യാദവം: ഭാഗം 30

yadhavam

എഴുത്തുകാരി: അർച്ചന

തലയ്ക്കുള്ളിൽ എന്തോ മൂളലും ആകെ ഒരു പെരുപ്പും പോലെ തോന്നിയാണ് യാമിനി കണ്ണു വലിച്ചു തുറന്നത്... എങ്കിലും ആകെ ഒരു മന്ദത... പയ്യെ എങ്ങനെയോ തട്ടി തടഞ്ഞു എണീറ്റ് ഇരുന്നു തലയ്ക്ക് കൈ കൊടുത്തു ചുറ്റും നോക്കി... ഇ... ഇത്.. എ... എവിടെയാ..... എന്നും പറഞ്ഞു തളർച്ചയോടെ എണീയക്കാൻ ഭാവിച്ചതും വീണ്ടും നിലത്തേയ്ക്ക് തന്നെ വീണു... ഒന്നു കൂടി കണ്ണൊന്നു അമർത്തി തിരുമ്മി കണ്ണു തുറന്നു നോക്കിയതും കണ്ടു കണ്മുന്നിലായി ഇരിയ്ക്കുന്ന ഒരു പെണ്ണിന്റെ രൂപത്തെ ... "ജെനി" ജെനി എന്നും പറഞ്ഞു അവള് അങ്ങോട്ടേക്ക് ഓടാൻ ഭാവിച്ചതും അവള് നിലത്തേയ്ക്ക് ചെന്നു വീണതും ഒത്തായിരുന്നു... നോക്കുമ്പോൾ കാലിൽ എന്തോ കുടുക്കി കെട്ടിയിരിയ്ക്കുന്നു... ചങ്ങലയോ... അപ്പോഴാണ് അവൾക്കും കഴിഞ്ഞതിനെ കുറിച്ചു ബോദ്യം വന്നത്... അവള് വെപ്രാളപ്പെട്ടു ചുറ്റും നോക്കി വലിയൊരു മുറിയിലാണ് താൻ എന്നു അപ്പോഴാണ് അവള് അറിഞ്ഞത്... ജനിയെ വിളിയ്ക്കാൻ ശ്രെമിച്ചു എങ്കിലും അവള് ഈ ലോകത്തെ അല്ലായിരുന്നു.. ഫോണ്.... തന്റെ ഫോൺ എവിടെ ... അവള് അവിടെയൊക്കെ നോക്കി എങ്കിലും കണ്ടില്ല..

കർത്താവേ അപ്പനും അമ്മയും.... ആപത്തൊന്നും വരുത്തിയെക്കല്ലേ... യാമിനി ആരോടെന്നില്ലതെ പറഞ്ഞു.. ജനിയെ നോക്കി എങ്കിലും യാതൊരു റിയാക്ഷനും ഇല്ലായിരുന്നു.. ഭയങ്കര ഐഡിയ തന്നു ഇങ്ങോട്ടേക്ക് പറഞ്ഞു അയച്ചിട്ടു.. ഒരുത്തനെ പോലും കാണുന്നില്ലലോ... എന്നു പറഞ്ഞതും അവിടേയ്ക്ക് ആരോ കടന്നു വന്നതും ഒത്തായിരുന്നു... അവളുടെ ആരെങ്കിലും ആയിരിയ്ക്കും എന്നു കരുതി നോക്കിയതും.. ഓഹ്... ഇങ്ങേരോ.. ഇത്രയും കാലം ആയിട്ടും ഈ ആചാരം നിർത്താറായില്ലേ.... സന്തോഷത്തോടെ രക്ഷിയ്ക്കാൻ ആരെങ്കിലും വന്നോ എന്നു ചിന്തിച്ചു നോക്കുമ്പോൾ അതാ വരുന്നു... നാറി... ഹും.. എന്നും പിറുപിറുത്തു അവള് അങ്ങേരുടെ എഴുന്നള്ളലും നോക്കി ഇരുന്നു.. അങ്ങനെ മോള് എന്റെ കയ്യിൽ തന്നെ വന്നു പെട്ടു അല്ലെ.. ഇനി എന്റെ കയ്യിൽ നിന്നും നിനക്ക് ഒരു മോചനം നി പ്രതീക്ഷിയ്ക്കണ്ട എന്നും പറഞ്ഞു അയാൾ നിന്നു ചിരിച്ചു.. കാള പോലെ വളർന്നില്ലെടോ... ഇനിയെങ്കിലും ആരാന്റെ ഡയലോഗ് എടുക്കാതെ സ്വന്തം ആയി ഒന്നു പ്രൊഡ്യൂസ് ചെയ്തൂടെ.. ഏത് വില്ലൻ വന്നാലും ഇങ്ങനെ രണ്ടു ഡയലോഗ് എവിടെ എങ്കിലും കാണും.. യാമിനി പുച്ഛത്തോടെ പറഞ്ഞതും.. ജോസഫ് ഒന്നു ഞെട്ടി... പെട്ടന്ന് അയാൾ ചിരിയോടെ അവളുടെ അടുത്തു നിന്നും അങ് മാറി.... സംസാരം ഒക്കെ കൊള്ളാം...

