യാദവം: ഭാഗം 20

yadhavam

എഴുത്തുകാരി: അർച്ചന

ഇടയ്ക്ക് യാമിനി ഒന്നു ഗ്ലൂമി അടിച്ചു എങ്കിലും എല്ലാരും കൂടി ചേർന്നപ്പോൾ ഒന്നു ഉഷാർ ആയി.. അതിനിടയ്ക്ക് വായിനോട്ടവും.... ചില മുതലുകൾ യാമിനിയുടെ പിറകെ ചുറ്റി പറ്റി എങ്കിലും മാലയും മൃദുവും ആദ്യമേ തന്നെ അതുങ്ങളെ ഓടിച്ചു... ടാ ചേട്ട...പോണ പോക്ക് നോക്കിയാൽ....ആണുങ്ങളെക്കാൾ പണി പെണ്ണുങ്ങള് വഴി നിനക്ക് കിട്ടാൽ സാധ്യത ഉണ്ട്..അധു ആദവിനോട് ചേർന്നു നിന്നു പറഞ്ഞതും അവൻ അധുവിനെ ഒന്നു കൂർപ്പിച്ചു നോക്കി.. താൻ നോക്കണ്ട..ഞാൻ ഉള്ളത് പറഞ്ഞതാ..ഹും എന്നും പറഞ്ഞു അധുവും അവരുടെ പിറകേ പോയി... ദൈവമേ ഇങ്ങനെ പോയാൽ പെണ്ണിനി വല്ല ലെസ്ബിയനും ആവോ... മനുഷ്യന്റെ സ്വസ്ഥത കളയാൻ ആയിട്ടു...ഓരോന്നു ഇറങ്ങിക്കോളും..യാമിനിയെയും അവളെ കുറിച്ചു പറഞ്ഞിട്ടു പോയവനെയും ചുറ്റും നിന്നും കറങ്ങുന്ന മുതലുകളെയും ഒന്നു നോക്കിക്കൊണ്ട് ആദവ് പിറുപിറുത്തു..

വൈകുന്നേരത്തെ പരിപാടി എല്ലാം കഴിഞ്ഞിട്ടാണ് പിള്ളേരെല്ലാം വീട് പറ്റിയത്... അപ്പൊ തന്നെ എല്ലാരും പകുതി ചത്തിരുന്നു.. വീട്ടിലെത്തിയതും എല്ലാം നേരെ ഓരോ ഭാഗത്തേയ്ക്ക് ആയി ചെന്നു വീണു.. മനുഷ്യന്റെ നടു ഓടിച്ചു....എല്ലാം കൂടി എന്നും പറഞ്ഞു അധു ഹാളിലെ സോഫയിലേയ്ക്ക് ഒരു വീഴ്ച ആയിരുന്നു... നീ ഇവിടെ ആണോ കിടക്കുന്നെ....(യാമിനി ഓ... ഇനി എന്നെ കൊണ്ട് വയ്യ പടി കയറാൻ..തളർന്നു എന്നും പറഞ്ഞു അവൻ അവിടെ കിടന്നു.. എങ്കി ശെരി എന്നും പറഞ്ഞു യാമിനി ഒരു കോട്ടുവായും ഇട്ടു നേരെ മുകളിലേക്ക് കയറിയതും കറണ്ട് പോയതും ഒത്തായിരുന്നു... നാശം........അതും പോയി.....ഓരോ ഭാഗത്തു നിന്നും ഓരോ ശബ്ദങ്ങൾ ഉയർന്നു.. യാമിനി എങ്ങനെയൊക്കെയോ തപ്പി പിടിച്ചു മുറിയുടെ മുന്നിൽഎത്തിയതും ഒരു നിഴൽ അവളെ കടന്നു പോയതും ഒത്തായിരുന്നു... പെട്ടന്ന് ആയത് കൊണ്ട് യാമിനി ഒന്നു പേടിച്ചു..

ഈ പിള്ളേരെ എന്തു ചെയ്യണം എന്നോ..മനുഷ്യന്റെ ഉയിരു കളയാൻ ആയി.. ഇരുട്ടത്ത് ഇറങ്ങി നടക്കുവാ... പോയി കിടന്നു ഉറങ്ങു പിള്ളേരെ യാമിനി ആരോടെന്നില്ലതെ പറഞ്ഞു മുറിയ്ക്ക് അകത്തേയ്ക്ക് കയറി... കറണ്ട് പോയത് കൊണ്ട് യാമിനി പോയി മുറിയിലെ ജനാല തുറന്നു ഇട്ടു.. ജനാല തുറന്നതും നല്ല തണുത്ത കാറ്റ് മുഖത്തെയ്ക്ക് അടിച്ചു... ഹോ...നല്ല...തണുപ്പ്..... വേറെ എവിടെയോ മഴ പെയ്യുവാന്ന തോന്നുന്നത്.. എന്നും പറഞ്ഞു യാമിനി കുറച്ചു നേരം അവിടെ തന്നെ നിന്നു...തണുപ്പിനെ ഉള്ളിലേയ്ക്ക് ആവാഹിച്ചതും... പിന്നിലാരോ നിൽക്കുന്ന പോലെ തോന്നി.. ഡോ...താൻ എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു കൂട്ടും.... ഇനിയും നേരത്തത്തെ പോലെ കാണിച്ചു കൂട്ടിയാൽ... ആ സമയം എല്ലാരും അവിടെ ഉണ്ടായുരുന്നത് കൊണ്ടാ...ഇനി ഞാൻ അത് ഓർക്കില്ല...മര്യാദിയ്ക്ക് ദൂരോട്ട് നിൽക്ക് യാമിനി അതേ പോലെ നിന്നു കൊണ്ട് പറഞ്ഞു ദേഷ്യത്തിൽ ഓരോന്നു പിറുപിറുത്തു കൊണ്ട് പുറത്തേയ്ക്ക് മിഴികൾ നീട്ടിയതും....കണ്ണു പോയത്..മുറ്റത്ത് ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്ന ആദവിലേയ്ക്കും..

