യാദവം: ഭാഗം 26

yadhavam

എഴുത്തുകാരി: അർച്ചന

വസുന്ധരയും വശ്യയും പോയതും.. രുഗ്മിണി അധുവിനെ കലിപ്പിച്ചു ഒന്നു നോക്കി.. അടി കിട്ടും എന്നുറപ്പ് ആയതും മുത്തശ്ശി ഇടപെട്ടു പ്രശ്നം solv ആക്കി.. ദീപു ആണെങ്കിൽ അപാരം എന്ന രീതിയിലും.. ബാക്കി സ്ത്രീ ജനങ്ങളുടെ അവസ്ഥയും അതു തന്നെ . കൂടുതൽ കേടു പാട് വരാതെ ആ പ്രശ്നം ഒന്നു ഒതുങ്ങിയതും... മുത്തശ്ശി...... അധു അടുത്തേയ്ക്ക് ചെന്നു വിളിച്ചു.. ഉം.... കുറച്ചു ഗൗരവത്തിൽ തന്നെ വിളികേട്ടു... എങ്ങനെ മനസിലായി... ഇവള് ഇവൻ അല്ല എന്ന്... അധു കുറച്ചു വിനയാ തുലൻ ആയി ചോദിച്ചതും... ടാ.. പൊന്നു ചെറുമോനെ... നിന്നെക്കാൾ കുറച്ചു ഓണം കൂടുതൽ ഉണ്ടതാ ഞാൻ... ഇനി എത്രയൊക്കെ വേഷം കെട്ടിച്ചു മോൻ ആളെ കൊണ്ടു എന്നാലും അതു കണ്ടുപിടിയ്ക്കാൻ അധികം ബുദ്ധിമുട്ട് ഒന്നും ഇല്ല... എന്നാലും എങ്ങനെയാ... അത് പറ. 😢(അധു ദേ.... മാലയോടുള്ള നിന്റെ ചങ്കിന്റെ പെരുമാറ്റത്തിൽ നിന്നും നിന്റെ തലമൂത്ത മുതലിന്റെ നോട്ടത്തിൽ നിന്നും തന്നെയാ ഞാൻ യാഷ് പെണ്ണാണെന്നു അറിഞ്ഞത്... അതു ഒന്നു കൂടി ഉറപ്പിയ്ക്കാൻ... നിങ്ങളെ ഞാൻ ഒന്ന് ശ്രെദ്ധിച്ചു അത്രേ ഉള്ളൂ...

ഇത് അറിഞ്ഞപ്പോ തന്നെ.. നിന്റെ അച്ഛനെയും ചെറിയച്ചനെയും ആദ്യം തന്നെ അങ് അറിയിച്ചു.. ആ കൊച്ചിനെ നല്ല വിശ്വാസം ആയത് കൊണ്ട് ഞങ്ങൾ അത് കാര്യമാക്കിയില്ല.. നിങ്ങൾ ആയിട്ടു പറയട്ടെ എന്നു കരുതി.. പക്ഷെ എന്നിട്ടും ആരും പറഞ്ഞില്ല. മുത്തശ്ശി കൂൾ ആയി പറഞ്ഞതും കണ്ടുപിടിച്ചു കളഞ്ഞു കൊച്ചു കള്ളി.... അധു അവരുടെ താണ്ടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞതും പൊന്നു മോൻ അധികം കൊഞ്ചണ്ട... നി എന്തു ഉടായിപ്പിന് ആണൊ അവളെ ഇവിടെ കൊണ്ടു വന്നത്... അത് നടന്നില്ലേ... അതുകൊണ്ട് ഇനി അവള് ഇവിടെ വേണ്ട... (മുത്തശ്ശി മുത്തശ്ശി.... (അധു... മൃദു .. മാല... യാമിനി ഒന്നും മിണ്ടിയില്ല.. നി പേടിയ്ക്കണ്ട... നിന്റെ ചങ്കിനെ അല്ല.. മൃദുവിനെ മാറ്റുന്ന കാര്യമാ പറഞ്ഞത്... അവളെ ഹോസ്റ്റലിൽ ആക്കാൻ പോകുവാ... (വനജ ഓഹ്.. അങ്ങനെ... ഞാൻ അങ്.. പേടിച്...😨 അല്ല.. അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരി ആവും...(അധു അതു ശെരി ആവും... പഠിത്തം കഴിയുന്ന വരെ ഹോസ്റ്റലിലും നി ആയിട്ടു ഒരു ജോലിയ്ക്ക് കയറുന്ന വരെ അവള് അവളുടെ അമ്മയുടെ കൂടെ നിൽക്കും...

