യാദവം: ഭാഗം 29

yadhavam

എഴുത്തുകാരി: അർച്ചന

അടുത്ത ദിവസം രാവിലെ മുറ്റത്തു ഏതോ ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് എല്ലാരും പുറത്തേയ്ക്ക് വന്നത്... ആരാടാ വന്നത്... (മുത്തശ്ശി അറിയില്ലമ്മേ... (വാസുദേവൻ അപ്പോഴേയ്ക്കും വണ്ടിയിൽ ഉണ്ടായിരുന്നവർ പുറത്തേയ്ക്ക് വന്നു... ആളെ കണ്ടിട്ടും അവിടെ ഉള്ളവർക്ക് അവരെ മനസിലായില്ല.. ആരാ... (വാസുദേവൻ അപ്പോഴേക്കും ബാക്കിയുള്ളവരും അവിടെ എത്തിയിരുന്നു... യാമിനി അവരെ കണ്ടതും പുച്ഛ ഭാവത്തിൽ ഒന്നു നോക്കി... ദേ ഇവളെ കൊണ്ട് പോകാൻ വന്നതാ.... (പീറ്റർ യാമിനിയെ നോക്കി പറഞ്ഞതും.. എല്ലാവരും സംശയത്തോടെ അവരെ ഒന്നു നോക്കി.. ഇവളുടെ അച്ഛനാ... (അധു ഓഹ്... കയറി വാ... അവിടെ തന്നെ നിൽക്കാതെ വാസുദേവൻ ചിരിയോടെ അവരെ അകത്തേയ്ക്ക് സ്വീകരിച്ചും.. രുഗ്മിണി കുടിയ്ക്കാൻ എന്തെങ്കിലും എടുക്... ആദിത്യ മര്യാദയോടെ സ്വീകരിച്ചത് കൊണ്ട് അവർ മറുത്തൊന്നും പറയാതെ അകത്തേയ്ക്ക് കയറി.. ഞങ്ങൾ വന്നത്.... (ടീന ഞാൻ വരില്ല....... അവര് പറയാൻ തുടങ്ങിയതും യാമിനി തറപ്പിച്ചു പറഞ്ഞു... നി... വന്നേ പറ്റു... ഇല്ലെങ്കിൽ ഞങ്ങള് ബലം പ്രയോഗിച്ചു തന്നെ കൊണ്ട് പോകും...

പീറ്ററും വിട്ടുകൊടുത്തില്ല. അതേ ഇങ്ങനെ ബഹളം വെച്ചാൽ എങ്ങനാ... ഈ സമയം അവളെ... അവളൊരു പ്രശ്നത്തിൽ.. വിജയൻ കാര്യങ്ങൾ പറയാൻ തുടങ്ങിയതും.. ഞങ്ങൾക്ക് അറിയാം... ഇവരുടെ കോളേജിൽ നടന്ന പ്രശ്നം.. ഞങ്ങളും കൂടി ഇടപെട്ട അന്നത്...( ടീന കഴിഞ്ഞ ദിവസം ഞങ്ങളെ ഒരാൾ വിളിച്ചിരുന്നു. ഭീഷണി ആയിരുന്നു . നിങ്ങൾക്ക് അറിയാലോ ഞങ്ങൾക്ക് ആകെ ഇവളെ ഉള്ളൂ.... (പീറ്റർ ഹും അത് ഇപ്പോഴാണോ ബോദ്യം ആയത്... ഇത്രയും നാളും നിങ്ങക്ക് മുന്നിൽ ഉണ്ടായിരുന്നല്ലോ അപ്പോഴൊന്നും തോന്നിയില്ലേ ഞാൻ നിങ്ങൾക്ക് ഒറ്റ സന്താനം ആണെന്ന്... (യാമിനി മോളെ.... ഞങ്ങൾ.... നിങ്ങളെങ്കികും അവളെ പറഞ്ഞു മനസിലാക്കണം... ഞങ്ങളുടെ കൂടെ വരാൻ .. ടീന അപേക്ഷയോടെ പറഞ്ഞതും... ഞാൻ വരില്ല എന്നു പറഞ്ഞില്ലേ... പണം കൊണ്ട് മാത്രം ജീവിതം അളന്നവരോടൊപ്പം ഞാൻ വരില്ല.. അല്ലെങ്കിൽ തന്നെ എന്ത് ബന്ധം പറഞ്ഞ നിങ്ങള് എന്നെ വിളിയ്ക്കുന്നെ... ദേ ഈ വയറ്റിൽ കുരുത്തപ്പോ തന്നെ ഇല്ലാണ്ടാക്കൻ നോക്കിയത് അല്ലെ... പക്ഷെ പറ്റിയില്ല .. അവസാനം പെറ്റു...

