യാദവം: ഭാഗം 21

yadhavam

എഴുത്തുകാരി: അർച്ചന

പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്നിട്ടും അവൾക്ക് ഒരു സമദാനം ഉണ്ടായില്ല.... എന്തു ചെയ്യണം എന്നു ഒരു പിടിയും ഇല്ലാതെ ടെൻഷൻ അടിച്ചു റൂമിൽ തന്നെ ഇരുന്നു... അവസാനം പോകാൻ തന്നെ തീരുമാനിച്ചു... അധുവിനോടു പറഞ്ഞാൽ പോകാൻ സമ്മതിയ്ക്കില്ല...അതുകൊണ്ട് അവന്റെ അമ്മയോടും മുത്തശ്ശിയോടും പുറത്തു പോകുവാ എന്നു മാത്രം പറഞ്ഞു അധുവിനെ വണ്ടിയും എടുത്തു വിട്ടു... ഇവളിത് എവിടെ പോയികിടക്കുവാ .... ടാ....... ഇവനിത് ചെവിയും കേൾക്കില്ലേ... അധു യാമിനിയെ വിളിച്ചു.... നി ഇത് ആരെയാടാ ഈ കാറി വിളിയ്ക്കുന്നെ... (ആദവ് യാഷിനെ... എത്ര നേരം ആയെന്നു അറിയോ....അവൻ കയ്യിലെ വാച്ചിലും നോക്കി പറഞ്ഞു.... അതിനു അവൻ ഇവിടെ ഇല്ലല്ലോ....(രുഗ്മിണി എവിടെ പോയി.... (ആദവ് ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞ പോയെ...ചിലപ്പോ ഏതെങ്കിലും ഫ്രണ്ടിനെ ആവും..(രുഗ്മിണി എനിക്ക് അറിയാത്ത ഫ്രണ്ടോ... അവനോ... ആരെയാ കാണാൻ പോയത് എന്നെങ്ങാനും പറഞ്ഞോ....(അധു വോ...അതൊന്നും ഞാൻ ചോദിച്ചില്ല...

നി ഇങ്ങനെ ടെൻഷൻ അടിയ്ക്കുന്നത് എന്തിനാ.... കൊച്ചു പോയിട്ടിങ് വരും... നിങ്ങള് പോവാൻ നോക്.. പിന്നെ നിന്റെ വണ്ടിയും കൊണ്ട് പോയിട്ടുണ്ട്. എന്നും പറഞ്ഞു അവർ അകത്തേയ്ക്ക് പോയി.. നിന്നോട് ഒന്നും പറഞ്ഞില്ലേ അവള്....(ആദവ് ഇല്ല... ഇങ്ങു വരട്ടു.... പരട്ട.. ബൈക്കും കൊണ്ടാ പോയെക്കുന്നത്... എന്റെ വണ്ടിയ്ക്ക് കുഴപ്പം ഒന്നും വരാതിരുന്നാൽ മതിയായിരുന്നു...(അധു ആരോടെന്നില്ലതെ പറഞ്ഞു.. നല്ല ഉത്തമൻ ആയ ചങ്ക്...എന്നും പറഞ്ഞു ആദവ് അവന്റെ വഴിയ്ക്കും... ആ സമയം അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു... ആ....പറയ് ചേട്ട... ഞാൻ പറഞ്ഞ കാര്യം എന്തായി... അന്യോഷിച്ചോ.... അയാളുടെ ഇടപാടുകളെ കുറിച്ചൊക്കെ....പിന്നെ ആ സാക്ഷി പറഞ്ഞ പെണ്ണിനെ കുറിച്ചും .... അത് ആരാണെന്നും ഒക്കെ....( ആദവ് ഉവ്വ്.... സർ .. എല്ലാം ഞാൻ അയച്ചിട്ടുണ്ട്..... ഞാൻ ഒന്ന് നോക്കട്ടെ....

