യാദവം: ഭാഗം 19

yadhavam

എഴുത്തുകാരി: അർച്ചന

ആളെണ്ണം കൂടുതൽ ആയത് കൊണ്ട്..... എല്ലാരും നിലത്താണ് ആഹാരം കഴിയ്ക്കാൻ ഇരുന്നത്.... ആദവും അധുവും യാമിനിയും.....മാലയും മൃദുവും എല്ലാം ഒരുമിച്ചാണ് ഇരുന്നത്.... വശ്യയ്ക്ക് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു എങ്കിലും....ആരുടെയും മുഖം കറുക്കണ്ട എന്നു കരുതി അപ്പച്ചി അവളെയും പിടിച്ചു അവരുടെ കൂടെ ഇരുത്തി.... താൻ എന്നെ കയറി ഉമ്മ വെയ്ക്കും അല്ലെടോ.... കാണിച്ചു തരാം ഞാൻ.... ഏത് ചുണ്ട് കൊണ്ടാണോ താൻ എന്നെ കിസ് ചെയ്തത് ....അതേ ചുണ്ട് തന്നെ ഇന്ന് നീറി അടപ്പേളവും നോക്കിയ്ക്കോ...താൻ...എന്നു മനസിൽ പറഞ്ഞു യാമിനി ആദവ് കഴിയ്ക്കുന്നതും നോക്കി ഇരുന്നു.... മാലയെ ചാക്കിട്ടു പിടിച്ച.....തന്റെ കറിയിൽ ഞാൻ എരിവ് വാരി ഇട്ടത്.... അടുക്കളയിൽ വെച്ചു ഇട്ടാൽ.....അത് വേറെ ആർക്കെങ്കിലും കിട്ടും....അതാ.....വിളമ്പുന്ന ടൈമിൽ ഇട്ടത്....പൊന്നു മോൻ നോക്കിയ്ക്കോ.....കഴിച്ചു തുടങ്ങുമ്പോൾ അറിയാം തീരുമാനം...എന്നും പറഞ്ഞു യാമിനിയും ആഹാരം കഴിയ്ക്കാൻ തുടങ്ങി..... കുറച്ചു കഴിഞ്ഞിട്ടും യാതൊരു വിധ റെസ്പോണ്ടും ഇല്ല എന്നു കണ്ടതും...

യാമിനി മാലയെ കണ്ണു കാട്ടി.... അവള് ഇട്ടു എന്നു ആക്ഷൻ ഒക്കെ കാണിച്ചു..... അതു കണ്ടു ആദവിനെ നോക്കിയിട്ടും അവിടെ യാതൊരു കുഴപ്പവും ഇല്ലാതെ ആസ്വദിച്ചു ഇരുന്നു കഴിയ്ക്കുന്നുണ്ട്.... കുറച്ചു കഴിഞ്ഞതും വേറെ ഒരാൾ ഇരുന്നു ഞെരി പിരി കൊള്ളുന്നുണ്ട്......കൂടെ ഗ്ലാസ്സിൽ ഇരിയ്ക്കുന്ന വെള്ളവും എടുത്തു വായിൽ കമിഴ്ത്തുന്നുണ്ട്.... ഇവർക്ക് മൂലക്കുരുവിന്റെ വല്ല അസ്കിതയും ഉണ്ടോ....നിലത്തു ഇരുന്നു തുള്ളുന്നു....യാമിനി സംശയ ഭാവത്തിൽ വസുന്ധരയെ നോക്കി മനസിൽ പറഞ്ഞു..... അവനാണെങ്കിൽ...എന്താ സംഗതി എന്നു അറിയാതെ...എല്ലാരേയും ഒന്നു നോക്കി... ആർക്കും ഒരു കുഴപ്പവും ഇല്ലാതെ ആഹാരം കഴിയ്ക്കുന്നുണ്ട്.... സ്വന്തം മോളെ നോക്കുമ്പോ...അവളും ഒരു കുഴപ്പവും ഇല്ലാതെ .. ടി....നിനക്ക് എരിവ് ഒന്നും തോന്നുന്നില്ലേ...... കറിയിൽ.....വസുന്ധര സംശയത്തോടെ വശ്യയോട് ചോദിച്ചു..... No...... നല്ല ടേസ്റ്റ് എന്നും പറഞ്ഞു അവള് ആഹാരം കഴിയ്ക്കാൻ തുടങ്ങി.... ഈശ്വര ഇതിപ്പോ....കഴിയ്ക്കാനും പറ്റില്ല...കഴിയ്ക്കാതെ എഴുന്നേൽക്കാനും പറ്റാത്ത അവസ്ഥ ആണല്ലോ....

