യാദവം: ഭാഗം 10

yadhavam

എഴുത്തുകാരി: അർച്ചന

ആദ്യം തന്നെ ഒരു സോർറി..... കഴിഞ്ഞ പാർട്ടിൽ പേരു മാറി പോയി.....😁 അതിന് മുന്നത്തെ പാർട്ടിലും പേരു മാറി..ആ പാർട്ട് നോക്കിയിട്ട് എഴുതിയപ്പോ അതേ തെറ്റു വീണ്ടും വന്നു...അതാ.... ഇനി കഥ യിലേക്ക് വരാം.... ___ അപ്പോഴത്തെ വാശിയ്ക്ക് വലിയ വീരവാദം ഒക്കെ മനസിൽ പറഞ്ഞു എങ്കിലും അത് പ്രവർത്തികം ആക്കാൻ ഒന്നും യാമിനി മിനക്കെട്ടില്ല....ചിലപ്പോ തല്ലു കിട്ടിയാൽ എന്നാ ചെയ്യും...അതു തന്നെ കാര്യം... പിന്നെയും ദിവസങ്ങൾ കടന്നു പോയി....ഒരിടത്തു വശ്യ ആണെങ്കിൽ മറു വശത്തു അധു....ഒത്ത നടുക്ക് നമ്മുടെ യമുനിയും... ആകെ കൂടി അവൾക്ക് പ്രാന്ത് പിടിച്ചു തുടങ്ങി.. പെണ്ണാണ് എന്നു അറിഞ്ഞത് കൊണ്ടു ആദവ്...അദികം മെക്കിട്ടു കയറ്റം ഇല്ല....മാലയുമായി സംസാരിയ്ക്കുന്നതൊന്നും പ്രശ്നവും ആക്കിയില്ല... വശ്യയ്ക്ക് ആണെങ്കിൽ യാമിനി മാലയുമായി അടുത്തു ഇടപഴകുന്നതും അവളുടെ കൂടെ നടക്കുന്നതും ഒന്നും കണ്ണിനു പിടിച്ചില്ല...ഇടയ്ക്ക് മാലയെ രൂക്ഷം ആയി നോക്കിയെങ്കിലും നി പോടി എന്ന ഭാവം ആയിരുന്നു മുഖത്തു... അധു മൃദുവിനെ കാണിയ്ക്കാൻ....

യാമിനിയുടെ ഫോട്ടോയും പൊക്കിപിടിച്ചു നടപ്പ് തുടങ്ങി....മൃദു ആണെങ്കിൽ ചെക്കൻ കയ്യിൽ നിന്ന് പോവോ എന്നും പേടിച്ചു അവനു പിറകെയും... കാലം പോയ പോക്കെ.... ചേച്ചി....ആ പെണ്ണിന്റെ രീതി യും പോക്കും കണ്ടിട്ട് ചേച്ചിയെ വളയ്ക്കാൻ വേണ്ടാത്ത പരിപാടി വല്ലതും കാട്ടുമോ എന്നാ എന്റെ പേടി....കുളപ്പടവിൽ ഇരുന്നു കൊണ്ടു മാല പറഞ്ഞു... നി ഉദ്ദേശിയ്ക്കുന്നത് ഞരമ്പ് അറുക്കും എന്നു മറ്റതും ആണോ....യാമിനി സംശയം പ്രകടിപ്പിച്ചു... കോപ്പാണ്.... അവള് നമ്മുടെ കൈ വരയും എന്നല്ലാതെ അവളുടെ ദേഹം...ഏ... ഹേ... ഞാൻ ഉദ്ദേശിച്ചത് മറ്റേ പരിപാടി ഇല്ലേ....അവിഹിതം അതാ...... ടി...ടി.... കുരുട്ടെ.....ഇപ്പൊ സംസാരം ഇത്തിരി ഓവർ ആണ്.... ഞാൻ നിന്റെ 3...4 വയസിനു മൂത്തത് ആണ്...കേട്ടോ....യാമിനി അവളുടെ തലയ്ക്ക് കൊട്ടികൊണ്ട് പറഞ്ഞു... അയിന്.....മാല അവളെ കൂർപ്പിച്ചു നോക്കി... അയിനോ.... എന്തെരു ഭാഷേഡി ഇത്....അയിനു പോലും... അതിനു അങ്ങനെ പറയണം....(യാമിനി.. വോ.......മാല ഒന്നു പുച്ഛിച്ചു.... യാഷ് നി ഇവിടെ ഇരിയ്ക്കുവായിരുന്നോ.....ഞാൻ കണ്ടതെ ഇല്ല....