എന്നും പറഞ്ഞു ആദവ് ഫോൺ കാട്ടാക്കി whats up ഓപ്പൺ ചെയ്തു നോക്കിയതും.... What......? അതിലെ പെണ്ണിന്റെ ഫോട്ടോ കണ്ടു ആദവ് ഞെട്ടി...  ഉം...പറ എന്താ നിനക്ക് പറയാൻ ഉള്ളത്.... യാമിനി ദേഷ്യം ഒട്ടും കുറയ്ക്കാതെ തന്നെ ചോദിച്ചു... അവര് രണ്ടു പേരും ആളൊഴിഞ്ഞ ഭാഗത്തായി ഇട്ടിരുന്ന അവന്റെ കാറിൽ ആയിരുന്നു... ഇപ്പോഴും നിനക്ക് എന്നോട് ദേഷ്യം ആണോ....യാമി.. (വിക്റ്റർ വിളിച്ച കാര്യം എന്താണെന്നു പറ.... (യാമിനി പറഞ്ഞതും അവൻ ഒരു എൻവലപ്പ് അവൾക്ക് നേരെ എടുത്തു നീട്ടി.... അവൾ സംശയ ഭാവത്തിൽ അവനെ ഒന്നു നോക്കിയതും അവൻ അത് തുറന്നു നോക്കാൻ കണ്ണു കാണിച്ചു... അവൾ വേണം വേണ്ടാതെ അതു തുറന്നു just ഒന്നു വായിച്ചതും അവളുടെ കണ്ണുകളിൽ ഞെട്ടൽ തെളിഞ്ഞതും ഒത്തായിരുന്നു... അവൾ വിശ്വാസം വരാതെ അവനെ നോക്കി. ഇ...ഇത്...(യാമിനി ഇങ്ങോട്ടു ചോദ്യം ഒന്നും വേണ്ട.... ഞാൻ പറയാൻ ഉള്ളത് പറഞ്ഞു... ഇനി എല്ലാം നി വേണം... നോക്കാൻ...എന്നും കലിപ്പിൽ പറഞ്ഞു അവൻ ഒരു പെൻഡ്രൈവും എടുത്തു അവളുടെ കയ്യിൽ കൊടുത്തു...

അവളെ അപ്പോ തന്നെ കാറിൽ നിന്നും പുറത്ത് ഇറക്കി... അവിടെ നിന്നും അവൻ വണ്ടി വേഗത്തിൽ ഓടിച്ചു പോയി.... അവള് അവൻ പോകുന്നതും നോക്കി അവിടെ നിന്നു.... പിന്നെ വീണ്ടും ആ വരികളിലേയ്ക്ക് കണ്ണു നട്ടു... " ജനിഫർ ജീവനോടെ ഉണ്ട്.... എല്ലാം അയാളുടെ പ്ലാൻ ആയിരുന്നു.... എന്റെ രണ്ടാനച്ഛന്റെ... ഞാൻ നിന്നോട് പറഞ്ഞത് അല്ലെ അന്നേ.. അയാൾക്ക് എതിരെ ഒന്നും ചെയ്യരുത് എന്നു.. നി സാക്ഷി പറയാൻ വരും എന്ന് അറിഞ്ഞിട്ടു തന്നെയാ അയാള് എന്നെ വെച്ചു നിന്നെ ഭീഷണി പെടുത്തിയത്... വേറെ വഴി ഇല്ലായിരുന്നേടി. ജെനിയുടെ ജീവനും അയാളുടെ കയ്യിൽ ആയിരുന്നു... നിന്നോടുള്ള വാശിയ്ക്കാ അയാള് അവളെ കൊന്നു എന്നു വരുത്തിയത്... ആ സമയം തന്നെ അങ്ങേരു എന്നെ കള്ള കേസിലും കുടുക്കി. ഞാൻ കുറ്റം ഒന്നും ചെയ്തിട്ടില്ല എന്നു തെളിഞ്ഞതും എന്നെ വെറുതെ വിട്ടു... അന്ന് തന്നെ നിന്നെ വന്നു കണ്ടു ക്ഷമ പറയാം എന്നു കരുത്തിയതാ... പിന്നെ കരുതി.. ഒന്നും വേണ്ട എന്നു...

