യാദവം: ഭാഗം 14

yadhavam

എഴുത്തുകാരി: അർച്ചന

അവിടെ ഉള്ള ബാക്കി ആണുങ്ങൾ വൈകിട്ട് അവിടെ എത്തുമ്പോഴാണ് രാവിലത്തെ സംഭവ വികാസങ്ങൾ അറിഞ്ഞത്.... കുഞ്ഞിനെ ശ്രെദ്ധിയ്ക്കാതെ ഇരുന്നതിന് എല്ലാർക്കും ശെരിയ്ക്കും കേട്ടു....രണ്ടു പേരുടെ കയ്യിൽ നിന്നും... വശ്യ യാണ് കാരണക്കാരി എന്ന് ആദവും കൂട്ടരും അച്ഛനോടും ചെറിയച്ഛനോടും പോലും പറഞ്ഞില്ല... വെറുതെ കുടുംബത്തിൽ വിള്ളൽ വീഴ്ത്താൻ ആഗ്രഹിച്ചില്ല..... ചെറിയ ചൂട് ഒഴിച്ചാൽ വേറെ പ്രശ്നം ഒന്നും കുഞ്ഞിന് ഇല്ലാതിരുന്നതും അവർക്ക് ആശ്വാസം ആയി.... രാത്രി ആഹാരം കഴിയ്ക്കാൻ നേരവും വശ്യയെ പുറത്തേയ്ക്ക് കണ്ടില്ല.... 4 എണ്ണം ഒഴികെ ബാക്കി ഒന്നിനും കാരണം എന്താന്നു കത്തിയില്ല.... ഫുഡ് വസുന്ധര റൂമിലേയ്ക്ക് എത്തിച്ചു കൊടുത്തു... ആഹാരം കഴിച്ചു കൊണ്ട് ഇരിയ്ക്കുന്ന നേരത്ത് ആണ്...യാമിനിയും അത് ശ്രെദ്ധിയ്ക്കുന്നത്....അധു ആണെങ്കിൽ വായിൽ വെച്ചത് കഷ്ടപ്പെട്ടു ഇറക്കുന്നു..കൂട്ടത്തിൽ ചെറുതായി എരിവ് വലിയ്ക്കുന്നുണ്ടോ എന്നൊരു സംശയവും.... ഇനി എനിയ്ക്ക് തോന്നുന്നത് ആവോ....(യാമിനി ആത്മ സ്..സ്... എന്താടാ....

നി കുമ്പിട്ടു കിടന്നു കഴിയ്ക്കുന്നത്.... ഓപ്പോസിറ്റിലേക്ക് ഒരു നോട്ടം പോലും പോണില്ല......(യാമിനി ടാ... ഞാൻ ഒരു കാര്യം പറഞാൽ നി ദേഷ്യപ്പെടുവൊ.....അധു നിഷ്‌കു ആയി ചോദിച്ചു... അത് പറഞ്ഞാൽ അല്ലെ അറിയൂ....(യാമിനി അതേ....പിന്നെ.... നി പെണ്ണാണെന്നു ഒരു പ്രത്യേക സാഹചര്യത്തിൽ എനിയ്ക്ക് പറയേണ്ടി വന്നു.....അധു പറഞ്ഞതും... യാമിനിയുടെ പിടി അവന്റെ കാലിൽ വീണതും ഒത്തായിരുന്നു ... അയ്യോ.....എന്നൊരു വിളി ആയിരുന്നു.... എന്താടാ...അവന്റെ വിളി കേട്ടു എല്ലാരും അവനു നേരെ തിരിഞ്ഞു... ആദവ് ആണെങ്കിൽ അവന്റെ മുഖത്തെ ഭാവം കണ്ടു....സംശയത്തോടെയും.... സ്.....അത് ഞാൻ നാക്കിൽ കടിച്ചതാ.....😥😁(അധു നി ഇപ്പൊ എന്താ പണഞ്ഞത്........പറയടാ പന്നി...യാമിനി ശബ്ദം താഴ്ത്തി കടുപ്പിച്ചു ചോദിച്ചതും... നി...പിടി വിട്....ശെരിയ്ക്കും നോവുന്നു....ഞാൻ പറയാം...അധു ദയനീയം ആയി പറഞ്ഞതും അവള് കയ്യെടുത്തു.....

