യാദവം: ഭാഗം 17

yadhavam

എഴുത്തുകാരി: അർച്ചന

സൂര്യന്റെ പൊൻ കിരണങ്ങൾ ആ മുറി യിലേക്ക് അരിച്ചിറങ്ങിയതും യാമിനി ഒന്നു മൂരി നിവർന്ന് കൊണ്ട് കണ്ണു മെല്ലെ ചിമ്മികൊണ്ട് മുഖം അമർത്തി കിടന്ന ഭാഗത്തു മുഖം കൊണ്ടു ഒന്നു ഉരച്ചു.....ഒന്നു കൂടി അമർന്നു കിടന്നതും.... പെട്ടന്ന് എന്തോ ഓർത്തു ഞെട്ടിയ പോലെ പയ്യെ മുഖം ഉയർത്തി നോക്കിയതും....കണ്ടത്.....ആദവിനെ... അതേ നോട്ടത്തിൽ സ്വയം ഒന്നു നോക്കിയതും കണ്ടു.....ഫുൾ ബോഡി അങ്ങേരുടെ മണ്ടയ്ക്ക്...... ആ........................എന്നൊരു നിലവിളി ആയിരുന്നു പിന്നെ അവിടെ കേട്ടത് അതും...സ്വന്തം സൗണ്ടിൽ.... ആ വിളി കേട്ടു. പകുതി ആയി ബെഡിൽ കിടന്ന അധു മൊത്തത്തിൽ നിലത്തോട്ടു ഒരു വീഴ്ച ആയിരുന്നു...കൂട്ടത്തിൽ അയ്യോ എന്നൊരു സൗണ്ടും.... ഇതേ സമയം വിളി കേട്ടു ഞെട്ടി എണീറ്റ ആദവ് നെഞ്ചിൽ കിടന്നു വിളിയ്ക്കുന്ന മുതലിനെ കണ്ടു ഞെട്ടി പിടഞ്ഞു എണീറ്റതും രണ്ടും കൂടി മറിഞ്ഞടിച്ചു നിലത്തേയ്ക്ക് വീണതും ഒത്തായിരുന്നു.... അവളുടെ വിളി കേട്ടു പുറത്തു ആരൊക്കെയോ ഓടി കൂടി....കൂട്ടത്തിൽ എന്താ...ഏതാ.... ആരാ എന്നൊക്കെ ചോദിച്ചു കൊണ്ട് കതകിൽ തട്ടലും...

എന്താ ഇവിടെ എന്നും പറഞ്ഞു അധു വീണ നിലത്തു നിന്നും ചാടി കൂട്ടി എണീറ്റു നോക്കിയതും കണ്ടു....തറയിൽ കിടക്കുന്ന ചങ്കും...അവളുടെ മോളിൽ കിടക്കുന്ന സഹോയും സഹോ പൊത്തിപിടിച്ച അവളുടെ വായും.... ഓ...അത്രേ ഉള്ളോ...എന്നും പറഞ്ഞു അവൻ വീണ്ടും കട്ടിലിലേക്ക് മറിഞ്ഞു.... കതകു തുറക്ക്.... കണ്ണാ.......കുഞ്ഞാ....ആദി... എന്നുള്ള വിളികളും... ടി.....മിണ്ടാതെ ഇരിയെടി...ഇപ്പൊ എല്ലാം കൂടി പൊളിച് അകത്തേയ്ക്ക് വരും...plz.... ആദവ് ദയനീയം ആയി പറഞ്ഞതും... യാമിനി ഒന്നു അടങ്ങി.... അവള് അടങ്ങി എന്നു കണ്ടതും അവൻ അവളുടെ വായിൽ നിന്നും കൈ പയ്യെ എടുത്തു മാറ്റി..... താൻ എന്തിനാടോ എന്നെ കെട്ടി പിടിച്ചത്.....യാമിനി കലിപ്പായി.... നട്ട പാതിരാത്രി എന്റെ മേലേക്ക് വന്നു കയറിയതും പോരാ..ഇപ്പൊ ഞാൻ പിടിച്ചത് ആണോ കുറ്റം..... ഞാൻ അവൻ ആണെന്ന് കരുത്തിയ.... അല്ല.... അവനു അപ്പുറം കിടന്ന നി എങ്ങനെ എന്റെ സൈഡിൽ വന്നു...ഏഹ്....ആദവ് ഒരു പിരികം പൊക്കി ചോദിച്ചതും... അ.. അത്....ഉറക്കത്തിൽ...എങ്ങാനും.....

