യാദവം: ഭാഗം 23

yadhavam

എഴുത്തുകാരി: അർച്ചന

യാമിനി മുറിയിലേയ്ക്ക് കയറി ചെല്ലുമ്പോൾ ആദവ് മുറിയിൽ തന്നെ ഉണ്ടായിരുന്നു.. അവള് അവനെ ഒന്നു നോക്കി ഫ്രഷ് ആവാൻ ഡ്രെസ്സും എടുത്തു ഫ്രഷ് ആവാൻ കയറി... ഫ്രഷ് ആയി ഇറങ്ങിയിട്ടും അതേ ഇരുത്ത തന്നെ... ഇങ്ങേരു അവിടെ ഇരുന്നു ചത്തോ... ആ... എന്നും മനസിൽ പറഞ്ഞു യാമിനി പുറത്തേയ്ക്ക് ഇറങ്ങി. ഒന്നും കഴിയ്ക്കാതെ ഇരുന്നത് കൊണ്ട് രുഗ്മിണി നിർബന്ധിച്ചു തന്നെ ആഹാരം വിളമ്പി... ആഹാരം എല്ലാം കഴിച്ചു കഴിഞ്ഞതും യാമിനി എല്ലാരിൽ നിന്നും മാറി പുറത്തേയ്ക്ക് ഇറങ്ങി.. മനസ് കുറച്ചു ശാന്തം ആവാൻ അതാണ് നല്ലത് എന്ന് തോന്നി.. കുറച്ചു കഴിഞ്ഞതും പിറകിൽ ആരോ ഉള്ള പോലെ തോന്നിയതും യാമിനി തിരിഞ്ഞു നോക്കിയതും കണ്ടു.. കൈ മാറിൽ പിണച്ചു കെട്ടി ഗൗരവത്തോടെ നിൽക്കുന്ന മുതലിനെ. എന്താടാ...(യാമിനി നി ഇന്ന് ആരെ കാണാനാ പോയത്..(അധു ഗൗരവത്തോടെ ചോദിച്ചു..

എന്റെ ഒരു പരിചയക്കാരനെ കാണാൻ യാമിനി ചിരിയോടെ പറഞ്ഞു.. എനിയ്ക്ക് അറിയാത്ത ഏത് പരിചയക്കാരൻ... (അധു പഴയ ഒരു പരിചയമാ.. കഴിഞ്ഞ ദിവസം അബലത്തിൽ വെച്ചു കണ്ടിരുന്നു... എന്നെ ഇങ്ങോട്ടു വരാൻ ഇരുന്നതാ.. പിന്നെ ഞാനാ പറഞ്ഞത് അങ്ങോട്ടു ചെല്ലാം എന്നു അങ്ങനെ അങ്ങോട്ടു പോയി കണ്ടു.. അത്രേ ഉള്ളു.. (യാമിനി നി എന്നിൽ നിന്നും...എന്തെങ്കിലും മറയ്ക്കുന്നുണ്ടോ.... അധു സംശയത്തോടെ ചോദിച്ചു.. നിന്നെ മറയ്ക്കുന്ന എന്തെങ്കിലും കാര്യം എനിയ്ക്ക് ഉണ്ടോടാ... അതില്ല... (അധു ഉം.... പിന്നെ എന്താ... ഇന്നത്തെ പരിപാടി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു... ഞാൻ വന്നപ്പോ മുത്തശ്ശിയെ കണ്ടില്ലല്ലോ.... അതെന്താ...(യാമിനി ആ...അത് പറഞ്ഞപ്പോഴാ... ഇന്നൊരു സംഭവം ഉണ്ടായി.. നാട് വിട്ടു പോയ മുത്തശ്ശിയുടെ മോളെ ഇവിടെ അമ്പലത്തിൽ വെച്ചു കണ്ടു....(അധു എന്നിട്ടു....😍 (യാമിനി എന്നിട്ടു എന്താവാൻ.. നമ്മൾ ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ കാണുമ്പോൾ ഓടിപ്പിടഞ്ഞു വരുന്നു കരയുന്നു...സെന്റി.. മുത്തശ്ശിയല്ലേ ആള്... കേളൻ കുലുങ്ങിയാലും പാലം കുലുങ്ങില്ല .