അവനെ അവിടെ കണ്ടതും അവളുടെ ഉയിരോന്നു കാളി...അവളുടെ നെഞ്ചിടിപ്പ് ഉയർന്നു ... പുറകിൽ നിൽക്കുന്ന വ്യക്തി അവളോട് ചേർന്നു വരുന്നത് അറിഞ്ഞതും അവളുടെ ചെന്നിയിൽ നിന്നും വിയർപ്പ് കണികകൾ ഉതിർന്നു ഇറങ്ങി... അവന്റെ ദേഹം തന്റെ ശരീരത്തിലേക്ക് ചേരുന്നതും തന്റെ കൈകളിൽ പിടി മുറുക്കുന്നതും അവൾ അറിയുന്നുണ്ടായിരുന്നു... വി...വിക്റ്റർ.....(യാമിനി അപ്പൊ നി എന്നെ മറന്നിട്ടില്ല... മര്യാദിയ്ക്ക് എന്റെ ദേഹത്തു നിന്നും കയ്യെടുക്കട ...എന്നും പറഞ്ഞു അവൾ അവനെ പിറകോട്ട് തള്ളി മാറ്റി.... ഇപ്പോഴും അതേ സ്വഭാവം തന്നെ....ഒരു മാറ്റവും ഇല്ല.. അവൻ ചിരിയോടെ പറഞ്ഞു.. നിന്നെ പോലെ വിഷം ചീറ്റുന്ന സ്വഭാവം ഒന്നും എന്തയാലും എനിയ്ക്ക് ഇല്ല ...മര്യാദിയ്ക്ക് നി പുറത്തു പൊ... ഇല്ലേൽ ഞാൻ ഇപ്പൊ ആളെ വിളിച്ചു കൂട്ടും യാമിനി അവനു നേരെ കലിപ്പിൽ പറഞ്ഞു...

നി ആളെ വിളിച്ചു കൂട്ടിയാലും ഇല്ലെങ്കിലും ഞാൻ വന്ന കാര്യം പറഞ്ഞിട്ടെ ഞാൻ പോകൂ... നി നാളെ എന്റെ കൂടെ വരണം... നടക്കില്ല....(യാമിനി നി വരും.....എനിയ്ക്ക് അറിയാം.... ഇതുപോലെ വാശി പിടിച്ചാണ് നി ഒരുത്തിയുടെ ജീവൻ കളഞ്ഞത്....വീണ്ടും അത് ആവർത്തിയ്ക്കരുത്... അപ്പൊ പോട്ടെ ഡിയർ...എന്നും പറഞ്ഞു ചെറു ചിരിയോടെ അവൻ ആ മുറിവിട്ടു പുറത്തേയ്ക് പോയി.. അവൻ പോയി എന്നുറപ്പ് ആയതും യാമിനി തളർച്ചയോടെ ബെഡിലേയ്ക്ക് ചെന്നു ഒരു വീഴ്ച്ച ആയിരുന്നു.... വീണ്ടും.. അവനെ കണ്മുന്നിൽ എത്തിച്ചത് എന്തിനാവും ... ഏത് നേരത്ത് ആണോ അവനോട് കൂട്ടുകൂടാൻ തോന്നിയത് ... ഓരോന്നു ഓർത്തു ഇരുന്നതും....കറണ്ട് വന്നതും ഒത്തു..... അപ്പോഴേയ്ക്കും ആദവും അകത്തേയ്ക്ക് വന്നു.. നി ഉറങ്ങിയില്ലേ... അല്ല അവൻ എന്തിയെ......ആദവ് ഫോൺ മേശമേലേയ്ക്ക് വെച്ചു ഫ്രഷ് ആവാനായി ടവൽ എടുത്തു അവളെ നോക്കുമ്പോഴും അവളതെ ഇരുത്ത തന്നെ.. ടി........... ആദവ് ഉറച്ചൊന്നു വിളിച്ചതും.. അവളൊന്നു ഞെട്ടി....അവനെ എന്താ എന്ന ഭാവത്തിൽ നോക്കി... സ്വപ്നവും കണ്ടു ഇരിയ്ക്കാതെ...

