യാദവം: ഭാഗം 25

yadhavam

എഴുത്തുകാരി: അർച്ചന

അധുവും യാമിനിയും താഴെ എത്തുമ്പോൾ എല്ലാരും അവിടെ തന്നെ ഉണ്ടായിരുന്നു.. കുറച്ചു കഴിഞ്ഞതും അവർക്ക് പിറകെ തന്നെ മാലയും മൃദുവും ഇറങ്ങി വന്നു.. എല്ലാരുടെയും മുഖത്ത് മുത്തശ്ശി എന്തിനാ ഇവരെ വിളിച്ചത് എന്ന ഭാവം എടുത്ത് കാണിക്കുന്നുണ്ടായിരുന്നു.. വസുന്ധര മാത്രം എല്ലാരേയും ഒരു പുച്ഛ ഭാവത്തോടെ നോക്കി മുത്തശ്ശിയുടെ അടുത്തു തന്നെ നിന്നു. എന്തിനാ മുത്തശ്ശി വിളിച്ചത്... (അധു.. ഉം..പറയാം... അതിനു മുൻപ് നി ഒന്നു അങ്ങോട്ടു മാറി നിന്നെ...മുത്തശ്ശി പറഞ്ഞതും അധു യാമിനിയെ ഒന്നു നോക്കി കുറച്ചു മാറി നിന്നു.. അമ്മ ഇത് എന്തുവ ഈ ചോദ്യം ചെയ്യുന്നത്... ഇവനും ദേ അവളും കൂടി മുറിയടച്ചിരുന്നു എന്തോ ഒപ്പിച്ചു അതു ഞാൻ ചോദിച്ചതിന് ഇവളുടെ തള്ള എന്റെ അനിയത്തി എന്നെ തല്ലി.. ചോദിയ്ക്ക് അമ്മേ.... വാസുന്ദര അമ്മയെ പിരി കയറ്റിയതും... ദേ.. നിന്റെ വാ അടക്കിവെച്ചോ... ഇനി തല്ലുന്നത് ഞാൻ ആവും.. വിജയൻ (സംഗീതയുടെ hus) പറഞ്ഞതും.. നി ഒന്നു അടങ്ങു ഞാൻ ചോദിയ്ക്കട്ടെ.. ദാക്ഷായണി പറഞ്ഞതും വിജയൻ ശബ്ദം താഴ്ത്തി...

ഇനി പറ വസുന്ദര പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടോ... യാമിനിയോട് ആയി ചോദിച്ചു.. ഇല്ല... മുത്തശ്ശി.. ഇവള് ഒച്ചിനെ കണ്ടു നിലവിളിച്ചത് കേട്ടു അകത്തേയ്ക്ക് കയറിയതാ.. ചുമ്മ ഒന്നു പേടിപ്പിയ്ക്കാൻ ആയി അതിനെ എടുത്തു ഇവളുടെ കയ്യിൽ വെച്ചതും ഇവള് ബഹളം വെച്ചു .. അതിനിടയിൽ തുറന്നു കിടന്ന കതക് ആരോ അടച്ചു... (യാമിനി കള്ളം പച്ച കള്ളം.. ഇവൻ അകത്തു കയറി വാതിൽ അടച്ചതാ... ഞാൻ കണ്ടതാ... വാസുന്ദര ഇടയ്ക്ക് കയറിയതും.. നിന്നോട് അല്ലെടി മിണ്ടരുത് എന്നു പറഞ്ഞത്.. ദാക്ഷായണി ദേഷ്യപ്പെട്ടതും അവള് ശബ്ദം കുറച്ചു.. മാലെ ഈ പറഞ്ഞത് സത്യം ആണോ... അവര് ചോദിച്ചതും അവളും തലയാട്ടി... ഇനി എല്ലാരും കുറച്ചൊന്നു മാറി നിന്നെ.... എന്നിട്ടു എന്റെ പൊന്നു പേരക്കുട്ടി ഇങ്ങോട്ടു വന്നേ... അധുവിനെ സ്നേഹത്തോടെ അടുത്തേയ്ക്ക് വിളിച്ചതും ഇനി എന്താ എന്ന ഭാവത്തിൽ എല്ലാവരും അവനെ ഒന്നു നോക്കി. പ്...ടെ.. എന്നൊരു ശബ്ദം മാത്രമേ പിന്നെ അവിടെ കേട്ടുള്ളൂ.... നോക്കുമ്പോൾ അധു കവിളിൽ കയ്യും വെച്ചു നിൽക്കുന്നു... അച്ചനും ചെറിയച്ചനും ഒരെണ്ണത്തിന്റെ കൂടെ കുറവുണ്ട് എന്ന ഭാവത്തിലും...

