യാദവം: ഭാഗം 15

yadhavam

എഴുത്തുകാരി: അർച്ചന

ടി......എണീയക്കേടി.......എന്തൊരു ഉറക്കമാ.... മണി 10 ആയി..... അധു ബോധം കെട്ടു ഉറങ്ങുന്ന യാമിനിയെ തട്ടി വിളിയ്ക്കാൻ തുടങ്ങി.... എവടെ...അവള് ഉറക്കം തന്നെ...ഉറക്കം... ഈ ശവം.....വിളിച്ചാൽ എണീയ്ക്കോ.... കതകും മലർത്തിയിട്ടു.... ആരേലും എടുത്തോണ്ട് പോയ പോലും അറിയില്ല..... ടി...എണീയക്കേടി.....അധു ഓരോന്നു പറഞ്ഞു കൊണ്ട് അവളെ കുലുക്കി വിളിയ്ക്കാൻ തുടങ്ങി.. എന്താടാ പ്രാന്താ....ഉറങ്ങാനും സമ്മതിയ്ക്കൂലെ..... എന്നും പറഞ്ഞു കൊണ്ട് യാമിനി ഒന്നു മൂരി നിവർന്ന് വലിച്ചു നീട്ടി ഒരു കോട്ടു വാ ഇട്ടു.... ആ വലിച്ചു തുറക്ക്..... താഴെ ഉള്ളവര് കൂടി കേൾക്കട്ടെ...(അധു താഴെ ആരാ.......യാമിനി കാലുകൾ വലിച്ചു നീട്ടി കൊണ്ട് ചോദിച്ചു.... അമ്പലം കമ്മിറ്റി അംഗംങ്ങളാ... കുടുംബ ക്ഷേത്രത്തിലെ ഉല്സവവും ആയി ബന്ധപ്പെട്ടു വന്നതാ.... ഓഹ്....ഞാൻ കരുതി നിന്നെ പെണ്ണ് കാണാൻ ആരെങ്കിലും വന്നതാ എന്നു....

ഞാൻ ഒരു കാര്യം പറയട്ടെ.....(യാമിനി എന്താ..... നി പല്ലുപോലും തേയ്ക്കാതെ ഇപ്പൊ എഴുന്നള്ളി എന്നെ ഇങ്ങനെ വിളിച്ചു എണീപ്പിച്ചു മോൻ നല്ല പിള്ള ചമയാൻ നിൽക്കണ്ട.... എണീറ്റത്തെ ഇപ്പഴ...എന്നിട്ടാ നി എന്നെ ഉപദേശിയ്ക്കുന്നത്...(യാമിനി കലിപ്പിച്ചു പറഞ്ഞതും... ഈ........... എങ്ങനെ മനസിലായി....(അധു കൊല്ലം കൊറേ ആയില്ലേ.....നിന്റെ കൂടെ കൂടിയിട്ടു.... അല്ല.... ഉല്സവത്തിന്റെ ഡേറ്റ് തീരുമാനിച്ചോ.... എനിയ്ക്ക് അകത്തു കയറാൻ പറ്റുവോ..... ഇവിടെ അങ്ങനെ ഒന്നും ഇല്ല..... താല്പര്യം ഉള്ളവർക്ക് കയറാം....അല്ലാത്തവർക്ക് പുറത്തു നിൽക്കാം....ഉല്സവം എല്ലാർക്കും കൂടി ഉള്ളത് ആയത് കൊണ്ട് ഇവിടെത്തെ ക്ഷേത്രത്തിൽ അങ്ങനെ ഒരു കുഴപ്പം ഇല്ല.... അപ്പൊ സെറ്റ്..... നല്ല ആമ്പിള്ളേരു ഉണ്ടെങ്കിൽ വായും നോക്കാം അല്ലെ.....യാമിനി ഇളിയോടെ പറഞ്ഞതും... നോക്കും നോക്കും..... നിന്നെ ആവും എന്നു മാത്രം.... പിന്നെ നി അധികം ആരെയും നോക്കാൻ നിൽക്കണ്ട വെറുതെ എന്റെ ചേട്ടന്റെ കൈക്കു പണി ആക്കണ്ട..... അധു..............യാമിനി അവന്റെ പറച്ചില് കേട്ടു കൂർപ്പിച്ചു നോക്കിയതും അധു അപ്പഴേ സ്ഥലം വിട്ടു....