വശ്യ ആരോമലിനെയും എടുത്തുകൊണ്ട് അങ്ങോട്ടേക്ക് വന്നു... അവൻ ആണെങ്കിൽ അവളുടെ കയ്യിൽ ഇരുന്നു ഞെരിപിരി കൊള്ളുന്നുണ്ട്.... അതെന്താ കണ്ണിൽ കുരു ആണോ.....കാണാതെ ഇരിയ്ക്കാൻ....മാല ഇഷ്ടം അല്ലാത്ത രീതിയിൽ പറഞ്ഞു... കുരു നിന്റെ മറ്റവനാടി.... യാമിനി മുന്നിൽ നിൽക്കുന്നത് കണ്ടു വശ്യ മനസിൽ പറഞ്ഞു.... മാല മോളിങ്ങു വന്നേ....ചേച്ചി ചോദിയ്ക്കട്ടെ...വശ്യ ചിരിയോടെ അടുത്തേയ്ക്ക് വിളിച്ചതും.... നി പോടി.....എന്നും പറഞ്ഞു മാല യാഷിന്റെ കയ്യിൽ തൂങ്ങി കുറച്ചു കൂടി താഴത്തെ പിടിയിൽ ഇരുന്നു....അവളെ കാണിയ്ക്കാൻ എന്തൊക്കെയോ വായിട്ടു അലച്ചു.... യാമിനിയ്ക്ക് ആണെങ്കിൽ എല്ലാം കൂടി കണ്ടിട്ട് ചിരി പൊട്ടി....എങ്കിലും പുറമെ കാണിച്ചില്ല. വശ്യയ്ക്ക് ആണെങ്കിൽ ആകെ വിറഞ്ഞു കയറുന്നുണ്ടയിരുന്നു.....കൂടെ...ആരോമൽ അവള് എടുത്തത് ഇഷ്ടപ്പെടാതെ അവളുടെ മുടിയിലും മൂക്കിലും പിടിച്ചു വലിയ്ക്കുന്നും ഉണ്ട്.... അപ്പോഴാണ് രുഗ്മിണിയുടെ വിളി വന്നത്......മാലയെ തിരക്കി.... ശോ...ഈ അമ്മായി....ഞാൻ പോയിട്ടു പിന്നെ വരാവേ...ചക്കരെ....

എന്നും പറഞ്ഞു യാമിനിയുടെ മീശ ഒന്നു പിരിച്ചു വെച്ചു....അവിടെ നിന്നും എണീറ്റു കത്തി നിൽക്കുന്ന വശ്യയെ നോക്കി ഒന്നു പുച്ഛിച്ചു മുകളിലെ പടി കയറിയതും.... അയ്യോ ഞാൻ മറന്നു പൊന്നെ...എന്നും പറഞ്ഞു മാല കയറിയ പടി ഇറങ്ങി ചെന്നു യാമിനിയുടെ കവിളിൽ അമർത്തി ചുംബിച്ചു..... ടി...ഇത് വേണോ....യാമിനി അവൾക്ക് കേൾക്കാൻ വേണ്ടി മാത്രം ചോദിച്ചു... വേണം...ആ കോഴിവാലിന് ഇതൊന്നും പോരാ... ഭൂലോക രംഭ ആണെന്ന വിചാരം...പുട്ടി...മാല പറഞ്ഞതു കേട്ടതും യാമിനി ഒന്നു തലയാട്ടി... ഇനി ചേച്ചി താ...ഉമ്മ....മാല അവൾക്ക് നേരെ കവിള് കാട്ടി..... പോ..ടി....(യാമിനി കൂട്ടുകാരന്റെ പ്രേമം....ചേച്ചിയുടെ ആണ് വേഷം.....മാല കുറുമ്പോടെ പറഞ്ഞതും... ആഹ്....ഇന്നാ എന്നും പറഞ്ഞു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.... അതുകിട്ടിയതും വശ്യയെ കാണിയ്ക്കാൻ...കിളിപോയ ലുക്കിൽ സ്നേഹിതനെ സ്നേഹിതനെ ....എന്നും പാടി പെണ്ണ് മുകളിലേയ്ക്ക് വിട്ടു. അവള് പോകുന്നത് കണ്ടതും അവൾക്ക് എവിടെന്നൊക്കെയോ വിറഞ്ഞു കയറി....ആ കലിപ്പിൽ താഴേയ്ക്ക് ഇറങ്ങി ചെന്നു... യാഷ്......നി എന്താ ഈ കാണിച്ചത്...