എന്തിനാ അച്ചമ്മേ എന്നെ തല്ലിയെ... അധു ദയനീയം ആയി നോക്കിയതും.. നിന്റെ വേണ്ടാധീനത്തിന് ഇതൊന്നും പോര. അവന്റെ ഒരു കോപ്പിലെ ഐഡിയ.. ടാ കൂട്ടുകാരാണെന്നും പറഞ്ഞു ഈ കോലത്തിൽ ഇതിനെ ഇവിടെ കയറ്റിയതും പോരാ കണ്ട ഏടാ കൂടത്തിൽ മൊത്തം കൊണ്ടു തള്ളി ഇട്ടു... എന്നിട്ടു അവൻ ഒന്നും മിണ്ടാതെ നോക്കിക്കൊണ്ട് നിക്കുന്നു...മുത്തശ്ശി പറഞ്ഞതും.. അധുവും യാമിനിയും മാലയും മൃദുവും ബാക്കി യുള്ള ആൾക്കാരും അവരെ ഞെട്ടി നോക്കി... അത് മുത്തശ്ശി... യാമിനി എന്തോ പറയാൻ വന്നതും അവർ അവളുടെ ചെവിയ്ക്ക് പിടിച്ചു. നിയും കൂടി എല്ലാത്തിനും വളം വെച്ചു കൊടുത്തിട്ടാ ഇത്രയും പ്രശ്നം ഇവിടെ ഉണ്ടായത്... ആ വിട് മുത്തശ്ശി വേദനിയ്ക്കുന്നു... യാമിനി പറഞ്ഞതും അവർ അവളുടെ ചെവിയിൽ നിന്നും കയ്യെടുത്തു. ഇവിടെ എന്ത നടക്കുന്നത് ശെരിയ്ക്കും ഒന്നു പറ (രുഗ്മിണി ചോദിച്ചതും.. മുത്തശ്ശി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു... അതു കേട്ടതും.. 2 എണ്ണവും തലയും താഴ്ത്തി നിന്നു.. കൂടെ കൂട്ടു പ്രതികളും.. ഓഹോ... അപ്പൊ പെണ്ണിനെ ആണ് വേഷം കെട്ടിച്ചു കൂടെ കിടത്തിയത്...