ഇനി പറ..... എന്നും പറഞ്ഞു യാമിനി അവന്റെ കാലിൽ നിന്നും കയ്യെടുത്തു... അതേ.....രാവിലെ നമ്മൾ കുളത്തിൽ ചാടിയില്ലേ.....(അധു ചാടി.....(യാമിനി അതുകഴിഞ്ഞു ഞാൻ നിന്റെ റൂമിൽ വന്നാരുന്നല്ലോ...... 😬😬 നി എന്റെ റൂമിൽ വന്നു...ഞാൻ നിന്നെ പറഞ്ഞു നിന്റെ റൂമിൽ വിട്ടു....ഇനി ബാക്കി പണ...(യാമിനി. അന്നേരം...ലോ ലവള് എന്റെ റൂമിൽ വന്നയിരുന്നു.... വന്നിട്ടു...ഇഷ്ടം ആണെന്ന് പറഞ്ഞു കാണും.....(യാമിനി അല്ല.... നിന്റെ മുഖത്തെ വെള്ളം ഒപ്പിക്കാണും...(യാമിനി അതും അല്ലെടി..... പിന്നെ എന്ത് തേങ്ങാ ആടാ..... യാമിനി കലിപ്പായി.... അത് പിന്നെ...അന്നേരം........🙄🙄🙄 ഫ്ലാഷ് ബാക്ക്...... മൃദു അവന്റെ കാലിൽ കയറി നിന്നു തല തുവർത്തി കൊടുത്തു.... അധു ആണെങ്കിൽ കിളിപോയും... അതേ....ഞാൻ ഒന്ന് ചോദിയ്ക്കട്ടെ...മൃദുല ചോദിച്ചതും അവൻ ആ നിൽപ്പിൽ അറിയാതെ തന്നെ മൂളി.... ശെരിയ്ക്കും നിന്റെ ഫോണിൽ ഉള്ള ആ മുതൽ ഏതാ.... സത്യം പറയണം....😁😁 അ... അത്....യാഷിന്റെ അനിയത്....... അവളും താനും ആയി എന്താ ബന്ധം....മൃദു അവനോടു കുറച്ചു കൂടി ചേർന്നു നിന്നു കൊണ്ട് ചോദിച്ചു...

എ.... എന്ത് ബന്ധം..... നി കുറച്ചു വിട്ടു നിന്നെ....അധു അവളുടെ നിൽപ്പും ഭാവവും കണ്ടു സംശയത്തോടെ ചോദിച്ചു.... അല്ല.... ഇഷ്ടം ആണെന്നോ മറ്റോ....താൻ പറഞ്ഞായിരുന്നു......(മൃദു അ.. അത്...പിന്നെ അവൾക്ക് എന്നോടും ... അല്ല... ഇതു നിയെന്തിനാ തിരക്കുന്നത്.....ഞാൻ ചിലപ്പോ പലരെയും പ്രേമിയ്ക്കും വേണൊങ്കി വിളിച്ചോണ്ടും വരും....നി ആരാടി ചോദിയ്ക്കാൻ.... ആദ്യം കുറച്ചു വിക്കി എങ്കിലും പെട്ടന്ന് തന്നെ അധു ഫോമിൽ ആയി.... ഓഹോ...മോൻ വിളിച്ചോണ്ടും വരും... എന്നിട്ടു ഞാൻ പറയും ഇതാടി ഞാൻ ആദ്യം പ്രേമിച്ച പെണ്ണ്...അവൾക്ക് എന്നെ വേണ്ടതോണ്ടാ ഞാൻ നിന്നെ പിടിച്ചത് എന്നു....എന്നിട്ടു അവളെയും കൂട്ടി നിന്റെ കണ്ണിന്റെ മുന്നിൽ കൂടി അന്തസ് ആയി നടക്കും...ടി... (എല്ലാരും ഒന്ന് നോക്കണം അത്രയും നേരം അവളവന്റെ കാലിന്റെ മുകളിലാണ് നിൽക്കുന്നത്....) ഓഹോ...അത്തണെ പണയൂ.... പറയുമ്പോൾ ഒരു ഗുമൊക്കെ വേണ്ടേ....😁😁😁😁