(വാസുദേവൻ എനിയ്ക്ക് ആയിട്ടു ഒരു ജോലി എന്തിനാ.. ഞാൻ നമ്മളുടെ ജോലി സ്ഥലത്ത്(അധു അവിടെ ഏറ്റവും താഴ്ന്ന ഒരു എംപ്ലോയ്‌ ആയി നി ജോലി നോക്കേണ്ടി വരും.. നിന്റെ കഴിവ് കൊണ്ട് നിനക്ക് ഉയർന്നു വരാം.. ശ്രീയെ പോലെ... അല്ലാതെ നടക്കില്ല... (വിജയൻ അത്രയ്ക്ക് ഒക്കെ വേണോ.. അധു ദയനീയം ആയി ചോദിച്ചതും.. അല്ലെങ്കിൽ നി നിനക്ക് ഇഷ്ടപ്പെട്ട പ്രൊഫെഷൻ എടുക്കണം.. അല്ലെങ്കിൽ ഏതെങ്കിലും കമ്പനിയിൽ കയറിയോ മറ്റോ... എങ്ങനെ ആയാലും വേണ്ടിയില്ല.. നി സ്വയം ഉയർന്നു വന്നലെ ഞങ്ങടെ കൊച്ചിനെ നിനക്ക് കിട്ടൂ... (മുത്തശ്ശി അതു കൂടി ആയതും അവൻ അടിയറവ് പറഞ്ഞു... അല്ല മോളെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്.. (വസുധ അത്.. ഞാൻ... ഇനി ഇവിടെ നിൽക്കുന്നത്.... എല്ലാം ok ആയില്ലേ.. അപ്പോ ഇവിടുന്നു പോകാൻ... യാമിനി പറഞ്ഞു തീർന്നതും എവിടേക്ക് പോകാൻ........... ശബ്ദം കേട്ടു നോക്കിയതും ആദവ് അതും ഫുൾ യൂണിഫോമിൽ..... നി... എങ്ങോട്ടും പോകുന്നില്ല...enquery കഴിയുന്ന വരെ ഇവിടെ വേണം.... യാമിനിയെ നോക്കി പറഞ്ഞു. അവന്റെ സംസാരം കേട്ടതും എല്ലാവരും ഒന്നു ഞെട്ടി...

നി ഇത് എന്താ മോനെ ഈ പറയുന്നത്(മുത്തശ്ശി എല്ലാം വഴിയേ പറയാം.... അതിനു മുൻപ് എനിയ്ക്ക് ഇവരോട് രണ്ടുപേരോടും എനിയ്ക്ക് ചിലത് ചോദിയ്ക്കാൻ ഉണ്ട്... അധുവിനെയും യാമിനിയെയും നോക്കി പറഞ്ഞു കൊണ്ട് അവൻ പുറത്തേയ്ക്ക് നടന്നു.. അവർ പരസ്പരം ഒന്നു നോക്കി അവന്റെ പിറകെയും.. ബാക്കി ഉള്ളവർക്ക് ഒന്നും മനസിലായിലാവാതെയും.. ഇവിടെ എന്താ ഈ നടക്കുന്നെ.... എനിയ്ക്ക് ഒന്നും മനസിലാവുന്നില്ല... മുത്തശ്ശി അവര് പോയ വഴിയേ നോക്കി ചോദിച്ചതും... ഞങ്ങൾക്കും ...... . എന്തോ കാര്യം ഉണ്ട്... (വാസുദേവൻ ____ ആദവ് നടന്നു തറവാടിൽ നിന്നും വിട്ടു കുറച്ചു മാറി നിന്നു... പിറകെ തന്നെ ബാക്കി രണ്ടെണ്ണവും.. എന്തിനാ ചേട്ട വിളിപ്പിച്ചത്‌... അധു ചോദിച്ചതും.... ആദവ് അവനെയും യാമിനിയെയും മാറി മാറി ഒന്നു നോക്കി... യാമിനി ആണെങ്കിൽ എന്തൊക്കെയോ മനസിലായ ഭാവത്തിലും.... ഞങ്ങൾ ആരും അറിയാത്ത എന്തെങ്കിലും നിങ്ങളുടെ ലൈഫിൽ ഉണ്ടോ... ആദവ് കുറച്ചു ഗൗരവത്തിൽ ചോദിച്ചതും... എനിയ്ക്ക് ഇല്ല... (അധു എനിയ്ക്ക് അറിയാത്തത് ഒന്നും അവൾക്കും ഇല്ല... എന്താ ചേട്ട ചോദിച്ചത്...

