യാദവം: ഭാഗം 11

yadhavam

എഴുത്തുകാരി: അർച്ചന

ആരു....... ആരൂട്ടാ...... ഈ ചെക്കൻ ഇത് എവിടെ പോയി...... ഈ ഇടെ ആയി ഒളിച്ചു കളി ഇച്ചിരി കൂടുന്നുണ്ട്..... സംഗീതേ നി ആരോമലിനെ കണ്ടോ..... ഞാൻ കുറെ ആയി നോക്കുന്നു.. വിളിച്ചിട്ട് ആണെങ്കിൽ വിളിയും കേൾക്കുന്നില്ല...രുഗ്മിണി അടുക്കളയിൽ എന്തോ പണിയിൽ ആയിരുന്ന സംഗീതയോട് ചോദിച്ചു... ഇല്ലല്ലോ....ഞാൻ കണ്ടില്ല... ചിലപ്പോ പിള്ളേര് എടുത്തോണ്ട് പുറത്തെങ്ങാനും പോയി കാണും.... മിയ്ക്കാവാറും മാലയുടെ കയ്യിൽ കാണും...അവളല്ലേ എപ്പോഴും എടുത്തോണ്ട് നടക്കുന്നത്.....സംഗീത പറഞ്ഞു.... ഞാൻ പോയി ചോദിയ്ക്കട്ടെ എന്നും പറഞ്ഞു രുഗ്മിണി പുറത്തേയ്ക്ക് പോയി.... മാല യാമിനിയെയും ചൊറിഞ്ഞു അധുവിനെയും കളി ആക്കി ഇരിയ്ക്കുക ആയിരുന്നു..... നേരത്തത്തെ പ്രശ്‌നം എല്ലാം അപ്പൊ തന്നെ തീർന്നു..... മാലെ...ആരു നിന്റെ അടുത്തു ഉണ്ടോ..... രുഗ്മിണി അവളുടെ അടുത്തു ചെന്നു ചോദിച്ചു.... ഇല്ലല്ലോ...അമ്മായി....ഇന്ന് അവനെ ഞാൻ എടുത്തതെ ഇല്ല.... മൃദുവിന്റെ റൂമിൽ എങ്ങാനും.... നിക്കെ ഞാൻ പോയി ചോദിച്ചെച്ചും വരാം.....എന്നും പറഞ്ഞു മാല എണീറ്റു മുകളിലേയ്ക്ക് ഓടി....

രുഗ്മിണി ആവലാതി യോടെ സാരിയുടെ തുമ്പ് തെരുത്തു.....നിന്നു.... എന്താ ആന്റി.......(യാമിനി. ആരോമലിനെ കാണുന്നില്ല......ഞാൻ എല്ലായിടവും നോക്കി.. ഈ ഇടെ ആയി കുരുത്ത കേട് കുറച്ചു കൂടുതലാ....കയ്യിൽ കിട്ടട്ടെ....വെപ്രാളം മറച്ചു വെച്ചു കൊണ്ട് രുഗ്മിണി പറഞ്ഞു... മാല മൃദുലയുടെ അടുത്തു ചെന്നു വിവരം തിരക്കിയിട്ടും അവളും കണ്ടില്ല എന്നു തന്നെ മറുപടി പറഞ്ഞു.... അതുകൂടി കേട്ടതും ആകെ വെപ്രാളം ആയി എല്ലാവർക്കും.....ബഹളം കേട്ട് മുത്തശ്ശിയും അപ്പച്ചിയും പുറത്തേയ്ക്ക് വന്നു...... മുത്തശ്ശിയ്ക്കും രുഗ്മിണിയെ എന്ത് പറഞ്ഞു ആശ്വസിപ്പിയ്ക്കണം എന്നു അറിയില്ല.... കുറച്ചു നേരം കൊണ്ട് അവിടെ മരണ വീട് പോലെ ആയി.... കൊച്ചിനെ നോക്കാൻ അറിയില്ലെങ്കിൽ ഈ വയസാം കാലത്തു ഉണ്ടാക്കാൻ പോകരുത്.... കുഞ്ഞിനെ കൊണ്ട് കളഞ്ഞിട്ടു .....പോയതും പോരാ ഇപ്പൊ കണ്ണീരു ഒഴുക്കുന്നോ...... (അപ്പച്ചി ഇനി നിങ്ങള് മിണ്ടിയാൽ ആ നാവ് ഞാൻ ഇങ്ങു എടുക്കും..... എന്റെ അമ്മയെ കുറ്റം പറയാൻ നിങ്ങൾക്ക് ഒരു അധികാരവും ഇല്ല.....കുഞ്ഞിനെ അന്യോഷിച്ചില്ലെങ്കിലും സാരം ഇല്ല......

