യാദവം: ഭാഗം 12

yadhavam

എഴുത്തുകാരി: അർച്ചന

എ.... എന്തു പറ്റി മോനെ...... കു...കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.....മുത്തശ്ശി അനക്കം ഇല്ലാതെ കിടക്കുന്ന ആരോമലിനെയും ആദവിനെയും മാറി മാറി നോക്കി ചോദിച്ചതും.... ആദവ് ഇടർച്ചയോടെ ഇല്ല എന്ന ഭാവത്തിൽ തലയാട്ടി.... അതുകണ്ടതും അധു തലയിൽ കൈ വെച്ചു പടിക്കെട്ടിലേയ്ക്ക് തളർച്ചയോടെ ഇരുന്നു... മാല കണ്ണീരോടെ മൃദുവിന്റെ മാറിലേയ്ക്കും.... രുഗ്മിണി ജീവനറ്റ പോലെ ആ കുഞ്ഞു ശരീരത്തിലേക്ക് നോക്കി ഇരുന്നു..... കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നത് മാത്രം ആണ് ജീവൻ നിലനിൽക്കുന്നതിനു ഏക തെളിവ്.... ആദവും എന്തു പറയണം ചെയ്യണം എന്നറിയാതെ നിന്നു.... കണ്ണു ഇറുക്കെ മൂടുമ്പോൾ മുഴുവൻ...കള്ള ചിരിയോടെ നിൽക്കുന്ന ആരുവിന്റെ മുഖം ആണ് മുന്നിൽ... താൻ കാരണമാ...ഇന്ന് ഈ കുഞ്ഞു..... അവളുടെ കയ്യിൽ നിന്നും ഇവനെ വാങ്ങിയാൽ മതിയായിരുന്നു.... ഇവിടെ ആക്കിയിട്ട് പോകാൻ മാത്രം കണ്ണിൽ ചോര ഇല്ലാത്തത് ആണെന്ന് അറിഞ്ഞില്ലല്ലോ...കർത്താവേ....യാമിനി.മൗനം ആയി തേങ്ങി....

മറ്റുള്ളവര് സന്തോഷിയ്ക്കുമ്പോൾ തനിയ്ക്കും എന്തേ അത് കിട്ടാതെ പോയി എന്ന് ആയിരം വട്ടം നിന്നോട് ഞാൻ പരാതി പറഞ്ഞിരുന്നത് അല്ലെ.... ഇപ്പൊ ഞാൻ ആ സന്തോഷം കാണാതെ ഇരിയ്ക്കാൻ ആണോ ഇന്നിവിടെ ഇങ്ങനെ ഒരു ദുരന്തം നി വരുത്തി വെച്ചത്....അവൾ മൗനം ആയി കർത്താവിനോട് ചോദിച്ചതും....അവളുടെ കണ്ണിൽ നിന്നും കണ്ണീർ മണികൾ ഉരുണ്ടു കുളത്തിലെ വെള്ളത്തിലേക്ക് പതിച്ചു.... തിരികെ തന്നെക്കാവോ അവനെ.....യാമിനി കഴുത്തിലെ കുരിശിൽ കൈ വെച്ചു വിളിച്ചതും.... അവിടെ മുഴുവൻ ആരോമലിന്റെ കരച്ചിൽ ഉയർന്നു കേട്ടതും ഒത്തായിരുന്നു.... ഇറുകെ മൂടിയ കണ്ണു സന്തോഷത്താൻ അവള് തുറന്നു ഒഴുകി ഇറങ്ങിയ കണ്ണുനീർ അവള് പുറം കയ്യാൽ തുടച്ചു കളഞ്ഞു..... അവന്റെ കരച്ചില് കണ്ടതും രുഗ്മിണി ഓടി വന്നു കുഞ്ഞിനെ വാരി എടുത്തു മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി.... ആ കാഴ്ച കണ്ടു മതിമറന്നു എല്ലാരും നിന്നതും.....ആദവ് യാമിനിയെ ചുറ്റി പിടിച്ചു തന്നോട് ചേർത്തതും ഒത്തായിരുന്നു..... ""Thank you. ""