വശ്യ....വെള്ളത്തിലേക്ക് കാലും നീട്ടി ഇരിയ്ക്കുന്ന യാമിനിയുടെ അടുത്തേയ്ക്ക് ഇറങ്ങി ചെന്നു കൊണ്ട് ചോദിച്ചു... what..? ( യാമിനി. നി എന്തിനാ അവൾക്ക് ഉമ്മ കൊടുത്തത്.....(വശ്യ അത് നിന്നോട് പറയേണ്ട ആവശ്യം എനിയ്ക്ക് ഇല്ല....എനിയ്ക്ക് ഇഷ്ടം തോന്നി കൊടുത്തു.....യാമിനി അവളുടെ ചോദ്യം ചെയ്യൽ ഇഷ്ടപ്പെടാതെ പറഞ്ഞു.... അപ്പൊ അവള് തന്നതോ......(വശ്യ അവൾക്ക് എന്നെ ഇഷ്ടം ആയത് കൊണ്ട്..... അല്ല ഇതൊക്കെ തിരക്കാൻ നി ആരാ.... Who are you.....? ഞാൻ....ഞാൻ നിന്നെ പ്രേമിയ്ക്കുന്നു യാഷ്....അതുകൊണ്ട് ഇനി അവളോട് അടുപ്പം വേണ്ട....she.. is...#@$^$....വശ്യ വാശിയോടെ പറഞ്ഞു.... പന്ന..പുന്നാര മോളെ....ദേ കൊച്ചു നിന്റെ കയ്യിൽ ആയിപ്പോയി....ഇല്ലെരുന്നെങ്കിൽ നിന്നെ ഇപ്പൊ ഇവിടുന്നു വടിച്ചെടുക്കേണ്ടി വന്നേനെ.... ഇനി നിന്റെ പിഴച്ച നാവ് കൊണ്ട് അവളെ വല്ലതും പറഞ്ഞാൽ....അന്ന് നിന്നെ കുത്തിനു പിടിച്ച പോലെ ആവില്ല.... ഞാൻ കളിയൊക്കെ തന്നെയാ....ആവശ്യം ഇല്ലാതെ ടി പെണ്ണേ....മെക്കിട്ടു കയറിയാൽ....ഈ രൂപം ഞാൻ അങ് മറ്റും...ശെരിയ്ക്ക് അറിയില്ല നിനക്ക് എന്നെ . അല്ല..

നി എന്ത് അർധത്തിനാ എന്നെ പ്രേമിയ്ക്കുന്നു എന്നു പറഞ്ഞത്... അപ്പൊ ആദവ് ചേട്ടാനോ... അങ്ങേരെ നിനക്ക് വേണ്ടേ.... അന്ന് നി ഓടി വന്നു കെട്ടിപിടിയ്ക്കുന്ന കണ്ടല്ലോ... യാമിനി ദേഷ്യത്തിൽ ചോദിച്ചതും....വശ്യ....തിരിച്ചൊന്നും പറയാതെ കൈ ഞെരിച്ചു നിന്നു.... വെറുതെ എന്റെ പിന്നാലെ വരരുത്..... എന്റെ ചങ്ക് വിളിച്ചു ഞാൻ വന്നു.....അത്രേ ഉള്ളൂ.... ഇനി വല്ല വള്ളികെട്ടു പരിപാടിയും ആയി നി എന്റെ പിന്നാലെ വന്നാൽ.....എന്നും പറഞ്ഞു യാമിനി അവളെ കലിപ്പിച്ചു ഒന്നു നോക്കി അവിടെ നിന്നും പോയി.... നി..ഇനി എങ്ങനെ ഒക്കെ അകറ്റിയാലും...നിന്നെ ഞാൻ നേടും... അത് ഇനി ഏത് വൃത്തികെട്ട കളി കളിച്ചായാലും ശെരി.. അവള് അവൻ പോകുന്നതും നോക്കി നിന്നു പറഞ്ഞു.... അവളത് പറഞ്ഞു കഴിഞ്ഞതും ആരോമൽ അവളുടെ കവിളിൽ കൈ കൊണ്ട് അള്ളി പറിച്ചതും ഒത്തായിരുന്നു..... മിണ്ടതിരിയെടാ അസത്തെ.....എന്നും പറഞ് വശ്യ ആരോമലിനെ കാലിൽ ഉറച്ചൊരു അടി കൊടുത്തു.... അടി കൊണ്ടതും... അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു കരയാൻ തുടങ്ങി. നാശം... അവനെ കാണിച്ചു കുറച്ചു ഇമ്പ്രെസ് ഉണ്ടാക്കാൻ ചുമന്നോണ്ട് വന്നതാ ഈ സാദനത്തിനെ....ഇതാണെങ്കിൽ....തുപ്പലും തെറിപ്പിച്ചു...മനുഷ്യനെ ആകെ നാശം ആക്കി.... നി ഇനി ഇവിടെ ഇരുന്നാൽ മതി....