ആ നിൽപ് ആയിരുന്നു. അമ്മായി എന്തൊക്കെയോ പറഞ്ഞു കരഞ്ഞു എങ്കിലും ആള് മൈൻഡ് ചെയ്തില്ല... അമ്മേ എന്നു വിളിച്ചു പിറകെ ചെന്നതിനു ഒരു നോട്ടമേ മുത്തശ്ശി നോക്കിയുള്ളൂ.... അത്രയ്ക്കും ടെററോ.. കൊല്ലം ഇത്രയും ആയില്ലെടാ.. ഇനി അതൊക്കെ അങ് കളയാൻ പറ.. ആരോടാ ഇതൊക്കെ . (യാമിനി ആ... അതൊക്കെ പറയണം എന്ന് ആഗ്രഹം ഉണ്ട്... പക്ഷെ വല്ലതും മൊഴിഞ്ഞാൽ ആദ്യം തല്ലുന്നത് സ്വന്തം തന്ത ആയിരിയ്ക്കും.. എന്തിനാ വെറുതെ അധു പറഞ്ഞതും യാമിനി ഒന്നു മൂളി. അതിനിടയിൽ പല പ്രാവശ്യം അവനോട് വിക്റ്ററിന്റെ കാര്യം സൂചിപ്പിയ്ക്കാം എന്നു കരുതി എങ്കിലും പിന്നെ വേണ്ടെന്ന് വച്ചു. പിറ്റേന്ന് മുതൽ പതിവ് പോലെ എല്ലാരും ഉല്സവപറമ്പിലേക്ക് ഇറങ്ങി... എല്ലാരും വലിയ ബഹളം ആയിരുന്നു... അധുവിനു അന്നും നേരെ നിൽക്കാൻ കഴിഞ്ഞില്ല... എല്ലാരും കൂടി വലിച്ചോണ്ട് ഓട്ടം ആയിരുന്നു... ആദവിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് അവനെയും എല്ലാരും വിട്ടു പിടിച്ചു.. വശ്യയ്ക്ക് പിന്നെ ഇതിലൊന്നും വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് ഫോണും പിടിച്ചു വേറെ ഒരു ഭാഗത്ത് ഇരുന്നു.

ആദവ് ആണെങ്കിൽ അന്ന് അറിഞ്ഞ കാര്യത്തിന്റെ നിജസ്ഥിതി അറിയാൻ ഉല്സവം കഴിയുന്ന വരെ കാക്കാൻ തീരുമാനിച്ചു.. നിയെന്താടാ ചേട്ട ഇങ്ങനെ നിൽക്കുന്നത്... സാദാരണ കിളി പോയ പോലെ നിൽക്കുന്നത് ആണല്ലോ... ഇപ്പൊ എന്തു പറ്റി മുഖത്താകെ ഒരു ഗൗരവം അധു അവനെ തട്ടിക്കൊണ്ടു ചോദിച്ചതും അവൻ ഒന്നു കലിപ്പിച്ചു നോക്കിയതും ഒത്തായിരുന്നു.. വോ... വേണ്ട ഞാൻ ഒന്നും ചോദിച്ചില്ല..എന്നും പറഞ്ഞു.അധു തിരിഞ്ഞു ചില സമയം തനി വെട്ടു പോത്താ കാലൻ.. ഹും നന്നായി എന്നു വിചാരിച്ചത. എല്ലാം വെറുതെ ആയി എന്നും പിറുപിറുത്തു അധു അവിടം വിട്ടു. അന്നും പതിവ് പോലെ തന്നെ കഴിഞ്ഞു പോയി... ഉത്സവം അതിന്റെ അവസാന ദിവസത്തോട് അടുത്തു... അവസാനം ആയത് കൊണ്ട് തന്നെ വൻ കമ്പക്കെട്ടിന്റെ ഐറ്റംസ് കൊണ്ട് അവിടെ നിറഞ്ഞിരുന്നു.. എല്ലാരും അന്ന് രാവിലെ തന്നെ അമ്പലത്തിൽ എത്തി. അന്ന് രാവിലെ യാണ് കലശം എടുക്കുന്ന ചടങ് നടത്തുന്നത്.... ചടങ്ങു നടത്താൻ കുടുംബത്ത് നിന്നോ...

