യാദവം: ഭാഗം 27

yadhavam

എഴുത്തുകാരി: അർച്ചന

What.....? രണ്ടുപേരും ഒരേ പോലെ ഞെട്ടി.. ചേട്ടൻ ഇത് എന്തൊക്കെയാ പറയുന്നേ.. ഇവളെ അങ്ങേരു കണ്ടിട്ട് പോയി എന്നും വെച്ചു.. എന്തു ആർധത്തിലാ ഇവളെ കസ്റ്റഡിയിൽ എടുക്കുന്നത്.. ഞാൻ ഇതിനു സമ്മദിയ്ക്കില്ല... അധു ആദവിന് നേരെ ചൂട് ആയി... നിന്റെ സമ്മതം ഞാൻ ചോദിച്ചില്ല.. ഇപ്പൊ ഇവളെ എന്റെ കൻട്രോളിൽ വെയ്ക്കുന്നതാ ഇവൾക്ക് safe.. (ആദവ് ഇത്രയും നാൾ ഒരു കുഴപ്പവും ഇല്ലാതെ ഇരുന്നെങ്കിൽ ഇനിയും ഒരു പ്രശ്നവും കാണില്ല... ഇതിന്റെ പേരിൽ ഇവളെ പോലീസ് സ്റ്റേഷനിൽ കയറ്റാൻ ആണ് ഉദ്ദേശം എങ്കിൽ.. ഞാനും ചേട്ടനും തമ്മിൽ തെറ്റും. അന്ന് ഞാനും ഉണ്ടായുരുന്നു ഇവളുടെ കൂടെ...കേസിനും പൊല്ലാപ്പിനും.. എനിയ്ക്ക് ഇല്ലാത്ത എന്ത് കേസാ ഇവളുടെ മേൽ എന്നു എനിയ്ക്ക് അറിയണം.. അല്ലാതെ പറ്റില്ല.. എന്നും പറഞ്ഞു യാമിനിയെയും പിടിച്ചു വലിച്ചു അവൻ പോകാൻ ഭാവിച്ചതും... ഡ്രഗ് ഡീലിങ് കേസ്സിലാ ഇവള് ഇപ്പൊ കുരുങ്ങിയിരിയ്ക്കുന്നത്... അതിൽ പെടാതെ രക്ഷിയ്ക്കാനാ മാൻ മിസ്സിങ്ങിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്...

ആദവ് അവര് പോകാൻ തുനിഞ്ഞതും ഗൗരവത്തിൽ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു... അതുകേട്ടതും രണ്ടും ഞെട്ടി തിരിഞ്ഞു അവനെ നോക്കി.. സത്യം ആണ്... വിക്റ്ററിനെ കാണാൻ ഇല്ലെന്നു കമ്പ്ലെയിന്റ് തന്നത് അവന്റെ അച്ഛൻ തന്നെ ആണ്.. അന്ന് നിങ്ങളൊക്കെ കുടുക്കിയ അങ്ങേരു തന്നെ... വ്യക്തം ആയി അന്യോഷിച്ചപ്പോ... യാമിനിയും ആയി ആണ് ലാസ്റ്റ് കണ്ടത്... അന്ന് തിരികെ പോകും വഴി ആണ് അവൻ മിസ് ആയത്... വണ്ടിയിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെടുത്തിട്ടും ഉണ്ട്.... പിന്നെ അവൻ വല്ലതും തന്നെ എൽപ്പിച്ചിരുന്നോ.. ആദവ് ചോദിച്ചതും.. യാമിനി തലയാട്ടി... ഉം..... എന്തയാലും.. പ്രശ്നം കുറച്ചു സീരിയസ് ആണ്... ഡിപ്പാർട്ട്‌മെന്റിൽ അധികം ആർക്കും താൻ ആണ് ആളെന്നു അറിയില്ല.. ഒരു പെണ്ണാണെന്നു മാത്രം അറിയാം... എത്ര ദിവസം മറച്ചു വെയ്ക്കാൻ പറ്റും എന്നു അറിയില്ല... (ആദവ് പ... പക്ഷെ... എനിയ്ക്ക് ഒ.. ഒന്നും... 😢(യാമിനി തനിയ്ക്ക് ഒന്നും അറിയില്ല... എല്ലാം ചെയ്തത് അവന്റെ അച്ഛൻ തന്നെയാണ്.. but തെളിവൊന്നും തന്നെ ഞങ്ങളുടെ കയ്യിൽ ഇല്ല... എന്താണ് അയാളുടെ ഉദ്ദേശം എന്നും അറിയില്ല...