ആരെയെങ്കിലും കയ്യിലെ ഇരിയ്ക്കൂ....നിലത്തു ഇരുന്നാൽ എന്താ എന്നു എനിയ്ക്കൊന്നു അറിയണം.... എന്നും പറഞ്ഞു വശ്യ അവനെ വെള്ളത്തിനു തൊട്ടു മുകളിലെ പടവിൽ ഇരുത്തി.... മുകളിലേയ്ക്ക് കയറി പ്പോയി....കുഞ്ഞാണെങ്കിൽ അവിടെ ഇരുന്നു കരച്ചിലും.... വയസാം കാലത്തു പോയെക്കുന്നു.... അതിനൊന്നും വേറെ പണി ഇല്ലേ..... അവിടെ കിടക്കട്ടെ നാശം.... എന്നും പറഞ്ഞു വശ്യ കുളപ്പടവിലെ കതകും അങ് അടച്ചു തറവാട്ടിലേക്ക് വിട്ടു..... ______ എന്തായി....ചേച്ചി.....മാല അവളുടെ കലിപ്പിൽ ഉള്ള വരവ് കണ്ടു ചോദിച്ചു.... നിന്റെ പുന്നാര ആങ്ങള എന്തിയെ.......യാമിനി അവളുടെ ഷർട്ടിന്റെ കൈ തെരുത്തു കയറ്റികൊണ്ട് ചോദിച്ചു.... ആദവ് ചേട്ടൻ ആണെങ്കിൽ....ഇന്ന് ജോലി ഇല്ലാത്തത് കൊണ്ട് മുറിയിൽ കാണും....ആവി ആണെങ്കിൽ പിന്നാമ്പുറത്തും.....മൃദു അടുക്കളയിൽ ഉണ്ടേ... അതാ.... നി..നിന്റെ ആവി...നീരാവി ആവുന്നത് കണ്ടിട്ടുണ്ടോ.....യാമിനി ചിരിയോടെ ചോദിച്ചതും.... മാല ഇല്ലെന്നു ചുമൽ കൂച്ചി.... കണ്ടിട്ടില്ല..... ശോ ഇതൊക്കെ കാണണ്ടേ.....ബാ...ചേച്ചി കാണിച്ചു തരാം..

എന്നും പറഞ് അവളെയും പൊക്കി നേരെ പിറക് വശത്തേയ്ക്ക് വിട്ടു മാല കാര്യം അറിയാതെ പിന്നാലെയും.... അവര് ചെന്നു നോക്കുമ്പോൾ അധു ഫോണും പിടിച്ചു പാട്ടും പാടി....അതിലും നോക്കി നിൽക്കുന്നുണ്ട്......അവനെ ഒളിഞ്ഞു നോക്കി മൃദുവും.... പെട്ടന്ന് അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നു...എടുത്തു നോക്കുമ്പോൾ...അധു... ഓഹ്...സൊള്ളാൻ.... നിനക്ക് ഞാൻ ഇന്ന് സൊള്ളി തരാം...എന്നും പറഞ്ഞു അവൾ അത് അങ് കാട്ടാക്കി....അവന്റെ അടുത്തേയ്ക്ക് ചെന്നു.. ചെ...ഇവളിത് എന്തിനാ കാട്ടാക്കിയത്.... എന്നും പറഞ്ഞു അവൻ വീണ്ടും വിളിച്ചു......അടുത്ത ബെൽ തൊട്ടു അടുത്തു നിന്നും കേട്ടതും...അവൻ ഒന്നു തിരിഞ്ഞ് നോക്കി..... നോക്കുമ്പോഴുണ്ട്. ഒരുത്തി ഇളിച്ചു കൊണ്ട് ആ കാൾ അങ് കാട്ടാക്കി...ഫോൺ പിറകെ നിന്ന മാലയുടെ കയ്യിൽ അങ് കൊടുത്തു...പിറകെ അവന്റെ ഫോണും.... അധു ആണെങ്കിൽ കാര്യം അറിയാതെ അവളെയും.... എന്താടാ........അധു ചോദിച്ചതും ഉടനടി അവനു അടി വീണതും ഒത്തായിരുന്നു..... അടി കണ്ടതും മൃദു അകത്തേയ്ക്ക് ഓടി.....