കോണ്ഫിഡന്റോടെ.. നൈസ്...(ജോസഫ് പിന്നെ തന്നെ പോലെ ആണെന്ന് കരുതിയോഡോ ഊളെ.... (യാമിനി ടി അദികം നേഗളിച്ചാൽ ഉണ്ടാല്ലോ എന്റെ കയ്യുടെ ചൂട് നി അറിയും.. വെറുതെ എന്തിനാ... ഞാൻ നിന്നെ കെട്ടാൻ പോണത് അല്ലെ...( ജോസഫ് താൻ ഞൊട്ടും ... എന്റെ ദേഹത്തു തൊടാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ തനിയ്ക്കും കിട്ടും... കണ്ടവരുടെ സ്വത്തിനും പണത്തിനും വേണ്ടി... ചെ... അതിനു വേണ്ടി എന്തൊക്കെയാ താൻ കാണിച്ചു കൂട്ടിയത്... അതിനു വേണ്ടി... ദേ ഇവളെ പോലും താൻ... (യാമിനി നിന്ന് തിളയ്ക്കാതെടി കൊച്ചേ... നിന്നെ പോലെ പല എണ്ണത്തിനെ കണ്ടതാ ഞാൻ... പലതും ദേ നിന്റെ കൂട്ടുകാരിയേക്കാൾ ദയനീയം ആയ ഒടുങ്ങിയത്... പിന്നെ വേറൊരുത്തൻ... ഇവളുടെ ആരാണ്ടോ ഒക്കെ ആണെന്നും പറഞ്ഞു കൂടെ നിന്നു ഒറ്റി... പാവം അവന്റെ ഗതിയാ കഷ്ടം... ഇപ്പൊ ജീവിതത്തിനും മരണത്തിനും ഇടയ്ക്കാ.... നിന്റെ തന്തയും തള്ളയും നിന്നെ അവിടെ നിന്നും ഇറക്കുമ്പോൾ പിറകെ ആള് കാണും എന്നു എനിയ്ക്ക് നല്ല ബോദ്യം ഉണ്ടായിരുന്നു... അതുകൊണ്ട്.. തന്നെയാ അങ്ങനെ ഒരു പ്ലാൻ ചെയ്തത്....

