യാദവം: ഭാഗം 22

yadhavam

എഴുത്തുകാരി: അർച്ചന

അവന്റെ ഭാവ മാറ്റം ഒന്നും ഇല്ലാതെ ഉള്ള പറച്ചില് കേട്ടതും അത്രയും നേരം ഉണ്ടായിരുന്ന വിശ്വാസം കൂടി അവളിൽ നിന്നും പോയി... ദേ മര്യാദിയ്ക്ക് പറയുവാ 3നോടും ഈ കേസിൽ തൂങ്ങാതെ വിട്ടു മാറിക്കോളാൻ.. വിക്റ്റർ ഒരു ഭീഷണിയോടെ പറഞ്ഞതും ... ആദ്യം ആയി ജനിയുടെ കൈ അവന്റെ മുഖത്തു പതിഞ്ഞു... അത്രയും വെറുപ്പോടെ .. ടി... നി എന്നെ എന്നും പറഞ്ഞു അവൻ മുന്നോട്ടു ആഞ്ഞതും അധു ഇടയ്ക്ക് കയറിയിരുന്നു... അവന്റെ മനസിലും അത്രയും നേരം അവനെ പറ്റി ഉണ്ടായിരുന്ന ഇഷ്ടം എല്ലാം വെറുപ്പിലേയ്ക്ക് മാറിയിരുന്നു. ദേ.. ഇനി താൻ ഞങ്ങളുടെ മുന്നിൽ വന്നാൽ... ഞങ്ങള് ഈ കേസും ആയി മുന്നോട്ടു പോകുക തന്നെ ചെയ്യും.. ദേ ഇവള് സാക്ഷിയും പറയും യാമിനിയെ ചൂണ്ടി അധു പറഞ്ഞു.. എങ്കിൽ നിങ്ങളിൽ ഒരാൾ ഈ ഭൂമിയിൽ തന്നെ കാണില്ല.. നിങ്ങൾക്ക് അവസാനം ആയി ഒരു അവസരം കൂടി ഞാൻ തരുവ..(വിക്റ്റർ ഇല്ല... ഇനി താൻ ഞങ്ങളെ കൊന്നാലും ശെരി.. ഞങ്ങള് ഇതിന്റെ പിന്നാലെ ഏത് അറ്റം വരെയും പോകും.. ഇപ്പൊ ഇത് എന്റെ കൂടി വാശി ആണെന്ന് തന്നെ കൂട്ടിയ്ക്കോ..

ഒരിയ്ക്കലും തന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒന്നു ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ചെ കാശും വാങ്ങി കൂടെ നിന്നു തന്നെ ഒറ്റുന്നു.. (ജനി ടി പെണ്ണേ കാശിനെക്കാൾ വലുത് ലോകത്തു ഒന്നും ഇല്ല.. ഞാൻ നിങ്ങളുടെ കൂടെ കൂടിയത് തന്നെ ദേ ഇവളെ കണ്ടിട്ട് അല്ലെ... അല്ലാതെ കൊല്ലം കുറെ ആയി കൂടെ നടന്നിട്ടും നിനക്ക് വളയാത്തവൻ പെട്ടന്ന് ഒരുനാൾ ഇവര് കൂടി ചേർന്നു നിന്റെ കൂടെ ചേർത്തു വെച്ചപ്പോഴെ കരുതികൂടായിരുന്നോ... എനിയ്ക്ക് പണം തന്നെയാണ് ആവശ്യം അതിനു വേണ്ടി എന്തു നെറികെട്ട കളിയും ഞാൻ കളിയ്ക്കും... എന്തയാലും ഇവളെ ഞാൻ ഒഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി നിനക്ക അവിടേയ്ക്ക് ചാൻസ്.. അദികം വൈകാതെ തന്നെ ഞാൻ നിന്നെ നേടും... വഷളൻ ചിരിയോടെ അവൻ പറഞ്ഞതും അധുവിന്റെ കൈ അവന്റെ മുഖത്തു പതിഞ്ഞു... അന്ന് വല്ലാത്ത ചിരിയോടെ കവിളും തടവി അവിടെ നിന്നു പോയതാണ്... ഇടക്കിടെ ഭീഷണി മാത്രം... അന്നത്തെ ആ പ്രേശ്നത്തിനു ശേഷം ജനിയ്ക്ക് ആയിരുന്നു കൂടുതൽ വാശി. പ്രണയിച്ചു ചതിച്ചവനോടുള്ള വാശി. കൂടെ നിന്നു കുഴി വെട്ടിയവനോടുള്ള വാശി. അധുവിനും അവന്റെ പേരു കേൾക്കുന്നത് പോലും പിന്നെ കലിയായി. ആ കേസ് കുറച്ചു പ്രശ്നം ആയി.

