യാദവം: ഭാഗം 2

yadhavam

എഴുത്തുകാരി: അർച്ചന

കുറച്ചു കഴിഞ്ഞതും....അധർവിന്റെ വീട്ടുകാർ എല്ലാം തിരിച്ചു വീട്ടിൽ എത്തി.... അപ്പോഴാണ് യാമിനിയും ഫ്രഷ് ആയി താഴേയ്ക്ക് വന്നത്.... പെട്ടന്ന് അവരെ കണ്ടതും അവളും....അവളെ കണ്ടതും അവരും ഒന്നു ഞെട്ടി.... ആരാ......(രുഗ്മിണി അമ്മേ അത് എന്റെ ഫ്രണ്ട...യാഷ്.....ഇവിടെ ഒക്കെ കാണണം എന്ന് പറഞ്ഞപ്പോ....കൊണ്ടു വന്നത....കുളത്തിലെ കുളിയും കഴിഞ്ഞു തലയും തുവർത്തി അകത്തേയ്ക്ക് കയറി കൊണ്ട് അധു പറഞ്ഞു.. നിന്റെ ഫ്രണ്ടാണോ....പിന്നെ എന്താ മോൻ മിണ്ടാതെ നിന്നത് .....ഇനി വല്ല...മുത്തശ്ശി യാഷിന്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു... ഏയ്‌....അങ്ങനെ കുഴപ്പം ഒന്നും ഇല്ല...മുത്തശ്ശി..പെട്ടന്ന് കണ്ടപ്പോ നിങ്ങളൊക്കെ എന്തു കരുതും എന്നു കരുതി...മിണ്ടാതെ.....യാമിനി പറഞ്ഞതും... എന്റെ കുട്ടി..........കുഞ്ഞൂസിന്റെ കൂട്ടുകാരൻ....ഞങ്ങൾക്കും അവനെ പോലെ തന്നെ യാണ്...മുത്തശ്ശി ചിരിയോടെ പറഞ്ഞതും... മുത്തശ്ശി............😬😬😬😬(അധു എന്താടാ.......(മുത്തശ്ശി ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട്...എന്നെ അങ്ങനെ വിളിയ്ക്കരുത് എന്നു......

അധു ദേഷ്യത്തിൽ പറഞ്ഞതും... ഓഹ്...പിന്നെ ഒന്നു പോടാ....നിക്കറിൽ മുള്ളി....മൂക്കളയും ഒളിപ്പിച്ചു നടന്ന നി...എന്നാട....വലുത് ആയത്....മുത്തശ്ശി പറയുന്ന കേട്ടതും...യാമിനി പൊട്ടിവന്ന ചിരി കടിച്ചു പിടിച്ചു നിന്നു.... അവള് ചിരിയ്ക്കുന്നത് കൂടി കണ്ടതും അവൻ ചവിട്ടി തുള്ളി അകത്തേയ്ക്ക് പോയി... മോൻ അത് കാര്യം ആക്കണ്ട....ഇടയ്ക്ക് ഉള്ളത..... അല്ല മോന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്...(രുഗ്മിണി അമ്മ അച്ഛൻ......യാമിനി ചിരിയോടെ പറഞ്ഞു ഒറ്റ മോൻ ആണല്ലേ....രുഗ്മിണി ചോദിച്ചതും അവൾ...അതിനുത്തരം ഒരു ചിരിയിൽ ഒതുക്കി... അല്ല.... ആരോമൽ എന്തിയെ....അവനെ കണ്ടില്ലല്ലോ.....യാമിനി ചുറ്റും ഒന്നു നോക്കിക്കൊണ്ട് ചോദിച്ചു... കണ്ണൻ....മാലയുടെ കയ്യിൽ ആണ്... അല്ല മോന് അവനെ എങ്ങനെ അറിയാം.....(രുഗ്മിണി അധു എന്നോട് എല്ലാരെക്കുറിച്ചും പറയുമായിരുന്നു....അങ്ങനെ അറിയാം.....യാമിനി ചിരിയോടെ പറഞ്ഞു... ആഹാ..... മോൻ വന്നിട്ടു വല്ലതും കഴിച്ചാരുന്നോ....(മുത്തശ്ശി വരുന്ന വഴി കഴിച്ചായിരുന്നു...... അങ്ങനെ ഓരോന്ന് സംസാരിച്ചു ഇരിയ്ക്കുന്ന സമയം തന്നെ വീട്ടിലെ ബാക്കി അംഗങ്ങളും മടങ്ങി എത്തി.... എല്ലാരും അവിടെ യാഷിനെ കണ്ടു മനസിലാവത്തെ നോക്കി.... അധർവിന്റെ ഫ്രണ്ട് ആണെന്ന് അറിഞ്ഞതും എല്ലാരും സ്നേഹത്തോടെ തന്നെ പെരുമാറി..... ഒരാൾ ഒഴിച്ചു.....

