യാദവം: ഭാഗം 13

yadhavam

എഴുത്തുകാരി: അർച്ചന

ആ പെണ്ണിന് ഇത് എങ്ങനെ മനസു വന്നു... കൊച്ചു കൊച്ചല്ലേ... ഇങ്ങനെയും ഉണ്ടല്ലോ ജന്മങ്ങൾ... സ്.....കാല്...... എന്നും പറഞ്ഞു പാന്റ്‌സ് കുറച്ചു ഉയർത്തി നോക്കിയതും...കണ്ടു...നീളത്തിൽ ചെറുവണ്ണയിൽ ഒരു മുറിവ്.... വെള്ളത്തിൽ നനഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു...ചുറ്റും വെളുത്തു കെട്ടി ഇരിയ്ക്കുന്നുണ്ട്....കൂട്ടത്തിൽ വേദനയും... യാമിനി അലമാരയിൽ നിന്നും ഡെറ്റോളും പഞ്ഞിയും എടുത്തു ബെഡ്‌ഡിലേയ്ക്ക് ചെന്നിരുന്നു ഡെറ്റോൾ പഞ്ഞിയിൽ മുക്കി തേയ്ക്കാൻ തുടങ്ങി.... ആ സമയം അധുവും ആ വഴി കടന്നു പോവൻ തുടങ്ങിയപ്പോഴാണ് .. അകത്തേയ്ക്ക് നോക്കിയതും കണ്ടു.....കാലിൽ പിടിച്ചു നോക്കുന്ന യാമിനിയെ.... ടി...............😨(അധു എന്താടാ കാലാ....😬😬😬 മനുഷ്യനെ പേടിപ്പിയ്ക്കാൻ ആയിട്ടു....അവന്റെ വിളി കേട്ടു ഞെട്ടിയ യാമിനി പറഞ്ഞു... നിന്റെ കാലിനു ഇത് എന്തു പറ്റി......അധു വെപ്രാളപ്പെട്ടു അവളുടെ അടുത്തു നിലത്തു ചെന്നിരുന്നു കാലിൽ പിടിച്ചു നോക്കി... ആ..... കുളത്തിലെ പടവിൽ നിന്നെങ്ങാണ്ട് വരഞ്ഞതാ...

എന്നും പറഞ്ഞു അവൾ അവളുടെ പണി തുടങ്ങി... ഹോസ്പിറ്റലിൽ എങ്ങാനും പോയാലോ... ചിലപ്പോ പഴുക്കും....(അധു നിന്റെ വെപ്രാളം കണ്ടാൽ തോന്നുമല്ലോ...ഇതിൽ കൂടി ഇപ്പൊ കുടല് വരും എന്ന്.... നനഞ്ഞു ഊറ്റ ഇട്ട...തെണ്ടി ഇരിയ്ക്കുന്നത്... പോയി ഡ്രെസ് മാറടാ...എന്നിട്ടു നിന്റെ പെണ്ണിനെ വളയ്ക്കാൻ നോക്ക്... സെന്റിയും അടിച്ചു ഇരിയ്ക്കുവ..തെണ്ടി.....എന്നും പറഞ്ഞു യാമിനി അലമാരയിൽ നിന്നും ഡ്രെസ് എടുത്തു ഫ്രഷ് ആവാനായി...തിരിഞ്ഞതും... അല്ലെടാ....ഞാൻ ഒരു കാര്യം ചോദിയ്ക്കുവാൻ ഇരിയ്ക്കുവായിരുന്നു......(യാമിനി ഇവിടെ നിന്നും പോണ പരിപാടി ആണെങ്കിൽ നടക്കൂലാ...... വേറെ വല്ലതും ഉണ്ടോ നിനക്ക് പറയാൻ....അധു വേറെങ്ങോ നോക്കി പറഞ്ഞതും.... യാമിനി ഇല്ല എന്നും പറഞ്ഞു ഫ്രഷ് ആവാനായി കയറി.... അവൾക്ക് ഇപ്പൊ പോണം പോലും.... ഞാൻ ഇപ്പൊ തന്നെ വിടാം...

