യാദവം: ഭാഗം 18

yadhavam

എഴുത്തുകാരി: അർച്ചന

എ ..എന്റെ മീശ എവിടെ...... 😱(യാമിനി എനിയ്ക്ക് എങ്ങനെ അറിയാം.....എന്നും പറഞ്ഞു അധു സംശയ ഭാവത്തിൽ ആദവിനെ ഒന്നു നോക്കി.... നി എന്തിനാട എന്നെ നോക്കുന്നെ....(ആദവ് മര്യാദിയ്ക്ക് പറയഡോ എന്റെ മീശ എവിടെ.....😠(യാമിനി ഞാൻ എടുത്തു തിന്നു... നാലു പൂട ഒട്ടിച്ചോണ്ട് നടന്നിട്ട്....മീശ ആണ് പോലും....അവളുടെ ഒരു മീശ....എന്നും പറഞ്ഞു ആദവ് ഫ്രഷ് ആവാനായി തിരിഞ്ഞതും... നിക്കടോ അവിടെ.... മര്യാദിയ്ക്ക് എന്റെ മീശ എവിടെ എന്നു പറഞ്ഞിട്ടു താൻ പോയാൽ മതി....യാമിനി അവന്റെ മുന്നിൽ ചെന്നു നിന്നു.... അധു ആണെങ്കിൽ കൊള്ളാലോ കളി എന്ന ഭാവത്തിലും.... പറഞ്ഞില്ലെങ്കിലോ......😎(ആദവ് പറഞ്ഞില്ലേങ്കിൽ ....എങ്കി തന്റെ മീശയും ഞാൻ എടുക്കും....(യാമിനി എന്റെ മീശ..നി... എങ്കി എനിയ്ക്ക് അതൊന്നു കാണണം അല്ലോ..... ഇന്നാ ഷേവിങ് സെറ്റ്......എന്നും പറഞ്ഞു ആദവ് ഷേവ് സെറ്റ് എടുത്തു അവളുടെ കയ്യിൽ കൊടുത്തു.... യാമിനി ആണെങ്കിൽ കയ്യിൽ നിന്നും പോവോ എന്ന ഭാവത്തിലും.... എന്താടി...എന്റെ മീശ വടിയ്ക്കുന്നില്ലേ..... വടിയ്ക്ക്......

ഞാൻ തന്നെയാ നിന്റെ മീശ എടുത്തു കളഞ്ഞത്.... ....നി എന്തു ചെയ്യും എന്ന് കാണണം അല്ലോ.....ആദവും വാശിയ്ക്ക് പറഞ്ഞു അതു കേട്ടതും യാമിനിയ്ക്കും വാശി ആയി... അവള് ഉടനെ തന്നെ ഷേവിങ് ക്രീം കയ്യിൽ എടുത്തു അവന്റെ മുഖത്തു പൊത്തി.... പെട്ടന്ന് ആയതു കൊണ്ട്....ക്രീം നല്ല ഭംഗിയിൽ തന്നെ അവന്റെ മുഖത്തു പതിഞ്ഞു.... കൂട്ട തല്ലു ആവും എന്നു ഉറപ്പ് ആയതും അധു അടി തടയാൻ അവരുടെ ഇടയ്ക്ക് കയറിയതും....യാമിനി ആദവിന്റെ മീശ കളയാൻ മുന്നോട്ടു ആഞ്ഞതും ഒത്തു.... പിന്നെ ആരുടെയോ നിലവിളി ശബ്ദം മാത്രമേ അവിടെ നിറഞ്ഞു കെട്ടുള്ളൂ..... ആ ശബ്ദം കേട്ടതും രണ്ടും....രണ്ടു വശത്തേയ്ക്ക് മാറി.....പരസ്പരം നോക്കി വായും പൊത്തി നിൽക്കുന്ന മുതലിനെ ദയനീയം ആയി.നോക്കി...... സോ.....റി..ടാ.... ഞാൻ കണ്ടില്ല. .....യമിനി ദയനീയം ആയി പറഞ്ഞു.... അതു കേട്ടു അധു മുഖത്തെ കയ്യെടുത്തു മാറ്റി കണ്ണാടിയിലേയ്ക്ക് ഒന്നു നോക്കിയതും കണ്ടു... താൻ കഷ്ടപ്പെട്ടു 0അരിപാലിച്ചു വളർത്തിയ മീശ പകുതി കാണുന്നില്ല...... അമ്മാ...........എന്നൊരു വിളി അധു വിളിച്ചതും.....