ചോദിച്ചതിന് മറുപടി താടി....(ആദവ് എ ..എന്താ ചോദിച്ചത്...(യാമിനി നിന്റെ അച്ഛൻ പെറ്റു... ആദവ് ചുണ്ടിനിടയിൽ പിറുപിറുത്തു... അവൻ വരുന്നില്ലേന്നു....(ആദവ് ഇല്ല...അവൻ ഹാളിൽ കിടന്നു..യാമിനി പറഞ്ഞതും അവൻ ഒന്നു മൂളി.. പെണ്ണ് ഇത് ഏത് ലോകത്ത് ആണോ ആവോ...എന്നും മനസിൽ പറഞ്ഞു അവൻ ഫ്രഷ് ആവാനായി പോയി... യാമിനി നേരെ ബെഡിലേയ്ക്കും....  അവളെ കിട്ടിയോടാ....... ഫോണിൽ ആരോ അവനോട് തിരക്കി.. ഉം.......അവൻ കടുപ്പത്തിൽ ഒന്നു മൂളി... ഗുഡ്.. അപ്പൊ നിനക്ക് അനുസരിയ്ക്കാൻ അറിയാം....(അയാൾ താൻ എന്തിനാ വീണ്ടും എന്നെ ഇതിലേക്ക് വലിച്ചിട്ടത്... ഒഴിഞ്ഞു പോയത് അല്ലെ ഞാൻ.... ആദ്മാർധ സൗഹൃദത്തിന്റെ മേലാ താൻ ഒരാൾ കാരണം ഞാൻ കരി വാരി പൂശിയത്.....വിക്റ്റർ ദേഷ്യം മുഴുവൻ സ്റ്റിയറിങ്ങിൽ തീർത്തു... കിടന്നു തിളയ്ക്കാതെടാ ചെക്കാ... അന്നേ ഞാൻ നിന്നോട് പറഞ്ഞത് അല്ലെ...അവളെ എന്നെ ഏല്പിയ്ക്കാൻ...അപ്പോ അവനു അവന്റെ ചങ്കിനെ ചതിയ്ക്കാൻ പറ്റില്ല പോലും.... പിന്നെ ഞാൻ എന്ത് ചെയ്യാനാ..... പാവം നിന്റെ പെണ്ണ്....

ഡോസ് കൂടിയ മരുന്ന് ആണെന്ന് തോന്നുന്നു... ഒഴുകി ഇറങ്ങുന്ന കണ്ണീരു മാത്രമേ ഉള്ളൂ ജീവൻ ഉണ്ടെന്നു അറിയാൻ.... (അയാൾ @#%%#^@% മോനെ...എന്റെ പെണ്ണിന് വല്ലതും പറ്റിയാൽ...അരിഞ്ഞു തള്ളും ഞാൻ....തനിയ്ക്ക് ശെരിയ്ക്കും അറിയില്ല...എന്നെ ... എന്റെ മമ്മയെ കെട്ടി എന്നൊരു ബന്ധം മാത്രമേ നമ്മൾ തമ്മിൽ ഉള്ളൂ...അത് ഞാൻ അങ് കളയും..(വിക്റ്റർ നി കളഞ്ഞോടാ ചെക്കനെ.... അതിന്റെ കൂടെ നിന്റെ പെണ്ണിനേയും.... എന്നും പറഞ്ഞു അയാൾ ഫോൺ അങ് കാട്ടാക്കി.... ആ..................... എന്നൊരു അലർച്ചയോടെ അവൻ രണ്ടു കയ്യും ഫോണും സ്റ്റിയറിങ്ങിൽ ശക്തത്തിയായി ഇടിച്ചു .. അതിലേക്ക് മുഖം ചേർത്തു... കണ്ണുകൾ ഇറുകെ അടച്ചതും അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി.... എന്തിനാടി നിങ്ങൾ എന്റെ ലൈഫിലേയ്ക്ക് വന്നത്... ഒഴിഞ്ഞു മാറിയത് അല്ലെ ഞാൻ.... അവസാനം പ്രാണൻ ആയും പ്രണയം മായും രണ്ടും അങ് കയറി കൂടി.... എന്തിനു.... ഇപ്പൊ ഞാൻ കിടന്നു ഉരുകുന്നത് ആരെങ്കിലും അറിയുന്നുണ്ടോ.... അവൻ അതേ ഇരുപ്പിൽ വിങ്ങലോടെ പറഞ്ഞു കൊണ്ട് ഫോൺ ഓണാക്കിയതും അതിൽ വാൾപേപ്പർ ആയി തെളിഞ്ഞു വന്ന ചിത്രത്തിലേക്ക് അവന്റെ രണ്ടു തുള്ളി കണ്ണുനീർ ഇറ്റു വീണു............""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story