(മൃദു നി എന്താ ഉദ്ദേശിച്ചത്......🤔അധു ചോദിച്ചു തീർന്നതും അവള് അവനെ പിടിച്ചു അവളോട്‌ ചേർത്തു അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചതും ഒത്തായിരുന്നു.. ചുംബനം...കൂടിപ്പോയത് കൊണ്ട് അവന്റെ നാക്കിലും ചുണ്ടിലും ഒക്കെ അവളുടെ പല്ലു പാദ മുദ്ര പതിപ്പിച്ചു.... അധു ആണെങ്കിൽ നീറി പണ്ടാരം അടങ്ങിയും.... അവളെ തള്ളി മാറ്റാൻ നോക്കിയിട്ടാണെങ്കിൽ ഒട്ടും പറ്റുന്നും ഉണ്ടായില്ല... കുറച്ചു കഴിഞ്ഞതും അവള് അവന്റെ പിടി വിട്ടു മാറിയതും അവൻ അവളെയും തള്ളി മാറ്റി കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു വായ തുറന്നു നോക്കി... നല്ല അന്തസ് ആയിട്ടു ചോര വരുന്നുണ്ട്.. Why this കൊല വെറി ടി.............😬😬😬😬(അധു ഇതു കേട്ടതും മൃദു ചുണ്ടിൽ പറ്റിയ ചോര നാക്ക് കൊണ്ട് ഒന്നു ഉഴിഞ്ഞു... ഇനി പറ അവളെ നിനക്ക് വേണമോ വേണ്ടയോ.... അത്...ഞാ...... വേണം എന്നാണെങ്കിൽ ഒന്നു കൂടി തരാം....(മൃദു വേണ്ട.........എനിയ്ക്ക് ഒരുത്തിയെയും വേണ്ട.... ഇനി നി എന്നെ ഇങ്ങനെ കടിയ്ക്കരുത്.... കടിയ്ക്കരുത് എങ്കിൽ മോൻ ഒരു സത്യം കൂടി പണ..... യാഷ് ആരാ..... അത്...പിന്നെ....യാ..ഷ്‌...എന്റെ..... നിന്റെ..😡😁😁