യാമിനിയും ആദവും അപ്പോ തന്നെ രണ്ട്‌ വഴിയ്ക്ക് ഓടി.... ആദവ് ഓടി പെട്ടന്ന് തന്നെ ബാത്‌റൂമിൽ കയറി... യാമിനി കതകും തുറന്നു പുറത്തേയ്ക്കും... അല്ലെങ്കിൽ.....വീടാണെന്ന കാര്യം ചെറുക്കൻ അങ് മറക്കും.....അത്ര തന്നെ.... പരാട്ടകൾ.... എന്റെ മീശ ഞാൻ...കഷ്ടപ്പെട്ടു വളർത്തിയത് ആണെ.. രണ്ടു സാധനങ്ങൾ കൂടി എടുത്തു കളഞ്ഞത്.. എന്നും പറഞ്ഞു...കണ്ണാടിയിൽ നോക്കി ബാക്കി പകുതി മീശയിൽ തടവി.... എന്താടാ......കിടന്നു അലറുന്നെ... മനുഷ്യനെ ഒരു ജോലി ചെയ്യാൻ സമ്മതിയ്ക്കാതെ....എന്നും പറഞ്ഞു രുഗ്മിണി അകത്തേയ്ക്ക് കയറി.... അമ്മേ....ഇത് കണ്ടോ......😭😭😭😭(അധു നി ഈ പകുതി മീശയും വെച്ചു എന്തു കാണിയ്ക്കുവാടാ... (രുഗ്മിണി എന്റെ മീശ നിങ്ങടെ പുന്നാര മോനും എന്റെ ചങ്കും കൂടി വടിച്ചു കളഞ്ഞു.......🤧🤧(അധു വോ...അത്തണെ ഒള്ളാ... രണ്ടു രോമം അല്ലെ....അത് പിന്നെയും വളരും....നി അതും കളഞ്ഞു താഴേയ്ക്ക് വരാൻ നോക്ക്....എന്നും പറഞ്ഞു രുഗ്മിണി തിരിഞ്ഞതും... എന്നാലും അമ്മേ എന്റെ....മീ........(അധു പ്..ഭാ..... പോയി ഒരുങ്ങേട.......

രുഗ്മിണി അവന്റെ മോങ്ങല് കണ്ടു കലിപ്പായതും അവൻ വന്ന വിളി അങ് വിഴുങ്ങി..... ചിലപ്പോ തല്ലിയാലോ..... നാലു രോമം വന്നു കഴിഞ്ഞാ മൈസ്‌റേട്ട് ആണെന്ന വിചാരം..... ദേ...ആ ബാക്കി കൂടി കളഞ്ഞു.. അവരുടെ കൂടെ നിന്നെ താഴെ കണ്ടില്ലെങ്കിൽ.......ഉം....അറിയാലോ... എന്നെ ഒരിയ്ക്കൽ കൂടെ ഇങ്ങോട്ടു വരുത്തരുത്.....എന്നും പറഞ്ഞു രുഗ്മിണി അവനെ ഒന്നു നോക്കി പുറത്തേയ്ക്ക് വിട്ടു.... ഹും... അമ്മയ്ക്ക് പോലും ഒരു സ്നേഹോ ഇല്ല.... എന്നാലും എന്റെ മീശ...ഞാനിത് എങ്ങനെ സാഹിയ്ക്കും....(അധു എന്താടാ അവിടെ വീണ്ടും.......രുഗ്മിണി വിളിച്ചു ചോദിച്ചതും... ദൈവമേ ഇവര് പോയില്ലേ....(അധു ആത്മ ഒന്നും ഇല്ല അമ്മാ....ഞാൻ ദേ റെഡി ആവുവാ... .ദേ...ഒരുങ്ങി...അധു പുറത്തേയ്ക്ക് വിളിച്ചു പറഞ്ഞു....പേസ്റ്റും എടുത്തു പുറത്തേയ്ക്ക് വിട്ടു.....  ശെ......ഇനി മീശ ഇല്ലാതെ പെണ്ണെന്നു കണ്ടു പിടിയ്ക്കോ ആവോ.....യാമിനി കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.... കണ്ണാടിയുടെ മുന്നിൽ കുമ്പിട്ടു കിടന്നു നി സൗന്ദര്യം നോക്കുവാണോ......