അധർവിന്റെ അപ്പച്ചി.... അവർക്കെന്തോ യാമിനിയെ കണ്ടപ്പോഴേ പിടിച്ചില്ല..... അല്ല... ചെക്കാ നിന്റെ പേരെന്തുവ പറഞ്ഞേ...യക്ഷിയോ.....അവർ ചോദിച്ചതും.... യക്ഷി അല്ല അപ്പച്ചി...യാഷ്....ആ സമയം അവിടേയ്ക്ക് വന്ന മാധുല പറഞ്ഞു...പിറകെ മൃദുലയും..... യാഷോ..... നമ്മടെ ആളാണോ......(അപ്പച്ചി.... വസുന്ധരെ..................വാസുദേവൻ...അവരുടെ ചോദ്യം കേട്ട് ദേഷ്യത്തിൽ വിളിച്ചു... നമ്മുടെ വീട്ടിൽ വന്നു കയറിയ കൊച്ചിനോട് ഇങ്ങനെ ഒക്കെയാണോ പറയുന്നത്..... ഇവിടെ എന്നു മുതലാ. ജാതിയും മതവും ഒക്കെ നോക്കി ആളെ കയറ്റാൻ തുടങ്ങിയത്..... ചേട്ടൻ ദേഷ്യപ്പെടാൻമാത്രം ഞാൻ ഒന്നും ചോദിച്ചില്ലല്ലോ..... പേരു കേട്ടപ്പോ നമ്മുടെ ആള് അല്ല എന്ന് തോന്നി...ചോദിച്ചു...അവർ പുച്ഛത്തോടെ പറഞ്ഞു... എങ്കി അമ്മായി അധികം ബുദ്ധി മുട്ടണ്ട.... ഞാൻ എന്റെ കൂടെ ഇവനെ കൂട്ടിയത് ജാതിയോ മതമോ നോക്കിയിട്ടൊന്നും അല്ല.... പിന്നെ അപ്പച്ചിയ്ക്ക് അറിഞ്ഞേ പറ്റൂ എന്നുണ്ടെങ്കി....കേട്ടോ...നല്ലൊരു അച്ചയനാ ആള്.... മതിയല്ലോ...അധർവ് യാമിനിയെ ചേർത്തു നിർത്തി പറഞ്ഞതും..... കേട്ടല്ലോ നി....

