യാദവം: ഭാഗം 16

yadhavam

എഴുത്തുകാരി: അർച്ചന

പിന്നീട് അവിടെ ഉത്സവം നടത്തുന്നതിനെ കുറിച്ചുള്ള ചർച്ച ആയിരുന്നു.... അതിനു മുന്നോടി യായി...വൃതം പിടിയ്ക്കാൻ ഉള്ള തീരുമാനവും.... അതും ആയി ബന്ധപ്പെട്ടു....കുടുംബത്തിലെ ആണുങ്ങൾ....ഒരുമിച്ചും പെണ്ണുങ്ങൾ വേറെയും ആയി കിടക്കാൻ ചട്ടം കെട്ടി.... ഇതിനിടയിൽ പെട്ടത് യാമിനിയും.... ഇതിൽ നിന്നും ഊരി പോരാൻ....മുത്തശ്ശിയോട് അധുവും യാമിനിയും കൂടി എന്തൊക്കെയോ പറഞ്ഞു എങ്കിലും മുത്തശ്ശി അതൊന്നും കാര്യം ആക്കിയില്ല... ടാ.... മര്യാദിയ്ക്ക് ഇതിനൊരു പരിഹാരം കണ്ടോണം....യാമിനി കലിപ്പിൽ അവളുടെ കുത്തിനു പിടിച്ചു... പിടി...വിടെഡി....എങ്കിലല്ലേ പരിഹാരം കാണാൻ കഴിയൂ....അധു അവളുടെ കൈ എടുത്തു മാറ്റാൻ നോക്കിക്കൊണ്ട് പറഞ്ഞു... നിയല്ലേടാ എല്ലാം തുടങ്ങി വെച്ചത്....മര്യാദിയ്ക്ക് ചേച്ചിയെ ഇതിൽ നിന്നും ഊരി എടുത്തോ....

.(മാല മൃദുവും അത് ശെരി വെച്ചു... എങ്ങനെ....ഊരും.... അതു ആരെങ്കിലും പറ.... അധു നിഷ്‌കു ആയി ചോദിച്ചു.... ഉം... ഞാൻ ഒരു ഐഡിയ പറയാം..മാല വലിയ ആലോചനയോടെ പറഞ്ഞു.... ആ...പണ....(അധു എന്തയാലും ആണുങ്ങൾ ഒരുമിച്ചു കിടക്കാൻ പറഞ്ഞു......മുത്തശ്ശി.. ഒന്നു ഓർത്തു നോക്കിയേ... കഴിഞ്ഞ ഉല്സവത്തിനും ഇങ്ങനെ മാറി കിടക്കാൻ നേരം....ആദവ് ചേട്ടൻ ആരെയും ചേട്ടന്റെ മുറിയിൽ കിടക്കാൻ സമ്മതിച്ചില്ല... അതിനു......(മൃദു ഇവിടെ ആണ് നമ്മടെ ഐഡിയ... യാമിനി ചേച്ചിയെ ചേട്ടന്റെ മുറിയിൽ കിടത്താം എപ്പടി.....മാല ഇളിച്ചോണ്ട് പറഞ്ഞതും..... പ്...ഭാ........ അവളുടെ ഒരു ഐഡിയ...എന്നിട്ടു വേണം എല്ലാത്തിനെയും അങ്ങേരു എടുത്തു തോട്ടിൽ എറിയാൻ......(അധു ടാ... പ്രാന്താ.... ചേട്ടന് ചേച്ചി സെറ്റ് ആവണോ വേണ്ടേ..... എങ്കിൽ ഇതേ ഉള്ളു വഴി...മാല അവനു കേൾക്കാൻ പാകത്തിന് അവന്റെ ചെവിയിൽ പറഞ്ഞു.... ഇതെങ്ങാനും ഈ നിൽക്കുന്നവൾ അറിഞ്ഞാൽ ഞാൻ....ഹോ..ഗയാ..... അധു യാമിനിയെ ഇടം കണ്ണിട്ടു ഒന്നു നോക്കിക്കൊണ്ട് പറഞ്ഞു... എന്താ രണ്ടും കൂടി ഒരു രഹസ്യം പറച്ചില് ...

