിരിഞ്ഞ രൂപം ആണ്....അവന്റെ പിറകിൽ ഇരിയ്ക്കുന്നത്... അതായത്.....നമ്മുടെ യാമിനി കോളേജ് പ്രോഗ്രാമിന് ഒരു വെറൈറ്റി ആയിക്കോട്ടെ എന്നു കരുതി....ആണ്പിള്ളേര് ഗെറ്റപ്പിൽ....സ്റ്റേജിൽ കയറി....അവിടുത്തെ ചെയർമാന്റെ സൗണ്ട് അനുകരിച്ചു....അവസാനം അത് അവൾക് തന്നെ പാര ആയി..... ഇതിൽ ഒന്നും പെടാത്ത....വേറൊരു മുതൽ ഉണ്ട്.....അത് അവിടെ ചെന്നിട്ടു.... അങ്ങനെ ചങ്കും കരളും കൂടി അവരുടെ യുദ്ധ കളത്തിലേയ്ക്ക് തിരിയ്ക്കുക യാണ് സൂർത്തുക്കളെ..... തിരിയ്ക്കുക യാണ്.... അധികം വൈകാതെ തന്നെ....രണ്ടുപേരും....തറവാട്ടിൽ എത്തിച്ചേർന്നു.....വണ്ടിയിൽ നിന്നും ഇറങ്ങിയതും...യാമിനി ശ്വാസം ഒന്നു നീട്ടി വലിച്ചെടുത്തു.... ഹോ...ഇപ്പഴ ഒന്നു സമദാനം ആയത്....(യാമിനി ടി....സൗണ്ട് മാറ്റ്......ഇനി നിന്റെ സൗണ്ട് ഇവിടെ കേൾക്കരുത്.... (അധർവ്... ഓഹ്.... ഹ്...ഹ്.... ഉം..ഇപ്പോഴോ....സൗണ്ട് മാറ്റി ചോദിച്ചതും..... ഇപോ ok..... ഇവിടെ ഉള്ളവര് എവിടെ പോയി..... ഇവിടെ ആരും ഇല്ലേ...അധർവ് വിളിച്ചു ചോദിച്ചു.... ഇങ്ങനെ അല്ലെടാ...ചോദിയ്ക്കാൻ ഉള്ളത്...ഞാൻ ചോദിയ്ക്കാം... ഇവിടെ.......ആരും ...ഇല്ലേ............കൂ..........യ്..........

യാമിനി വിളിച്ചു കൂവിയതും.... ഇവിടെ ഒന്നും ഇല്ല...പോയിട്ട് നാളെ വാ........അകത്ത് നിന്നു ഏതോ ഒരു സ്ത്രീ ശബ്ദം വിളിച്ചു കൂവി... പിച്ചക്കാരൻ അല്ല... ഹേ.....യാമിനി പറഞ്ഞതും വാതിൽ തുറന്നതും ഒത്തായിരുന്നു... ആവി.....ചേട്ട......എന്നും പറഞ്ഞു ഒരു സാദനം പാഞ്ഞു ചെന്നു അധർവിന്റെ മേലെയ്ക്ക് ചാടി കയറിയതും അവനും വന്നു കയറിയതും അവന്റെ മുതുകിലെ പാണ്ഡവും ഒരുമിച്ചു ഭൂമിയിലേയ്ക്ക്ക് അലച്ചു തല്ലി വീണതും ഒത്തായിരുന്നു..... ആവിയോ......ഇവനോ..... യൂ മീൻ നീരാവി....അവളുടെ വിളി കേട്ട്....യാമിനി ചോദിച്ചു.... യാമിനിയുടെ ശബ്ദം കേട്ടതും അവന്റെ നെഞ്ചത്ത് കിടന്ന മുതൽ തല പൊക്കി നോക്കി.... യാമിനിയെ ഒന്നേ കണ്ടുള്ളൂ.....ആ മുതലിന്റെ ഉള്ളിൽ കുരുങ്ങി കിടന്ന കോഴി എല്ലാം കൂടി സടകുടഞ്ഞു എണീറ്റു..... ഏതാ... ചേട്ട ഈ പൂച്ചക്കണ്ണൻ..... അവള് യാമിനിയെ നോക്കി ചോദിച്ചു കൊണ്ടു അവന്റെ മേത്തൂന്നു എണീറ്റു...പിറകെ പൊടിയും തട്ടി കുടഞ്ഞു...എണീറ്റു... ആ....ഇത്...എന്റെ ഫ്രണ്ടാണ്... പേരു യാക്ഷ്..... യാഷ്..ഇതെന്റെ അമ്മാവന്റെ മോളാണ്....മാധുല ഇവളുടെ ചേച്ചി ആണ് ഞാൻ പറയാറില്ലേ മൃദുല..... ഹായ്.....അതുകേട്ടതും മാദുല യാമിനിയ്ക്ക് കൈ കൊടുത്തു...