എന്നും മനസിൽ വിചാരിച്ചു അവര് മുന്നിൽ ഇരുന്ന ആഹാരം എങ്ങനെ ഒക്കെയോ വാരി വിഴുങ്ങി.....എണീറ്റു മുറിയിലേയ്ക്ക് ഓടി.... യാമിനി മാത്രം അവര് ഓടുന്നത് തെല്ലു സംശയത്തോടെ നോക്കി നിന്നു..... മെല്ലെ അവിടെ നിന്നും എണീയക്കാൻ ഭാവിച്ചതും... ആദവ് അവളുടെ കയ്യിൽ പിടിച്ചു ...അവിടെ തന്നെ ഇരുത്തി....അവള് അവന്റെ കൈ പിടിച്ചു മാറ്റി മാറാൻ നോക്കി എങ്കിലും....എല്ലാരും ഇരിയ്ക്കുന്നത് കൊണ്ട് വലിയ ബലം പിടിച്ചില്ല.... ഡോ...താൻ എന്താ ഈ കാണിയ്ക്കുന്നത്....കൈ വിട്ടെ.....യാമിനി അവന്റെ കൈ വിടാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു.... കൈയൊക്കെ വിടാം.... ആദ്യം നി ഇത് പറ ....അവര്...ഇപോ ഇവിടുന്നു വെപ്രാളം പിടിച്ച പോലെ എടുത്തു ചാടി ഓടിയത് എന്തിനാ.......(ആദവ് ആ.......എനിയ്ക്ക് എങ്ങനെ അറിയാം......(യാമിനി പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടതും....അവൻ അവളുടെ ഇടുപ്പിൽ കയറി പിടിച്ചതും ഒത്തു....

പെട്ടന്നായത് കൊണ്ട് അവളൊന്നു വിക്കി.... മോന് വെള്ളം വേണോ.....സംഗീത ചോദിച്ചതും.... അവള് വേണം വേണ്ട എന്ന ഭാവത്തിൽ തലയാട്ടി..... അവനു വെള്ളം ഒന്നും വേണ്ട ചെറിയമ്മേ...... ഞങ്ങളും കൂടി എഴുന്നേൽക്കാൻ വേണ്ടിയുള്ള വെപ്രാളമാ.....ആദവ് അവളെ കുറച്ചു കൂടി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... യാമിനി ആണെങ്കിൽ കൈ തട്ടി മാറ്റാനും പറ്റാതെ....അവിടെ അങ് ഉറച്ചു.... എന്താ തനിയ്ക്ക് അറിയേണ്ടത്.....യാമിനി അവസാനം ആയുധം വെച്ചു കീഴടങ്ങി..... നി ആഹാരത്തിൽ വല്ലതും ചേർത്താരുന്നോ....(ആദവ് ഏയ്‌....... എന്തോ.......(ആദവ് ഒന്നു കൂടി കടുപ്പിച്ചതും... 😁😁😁 ചെറുതായിട്ടു.....യാമിനി ഇളിയോടെ പറഞ്ഞു... എങ്ങനെ മനസിലായി.... നിയും മാലയും കൂടി വിളമ്പാൻ കയറിയപ്പോ മനസിലായി....അതെല്ലേ ഇല നൈസ് ആയിട്ടു അങ് മാറ്റിയത്.....ആദവ് അതേ ഇളിയോടെ പറഞ്ഞതും... അപ്പൊ എല്ലാം കണ്ടല്ലേ.... ഇനി എന്നെ വിട്ടൂടെ..... യാമിനി നിഷ്‌കു ആയതും.. ആദവ് അവളുടെ ഇടുപ്പിൽ നിന്നും കയ്യെടുത്തു.... പിന്നെ ഇനി ഇതിന്റെ പേരിൽ വേറെ വല്ല വിളച്ചിലും എടുത്താൽ.....