കോടതിയിൽ കേസ് എത്തിയപ്പോൾ എല്ലാ തെളിവും അയാൾക്ക് എതിരായിരുന്നു. സാക്ഷി പറഞ്ഞത് താനും... അന്ന് അവിടെ വിക്റ്ററും ഉണ്ടായിരുന്നു വിസ്താരം കേൾക്കാൻ.. ഡ്രഗ്സ് എല്ലാ ഭാഗത്തേയ്ക്കും എത്തിയ്ക്കുന്നതിന്റെ പ്രദാനി. ആരും അയാൾക്ക് എതിരെ ഒന്നും തിരിയാത്തത് കൊണ്ട് മാത്രം ഇത്രയും നാൾ അയാൾ പിടിച്ചു നിന്നു.. അന്നു അയാൾക്ക് തക്കതായ ശിക്ഷയും കിട്ടിയിരുന്നു. അന്ന് കോടതിയിൽ നിന്നും ചിരിച്ച മുഖത്തോടെ ഇറങ്ങി പോകുന്ന അയാളെ ഇന്നും ഓർമ ഉണ്ട്... അന്നതോടെ എല്ലാം തീർന്നു എന്നാ ഞങ്ങൾ കരുതിയത്... ആ സമദാനത്തിൽ ആണ് പിരിഞ്ഞതും എന്നാൽ പിറ്റേന്ന് ഞങ്ങളെ തേടി എത്തിയ വാർത്ത ജെനിയുടെ മരണം ആയിരുന്നു... അന്ന് അങ്ങനെ ഒക്കെ വിക്റ്റർ പറഞ്ഞപ്പോ ഞങ്ങളും കരുതിയില്ല... ഇത്രയും ഒക്കെ അയാൾ പണത്തിനു വേണ്ടി ചെയ്തു കൂട്ടും എന്നു... കുറച്ചു നാൾ പ്രണയിച്ചു നടന്നത് അല്ലെ എന്നൊക്കെ ചിന്തിച്ചപ്പോ ഉള്ളിൽ എവിടെ എങ്കിലും കുറച്ചു സ്നേഹം കാണും എന്നു കരുതി. അവളുടെ മരണം ഞങ്ങളെയും ആകെ തളർത്തി...

ഏറ്റവും കൂടുതൽ അവളുടെ അച്ഛനെയാണ് അവളുടെ മരണം തളർത്തിയത്.. ആകെ തകർന്നു പോയി ആ മനുഷ്യൻ . അവളുടെ കേസിനെ കുറിച്ചു അന്യോഷിച്ചപ്പോൾ വെറും ആക്‌സിഡന്റിൽ ഒതുങ്ങി എല്ലാം.. കോളേജ് വിദ്യാർത്തി വണ്ടി ഇടിച്ചു മരിച്ചു.. തീർന്നു... എല്ലാം.. അന്ന് കോടതിയിൽ വെച്ചു കണ്ടതിനു ശേഷം വികറ്ററിനെ ഞങ്ങൾ പിന്നെ കണ്ടതെ ഇല്ല... അതിന് ശേഷം കഴിഞ്ഞ ദിവസം ആണ്... അവനെ കാണുന്നത്... ഇപ്പൊ പറയുന്നു ആക്‌സിഡന്റിൽ മരിച്ചത് ജനി അല്ല അവള് ജീവനോടെ ഉണ്ട് എന്ന്.. പക്ഷെ അന്ന് ആ ബോഡിയിൽ നിന്നും കിട്ടിയത് എല്ലാം അവളുടെ ആയിരുന്നു.. അവളുടെ അച്ഛൻ തന്നെയാ ബോഡി തിരിച്ചറിഞ്ഞത്. പിന്നെ എങ്ങനെ.. അവൻ മനപ്പൂർവ്വം എല്ലാം ചെയ്തു കൂട്ടിയത് ആയിരുന്നു എങ്കിൽ അവനു എല്ലാം തുറന്നു പറഞ്ഞാൽ പോരായിരുന്നോ... ഞങ്ങളോട്... എന്തെങ്കിലും ഒരു വഴി കണ്ടെത്തിലായിരുന്നോ.. ഇതിപ്പോ.. ഞങ്ങളിൽ നിന്നും അകന്നു .. ഞങ്ങളുടെ വെറുപ്പ് സമ്പാദിച്ചു... ഇന്ന് അവൻ തന്നെ എല്ലാം ഏറ്റു പറഞ്ഞു... അധുവിനോട് ഞാൻ എന്ത് പറയും..

