യാദവം: ഭാഗം 24

yadhavam

എഴുത്തുകാരി: അർച്ചന

പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും തിരികെ പോയി... ആർക്കും പോകാൻ ആഗ്രഹം ഉണ്ടായിരുന്നില്ല എങ്കിലും പോവേണ്ടി വന്നു... അടുത്ത വിശേഷത്തിനു കൂടാം എന്നുറപ്പും... എല്ലാവരും പോയി കഴിഞ്ഞതും... അപ്പൊ ശെരി ഇനി യാത്ര ഇല്ല... എന്നു യാമിനി അധുവിനോട് പറഞ്ഞതും.. നി ഇത് എവിടെ പോണ്...(അധു പിന്നെ ആജീവനാന്തം ഇവിടെ നിക്കുവോ.. ഒന്നു പോട... പിന്നെ എനിയ്ക്ക് നിന്നോട് ഒരു കാര്യം പറയാൻ .... യാമിനി എന്തോ പറയാൻ തുടങ്ങിയതും അവനെ ആരോ വിളിച്ചതും ഒത്തായിരുന്നു.. ഞാൻ ഇപ്പൊ വരാം...എന്നും പറഞ്ഞു അവൻ പോയി.. ഇനിയും വിക്റ്ററിന്റെ കാര്യം പറയാതെ ഇരുന്നാൽ ശെരി ആവില്ല... അവനായിട്ടു അറിഞ്ഞു കഴിഞ്ഞാൽ ചിലപ്പോ... വേണ്ട... ഞാൻ തന്നെ പറയും.. പറയണം.. എന്നും പറഞ്ഞു യാമിനി അവനടുത്തേയ്ക്ക് തിരിഞ്ഞതും... മാലയുടെ മുറിയിൽ നിന്നും ഒരു വിളി കേട്ടതും ഒത്തായിരുന്നു.... യാമിനി ഓടി അകത്തു കയറിയതും മാല കുളിച്ചോണ്ട് നിന്ന വേഷത്തിൽ പുറത്തേയ്ക്ക് ഓടിയതും ഒത്തായിരുന്നു ... വന്നു ഇടിച്ചത് യാമിനിയെയും.... എന്താടി എന്തിനാ വിളിച്ചത്....

അവിടെ എന്താ... യാമിനി ബാത്റൂമിലേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞതും.. എന്തോ വഴുവഴുത്ത ഒരു സാദനം എന്റെ പെറത്തു വീണു ചേച്ചി.... മാല അലര്ജിയോടെ പറഞ്ഞു... വഴുവഴുത്ത സാദനോ... 🙄🙄 ഞാൻ നോക്കട്ടെ... എന്നും പറഞ്ഞു യാമിനി ബാത്റൂമിലേയ്ക്ക് കയറി നിലത്തു നോക്കിയതും... എവിടെഡി..... (യാമിനി അവിടെ ഉണ്ട് ചേച്ചി ശെരിയ്ക്കും നോക്ക് ... (മാല ഞാൻ ഒന്നും ക.... നോക്കുമ്പോൾ ഒരു മുഴുത്ത ഒരു ഒച്ചു... അയ്യേ ഇതിനെ കണ്ടിട്ടാണോ...കിടന്നു കാറിയത്.. ഇപ്പൊ ശെരിയാക്കി തരം..എന്നും പറഞ്ഞു അവള് അത് കയ്യിൽ എടുത്തു അവൾക്കടുത്തേയ്ക്ക് ചെന്നു... അടുത്തേയ്ക്ക് വരരുത്... ഞാൻ ഇപ്പൊ വിളിച്ചു കൂവും.... മാല. പിറകിലേക്ക് അടിവെച്ചു കൊണ്ട് പറഞ്ഞതും എങ്കി എനിയ്ക്കാത് കാണണം അല്ലോ... ഈ ഒച്ചിനെ കണ്ടിട്ട്... 10..20 വയസ് ആയില്ലേ ... എന്നിട്ടാ ഇതിനെ പേടി... ഇങ്ങോട്ടു വാ... എന്നിട്ട് കൈ നീട്ടിയെ.... ഇല്ല.... കൊണ്ടു കള അതിനെ... അഴുക്ക സാദനം... മാല ഒരടി കൂടി പിറകിലേക്ക് വെച്ചു കൊണ്ട് പറഞ്ഞതും.. ഇതൊരു നടയ്ക്ക് പോകുന്ന ലക്ഷണം ഇല്ല.. നി ഇന്ന് ഇതിനെ കയ്യിൽ പിടിയ്ക്കാതെ പോകില്ല...