യാമിനി തിരിച്ചും... യാമിനി കൈ കൊടുത്തതും മാദുല അവളെ നോക്കി സൈറ്റടിച്ചു കാണിച്ചു.....അതുകണ്ടപ്പോ തന്നെ യാമിനി കൈ വലിച്ചെടുത്തു.... ടാ... എന്തോ പ്രശ്‌നം പോലെ തോന്നുന്നു....യാമിനി അദർവിനോട് ചെവിയിൽ കുശു കുശുത്തു.... അത് നിനക്ക് തോന്നുന്നതാ..... അല്ല... മാലേ..... ഇവിടെ ആരും ഇല്ലേ..... മാദുല യോട് അധർവ് ചോദിച്ചു.... എല്ലാരും കൂടെ ഒരു മരണത്തിനു പോയി.....ഞാനും ചേച്ചിയും മാത്രമേ ഉള്ളൂ.... അതുകേട്ടതും അധർവിന്റെ മനസിൽ രണ്ടുമൂന്നു ലഡു ഒരുമിച്ചു പൊട്ടി..... മോള്..ചേച്.... ഹ്.....ചേട്ടന് റൂം കാട്ടി കൊടുക്ക്..ഞാൻ പെട്ടെന്ന് വരാം..എന്നും പറഞ്ഞു...അധർവ് അകത്തേയ്ക്ക് വലിഞ്ഞു.... ഇനി നോക്കണ്ട...അവളുടെ കയ്യിൽ നിന്നും ബുക്കിന്‌ നല്ല കീച് കിട്ടുമ്പോൾ അത് അങ് പോരും....മാദുല ഓരോന്ന് പറഞ്ഞു എങ്കിലും യാമിനി ചുറ്റും നോക്കുന്ന തിരക്കിൽ ആയിരുന്നു.... ചേട്ട.......... ......... യാഷ് ചേട്ട.....അവള് കയ്യിൽ കുലുക്കി വിളിച്ചതും.... യാമിനി ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി... ചേട്ടന് ലൈൻ ഉണ്ടോ......(മാദുല ഇതു വരെ ഇല്ല.....(യാമിനി പ്രേമിയ്ക്കാൻ ഇനി ഉദ്ദേശം ഉണ്ടോ...ഉള്ളിൽ പൊട്ടിയ ഉന്മേഷം മറച്ചു വെച്ചു കൊണ്ട് മാദുല ചോദിച്ചു... ഏയ്.. ഇല്ല...(യാമിനി അത് കുഴപ്പം ഇല്ല... ഞാൻ വളച്ചോളാം....... എന്താ.....(യാമിനി ഏയ്‌..... ചേട്ടൻ ഫുൾ ജിം ആണല്ലേ....മാദുല അവളെ മൊത്തത്തിൽ ഒന്നു നോക്കിക്കൊണ്ട് ചോദിച്ചു... എന്താ അങ്ങനെ ചോദിച്ചത്...യാമിനി അവളെ നോക്കി ചോദിച്ചതും... അല്ല.. നെഞ്ചത്തൊക്കെ ഉരുട്ടി കയറ്റിവെച്ചിരിക്കുന്നത് കണ്ടു ചോദിച്ചതാ......