ഇങ്ങനെ ഒരു പ്രേശ്നത്തിൽ കുടുങ്ങിയത് ആരെയും ഞങ്ങൾ അറിയിച്ചിട്ടില്ല.. ഇതിപ്പോ... അവന്റെ പേരു കേൾക്കുന്നത് പോലും ഇഷ്ടം ഇല്ലാത്ത ഒരുത്തനോട് ഞാൻ അവനെ കണ്ടു എന്നു കൂടി അറിഞ്ഞാൽ... ഉം.... സമയോചിതം പോലെ അറിയിക്കാം. ജനി ജീവനോടെ ഉള്ള സാഹചര്യത്തിൽ ആരെയും അറിയിക്കാതെ കൊണ്ടു പോകുന്നതും പ്രശ്നം ആണ്.. പാവം ഒരുപാട് അനുഭവിച്ചു കാണും. ഇതൊന്നും അറിയാതെ ഞങ്ങൾ... ഇവിടെ... ഓരോന്നു ഓർത്തു ഇരുന്നപ്പോഴാണ് മുഗത്തേയ്ക്ക് ആരോ വെട്ടം അടിയ്ക്കുന്ന പോലെ തോന്നിയത്... നോക്കുമ്പോൾ അവിടുത്തെ സെക്യൂരിറ്റി യാണ്... അപ്പോഴാണ് യാമിനി സമയം നോക്കുന്നത്.. നേരം ഇത്രയും ആയോ.. ഫോൺ എടുത്തു നോക്കുമ്പോൾ അതു ചത്തു... ഇന്ന് കേക്കും അവൻറെന്നു ... അവന്റെ വണ്ടി.. മുമ്പ് ഒരിയ്ക്കൽ എടുത്തോണ്ട് പോയി 3 പീസ് ആയ ബാക്കി കിട്ടിയത്.. പോണില്ലേ....(സെക്യൂരിറ്റി ദേ ഇറങ്ങി ചേട്ട... എന്നും പറഞ്ഞു യാമിനി അപ്പൊ തന്നെ അവിടം വിട്ടു... _______ ഇവളിത് എവിടെ പോയി കിടക്കുവാ.... ഫോൺ വിളിച്ചിട്ട് ആണെങ്കിൽ സ്വിച് ഓഫും...

അധു ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഇടയ്ക്കിടെ വാതിലിനു പുറത്തേയ്ക്കും നോക്കിക്കൊണ്ട് പറഞ്ഞു.. നി ഇത് എന്താടാ... ഇങ്ങനെ വെപ്രാള പെട്ടു നടക്കുന്നത്... അവൻ ഇങ്ങു വരും...(ഏതോ ഒരു അമ്മായി അവൻ വരും... എന്റെ വണ്ടി.. (അധു നിന്റെ.... കു... ഞാൻ വല്ലതും പറഞ്ഞാൽ കൂടിപ്പോകും .. അവനു മാത്രം അല്ലെ ഉള്ളൂ ഒരു വണ്ടി.. (രുഗ്മിണി ഒരിയ്ക്കെ ഇതുപോലെ എടുത്തോണ്ട് പോയതാ... എന്റെ വണ്ടി.. പിന്നെ പോസ്റ്റ് മോർട്ടം ചെയ്യാൻ പോലും ബാക്കി കിട്ടിയില്ല... പീസ് ആയി... എന്താ അതിൽ ചെയ്തത് എന്നു ചോദിച്ചാൽ അവൾക്കും അറിയില്ല...(അധു അവളോ....(വസുന്ധര സോർറി അവൻ... എന്നിട്ടു അവനെന്തെങ്കിലും പറ്റിയോ... (എല്ലാരും ഞെട്ടലോടെ ചോദിച്ചു.. വോ ... എന്ന പറ്റാനാ . ചെറുതായിട്ടു കൈയൊന്നു പോറി. അവന്റെ .. എന്റെ വണ്ടിയാ നാശം ആയത് അവസാനം പുതിയ ഒരെണ്ണം വാങ്ങി തന്നു അവള്...അതേ പോലത്തെ... അതാ ഇപ്പോ കയ്യിൽ ഇരിയ്ക്കുന്നെ..(അധു അല്ല അത്രയും കാശൊള്ള ചെക്കൻ ആയിട്ടു.. അവനു സ്വന്തം ആയിട്ടു ഒന്നു വാങ്ങിക്കൂടെ... ഇനി പണചാക്ക് എന്നൊക്കെ തള്ളി യത് ആവോ...