എന്നിട്ടോ കൊച്ചു പെണ്ണായി പോയത് കൊണ്ട് വേറൊരു കുട്ടിയ്ക്ക് നോക്കി.. അവസാനം കൊച്ചുങ്ങൾ ഉണ്ടാകില്ല എന്നു അറിഞ്ഞപ്പോ അല്ലെ... എന്നെ നിങ്ങള് വളർത്താൻ തന്നെ തീരുമാനിച്ചത്... യാമിനി അത്രയും നാള് ഉള്ളിൽ കൊണ്ട് നടന്നത് എല്ലാം പുറത്തേയ്ക്ക് ഒഴുക്കി വിട്ടു.. എന്തൊക്കെയാ മോളെ നി ഈ പറയുന്നത് വസുധ അവളുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചതും... സത്യം... അല്ലെന്നു ഇവരോട് ചോദിച്ചു നോക്ക്.. മോൾക്ക് ഒരു കുറവും വരുത്താതെ ഇരിയ്ക്കാൻ മാസാമാസം കാശു അയക്കും... അതിന്റെ ഒക്കെ കൂടെ ആവശ്യം ഉള്ളത് മാത്രം തന്നിട്ടില്ല... രണ്ടുപേർക്കും അവരുടെ ലോകം മാത്രം ദേ... ഇവൻ ഇവനൊരുത്തൻ ഉള്ളത് കൊണ്ടാ ഞാൻ ഇങ്ങനെ.. ഇല്ലേരുന്നെങ്കിൽ വെന്തു വെണ്ണീർ ആയേനെ... അധുവിനെ ചൂണ്ടി പറഞ്ഞു. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇവരുടെ കൂടെ പോകില്ല... ഇനി ഇവിടെ നിൽക്കണ്ട എന്നു പറയുക യാണെങ്കിൽ ഞാൻ വേറെ എവിടേയ്ക്കെങ്കിലും പോകും എന്നും പറഞ്ഞു യാമിനി മുകളിലേയ്ക്ക് പോയി... ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല... Plz..... ഞങ്ങൾ എല്ലാം മനസിലാക്കുന്നുണ്ട്... പണത്തിന്റെയും വളർച്ചയുടെയും പിന്നാലെ പാഞ്ഞപ്പോ അവളെ കുറിച്ചു ഓർത്തില്ല... പിന്നെ... കുടുംബത്തിൽ ആണ്കുട്ടികള് ഇല്ലെങ്കിൽ.. അന്ന് അതു മാത്രമേ ചിന്തിച്ചിട്ടുള്ളൂ .. പക്ഷെ ഇപ്പൊ... ഇപ്പൊ ഞങ്ങൾക്ക് ഞങ്ങളുടെ തെറ്റു മനസിലാവുന്നുണ്ട്... അവളെ ഞങ്ങളോടൊപ്പം അയക്കണം... ഇത് ഒരമ്മയുടെ അപേക്ഷയാണ്.....