എന്റെ ചങ്ക് യാമിനി..... എന്നെ ഇനി ഒന്നും ചെയ്യല്.... നിന്നെ വളയ്ക്കാൾ ഐഡിയ്ക്ക് ആയി കോ....(അധു അതൊക്കെ ഞാൻ അറിഞ്ഞു.... നിന്റെ വായിൽ നിന്നും വരുത്തണം എന്നുണ്ടായിരുന്നു അതിനാ...ഇങ്ങനെ ചെയ്തേ.....മൃദു ഇളിയോടെ പറഞ്ഞതും... ഈ....എങ്ങനെ മനസിലായി.......(അധു ഒരിയ്ക്കലും....അനിയത്തി മാരേ നമ്പേ ചെയ്യരുത്.... നിന്റെ ഫോണിലെ പെണ്ണ് ആരാ എന്നറിയാൻ...എനിയ്ക്ക് ഒരു പായ്ക്കറ്റ് ഡാർക്ക് ഫാന്റസി ബിസ്കറ്റിന്റെ ആവശ്യമേ വന്നുള്ളൂ.....ഇപ്പൊമനസിലായോ ആരാ എന്നു..... പട്ടി......... അധു ഇളിച്ചോണ്ട് നിൽക്കുന്ന മാലയെ ഒന്നു സ്മരിച്ചു.... ഇനി ഇതും പറഞ്ഞു അങ്ങോട്ടു കേറണ്ട....ഇനി പിള്ളേരെ കയ്യിൽ നിന്നും കൂടി വാങ്ങണ്ട...അപ്പൊ ഞാൻ പോട്ടെ.. പിന്നെ മോന്റെ ക്യമുകിയെ ഞാൻ പ്രത്യേകം തിരക്കി എന്നു പറയണേ.... എന്നും പറഞ്ഞു മൃദു പുറത്തേയ്ക്ക് പോയ്‌..... ഫ്ലാഷ് ബാക്ക് കഴിഞ്ഞു.... നി ഇത്രയും നിഷ്‌കു ആയിരുന്നോടാ..... യാമിനി ചോദിച്ചതും അവൻ ഒന്നു തലയാട്ടി.... അവള് നിന്നെ കയറി വേറെ ഒന്നും ചെയ്യാത്തത് നന്നായി.....വേറെ ഡാമേജ് ഒന്നും ഇല്ലല്ലോ അല്ലെ....

യാമിനി അവനെ ഒന്നു നോക്കി ഓപ്പോസിറ്റ് ഇരിയ്ക്കുന്ന സാദനത്തിനു നേരെ കണ്ണു വിട്ടു... യാമിനി നോക്കുന്നത് കണ്ടതും മൃദു ഒന്നു ഇളിച്ചു കാണിച്ചു..... അപ്പൊ all the best അളിയാ.... ഇനി ഞാൻ ഇവിടെ വേണ്ടല്ലോ..അല്ലെ. ....(യാമിനി അതെങ്ങനെ ശെരി ആവും അപ്പൊ എന്റെ ചേട്ടനോട് ഞാൻ എന്ത് പറയും....(അധു മനസിലായില്ല......🙄 അല്ലെടി...എന്റചേട്ടൻ നിന്നെ വളയ്ക്കാൻ നോക്കുവാണല്ലോ..... എന്തായാലും ഇത്രയും ആയി...ഇനി അതുകൂടി കഴിഞ്ഞിട്ട് പോകാം...എപ്പടി......(അധു നി നടക്കുന്ന കാര്യം വല്ലതും പറ..... യാമിനി കളിയാക്കി പറഞ്ഞതും..... ഞാൻ കാര്യം ആയി തന്നെ പറഞ്ഞതാ..... അധു...നി വിചാരിയ്ക്കുന്ന പോലെ....ഒന്നും അല്ല... ഞാൻ ചുമ്മ തമാശ ആയിമാത്രമേ അതൊക്കെ.... നിന്റെയും മൃദുവിന്റെയും ശെരി തന്നെ.. പക്ഷെ....ഇത്.....ഇതൊന്നും ശെരി ആവില്ല..... ഇനി നി ഇക്കാര്യം എന്നോട് സംസാരിയ്ക്കരുത്....എന്നും പറഞ്ഞു യാമിനി കഴിപ്പു മതിയാക്കി എണീറ്റു പോയി..... അവളെനീറ്റു പോണത് കണ്ടതും.... മോൻ എന്താ ഒന്നും കഴിയ്ക്കാതെ പോയത്.....