അവൻ പുറത്തേയ്ക്ക് ഇറങ്ങിയതും മാലയും മൃദുവും അകത്തേയ്ക്ക് കയറി വന്നു..... ആഹാ...രണ്ടു പേരും ഉണ്ടല്ലോ...എന്താ പരിപാടി.....(യാമിനി☺️ അതേ നമുക്ക് 3 പേർക്കും കൂടി ഒരേ പോലെ സാരി ഉടുത്താലോ......മാല ചോദിച്ചതും മൃദുവും അതു ശെരി വെച്ചു.... ഞാൻ ...സാരി.... അതും ഈ കോലത്തിൽ........യാമിനി🙄 അയ്യോ ഇപ്പൊ.വേണ്ട .... ഉത്സവത്തിന്റെ അന്ന് മതി.....😁😁മൃദു ബുദ്ധി മാത്രമേ ഉള്ളല്ലേ... വ....വള്ളി ...വര പൂജ്യം ഇല്ലല്ലേ... എന്റെ പൊന്നു കൊച്ചേ...ഞാൻ ഈ എണീറ്റ കോലത്തിന്റെ കാര്യം അല്ല പണഞ്ഞത്... എന്റെ ഈ സ്വരൂപത്തിന്റെ കാര്യമാ പറഞ്ഞത്.....യാമിനി സ്വയം ചൂണ്ടി കാട്ടി പറഞ്ഞതും... അതു ശെരിയാണല്ലോ എന്ന ഭാവത്തിൽ രണ്ടും പരസ്പരം നോക്കി.... അല്ല... യാമി ചേച്ചി..... നമുക്ക് അനുഷ്‌ക ഷെട്ടി ആയാലോ.......(മാല മനസിലായില്ല.....(യാമിനി അല്ല.... അനുഷ്‌ക ഒരു സിനിമയിൽ ഫുൾ ആണ് വേഷം അല്ലെ ....

പകല് ആണിന്റെ കൊലത്തിലും..... രാത്രി ഉല്സവത്തിന് പെണ്ണിന്റെ വേഷത്തിൽ.... മറ്റേ പാട്ടും പാടി ഇറങ്ങാം.... കണ്ണാ നി...തൂങ്ങേടാ.....മൃദു😁😁 അല്ല... അതിനാ പാട്ട് ബഹു ബലിയിലെ അല്ലെ.....(മാല🙄🙄 പാട്ടിനിവിടെ പ്രസക്തി ഇല്ല...... നമുക്ക് ആ സെറ്റ് up ഒന്നു നോക്കിയാലോ.....എപ്പടി....(മൃദു നി ആദി ചേട്ടന്റെ കയ്യിൽ നിന്നും വാങ്ങും മോളെ.... വെറുതെ ചേട്ടന്റെ കഞ്ഞിയിൽ പാറ്റാ ഇടാൻ ആയിട്ടു....മാല മനസിൽ പിറുപിറുത്തു.... രണ്ടും ഇവിടെ നിൽപ്പുണ്ടയിരുന്നോ..... സംഗീത അകത്തേയ്ക്ക് വന്നു കൊണ്ട് ചോദിച്ചു.... ഞങ്ങള് ഉല്സവത്തിന്റെ കാര്യം പറയാൻ....(മൃദു രണ്ടും താഴേയ്ക്ക് ചെല്ലു....മുത്തശ്ശി തിരക്കുന്നുണ്ട്.... മോനും കുളിച്ചിട്ടു താഴേയ്ക്ക് വന്നോളൂ... വീട്ടിൽ ഉള്ള എല്ലാവരെയും വരാൻ പറഞ്ഞിട്ടുണ്ട്...എന്നും പറഞ്ഞു അവർ പുറത്തേയ്ക്ക് പോയി.... പിറകെ തന്നെ മൃദുവും മാലയും..... കാര്യം എന്താ എന്നറിയാൻ....

ഫ്രഷ് ആയിട്ടു താഴേയ്ക്ക് ചെന്നു... ആദവ് ഒഴികെ ബാക്കി എല്ലാവരും ഉണ്ട്.... എന്താടാ സംഭവം.....(യാമിനി ആ.... കവടിയും പലകയും കൊണ്ട് ആരോ വന്നിട്ടുണ്ട്...അതു മാത്രം അറിയാം എന്നും പറഞ്ഞു യാമിനിയെയും കൊണ്ട് അധു അവരുടെ അടുത്തേയ്ക്ക് ചെന്നു.... തിരുമേനി.......... വേറെ ആരെങ്കിലും എടുത്താൽ വല്ല പ്രശ്നവും......(മുത്തശ്ശി ഞാൻ പറഞ്ഞു ദാക്ഷായണി അമ്മേ..... വ്യാഴ വട്ട പൂർണർതം നാളിൽ ജനിച്ച ആള് തന്നെ വേണം ഇപ്രവശ്യവും കുംഭം ചുമക്കാൻ.... 26 വർഷങ്ങൾക്ക് ശേഷം ആണ് വീണ്ടും ഇങ്ങനെ ഒരു ചടങ്ങിന് ഇവിടെ ഇപ്പൊ അവസരം വന്നിരിയ്ക്കുന്നത്.... അന്ന്.... ചടങ്ങു നടത്താൻ.......ഇവിടുന്നു.... എന്തയാലും.....അരൂടത്തിൽ ഒരു പുരുഷ സാമീപ്യം കാണുന്നുണ്ട്....എന്താണ് എന്ന് അറിയില്ല... കന്യകമാർ എടുക്കുന്ന ചടങ്ങിൽ ആദ്യം ആയ ഇങ്ങനെ.... ദേവി എന്തോ കണ്ടിട്ടുണ്ട് എന്നു തന്നെ കൂട്ടിക്കോളൂ....