ആദവ് അവളുടെ കാട്ടി കൂട്ടൽ കണ്ടു കളിയായി ചോദിച്ചതും.... താൻ ഒറ്റ ഒരുത്തൻ കാരണമാ... ദേ നോക്ക്...ഞാൻ ഇനി എങ്ങനെ പുറത്ത് ഇറങ്ങും....(യാമിനി അതെന്താ നി തുണി ഓന്നും ഇട്ടിട്ടില്ലേ.... ആദവ് ഞാൻ അതല്ല പറഞ്ഞത്.... എന്റെ മീശ യുടെ കാര്യവാ.....(യാമിനി കലിപ്പായി... ഓ...അത്... അത് പോയെങ്കി പോട്ടെന്നു വെയ്ക്കണം.....(ആദവ് അത് താൻ ആണോ തീരുമാനിയ്ക്കുന്നെ....(യാമിനി.. ആണെങ്കി....ആദവ് അവൾക്ക് നേരെ തിരിഞ്ഞു അവളുടെ അടുത്തേയ്ക്ക് നടന്നു.... നിനക്ക് മീശ ഒട്ടും ചേരില്ല..... മീശ ഇല്ലാതെ കാണുന്നതാ ഭംഗി...എന്നും പറഞ്ഞു അവൻ അവളുടെ ചുണ്ടിനു മുകളിൽ തൊടാൻ ആയി ഭാവിച്ചതും.... ഹലോ.....എങ്ങോട്ടാ ഈ തള്ളി കയറി.... കുറച്ചു അങ്ങോട്ടു മാറി നിന്നെ.......യാമിനി അവന്റെ വരവ് കണ്ടു പറഞ്ഞു.. നശിപ്പിച്ചു.... ടി...നി ഇങ്ങനെ തന്നെ ആണോ....മനുഷ്യൻ ഒന്നു റൊമാന്റിക് ആയിട്ടു വരുമ്പോൾ....ഇടങ്കോലിടാൻ....(ആദവ് താൻ ഒരു പാട് അങ് റൊമാൻസണ്ട... എനിയ്ക്ക് അറിയാം തന്റെ അസുഖം ഒക്കെ....മര്യാദിയ്ക്ക് നിന്നില്ലെങ്കി...ഉണ്ടാലോ...യാമിനി അവനു നേരെ വിരൽ ചൂണ്ടിയതും...

മര്യാദിയ്ക്ക് നിന്നില്ലെങ്കിൽ......ആദവ് അവളുടെ ചൂണ്ടിയ വിരലിൽ പിടിച്ചു അവളുടെ പിറകിലേക്ക് കൈ തിരിച്ചു പിടിച്ചു അവളെ അവന്റെ ദേഹത്തേയ്ക്ക് ചേർത്തു... ഡോ...താൻ എന്താ ഈ കാണിയ്ക്കുന്നെ... മര്യാദിയ്ക്ക് കൈ വിട്ടോ .......😠(യാമിനി എനിയ്ക്ക് ഇത്തി മര്യാദ കുറവാ..... മോള്....എന്തോ ചെയ്യും....എന്നും പറഞ്ഞു...അവൻ അവളെ രണ്ടു കൈ കൊണ്ടും ലോക്ക് ചെയ്തു... പിടി വിടെഡോ.... തന്റെ മനസിലിരുപ്പ് ഇതാണല്ലേ... ഞാൻ ഇപ്പൊ വിളിച്ചു കൂവും........വിട്ടില്ലെങ്കി....(യാമിനി ഓഹോ..എങ്കി മോളൊന്നു വിളിച്ചേ ...ചേട്ടൻ ഒന്നു കേൾക്കട്ടെ...എന്നും പറഞ്ഞു ചെവി അവൾക്ക് നേരെ തിരിച്ചു.....നിന്നു... ഓഹോ......മോൻ...ഷോ കാണിയ്ക്കുവാ.... ശോ..പാവം...യാമിനി ആത്മ... കുറച്ചു കഴിഞ്ഞതും...ചെവിയിൽ കൂടി കിളി പാറിയ ഫിലും...അവളുടെ കിളിച്ചില് പിടിച്ച സൗണ്ടും... മാത്രമേ ആദവ് അറിഞ്ഞുള്ളൂ.... കാറി പൊളിയ്ക്കുന്ന മുതലിനെ കണ്ടതും...ആദവ് അപ്പൊ തന്നെ അവളെ വിട്ടു അവളുടെ വായ് പൊത്തി പിടിച്ചു... Plz... സൗണ്ട് കുറയടി.....