(രുഗ്മിണി അത്....അവനു മതി എന്നു പറഞ്ഞു.....എന്നും പറഞ്ഞു അധുവും എണീറ്റു.... നി എന്താടാഒന്നും കഴിയ്ക്കാത്തത്....(സംഗീത മതി ചെറിയമ്മേ.... എങ്കി എനിയ്ക്കും മതി....(മാല ഇരിയ്ക്കേടി അവിടെ..... മര്യാദിയ്ക്ക് തിന്നിട്ടു എണീറ്റാ മതി....വെച്ചോണ്ടാക്കി വെയ്‌ക്കേം വേണം ഒരു വക തിന്നത്തും ഇല്ല..... സംഗീതേ അവർക്കുളത് പിന്നെ റൂമിൽ എത്തിയ്ക്കാം..... ഇനി ഇതിന്റെ പേരിൽ ആരെങ്കിലും എണീറ്റാൽ....ഈ രുഗ്മിണിയുടെ തനി കൊണം കാണും....അല്ല പിന്നെ എന്നും പറഞ്ഞു രുഗ്മിണി പോയി.... അധു നോക്കുമ്പോൾ യാമിനി വെറുതെ പുറത്തേയ്ക്കും നോക്കി കയ്യും കെട്ടി ചുവരും താങ്ങി നിൽപ്പുണ്ട്.... നി എന്താ ഈ ഇരുട്ടത്തേയ്ക്കും നോക്കി നിൽക്കുന്നത്....നിന്റെ ആരെങ്കിലും വരാം എന്ന് പറഞ്ഞോ.....അധു അവള് നോക്കുന്ന സ്ഥലത്തേയ്ക്ക് നോക്കി കൊണ്ട് പറഞ്ഞതും.... ഓടാ എന്റെ കൊചിന്റെ തന്ത ഈ ഇരുട്ടത്ത് എന്നെ കാണാൻ വരാം എന്ന് പറഞ്ഞു അതു നോക്കി നിന്നതാ......(.യാമിനി ഓഹോ...അപ്പൊ.ആ വരുന്നത് ആവും അല്ലെ നിന്റെ കെട്ടിയോൻ.... അധു കൈ ചൂണ്ടി കാട്ടിയിടത്തേയ്ക്ക് യാമിനി നോക്കിയതും കണ്ടു.... അവിടെ നിന്നും നടന്നു വരുന്ന ആദവിനെ.... അതു കണ്ടതും യാമിനി അവനെ കടുപ്പിച്ചു ഒന്നു നോക്കി..

ആഹാ....എന്താ ഒത്തൊരുമ....കെട്ടിയൊനെ കാത്തു കെട്ടുന്നതിനു മുന്നേ ഭാര്യ വഴിക്കണ്ണും ആയി നിൽക്കുന്നു.....അധു കളിയാക്കിയതും... ഇങ്ങനെ പോകുവാണെൽ....മൃദു കല്യാണത്തിന് മുന്നേ വിധവ ആകും...യാമിനി അതേ കളിയോടെ പറഞ്ഞതും.....അത്രയും നേരം.....വായിട്ടലച്ചു നിന്ന അധു എല്ലാം അങ് വിഴുങ്ങി... അവള് അവനെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു...നേരെ അകത്തേയ്ക്ക് വിട്ടു.... മുറിയിൽ എത്തിയതും കണ്ടു മേശമേൽ വെച്ചിരിയ്ക്കുന്ന ചപ്പാത്തിയും ജ്യൂസും.....അതൊന്നു നോക്കി യാമിനി നേരെ ബെഡ്‌ഡിലേയ്ക്ക് വീണു..... മനസിൽ തെളിഞ്ഞു വന്ന രൂപത്തിനെ അപ്പാടെ. മായ്ച്ചു കളഞ്ഞു.....വെറുതെ ഓർമ്മകളിലേക്ക് ഊളിയിട്ടു..... ഓരോ ഓർമകളും അതിനെ നീറ്റാൻ തുടങ്ങിയതും ..യാമിനി കണ്ണുകൾ മുറുകെ അടച്ചു... വേണ്ട.......ഇനി ഒരു ജീവൻ കൂടി പണയപ്പെടുത്താൻ വയ്യ.......ആ ഓർമയിൽ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി......ബെഡ്‌ഡിലേയ്ക്ക് വീണു....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story