ജോസഫ് വക്രിച ഒരു ചിരിയോടെ പറഞ്ഞതും സത്യം പറയെടോ താൻ എന്താ അവനെ ചെയ്തത്... യാമിനി ജോസഫിന്റെ ദേഹത്തു പിടിയ്ക്കാൻ ആയി മുന്നോട്ടു ആഞ്ഞതും അയാൾ ചിരിയോടെ പിന്നോട്ട് ആഞ്ഞു... എന്നിട്ടു കയ്യിലെ ഫോൺ എടുത്തു അതിലെ വീഡിയോ ഓണ് ആക്കി.. ദേ കാണ്.... എന്നും പറഞ്ഞു ഫോൺ അവൾക്ക് നേരെ നീട്ടി... അവള് നോക്കുമ്പോൾ ഫുൾ കവർ ചെയ്ത വലിയൊരു ഗ്ളാസ് ടാങ്കിനുള്ളിൽ വിക്റ്ററിനെ കിടത്തിയിരിയ്ക്കുന്നു... ദേഹത്തു മുറിവുകളും ഉണ്ട്... ഇനി ഇതെന്താ എന്നു മോൾക്ക് അറിയണോ... കാണിച്ചു തരാം... എന്നും പറഞ്ഞു അയാൾ ഫോൺ എടുത്തു ആർക്കോ വിളിച്ചു... എന്നിട്ടു വീണ്ടും അതിലേക്ക് നോക്കാൻ പറഞ്ഞു.. അവള് വീണ്ടും ഫോണിലേക്ക് നോക്കുമ്പോൾ അവനെ കിടത്തിയിരിയ്ക്കുന്ന ആ ഗ്ലാസ്സിലേയ്ക്ക് കുറേശെ യായി വെള്ളം വീണു തുടങ്ങി... ആ വെള്ളം ദേഹത്തു വീഴുന്നത് അനുസരിച്ചു അവൻ പിടയാൻ തുടങ്ങി.... അതു കണ്ടതും യാമിനി ഞെട്ടി അയാളെ നോക്കി... പേടിയ്ക്കണ്ട... ഉപ്പ് വെള്ളമാ... ദേഹം മുഴുവൻ മുറിവല്ലേ ചെക്കന് അതാ ഇത്ര പിടച്ചില്... കുറച്ചു കഴിയുമ്പോൾ ശെരിയാകും നിന്റെ പിറകെ വരുന്ന വൻ മാർ അവനെ ആദ്യം രക്ഷിയ്ക്കാൻ നോക്കോ.. അതോ നിന്നെ രക്ഷിയ്ക്കാൻ നോക്കോ...

എന്തയാലും എനിയ്ക്ക് ആ സമയം മതി ഞാൻ ആഗ്രഹിച്ചത് നേടി എടുക്കാൻ... ഞാൻ വരുന്ന വരെ നല്ല കുട്ടിയായി നി ആ വീഡിയോയും കണ്ടു ഇരുന്നോ... പിന്നെ ഫോൺ വിളിയ്ക്കാൻ നോക്കണ്ട അതിൽ പറ്റില്ല... അപ്പൊ ശെരി...എന്ന എന്നും പറഞ്ഞു അയാൾ അവളെ ഒന്നു നോക്കി ചുണ്ടുഴിഞ്ഞു പുറത്തേയ്ക്ക് പോയി... അവൾ ആ ഫോണും കൊണ്ട് തളർച്ചയോടെ നിലത്തേയ്ക്കും. _______: സർ ഈ വീടെന്താ ഇങ്ങനെ... പുറത്തു നിന്ന് നോക്കുമ്പോൾ ഒരു കുഴപ്പവും ഇല്ല... അകത്തു മുഴുവൻ ഒരു വല്ലാത്ത കോലത്തിൽ... കൂടെ ഉള്ളവരിൽ ഒരുവൻ പറഞ്ഞു.. പുറത്തു നിന്നും ഉള്ളവർക്ക് ഒരു സംശയവും തോന്നാതെ ഇരിയ്ക്കാൻ ആയിരിയ്ക്കും .... എന്തയാലും നമ്മൾ പ്ലാൻ ചെയ്ത കണക്ക് തന്നെ നീങ്ങണം.. ആരെ കണ്ടാലും ഷൂട്ട് അറ്റ് സൈറ്റ്.... അയാളെ ഒഴികെ... അധു ദീപു... എന്റെ കൂടെ വാ... എന്നും പറഞ്ഞു ആദവ് മുന്നോട്ടു നടന്നു... ബാക്കിയുള്ളവർ പ്ലാനിങ് അനുസരിച്ചു ബാക്കിയുള്ള ഭാഗത്തേയ്ക്കും... ശബ്ദം പുറത്തു കേൾക്കാതെ ഇരിയ്ക്കാൻ എല്ലാരും സൈലൻസർ റിവോൾവറിൽ ഘടിപ്പിച്ചു.. പുറത്തു ഒറ്റ മനുഷ്യർ ഇല്ലായിരുന്നു.... ഓരോരുത്തരും ഓരോ ഭാഗത്തു നിന്നും അകത്തേയ്ക്ക് കയറിയതും മറഞ്ഞിരുന്ന ഓരോരുത്തർ വീതം പുറത്തേയ്ക്ക് വന്നതും പലരെയും തോക്കുകൊണ്ടും കായികമായും നേരിട്ടു... ഓരോ മുറിയും എല്ലാവരും വ്യക്തം ആയി തന്നെ പരിശോധിച്ചു എങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല.. ചേട്ട ഇവിടെ ഒന്നും ആരെയും കാണുന്നില്ല....