ടീന കണ്ണീരോടെ പറഞ്ഞു. അവള് മാത്രമേ ഉള്ളൂ ഞങ്ങൾക്ക്... ഞങ്ങളെ എന്ത് വേണം എങ്കിലും അവള് പറഞ്ഞോട്ടെ... കേൾക്കാൻ ഞങ്ങൾ ബാധ്യസ്ത്യർ ആണ്.. അവളെ ഞങ്ങളോടൊപ്പം... (പീറ്റർ യാമിനിയുടെ ഭാഗത്തുനിന്നും ചിന്തിയ്ക്കുമ്പോൾ.... ഞങ്ങൾക്ക് ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല... ഞങ്ങള് സംസാരിച്ചു നോക്കാം... പക്ഷെ.... അവളെ കൊണ്ടു പോകാൻ മറ്റൊരാളോട് കൂടി ചോദിയ്ക്കണം... നിങ്ങൾക്ക് അറിയാലോ ഇപ്പൊ ഒരു കേസിന്റെ കാര്യം.. അത് ഞങ്ങടെ കുട്ടിയാണ് അന്യോഷിയ്ക്കുന്നത് അതുകൊണ്ട് അവനും കൂടി അറിഞ്ഞു കൊണ്ടേ അവളെ അയക്കാൻ പറ്റു... ദാക്ഷായണി പറഞ്ഞതും പീറ്ററും ടീനയും ഒന്ന് മൂളി.. മുത്തശ്ശി അധുവിനോട് ആദവിനെ വിളിച്ചു കാര്യം പറയാൻ പറഞ്ഞിട്ടു മുകളിലേയ്ക്ക് കയറി... കുറച്ചു നേരം കഴിഞ്ഞതും റെഡിയായി യാമിനിയും മുത്തശ്ശിയും താഴേയ്ക്ക് ഇറങ്ങി വന്നു... അവളുടെ മുഖത്തു വലിയ തെളിച്ചം ഒന്നും കണ്ടില്ല എങ്കിലും മുത്തശ്ശി കണ്ണു കാണിച്ചപ്പോ എല്ലാർക്കും സമദാനം ആയി... ആദവ് എന്തു പറഞ്ഞു...(വാസുദേവൻ പൊയ്ക്കോളാൻ പറഞ്ഞു...

എന്നും പറഞ്ഞു യാമിനി അവിടെ ഉള്ളവരോട് യാത്ര പറഞ്ഞു പുറത്തേയ്ക്ക് ഇറങ്ങി... ഇറങ്ങുന്ന വഴി അവള് അധുവിനെയും ഒന്നു നോക്കി... അവൻ അവളെ പൊ... എന്ന രീതിയിൽ സമദാനിപ്പിച്ചു... പിറകെ തന്നെ അവളുടെ വീട്ടുകാരും അവരോടെല്ലാം യാത്ര പറഞ്ഞു വണ്ടിയിൽ കയറി... അവരവിടെ നിന്നും ഇറങ്ങിയതും... ചേട്ട അവര് ഇറങ്ങി.... അധു ഫോൺ വഴി കുറച്ചു മാറി നിന്നു ആദവിനെ വിവരം അറിയിച്ചു... ആദവ് അവര് വരുന്ന വഴുയുടെ സൈഡിൽ ആയി അവര് വരുന്നതും കാത്ത് നിന്നു... സർ... എല്ലാം പ്ലാൻ ചെയ്ത പോലെ തന്നെ നടക്കുമോ.... നമ്മളായി ഒരുക്കിയ കെണി അല്ലല്ലോ... അയാളായി വന്നു ചാടിയത് അല്ലെ.... ഇങ്ങനെ എന്തെങ്കിലും ഒക്കെ കാണിയ്ക്കും എന്നൊരു സംശയം തോന്നിയത് കൊണ്ടാ അവളുടെ പാരന്റസിന്റെ ഫോൺ ടാപ്പ് ചെയ്തത്... ഫോൺ വിളിയ്ക്കുന്ന വഴി അയാളുടെ സ്ഥലം കണ്ടെത്തും എന്നു തോന്നിയത് കൊണ്ടാവും മറ്റൊരാളുടെ idiyil നിന്നും വിളിപ്പിച്ചത്... അത് അന്തോഷിച്ചപ്പോ അറിഞ്ഞത്... ആ നമ്പറിന്റെ അവകാശി ജീവനോടയെ ഇല്ലെന്നു... എന്തയാലും വരുന്നിടത്തു കാണാം....