അല്ല.. അന്ന് വിക്റ്റർ തന്നെ എന്തിനാണ് കാണാൻ വന്നത്... അവൻ എന്താ തന്റെ കയ്യിൽ തന്നത്... (ആദവ് ചോദിച്ചതും.. അവൾ അന്ന് നടന്ന എല്ലാ കാര്യവും തുറന്നു പറഞ്ഞു... എല്ലാം പറഞ്ഞു യാമിനി അധുവിനെ ഒന്നു നോക്കിയതും അവനും എല്ലാം കേട്ടു ഞെട്ടി നിൽക്കുവാണെന്നു മനസിലായി.. അപ്പൊ ആ കുട്ടി ജീവനോടെ ഉണ്ടോ....(ആദവ് ഉം... കഴിഞ്ഞ ദിവസം എന്നെ വിളിച്ചിരുന്നു... അപ്പൊ അവൻ പറഞ്ഞത് ജനിയെ അയാൾ തിരികെ കൊടുക്കാം എന്നു പറഞ്ഞു എന്നു... അങ്ങോട്ടു പോകുവാ എന്ന പറഞ്ഞത്....(യാമിനി ബ്ലഡി..... @#%# ആദവ് ദേഷ്യത്തിൽ പറഞ്ഞു... ചേട്ട... ഇനി എന്താ ചെയ്യാൻ പറ്റുന്നെ... ജെനി.... ജീവനോടെ... പക്ഷെ അന്ന്.. accident.. (അധു അതും അയാളുടെ പ്ലാൻ ആയിരിയ്ക്കും.. പക്ഷെ എന്തിന്.... പ്രതികാരം വീട്ടാൻ ആണെങ്കിൽ ഒരുപാട് വഴികൾ ഉണ്ടായിരുന്നല്ലോ.... (ആദവ് "അയാൾക്ക് വേണ്ടത്... എന്നെയാണ്... ഞാൻ വഴി എന്റെ സമ്പത്തും... അയാൾക്ക് എന്നെ വിവാഹം കഴിയ്ക്കണം.." യാമിനി പറഞ്ഞതും രണ്ടു പേരും ഞെട്ടി അവളെ നോക്കി.. ____ .പ്. ഭാ... നായേ.... എന്റെ കൂടെ നിന്നു എനിയ്‌ക്കിട്ട് തന്നെ ഉണ്ടാക്കുന്നോ.....

അയാൾ വിക്റ്ററിന്റെ മുഖം കുത്തി പിടിച്ചു അയാളുടെ മുഖത്തിനു നേരെ ഉയർത്തി.... അവന്റെ നെറ്റിയിൽ നിന്നും കടവായിൽ നിന്നും ചോര കട്ടയ്ക്ക് ഒഴുകി ഇറങ്ങി... അടി കൊണ്ട് അവൻ അവശനായിരുന്നു... എ... എന്നെ കൊണ്ട് ത... തന്നെ നി എന്റെ കൂട്ടുകാർക്കും പെണ്ണിനും എതിരെ തിരിയിച്ചില്ലേ.... അതുപോലെ വരില്ല ഇത്... അവൻ അവശതയോടെ ആണെങ്കിലും വാശിയോടെ പറഞ്ഞു... എന്നിട്ടും അവന്റെ അഹങ്കാരം ശമിച്ചില്ല... അടിച്ചോടിയ്ക്കിനേടാ.. ഇവന്റെ ബാക്കി ഭാഗങ്ങൾ കൂടി... എന്നു ജോസഫ് അലറിയതും അതുകേൾക്കാൻ കാത്തു നിന്ന പോലെ ബാക്കി ഉള്ളവർ അവന്റെ ദേഹത്തു പെരുമാറി... അവൻ അടികൊണ്ട് തളർന്നു നിലത്തേയ്ക്ക് മറിഞ്ഞു വീണു.... ചെറിയ ഞരക്കം മാത്രമേ ഉള്ളൂ എന്നുറപ്പ് ആയതും ആ കയ്യിലെ കെട്ട് അങ് അഴിച്ചു കള.... എന്നിട്ടു.. മുഖം ദേ ഈ ഇരിയ്ക്കുന്ന ഉരുപ്പടിയ്ക്ക് നേരെ തിരിച്ചു വെയ്ക്ക്... ഇവൾക്ക് വേണ്ടി അല്ലെ അവൻ വന്നത്... അവൻ കാണണം... അവളെ എന്താ ചെയ്യുന്നത് എന്നു... അയാള് പറഞ്ഞതും ബാക്കിയുള്ളവർ അതു പോലെ അനുസരിച്ചു...