ഇനി ഈ മോന്റെ നേരെ വല്ല ചോദ്യമോ പറച്ചിലോ ഉണ്ടായാൽ.പെങ്ങള് ആണെന്ന് ഞാൻ അങ് മറക്കും...കേറി പ്പൊടി... വാസുദേവൻ പറഞ്ഞതും...വസുന്ധര അകത്തേയ്ക്ക് കയറി പോയി.... മോൻ ഒന്നും വിചാരിയ്ക്കരുത്......അത് അങ്ങനെ ഒരു ജന്മമാ....എല്ലാ കുടുംബത്തിലും കാണുമല്ലോ ഇങ്ങനെ ചിലത്....വാസുദേവൻ പറഞ്ഞു ഏയ്‌..ഞാൻ അത് കാര്യം ആക്കിയിട്ടില്ല അങ്കിൾ...യാമിനി പറഞ്ഞു... മോൻ ഇവിടെ ഒന്നും ചുറ്റി കറങ്ങി കണ്ടിട്ടില്ലലോ..... കുഞ്ഞു...നി മോനെ ഇവിടെ ഒക്കെ ഒന്നു കാണിച്ചിട്ട് വാ....മുത്തശ്ശി പറഞ്ഞതും...അധു യാമിനിയെയും കൂട്ടി പുറത്തേയ്ക്ക് നടന്നു... എല്ലാരും കൂടി ഉള്ളത് കൊണ്ട് മാധുല കൂടെ ചാടാൻ നിന്നില്ല... അധു യാമിനിയെയും കൊണ്ട് പുറത്തേയ്ക്ക് നടന്നു.... Sorry ടി....... എന്തിനാട നമുക്കിടയിൽ sorry.....(യമിനി. അല്ലെടി അപ്പച്ചി....അവരൊരു നാക്കിന് ലൈസൻസ് ഇല്ലാത്തവരാ...നിനക്ക് ഫീൽ ആയികാണും എന്നു കരുതി ഒന്നു പോടാപ്പാ... ഇതിനേക്കാൾ കൂടുതൽ കേട്ടതാ പിന്നെയാ ഇത്... ചിലർക്ക് ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ട് എന്നു എനിയ്ക്ക് അറിയാം...അത് കൊണ്ട് നി ഇത് വിട്....

വേറെ വല്ലതും ഉണ്ടെങ്കിൽ പറ....(യാമിനി അത് പറഞ്ഞപ്പോഴാ.... നി അവരുടെ മോളെ കണ്ടില്ലല്ലോ....ഒന്നു കാണണം.... അവരെക്കാൾ വിളഞ്ഞ ഒരു സാദനം......നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ... ചേട്ടന്റെ പിറകെ നടക്കുന്ന ഒരു മുതലിനെ പറ്റി.... വശ്യ.........(യാമിനി ആ..അത് തന്നെയാ ആള്.... എങ്ങനെ വശീകരിയ്ക്കാം എന്നു അതിനെ കണ്ടു പഠിയ്ക്കണം...പഠിക്കുന്ന സ്ഥലത്തു തന്നെ 3ഇൽ കൂടുതൽ ആള് ഉണ്ട്... അതിനേക്കാൾ സെറ്റ് up എന്തെന്ന് വെച്ചാൽ...അവള് പ്രേമിയ്ക്കുന്ന ഒരുത്തനും പരസ്പരം അറിയില്ല എന്നാ.... പിന്നെ ആപ്പ ഊപ്പ ചെക്കൻ മാരേ ഒന്നും അവള് നോക്കില്ല.....അത്യാവശ്യം ക്യാഷും ലൂക്കും ആണോ എന്ന് നോക്കും......അങ്ങനെ ആണെങ്കിൽ...ആ ചെക്കനെ അവളങ്ങു വളയ്ക്കും...കുറച്ചു കഴിയുമ്പോൾ അവള് തന്നെ അവനെ അങ് ഒടിയ്ക്കും... ചുരുക്കി പറഞ്ഞാൽ കെട്ടുന്നവൻ..ഒരു ഓടുന്ന പൗൾട്രീ ഫം തലയിൽ എടുത്തു വെച്ച പോലെ ആവും...യാമിനി ചിരിയോടെ പറഞ്ഞതും... ഉം..ആവും ....മിയ്ക്കാവാറും.... ആ പോങ്ങൻ എന്റെ ബ്രോ ആവും....