അതൊക്കെ ഉണ്ട്.... അതിനു മുൻപ്... നിന്നെ മറച്ചു ഒന്നും ഇവളുടെ ലൈഫിൽ ഇല്ല എന്നത് സത്യം തന്നെ ആണല്ലോ ഇനി അത് മാറ്റി പറയരുത്.... പറഞ്ഞത് അധുവിനെ നോക്കി ആണെങ്കിലും വാക്ക് യാമിനിയ്ക്ക് നേരെ ആയിരുന്നു... ഉം... അധു അവളെ നോക്കി ഒന്നു മൂളി... അവളാണെങ്കിൽ ഒന്നും മിണ്ടുന്നില്ല... Ok.. fine.. ദേ... ഇവനെ അറിയുമോ.. നിങ്ങൾക്ക്... ആദവ് ഫോണ് കയ്യിൽ എടുത്തു അതിൽ നിന്നും ഒരു pic കാണിച്ചു ..... ആ ഫോട്ടോ കണ്ടപ്പോഴേ.. കാര്യം എന്തായിരിയ്ക്കും എന്നു അധുവിനും മനസിലായി... ചേട്ട.. അത്.... (അധു ഞാൻ ചോദിച്ചതിന് ഉത്തരം... (ആദവ് അറിയാം....(അധു എങ്ങനെ.... ആദവ് ചോദിച്ചതും ഇനി ഒന്നും മറയ്ക്കാൻ ഇല്ലാത്ത പോലെ അധു എല്ലാം പറഞ്ഞു... പക്ഷെ ഇപ്പൊ ഞങ്ങൾക്ക് യാതൊരു ബന്ധവും ഇല്ല.. അയാളും ആയി... അധു ദേഷ്യം അടക്കികൊണ്ട് പറഞ്ഞതും... ബന്ധം ഒന്നും ഇല്ല എന്നുള്ളത് ഉറപ്പ് ആണോ... ആണോ യാമിനി.. ആദവ് അവൾക്ക് അടുത്തേയ്ക്ക് ചെന്നു ചോദിച്ചതും... അവള് ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു.. അധു ആണെങ്കിൽ അവളുടെ മൗനം കാരണം സംശയത്തോടെ അവളെ നോക്കി... പറ.... (ആദവ് പറ... യാമി ... ഇപ്പൊ ഒരു കോണ്ടാക്റ്റും ഇല്ല എന്നു...(അധു ഉ... ഉണ്ട്.... യാമിനി ദീർഘ നിശ്വാസം എടുത്തു കൊണ്ട് പറഞ്ഞു....

അതുകേട്ടതും അധു ഒന്നു ഞെട്ടി.. എ... എന്താ.... എന്താ നി പറഞ്ഞേ... ആ വൃത്തികേട്ടവനെ... എന്താ നി ഇത് എന്നോട് പറയാതിരുന്നത്..... 😠(അധു അ... അത്.. ഞാൻ... നിന്നോട് പറയാൻ... സ്രെമിച്ചതാ പറ്റിയില്ല... ഒരുപാട് നാളൊന്നും ആയില്ല... രണ്ടേ രണ്ടു പ്രവശ്യമേ അവനെ ഞാൻ കണ്ടുള്ളൂ... അന്ന്.. ഉത്സവത്തിന്..... ഓഹ്.. അപ്പൊ കാണലും കഴിഞ്ഞു.. ഇതിനാണ് അല്ലെ അന്ന് ആരെയോ കാണാൻ ഉണ്ട് എന്നും പറഞ്ഞു നി ഇവിടുന്നു പോയത്... നിനക്ക് എങ്ങനെ അയാളെ... നമ്മുടെ ജനിഫർ.... അവളെയും നമ്മുടെ ഫ്രൻഷിപ്പിനെയും അയാൾ പണത്തിനു വേണ്ടി.. എല്ലാം നി മറന്നു അല്ലെ.... അധു അവൾക്ക് നേരെ ചൂട് ആയി... ഇല്ലെടാ അതൊക്കെ വെറും തെറ്റിദ്ധാരണ.... യാമി എന്തോ പറയാൻ വന്നതും.. ഓഹോ.. അപ്പൊ അതുവരെ ആയി... അവനായിരിയ്ക്കും പറഞ്ഞത് അല്ലെ...അധു പുച്ഛത്തോടെ ചോദിച്ചതും... നിങ്ങളുടെ അടി കഴിഞ്ഞെങ്കിൽ എനിയ്ക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. നിന്നെ കണ്ടു മടങ്ങിയ ശേഷം മുതൽ വിക്റ്റർ മിസിങ് ആണ്... . സോ... തന്നെ എനിയ്ക്ക് കസ്റ്റഡിയിൽ എടുത്തെ പറ്റൂ... (ആദവ് What.........? """തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story