(ആദവ് അതു കേട്ടതും അവളും ഒന്നു ചിരിച്ചു.... ഇതിന്റെ ആവശ്യം ഒന്നും ഇല്ല...ചേട്ട.....(യാമിനി അതു കേട്ടതും ആദവ് അവളെ വിട്ടു മാറി.. എങ്ങനെ മനസിലായി ഇവിടെ ആണെന്ന്....ആദവ് സംശയത്തോടെ ചോദിച്ചതും...യാമിനി നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു.... മാലയും സാക്ഷി പറഞ്ഞു...... ആ സമയം എല്ലാവരും തറവാട്ടിലേക്ക് പോയിരുന്നു.... പന്ന....പുന്നാര മോളെ...... ഞങ്ങടെ ചോരയെ വെച്ചാ അവള്......എന്നും പറഞ്ഞു അധു മുകളിലേയ്ക്ക് കയറാൻ ഭാവിച്ചതും... നിൽക്ക്...... ഇപ്പോ അവിടെ പോയി ഒരു പ്രശ്നം വേണ്ട....ആദവ് മുഷ്ടി ചുരുട്ടി പറഞ്ഞതും... പിന്നെ അവളെ അങ് വെറുതെ വിടാം എന്നോ... ആരുവിന് വല്ലതും പറ്റിയിരുന്നു എങ്കിലോ... നമ്മുടെ അമ്മ... അധു ദേഷ്യം അടങ്ങാത്ത പറഞ്ഞതും.... എനിയ്ക്ക് ദേഷ്യം ഇല്ല എന്നാണോ.... അവിടെ ചെന്ന് സീൻ ക്രീയേറ്റ് ചെയ്താൽ....നമ്മുടെ കുടുമ്പം...പിന്നെ മാമൻ.... അവള് ഇവിടെ....ഇവിടെ വരണം... ആദവ് എന്തോ മനസിൽ ഉറപ്പിച്ചു പറഞ്ഞതും... എങ്ങനെ.....(അധു മാല വിളിച്ചു കൊണ്ട് വരും.....യാഷ് വിളിയ്ക്കുന്നു..ഒറ്റയ്ക്ക് കുളപ്പടവിൽ കാണും എന്നു പറഞ്ഞോ.....

പിന്നെ കൊണ്ടാക്കിക്കിയിട്ടു നി വാതിൽ അടച്ചു പുറത്തു നിന്നാൽ മതി...ബാക്കി ഞങ്ങൾ ചെയ്തോളാം....ആദവ് പറഞ്ഞതും അധുവും യാമിനിയും കാര്യം മനസിലായത് പോലെ ഒന്നു പുഞ്ചിരിച്ചു... മാല അവര് പറഞ്ഞത് പ്രകാരം വശ്യയുടെ റൂമിന്റെ വാതിലിൽ ചെന്നു തട്ടി.. ആദ്യത്തെ രണ്ടു പ്രാവശ്യം വിളിച്ചിട്ടും അനക്കം ഒന്നും കാണാഞ്ഞു മൂന്നാമതും തട്ടിയതും വശ്യ കലിപ്പോടെ വാതിൽ തുറന്നു.... എന്താടി.... സ്വൈര്യം തരാതെ..... വശ്യ കലിപ്പിൽ ഇറങ്ങി വന്നതും.... ഞാനല്ല....യാഷ് ചേട്ടനാ സ്വൈര്യം തരാതെ... നിന്നെ വിളിച്ചു കൊണ്ട് ചെല്ലാൻ പറഞ്ഞത്....മാല ഇഷ്ടം ഇല്ലാത്ത രീതിയിൽ പറഞ്ഞതും.. യാഷ്...😍 എന്നെ..... എവിടെ... വശ്യ എക്സൈറ്റഡ് ആയി ചോദിച്ചതും.. ഓ...ആ കുളത്തിന്റെ അവിടെ......എന്നും പറഞ്ഞു പുച്ഛിച്ചു മാല പുറത്തേയ്ക്ക് പോയി.... അഹങ്കാരി...... മാല പോകുന്നതും നോക്കി വശ്യ മനസിൽ പറഞ്ഞു...