പുറത്തേയ്ക്ക് ഇറങ്ങാൻ കണ്ണു കാട്ടിയതും അവർ അവനെയും അവളെയും ഒന്നു നോക്കി പുറത്തേയ്ക്ക് ഇറങ്ങി... അപ്പോഴേയ്ക്കും അയാൾ നിർജീവം ആയി ഇരിയ്ക്കുന്ന ജനിയെ അവനു മുന്നിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ട് നിലത്തേയ്ക്ക് ഇട്ടു.... വിക്റ്റർ എല്ലാം പാതി അടഞ്ഞ കണ്ണുകൾ വഴി മങ്ങിയ രീതിയിൽ കണ്ടു... അവൻ കാണുന്നു എന്നുറപ്പൂ ആയതും... അയാൾ അവളുടെ ദേഹത്തു ഉണ്ടയിരുന്ന വസ്ത്രത്തെ പയ്യെ അഴിച്ചു മാറ്റാൻ തുടങ്ങി.... നിന്നോട് ഞാൻ അന്നേ പറഞ്ഞത് അല്ലെ.. അവളെ... അവളെ തന്നിട്ട് പൊയ്ക്കോളാൻ.. എന്നിട്ടും കേട്ടില്ല... ഇനി നി കണ്ടോ... പൊന്നു മോന് ഒരു കാര്യം അറിയോ... ലോകത്ത് ആണിന് സഹിക്കാൻ പറ്റാത്ത വേദന എന്താണെന്ന് അറിയോ... പെണ്ണിന് പ്രസവ വേദന ആണെങ്കിൽ.. ആണിന് പ്രാണൻ കൊടുത്തു പ്രണയിക്കുന്ന പെണ്ണിനെ അവന്റെ മുന്നിൽ വെച്ചു അവനല്ലാതെ മറ്റൊരുവൻ തൊടുന്നത് ആണ്... ഞാൻ തൊടുക മാത്രം അല്ലല്ലോ ചെയ്യുന്നേ എന്നും പറഞ്ഞു കുടിലത നിറഞ്ഞ ചിരിയോടെ അവളുടെ ദേഹത്തു നിന്നും ഒരു തുണ്ട് തുണി ഇല്ലാതെ അയാൾ നീക്കം ചെയ്തു....

അയാൾ ചെയ്യുന്നത് ഏതോ ഒരു ഓർമയിൽ എന്ന പോലെ അവൾ അറിഞ്ഞതും കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒഴുകി നിലത്തേയ്ക്ക് വീണു... അതുകണ്ടതും വിക്റ്റർ നിസഹായൻ ആയി കണ്ണുകൾ ഇറുക്കി അടച്ചു... അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി ഒഴുകി വീണു.. കൺ മുന്നിൽ ഉണ്ടായിട്ടും അവളെ ഒന്നു പൊതിഞ്ഞു പിടിയ്ക്കൻ പോലും പറ്റാത്ത ഒരു അവസ്ഥ... അവൻ മെല്ലെ കണ്ണു തുറന്നതും കണ്ടു അവളുടെ ദേഹത്തുകൂടെ ചൂണ്ടു വിരൽ ചലിപ്പിയ്ക്കുന്ന അയാളെ... അ... അവളെ .. തൊ.. തൊടരുത്.. ആഹാ.. ബോധം വന്നോ... ഇല്ല ഞാൻ തൊടുന്നില്ല... ഇനി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല... ഇനി ഞാൻ ഫ്രഷ് ആയിരിയ്ക്കണം... കാരണം എനിയ്ക്ക് വേറൊരുത്തി ഉണ്ടല്ലോ... സത്യം പറഞ്ഞാൽ നിന്റെ ഈ അവസ്‌ഥ കാണുമ്പോൾ നിന്റെ അച്ഛനെയാ എനിയ്ക്ക് ഓർമ വരുന്നത്... അയാളും ഇതേ കണക്ക് ആടാ കിടന്നത്... പക്ഷെ അന്നൊരു വ്യത്യാസം ഉണ്ടായിരുന്നു.... നിന്റെ തള്ളയെ അവന്റെ മുന്നിൽ ഇട്ട ഞാൻ... ഹോ.. വല്ലാത്ത ഒരു അനുഭവം തന്നെ ആയിരുന്നു... പാവം നിന്റെ അമ്മ...

