യാദവം: ഭാഗം 28

yadhavam

എഴുത്തുകാരി: അർച്ചന

"അയാൾക്ക് വേണ്ടത്... എന്നെയാണ്... ഞാൻ വഴി എന്റെ സമ്പത്തും... അയാൾക്ക് എന്നെ വിവാഹം കഴിയ്ക്കണം.." യാമിനി പറഞ്ഞതും രണ്ടു പേരും ഞെട്ടി അവളെ നോക്കി.." ______ ചെ.... ഇങ്ങനെയും മനുഷ്യൻ മാർ ഉണ്ടോ... സ്വന്തം മകനെ കൊണ്ട് തന്നെ... ഇങ്ങനെയൊക്കെ... അയാളെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ... പാവം അവനെയും താൻ..... അല്ല... അവൻ അവളുടെ അടുത്തേയ്ക്ക് പോയി എന്നല്ലേ പറഞ്ഞത്... അപ്പൊ.. പിന്നെ... ഇനി അവനു വല്ല അപായവും...(. അധു അറിയില്ല... അന്യോഷിച്ചു കൊണ്ട് ഇരിയ്ക്കുവാണ്... നിന്റെ കയ്യിൽ അവൻ ഏൽപ്പിച്ചത് എന്താണെന്ന് നി നോക്കിയോ...(ആദവ് ഉം.. ഒന്നൊരു ലെറ്റർ... മറ്റേത് ഒരു പെൻഡ്രൈവ്.. അതിൽ എന്താണെന്ന് ഞാൻ നോക്കിയില്ല... പോകുന്നതിനു മുൻപ് തന്നോട് എല്ലാം വന്നു പറയാനാ ഞാൻ ഇരുന്നത്... അപ്പോഴേയ്ക്കും...യാമിനി പറഞ്ഞതും ആദവ് ഒന്നു മൂളി.. താൻ അവൻ തന്നത് ഒക്കെ ഇങ്ങോട്ടു കൊണ്ടു വാ... ആദവ് പറഞ്ഞതും അവൾ എല്ലാം കൊണ്ട് വന്നു അവനെ ഏൽപ്പിച്ചു... ലെറ്റർ ആണ് ആദ്യം തുറന്നു നോക്കിയത്... അതിൽ യാമിനി പറഞ്ഞ കാര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു... അടുത്ത പെൻഡ്രൈവ്... അവൻ അത് തന്റെ ലാപ്പും ആയി കണക്റ്റ് ചെയ്തു.. അതിൽ എല്ലാം വളരെ വ്യക്തമായി തന്നെ ഷൂട്ട് ചെയ്തു save ചെയ്തിരുന്നു...

അയാൾ ചെയ്തു കൂട്ടുന്ന എല്ലാം അതിൽ തന്നെ ഉണ്ടായിരുന്നു.... ഒന്നിലും ഷൂട്ട് ചെയ്ത ആളുടെ മുഖം ഇല്ല അവസാനം ആ വീഡിയോ... ഒരു പെണ്ണിന്റെ മുഖത്തു ഫോക്കസ് ആയതും... 'ജെനി... " 😨 അധുവും യാമിനിയും ഒരുപോലെ വിളിച്ചു... അവളുടെ അവസ്ഥ കണ്ടതും ആദവിനും ഷോക്ക് ആയി... യാതൊരു പ്രതികരണവും ഇല്ലാതെ ഇരിയ്ക്കുന്ന പെണ്കുട്ടി... അവളുടെ കണ്ണുകൾക്ക് ചുറ്റും ഉള്ള കറുപ്പും ചുണ്ടുകളുടെ വരൾച്ചയും അവളുടെ ഐസിൽ വീണ പോലുള്ള നിറവും കണ്ടപ്പോ തന്നെ അയാൾ കുത്തി വെച്ച മരുന്നിന്റെ വീര്യം ആദവിന് മനസിലായി... ആദവ് ഒരു നിമിഷം അവളുടെ രൂപം കണ്ടു തകർന്നു ഇരിയ്ക്കുന്ന അവരെ ഒന്നു നോക്കി.. അവരുടെ മുഖ ഭാവത്തിൽ നിന്നു തന്നെ അവളോടുള്ള അവരുടെ സ്നേഹം അവന് മനസിലായി... അവസാനത്തേത് അവന്റെ ഒരു വീഡിയോ ക്ലിപ്പ് ആയിരുന്നു... "എനിയ്ക്ക് ആരെയും വിശ്വാസം ഇല്ലാത്തത് കൊണ്ടാ ഞാൻ ഇത് നിന്നെ തന്നെ ഏല്പിയ്ക്കുന്നത്.. ഇത് പുറത്തു അറിയുന്ന നിമിഷം ഞാൻ ജീവനോടെ കാണുമോ എന്നും പോലും അറിയില്ലടി...