അയ്യോ...തല്ലാതെടി.....എന്റെ മൃദു.... അധു അവളുടെ അടികൊണ്ട് നിലവിളിച്ചു.... നിന്റെ...കൊതു.... നിനക്കിനി അവളെ കിട്ടൂലഡാ നാറി.... എന്നും പറഞ്ഞു വീണ്ടും കൊടുത്തു...കൂട്ടത്തിൽ പുളിച്ച തെറിയും.... മാല ആണെങ്കിൽ ആദ്യത്തെ ഞെട്ടൽ മാറി..യാമിനിയെ പ്രോത്സാഹനവും....അവിടെ അടി...ഇവിടെ പിടി എന്നൊക്കെ പറയുന്നുണ്ട്.... അവസാനം തല്ലി കൊല്ലും എന്നുറപ്പ് ആയതും അധു അവളെ തള്ളി മാറ്റി...അകത്തേയ്ക്ക് ഓടി...പിറകെ യാമിനിയും അതിനു പിറകെ ഫോണും പൊക്കി പിടിച്ചു മാലയും... അയ്യോ..വീട്ടുകാരെ നാട്ടുകാരെ...എന്നെ ഇപ്പൊ തല്ലി കൊള്ളുവെ..... അധു വിളിച്ചോണ്ടു ഓടി.... നിക്കേടാ നാറി അവിടെ.......എന്നും പറഞ്ഞു യാമിനിയും..... ദൈവമേ ആരും ഇല്ല രക്ഷിയ്ക്കാൻ......അധു ചുറ്റിനും നോക്കി..... എല്ലാരും അവര് ഓടി പിടിയ്ക്കുന്നത് ഒന്നു നോക്കി...ചിരിച്ചോണ്ട് അവരുടെ ജോലി തുടങ്ങി.. നിയായിട്ടു നിൽക്കുന്നുണ്ടോ അതോ. . യാമിനി കയ്യിൽ കിട്ടിയ തവിക്കണ എടുത്തു എറിഞ്ഞു അത് കൃത്യം ആയി അവന്റെ മുതുകിലും..... അപ്പോഴാണ് താഴത്തെ ബഹളം കേട്ട് നമ്മുടെ ആദവ് മുറിയിൽ നിന്നും താഴേയ്ക്ക് ഇറങ്ങി വരുന്നത്.. ഓടി...ചെന്നു പിടിയേട.....അല്ലെങ്കിൽ താടക നിന്നെ കൊല്ലും എന്നു ഉപബോധ മനസ് പറഞ്ഞതും അധു നേരെ ആദവിനു അടുത്തേയ്ക്ക് ഓടി.....അവന്റെ പിന്നിൽ കയറി നിന്നു.... ഇങ്ങോട്ടു ഇറങ്ങി വാടാ.... ഇറക്കി വിട് ചേട്ടാ അവനെ....പിറകെ വന്ന യാമിനി പറഞ്ഞു...