നിന്റെ അച്ഛൻ തന്റെ പെണ്ണിന് സംഭവിയ്ക്കുന്നത് കണ്ടു പിടഞ്ഞാ തീർന്നത്... അവൾ ആരോടും ഒന്നും പറഞ്ഞില്ല... കാരണം എന്താ.. നി തന്നെ... നിന്നെ ഓർത്ത്... ആ ഒറ്റ കാരണം കൊണ്ട്... എന്റെ ഈ മുഖം ആരും... ആരും കണ്ടില്ല... അല്ലെങ്കിൽ കാണിച്ചിട്ടില്ല ഞാൻ... നിനക്ക് എന്തയാലും ആ ഭാഗ്യം..ഇല്ല... നിന്റെ പെണ്ണിനെ ഞാൻ വേറെ ഒന്നും ചെയ്യുന്നില്ല... എന്നും പറഞ്ഞു അയാൾ പുറത്തേയ്ക്ക് ഇറങ്ങി.. അയാൾ പോയി എന്നുറപ്പ് ആയതും... വിക്റ്റർ ആ തളർച്ചയിലും എങ്ങനെയോ... കൈ കുത്തി എണീറ്റു.. നിൽക്കാൻ നോക്കി എങ്കിലും സാധിച്ചില്ല... അവസാനം എങ്ങനെയൊക്കെയോ ഇഴഞ്ഞു അവളുടെ അടുത്തേയ്ക്ക് ചെന്നു... ജാ....നു.... വിക്റ്റർ അവളെ തട്ടി വിളിച്ചു എങ്കിലും കണ്ണു തുറന്നു കിടക്കുന്ന അവളിൽ നിന്നും യാതൊരു അനക്കവും ഉണ്ടായില്ല... അവളുടെ കണ്ണിൽ നിന്നും പൊടിഞ്ഞ ഒരു തുള്ളി കണ്ണുനീർ മാത്രം ആണ് ജീവൻ ഉണ്ടെന്നു തോന്നിപ്പിച്ചത്... പെട്ടന്ന് തന്നെ അവൻ അയാൾ അഴിച്ചു മാറ്റിയ ഡ്രെസ് എടുത്തു അവളെ ധരിപ്പിച്ചു... അവന്റെ രക്‌തം അവളുടെ ദേഹത്തെ പൊതിയുന്നും ഉണ്ടായിരുന്നു.. അവൻ അവളെ തന്നോട് ചേർത്തു പിടിച്ചതും അവന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവൻ അവളെയും കൊണ്ട് നിലത്തേയ്ക്ക് തന്നെ വീണു....

ആ പെണ്ണിനോട് കാണിച്ചു കൂട്ടിയത്... ഹോ.. അതൊക്കെ മനുഷ്യൻ ആണോ ആവോ.... (കൂട്ടത്തിൽ ഒരുവൻ.. അയാള് എന്തുവേണോ കാണിയ്ക്കട്ട്... നമുക്ക് തന്ന ജോലി നമ്മൾ ചെയ്യുന്നു... അതിനു ചോദിയ്ക്കുന്ന കാശു അയാൾ തരുന്നും ഉണ്ട്... അതുമതി വേറൊന്നും നമ്മള് തിരക്കണ്ട .. നി ചീട്ട് ഇട്.. (അടുത്ത ആൾ... അതു ശെരി വെയ്ക്കുന്ന പോലെ മറ്റുള്ളവരും... _____ അവളെ അറസ്റ്റ് ചെയ്തില്ലെന്നോ..... ചെ...... എത്രയും വേഗം അവളെ ആ വീട്ടിൽ നിന്നും പുറത്ത് കൊണ്ടു വരണം.. എങ്കിലേ ഞാൻ ഉദ്ദേശിയ്‌ക്കുന്ന കര്യം നടക്കൂ..... ജോസഫ് ഫോണിൽ കൂടി പറഞ്ഞു... .............. നിനക്കൊക്കെ ശമ്പളം തന്നു കൂടെ നിർത്തിരിയ്ക്കുന്നത് എന്റെ താളത്തിനൊത്ത് തുള്ളാനാ.... അവളെ അവാനായി പുറത്ത് കൊണ്ട് വന്നില്ലെങ്കിൽ... അവളെ ഇറക്കാൻ എനിയ്ക്ക് അറിയാം... നി ഞാൻ പറയുന്ന കാര്യം മാത്രം ചെയ്താൽ മതി... എന്നും പറഞ്ഞു ജോസഫ് കാര്യങ്ങൾ വ്യക്തം ആയി പറഞ് കൊടുത്തു .... അയാൾ... അതു കേട്ടു ഫോണ് കാട്ടാക്കി... ഇനി നി എന്റെ കയ്യിൽ എത്തും.... അവരായിട്ടു കൊണ്ട് വരും... അയാൾകുടിലതയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു..."""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story