ഞങ്ങള് കൂടി കേൾക്കട്ടെ......(മൃദു അല്ലെടി....ഇവൾക്ക് മാല പറഞ്ഞതു പോലെ ചേട്ടന്റെ റൂമിൽ....(അധു നിയും കൂടി ഉണ്ടെങ്കിൽ എനിയ്ക്ക് കുഴപ്പം ഇല്ല.... പിന്നെ വേറെ ആരും വരരുത് എന്നു മാത്രം.....യാമിനി പറഞ്ഞു... അപ്പൊ നിനക്ക് ചേട്ടന്റെ കൂടെ കിടക്കാൻ ഒട്ടും പേടി ഇല്ലേ....അധു ആശ്ചര്യത്തോടെ ചോദിച്ചതും... അതിനു ആരു കൂടെ കിടക്കുന്നു...... ഞാൻ അവിടെ എവിടെ എങ്കിലും കിടന്നോളം.. ഇഷ്ടം പോലെ സ്ഥലം ഉണ്ട് ആ റൂമിൽ......(യാമിനി വോ...അങ്ങനെ... എങ്കി...ഇന്ന് തന്നെ നമുക്ക് അങ്ങോട്ടു ഷിഫ്റ്റ് ആവാം.....(അധു അല്ല...അപ്പൊ ശ്രീഹരി ചേട്ടനും ഫാമിലിയും വരില്ലേ......(മാല ചെറിയമ്മ പറഞ്ഞത് അവരൊക്കെ ഉത്സവത്തിന്റെ തലയ്ക്കും ദിവസം എത്തി കോളാം എന്ന...(മൃദു അപ്പൊ ബാക്കി എല്ലാരും കാണും.. .5 ദിവസം പൊളിയ്ക്കണം......അധു പറഞ്ഞതും എല്ലാരും അതു ഏറ്റു പിടിച്ചു.... യാമിനിയ്ക്ക് ആണെങ്കിൽ ചെറിയ ടെൻഷൻ ഇല്ലാതില്ല....എല്ലാരും ഉള്ളപ്പോൾ എങ്ങാനും പിടിയ്ക്ക പെട്ടാൽ....തീർന്നു... യാമിനി ആത്മ... അവസാനം 4ഉംകൂടി എല്ലാം സെറ്റ് ആക്കി ആ സഭ പിരിച്ചു വിട്ടു.... വൈകിട്ട്.....

ആദവ് ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ സമയം കുറച്ചു വൈകിയിരുന്നു.... വന്നു മുറിയ്ക്ക് അകത്തേയ്ക്ക് കയറിയതും കണ്ടു...തെക്കു വടക്കനെ മാക്കു മാക്കാനെ കിടന്നു ഉറങ്ങുന്ന രണ്ടെണ്ണത്തിനെ..... പെട്ടന്ന് കണ്ടപ്പോൾ ആദവും ഒന്നു ഞെട്ടി... ഇനി മുറി എങ്ങാനും.മാറി പോയോ എന്നു വരെ സംശയിച്ചു.... ആദവ് അവരെ ഒന്നു നോക്കി പുറത്തേയ്ക്ക് തല ഇട്ടതും രുഗ്മിണി മുകളിലേയ്ക്ക് കയറി വന്നതും ഒത്തായിരുന്നു.... ആ. നി വന്നോ... പിന്നെ ഞാൻ ഒരു കാര്യം പറയാൻ വന്നതാ.... നിന്റെ റൂമിൽ അവരെ കൂടി കിടത്തണം... ബാക്കി എല്ലാം ഫിൽ ആയി..... മോൻ ദേഷ്യപ്പെടല്ലേ......എന്നും പറഞ്ഞു ചിരിയോടെ രുഗ്മിണിതാഴേയ്ക്ക് പോയി.. അവൻ അമ്മ പോകുന്നത് ഒന്നു നോക്കി....പിന്നെ അകത്തേയ്ക്ക് കയറി... എല്ലാരും ഉള്ളത് കൊണ്ട് കുളത്തിൽ പോയി കുളി ഒന്നും നടക്കില്ല...എന്നും മനസിൽ പറഞ്ഞു നേരെ അകത്തു കയറി....വാതിൽ അടച്ചു.... ഇട്ടിരുന്ന യൂണിഫോമിന്റെ ഷർട്ട് ഊരി മാറ്റി....ഫ്രഷ് ആവാൻ പോകാനായി തുനിഞ്ഞതും.....അവന്റെ കണ്ണുകൾ അവിടെ ഇരുന്ന ഷേവിങ് സെറ്റിലേക്ക് നീണ്ടു......അവൻ അതും എടുത്തു.....

