യാദവം: ഭാഗം 3

yadhavam

എഴുത്തുകാരി: അർച്ചന

ഈ...പേരു...കമന്റ് ബോക്സിൽ....ആരോ...പറഞ്ഞിരുന്നത് ആണ്.... ഞാൻ അക്കാര്യം കമന്റ് ബോക്സിൽ കഴിഞ്ഞ പാർട്ട് പോസ്റ്റ് ചെയ്തപ്പോൾ സൂചിപ്പിച്ചിരുന്നു...പലരും അതു കണ്ടിരുന്നില്ല....അതുകൊണ്ടാട്ടോ ഇപ്പോ പറയുന്നത്.... Thanku.... ഈ പേരു നിർദ്ദേശിച്ചതിൽ....😊😊😊😊 അപ്പൊ ഇനി നമുക്ക് കഥയിലേക്ക് വരാം.... _______ ഇവിടെ ഒരുപാട്....മുറികൾ ഉണ്ട് അല്ലെ.....ഒന്നു ചുറ്റി നടന്നു കണ്ടാലോ...എന്നും മനസിൽ പറഞ്ഞു...യാമിനി റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.....ഓരോ റൂം ആയി ചെന്നു തുറന്നു നോക്കി.... അങ്ങനെ ഓരോ റൂമും തുറന്നു നോക്കി തുറന്നു നോക്കി...അവസാനം...വടക്കു ഭാഗത്തുള്ള മുറിയ്ക്ക് മുന്നിൽ ചെന്നതും... ടി.. മുറിയിൽ കയറി....നിരീക്ഷണം നടത്തണ്ട.....അത് ചേട്ടന്റെ മുറിയാ.....അവളുടെ അടുത്തേയ്ക്ക് ചെന്നു കൊണ്ട് അധർവ് പറഞ്ഞു... നിന്റെ ചേട്ടന്റെ മുറി എന്നും വെച്ചു....അങ്ങേരു ഇതിനകത്ത് വല്ല നിധിയും കുഴിച്ചിട്ടിട്ടുണ്ടോ എന്നു ഞാൻ ഒന്ന് നോക്കട്ടെ......അല്ല പിന്നെ എന്നും പറഞ്ഞു...യാമിനി മുറി തുറന്നു അകത്തു കയറി... ഒന്നും കുഴിച്ചിടാൻ പറ്റില്ലെടി....

കുഴിച്ചിടാൻ തുരന്നാലും നേരെ താഴത്തെ മുറിയുടെ തറ ഇവിടെ നിന്നു കാണാൻ പറ്റും.....(അധു കാമടി പണഞ്ഞത് ആണല്ലേ....... എന്തായാകും ഞാൻ ഒന്നു ചിരിച്ചേക്കാം....ഹാ....ഹാ...ഹാ......എന്നും പറഞ്ഞു യാമിനി ചുറ്റും ഒന്നു നോക്കി.... നല്ല വൃത്തിയുള്ള മുറി.....ഈ ചെറുക്കൻ മാരൊക്കെ ഇങ്ങനെ തുടങ്ങിയാൽ നമ്മൾ ഒക്കെ എന്തു ചെയ്യുമെടാ..... നി തന്നെ നോക്കിയ്ക്കെ ഫുൾ അടുക്കി പറക്കി വെച്ചിരിയ്‌ക്കുന്നു... യാമിനി അധുവിന്റെ തോളിൽ കയ്യിട്ടു പറഞ്ഞു.... അങ്ങനെ ആടി...ഞങ്ങൾ...നല്ല വൃത്തിയാ....അതൊക്കെ നി കണ്ടു പഠിയ്ക്കണം.....(അധു വോ...എന്തോ എങ്ങനെ.... ആരു കണ്ടു പഠിയ്ക്കണം എന്നാ....യാമിനി അവനെ നോക്കി ആക്കി ഒന്നു ചോദിച്ചതും... അത്...ഞാനകണ്ടു പഠിയ്ക്കണം.എന്നു....അധു ഇളിയോടെ പറഞ്ഞു... ഗുഡ്.... എന്നും പറഞ്ഞു അവൾ ചുറ്റും ഒന്നു നോക്കി.....അവളുടെ കണ്ണുകൾ മേശമേൽ ഇരുന്ന ഫോട്ടോയിലേയ്ക്ക് തെന്നി വീണു.... അധുവും....ആരോമലും അവരുടെ ചേട്ടനും കൂടി ചേർന്നു നിൽക്കുന്ന ഫോട്ടോ....