ആ വീട്ടിൽ നിന്നോ ആളില്ലാതെ വന്നത് കൊണ്ട് അവസാനം അവിടുത്തെ പ്രദാന പൂജാരിയെ കൊണ്ട് തന്നെ കലശം എടുപ്പിയ്ക്കാം എന്നു തീരുമാനിച്ചു.. ജോൽസ്യനും അർധ സമ്മതം മൂളിയത് കൊണ്ടും ചടങ്ങിന് തടസം വരാതെ ഇരിയ്ക്കുവാൻ വേണ്ടിയും എല്ലാരും അതിനെ അനുകൂലിച്ചു. അങ്ങനെ പ്രധാന തന്ദ്രി കലശം എടുത്തു പൂജാരിയുടെ പക്കൽ കൊടുക്കാൻ തുനിഞ്ഞതും കലശം കൈവഴുതി നിലത്തേയ്ക്ക് വീണതും ഒത്തായിരുന്നു.. ക്യാച് എന്നും പറഞ്ഞു യാമിനി നിലത്തേയ്ക്ക് വീഴാൻ പോയ കലാശത്തിൽ കയറി പിടിച്ചു... അതുകണ്ടതും അത്രയും നേരം ഞെട്ടി നിന്ന എല്ലാരുടെ മുഖത്തും ആശ്വാസം കണ്ടു. ഇതാ... പോറ്റി എന്നും പറഞ്ഞു യാമിനി ആ കലശം വാങ്ങാൻ നിന്ന ആളിന് നേരെ കലശം നീട്ടിയതും അയാൾ ചെറു ചിരിയോടെ താലത്തിൽ ഇരുന്ന ശംഖ് എടുത്തു ഉച്ചത്തിൽ ഊതിയതും അവിടം മുഴുവൻ നിറഞ്ഞു കൊണ്ട് അതിന്റെ ശബ്ദം പുറത്തേയ്ക്ക് വന്നു... അതിനു പിറകെ അകമ്പടി ആയി ചെണ്ട കൊട്ടും. യാമിനി തന്ദ്രിയെയും കലശത്തിലേയ്ക്കും മാറി മാറി നോക്കി... കൂടെ പിറകിൽ നിൽക്കുന്ന അധുവിനെയും..

അവനാണെങ്കിൽ സംഗതി എല്ലാം കയ്യിന്നു പോയി എന്ന ഭാവത്തിലും.. നടന്നോളൂ കുട്ടിയെ... ചടങ്ങിന് തടസം വരുത്തണ്ട.... തന്ദ്രിപ്പാട് പറഞ്ഞതും... അല്ല പോറ്റി . ഞാൻ അല്ലല്ലോ ഇത്.. വാങ്ങാൻ... യാമിനി സംശയത്തോടെ ചോദിച്ചതും. ആർക്കാണ് യോഗം എന്നൊക്കെ നേരത്തെ നിച്ചയിച്ചത് ആണ് കുട്ടിയെ. നമുക്ക് ഒന്നും മാറ്റാൻ പറ്റില്ല നടന്നോളൂ.... എന്നും പറഞ്ഞു അയാൾ മുന്നിലെ നടന്നു.. ഇതറിഞ്ഞിരുന്നു എങ്കിൽ ഞാൻ ചാടി വീഴിലായിരുന്നു. യാമിനി മനസിൽ പറഞ്ഞു ഇടയ്ക്ക് ദയനീയം ആയി എല്ലാവരെയും ഒന്നു നോക്കി അയാളുടെ പിറകെ നടന്നു. അവൾക്ക് പിറകെ താലാവും കൊണ്ട് പെണ്കുട്ടികളും അവർക്ക് പിറകെ കുടുംബത്തിൽ ഉള്ളവരും.. എല്ലാ പരദേവതകളുടെ അടുത്തും പോയി അവസാനം എല്ലാവരും തിരികെ എത്തി.. ഇനി കുട്ടിയുടെ സഹോദര സ്ഥാനീയന്റെ സഹായത്താൽ കലശത്തിൽ ഉള്ള തീർദ്ധം വിഗ്രഹത്തിലേയ്ക്ക് സമർപ്പിച്ചോളൂ.. തന്ദ്രിപ്പാട് പറഞ്ഞതും.. അത് എനിയ്ക്ക് സഹോദരൻ...