അവിടെ സ്ഥിരം ആയി ചുവന്നു തടിച്ചു അടയാളം കിടക്കും..ആദവ് ഇടുപ്പിലേയ്ക്ക് കണ്ണു കാണിച് പറഞ്ഞതും....യാമിനി മനസിലായി എന്ന ഭാവത്തിൽ നൈസ് ആയിട്ടു തലയാട്ടി...അവിടെ നിന്നും വലിഞ്ഞു..... തെണ്ടി....എത്ര ധൈര്യം ഉണ്ടാവണം..എന്റെ ദേഹത്തു തൊടാൻ.... യാമിനി ആത്മ.... നിന്റെ കൈ മാങ്ങാ പറിയ്ക്കാൻ പോയിരുന്നോ..... യാമിനിയുടെ വേറൊരു ആത്മ. അത്...പിന്നെ... എന്താ എന്തോ അങ്ങേരു അടുത്തു വരുമ്പോൾ...ഉള്ളിൽ നിന്നും ഒരു വിറയൽ ഇങ്ങു വരും.... ഇല്ലാത്ത ധൈര്യം ഉണ്ടാക്കി നിന്നാലും...ഒന്നും നടക്കില്ല.....യാമിനി യുടെ ആദ്യത്തെ ആത്മ.. കഷ്ടം തന്നെ രാമൻ കുട്ടി.... ഒരിടത്തു.....താൻ കാരണം വല്ലതും ആർക്കെങ്കിലും പറ്റുമോ...എന്ന പേടി... മറുവശത്ത് പ്ണെമം...(യാമിനി 2 nd ആത്മ... എനിയ്ക്ക് ഒരു കോപ്പും ഇല്ല..... മര്യാദിയ്ക്ക് ഇറങ്ങി പോടി എന്റെ മനസീന്നു.... എന്റെ ഉള്ളിൽ കയറി ഇരുന്നു ഒരുത്തിയും എനിയ്ക്ക് എതിരെ ഇരുന്നു ഉണ്ടാക്കേണ്ട.....തെണ്ടി...(യാമിനി.1st ആത്മ... എന്താടി നി ഒറ്റയ്ക്ക് നിന്നു പിറുപിറുക്കുന്നത്.....

അതുവഴി വന്ന അധു അവളുടെ ഒറ്റയ്ക്ക് നിന്നുള്ള സംസാരം കണ്ടു ചോദിച്ചു.... ഏയ്‌ ഞാൻ ചുമ്മ.... ഇവിടെ ഇങ്ങനെ.... അല്ലെടാ നിന്റെ മൃദുവിന്റെ ആരും വരുന്നില്ലേ..... വരുമായിരിയ്ക്കും......(അധു അതെന്താ....പിണക്കം ഒന്നും തീർന്നില്ലേ....(യാമിനി എങ്ങനെ തീരും.... പാവം അമ്മാവൻ....ഇപ്പൊ ഒരു പെണ്കുട്ടിയ്ക്ക് വേണ്ടി കഷ്ടപ്പെടുവാ...... നിന്നോട് ഞാൻ പറഞ്ഞില്ലെ.....അമമായിയ്ക്ക്....മൃദുവിനെ ചേട്ടനെ കൊണ്ടും.... മാലയെ എന്നെ കൊണ്ടും കെട്ടിയ്ക്കാൻ ആയിരുന്നു താല്പര്യം.... പക്ഷെ അത് തുടക്കം തന്നെ പൊട്ടി.... ചേട്ടന് മൃദുവിനെയും മാലയെയോ അങ്ങനെ കാണാൻ പറ്റില്ല...അങ്ങനെയാ വശ്യ വന്നത്...ആ സ്ഥാനത്തേയ്ക്ക്.... പിന്നെ ഉള്ള ഞാൻ മൃദുവിനെയും... വലിയ പ്രശ്നം ഇല്ലാതെ പൊയ്ക്കൊണ്ട് ഇരുന്നപ്പോഴാ ആരോമൽ വരുന്നത്....അപ്പൊ തുടങ്ങിയത....വീണ്ടും കുഴപ്പം...ഒരു പെങ്കൊച്ചിനെ കൂടി വേണം എന്ന്....നടക്കോ ആവോ..... ഈ വാശിയൊന്നും സ്വത്തിനു വേണ്ടി ഒന്നും അല്ല.... എല്ലാരും ഒരു വീട്ടിൽ ആകുമ്പോൾ മക്കളെ കാണാലോ...അതാ...പിന്നെ ആരോമൽ വന്നപ്പോ ചെറിയ ഒരു അസൂയ....