ഉറങ്ങി കിടക്കുന്ന മുതലുകളുടെ അടുത്തു ചെന്നിരുന്നു..... അധു വിന്റെ മേലേക്ക് കാലും കയറ്റി വെച് ബെഡിന് താഴേക്ക്ക് തലയും തൂക്കി ഇട്ടു ഉറങ്ങുന്ന യാമിനിയെ പിടിച്ചു നേരെ കിടത്തി..... പയ്യെ കയ്യിൽ ഇരുന്ന ഷേവിങ് ക്രീം അവളുടെ മീശയിൽ മാത്രം തേച്ചു പിടിപ്പിച്ചു...... ആദ്യം അവള് ഒന്നു ഞരങ്ങി എങ്കിലും..... പിന്നെ അടങ്ങി കിടന്നു.... ആദവ് ഒന്നു ശ്വാസം വലിച്ചു വിട്ടു....അവളുടെ മീശ പയ്യെ അങ് വഴിച്ചു മാറ്റി....അവളുടെ മുഖത്തു പറ്റി ഇരുന്ന പത അങ് തുടച്ചു മാറ്റി.... ഒന്നും അറിയാത്ത പോലെ ഫ്രഷ് ആവാൻ ആയി കയറി... ഫ്രഷ് ആയി വന്നു.....പയ്യെ രണ്ടിനെയും ഒരു ഓരത്തേയ്ക്ക് ആയി നീക്കി കിടത്തി.....അധുവിന്റെ വശത്തേയ്ക്ക് കയറി കിടന്നു.... ഒരു ബോധവും ഇല്ലാതെ കിടന്നു ഉറങ്ങുന്ന രണ്ടിനെയും ഒന്നു നോക്കി പുഞ്ചിരിയോടെ അവൻ ലൈറ്റ് അണച്ചു....... ജോലിയുടെ സ്‌ട്രെസ് കാരണം ആദവ് കിടന്നതെ ഉറക്കം ആയി....

അർധ രാത്രിയിൽ തന്റെ ദേഹത്തു എന്തോ ഭാരം പോലെ തോന്നി....കണ്ണുകൾ ചിമ്മി കൈ കൊണ്ട് ഒന്നു പരതി നോക്കിയതും കണ്ടു തന്റെ മോളിൽ അള്ളി പിടിച്ചു കിടന്നു നെഞ്ചിൽ തലയും വെച്ചു കിടന്നു ഉറങ്ങുന്ന മുതലിനെ..... അധുവിന്റെ അടുത്തായി കിടന്നത് കൊണ്ട്... അവനെന്നു കരുതി...ആദവ് അത് കാര്യം ആക്കാതെ ആ ആളെയും ചേർത്തു പിടിച്ചു വീണ്ടും ഉറക്കത്തിലേക്ക് വീണു.... അവന്റെ ദേഹത്തു കിടക്കുന്ന മുതൽ ഇതൊന്നും അറിയാതെ....അവനെ ഒന്നു കൂടി ഇറുക്കി കെട്ടി പിടിച്ചു.....അവൻറെ ദേഹത്തോട് ചേർന്നു കിടന്നു.... വേറൊരു സാദനം.....ഇതൊന്നും അറിയാതെ പകുതി ഭാഗം കട്ടിലിലും ബാക്കി പകുതി തറയിലും ആയി ഭാവി വധു കുത്താൻ വരുന്നതും സ്വപ്നം കണ്ടും...""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story