ഇതാണല്ലേ നിന്റെ ചേട്ടൻ.... ആള്.. അങ് ലൂക്ക് ആയല്ലോ....നി കാണിച്ചു തന്ന ഫോട്ടോയെക്കാൾ കൊള്ളാം...എന്നും പറഞ്ഞു അവൾ അത് കയ്യിൽ എടുത്തു... ടാ.... ആവി.....നി പെട്ടന്ന് വന്നേ ഒരു കാര്യം കാണിച്ചു തരാം...യാഷ് ചേട്ട...ചേട്ടനും വാ...എന്നും പറഞ്ഞു മാധുല അവരെ പിടിച്ചു വലിച്ചു താഴേയ്ക്ക് കൊണ്ട് പോയി....യാമിനി ആണെങ്കിൽ കയ്യിൽ ഇരുന്ന ഫോട്ടോ അവിടെ വെയ്ക്കാനും മറന്നു.... 3ഉം താഴേയ്ക്ക് ഇറങ്ങി ചെല്ലുമ്പോൾ കുടുംബത്ത് ഉള്ള എല്ലാം....വീടിന്റെ ഫ്രണ്ടിൽ തന്നെ ഉണ്ട്..... ഇവിടെ എന്താടാ....വിശേഷം......യാമിനി അവിടെ മൊത്തത്തിൽ കണ്ണോടിച് കൊണ്ടു ചോദിച്ചു.... ആ.......... ആ അപ്പച്ചിയ്ക്കും....ഭയങ്കര സന്തോഷം ആണല്ലോ....എന്താണാവോ കാര്യം....(അധു ഇവിടെ ഇങ്ങനെ നിൽക്കാതെ താഴേയ്ക്ക് ചെല്ലു....രണ്ടും..എന്നും പറഞ്ഞു മാല..രണ്ടിനെയും തള്ളി താഴെ ഇറക്കി... എന്റെ മോന് കണ്ണു കിട്ടാതെ ഇരിയ്ക്കട്ടെ എം.എന്നും പറഞ്ഞു മുത്തശ്ശി....അവനെ ഒന്നു ഉഴിഞ്ഞു..... ഞാൻ ഒന്ന് അകത്തേയ്ക്ക് കയറിക്കോട്ടെ മുത്തശ്ശി.....ആദവ് ചിരിയോടെ പറഞ്ഞതും....എല്ലാരും മുന്നിൽ നിന്നും മാറി കൊടുത്തു....

ആദവിനെ കണ്ടതും....അധർവും ഒന്നു ഞെട്ടി....കാരണം പാവം അവനെ തീരെ പ്രതീക്ഷിച്ചിരുന്നില്ലല്ലോ.... ചേട്ട എന്നും വിളിച്ചു അവൻ ആദവിനെ ഓടി ചെന്നു കെട്ടി പിടിച്ചു..... ഒന്നു പയ്യെ പിടിയേട...കോപ്പേ.....ആദവ് അവന്റെ പിടി കണ്ടു ചിരിയോടെ പറഞ്ഞു ഹോ....എന്തുവ....ഇത് മൊത്തം...പാറ കല്ലോ...പിടിച്ചിട്ടു ആണെങ്കി എനിയ്ക്ക് നോവുന്നു.....(അധർവ് ടാ.... ..ടാ....കണ്ണു വെയ്ക്കാതെ അങ്ങോട്ടു മാറി നില്ല്..... ഞാൻ ഒന്ന് ചെന്നു ഇരുന്നോട്ടെ...എന്നും പറഞ്ഞു ആദവ് അവനെ മാറ്റി മുന്നോട്ടു ആഞ്ഞതും...യാമിനിയെ കണ്ടു അവിടെ സ്റ്റോപ്പ് ആയി നിന്നു.... ഇത് ആരാ.......ആദവ് അവളെ അടിമുടി നോക്കി ചോദിച്ചു.... കർത്താവേ പിടിച്ചു കാണോ...എന്നും മനസിൽ പറഞ്ഞു യാമിനി മീശയിലും താടിയിലും ഒന്നു പരതി നോക്കി.... എന്റെ ഫ്രണ്ട ചേട്ട....യാഷ്....ഇവിടെയൊക്കെ കാണാൻ......അധു പറഞ്ഞതും... ഫ്രണ്ടോ..... ഞാൻ അറിയാത്ത ഏത് കൂട്ടു കാരനാ നിനക്ക് ഉള്ളത്....പിന്നെ ഒരിയ്ക്കൽ വിളിച്ചപ്പോ.... ഏതോ ഒരു പെണ്ണിന്റെ പേരു പറയുന്നത് കേട്ടു.... ഏതോ...മിനിയെന്നോ സിനി എന്നോ....(ആദവ് ഒന്നു മിണ്ടാതെ ഇരിയ്ക്കേടാ..വന്നു കയറിയില്ല...