അതിനു മുന്നേ നിങ്ങളോട് എനിയ്ക്ക് ക്ഷമ ചോദിയ്ക്കണം... നിങ്ങൾ എന്തു ചെയ്‌താലും വേണ്ടില്ല... അവളെ... അവളെ എങ്ങനെ എങ്കിലും അവിടെ നിന്നും രക്ഷിയ്ക്കണം... അല്ലെങ്കി ചിലപ്പോ... നിന്നെയും അവനെയും വരെ എനിയ്ക്ക്.... വേറെ വഴി ഇല്ലായിരുന്നു... നിങ്ങളായി എന്നിൽ നിന്നും വിട്ടു മാറാനാ ഞാൻ അന്ന്... അങ്ങനെയൊക്കെ.. എന്നിട്ടും അയാള് വിട്ടില്ലെടി... സമ്മദിച്ചില്ല... അതിനു പകരമാ അയാള് എന്റെ പെണ്ണിനെ... എനിയ്ക്ക് ഇതല്ലാതെ ഒന്നും ഒന്നും ചെയ്യാൻ പറ്റില്ലെടി...." അതോടു കൂടി വീഡിയോ ക്ലോസ് ആയി... അയാളെ ഒരിയ്ക്കലും നിയമത്തിനു വിട്ടു കൊടുക്കരുത്... ചേട്ട... കൊടുത്താൽ അയാൾ ഇനിയും. അധു ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി... അവൾക്ക് ഒരുപാട് നോവുന്നുണ്ടാവും അല്ലെ... പണ്ടേ അവള് വേദന സഹിയ്ക്കില്ല... ഇപ്പൊ... യാമിനിയുടെ കണ്ണു നിറഞ്ഞു.... ഇപ്പൊ തോന്നുവാ ഒന്നും... ഒന്നും വേണ്ടായിരുന്നു.. അന്നേ ഞാൻ അങ് പോയാൽ മതിയായിരുന്നു...എങ്കിൽ ഇപ്പൊ യാതൊരു പ്രശ്നവും .... യാമിനി പദം പറഞ്ഞതും അധു അവളെ തന്നോട് ചേർത്തു... ഒരാൾ അവിടെ ... ഇവിടെ വേറൊരാൾ.... അവനു എന്തു ചെയ്യണം എന്നു പോലും അറിവുണ്ടായില്ല.. പെട്ടന്ന് കതകിൽ തട്ടു കേട്ടു... ആദവ് പോയി വാതിൽ തുറന്നു... മുന്നിൽ കയ്യിൽ ഭക്ഷണവും കൊണ്ട്...

സംഗീതയും രുഗ്മിണിയും... അവരോടും... വീട്ടിലെ ബാക്കി ഉള്ളവരോടും കാര്യത്തിന്റെ ഗൗരവം അവൻ പറഞ്ഞു കൊടുത്തു...അതുകൊണ്ട് തന്നെ അവരും സപ്പോർട്ട് ഉണ്ട്... എത്ര നേരം ആയി ഈ മുറിയടച്ചു ഇരിപ്പ് തുടങ്ങിയിട്ട്... ദേ.... ഇതു കഴിയ്ക്കാൻ നോക്ക്...എന്നും പറഞ്ഞു അവർ കൊണ്ടു വന്നത് മേശ മേൽ വെച്ചു. ഇങ്ങനെ സങ്കട പെട്ടിരുന്നിട്ടോ.. ടെൻഷൻ അടിച്ചിട്ടോ യാതൊരു കാര്യവും ഇല്ല... ആ ചെകുത്താനെ എത്രയും വേഗം കുരുക്കാൻ നോക്ക്.. രുഗ്മിണി അവരെ സമാദാനിപ്പിച്ചു.. ദേ... ഇങ്ങനെ വിഷമിച്ചിരുന്നാൽ ശെരി ആവില്ലാട്ടോ.. ഈ നാറിയുടെ കൂടെ ഇങ്ങോട്ടു ആൾമാറാട്ടം നടത്തി ഭയങ്കര ധൈര്യത്തിൽ വന്നിട്ടു... ഇപ്പൊ ഇരുന്നു മോങ്ങുന്നോ... എണീറ്റെ എന്നിട്ടു വല്ലതും എടുത്തു കഴിച്ചു കുളിയ്ക്കാൻ.. നോക്ക്... നാറിയിട്ടു പാടില്ല.... ടാ... നിങ്ങളും... അന്തരീക്ഷം അയവ് വരുത്താൻ സംഗീത പറഞ്ഞു...

അവരൊന്നു മൂളിയതും അവര് രണ്ടുപേരും ചിരിയോടെ അവിടെ നിന്നും പോയി... എങ്ങനെ നിന്ന കൊച്ച.... പാവം... രുഗ്മിണി താഴേയ്ക്ക് ഇറങ്ങുന്ന ഇടയ്ക്ക് പറഞ്ഞതും സംഗീതയും അത് ശെരി വെച്ചു.. അവര് ഇറങ്ങിയതും ദീപക് അവിടേയ്ക്ക് കയറി വന്നു... അപ്പോഴും രണ്ടും ഒരേ ഇരുപ്പ് തന്നെയായിരുന്നു.... എന്താ ഇനി തന്റെ പ്ലാൻ... ദീപക് അവരെ ഒന്നു നോക്കി.. ആദവിനോട് ചോദിച്ചു... അറിയില്ല... ആകെ ഉള്ള തുമ്പ് അവൻ തന്ന വീഡിയോ ആണ്.. അയാൾ എല്ലാം അറിഞ്ഞിട്ടുണ്ട് എങ്കിൽ എടുത്തുചാടി ഒരു നീക്കം അവരെ രണ്ടുപേർക്കും ദോഷം ചെയ്യും... ഞാൻ ചിന്തിയ്ക്കുന്ന പോലെ യാണ് കാര്യങ്ങൾ എങ്കിൽ... അയാള് തന്നെ ഇവൾക്ക് വേണ്ടി മുന്നിട്ടു ഇറങ്ങും... അങ്ങനെ വന്നാൽ.... (ആദവ് വന്നാൽ.... (ദീപക് വന്നാൽ... "ഇരയിട്ടു പുലിയെ പിടിയ്ക്കുന്ന പരിപാടി ഞാൻ അയാൾക്ക് നടപ്പിലാക്കും.... """"തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story