ഇവിടെ വാടി എന്നും പറഞ്ഞു യാമിനി അവളെ പിടിച്ചു വലിച്ചു അവളുടെ കയ്യിൽ അതിനെ വെച്ചതും അവള് ഉച്ചത്തിൽ നിലവിളിച്ചതും ഒത്തു... വാ അടയടി... പന്നി എന്നും പറഞ്ഞു യാമിനി അവളുടെ വായ പൊത്തിയതും.. കതകിൽ ആരൊക്കെയോ തട്ടി വിളിയ്ക്കാൻ തുടങ്ങിയതും ഒത്തായിരുന്നു... അപ്പൊ തന്നെ യാമിനി മാലയെ വിട്ടു മാറി... മാല ഇതാരാ തല്ലി പൊളിയ്ക്കുന്നത് എന്നും പറഞ് കതകു തുറക്കാനും.... ഞാൻ കതകു അടച്ചില്ലല്ലോ... പിന്നെ എങ്ങനെ.... യാമിനി മനസിൽ പറഞ്ഞു കൊണ്ട് അവിടേയ്ക്ക് നോക്കിയതും...ഒരുത്തി കുളിച്ചിറങ്ങിയ കോലത്തിൽ വാതില് തുറക്കാൻ പോണ്... ഇതിനു ബോധവും ഇല്ലേ എന്നും പറഞ്ഞു യാമിനി അവളെ പിടിച് വലിച്ചതും കതക് തുറന്നതും ഒത്തായിരുന്നു... പെട്ടന്ന് ആയത് കൊണ്ട് രണ്ടുപേരും ഒന്നു ഞെട്ടി... അമ്മാവൻ ഉൾപ്പെടെ എല്ലാരേയും അവിടെ കണ്ടതും മാല പെട്ടന്ന് യാമിനിയുടെ പിറകിലേക്ക് മാറി.. എല്ലാരുടെയും നോട്ടം തങ്ങളിൽ ആണ് എന്ന് കണ്ടതും .. ഇവള് വിളിയ്ക്കുന്നത് കേട്ട്.... യാമിനി എന്തോ പറയാൻ തുടങ്ങിയതും... കണ്ടോ.... ഏട്ടത്തി...

ചിലതൊക്കെ കുടുംബത്ത് വന്നു കയറുന്നത് തന്നെ കുടുംബം മുടിയ്ക്കാനാ.. വസുന്ധര ഒന്നു ഊന്നി പറഞ്ഞതും.. വസുധ തലതാഴ്ത്തി കുറച്ചു പിറകിലോട്ട് മാറി.. ദേ അനാവശ്യം പറയരുത്... നിങ്ങൾ വിചാരിയ്ക്കുന്ന പോലെ ഒന്നും അല്ല... ഇവിടെ... (😠യാമിനി പിന്നെ ഇവിടെ എന്താടി... രണ്ടും കൂടി മുറി അടച്ചു എന്താടി പരിപാടി... നോക്ക് നിന്റെ മോളുടെയും അവന്റെയും കോലം... മാലയുടെ അമ്മയോട് വസുന്ദര എരിവ് കയറ്റി പറഞ്ഞതും.. എന്താടി ഇവിടെ സംഭവിച്ചത്... വനജ മുന്നോട്ടു വന്നു മാലയോട് ചോദിച്ചു.. അത് ... ആന്റി... ഒച്... യാമിനി എന്തോ പറയാൻ വന്നതും... നിന്നോടല്ല... മാലയോടാ .. പറയെടി....വനജ കലിപ്പ് ആയതും മാല നടന്നത് എല്ലാം തുറന്നു പറഞ്ഞു.. അവൾ പറഞ്ഞു കഴിഞ്ഞതും... ഓഹ്...പിന്നെ കതകും അടച്ചിട്ടാണല്ലോ ഒച്ചിനെ എടുക്കുന്നത്... ഇത് ഇവള് ഇവനെ പിടിച്ചു കയറ്റിയതാ വസുന്ദര പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടതും.. "ട്ടെ...." ശബ്ദം കേട്ട് എല്ലാരുടെ ശ്രദ്ധയും അങ്ങോട്ടേക്ക് ആയി... നോക്കുമ്പോൾ വനജ കലിപ്പിൽ നില്കുന്നുണ്ട് വസുന്ധര കവിളിൽ കൈ വെച്ചും...