അതിനു മുന്നേ തുടങ്ങി ചോദ്യം ചെയ്യൽ... ആ കൊച്ചൻ നിന്റെ ചോദ്യം ചെയ്യലിൽ തന്നെ പേടിച്ചു കാണും... രുഗ്മിണി തടസം ആയി മുന്നോട്ടു വന്നു... നി ഈ വേഷമൊക്കെ മാറി ഒന്നു കുളിച്ചേ......എന്നിട്ടു താഴേയ്ക്ക് വാ...കഴിയ്ക്കാൻ വല്ലതും എടുത്തു തരാം.... രുഗ്മിണി പറഞ്ഞതും...ആദവ് ഒന്നു മൂളി....യാമിനിയെ രൂക്ഷം ആയി ഒന്നു നോക്കി....മുകളിലേയ്ക്ക് പോകാൻ ഒരുങ്ങിയതും... ഇത് നിനക്ക് എവിടുന്നു കിട്ടിയതാ......ആദവ് യാമിനിയുടെ കയ്യിൽ ഇരിയ്ക്കുന്ന സദനത്തിലേയ്ക്ക് നോക്കി ചോദിച്ചതും..... യാമിനി ഞെട്ടി കയ്യിലേക്ക് ഒന്നു നോക്കി..... ഈശോയെ അങ്ങേരുടെ മുറിയിൽ നിന്നും എടുത്തത് അല്ലെ....ഇനി ഇതിനും കൂടി കേൾക്കണം അല്ലോ...യാമിനി ആത്മ ഞാൻ ചോദിച്ചത് കേട്ടില്ലേ.....ആദവ് ഒന്നു കൂടി ശബ്ദം മുറുകി ചോദിച്ചതും... മു...മുകളിലത്തെ മുറിയിൽ നിൻ........(യാമിനി അപ്പൊ തന്നെ അവൻ അത് കയ്യിൽ നിന്നും പിടിച്ചു വലിച്ചു അങ് എടുത്തു.... ഇനി മേലിൽ എന്റെ മുറിയിൽ എന്റെ അനുവാദം ഇല്ലാതെ കയറുകയോ...വലതും എടുത്തു എന്നോ അറിഞ്ഞാൽ......

എന്നും പറഞ്ഞു ആദവ് മുകളിലേയ്ക്ക് പടികൾ കയറി...യാമിനി ആണെങ്കിൽ പേടി മാറാൻ നീട്ടി ഒരു ശ്വാസം എടുത്തു വിട്ടു...... ഞാൻ കരുതി ഇന്ന് നിന്നെ കൊന്നേനെ എന്നു....അധു അവളുടെ അടുത്തേയ്ക്ക് ചെന്നുകൊണ്ട് പറഞ്ഞു.... ഉം..ഞാനും കരുതിയതാ... പിടിച്ചോ എന്നു...ഭാഗ്യം...എന്നും പറഞ്ഞു യാമിനി മുഗത്തെ വിയർപ്പ് കൈ കൊണ്ട് ഒപ്പി..... ആദവ്....മുറുകിയ മുഖ ഭാവത്തോടെ മുറിയിലേയ്ക്ക് കയറി....ഫോട്ടോ മേശമേൽ വെച്ചു.... ചോദിയ്ക്കാതെയും പറയാതെയും ഓരോന്ന് എടുത്തോളും..... ഫ്രണ്ടാണെന്നും പറഞ്ഞു കൊണ്ട് വന്നു കുടി ഇരുത്തിയിട്ടുണ്ട്... അതും അവൻ ഇതു വരെ പറയാത്ത ഒരെണ്ണം.....എവിടുന്നു കുറ്റിയും പറിച്ചു വന്നത് ആണോ...ആവോ.. ആകെ മൊത്തത്തിൽ ഒരു കള്ള ലക്ഷണം..... എന്നും പിറുപിറുത്തു ആദവ്...എല്ലാം മുറിയിൽ ഒതുക്കി ഫ്രഷ് ആവാൻ ആയി കയറി.... ഈശ്വര.....ഒരു നിമിഷത്തേയ്ക്ക് എന്റെ നെഞ്ചങ് കത്തി പോയി.....ഞാൻ വിചാരിച്ചു പിടിച്ചു എന്നു...അധു യാമിനിയോട് പറഞ്ഞു ഞാൻ തീർന്നു എന്ന കരുതിയത്..... ഭാഗ്യം ഫോട്ടോ എടുത്തിനെ വഴക്ക് പറഞ്ഞുള്ളു.....