എന്നും പറഞ്ഞു മുഖവും വീർപ്പിച്ചു അധു റൂമിലേയ്ക്ക് വിട്ടു.... കൂട്ടത്തിൽ ആദവിനോട് അവളുടെ കാര്യവും പറഞ്ഞു..... _______ ചില നാറികള് കാരണം മനുഷ്യന് സ്വസ്ഥം ആയി പ്രേമിയ്ക്കാൻ പോലും വയ്യ.... എന്റെ പ്രേമത്തിന് കയ്യാൾ ആവാൻ...വന്നതിനെ വളയ്ക്കാൻ നോക്കി...അതിവിടം വരെ ആയി....എന്നും പിറുപിറുത്തു അധു ഫ്രഷ് ആവാൻ ഉള്ള...ഡ്രെസ് എടുത്തു....ഫ്രഷ് ആവാൻ കയറി... ഫ്രഷ് ആയി ഇറങ്ങിയതും കണ്ടു....മുറിലിൽ....ഒരു മൂലയ്ക് നിൽക്കുന്ന മുതലിനെ.... ഇവളിത് എന്താ ഇവിടെ.... ഇവിടെ ഇങ്ങനെ വരുന്ന പതിവില്ലലോ.... അധു മൂലയിൽ...നിൽക്കുന്ന മൃദുലയെ സംശയത്തോടെ നോക്കി....തല ഒന്നു തുവർത്തി....കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു...തലമുടി കോതാൻ തുടങ്ങി. . എന്താടി...... മുറിയിൽ നിന്നും പരുങ്ങി കളിച്ച മൃദുവിനെ നോക്കി...അധു കുറച്ചു ഗൗരവത്തിൽ ചോദിച്ചതും.... അ.. അത്.....അത് പിന്നെ.....ഞാൻ.... നിനക്ക് കുഴപ്പം വല്ലതും ഉണ്ടോ എന്ന് അറിയാൻ....(മൃദു. നിനക്ക് ഞാൻ ഇവിടെ കല്ലുപോലെ നിൽക്കുന്നത് കണ്ടിട്ട് എന്തു തോന്നുന്നു...

.(അധു അത് കണ്ടതും അവള് വേണം വേണ്ട എന്ന രീതിയിൽ ഒന്നു ഇളിച്ചു കാട്ടി... അതേ മുടിയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ട്.... തല നേരെ തോർത്തിയില്ലേ.....(മൃദു അത്രയ്ക്ക് ശ്രദ ആണെങ്കിൽ നി വന്നു തുവർത്തി താ......അല്ല പിന്നെ. ..എന്നും പറഞ്ഞു അവൻ കണ്ണാടിയ്ക്കു നേരെ തിരിഞ്ഞതും.....പിറകിൽ നിന്നും മുരടനക്കുന്ന സൗണ്ട് കേട്ടു കണ്ണാടിയിൽ കൂടി പിറകിലേക്ക് നോക്കിയതും കണ്ടു...ടവലും പിടിച്ചു നിൽക്കുന്ന മുതലിലെ... ദൈവമേ...എന്റെ തല ഇനി കുളത്തിൽ എങ്ങാനും ഇടിച്ചോ.... കാണാത്ത കാഴ്ച ഒക്കെ കാണുന്നുണ്ടല്ലോ..... എന്നും മനസിൽ വിചാരിച്ചു അവൾക്ക് നേരെ തിരിഞ്ഞതും....അവൾ അവന്റെ അടുത്തേയ്ക്ക് ചേർന്നു നിന്നു കാൽ പാദത്തിൽ ഉയർന്നു നിന്നു അവന്റെ തല തുവർത്തികൊടുക്കാൻ തുടങ്ങി ... അധു ആണെങ്കിൽ കിളി പോയും...നിന്നു.. ______

എന്താടി.....നി ഇങ്ങനെ വേച്ചു വേച്ചു..... നി ഇത് എങ്ങനെയാ നനഞ്ഞത്....നിന്റെ മുഖത്തു ഇതു എന്താ....വസുന്ധര അവളുടെ മുഖത്തും ദേഹത്തും പിടിച്ചു കൊണ്ട് ചോദിച്ചതും...വശ്യ അത് കാര്യം ആക്കാതെ മുറിയ്ക്കകത്തേയ്ക്ക് കയറി... പിറകെ വസുന്ധരയും..... അവർക്ക് ശെരിയ്ക്ക് അറിയില്ല എന്നെ... 4ഉം കൂടി...... ശെരി യാക്കി കൊടുക്കാം.... ഞാൻ....എന്നും പറഞ്ഞു വശ്യ നേരെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു അടികൊണ്ട കവിള് ഒന്നു തൊട്ടു നോക്കി.... നീറ്റലും പുകച്ചിലും കാരണം കവിള് ഒരു പരുവം ആയിട്ടുണ്ട് കൂടെ നീരും...... എന്താടി....പറ്റിയത്....(വസുന്ധര.. ഇതിൽ കൂടുതൽ എന്നാ പറ്റാനാ..... ആ കുരുപ്പിനെ കൊണ്ട് ഞാൻ ആ കുളത്തിന്റെ പടവിൽ ആക്കി.... ആ ഞാവുന്ത് ആണെങ്കിൽ വിരുവിരുത്തു....കുളത്തിൽ ചാടി...നാശം..... അതിന് എന്നെ ഇങ്ങനെ ആക്കി....വശ്യ ദേഷ്യത്തോടെ ദേഹം മൊത്തം ഒന്നു നോക്കി... നി...നിയാണോ.....ആരോമലിനെ..... വസുന്ധര ഞെട്ടലോടെ ചോദിച്ചതും... ആ....അങ്ങനെ ഒന്നു പറ്റി.....(വശ്യ ഈശ്വര..... ആ ചെറുക്കനു വല്ലതും പറ്റിയിരുന്നെങ്കിലോ...