വസുന്ധര കളിയായി പറഞ്ഞതും.. അയ്യോ ആന്റി ആന്റിയ്ക് അതിന്റെ കെമിസ്ട്രി അറിയാത്തത് കൊണ്ടാ... സ്വന്തം ചങ്കിന് ഒരു വണ്ടി ഉണ്ടെങ്കിൽ അത് ഉരുട്ടി ഇട്ടു അവനെ ഉപദ്രവിയ്ക്കുന്ന ഒരു സുഖം വേറെ ഒന്നിലും കിട്ടില്ല... അല്ലെടാ കൂട്ടത്തിൽ ഒരു വിരുതൻ പറഞ്ഞതും.. എന്നിട്ടു വേണം വീട്ടുകാരെല്ലാം കൂടി ചോദിയ്ക്കാൻ വരാൻ... അവന്റെ അമ്മ പറഞ്ഞു... നി ഒന്നു കൂടി അവനെ ഒന്നു വിളിച്ചു നോക്ക്...(വാസുദേവൻ.. വിളിച്ചു സ്വിച് ഓഫ് എന്ന പറയുന്നത്...(അധു അല്ല ആദി എന്തിയെ...( ചെറിയച്ചൻ അവൻ എന്തോ ഫോണ് വന്നു പോയതാ.... പിന്നെ നോക്കുമ്പോൾ ലാപ്പും എടുത്തു വെച്ചു അതിലും നോക്കി ഇരിപ്പുണ്ട്.. (സംഗീത അപ്പോഴേയ്ക്കും പുറത്തൊരു വണ്ടിയുടെ ശബ്ദം കേട്ടു... ഹോ..സമദാനം എന്റെ വണ്ടിയ്ക്ക് കമ്പ്ലെയിന്റ് ഒന്നും പറ്റിയില്ല.. അധു നെഞ്ചിൽ കൈ വെച്ചു പറഞ്ഞതും എല്ലാരും അവനെ ഒന്നു കൂർപ്പിച്ചു നോക്കി...

യാമിനി അകത്തേയ്ക്ക് വരുമ്പോൾ തന്നെ കണ്ടു ഹാളിൽ കൂടി ഇരിയ്ക്കുന്ന എല്ലാരെയും .. നി ഇത് എവിടെ പോയതാ... (അധു അത് ..... അത് ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ..(യാമിനി ഞാൻ അറിയാത്ത ആളോ... അതാര...അധു സംശയത്തോടെ ചോദിച്ചു. അത്.. നിനക്ക് അറിയാൻ വഴി ഇല്ല....(യാമിനി നി അങ്ങോട്ടു മാറ് ചെക്കാ... അത് ഒന്നും കഴിയ്ക്കാതെയാ നിക്കുന്നത്...അതിന്റെ കൂടെ അവന്റെ ഒരു ചോദ്യം ചെയ്യൽ... മോൻ പോയി ഫ്രഷ് ആയി വാ... വല്ലതും കഴിയ്ക്കാം...എന്നും പറഞ്ഞു മാലയുടെ അമ്മ അവനെ തള്ളി റൂമിലേയ്ക്ക് വിട്ടു... അവള് അവനു മുഖം കൊടുക്കാതെ റൂമിലേയ്ക്ക് വിട്ടു.....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story