യാമിനി ആശ്വാസത്തോടെ പറഞ്ഞു.... അല്ല... നിന്റെ ചേട്ടൻ ഇനി എന്നാ തിരിച്ചു പോണത്..... അതാ പ്രശ്‌നം.... ഇനി ചേട്ടായി തിരികെ പോണില്ല....ഇവിടെ നാട്ടിൽ തന്നെ ചാർജ് കിട്ടി..... എനിയ്ക്ക് അത് അല്ല ടെൻഷൻ...ഒരു സംശയം തോന്നിയാൽ മതി അവിടെ തീരും എല്ലാം.... ആൾമാറാട്ടവും...പ്രേരിത കുറ്റവും കൂടി...ഓർക്കുമ്പോൾ.....(അധു ദേ.....എന്നെ കുഴിയിൽ ചാടിച്ചാൽ മോനെ നിന്നെ ഞാൻ കുഴി കുത്തി മൂടും.... അവന്റെ ഒരു തൊലിഞ്ഞ പ്രേമം.....മനുഷ്യന്റെ ഉള്ള ഭംഗി കൂടി കളയാൻ ആയിട്ടു...യാമിനി താടി ചൊറിഞ്ഞു കൊണ്ടു പറഞ്ഞു... ടി......ഈ കോലത്തിൽ ലൂക്ക് കൂടത്തെ ഉള്ളൂ....ഒരുപാട്..അങ് ഈ രൂപത്തിനെ താഴ്ത്തി കേട്ടല്ലേ.....(അധു ടാ.. താഴ്ത്തി കെട്ടിയത് ഒന്നും അല്ല..... എനിയ്ക്ക് ആകെ ഒരു വിമ്മിഷ്ടം...നിങ്ങൾക്ക് ഇത് ലൂക്ക് ആവും പക്ഷെ എനിയ്ക്ക് ഇത്.....ആകെ ചൊറിയുന്നു...... ടാ...നി ഇതൊന്നു റിമൂവ് ചെയ്തു താ.......

(യാമിനി സോ..സോർറി...നടക്കില്ല..... ഞാൻ ആദ്യമേ പറഞ്ഞില്ലേ....റിവുവൽ... ലോഷൻ എന്റൽ ഇല്ല...സമയം ആകുമ്പോൾ ഞാൻ അത് എത്തിയ്ക്കാം അത് വരെ പൊന്നു മോള് ഒന്നു ക്ഷമി.... എന്നും പറഞ്ഞു അവൻ അവളുടെ മീശ പിരിച്ചു വെച്ചു കൊടുത്തു.... ഇപ്പഴ ലൂക്ക് ആയത്..... പന്നി..........യാമിനി അവന്റെ ചെയ്തി കണ്ടു പറഞ്ഞു.... നി ചൂട് ആവാതെ....നല്ല കൂൾ ആയിട്ടു എന്റെ പെണ്ണിനെ വളയ്ക്കുന്ന വഴി ഒന്നു പറഞ്ഞേ.....അധു ഇളിച്ചോണ്ട് ചോദിച്ചതും.... നിന്റെ ...... സത്യത്തിൽ ഞാൻ വല്ലതും പറഞ്ഞാൽ കൂടിപ്പോകും...എണീറ്റു പോ നി........യാമിനി കലിപ്പായി...... ശെരിയ്ക്കും ചൊറിച്ചിൽ ഉണ്ടോ.... അവളുടെ അവസ്ഥ കണ്ടതും അവൻ ദയനീയം ആയി ചോദിച്ചു.... അതല്ലേ ഞാൻ പറഞ്ഞത്......(യാമിനി ടി ചൊറിഞ്ഞു മുഖം കുളം അക്കല്ലേ.....നി രാത്രി വരെ ഒന്നു കാക്ക്....ഞാൻ വഴിയുണ്ടാക്കി തരാം....അധു പറഞ്ഞതും അവൾ വേറെ വഴി ഇല്ലാതെ നിഷ്‌കു ആയി തലയാട്ടി....അല്ലാതെ എന്തു ചെയ്യും.....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story