യാമിനി പറഞ് അയാളുടെ മുഖത്തേയ്ക്ക് നോക്കിയതും ആരോ കലശത്തിൽ താങ്ങിയത് കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. അധുവിന്റെ സഹായത്താൽ അവൾ കലശത്തിലെ തീർദ്ധം ദേവിയ്ക്ക് സമർപ്പിച്ചു.. (ഇങ്ങനെ കുറച്ചു എടാകൂടങ്ങളെ പറ്റി ഞാൻ കുറച്ചൊക്കെ കേട്ടിട്ടുണ്ട്.. അതിന്റെ ഒരു ഇതിൽ എഴുത്തുന്നതാണ്. വെള്ളം പാഴികളയൻ കുറെ set up) അവസാനം ചടങ്ങുകൾ എല്ലാം കഴിഞ്ഞതും അധുവും യാമിനിയും ബാക്കിയുള്ളവരും പുറത്തേയ്ക്ക് ഇറങ്ങി... എങ്ങനെ ഉണ്ടായിരുന്നു.. കലം പൊക്കൽ.. അധു പകുതി കളിയായി ചോദിച്ചതും.. ഞാൻ ഒരു സത്യം പറയട്ടെ .. ഭയങ്കര കനമാ ആ സാദനത്തിന്. വെള്ളോം വള്ളീം കെട്ടും ചരടും ആകെ കൂടെ... പാവം കലം... അല്ലെടാ ഞാൻ ഒന്നു ചോദിയ്ക്കട്ടെ... ദൈവത്തിനു എന്തിനാടാ ഇത്രയും വെള്ളം... ജലദോഷം വരില്ലേ... (യാമിനി നമ്മള് ഇവിടെ നിന്നു ഇങ്ങനെ പറയുന്ന കേട്ടാൽ അദികം താമസിയാതെ നമുക്ക് ദോഷം വരും.. അതുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലേയ്ക്ക് പോകാം എന്നും പറഞ്ഞു തിരിഞ്ഞതും കുറച്ചു ദൂരേ ആയി നിന്ന സ്ത്രീ തലകറങ്ങി നിലത്തേയ്ക്ക് വീണതും ഒത്തായിരുന്നു... അതുകണ്ട് രണ്ടും അങ്ങോട്ടു തിരിയാൻ ഭാവിച്ചതും... അവരുടെ പിറകിൽ നിന്നും വാവേ എന്നൊരു വിളി കേട്ടതും ഒത്തു. മുത്തശ്ശി....!!!!