നല്ല ഐഡിയ.. ഇതാവുമ്പോൾ ആരും അറിയെം ഇല്ല.. കൂടെ കിടന്നു ക#@@% മാറി കാണും അല്ലോ.. മക്കളെ വളർത്തി വെച്ചേ ക്കുന്നു... തന്തയും തള്ളയും ഒന്നും ചോദിയ്ക്കാൻ വരില്ലല്ലോ.. (വാസുന്ദര നിർത്താൻ...... അധുവിന്റെ ശബ്ദം ആ വീട് മൊത്തത്തിൽ മുഴങ്ങി.. അവന്റെ ശബ്ദം ഉയർന്നതും അത്രയും നേരം അലച്ചു കൊണ്ട് നിന്ന അവരുടെ ശബ്ദം അങ് താണു.. നിങ്ങളെന്താ തള്ളേ എന്റെ ചങ്കിനെ കുറിച്ചു പറഞ്ഞത്... കഴപ്പ് തീർക്കാൻ കൂടെ കിടന്നു എന്നോ... പിന്നെ നിങ്ങടെ മോള് എന്തിനാ കണ്ട ചെക്കൻ മാരേ പ്രേമിയ്ക്കുന്നതും വശത്ത് ആക്കുന്നതും... "അധർവ്" വാസുദേവൻ അവൻ പറയുന്ന കേട്ടു ശബ്ദം ഉയർത്തിയതും... ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല അച്ഛാ... ഇനിയും മിണ്ടാതെ ഇരുന്നാൽ ശെരി ആവില്ല... എന്റെ ഫ്രണ്ടിനെയ.... അധു പറഞ്ഞതും അവന്റെ ഒരു ഫ്രണ്ട്... ഫ്രണ്ടാണോ മറ്റേതെങ്കിലും ആണോ എന്ന് ആർക്കറിയാം.. അമ്മ കേൾക്കണം എന്റെ മോളും ആദവും ആയുള്ള കല്യാണം ഉറപ്പിച്ച മുതലേ ഇവനായിരുന്നു ഏറ്റവും കണ്ണു കടി... അവസാനം അവന്റെ ചേട്ടൻ തന്നെ പറഞ്ഞു അവളെ വേണ്ട എന്നു..

എല്ലാം ഇവനും ഇവളും കൂടി പറയിച്ചത് ആവും... ഇനി വേണം എങ്കിൽ ഇവളെ കൊണ്ട് അവനെ കെട്ടിയ്ക്കുകയും ഇവൻ ചെയ്യും. (വസുന്ധര ആ.. ചെയ്യും നിങ്ങടെ മകളെക്കാൾ എന്തു കൊണ്ടും നല്ലത് എന്റെ ഫ്രണ്ട് തന്നെയാ...(അധു പറഞ്ഞതും യാമിനി വേണ്ട എന്ന ഭാവത്തിൽ അവന്റെ കയ്യിൽ പിടിച്ചു. നി ഒന്നു മിണ്ടാതെ ഇരി... ഇനിയും ഇവരുടെ വായ് അടച്ചില്ലെങ്കില് ശെരി ആവില്ല... എന്നും പറഞ്ഞു അധു കുറച്ചു കൂടി മുന്നോട്ടു നിന്നു... എന്റെ വാ അടയ്ക്കാൻ മാത്രം നി ആയിട്ടില്ല... വസുന്ധര പറഞ്ഞു നിർത്തിയതും... നിങ്ങള് കുറെ നേരം ആയി നിങ്ങടെ മോള്.. നിങ്ങടെ മോള് എന്നും പറഞ്ഞു ചിലയ്ക്കുന്നുണ്ടല്ലോ... ആ മോള് തന്നെ അല്ലെ എന്റെ അനിയനെ അന്ന് വെള്ളത്തിൽ ഇട്ടു കൊല്ലാൻ നോക്കിയത്.... അധു ചോദിച്ചതും അത്രയും നേരം വിറളി പിടിച്ചു നിന്നവർ ആ ചോദ്യത്തിൽ വിളറി വെളുത്തു... എല്ലാവരും അവൻ പറഞ്ഞത് കേട്ടു ഞെട്ടി എ... എന്താ നി പറഞ്ഞത്... ആരോമലിനെ... (രുഗ്മിണി സത്യം... ദേ ഇവരുടെ സൽപുത്രിയാ... ഇവളോടുള്ള ദേഷ്യത്തിൽ അവനെ കുളക്കടവിൽ ആക്കിയിട്ട് വന്നത്...