അതിനുള്ള ചർച്ചിയ്ക്കൽ എല്ലാം നടക്കുന്നുണ്ട് ഇവിടെ....(അധു അതെന്തു പറ്റി....യാമിനി ചിരിയോടെ ചോദിച്ചതും... ആ ...അതൊക്കെ പറ്റി.... ഇപ്പൊ അവൾക്ക്....അവനെ വേണം പോലും.... ചെക്കൻ IPS ഒകെ എടുത്തപ്പോൾ...പെണ്ണിന്റെ മനസ് ഇങ്ങോട്ടു ചാടി...പിന്നെ പാരമ്പര്യ സ്വത്തുക്കൾ...മുക്കാലും....ചേട്ടന് ഉള്ളത് എന്നാ പറഞ്ഞു കേട്ടത്..... കൂട്ടു നിൽക്കാൻ...മോൾക്ക് പറ്റിയ ഒരു അമ്മച്ചിയും... വേണൊങ്കി നിയും ഒന്നു സൂക്ഷിച്ചോ..(അധർവ് ഞാൻ എന്തിനാ......😨😨😨 നിയും കാണാൻ അത്ര മോശം.ഒന്നും അല്ല.... കൂടാതെ പൂത്ത കാശും ഒറ്റ മോനും....അല്ലേ.... നി ഇവിടെ....ചിലപ്പോ അവളുടെ ഉള്ളിൽ നിനക്കും ഒരു ഞറുക്ക് വീഴാൻ സാധ്യത ഉണ്ട്...... പിന്നെ ഈ പൂച്ച കണ്ണു....ഉഫ്‌..പൊളി..... അധു അവളെ മൂപ്പിയ്ക്കാൻ പറഞ്ഞതും.... മോൻ...നേരത്തെ ഇവിടെ ആണോ...കുളിച്ചത് മുൻപിലെ കുളത്തിൽ... ചൂണ്ടി....യാമിനി ഇളിയോടെ ചോദിച്ചതും.... ഓഹ്.......അധർവ് പറഞ്ഞതും യാമിനി അവനെ എടുത്തു കുളത്തിൽ ഇട്ടതും ഒത്തായിരുന്നു... @##%% ....മോനെ ഒന്നു കൂടി തല തണുക്കെ കുളിച്ചിട്ടു ഉള്ളിലേയ്ക്ക് വന്നോ...കേട്ടോ....

എന്നും പറഞ്ഞു...യാമിനി പിറുപിറുത്തു കൊണ്ട് തറവാടിന്റെ ഉള്ളിലേയ്ക്ക് നടന്നു.... പന്നി.....പോണ പോക്ക് കണ്ടില്ലേ...തെണ്ടി...മനുഷ്യനെ നനച്ചു....അവള് പോകുന്നത് നോക്കി....അധു പിറുപിറുത്തു... അങ്ങനെ ഒരു കുളി കൂടി കഴിഞ്ഞാണ്.... അധു അകത്തേയ്ക്ക് കയറിയത്... കയറിയപ്പോ തന്നെ കണ്ടു.....കുഞ്ഞുവാവയെയും കളിപ്പിച്ചു...എല്ലാരോടും കൂടി സംസാരിച്ചു ഇരിയ്ക്കുന്ന യാമിനിയെ.... അധു അവളെ ഒന്നു നോക്കി...ചുണ്ടിനിടയിൽ കൂടി...അവളെ ചീത്ത വിളിച്ചു....അവള് പുച്ഛത്തോടെ നോക്കിയും.... അല്ല.. നി വീണ്ടും കുളിച്ചോ....(വല്യമ്മ.... ഓ.....ചൂടായോണ്ട്.... എന്നും പറഞ്ഞു അവൻ ഒന്നു ഇളിച്ചു കാട്ടി... ഈ ചെക്കന്റെ ഒരു കാര്യം എന്നും പറഞ്ഞു വല്യമ്മ ജോലിയിലേക്ക് തിരിഞ്ഞു.... അല്ല.. മോനെ...മോന്റെ അച്ഛനും അമ്മയും എന്തു ചെയ്യുന്നു......ചെറിയമ്മ യാമിനിയോട് ചോദിച്ചു...അടുത്തു തന്നെ അവരുടെ ചോദ്യം കേട്ട് പൂച്ച ഭാവത്തിൽ അപ്പച്ചിയും ഉണ്ടായിരുന്നു... വല്ല....കൃഷിയും കച്ചവടവും ആവും.....അപ്പച്ചി പൂച്ച ഭാവത്തിൽ പറഞ്ഞതും... നിയൊന്നു മിണ്ടാതെ ഇരുന്നെ.....ചെറിയമ്മ ദേഷ്യപ്പെട്ടു.... അവന്റെ അച്ഛനും അമ്മയ്ക്കും ബിസനസ് ആണ്......അതുകേട്ട് വന്ന അധു പറഞ്ഞു... ഓ....വല്ല...ബുക്കും പേപ്പറും ആവും....