പിന്നെ നമ്മള് ജീവിച്ചിരിയ്ക്കണ്ട...... നിനക്ക് അറിയാലോ....ഒന്നാതെ ഇവിടെ ആർക്കും നമ്മളെ കണ്ണിനു നേരെ കണ്ടൂടാ.... നിന്റെ അച്ഛൻ എന്നു പറയുന്ന അങ്ങേരെ ഓർത്ത....നമ്മളെ ഇവിടെ നിർത്തിയിരിയ്ക്കുന്നത്.... ഇതെങ്ങാനും ചേട്ടന്റെയോ അമ്മയുടേയോ ചെവിൽ എത്തിയാൽ...അതോടെ തീർന്നു അനിയത്തി എന്ന സെന്റി മെന്റ്.....(വസുന്ധര ഓഹ്...ഇങ്ങനെ പേടിയ്ക്കാതെ.... അവരെ ഒക്കെ പോലെ തന്നെ അമ്മയ്ക്കും ഇവിടെ അവകാശം ഉണ്ടല്ലോ..... ഇറക്കി വിടുക ആണെങ്കിൽ അപ്പൊ കാണാം.... ഞാൻ പോയി ഒന്നു കുളിയ്ക്കട്ടെ..... ആകെ ഒരു വേദന ദേഹത്തിനു....എന്നും പറഞ്ഞു വശ്യ ഫ്രഷ് ആവാൻ പോയി... ഇത് ആരും അറിയാതെ നോക്കണേ ...ഈശ്വര..... ഇപ്പൊ കിട്ടുന്ന സുഖം കൂടി ഇല്ലാതെ ആകും... ആ ആദവിന്റെ താലി ഇവളുടെ കഴുത്തിൽ ആയാൽ...പിന്നെ കുഴപ്പം ഇല്ല... അതുവരെ ഞങ്ങളെ കാത്തൊണെ...... വസുന്ധര മുകളിലേയ്ക്ക് നോക്കി പ്രാർത്ഥിച്ചു... ഇവിടെ ഉള്ളവര് കൈ വെച്ചതും ഞാൻ അങ് ക്ഷേമിയ്ക്കും... പക്ഷെ ഇന്നലെ വന്നു കയറിയ ഒരുത്തൻ....എനിയ്ക്കിട്ടു പണിതു....

നോക്കിയ്ക്കോ യാഷ്....ശെരിയ്ക്കും ഈ വശ്യ ആരാണെന്നു നി അറിയാൻ പോകുന്നതെ ഉള്ളൂ..... വശ്യ കണ്ണാടിയിൽ സ്വയം നോക്കി...പകയോടെ പറഞ്ഞു.... _____ യാമിനി കുളി കഴിഞ്ഞു തലയും തുവർത്തി....കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു...തലമുടി സെറ്റ് ആക്കാൻ തുടങ്ങിയതും.... ഈശോയെ....എന്നും പറഞ്ഞു ഞെട്ടി തിരിഞ്ഞതും ഒത്തായിരുന്നു..... നിങ്ങള് ചേട്ടനും അനിയനും കൂടി മനുഷ്യനെ പേടിപ്പിച്ചു കൊല്ലാൻ ഇറങ്ങിയതാ..... തൊട്ടു പിറകിൽ നിൽക്കുന്ന ആദവിനെ നോക്കി യാമിനി ചോദിച്ചു..... നിന്റെ കാലു മുറിഞ്ഞു എന്നു അധു പറഞ്ഞു... നല്ല മുറിവ്‌ഉണ്ടോ...നോക്കട്ടെ എന്നും പറഞ്ഞു....അവളുടെ കാലിൽ പിടിയ്ക്കാൻ ആയി കുനിഞ്ഞതും.... യാമിനി ഞെട്ടി പിറകോട്ട് മാറിയതും ഒത്തായിരുന്നു.. ഇപോ കുഴപ്പം ഒന്നും. ഇല്ല...ഞാൻ മരുന്നു ഇട്ടായിരുന്നു.....യാമിനി... ആഹ്....ഞാൻ നോക്കട്ടെ...എന്നും പറഞ്ഞു അവൻ വീണ്ടും കാലിൽ പിടിയ്ക്കാൻ ചെന്നതും... വേണ്ട..ചേട്ട കുഴപ്പം ഇല്ല....പിറകിലേക്ക് മാറിക്കൊണ്ട് യാമിനി പറഞ്ഞു.... ഇതൊരു നടയ്ക്ക് പോകില്ല.....