ഇറക്കി വിടരുത് ചേട്ട.... അത്രയ്ക്ക് ധൈര്യം ഉണ്ടെങ്കിൽ കയറി വന്നു പിടിയെടാ.....(അധു അത്രയ്ക്ക് ആയോ... എന്നും പറഞ്ഞു യാമിനി വേറെ ഒന്നും ആലോചിയ്ക്കത്തെ അവരുടെ അടുത്തേയ്ക്ക് ഓടി... ആദവ് രണ്ടിന്റെയും കോപ്രായം ചിരിയോടെ കണ്ടും.... യാമിനി ഓടി വന്നു അവനെ പിടിയ്ക്കാൻ ഭാവിച്ചതും.... അധു വെപ്രാളത്തിൽ ആദവിനെ തള്ളിയതും ഒത്തു.... പ്രതീക്ഷിയ്ക്കാത്ത പ്രയോഗം ആയത് കൊണ്ട്....ആദവ്..യാമിനിയുടെ ഷോള്ഡറിൽ പിടിച്ചു....യാമിനി ആണെങ്കിൽ....ഓടി അണച്ചു വന്നു നിന്നത് കാരണം പെട്ടന്ന് അവന്റെ പിടിയിൽ ബാലൻസ് കിട്ടിയില്ല.... രണ്ടും കൂടി നേരെ ഉരുണ്ടടിച്ചു താഴെ പോയി..... വീണ വീഴ്ചയിൽ...നല്ല അന്തസ് ആയി തന്നെ ആദവിന്റെ ചുണ്ട് അവളുടെ ചുണ്ടുമായി അങ് പതിഞ്ഞു.... ഒരു നിമിഷം രണ്ടിനും കറണ്ട് അടിച്ച പോലെ ആയി.... രണ്ടുപേരുടെയും ഹൃദയ മിടിപ്പ് അങ് ഉയർന്നു.... യാമിനി പെടച്ചടിച്ചു മുകളിൽ കിടന്ന അവനെ തള്ളി മാറ്റി....ചുണ്ടും പൊത്തി എണീറ്റു നിന്നു.... ആദവ് ആണെങ്കിൽ സ്‌ഥലകാലാ ബോധം ഇല്ലാതെ നിലത്തും.... എന്തോ വീഴുന്ന ശബ്ദം കേട്ടു വീട്ടുകാർ വന്നു നോക്കിയതും....ഒരുത്തൻ നിലത്തും...വേറൊരുത്താൻ സ്റ്റപ്പിന് മുകളിലും ഒരുത്തൻ വായിൽ കയ്യും വെച്ചും....

വീട്ടുകാര് കരുതി രണ്ടും കൂടി അടിപിടി കൂടി അവനെ തള്ളി ഇട്ടത് ആണെന്ന്..... അടിപൊളി...ഇനി അവൻറെന്നു കിട്ടുമ്പോൾ രണ്ടിനും തികയും...എന്നും പറഞ്ഞു മുത്തശ്ശി അകത്തേയ്ക്ക് കയറി പോയി പിറകെ ബാക്കിയുള്ളവരും... അപ്പചി ഒന്നു എത്തി നോക്കി...അത് തന്നെ.... സോ... sorry.. ഞാ......ഞാൻ..മനപൂർവം....അ..... ല്ല... എന്നും പറഞ്ഞു യാമിനി അവനെ കടന്നു നേരെ ഓടി മുകളിൽ കയറി വാതിൽ അടച്ചു... അപ്പോഴാണ് അവനും ബോധം വീണത്.... എല്ലാത്തിനും കാരണം ആയ മുതലിനെ നോക്കുമ്പോൾ അവൻ അവിടെ നിന്നും ഒരു വളിച്ച ഇളിയും പാസ് ആക്കി വലിഞ്ഞു... എന്തയെടി.....ശബ്ദം ഒന്നും കേൾക്കാതെ വന്നപ്പോ മൃദു മാലയോട് ചോദിച്ചു.... മീശയും മീശയും ചുംബിച്ചിരിയ്ക്കുന്നു.....(മാല. എന്താ....(മൃദു നിനക്ക് അതൊന്നും മനസിലാവൻ ഉള്ള പ്രായം ആയിട്ടില്ല...കുട്ടി.... ഞാൻ ഈ ഫോൺ കൊണ്ട് കൊടുത്തിട്ട് വരാം...എന്നും പറഞ്ഞു.മാലയും വിട്ടു.... മൃദു ആണെങ്കിൽ അവളെന്താ പറഞ്ഞത് എന്നും ചിന്തിച്ചും..... ഇതേ സമയം....ആരോമൽ...തന്റെ മുൻപിലെ വെള്ളം കണ്ടതും...കരച്ചിൽ നിർത്തി...അതിൽ കളിയ്ക്കാൻ ആയി...മുന്നോട്ടു ആഞ്ഞു....അതിലേക്ക് കയ്യിട്ടു.......""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story