ആദവ് അവളുടെ വായിൽ പൊത്തി പിടിച്ചു പറഞ്ഞിട്ടും അവള് അടങ്ങുന്നില്ല എന്നു കണ്ടതും... ഇവള് എന്റെ കയ്യിൽ നിന്നും വാങ്ങിച്ചേ അടങ്ങു എന്നാ തോന്നുന്നെ എന്നും പറഞ്ഞു...അവൻ അവളെ പിടിച്ചു വലിച്ചു..... അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു..... പെട്ടന്നുള്ള ആക്രമം ആയത് കൊണ്ട് യാമിനിയും ഒന്നു ഞെട്ടി... സൗണ്ടൊക്കെ ഏതൊക്കെയോ വഴിയേ പോയി..... കുറച്ചു കഴിഞ്ഞു ആദവ് അവളിൽ നിന്നും വിട്ടു മാറുമ്പോഴും അവള് പ്രതിമ പോലെ ഉറഞ്ഞു നിൽക്കുന്നുണ്ട്... ദൈവമേ...പീസ് പോയോ..... ഒന്നു തട്ടി നോക്കിയാലോ..... വേണ്ട....ബോധം വരുമ്പോൾ വരട്ടെ.... ചിലപ്പോ താൻ ആയിട്ടു വരുത്താൻ നിന്നാലെ..... എനിയ്ക്ക് പണി ആവും എന്നും പറഞ് അവളെ അവിടെ തന്നെ ചാരി നിർത്തി....ആദവ് വലിഞ്ഞു.... അധു ഒരുങ്ങാൻ ആയി റൂമിലേയ്ക്ക് വരുമ്പോൾ കണ്ടത്....സ്റ്റാച്യു ആയി നിൽക്കുന്ന ചങ്കിനെയും... ഇവൾക്ക് ഈ അസുഖം എപ്പോ തുടങ്ങി... ടി......നി ഇത് എന്തു ആലോചിച്ചു നിക്കുവാ.... താഴോട്ട് വരുന്നില്ലേ... അധു തട്ടി വിളിച്ചപ്പോഴാണ് അവൾക്കും ബോധം വീണത്.... എന്താ...

.(യാമിനി അഹ്...ബെസ്റ്റ് നി ഇത് എന്ത് ആലോചിച്ചു നിൽപ്പാ.... ചേട്ടൻ വരെ താഴേയ്ക്ക് പോയി...... (അധു നിന്റെ...ചേട്ടൻ....അങ്ങേരെ എനിയ്ക്കൊന്നു കാണണം.... അങ്ങേരുടെ പപ്പും പൂടയും ഞാൻ പറിയ്ക്കും....തെണ്ടി....എന്നും പറഞ്ഞു യാമിനി കലി തുള്ളി താഴേയ്ക്ക് വിട്ടു... ഇവൾക്കിതു എന്താ പറ്റിയെ എന്ന ഭാവത്തിൽ അധുവും താഴേയ്ക്ക് വിട്ടു.... യാമിനി താഴേയ്ക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു.. ആരോടൊക്കെയോ എന്തൊക്കെയോ സംസാരിച്ചു ഇളിച്ചോണ്ട് ഇരിയ്ക്കുന്ന ആദവിനെ..... ആദവും അവള് വന്നു ദഹിപ്പിച്ചു നോക്കിക്കൊണ്ട് നിക്കുന്നത് ശെരിയ്ക്കും കണ്ടു എങ്കിലും അത് മൈൻഡ് ആക്കാൻ പോയില്ല.... യാമിനിയ്ക്ക് അതു കൂടി കണ്ടതും എവിടെന്നൊക്കെയോ വിറഞ്ഞു കയറി....കലിപ്പിച്ചു താഴേയ്ക്ക് ഇറങ്ങി ചെന്നു...... പണിയാൻ അവസരം നോക്കി ഇരുന്നു.......""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story