യാദവം: ഭാഗം 5

yadhavam

എഴുത്തുകാരി: അർച്ചന

കുറച്ചു കഴിഞ്ഞതും...എല്ലാരും....ആഹാരം കഴിയ്ക്കാൻ ആയി.....ഹാളിലേക്ക് ചെന്നു...അപ്പോഴേയ്ക്കും...യാമിനിയും അധുവും ഫ്രഷ് ആയി വന്നു....പിറകെ തന്നെ വശ്യയും.... ടി.....നി എനിയ്ക്ക് സെറ്റ് ആക്കി തരോ അവളെ....അധു യാമിനിയെ തോണ്ടി... ചോദിച്ചതും... സെറ്റ് ആക്കാടാ.....(യാമിനി എപ്പോ... ഇപ്പൊ തന്നെ നമ്മളെ ഒന്നും മൈൻഡ് ഇല്ല....ഇനി എപ്പോ ചെറിയ സ്പാർക്ക്...അല്ലെങ്കി അവളുടെ ഉള്ളിൽ ഞാൻ ഉണ്ടോ എന്നെങ്കിലും അറിഞ്ഞാൽ മതി.... അത് നമുക്ക് ഇന്ന് തന്നെ അറിയാം....അതിനുള്ള വഴി എന്റെ കയ്യിൽ ഉണ്ട്....അത് വിട്.... നിന്റെ അനിയൻ കുട്ടൻ എന്തിയെ....വന്നതിന് ശേഷം അവന്റെ ഇടയ്ക്കുള്ള ശബ്ദം അല്ലാതെ ആളെ കാണാൻ പോലും കിട്ടിയില്ല ....യാമിനി ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.... ആ....അവനു ചെറിയ ചൂട് ഉണ്ടെന്നു പറഞ്ഞിരുന്നു.... അതാ...കാണാതെ ഇരുന്നത്..ഇപ്പൊ കുഴപ്പം ഒന്നും ഇല്ല...ഭാഗ്യം ഉണ്ടെങ്കിൽ ഇപ്പൊ തന്നെ ഒരു വിളി കേൾക്കാം...അധു പറഞ്ഞു തീർന്നതും....അകത്തെ മുറിയിൽ നിന്നും ഒരു കരച്ചിൽ കേട്ടതും ഒത്തായിരുന്നു... അപ്പൊ തന്നെ രുഗ്മിണി....

ആഹാരം വിളമ്പുന്നത് നിർത്തി അകത്തേയ്ക്ക് പോയി...ആരോമലിനെയും എടുത്തോണ്ട് വന്നു.... കയ്യിൽ എടുത്തതും അവന്റെ കരച്ചിൽ നിന്നു... അവനെയും കൊണ്ട് രുഗ്മിണി ഹാളിലേക്ക് വന്നു.... ഓഹ്...കരച്ചിൽ തീർന്നോ..... ഇത്രയും ദിവസം...ഇവന്റെ ശബ്ദം കേൾക്കാത്തത് കൊണ്ടു ഒരു മാതിരി ആയിരുന്നു....സംഗീത(ചെറിയമ്മ) അവനെ കയ്യിൽ വാങ്ങി...പറഞ്ഞു... അവരുടെ കയ്യിൽ ആണെങ്കിലും അവന്റെ നോട്ടം മൊത്തം യാഷിന്റെ മേൽ ആയിരുന്നു.... അവന്റെ നോട്ടം കണ്ടതും അവൾ ഇരുന്നിടത്തു നിന്നും എണീറ്റു പോയി. . ആരോമലിന് നേരെ കൈ നീട്ടി....അവൻ അവളെ നോക്കി നേരെ സംഗീതയുടെ മേലേക്ക് ചാഞ്ഞു.... ഉ...ഹു...വരൂല.....(ആരോമൽ വാടാ കണ്ണാ......ഒരു പ്രാവശ്യം...എന്നും പറഞ്ഞു യാമിനി അവനെ എടുക്കാൻ ഭാവിച്ചതും....അവന്റെ കണ്ണു നിറഞ്ഞു ചുണ്ട് പുറത്തേയ്ക്ക് ഉന്തി വന്നു... വേണ്ട മോനെ...എണീറ്റത്തിന്റെയാ... കുറച്ചു കഴിയുമ്പോൾ ആശാൻ വരും...അല്ലെടാ....സംഗീത പറഞ്ഞതും...യാമിനി അവന്റെ കയ്യിൽ ഒരു ഉമ്മ കൊടുത്തു...പഴയ സ്ഥലത്തു പോയി ഇരുന്നു.... അവള് പോയതും അവൻ വീണ്ടും തല പൊക്കി നോക്കി....അവൾ അവിടെ ഇരുന്നു കൈ അവനു നേരെ നീട്ടിയതും....അവൻ വീണ്ടും സംഗീതയുടെ ചുവരിലേയ്ക്ക് ചാഞ്ഞു...