എന്ത് ചെറിയ തട്ടി കൂട്ടു പരിപാടിയ്ക്കും ബിസിനസ് എന്നു തന്നെയാ പറയുന്നത്....അപ്പച്ചി പുച്ഛിച്ചു.... പറഞ്ഞു... അതേ...തട്ടി കൂട്ടു പരിപാടി തന്നെയാ... അപ്പച്ചീടെ മോള്...ദിവസവും....ഹൈ പ്രോഡക്റ്റ് എന്നും പറഞ്ഞു...മുഖത്തും ദേഹത്തും ചില സദനങ്ങൾ വാരി പൂശാറില്ലേ...... അതിൽ പല സദനങ്ങളും ഇവരുടെ കമ്പനിയിലെയ.....അതുകൊണ്ട് അവനെ അങ്ങനെ അങ് താഴ്ത്തണ്ട....നി വാടാ....ഇവർക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചൊറിയും എന്നും പറഞ്ഞു അധു അവളെയും പിടിച്ചു മുറിയിലേയ്ക്ക് നടന്നു.... അപ്പചി കവിളിൽ അടി കിട്ടിയ പ്രദീതിയിലും.... മുറിയിൽ എത്തിയതും...... നി...എന്തിനാട അങ്ങനെ ഒക്കെ പറയാൻ പോയത്... ഇതൊരു മാതിരി....പൊങ്ങച്ചം പറഞ്ഞു നടക്കുന്ന പോലെ.... പിന്നെ ....കുറെ നേരം ആയി വലിയ മൈസ്‌റേട്ട് പോലെ അവരു തുടങ്ങിയിട്ട്...നിയാണെങ്കി ഒന്നും മിണ്ടുന്നും ഇല്ല...പിന്നെ ഞാൻ എന്ത് വേണം..... പിന്നെ നി ആ പെണ്ണുമ്പിള്ളയ്ക്ക് മുന്നിൽ താഴാൻ നിൽക്കണ്ട...നിന്റെ തനി സ്വഭാവം മതി....

ബാക്കി എല്ലാരും നിന്നോട് സ്നേഹത്തോടെ സംസാരിയ്ക്കുന്നുണ്ട്....അത് മതി... ഇല്ലെങ്കി അവര് തലയിൽ കയറും.... ഓഹ്.....ഉത്തരവ് രാജാവേ..... യാമിനി കളിയായി തൊഴുതു കാട്ടിയതും.... അങ്ങനെ ആവട്ടെ കുട്ടി...എന്നും പറഞ്ഞു അവൻ ആശിർ വധിച്ചു കാണിച്ചു.... ഉച്ചയ്ക്ക് എല്ലാരും ഒരുമിച്ചാണ് കഴിയ്ക്കാനായും ഇരുന്നത്..... അധു ആണെങ്കിൽ കഴിയ്ക്കുന്നതിനു ഇടയിലും മൃദുലയെ ഊറ്റുന്നുണ്ട്... എവടെ....അവൾക്ക് ഒരു മൈന്റും ഇല്ല.... അവൻ ആണെങ്കിൽ അവളൊന്നു നോക്കാൻ ഇടയ്ക്കിടെ ചില സൗണ്ടും ഉണ്ടാകുന്നുണ്ട്.... യാമിനി ആണെങ്കിൽ അവന്റെ കാട്ടികൂട്ടൽ നോക്കി ആഹാരം ആസ്വദിച്ചു കഴിച്ചു.... ഇടയ്ക്ക് ഇടയ്ക്ക്....അവള് പോലും അറിയാതെ എന്തൊക്കെയോ സദനങ്ങൾ...അവളുടെ പ്ളേറ്റിലും വീഴുന്നുണ്ട്.....അതിനു ഉത്തര വാധിയെ നോക്കിയപ്പോൾ ഒരുത്തി അവളെ നോക്കി ഒന്നു ഇളിച്ചു കാട്ടി....അതു കണ്ടപ്പോ തന്നെ യാമിനി കുറച്ചു നീങ്ങി അങ് ഇരുന്നു... ടി.......(അധു ..... ടി...പന്നി...അവൻ യാമിനി കേൾക്കാൻ ഭാവത്തിൽ വിളിച്ചു.... എന്തടാ......