ആസമയത്താ അയാള് പിന്നെയും മുന്നിൽ. കൊല്ലണം എന്നു കരുത്തിയതാ...അപ്പഴ ജെനിയുടെ കാര്യം അയാൾ പറഞ്ഞത്. ഞാൻ കണ്ടെടി അവളെ. എന്തൊക്കെയോ കുത്തിവച്ചു ഒരു ശവത്തെ പോലെ... ഒന്നും അറിയാതെ... ഇപ്പോഴും നിന്നെയാ അയാള് നോട്ടം ഇടുന്നത് കൂടെ നിന്റെ സ്വത്തു വകകളും.. നി ഒന്നു കരുതി ഇരിയ്ക്കണം.. എനിയ്ക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല.. വണ്ടിയിൽ വെച്ചുപോലും എനിയ്ക്ക് ഒന്നും പറയാൻ കഴിയില്ല. അതാ എല്ലാം ഇങ്ങനെ നിന്നെ ഏൽപ്പിച്ചത്.. സൂക്ഷിയ്ക്കണം. എന്തുചെയ്യാനും മടിയ്ക്കില്ല. എനിയ്ക്ക് ആയിട്ടു ഒന്നും ചെയ്യാൻ കഴിയില്ല." അത്രയും വായിച്ചു യാമിനി കയ്യിൽ ഇരിയ്ക്കുന്ന പെൻഡ്രൈവിലേയ്ക്ക് ഒന്നു നോക്കി.. അത്രയും നാൾ അവനെ തെറ്റിദ്ധരിച്ചത് ഓർത്തു അവളുടെ ഉള്ളം വിങ്ങി.... കുറച്ചു നേരം ഒറ്റയ്ക്ക് ഇരിയ്ക്കണം എന്നു തോന്നിയതും നേരെ പാർക്കിലേയ്ക്ക് വിട്ടു.. വണ്ടി പാർക്കിന്റെ സൈഡിൽ ആയി ഒതുക്കി നിർത്തി അവിടെ ഒഴിഞ്ഞു കിടന്ന സിമന്റ് ബെഞ്ചിൽ സ്ഥാനം പിടിച്ചു.. ഓർമകൾ കഴിഞ്ഞ കാലങ്ങളിലേയ്ക്ക് പായിച്ചു...

താനും അധുവും ഉള്ള കൂട്ടു കെട്ടിലേയ്ക്ക് ആദ്യമായി ഇടിച്ചു കയറി വന്ന ഒരാൾ ആയിരുന്നു ആയിരുന്നു...ജെനി എന്ന ജനിഫർ.. സ്വന്തം എന്നു പറയാൻ അവളുടെ ഉപ്പച്ചി മാത്രം . അവളുടെ അമ്മയും അപ്പയും രണ്ടു cast ആയത് കൊണ്ട് രണ്ടു വീട്ടുകാരും അവരെ ഇറക്കി വിട്ടു.. പ്രസവത്തോടെ അവളുടെ അമ്മയും മരിച്ചു. പിന്നെ അങ്ങോട്ടു അവളുടെ ഉപ്പ ആയിരുന്നു എല്ലാം. പിന്നെ ഉപ്പ പോലീസിൽ ആയിരുന്നു എന്ന ഗുണം കൊണ്ട് എല്ലാത്തിലും ചെന്നു അവള് തല ഇടും... 3 ഉം... 3 ജീവിത രീതിയിൽ നിന്നും വന്നവർ... തനി വായാടി.... ഞങ്ങൾക്ക് മാത്രമേ അല്പം നോസ്സു ഉള്ളു എന്നു ചിന്തിച്ചു ജീവിച്ച സമയത്തു അതുപോലെ വട്ടുള്ള ഒരുത്തിയെ കൂടി കിട്ടിയ സമയം... ഇങ്ങോട്ടു ആരെങ്കിലും ചൊറിഞ്ഞാൽ അങ്ങോട്ടു കയറി മാന്തുന്ന ടൈപ്പ്.. കോളേജ് ലൈഫ് അടിച്ചു പൊളിച്ചു ജീവിയ്ക്കാൻതന്നെ തീരുമാനിച്ചു. എങ്കിലും അവൾക്ക് കട്ട സപ്പോർട്ട് ആയി തന്നെ നിന്നു. അങ്ങനെ ലൈഫ് പോകുന്ന സമയത്ത് ആണ് വിക്റ്റർ ഇടയിലേക്ക് വരുന്നത് .