ഞാൻ ഒന്ന് തൊട്ടു നോക്കിയ്ക്കോട്ടെ... എന്നും പറഞ്ഞു അവൾ യാമിനിയുടെ നെഞ്ചത്തേയ്ക്ക് കൈ കൊണ്ട് ചെന്നതും.... അ.... അധു.... എന്നും വിളിച്ചു യാമിനി അപ്പൊ തന്നെ വലിഞ്ഞു...... ചെ..... ആ....പോട്ട് അവസരം കിട്ടും ...മോനെ യക്ഷി നി എനിയ്ക്കുള്ളത് തന്നെയാ... "സ്നേഹിതനെ.... സ്നേഹിതനെ... രഗസിയ സ്നേഹിതനെ "എന്നും പാടി അവൾ യാമിനിയ്ക്ക് പിറകെ വിട്ടു... ദൈവമേ...കൂടെ ഉള്ളതിനേക്കാൾ വലുതാണല്ലോ വന്നു കയറിയ ഇടത്തു.... ഇനി ഞാൻ എന്തൊക്കെ കാണേണ്ടി വരുമോ എന്തോ.... ടാ.... അധു........യാമിനി ഉറക്കെ വിളിച്ചതും..... അവൻ അവന്റെ ക്യാമുകിയുടെ മോന്തയിൽ ഫിറ്റ് ചെയ്തു വെച്ചിരുന്ന തന്റെ കണ്ണു മാറ്റി.... കാല മാടത്തി എന്തിനാണാവോ വിളിയ്ക്കുന്നത്....എന്നും പിറുപിറുത്തു അവൻ മൃദുലയെ ഒന്നു നോക്കി...പുറത്തേയ്ക്ക് ഇറങ്ങി... അവളാണെങ്കി...അതൊന്നും മൈൻഡ് ആക്കിയില്ല..... എന്തിനാടി...കിടന്ന് വിളിച്ചു കൂവുന്നത്......എന്നും പറഞ്ഞു അവൻ മൃദുലയുടെ മുറിയിൽ നിന്നും പുറത്തേക്ക് വന്നു.... ടിയോ... ടാ.... എന്നു വിളിയെടാ....എപ്പോഴും അവളുടെ ഓര്മയെ ചെക്കന് ഉള്ളൂ....മാദുല യമിനിയോട് ചേർന്നു നിന്നു കൊണ്ട് പറഞ്ഞു... അവള് ചേർന്നു നിന്നതും യാമിനി അപ്പൊ തന്നെ അവളെ വിട്ടു മാറി... നിന്നു.... ഓഹ്....ശെരിയ.... അവനെ ഞാൻ ഇടയ്ക്ക് അങ്ങനെയാ കളിയ്ക്കുന്നത്..... വാ...റൂം കാണിച്ചു തരാം....

എന്നും പറഞ്ഞു അധർവ് യമിനിയെയും പിടിച്ചു മുകളിലേയ്ക്ക് കയറി.... യാഷ് ചേട്ടന്...ചായയോ കാപ്പിയോ.....(മാദുല ചോദിയ്ക്കുന്നത് കേട്ടതും അധർവിന്റെ കണ്ണു തള്ളി.... ചാവൻ കിടന്നാൽ പോലും ഒരു തുള്ളി വെള്ളം തരാത്തവളാ...... അധർവ് ആത്മ..... എനിയ്ക്ക് വേണ്ട.....(യാമിനി എങ്കി ജ്യൂസ്...എടുക്കാം.....(മാദുല വേണ്ട...(യാമിനി എങ്കി കുറച്ചു സംഭാരം ആയാലോ.....(മാദുല ഇത് ഞാൻ എവിടെയോ.....കെട്ടിട്ടുണ്ടല്ലോ....അധർവ് ആത്മ ഇത്രയും ആയ സ്ഥിതിയ്ക്ക്.. എനിയ്ക്ക് രണ്ടു ഇളനീര് പറിചോണ്ട് വാ.....യാമിനി പറഞ്ഞതും.... മാദുല ഒന്നും വേണ്ടായിരുന്നു... എന്ന മട്ടിൽ കാറ്റു പോയി നിന്നു.... ആ സമയം കൊണ്ട് അധർവ് അവളെയും വലിച്ചു മുറിയ്ക്ക് അകത്തു കയറി.... അകത്തു കയറിയതും അധർവ് എന്തോ ചോദിയ്ക്കാൻ വായ് തുറന്നതും... നി ആ വാതിൽ ഒന്നു അടചെ......യാമിനി ബാഗ് താഴെ ഇട്ടോണ്ട് അവനോട് പറഞ്ഞു... അതുകേട്ടതും അവൻ അപ്പോ തന്നെ കതകു അടച്ചതും....യാമിനി ചെവിപൊട്ടുന്ന പൂര പാട്ടു നടത്തിയതും ഒത്തായിരുന്നു..... ടി....പതിയെ....ഞാൻ പറഞ്ഞോട്ടെ....(അധു നി ഒന്നും പണയണ്ട...ആ പെണ്ണിന് എന്തോ കുഴപ്പം ഉണ്ട്.... അകത്തേയ്ക്ക് കയറുന്നതിനു മുന്നേ അവള് ചോദിയ്ക്കുവാ....ചേട്ടൻ ജിം ആണല്ലേന്നു... ഉരുട്ടി കയറ്റി വെച്ചിരിയ്ക്കുവാന്ന്.... യാമിനി പറയുന്നത് കേട്ടതും അധു വന്ന ചിരി വിഴുങ്ങി അങ് ഇറക്കി.... ചിരി പുറത്തു വന്നാൽ ചിലപ്പോ വായിൽ പല്ലു കാണില്ല.... ടി..ഇതൊക്കെ ഒരു സ്പോർസ് മാൻ സ്പിരിട്ടിൽ എടുക്കണം....കട്ടയ്ക്ക് നിന്നാലെ കൊട്ട കണക്കിന് വാരാൻ പറ്റൂ..... നി കേട്ടിട്ടില്ലേ....😁😁