വെറുതെ വായിട്ടു അലയ്ക്കരുത്..... അധു കലിപ്പായി.... ഓഹ്...അമ്മയെ പറഞ്ഞപ്പോ സഹിച്ചില്ല.....ഹും എന്നും പറഞ്ഞു അവർ പുച്ഛത്തോടെ നിന്നു.... യാമിനിയ്ക്കും എന്ത് ചെയ്യണം എന്ന് അറിവില്ല.... ആ സമയം പുറത്തു എവിടെയോ ആയിരുന്ന ആദവും തിരികെ വന്നു.... അകത്തു കയറിയതും കണ്ടു...മരണ സമാനം ആയ അന്തരീക്ഷത്തെ.... എന്താ പറ്റിയെ....എല്ലാരും എന്താ ഇങ്ങനെ ഇരിയ്ക്കുന്നെ....(ആദവ് മോനെ...നമ്മുടെ ആരു.......... എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് രുഗ്മിണി അവന്റെ നെഞ്ചിലേക്ക് വീണു...... എ... എന്താ.... ആരോമലിന് എന്ത് പറ്റി......ആദവ് ഞെട്ടലോടെ ചോദിച്ചു.... കുഞ്ഞിനെ കാണുന്നില്ല ചേട്ട...... ഇവിടെ എല്ലായിടവും നോക്കി.....ഇപ്പൊ.....മാല പറഞ്ഞു.... ആ സമയം ഫോണിലും കുത്തി വശ്യ അങ്ങോട്ടേക്ക് വന്നു..... അവിടെ ഉള്ളവരെ മൊത്തം ഒന്നു നോക്കി അവൾ മുറിയിൽ കയറി വാതിൽ അടച്ചു.... അവളെ കണ്ടപ്പോഴാണ് യാമിനിയും രാവിലത്തെ കാര്യം ചിന്തിച്ചത്.... കു...കുളപ്പടവിൽ നോ.... നോക്കിയാരുന്നോ.....യാമിനി വിറച്ചു വിറച്ചു ചോദിച്ചതും......എല്ലാരും ഞെട്ടലോടെ അവളുടെ നേരെ തിരിഞ്ഞു....