എന്നും പറഞ്ഞു എന്നെ കയറി പിടിയ്ക്കാൻ തന്നോട് ആരു പറഞ്ഞു....യാമിനി ആദ്യം ഒന്നു വിക്കി എങ്കിലും പിന്നെ ഫോം ആയി... നിന്റെ തന്ത........അവൻ ചുണ്ടിനു കീഴിൽ പറഞ്ഞു കൊണ്ട് കലിപ്പിൽ അവളുടെ മേത്ത് നിന്നും എണീറ്റു.... ഏത് നേരത്ത് ആണോ ആവോ...ഈ മൂശേട്ടയോട് പ്രേമം തോന്നിയത്...എന്നും പിറുപിറുത്തു....കതകു തുറക്കാൻ ആയി പോയി.... ഇങ്ങേരിത് എന്തുവ ഈ ചുണ്ടിന്റെ കീഴിൽ വെച്ചു പറയുന്നത്....വേണ്ട വല്ലതും ചോദിയ്ക്കാൻ പോയാൽ...ശെരി ആവില്ല... ചെ...എന്നാലും യാമിനി...നി അങ്ങേരുടെ മണ്ടയ്ക്ക്... പന്നി.....ഇവനൊറ്റ ഒരുത്താനാ....ഇതിനൊക്കെ കാരണം...തെണ്ടി.... എന്നും പറഞ്ഞു.. യാമിനി ഉറങ്ങി കിടക്കുന്ന അധുവിനെ കലിപ്പിച്ചൊന്നു നോക്കി.... ആദവ് തട്ടും ബഹളവും കേട്ടു നേരെ പോയി കതകു തുറന്നതും....എല്ലാം കൂടി ഇടിച്ചിട്ടു അകത്തേയ്ക്ക് കയറിയതും ഒത്തു.... എന്താടാ...

ഇവിടുന്നു ഒരു വിളിയും ബഹളവും ഒക്കെ കേട്ടത്....പെണ്ണിന്റെ നിലവിളിയും കേട്ടല്ലോ...(അച്ഛൻ എല്ലാരും ഏതാ ആ പെണ്ണു എന്നറിയാൻ...അകം മൊത്തത്തിൽ ഒന്നു നോക്കി....ഇടയ്ക്ക് ഒന്നു രണ്ടു കുരുപ്പുകൾ കട്ടിലിനു കീഴെയും..... അതു കണ്ടതും ആദവ് പിറകിൽ നിൽക്കുന്ന സാദനത്തിനെ ഒന്നു കലിപ്പിച്ചു നോക്കി.. സംഗതി തിരുപ്പതി ആയതും യാമിനി ഒന്നു ഇളിച്ചു കാട്ടി... ദേ...ആ നിൽക്കുന്ന പരട്ട ചെയ്ത വേലയാ.... രാവിലെ എഴുനേറ്റു മിമിക്‌സ് പരേഡ്....ആദവ് യാഷിനെ ചൂണ്ടി പറഞ്ഞതും.... ഓഹ്...ഇത്രേ ഉള്ളൂ.... ചെ...വന്നത് വെറുതെ ആയി.. എന്നും പറഞ്ഞു....കൂടെ വന്ന ചില വിരുതൻ മാർ അവിടെന്നു പോയി..... കാലത്തെ ഇറങ്ങിക്കോളും.... മനുഷ്യന്റെ ഉറക്കം കളയാൻ..എന്നും പറഞ്ഞു....അപ്പച്ചിയും.... ആദവിനെ മൊത്തത്തിൽ ഒന്നു നോക്കി...അച്ഛനും ചെറിയച്ചനും അവിടെ നിന്നും പോയി....

ആ പിന്നെ 3ഉം പെട്ടന്ന് റെഡി ആയി ഇറങ്ങാൻ നോക്ക്....അമ്പലത്തിൽ പോവാൻ ഉള്ളതാ പോണ പോക്കിൽ വിളിച്ചു പറഞ്ഞു കൊണ്ട് അവര് പോയി... അവര് പോയതും കതകും അടച്ചു ആദവ് അകത്തു കയറി... ഇന്ന് തീരുമാനം ആയേനെ....യാമിനിയെ നോക്കി പറഞ്ഞു കൊണ്ട് ചത്തു കിടക്കുന്ന പോലെ കിടക്കുന്ന മുതലിനെ ഒന്നു നോക്കി... തലയിൽ കൂടി വെള്ളം എടുത്തു കമിഴ്ത്തടി..... അവന്റെ ഒരു ഉറക്കം.... ടാ... എണീരടാ അവന്റെ ഒരു ഉറക്കം എന്നും പറഞ്ഞു അവന്റെ മുതു നോക്കി ഒന്നു കൊടുത്തു... അയ്യോ....എന്നെ തല്ലല്ലേടി.... ഞാൻ നിനക്ക് മാത്രമേ ഉമ്മ തന്നിട്ടുള്ളൂ.... എന്റെ പൊന്നു മൃദു ....എന്നും നിലവിളിച്ചു കൊണ്ട് അധു ചാടി അങ് എണീറ്റു... അന്താളിപ്പോടെ ചുറ്റും നോക്കി... അവസാനം അവന്റെ നോട്ടം യാമിനിയുടെ മുഖത്തു ഉറച്ചു നിന്നു... എന്താടാ......(യാമിനി നിന്റെ മീശ എന്തിയെ......🙄(അധു എന്റെ മീശ എന്റെ മുഖത്ത് തന്നെ ഉണ്ടല്ലോ എന്നും പറഞ്ഞു യാമിനി മുഖത്തു ഒന്നു തടവിയതും..... എ.. എന്റെ മീശ.......(യാമിനി).....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story