ഇപ്പൊ എന്താ പെട്ടന്ന്...ചെക്കൻ വലയിൽ ആയോ ആവോ...എന്നും ചിന്തിച്ചു പുതിയതായി..ചാറ്റി കൊണ്ടിരുന്ന മുതലിനെ മാറ്റി നിർത്തി വശ്യ കുളപ്പടവിലേയ്ക്ക് വിട്ടു.... വശ്യ വരുമ്പോൾ തന്നെ മാല കുളത്തിലെ വാതിലിനു മുന്നിൽ നിന്നും അങ് മാറി.. അവളെ കണ്ടു കൈ തരിച്ചു എങ്കിലും ഒന്നും ചെയ്തില്ല.. വശ്യ അവളെ നോക്കി പുച്ഛിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി....അവള് തന്നെ കതകു അങ് അടച്ചു...... (പാവം.കുട്ടി....) യാഷ്.......ഡാർലിംഗ്.... where are you man...?വശ്യ ചുറ്റും നോക്കി മുന്നോട്ടു നടന്നതും കണ്ടു...കുളത്തിലേക്ക് നോക്കി ഇരിയ്ക്കുന്ന യാഷിനെ..... ഹേയ്..... ഇപ്പോഴെങ്കിലുംനിനക്ക് തോന്നിയല്ലോ....അവളെ വിട്ടു എന്നെ വിളിയ്ക്കാൻ....എന്നും പറഞ്ഞു യാമിനിയുടെ കയ്യിൽ അവൾ കൈ ചേർക്കാൻ തുനിഞ്ഞതും..... യാമിനി അപ്പൊ തന്നെ അവിടെ നിന്നും എണീറ്റു അങ് മാറി..... Why.... yaar......?(വശ്യ നി..ഇവിടെ നടന്നത് വല്ലതും അറിഞ്ഞാരുന്നോ.....യാമിനി അവളുടെ മുഖത്തു നോക്കാതെ ചോദിച്ചതും.... ഓ.....അമ്മ പറഞ്ഞു..... ആ നശൂലത്തിനെ കാണാൻ ഇല്ലെന്നു....

അതൊരു ശല്യമാ...... രാവിലെ നിന്നെ കാണാൻ വന്നപ്പോ എടുത്തോണ്ട് വന്നതാ....ഭയങ്കര ഉപദ്രവം ആയത് കൊണ്ട്..ഞാൻ അതിനെ ഇവിടെ കളഞ്ഞിട്ടു പോന്നു.....വശ്യ ഭാവ ഭേദം ഒന്നും ഇല്ലാതെ പറഞ്ഞതും... ആ കുഞ്ഞിന് വല്ലതും പറ്റിയിരുന്നു എങ്കിലോ......യാമിനി ദേഷ്യം അടക്കി ചോദിച്ചതും... പറ്റിയാൽ എന്താ .... എന്റെ കൊച്ചൊന്നു അല്ലല്ലോ.....#@$%^#^ വശ്യ പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടതും..... അവൾ അടി കൊണ്ട് പടിയിലേയ്ക്ക് വീണതും ഒത്തായിരുന്നു..... അടികൊണ്ട കവിള് നീറി പുകയുന്ന പോലെ തോന്നി അവൾക്ക്..... കണ്ണു മിഴിച്ചു നോക്കുമ്പോൾ കണ്ടു..വലിച്ചു കീറാൻ ഉള്ള ഭാവത്തിൽ നിൽക്കുന്ന ആദവിനെയും അവന്റെ പിറകിൽ നിൽക്കുന്ന ബാക്കി രണ്ടെണ്ണത്തിനെയും... നി എന്താടി എന്റെ അനിയനെ കുറിച്ചു പറഞ്ഞത്.....തേവിടിശ്ശി എന്നും പറഞ്ഞു ആദവ് അവളുടെ മുടിയിൽ ചുറ്റി പിടിച്ചു അടുത്തു കണ്ട കൽത്തൂണിനോട് ചേർത്തു.... അവന്റെ പിടിയിൽ തല പിഴുതു പോകുന്ന പോലെ യാണ് അവൾക്ക് തോന്നിയത്.... ടി...........മോളെ..... നിന്റെ സ്ഥാനത്തു ഒരു ആണായിരുന്നു എങ്കിൽ ഇന്ന് ഇവിടെ നിന്നും വടിച്ചു എടുക്കാമായിരുന്നു... പക്ഷെ നിനക്ക് അതൊന്നും പോരാ.....(അധു നി നേരത്തെ പറഞ്ഞില്ലേ....ചത്തു പോയാൽ എന്താ എന്ന്....