ആദ്യ കാഴ്ച തന്നെ അടിയിൽ ആയിരുന്നു. അവളെ തിരക്കി ഇറങ്ങിയ സമയത്താണ് വണ്ടിയിൽ വന്നിറങ്ങിയ ഒരുത്തൻ അവളുടെ കരണം അടിച്ചു പുകയ്ക്കുന്ന കണ്ടേ.. ചങ്കിനെ അടിയ്ക്കുന്നത് കണ്ടു ഞങ്ങള് രണ്ടും കൂടി അങ്ങേർക്കിട്ടു ഒന്നു കൊടുത്തു... അപ്പോ തന്നെ ബേഷ് ആയിട്ടു തിരിച്ചും കിട്ടി.. എന്നിട്ടൊരു ഡയലോഗും "കൂട്ടുകാരിയ്ക്ക് പ്രേമിയ്ക്കാൻ മുട്ടി നിൽക്കുവാണെങ്കിൽ വേറെ വല്ലവരെയും ഒപ്പിച്ചു കൊടുക്കാൻ" അതുകേട്ട് ഞങ്ങള് ആണോ എന്ന ഭാവത്തിൽ അവളെ ഒന്നു നോക്കിയതും അവള് കവിളും തടവി അവൾക്ക് ഇല്ലാത്ത എസ്പ്രെഷനും ഇട്ടു നിൽക്കുന്നു... നാണം.. ത്... ഭൂ... വെറുതെ തല്ലു കൊണ്ടത് മിച്ചം... ദേ ഇനിയും എന്നെ ഭ്രാന്ത് പിടിപ്പിയ്ക്കാൻ ആണ് ഇവളുടെ ഉദ്ദേശം..എങ്കി നേരെ ചൊവ്വേ നടന്നു ജീവിയ്ക്കാം എന്നു ഇവള് കരുതണ്ട.. നാശം ഓരോന്നിനെ എനിയ്ക്ക് വേണ്ടി പടച്ചു വിട്ടിട്ടുണ്ട്. എന്നും പറഞ്ഞു അന്നു അങ്ങേരു അവിടം വിട്ടു പോയി... ആളൊഴിഞ്ഞ സ്ഥലം ആയത് കൊണ്ട് അടി കിട്ടിയത് ആരും കണ്ടില്ല. അവളെ അവിടെ പിടിച്ചു മാറ്റി നയത്തിൽ രണ്ടു മുതുകിനിട്ടു കൊടുത്തതും അവള് തത്ത പറയുന്ന പോലെ എല്ലാം പറഞ്ഞു..

കൊല്ലം 3 ആയി മുതൽ ഈ പരിപാടി തുടങ്ങിയിട്ട്.. എന്നിട്ടു ഞങ്ങളോട് ഒരു വാക്ക് നാറി പറഞ്ഞില്ല. അതിന്റെ ബസമം ഉണ്ടായിരുന്നു എങ്കിലും അവസാനം ചങ്കിന് വേണ്ടി പണി എടുക്കാൻ തന്നെ തീരുമാനിച്ചു.. അടിച്ചിട്ടവനെ ഇടിച്ചു കയറി ബന്ധം പണിയാൻ ഞങ്ങളും 3 ഉം 3ഉം കല്പിച്ചു അങ് കൂടി... അശ്രാന്ത പരിശ്രമതിനിന് ഒടുവിൽ അങ്ങേരു ആയുധം വെച്ചു കീഴടങ്ങി... പിന്നെ ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു.. അങ്ങനെ പോയിക്കൊണ്ടിരിയ്ക്കുന്നതിന്റെ ഇടയ്ക്കാണ് കോളേജിൽ ഡ്രഗ് യൂസ് ചെയ്തതിന്റെ പേരിൽ രണ്ടു മൂന്നെണ്ണത്തിനെ പൊക്കുന്നതും അവരെ സസ്‌പെന്റ് ചെയ്യുന്നതും . അതിന്റെ പേരിൽ കുറെ പ്രശ്‌നം ഒക്കെ ഉണ്ടായി എങ്കിലും മാനേജ്.മെന്റ് ഇടപെട്ടു അത് solv ആക്കി.. അങ്ങനെ ഒരു ദിവസം കോളേജിലെ ഒരു ചെക്കനെ ആരൊക്കെയോ ചേർന്നു തല്ലി റോഡിൽ കൊണ്ടിടുന്നത് വ്യക്തമായി താൻ കണ്ടു..