അതാ....ഇപ്പൊ വീണ്ടും.....(അധു പാവം....അങ്കിൾ.....യാമിനി വിഷാദ ഭാവത്തിൽ പറഞ്ഞു... ഉം...പാവം.... എന്നും പറഞ്ഞു രണ്ടും പുറത്തേയ്ക്കും നോക്കി വറ്റി നിന്നു...... അല്ലെടി....നി മീശ എടുത്തിട്ടു ആരും ഒന്നും പറഞ്ഞില്ലേ......(അധു വോ...പറഞ്ഞല്ലോ.... ഇപ്പഴ കുറച്ചു വൃത്തി ആയത് .....എന്നു ....യാമിനി നേടുവീർപ്പിട്ടൊണ്ട് പറഞ്ഞതും...അധുവിനു ചിരി പൊട്ടി.... എങ്കിലും..പുറത്തേയ്ക്ക് വിട്ടില്ല.... ഉത്സവദിവസം എത്തിയതും എല്ലാർക്കും വലിയ ഉത്സാഹം തന്നെ ആയിരുന്നു... ഉല്സവത്തിന്റെ അന്ന് രാവിലെ തന്നെ മൃദുവിന്റെ വീട്ടുകാരും വന്നു.....ആദ്യം മൃദുവിന്റെ അമ്മ ഒന്നു എയറു പിടിച്ചു നിന്നു എങ്കിലും കുറച്ചു കഴിഞ്ഞപ്പോ അങ് അയഞ്ഞു.... യാമിനി ആരാണെന്നു ചോദ്യം വന്നതും.....അധുവിന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു... വശ്യയെ ഇടയ്ക്ക് യാമിനി നോക്കി എങ്കിലും അവളുടെ മുഖത്ത് പുച്ഛവും...ദേഷ്യവും മാത്രമേ കണ്ടുള്ളൂ... അതു അവള് മൈൻഡ് ആക്കാൻ പോയില്ല.... അന്ന് വൈകിട്ട് എല്ലാരും കുളിച്ചൊരുങ്ങി.... അമ്പലത്തിലേക്ക് വിട്ടു.... ആളെണ്ണം കൂടുതൽ ആയത് കൊണ്ട് ഭയങ്കര അലപ്പും ബഹളവും ആയിരുന്നു....

യാമിനി അമ്പളത്തിലേയ്ക്ക് പോകുന്ന വഴി മുഴുവൻ കണ്ണോടിച്ചു..... ചുറ്റും നോക്കി അധുവിനോടും മാലയോടും....ബാക്കി കൂട്ടു കിട്ടിയ കുറെ പിള്ളേരോടും ഒക്കെ അലച്ചു മുന്നോട്ടു നടന്നു...... ആദ്യത്തെ അനുഭവം ആയത് കൊണ്ട് അവളും ശെരിയ്ക്ക് എൻജോയ് ചെയ്യുന്നുണ്ടായിരുന്നു... പെട്ടന്നാണ് അവളുടെ കണ്ണുകൾ....ആളുകളുടെ ഇടയിൽ ആയി തന്നെ നോക്കി നിൽക്കുന്ന ചെമ്പൻ മുടിക്കാരനിൽ ഉടക്കിയത്...ഒരു നിമിഷം അവളുടെ ശ്വാസം വിലങ്ങിയ പോലെ അവിടെ നിന്നു.... എന്താടി....നി ഇത് ആരെയാ നോക്കുന്നെ...... യാമിനി ഒരു ഭാഗത്തേയ്ക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടതും അധു അവളുടെ തോളിൽ തട്ടി...ചോദിച്ചു.... എ..... എന്താ......സ്വപ്‍ന ലോകത്തു നിന്നെന്ന പോൾ അവള് വിളി കേട്ടു..... നി..ഇത് ആരുടെ വായിൽ നോക്കി നില്കുവാണെന്നു.....വെറുതെ ചേട്ടന് പണി ഉണ്ടാക്കരുത്...പൊന്നു മോള് വന്നേ...എന്നും പറഞ്ഞു അധു അവളെയും പിടിച്ചു വലിച്ചു മുന്നോട്ടേക്ക് നടന്നു.....

യാമിനി മുന്നോട്ടേക്ക് നടന്നു എങ്കിലും അവളുടെ കണ്ണുകൾ....അവളറിയാതെ തന്നെ ചുറ്റിലും ആരെയോ നോക്കുന്നുണ്ടായിരുന്നു....... കുറച്ചു കഴിഞ്ഞതും അതെല്ലാം വെറും തോന്നൽ ആകും എന്നു കരുതി അവളായിട്ടു തന്നെ അവളുടെ മിഴികളെ മടക്കി... അവളുടെ മിഴികൾ...മടങ്ങിയതും അയാൾ മറവിൽ നിന്നും പുറത്തേയ്ക്ക് വന്നു...അവൾ പോകുന്നത് നോക്കി നിന്നു...അനുസരണ ഇല്ലാതെ മുഖത്തേയ്ക്ക് പാറി വീഴുന്ന മുടിയിഴകളെ വലം കൈ കൊണ്ട് പിറകിലേക്ക് ഒതുക്കി... ""എവിടെ പോയി ഒളിച്ചാലും...... നിന്നെ ഞാൻ കണ്ടെത്തും യാമി.... എത്ര നാൾ നി ഇങ്ങനെ ഓടി ഒളിയ്ക്കും....." അയാൾ..അവള് പോയ വഴിയേ നോക്കി പറഞ്ഞു..........""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story