ദേ ഇവളും സാക്ഷിയാ.. മാലയെ ചൂണ്ടി അവൻ പറഞ്ഞതും... മാല അന്ന് നടന്ന എല്ലാ കാര്യവും തുറന്നു പറഞ്ഞു.. ഇ...ഇവര് കള്ളം.. പ.. പറയുന്നത.. എന്റെ മോള് അങ്ങനെ.. ഒ.. വസുന്ധര പറയാൻ തുടങ്ങിയതും വസുധ മുന്നോട്ടു വന്നു അവളുടെ മുഗം നോക്കി ഒന്നു കൊടുത്തതും ഒത്തായിരുന്നു... ടി.... നി എന്നെ.... കണ്ടവൻ മാരുടെ കൂടെ പോയ നിനക്ക് എത്ര ധൈര്യം ഉണ്ടെങ്കിൽ എന്നെ... മതി.. നിർത്ത്... നിങ്ങളുടെ ഈ അഭിനയം... നിന്റെ ഉള്ളിൽ ഇങ്ങനെ ഒരു വിഷ ജന്മം ആണോ ഒളിഞ്ഞു ഇരുന്നത്... നിങ്ങള് കൂടി ചേർന്ന് അല്ലെ അന്ന് എന്നെ ആ മനുഷ്യന്റെ കൂടെ പറഞ്ഞു വിട്ടത്.. പറയാൻ... വസുധ അലറിയതും വസുന്ധര എല്ലാം കൈവിട്ടു പോയ പോലെ തല താഴ്ത്തി നിന്നു... ഇവള് പറഞ്ഞത് സത്യം ആണോ... നിനക്ക് അറിയാമായിരുന്നോ അവര് തമ്മിൽ പ്രണയിചിരുന്നത് ദാക്ഷായണി വസുന്ദരയുടെ മുന്നിൽ ചെന്നു നിന്നു ചോദിച്ചതും... അവള് അറിയാതെ തന്നെ തലയാട്ടി.... ഇപ്പൊ ഈ നിമിഷം ഇറങ്ങിക്കോണം ഇവിടുന്നു... ദാക്ഷായണി പറഞ്ഞതും.. അമ്മേ... ഞാൻ... വാസുന്ദര എന്തോ പറയാൻ വന്നതും...

പുറത്തു എന്തോ ബഹളം കേട്ടതും ഒത്തയിരുന്നു... എന്താ പ്രശ്നം എന്നറിയാൻ എല്ലാവരും പുറത്തോട്ടേക്ക് വന്നതും ഒത്തായിരുന്നു.. എന്താ.. എന്താ പ്രശ്നം (വാസുദേവൻ.. ഇവിടുത്തെ കുട്ടി എന്നും പറഞ്ഞു രണ്ടുമൂന്നു പേര് ചേർന്നു വശ്യയെ തൂക്കി എടുത്തു ഉമ്മറത്ത് കിടത്തി... അയ്യോ.. എന്റെ മോള്... എന്നും പറഞ്ഞു വസുന്ധര അവൾക്കടുത്തു ചെന്നിരുന്നു. എന്താ എന്റെ മോൾക്ക് പറ്റിയത്... (വസുന്ധര പിറക് വശത്തു എന്തോ വീഴുന്ന ശബ്ദം കേട്ടു പോയി നോക്കിയതാ... നോക്കിയപ്പോ ഇവിടുത്തെ കുഞ്ഞു.. പൈപ്പിന്റെ മുകളില് വലിഞ്ഞു കയറിയത് ആണെന്ന് തോന്നുന്നു... കൊണ്ട് വന്നവരിൽ ഒരാൾ പറഞ്ഞു... ഉം.. നിങ്ങള് പൊയ്ക്കോ... വാസുദേവ വിജയ പെണ്ണിനെ എടുത്തു അകത്തു കിടത്ത്. ഒടിവൊ ചതവോ ഉണ്ടെങ്കിൽ ഇവളുടെ അച്ഛൻ വന്നിട്ടു ആശുപത്രിയിൽ കൊണ്ടു പോകും.. താത്കാലത്തേയ്ക്ക് ഒരു ഡോക്ടറെ ഇങ്ങോട്ടു വിളിയ്ക്കാം.. എന്നും പറഞ്ഞു അവർ അകത്തേയ്ക്ക് പോയി... അപ്പൊ തന്നെ രണ്ടു പേരും കൂടി ചേർന്നു അവളെ എടുത്തു അകത്തു കിടത്തി കുറച്ചു വെള്ളം എടുത്തു മുഗത്തു തളിച്ചതും അവള് കണ്ണു തുറന്നു... എന്താ എന്റെ മോൾക്ക് പറ്റിയത്.. കണ്ടെടത്തൊക്കെ വീണു കിടക്കുന്നു.. വല്ല ബാദയും അടിച്ചത് ആവും.. വാസുന്ദര സങ്കടത്തോടെ പറഞ്ഞതും..