(യാമിനി അവളെന്നെ നോക്കുന്ന പോലും ഇല്ലെടാ.. എന്തെങ്കിലും ഒന്നു ചെയ്യ്...(അധു നിന്റെ കാലിനു നീളം ഉണ്ടോ.....യാമിനി ഫുഡ് കഴിച്ചു കൊണ്ട് ചോദിച്ചു.. ഉണ്ട്...... ഓഹ്...പിടി കിട്ടി...കാലിൽ തോണ്ടാൻ ആകും...എന്നും പറഞ്ഞു ആവേശത്തിൽ കാലു നീട്ടാൻ തുടങ്ങിയതും.. ടാ.. കോപ്പേ ചാടി കയറി കുളം അക്കല്ലേ.... ആദ്യം...അവളുടെ കാലു.....മടക്കി വെച്ചേക്കുക ആണോ...അതോ...അല്ലയോ എന്ന് നോക്കണം..എന്നിട്ടു മതി.... നി നൈസ് ആയിട്ടു...ഒരു സ്പൂണ്. എടുത്തു നിലത്തേയ്ക്ക് ഇട്ട് അതേടുക്കുന്ന പോലെ ഒന്നു നോക്കി...ഉറപ്പ് വരുത്തിയിട്ടു പണി തുടങ്ങിയ്ക്കോ....യാമിനി പറഞ്ഞതും...അവൻ ഒന്നും അറിയാത്ത പോലെ സ്പൂണ് എടുത്തു തറയിൽ ഇട്ടു...കാല് എങ്ങനെ എന്നു നോക്കി... മെല്ലെ....അവന്റെ കാലു നീട്ടി അവളുടെ കാലിൽ ഒന്നു തൊട്ടു.... അവളാണെങ്കിൽ പെട്ടന്ന് ഞെട്ടി...മുഗം ഉയർത്തി നോക്കിയതും.... അധു ഒന്നും അറിയാത്തത് പോലെ ഇരുന്നു.... അവള് കഴിയ്ക്കാൻ തുടങ്ങിയതും....അവൻ..വീണ്ടും...അവളുടെ കാലിനു മുകളിൽ കാലു വെച്ചു....