അധു ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു... പിന്നോട്ട് നടന്നതും എന്തിലോ തട്ടി തടഞ്ഞു മലർന്നടിച്ചു വീണതും ഒത്തായിരുന്നു... പെട്ടന്ന് തന്നെ അവൻ അവിടെ നിന്നും തട്ടി കുടഞ്ഞു എണീറ്റു. പിറകെ തന്നെ ആദവും ദീപക്കും... അപ്പോഴാണ് അവരും അറിഞ്ഞത് തങ്ങൾ വന്നു കയറിയത് മെയിൽ ഹാളിലേക്ക് ആണെന്ന്... Gays... എനി റിസൾട്ട്... (ആദവ് No.... ഇവിടെ ആരെയും തന്നെ കാണുന്നില്ല... All ക്ലിയർ... മറുപുറത്തു നിന്നും മറുപടി വന്നു. ആദവ്... ദീപു അവനെ വിളിച്ചതും അവൻ അവനു നേരെ തിരിഞ്ഞു... പെട്ടന്ന് അവന്റെ നോട്ടം പോയ ഭാഗത്തേയ്ക്ക് നോക്കിയതും കണ്ടു വലിയ ഗ്ലാസ്സിൽ ആയി അടച്ചിട്ടിരിയ്ക്കുന്ന വിക്റ്ററിനെ അവന്റെ ദേഹത്തേയ്ക്ക് ആയി വെള്ളം വീഴുത്തുണ്ട്... ആ വെള്ളം കാരണം അവൻ അർധ പ്രാണൻ ആയി പിടയുന്നും ഉണ്ട്.... വി... വിക്റ്റർ... അധു വിളിച്ചതും... കുറച്ചു പിറകിലേക്ക് മാറ് എന്നും പറഞ്ഞു ആദവ് അവനെ മാറ്റി നിർത്തി ആ ഗ്ലാസ്‌ ടാങ്കിലേയ്ക്ക് വെടി വെച്ചു... but ഒരുപയോഗവും കണ്ടില്ല... ബുള്ളറ്റ് പ്രൂഫ് അവൻ അതിനടുത്തു ചെന്നു ആ ഗ്ലാസ്സിൽ തൊട്ടു നോക്കിക്കൊണ്ട് പറഞ്ഞു.. ചേട്ട എന്തു പറ്റി.... അധു അവനടുത്തേയ്ക്ക് ചെന്നു കൊണ്ട് ചോദിച്ചു. ഇത് ബുള്ളറ്റ് പ്രൂഫ് ആണ്.. പെട്ടെന്നൊന്നും ഒന്നും ചെയ്യാൻ പറ്റില്ല... പന്ന...ക#%#@% മോൻ.. ആദവ് ദേഷ്യത്തിൽ പറഞ്ഞു...