ഏയ്‌.. അതൊന്നും അല്ല... അമ്മേ.. ഞാൻ അവളുടെ ബാത്‌റൂമിൽ ഒച്ചിനെ ഇടാൻ...എന്നും പറഞ്ഞു വീണ ഹാങ്ങോവരിൽ അവള് കൈ കുത്തി എണീയക്കാൻ നോക്കിയതും വലിയൊരു നിലവിളിയോടെ അവള് സോഫയിലേയ്ക്ക് വീണു... ഏകദേശ കാര്യങ്ങൾ എല്ലാർക്കും ബോദ്യം ആയതും എല്ലാരും ദേഷ്യത്തോടെ അവരെ നോക്കി... വസുന്ധര ആണെങ്കിൽ ഇനി എന്തു പറയും എന്നു അറിയാതെ വശ്യയെ താങ്ങി പിടിച്ചു എണീപ്പിയ്ക്കാൻ നോക്കിയതും... ഉം എങ്ങോട്ടാ... (രുഗ്മിണി അതു ചോദിയ്ക്കാൻ നി ആരാടി... ഞാൻ എന്റെ മുറിയിൽ പോകുവാ... എന്നും പറഞ്ഞു അവര് എണീയക്കാൻ ഭാവിച്ചതും.. അവരുടെ ബാഗും കെട്ടും പാണ്ഡവും എല്ലാം കൂടി മുന്നിലേയ്ക്ക് വന്നു വീണതും ഒത്തായിരുന്നു... നോക്കുമ്പോൾ കലി തുള്ളി വിജയൻ നിൽക്കുന്നുണ്ട്.... ഏട്ടാ... എന്താ ഇതൊക്കെ...

(വസുന്ധര എങ്ങോട്ടെന്നു വെച്ചാൽ ഇറങ്ങിക്കോണം... എന്റെ കുട്ടികളുടെ ജീവിതം വെച്ചു കളിയ്ക്കുന്ന ഒരുത്തിയും ഇവിടെ വേണ്ടാ... അതിനി സ്വന്തം ചോര ആയാലും ശെരി...(വിജയൻ പെട്ടന്ന് പറഞ്ഞാൽ ഞങ്ങൾ...വാസുന്ദര കുറച്ചു സെന്റി അടിയ്ക്കാൻ നോക്കിയതും... നിന്റെ കെട്ടിയോൻ ഒരു വീട് ഉണ്ടാക്കി ഇട്ടിട്ടില്ലേ.. മോളേയും കൊണ്ട് അങ്ങോട്ടു വിട്ടോ... എന്തയാലും ഇവിടെ വേണ്ട... നിന്നതും ചെയ്തതും ഒക്കെ മതി... കുടുംബം കുളം തോണ്ടാൻ ഇങ്ങനെ ഓരോന്നു കുടുംബത്ത് വന്നു പിറന്നോളും... ഇറങ്ങി പോവാൻ.. വാസുദേവനും കൂടി പറഞ്ഞതും.. വേറെ നിവർത്തി ഇല്ലാതെ രണ്ടും കെട്ടും പാണ്ടവും എടുത്തു ഇറങ്ങി... അളിയൻ വന്നിട്ടു ഇറക്കാം എന്ന കരുതിയത്... അത്രയെങ്കിലും മനസാക്ഷി ആ മനുഷ്യനോട് കാണിയ്ക്കണം എന്നു കരുതിയതാ.. പക്ഷെ.. ഇനി ഇവിടെ നിർത്തിയാൽ..... വിജയൻ പറഞ്ഞതും വാസുദേവനും അതു ശെരി വെച്ചു...."""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story