(അധർവ് ഇല്ല...കേട്ടിട്ടില്ല....(യാമിനി ഇതൊക്കെ കേൾക്കണ്ടേ മുത്തേ...അധു കൊഞ്ചലോടെ പറഞ്ഞതും അവൾ അപ്പൊ തന്നെ അവന്റെ കൈ തട്ടി മാറ്റി... ദേഷ്യപ്പെടാതെ.... കുറച്ചു നാളത്തെ കാര്യം അല്ലെ ഉള്ളൂ...അതിനിടയിൽ നി അവളെ പറഞ്ഞു മനസിലാക്കിയാൽ മതി.... അല്ലെങ്കിൽ നി...ഒരുത്തിയെ കെട്ടി എന്നു പറ.... അധർവ് പറഞ്ഞതും അവൾ ഒന്നു മൂളി.. അവളൊന്നു തണുത്തതും അവനും സമദാനം ആയി.... അപ്പൊ ഞാൻ പോയി കുളിച്ചെച്ചും വരാം....എന്നും പറഞ്ഞു അവൻ കതകു തുറക്കാൻ നോക്കിയതും.... പുറത്തേക്കോ.......(യാമിനി Yeps.... ഇവിടെ ഒരു കുളം ഉണ്ട്.... But നിനക്ക് പറ്റില്ല...അതും ഈ കോലത്തിൽ അപ്പൊ ചേട്ടൻ പോയേച്ചും വരാം..എന്നും പറഞ്ഞു കതകു തുറന്നതും... മുന്നിൽ ഗ്ലാസ്സും വെള്ളവും ആയി ഒരു മുതൽ.... അങ്ങോട്ടു മാറ്...എന്നും പറഞ്ഞു അധുവിനെ തള്ളി മാറ്റി മാധുല അകത്തേയ്ക്ക് കയറി.... ചേട്ട ഇളനീർ കിട്ടിയില്ല തേങ്ങാ വെള്ളം കൊണ്ട് അഡ്ജസ്റ്റ് ചെയ്യോ....മാധുല ഇളിയോടെ ചോദിച്ചതും യാമിനി പല്ലു കടിച്ചു പിടിച്ചു അധർവിനെ ഒന്നു നോക്കി..

അവൻ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ ഇറങ്ങി ഓടി... യാമിനി ദേഷ്യത്തിൽ വെള്ളം വലിച്ചു കുടിച്ചിട്ട്...ഗ്ലാസ് അവൾക്ക് അങ് കൊടുത്തു...അവള് അതും വാങ്ങി അവനെ നോക്കി ചിരിച്ചിട്ടു പുറത്തേയ്ക്കും.....അവള് പോയതും യാമിനി ഓടി പോയി കതകു അടച്ചു കുറ്റി ഇട്ടു.... കർത്താവേ ഞൻ ഇനി എന്തൊക്കെ കാണണം...... എന്നും പറഞ്ഞു നെഞ്ചിൽ കയ്യും വെച്ചു...കണ്ണാടിയ്ക്കു മുന്നിൽ ചെന്നു അവളെ ഒന്നു മൊത്തത്തിൽ നോക്കി.... ഇതിനേക്കാൾ ഗതികേട്ടവൻ ആരുണ്ട് ദൈവമേ........ അവൾ അവളുടെ താടിയിലും മീശയിലും തടകി കൊണ്ട് പറഞ്ഞു..... തുടരും.... അർച്ചന

Share this story