ആരുടെയോ ഭാഗ്യത്തിനാ അന്ന് അവൻ ചത്തു പോകാഞ്ഞത്... ഇക്കാര്യം ജെനിയുടെ അച്ഛൻ വഴി അന്യോഷിച്ചപ്പോഴാ അറിഞ്ഞത്.. അന്ന് പുറത്താക്കിയവൻ മാർക്ക് സാദനം supply ചെയ്ത ടീംസ് ചെയ്ത പണിയാ.. അവൻ കോളേജിൽ കൊടുത്ത കമ്പ്ലെയിന്റ കുറച്ചു പ്രശ്നം ആയി.. അതിനു കൊടുത്ത പണിയാ.. പിന്നെയും അത് തുടർന്നപ്പോ... പ്രശ്നം ആക്കാൻ തന്നെ തീരുമാനിച്ചു.. അധുവും ജനിയും കൂടെ തന്നെ നിന്നു.. വിക്റ്ററിറ് മാത്രം ആയിരുന്നു എതിർപ്പ്... ഒരുവിധത്തിലും അവൻ ഈ കേസിന്റെ പിറകെ പോകാൻ സമ്മദിച്ചില്ല. താൻ ആണ് ഏറ്റവും കൂടുതൽ അവന്റെ എതിർപ്പിനെ അവഗണിച്ചത്.. എല്ലാം അവളുടെ അച്ഛൻ വഴി തന്നെ കണ്ടു പിടിച്ചു.. എല്ലാ തെളിവും ഉൾപ്പെടെ.. കോളേജിൽ ഡ്രഗ് supply ചെയ്യുന്ന വീഡിയോ സഹിതം കേസ് കൊടുത്തു... അവിടം മുതലാ വിക്റ്ററിന്റെ സ്വഭാവത്തിലും മാറ്റം കണ്ടു തുടങ്ങിയത്..

ആദ്യം പറഞ്ഞാൽ കേൾക്കാതെ ഇരുന്നതിന്റെ പുറത്തു ആയിരിയ്ക്കും എന്ന കരുതിയത്... അവസാനം താൻ ഈ കേസിൽ നിന്നും പിന്മാറാൻ വേണ്ടി ജനിയുടെ യും അധുവിന്റെയും ജീവനാ അവൻ മുന്നിലേയ്ക്ക് വെച്ചത്. ഇക്കാര്യം അവരോട് പറഞ്ഞതും ഏറ്റവും കൂടുതൽ പ്രശ്നം ആയത് ജനിയ്ക്ക് തന്നെ ആയിരുന്നു. അവള് കാര്യം അവനോട് ചോദിച്ചപ്പോ എങ്ങും തൊടാതെ ഉള്ള മറുപടി ആയിരുന്നു ഉത്തരം. അവന്റെ ഒഴിഞ്ഞു മാറ്റം കണ്ടതും അന്ന് അവള് പൊട്ടിത്തെറിച്ചു അവന്റെ മുഖത്തു നോക്കി ചോദിച്ചു.. " ഈ പ്രശ്നം ഞങ്ങള് ഒഴിയാൻ എത്രയാ കിട്ടിയത് എന്നു.." "5 കോടി .. കൂട്ടത്തിൽ ദേ അവളും " അവന്റെ ഭാവ മാറ്റം ഒന്നും ഇല്ലാതെ ഉള്ള പറച്ചില് കേട്ടതും അത്രയും നേരം ഉണ്ടായിരുന്ന വിശ്വാസം കൂടി അവളിൽ നിന്നും പോയി....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story