എന്നും പറഞ്ഞു അയാൾ നിലത്തു നിന്നുമെഴുനേറ്റു..... കൂടെ ബാക്കിയുള്ളവരും..... അപ്പോഴാണ് അയാൾ യാഷിനെ ശ്രെദ്ധിയ്ക്കുന്നത്... ഈ കുട്ടി.......(അയാൾ എന്റെ ഫ്രണ്ടാണ്....യാഷ്...(അധു നാള്..... അത്......അതൊന്നും ഞങ്ങൾക്ക്....(യാമിനി ഉം...... താനും ഉത്സവം കഴിഞ്ഞല്ലേ പോകുന്നുള്ളൂ.......(അയാൾ ഓ....തിരുമേനി.....(അധു ഇടയ്ക്ക് കയറി പറഞ്ഞു.... അയാൾ ഒന്നു മൂളി ദക്ഷിണയും വാങ്ങി അവിടെ നിന്നും ഇറങ്ങി.... പോണ പൊക്കിൾ യാഷിനെ ഒന്നു നോക്കാനും മറന്നില്ല... എന്താടാ അങ്ങേരു അങ്ങനെ ഒക്കെ പറഞ്ഞത്....(യാമിനി പൊന്നു മോളെ.... എവിടുന്നോ പണി വരുന്നുണ്ടല്ലോ.... അങ്ങേരെ നോട്ടവും ഗണിപ്പും കണ്ടിട്ട്...മിയ്ക്കാവരും ആ കൊടം എടുക്കാൻ ഉള്ള അവസരം നിന്റെ മണ്ടയ്ക്ക് ആവും.....എനിയ്ക്ക് ഉറപ്പാ.....(അധു അതിനു ഞാൻ നിങ്ങടെ കുടുംബത്തിൽ ഉള്ളത് അല്ലല്ലോ... മാത്രവും അല്ല.... ഞങ്ങൾക്കും നാളും... ചഗ്രാന്തിയും ഒന്നും ഇല്ല....(യാമിനി ആ... എന്തയാലും കാശു പിടുങ്ങാൻ നിന്നെ കൊലയ്ക്ക് കൊടുക്കാതെ ഇരുന്നാൽ മതി....എന്നും പറഞ്ഞു അധു അകത്തേയ്ക്ക് വിട്ടു... ടാ.....

അങ്ങേരു ഒരു 26 ന്റെ കണക് പറഞ്ഞാരുന്നല്ലോ..... അതെന്താ......യാമിനി അവന്റെ പിറകെ വെച്ചു പിടിച്ചു... അത് ഞാനോക്കെ ജനിയ്ക്കുന്നതിനു മുൻപ്.... ഇവിടെ ഇതുപോലെ ഒരു ഉല്സവത്തിന്റെ പ്രശ്നം നോക്കി യപ്പോ ഇവിടുത്തെ മുത്തശ്ശിയുടെ ഏറ്റവും ഇളയ മോൾക്കാ അവസരം വന്നത്..... വാസുക എന്നോ മറ്റോ ആ പേരു....... അന്ന് ആ കുംഭം കൊടുത്തു കഴിഞ്ഞു....അവര് ആരുടെ ഓപ്പമോ ഒളിച്ചോടി... അന്ന് ഇവിടെ അത് ഭയങ്കര പ്രശ്‌നം ഒക്കെ ആയി എന്നാ പറഞ്ഞത്......അതിനു ശേഷം ഇപ്പഴ ഇങ്ങനെ ഒരു അവസരം വരുന്നത്.... ടി....ഞാൻ ഇനി ഒരു സംശയം ചോദിയ്ക്കട്ടെ...... ഇനി നിയെങ്ങാനും ആവോ....അവരുടെ പുള്ള......(അധു തെങ്ങേടെ കൊല..... അവൻ അതിനു മുന്നേ എന്റെ തന്തയെയും തള്ളയെയും വരെ മാറ്റി.... അങ്ങനെ വരാൻ ഇത് സിനിമ ഒന്നും അല്ല ഹേ..... ടാ....അയാള് പറഞ്ഞത്... ആ നാള് ആവണം എന്നാ....അത് ഈ കുടുംബത്തിൽ നിന്നു തന്നെ വേണം എന്ന് അല്ല... പണ്ട് ഇവിടെ ആള് ഉണ്ടായിരുന്നു...ഇപ്പൊ ഇല്ല... പിന്നെ എനിയ്ക്ക് ഇങ്ങനെ ഉള്ള ചടങ്ങു കാണാൻ ഇഷ്ടാവാ....അല്ലാതെ ഞാൻ ചെയ്യില്ല..