അവന്റെ കാലു അവളുടെ ദേഹത്തു സ്പര്ശിച്ചതും അവളുടെ ദേഹം ആകെ തണുത്തു വിറച്ച പോലെ ആയി..... എല്ലാരും ഇരിയ്ക്കുകയും ചെയ്യുന്നു....അവൾക്കാണെങ്കി ആകെ ഒരു പരവേശവും...... അവളുടെ അമ്മ ആണെങ്കിൽ അവളുടെ ഭാവം കണ്ടു എന്താ എന്നു ചോദിച്ചു എങ്കിലും അവളൊന്നും ഇല്ല എന്നു പറഞ്ഞു.... അവന്റെ കാല് അവളുടെ കാൽ പത്തിയിൽ നിന്നും കുറച്ചു മുകളിലേയ്ക്ക് ചലിച്ചതും അവൾ പെട്ടന്ന് കാലു വലിച്ചു അവനെ ഒന്നു കൂർപ്പിച്ചു നോക്കി..... അവൻ never മൈൻഡ് എന്ന ഭാവത്തിലും.... അവൻ വീണ്ടും....കാലു തപ്പി പിടിച്ചു ..... ആ..കിട്ടി...ഇനി വിടില്ല മോളെ...എന്നും പറഞ്ഞു.... അധു....കാലിൽ വീണ്ടും തടവാൻ തുടങ്ങി.... തടകി തുടങ്ങിയപ്പോഴേ എന്തോ പ്രേശ്നം തോന്നിയിരുന്നു....അവൻ അത് കാര്യം ആക്കിയില്ല.... വാസുദേവൻ ആണെങ്കിൽ കഴിച്ചു കൊണ്ടിരുന്നപ്പോൾ...കാലിൽ എന്തോ അരിയ്ക്കുന്ന പോലെ തോന്നി ആദ്യം കാര്യം ആക്കിയില്ല എങ്കിലും പിന്നീട് വീണ്ടും..... ഇവൾക്ക് ഇതെന്താ ഒന്നും തോന്നത്തെ എന്നും പറഞ്ഞു വീണ്ടും അധു കാലിൽ ഒന്നു കൂടി അമർത്തി തടകി....

No രക്ഷ.... യാമിനി ഇടയ്ക്ക് ഒന്നു തല ഉയർത്തി നോക്കിയപ്പോ....അധു ഭയങ്കര ജോലിയിൽ തന്നെ...പക്ഷെ...അവൾക്ക് ഒരു കുഴപ്പവും ഇല്ല.... പക്ഷെ അവന്റെ അച്ഛൻ ഇരുന്നു ഞെരി പിരികൊള്ളുന്നുണ്ട്...കൂടെ അമ്മയെ കള്ള നോട്ടവും.... എവിടെയോ എന്തോ കുഴപ്പം ഉണ്ടല്ലോ....എന്നും പറഞ്ഞു...അവൾ....just ഒന്നു മേശയ്ക്കു കീഴിലേയ്ക്ക് നോക്കി..... നോക്കുമ്പോൾ അധു അവന്റെ അച്ഛനെ ഇട്ടു ചൊറിയല് തന്നെ.... Best..... എന്നും പറഞ്ഞു....യാമിനി അധുവിനെ ഒന്നു തോണ്ടി.... എന്തായി.....(യാമിനി ഇന്ന് തന്നെ അവള് വളയും... കൊച്ചു കള്ളി ..മിണ്ടതെ ഇരിയ്ക്കുന്നത് കണ്ടോ... ഉം..അവള് മിണ്ടാതെ ഇരിയ്ക്കുന്നത് ശെരി തന്നെ....പക്ഷെ വളയുന്നത് നിന്റെ അച്ഛൻ ആകും....(യാമിനി what.. you മീൻ....?(അധർവ് നി നിന്റെ അച്ഛനെയ ഇത്രയും നേരം ട്യൂണ് ചെയ്തത്..... യാമിനി പറയുന്നത് കേട്ടതും അവൻ അപ്പൊ തന്നെ കാലു വലിച്ചെടുത്തു ഇങ്ങനെ പോയാൽ...നിനക്ക് അധികം താമസിയാതെ....ഒരു കൂട പിറപ്പ് കൂടി വരും....മോനെ... ഒരു ഐഡിയ പറഞ്ഞു കൊടുത്തപ്പോൾ...തലയിൽ പേൻ കടിച്ചു ചൊറിയുന്ന പോലെ മാന്തി കൊണ്ട് ഇരിയ്ക്കുന്നു...തെണ്ടി...യാമിനി പറഞ്ഞതും.....അവൻ ഒന്നു ഇളിച്ചു കാട്ടി.....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story