മോള് അറിഞ്ഞിട്ടുണ്ടോ വെള്ളത്തിനടിയിൽ പെട്ടു ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥ.....യാമിനി മുന്നിലേയ്ക്ക് വന്നു ചോദിച്ചതും.... വശ്യ ഒന്നു ഞെട്ടി വേണ്ട എന്ന ഭാവത്തിൽ അവരെ ഒന്നു നോക്കി.... ചേട്ട ഒരു മിനിറ്റ് ആ കൈ ഒന്നു വിട്ടെ....അധു പറഞ്ഞതും ആദവ് ചിരിയോടെ കൈ അയച്ചതും..... അധു അവളുടെ മറു കരണത്ത് കൂടി ഒന്നു കൊടുത്തു.... ഇത് എന്തിനാണെന്ന് അറിയോ....നിന്റെ തള്ള എന്നു പറയുന്ന സാദനം എന്റെ അമ്മയെ കുറ്റപ്പെടുത്തിയത്തിനു..... അവര് തലയ്ക്ക് കുറച്ചു മൂത്തത് ആയത് കൊണ്ടാ അന്നേരം കൈ വെയ്ക്കാതെ ഇരുന്നത്....പക്ഷെ നിന്നെ കൈ വെയ്ക്കാം.... പറഞ്ഞു തീർന്നതും അടുത്തതും പൊട്ടി.... ഇത് എന്റെ അനിയനെ ഇവിടെ കളഞ്ഞിട്ടു പോയതിനു...... ആ അടികൂടി ആയതും കവിള് രണ്ടും ഒരു പരിവം ആയിരുന്നു......കൂടെ ചുണ്ട് പൊട്ടി ചോരയും... ആ കുഞ്ഞു അനുഭവിച്ചതിനു ഇതൊന്നും പോര മോളെ..... ചത്തു ജീവിച്ച അവനെ ഞങ്ങൾക്ക് കിട്ടിയത്..അതുകൊണ്ട്....എന്നും പറഞ്ഞു യാമിനി നിലത്തു കിടന്നവളെ എടുത്തു കുളത്തിലേക്ക് ഒരു തള്ളൽ ആയിരുന്നു..... ഒരു നിലവിളിയോടെ അവൾ വെള്ളത്തിലേക്ക് ചെന്നു വീണു . അവിടെ കിടന്നു വെള്ളം കുടിയെടി......അധു വീഴ്ച കണ്ടു പറഞ്ഞു.... P... lz... help...... ഉം..........

എനിയ്ക്ക് നീ....ന്താൻ....അ.... റിയി......ല്ല..... എന്നും പറഞ്ഞു അവൾ വെള്ളത്തിൽ കയ്യും കാലും ഇട്ടു അടിച്ചു...... 3 പേരും അവള് കാട്ടി കൂട്ടുന്നത് നോക്കി..... നിന്നതെ ഉള്ളൂ..... അവരുടെ മുന്നിൽ ആ സമയം മരിച്ച രൂപത്തിൽ കിടന്ന ആ കുഞ്ഞിന്റെ രൂപം മാത്രം ആയിരുന്നു.... കുറച്ചു നേരം ആ വെള്ളത്തിൽ അവൾ കൈ കാലിട്ടു അടിച്ചു എങ്കിലും കുറച്ചു കഴിഞ്ഞതും കയ്യും കാലും തളരുന്നത് അവൾ അറിഞ്ഞു.... ഒരു നിമിഷം മരണത്തെ മുന്നിൽ കണ്ടു....വെള്ളത്തിലേക്ക് താഴ്ന്നതും...ആരോ അവളെ പിടിച്ചു വലിച്ചു കരയിൽ ഇട്ടു..... കരയിൽ വീണതും...മൂക്കിൽ കൂടിയും വായിൽ കൂടിയും കുടിച്ച വെള്ളം എല്ലാം പുറത്തേയ്ക്ക് വന്നു..... ശ്വാസം കിട്ടാതെ വശ്യ ആഞ്ഞു ചുമച്ചു ആഞ്ഞു ശ്വാസം എടുത്തു.... എല്ലാരേയും നോക്കുമ്പോൾ... അധു.... നനഞ്ഞു നിൽക്കുന്നു.... ടി... കൊല്ലാൻ അറിയാൻ മേലാഞ്ഞിട്ടു അല്ല.... ജീവൻ എടുത്തു ശീലം ഇല്ല...ഞങ്ങൾക്ക്... ഇനി ഇതു പോലെ വല്ലതും കാട്ടിയാൽ.....ഇനി നി ഈ കുടുംബത്തിന് പുറത്ത് ആയിരിയ്ക്കും...നി മാത്രം അല്ല നിന്റെ തള്ളയും....