അപ്പോഴേയ്ക്കും അവന്റെ ടീം അംഗങ്ങളും അവിടേയ്ക്ക് വന്നു... സർ.. ഇനി ഇത്... (ഹരി മൊത്തത്തിൽ പരിശോദിയ്ക്കണം.. ഇവനെ അകത്തു കയറ്റാൻ എന്തയാലും ഒരു വഴി ഉണ്ടാവണം... എന്റെ ഊഹം കണക്ക് ആണെങ്കിൽ ആ ടാങ്കിന് മുകളിൽ ആവണം.... എന്തു ചെയ്തിട്ടയാലും അവനെ പുറത്തു കൊണ്ട് വരണം അതും എത്രയും പെട്ടന്ന് .... ഇപ്പൊ തന്നെ ആ വെള്ളം പകുതിയായി... ഇനിയും പുറത്തു കൊണ്ടു വന്നില്ലെങ്കിൽ.... അപ്പോഴേയ്ക്കും അവളെയും ജനിയെയും ആ പന്ന മോനെ കൂടി കണ്ടു പിടിയ്ക്കണം(ആദവ് സർ അതു പറയാനാ വന്നത്.. അവരെ ഒരാളെ പോലും ഇതിനകത്ത് കാണാൻ കഴിഞ്ഞില്ല... അയാളുടെ കുറച്ചു കയ്യാളുകൾ ഉണ്ടയിരുന്നു അവർ അല്ലാതെ (ജസ്റ്റിൻ What......? അയാളുടെ കൂട്ടത്തിൽ ഉയിരോടെ ആരെങ്കിലും ഉണ്ടോ... (ആദവ് ഒരുത്തനെ പൊക്കിയിട്ടുണ്ട് ബാക്കിയുള്ളത് എല്ലാം തീർന്നു... എന്നും പറഞ്ഞു ഒരുത്തനെ വലിച്ചു മുന്നിലേക്ക്ക് ഇട്ടു കൊടുത്തു... പറയെടാ... എവിടെ അവർ.. ആദവ് കുത്തിനു പിടിച്ചു ചോദിച്ചതും ഇനി ഒന്നിനും ത്രാണി ഇല്ലാത്തത് പോലെ അയാൾ ഒരു ഭാഗത്തേയ്ക്ക് കൈ ചൂണ്ടി.... ചുവരോ.. അതിനകത്തോ.... എന്നും പറഞ്ഞു അധു അവിടേയ്ക്ക് നീങ്ങി... പിറകെ തന്നെ ദീപക്കും.... പറഞ്ഞത് സത്യം അല്ലെങ്കിൽ...

ആദവ് അവന്റെ മുഖം നോക്കി ഒന്നു കൊടുത്തു.. എന്നിട്ടു കൂടെ ഉള്ളവർക്ക് വിക്റ്ററിനെ പുറത്തെടുക്കാൻ നിർദ്ദേശം കൊടുത്തു ഹരിയെയും കൂട്ടി അവർക്ക് പിന്നാലെ ചെന്നു... ഇ... ഇവിടെ ഇപ്പൊ എങ്ങനെ.... എന്നും പറഞ്ഞു അധു അവിടെ ഒന്നു കൊട്ടിയതും അകം പൊള്ള യായ പോലെ ഒരു ശബ്ദം കേട്ടു.... ചേട്ട.... അധു പിറകിലേക്ക് നോക്കി വിളിച്ചതും അവൻ അവിടെ ആയി ഷൂട്ട് ചെയ്തതും ഒത്തു... അപ്പോ തന്നെ അവിടെ ചെറിയൊരു ഹോൾ പ്രത്യക്ഷ പെട്ടു... അവര് രണ്ടു പേരും ചേർന്നു ആ ചുവരു തള്ളി മാറ്റിയപ്പോൾ തന്നെ കണ്ടു അണ്ടർ ഗ്രൗണ്ടിലേയ്ക്ക് പോകുന്ന ഒരു സ്റ്റയർ.. ______ ആഹാ... പൊന്നു മോള് ഫോണൊക്കെ എറിഞ്ഞു പൊട്ടിച്ചോ.... അയാൾ കയ്യിൽ എന്തൊക്കെയോ ആയി കല്യാണ ചെക്കന്റെ വേഷത്തിൽ ഒരുങ്ങി വന്നു... You... ബ്ലഡി ബാസ്റ്റഡ്.... അതു കേട്ടതും അയാൾ ഒരു ചിരി യോടെ നിന്നു... നി പറഞ്ഞത് ശെരിയ ഞാൻ ഒരു തന്ത ഇല്ലാത്തവൻ തന്നെയാ... കോടീശ്വരൻ ആയ ഒരുവന്റെ പല വിഴുപ്പുകളിൽ ഒന്നു... ജൻമം തന്നെ അഴുക്ക് ആയത് കൊണ്ട് എല്ലായിടത്തും പുച്ഛവും പരിഹസവും.. ഒരുപാട് കഷ്ട പെട്ടു തന്നെയാ ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയത്... ഉള്ളത് കൊണ്ട് തൃപ്ത്തി പെടാനാ കർത്താവ് പോലും പറഞ്ഞിട്ടുള്ളത്.... അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയവൻ അല്ലെ...