"എന്റെ മക്കളെ കുറിച്ചു വേറൊരുവള്മാര് എനിയ്ക്ക് sertificate തരണ്ട..." 😡😡(വനജ നി... നി എന്നെ തല്ലി അല്ലെടി... ഞാൻ നിന്റെ മൂത്തത് ആണെന്ന് പോലും ഓർക്കാതെ.. വാസുന്ദര കലിപ്പായി.. മൂത്തതോ ഇളയതോ... എന്റെ കൊച്ചിന് നേരെ വേണ്ടാതീനം പറഞ്ഞാൽ ഞാൻ കൈ വെയ്ക്കും... അതിനി ആരായാലും ശെരി... ദേ ആ നിക്കുന്ന ചെക്കൻ വരുന്നതിനു മുന്നേയും ഇവള് ഇവിടെ തന്നെയാ നിന്നത്... അന്നൊന്നും ഒരു കുഴപ്പവും ഇല്ലെങ്കിൽ.. ഇപ്പോഴും ഇല്ല... വസുന്ദരയോട് പറഞ്ഞിട്ടു മാലയ്ക്ക് നേരെ തിരിഞ്ഞു... പോയി തുണി എടുത്തു ഉടുക്കേടി... എന്നും പറഞ്ഞു അവര് യാമിനിയെ പിടിച്ചു പുറത്ത് ഇറക്കി പുറത്തേയ്ക്ക് പോയി... പിറകെ ബാക്കിയുള്ളവരും.. നിന്റെ അമ്മായി ... ഹോ മനുഷ്യന്റെ ഉയിരു കത്തി പോയി... യാമിനി അധുവിനോട് പറഞ്ഞു.. ഞാൻ ഒന്ന് അങ്ങോട്ടു മാറിയതും ഇത്രയും സംഭവ വികാസം... അല്ല അവിടെ എങ്ങനെ ഒച്ചു വന്നു...

(അധു അതും അല്ല പ്രശ്നം.. ഞാൻ കതകു തുറന്നിട്ടിട്ടാ അകത്തു കയറിയത്.. പിന്നെ അത് ആരാ അടച്ചത് എന്നാ എനിയ്ക്ക് മനസിലാവാത്തത്..(യാമിനി ആ തള്ളയുടെ ഓവർ ആക്റ്റിങ് കണ്ടപ്പോഴേ തോന്നി.. തള്ളയും പിള്ളയും കൂടി ഒപ്പിച്ച പണി ആവും എന്നു.. മറ്റേ സാദനത്തിനെ ഇതിന്റെ ഏഴ് അയലത്തു കണ്ടില്ല... മിയ്ക്കവാറും മുറിയിൽ കുത്തിക്കൊണ്ട് ഇരിപ്പാവും... അധു പറഞ്ഞു തീർന്നതും... ദേ നിങ്ങളെ രണ്ടിനെയും മുത്തശ്ശി വിളിയ്ക്കുന്നുണ്ട്... എന്നും പറഞ്ഞു മൃദു മാലയെ വിളിയ്ക്കാൻ ആയി പോയി... ഇനി എന്ത് പൊല്ലാപ്പ് ആണോ ആവോ.... (അധു എന്ത് പൊല്ലാപ്പ് ആണെങ്കിലും പെടുന്നത് നി ആവാതെ ഇരുന്നാൽ മതി... എന്നും പറഞ്ഞു യാമിനി താഴേയ്ക്ക് ഇറങ്ങി.."""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story