ആ സ്ഥിതി ഇനി ഉണ്ടാവരുത്.... നിന്റെയും തള്ളയുടെയും ചാട്ടം എങ്ങോട്ട് ആണെന്ന് അറിയാൻ വയ്യാത്ത മണ്ടൻ മാർ അല്ല ഞങ്ങൾ....പറഞ്ഞത് കേട്ടല്ലോ.....ആദവ് പറഞ്ഞതും....അവൾ കേട്ടു എന്ന രീതിയിൽ തലയാട്ടി.... മോള് തളർച്ച ഒക്കെ മാറി പയ്യെ എഴുനേറ്റു അങ് വന്നാൽ മതി... പിന്നെ ഇതിന്റെ പേരിൽ മാലയുടെ നേരെ വല്ല വിള വും ഇറക്കിയാൽ... ദേ ഇവർക്ക് മാത്രമേ നി ബന്ധം ഉള്ളൂ....എനിയ്ക്ക് ആരെയും നോക്കേണ്ട ആവശ്യം ഇല്ല....കത്തിയ്ക്കും ഞാൻ പച്ചയ്ക്ക്..... അവളുടെ ഒരു പ്രേമം...തുഫ്... എന്നും പറഞ്ഞു യാമിനി കതകും വലിച്ചു തുറന്നു.....മാലയെയും കൂട്ടി തറവാട്ടിലേക്ക് പോയി.... നിയൊക്കെ ഒരു പെണ്ണ് ആണൊടി..... വേഷവും കെട്ടി നടക്കുന്നു..... പിന്നെ മോള് ഒന്നു കൂടി കേട്ടോ.....എൻറെ ചേട്ടനെ കെട്ടി കെട്ടിലമ്മ ആയി വാഴാം എന്നു വല്ല മോഹവും ഉണ്ടെങ്കിൽ അതും അങ് മാറ്റിയെക്....

അപ്പൊ പോട്ടെ.....എന്നും പറഞ്ഞു അധു ആദവിന്റെ തോളിൽ കയ്യും ഇട്ടു പുറത്തേയ്ക്ക് പോയി.... നാശം....... ഹോ....വല്ലാത്ത അടി ആയിപ്പോയി.... നിയൊക്കെ നോക്കിയ്ക്കോ....എന്നെ ഇങ്ങനെ അടിച്ചതിനു.....നിങ്ങളെ എല്ലാരേയും ഞാൻ എല്ലാർക്കും മുന്നിലും നാണം കെടുത്തും...എന്നും പറഞ്ഞു തളർച്ചയോടെ അള്ളിപ്പിടിച്ചു വെച്ചു വേച്ചു വശ്യ മുന്നോട്ടു നടന്നു.... നിന്റെ ചങ്ക് ആള് കൊള്ളാം അല്ലെ.....(ആദവ് ഓഹ്...പിന്നെ അവള് പൊളി അല്ലെ.....(അധു ഈ ജാതിയും മതവും ഒരു പ്രശ്നം ആണോടാ.......(ആദവ് എനിയ്ക്ക് പ്രശ്നം ഒന്നും ഇല്ല.... ചേട്ടന് വല്ല പ്രശ്നവും ഉണ്ടോ.....(അധു ഏയ്‌...എനിയ്ക്ക് എന്ത് പ്രശ്നം.....(ആദവ് കൈ മലർത്തി ഉം..ഉം.... ആദ്യം ചേട്ടന്റെ പ്രശ്നം അവളോട് പോയി പറയാൻ നോക്ക്....എന്നിട്ടു മതി ബാക്കി... പോലീസ് ആണത്രേ......പോലീസ് പ്രശ്നവും പറഞ്ഞു നടക്കുന്നു.... മാറിയ്ക്കെ ഞാൻ പോയി ഒന്നു കുളിയ്ക്കട്ടെ... ആ ശവത്തിനെ തൊട്ടാൽ..ഏഴു വെള്ളത്തിൽ കുളിയ്ക്കണം എന്നും പറഞ്ഞു അധു അകത്തേയ്ക്ക് വിട്ടു.... ആദവ് ചിരിയോടെ പുറത്തേയ്ക്കും.....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story