കുറച്ചു കഴിഞ്ഞതും അവരുടെ വണ്ടി ആദവിന്റെ വണ്ടിയെ പാസ് ചെയ്തു പോയതും ആദവ് ആ വണ്ടിയെ ഫോളോ ചെയ്യാൻ കൂടെ ഉള്ള ആളോട് പറഞ്ഞു.... കൂട്ടത്തിൽ പല സ്ഥലത്തായി നിർത്തിയിരിയ്ക്കുന്ന തന്റെ ആൾക്കാരോട് നിർദ്ദേശം അനുസരിച്ചു മൂവ് ചെയ്യാനും... അതിനിടയിൽ തന്നെ ആദവ് പറഞ്ഞിരുന്നത് അനുസരിച്ചു അധുവും ദീപക്കും കൂടി മറ്റൊരു വഴിയിൽ കൂടി അവരെ ഫോളോ ചെയ്യാൻ തീരുമാനിച്ചു... യാമിനിയ്ക്കും ചെറിയ ടെൻഷൻ ഉണ്ടായിരുന്നു.. ആദവ് പറഞ്ഞത് അനുസരിച്ചു ഇറങ്ങി എങ്കിലും എന്തോ ഒരു പേടി വന്നു പൊതിയുന്ന പോലെ തോന്നി... അവൾ ഫോണിൽ മുറുകെ പിടിച്ചു... ഇടയ്ക്കിടെ അവൾ പിറകോട്ടും ചുറ്റും ഒക്കെ നോക്കി.. അവളുടെ ടെൻഷൻ കണ്ടു ടീന അവളുടെ കയ്യിൽ മുറുകെ പിടിച്ചു.... എന്തോ അത്രയും നാളും മകൾക്ക് കൊടുക്കാത്ത സ്നേഹം ആ സമയം എങ്കിലും വേണം എന്ന് അവരുടെ മനസ് ചിന്തിച്ചു... അല്ലെങ്കിലും സ്വന്തം ചോരയ്ക്ക് ഒരു ആപത്ത് വരുമ്പോൾ മാത്രമേ ചിലർക്കൊക്കെ മനസ്സിലുള്ളത് പുറത്ത് വരൂ... കുറച്ചു ദൂരം പിന്നിട്ടതും അവരുടെ വണ്ടിയുടെ കുറുകെ ഒരു വാൻ കൊണ്ട് വന്നു നിർത്തിയതും ഒത്തായിരുന്നു... പെട്ടന്ന് ആയത് കൊണ്ട് വണ്ടിയിൽ ഇരുന്നവർ ഒന്നു മുന്നോട്ടു ആഞ്ഞു...

അവർക്ക് ചിന്തിയ്ക്കാൻ എന്തെങ്കിലും പറ്റുന്നതിനു മുൻപ് തന്നെ അവരുടെ വണ്ടിയ്ക്ക് അകത്തേയ്ക്ക് എന്തോ വന്നു വീണതും അതിൽ നിന്നും പുക ഉയരാൻ തുടങ്ങി.... 3 പേരും പെട്ടന്ന് തന്നെ പുറത്തേയ്ക്ക് ഇറങ്ങി എങ്കിലും അദികം താമസിയാതെ ബോധം കെട്ടു വീണു.... അവരിൽ ഒരുത്തൻ മുന്നോട്ടു വന്നു യാമിനിയെ തൂക്കി എടുത്തു.... എന്നിട്ടു ഫോൺ എടുത്തു ജോസഫിന് വിളിച്ചു... സർ പെണ്ണിനെ കിട്ടിയിട്ടുണ്ട്..... ഇവളുടെ കൂട ഉള്ളവരെ എന്തു ചെയ്യണം... അയാൾ ചോദിച്ചതും... അവരെ അവിടെ കളഞ്ഞേരെ... ബോധം വരുമ്പോൾ എണീറ്റു പൊയ്ക്കോളും ... പിന്നെ അവളുടെ കയ്യിൽ ഫോണോ മറ്റോ ഉണ്ടോ എന്ന് ചെക്ക് ചെയ്യണം ഇല്ലെങ്കിൽ പ്രശ്നം ആകും.. ജോസഫ് പറഞ്ഞതും അവരൊന്നു മൂളി...അവളെയും വണ്ടിയിൽ ഇട്ടു വണ്ടി എടുത്തു.. അവരുടെ തൊട്ടു പിറകെ അവരെ ഫോളോ ചെയ്തു വന്ന ആദവും കൂട്ടരും ഇതെല്ലാം കണ്ടിരുന്നു ... അപ്പൊ തന്നെ പീറ്ററിനെയും ടീനയെയും അവിടെ നിന്നും മാറ്റാൻ നിർദ്ദേശം കൊടുത്തു... ബാക്കിയുള്ളവരോടൊപ്പം അവൻ അവർക്ക് പിറകെ പോയി... അധുവിനെയും കൃത്യമായി എല്ലാം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.... "ഇനി നിനക്ക് അധിക സമയം ഇല്ല ജോസഫ്.. ചെയ്തു കൂട്ടിയതിനെല്ലാം നി കണക്ക് പറയേണ്ടി വരും " ആദവ് മനസിൽ പറഞ്ഞു കൊണ്ട് വണ്ടി കുറച്ചു കൂടി സ്പീഡിൽ വിടാൻ പറഞ്ഞു...""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story