എന്നു ആദവ് ആത്മ ഇരിയ്ക്കേടി അവിടെ....അവസാനം നിവർത്തി ഇല്ലാതെ ആദവ് അലറിയതും.... യാമിനി അറിയാതെ തന്നെ നിലത്തേയ്ക്ക് ഒരു വീഴച്ച ആയിരുന്നു.... ഇങ്ങേർക്ക് വീണ്ടും തുടങ്ങിയോ അസുഖം...എന്നും മനസിൽ പറഞ്ഞു യാമിനി ആദവിന്റെ മുഖത്തേയ്ക്ക് നോക്കി.... ആദവ്...രണ്ടു കാലും പിടിച്ചു നോക്കി.. രണ്ടാമത്തെ കാലിൽ...ചെറുവണ്ണയിൽ നീളത്തിൽ ഒരു കീറൽ കിടപ്പുണ്ട്.... പുറമെ വലിയ ആഴ്ച ഉള്ള മുറിവായ്‌ഒന്നും തോന്നുന്നില്ല...എന്നും മനസിൽ പറഞ്ഞു മുറിവിൽ ചെറുതായി ഒന്നു അമർത്തിയതും... ആഹ്...എന്നു എരിവും വലിച്ചു കാൽ അങ് വലിച്ചു... ഓഹ്...സോർറി..... മരുന്നു വല്ലതും ചെയ്തായിരുന്നോ.......ആദവ് ചോദിച്ചതും യാമിനി ഒന്നു മൂളി.... ഉം....എന്നും പറഞ്ഞു ആദവ് അവളെ വിട്ടു മാറാൻ ഭാവിച്ചതും...പെട്ടന്ന് എന്തോ ഓർത്ത പോലെ അവളുടെ അടുത്തേയ്ക്ക് ചെന്നു... പെട്ടന്ന് ആയതു കൊണ്ട് യാമിനിയും ഒന്നു ഞെട്ടി പിറകിലേക്ക് ആഞ്ഞു.... ആദവ് അവളുടെ മുഖത്തിനു തൊട്ടു അടുത്തു ചെന്നു....... ഇങ്ങേരു ഇത് എന്തിനുള്ള പുറപ്പാടാ...

ദേഹത്തു കൈ വെച്ചാൽ...തന്നെ ഞൻ.... ഉണ്ടല്ലോ.... ഞാനെ...കാരട്ടെയെ...കുന്ഫും അറിയാം.... യാ..ഹൂ.... യാമിനി അവൻ അടുത്തു വന്നത് കണ്ടു മനസിൽ പറഞ്ഞു.... പക്ഷെ മനസിലെ പറച്ചില് മാത്രമേ നടന്നുള്ളൂ.....അല്ലാതെ ഒന്നും പുറത്തേയ്ക്ക് ഏഹേ.... പെട്ടന്ന് അവൻ കൈ അവളുടെ മുഖത്തേയ്ക്ക് കൊണ്ടു വന്നു...യാമിനി പേടിച്ചു കണ്ണും അടച്ചു... പെട്ടന്ന് അവന്റെ കൈ അവളുടെ മുഖത്തെ മീശ പിടിച്ചു താഴ്ത്തി.... ഇനി ഇത് പിരിച്ചു വെയ്ക്കുന്നത് ഞാൻ കണ്ടാൽ....എന്നും പറഞ്ഞു ആദവ് അവളെ വിട്ടു മാറി...പുറത്തേയ്ക്ക് പോയി... ഹൂ..... ഇത്രേ ഉള്ളോ...ഞാൻ അങ് പേടിച്ചു പോയി... സത്യത്തിൽ എനിയ്ക്ക് ശെരിയ്ക്കും എന്തോ കുഴപ്പം തോന്നുന്നില്ലേ.... ഇങ്ങേരു അടുത്തു വരുമ്പോൾ മാത്രം ഞാൻ ഇങ്ങനെ ice ആവുന്നത് എന്താണോ ആവോ.....യാമിനി തിങ്കിങ്... ഈ സമയം അവളുടെ കിളി പോയ ഇരിപ്പ് കണ്ടു ചിരിച്ചോണ്ട്...ആദവ് അവന്റെ മീശ പിരിച്ചു വെച്ചു കൊണ്ട് സ്വന്തം മുറിയിലേയ്ക്ക് പോയി...""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story