മാലയ്ക്കും അപ്പോഴാണ് കാര്യം മനസിലായത്...ദയനീയം ആയി അവൾ യാമിനിയെ നോക്കിയതും....യാമിനി പുറത്തേയ്ക്ക് ഓടിയതും ഒത്തായിരുന്നു.... അവള് പുറത്തേയ്ക്ക് ഓടുന്നത് കണ്ടതും ആദവും അധുവും അവളുടെ പിറകെ തന്നെ ഓടി.... അവരെത്തുന്നതിനു മുൻപേ തന്നെ യാമിനി....വാതിലും തുറന്നു....താഴേയ്ക്ക് ചെന്നു...കുളത്തിലേയ്ക്ക് ചാടിയിരുന്നു.... ആദവും അധുവും വരുമ്പോഴേയ്ക്കും അവൾ വെള്ളത്തിനു അടിയിലേക്ക് പോയിരുന്നു... അധുവിനെ കരയിൽ നിർത്തി ആദവും പിറകെ ചാടി... പിറകെ തന്നെ ബാക്കിയുള്ളവരും എത്തി.. കുറച്ചു നേരം രണ്ടിന്റെയും അനക്കം ഒന്നും കേൾക്കതെ വന്നതും അധുവിനും പേടി തോന്നി തുടങ്ങിയിരുന്നു.... പിന്നെ എന്തോ ഓർത്ത പോലെ അവനും കൂടി വെള്ളത്തിലേക്ക് ചാടാൻ തുനിഞ്ഞതും ആദവ് യാമിനിയെയും കുഞ്ഞിനെയും കൊണ്ട് വെള്ളത്തിൽ നിന്നും പൊങ്ങി വന്നു..... എന്റെ മോനെ.........എന്നൊരു നില വിളി ആയിരുന്നു.... കുഞ്ഞിന്റെ കിടപ്പ് കണ്ടതും രുഗ്മിണി.... എല്ലാരും കൂടി അവളെ ചേർത്തു പിടിച്ചിട്ടും ഉണ്ട്.. ആദവ് ആരോമലിനെ കരയിലേക്ക് കിടത്തി.....

ടാ.....വാവേ...എണീയക്കേടാ..... അധു ആരോമലിനെ തട്ടി വിളിച്ചു കൊണ്ടിരുന്നു..... കുറച്ചു നേരം വെള്ളത്തിൽ മുങ്ങി കിടന്നത് കാരണം യാമിനിയും ക്ഷീണിച്ചിരുന്നു..... വെള്ളത്തിനടിയിൽ പായലിലും....വള്ളിയിലും കുരുങ്ങി കിടന്ന കുഞ്ഞിനെ വലിച്ചെടുക്കാൻ സ്രെമിയ്ക്കുമ്പോൾ തന്നെയും ക്ഷീണം ബാദിയ്ക്കുന്നത് അവൾ ശ്രെദ്ധിച്ചതെ...ഇല്ല.... നീന്തി മുകളിലേയ്ക്ക് കയറാൻ പറ്റില്ല എന്ന് ഉറപ്പ് ആയ സമയത്ത് ആയിരുന്നു ആദവ് അവരെ രണ്ടുപേരെയും വലിച്ചു മുകളിലേയ്ക്ക് നീന്തി കയറിയത്.... നി....കുഞ്ഞിന്റെ ഡ്രെസ് ഒന്നു മാറ്റ്......എന്നും പറഞ്ഞു....ആദവ്....കുഞ്ഞിന്റെ കയ്യും കാലും ഉരച്ചു ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നു... ആ സമയം കൊണ്ട് അധു കുഞ്ഞിന്റെ വേഷം മാറ്റി.... ആദവ് ആരുവിന്റെ നെഞ്ചിലും വയറിലും..പയ്യെ അമർത്തി.... വെള്ളം പുറത്തെടുക്കാൻ നോക്കിക്കൊണ്ടിരുന്നു.... എന്നിട്ടും യാതൊരു അനക്കവും ഇല്ലെന്നു കണ്ടതും...അവൻ അവന്റെ വായ് കുഞ്ഞിന്റെ വായോട് ചേർത്തു...വെച്ചു തന്റെ ശ്വാസം പകർന്നു കൊടുത്തു കൊണ്ടിരുന്നു.... കുറച്ചു നേരം അതു തുടർന്നു എങ്കിലും...യാതൊരു മാറ്റവും ഉണ്ടായില്ല.... അധുവും മാലയും ഒക്കെ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി ആദവിനെ ദയനീയം ആയി നോക്കി.... അവനാണെങ്കിൽ എന്ത് പറയും എന്നറിയാതെ ആരുവിന്റെ കയ്യിൽ മുറുകെ പിടിച്ചു......നിന്നു....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story