അധുവും യാമിനിയും പരസ്പരം പറഞ്ഞു അപ്പോഴേയ്ക്കും അവർ അവിടെ എത്തിയിരുന്നു. മോളെ കണ്ണ് തുറക്ക് എന്നും പറഞ്ഞു ദാക്ഷായണി വാസുദയെ തട്ടി വിളിച്ചു... അനക്കം ഇല്ലെന്നു കണ്ടതും ദേവ..... വാസുദേവനെ നോക്കി അവര് വിളിച്ചതും അയാൾ വെള്ളം എടുക്കാനായി പോയി.. അപ്പോഴേയ്ക്കും സുദേ... എന്നും അമ്മേ എന്നും വിളിച് കൊണ്ട് രണ്ടു പേർ അങ്ങോട്ടേക്ക് വന്നു.. അപ്പോഴേയ്ക്കും വാസുദേവനും അവിടേയ്ക്ക് ചെന്നു... അപ്പോഴാണ് ആയാലും അവൾക്കടുത്തു ഇരിയ്ക്കുന്ന അവരെ ശ്രെദ്ധിയ്ക്കുന്നത്... അവരുടെ വിളിയിൽ നിന്നു തന്നെ അവനു അവരെ മനസിലായി... ദാക്ഷായണി വാസുദേവന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി അവരുടെ മുഖത്ത് കുടഞ്ഞതും അവര് കണ്ണു ചിമ്മി തുറന്നു... അ... അമ്മേ.... (വസുധ ആ വിളി കേട്ടതും ദാക്ഷായണി അവരെ നെഞ്ചോട് ചേർത്തു. അത്രയും വർഷത്തെ ദേഷ്യവും വിദ്വേഷവും എല്ലാം അതോടെ അലിഞ്ഞു.. വാസുന്ദര ഒഴികെ ബാക്കി സഹോദരങ്ങൾക്ക് എല്ലാം ആ കാഴ്ച്ച സന്തോഷം ഉളവാക്കി.. നാശം ഓരോന്നായി കെട്ടിയെടുത്തോളും അവര് പുറമെ ചിരിച്ചു കാണിച്ചു ഉള്ളിൽ പിറുപിറുത്തു .

ദാക്ഷായണി മകളെ നെഞ്ചിൽ നിന്നും മാറ്റിയപ്പോഴണ് അവർക്ക് അടുത്തു നിൽക്കുന്ന രണ്ടുപേരെ അവർ ശ്രെദ്ധിയ്ക്കുന്നത്... അവരുടെ സംശയത്തോടെ ഉള്ള നോട്ടം കണ്ടപ്പോ.. എന്റെ ഭർത്താവും മകനും ആണ്.. വസുധ പറഞ്ഞു. മോന്റെ പേരെന്താ... ദാക്ഷായണി വാത്സല്യത്തോടെ ചോദിച്ചതും. ദീപക് ....!!! ഡന്റിസ്റ്റ് ആണ്.. ദീപക് പറഞ്ഞു.. ഓഹ്... വായി നോക്കി ആണല്ലേ.. മാല അതുകേട്ടതും എടുത്ത വായിലെ ചോദിച്ചു.. എല്ലാരുടെയും നോട്ടം അവളുടെ നേരെ ആയി.. അവളുടെ അമ്മ അവളുടെ കയ്യിൽ ഒരു പിച്ചു കൊടുത്ത് അവളെ ഒന്നു കൂർപ്പിച്ചു നോക്കി.. മോൻ ഒന്നും വിചാരിയ്ക്കരുത് കേട്ടോ... അവൾക്ക് നാക്കിന്‌ ലൈസൻസ് ഇല്ല... അതാ.. മൃദുവിന്റെ അമ്മ പറഞ്ഞതും അവൻ ഒന്നു ചിരിച്ചു കൊണ്ട് അവളെ ഒന്നു നോക്കി.. അവളാണെങ്കിൽ ഓഹ് പിന്നെ എന്ന ഭാവത്തിലും... അവസാനം എല്ലാ പ്രശ്നങ്ങളും തീർത്തു വാസുദയെയും കുടുംബത്തെയും കൂട്ടി അവർ തറവാട്ടിലേക്ക് വിട്ടു.. ________ ഓരോരോ മാരണങ്ങൾ കുടുംബത്തിലേക്ക് വീണ്ടും കയറി വന്നിട്ടുണ്ട്.. മനുഷ്യൻ കണക്ക് കൂട്ടിയത് ഒക്കെ തെറ്റുവാണല്ലോ.. വസുന്ദര മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് പറഞ്ഞു.. what maa......?"""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story