അതുപോലെ ഒന്നും എനിയ്ക്ക് കഴിയില്ല... എനിയ്ക്ക് പിടിച്ചു വെടിച്ചാ ശീലം.... അതുകൊണ്ട് മോള് മര്യാദിയ്ക്ക് ഇതിൽ ഒന്നു ഒപ്പിട്... എന്നിട്ടു വേണം ബാക്കി പരിപാടിയിലേക്ക് കടക്കാൻ... എന്നും പറഞ്ഞു അയാൾ ഒരു മുദ്ര കടലാസ് മുന്നിലേയ്ക്ക് വെച്ചതും അവൾ സംശയത്തോടെ ഒന്നു നോക്കി... വിവാഹ ഉടമ്പടി.... എത്ര പെട്ടന്ന് ഒപ്പിടുന്നുവോ അത്രയും നല്ലത്... പിന്നെ വാശി കാണിച്ചു നിൽക്കാൻ ആണ് പ്ലാൻ എങ്കിൽ നിനക്ക് തന്നെയാണ് നഷ്ടം..... എന്നും പറഞ്ഞു അയാൾ ഒരു സിറിഞ്ചും മരുന്നും കയ്യിൽ എടുത്തു... ഹും... എന്നെ താൻ എന്തു ചെയ്യും എന്നാ... എന്നെ വല്ലതും ചെയ്താൽ തനിയ്ക്ക് എന്റെ സ്വത്ത് മുഴുവൻ കിട്ടും എന്ന് എന്താ ഉറപ്പ് . .. യാമിനി പുച്ഛത്തോടെ ചോദിച്ചതും.... നിന്നെ ഒന്നും ചെയ്താൽ കിട്ടില്ല.. പക്ഷെ ഈ കിടക്കുന്നവളെ ഞാൻ അങ് കൊന്നാലോ..... അയാൾ അതേ പുഞ്ചിരിയോടെ അവൾക്ക് അടുത്തേയ്ക്ക് നീങ്ങിയതും.... വേണ്ട... ഞാൻ ഒപ്പിടാം... എന്നും പറഞ്ഞു അവൾ പേന എടുത്തു അതിലേക്ക് ഒപ്പിടാൻ തുനിഞ്ഞതും... ആരുടെയോ ചോര ചീന്തി തെറിച്ചു ആ കടലാസിലേയ്ക്ക് വീണതും ഒത്തായിരുന്നു... ഞെട്ടി പിടഞ്ഞു നോക്കിയതും കണ്ടു... മുറിവേറ്റ കൈപ്പത്തിയും താഴെ അതിനു താഴെ കിടക്കുന്ന മരുന്നും.... പെട്ടന്ന് വാതിലിനു ഭഗത്തേയ്ക്ക് കണ്ണു പോയതും കണ്ടു.. അയാൾക്ക് നേരെ റിവോൾവറും പിടിച്ചു നിൽക്കുന്ന ആദവിനെ....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story