..അത് നിനക്കും അറിയാലോ.... പിന്നെ അങ്ങേരുടെ ഉരുട്ടലിൽ തെളിഞ്ഞത് പുരുഷൻ എന്നാ....അല്ലാതെ ആണിന്റെ വേഷം കെട്ടിയവൾ എന്നല്ല..... ഇനി അത് കൂടി എന്റെ മണ്ടയ്ക്ക് അടിച്ചേല്പിയ്ക്കാത്ത കുറവ് കൂടിയേ ഉള്ളൂ.... തെണ്ടി.....എന്നും പറഞ്ഞു അവള് അവളുടെ പാട് നോക്കി പോയി.... ശെടാ.... ഇതിപ്പോ ഞാൻ ഒരു നല്ല കാര്യം പറഞ്ഞത് അല്ലെ.... അവൾക്ക് ഒരു വെയിറ്റ് ആയിക്കോട്ടെ എന്നു കരുതി... വേണ്ടേ വേണ്ട ഇതിപ്പോ എനിയ്ക്കാണോ നിർബന്ധം....അല്ല പിന്നെ... പിന്നീട് ആ വീട്ടിൽ അയാള് പറഞ്ഞതിനെ പറ്റി ആയി ചർച്ച.... കുടുംബത്തിലെ എല്ലാരുടെ കണക്കും എടുത്തു...എല്ലാരുടെ നാളും എടുത്തു നോക്കി... ആണുങ്ങളുടെ ഉൾപ്പെടെ.... ആർക്കും ഇല്ല....വ്യാഴ വട്ട പുണർതത്തിൽജനനം... അധുവും മാലയും മൃദുവും യാമിനിയും അതിലൊന്നും ഇട പെടാതെ ആരോമലിനെയും കൊണ്ട് പോയി.... വശ്യയും അവളുടെ തള്ളയും അതിലൊന്നും തല ഇടാൻ പോയില്ല.... ഇടയ്ക്ക് യാമിനിയെ കുറിച് ചോദ്യം വന്നു എങ്കിലും അതിലും ആർക്കും ഉത്തരം കിട്ടിയില്ല....

അവസാനം പൂജാരിയെ കൊണ്ടു തന്നെ ചടങ്ങു ചെയ്യിക്കാം എന്ന നിലപാടിൽ.എത്തി..... ആദവ് രാത്രിയിൽ വീട്ടിൽ എത്തുമ്പോഴാണ് കുടുംബത്തിലെ സംഭവ വികാസം എല്ലാം അറിഞ്ഞത്.... പാരമ്പര്യം ആയി നടത്തുന്നത് ആയത് കൊണ്ട് അവനും എതിർപ്പ് ഒന്നും പറഞ്ഞില്ല... ഇടയ്ക്ക് അധുവിനെ ഒറ്റയ്ക് കിട്ടിയപ്പോ അവൻ യാമിനിയുടെ കാര്യം അവനോട് തിരക്കി എങ്കിലും അവൻ പൊസിറ്റിവ് മറുപടി ഒന്നും തന്നെ പറഞ്ഞില്ല... എനിയ്ക്ക് തോന്നുന്നില്ല ചേട്ട.....അവള് സമ്മതിയ്ക്കും എന്നു... പക്ഷെ ചേട്ടനോട് അവൾക്ക് ഇഷ്ടക്കുറവ് ഒന്നും ഇല്ല.... പക്ഷെ വേറെ എന്തോ പ്രശ്നം ഉണ്ട്.....(അധു വേറെ എന്ത് പ്രശ്നം... അവളുടെ മുഖം കാണുമ്പോൾ അങ്ങനെ ഒന്നും തോന്നുന്നില്ല..(ആദവ് അല്ല.... മറ്റെന്തോ ഉണ്ട്.... ഇതുവരെയും ഞങ്ങൾ തമ്മിൽ ഒന്നും മറച്ചു വെച്ചിട്ടില്ല...പക്ഷെ...ഇതു... എന്തോ കാര്യം ആയി തന്നെ ഉണ്ട്..... നോക്കാം......അധു പറഞ്ഞതും ആദവ് ഒന്നു മൂളി...""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story