അതുകണ്ട് യാമിനി അവനെ കുറുമ്പോടെ നോക്കി.... കുറച്ചു കഴിഞ്ഞതും..അടുത്തു....ആരോ വന്നിരിയ്ക്കുന്നത് പോലെ തോന്നി... മാല ആകും എന്നു കരുതി തല ഉയർത്തി നോക്കിയതും..അടുത്തു ഇരിയ്ക്കുന്ന ആളിനെ കണ്ടു യാമിനിയുടെ കിളി പോയി..... അപ്പൊ തന്നെ അവൾ...അധുവിനെ തോണ്ടി അടുത്തിരിയ്ക്കുന്ന മുതലിനെ കാണിച്ചു കൊടുത്തു.... ആദവിനെ കണ്ടതും....അവൻ വായിൽ കയറ്റിയത് അപ്പൊ തന്നെ വിഴുങ്ങി അങ് ഇറക്കി....പ്ളേറ്റിലേയ്ക്ക് നോക്കി അങ് ഇരുന്നു... യാമിനി ആണെങ്കിൽ തിന്നണോ വേണ്ടയോ എന്നറിയാതെയും...വായിൽ വെച്ചത് ഇറക്കാതെ വായിൽ വെച്ചു അലിച്ചോണ്ടു ഇരുന്നു...ആദവ് ആണെങ്കിൽ ഇതൊന്നും ശ്രെദ്ധിയ്ക്കാതെ കഴിയ്ക്കാൻ തുടങ്ങി... അപ്പോഴാണ്...വശ്യ അങ്ങോട്ടേക്ക് വന്നത്.... കഷ്ടി കാൽ തുടയുടെ പകുതി വരുന്ന നിക്കറും കയ്യില്ലാത്ത ഒരു കുട്ടി ബനിയനും ആണ് വേഷം... അവളുടെ ആ കോലം...കണ്ടതും...ആദവ്...യാഷിനെയും അധുവിനെയും ഒന്നു നോക്കി.... അധു ആണെങ്കിൽ അവളുടെ കോലവും വരവും കണ്ടു....ആഹാരം മണ്ടയിൽ കയറി ചുമച്ചു അവളെ ഒന്നു നോക്കി.... യാമിനി ആണെങ്കിൽ....ഇവിടെ അടിവസ്ത്രവും ഇട്ടു ഷോ ആണോ എന്ന ഭാവത്തിലും.... എല്ലാരും അവളെ തന്നെ തുറിച്ചു നോക്കി....

ആദവിന്റെ...അച്ഛനും ചെറിയച്ചനും അവളുടെ വരവ് കണ്ടതും....അതും ആ കോലത്തിൽ കണ്ടതും ദേഷ്യത്തിൽ എണീറ്റു പോയി..... പറഞ്ഞാലും കേൾക്കാത്തത് കൊണ്ട് ആരും പറയാൻ പോയില്ല....മുത്തശ്ശി മുറിയിലും... പിറകെ തന്നെ അവളുടെ അമ്മയും... വസുന്ധര....വശ്യയോട്... ഈ വേഷം ഒന്നും ഇവിടെ ഇടരുത് എന്നു പറഞ്ഞൂടെ... കുറച്ചു ഇറക്കം കൂടി ഉണ്ടായിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു....(രുഗ്മിണി നാത്തൂൻ ഇത് ഏത് കാലത്താ....ഇപ്പൊ ഇതൊക്കെ എല്ലാരും ഉപയോഗിയ്ക്കുന്നത് അല്ലെ...പിന്നെ എന്താ...എന്നും പറഞ്ഞു അവർ ആഹാരം കഴിയ്ക്കാൻ കസേര വലിച്ചിട്ടു ഇരുന്നു... യാമിനിയും അധുവും അവളുടെ നടത്തയും നോക്കി ഇരുന്നു.... സത്യം പറഞ്ഞാൽ അവളുടെ കോപ്രായം കണ്ടു രണ്ടിനും ചിരി പൊട്ടുന്നുണ്ടായിരുന്നു..... രണ്ടും അവളെ തന്നെ നോക്കി ഇരിയ്ക്കുന്നത് കണ്ടതും.... മറ്റു നാലു കണ്ണുകൾ അവരെ തന്നെ ഫോക്കസ് ചെയ്തു....നിന്നു... വശ്യ ഇടയ്ക്കിടെ....യാമിനിയെ കാണിയ്ക്കാൻ....കയ്യും കാലും അനക്കി നടക്കുകയും ഇരിയ്ക്കുകയും ചെയ്യുന്നെണ്ടെങ്കിലും അവള് മൈൻഡ് ആക്കിയില്ല...

പകരം അധുവിന്റെ കാലു ചവിട്ടി ഞെരിച്ചു കൊണ്ടിരുന്നു.... കൂട്ടുകാരന് വേണ്ടി ഒരു കോലം കെട്ടിയപ്പോ അത് അതിനേക്കാൾ വലിയ ഒരു പണി ആവും എന്നു കരുതിയില്ല ....പാവം... അവസാനം..എല്ലാരും ആഹാരം കഴിച്...എണീറ്റതും..... ഒരിരുത്തർ ആയി ഓരോരോ വഴിയ്ക്ക് പോയി..... അധു മൃദുലയുടെ പിറകെ പോയത് കൊണ്ട്...യാമിനി വേറെ വഴിയില്ലാതെ ഫോണും കൊണ്ട് മറ്റൊരു വഴിയ്ക്ക് പോയി.... കുറച്ചു കഴിഞ്ഞു....മുതുകിൽ ആരോ തോണ്ടി....നോക്കുമ്പോൾ ആരോമലിനെയും പിടിച്ചു മാല നിൽക്കുന്നു.... അവൻ യാമിനിയെ നോക്കി ചിരിച്ചു കൊണ്ട് മാധുലയുടെ കഴുത്തിൽ തൂങ്ങി.... അതു കണ്ടതും അവൾ ചിരിയോടെ അവനെ അങ് എടുത്തു... ആദ്യം കുറച്ചു വാശി കാണിച്ചു എങ്കിലും....പിന്നെ അവളുടെ കയ്യിൽ അങ് ഒതുങ്ങി ഇരുന്നു... മാല യാഷിനെ തന്നെ നോക്കി നിന്നു..... അവളുടെ നോട്ടം യാമിനി ശ്രെദ്ധിയ്ക്കുന്നുണ്ടയിരുന്നു....ഇനിയും അവളുടെ മനസിൽ ആവശ്യം ഇല്ലാത്ത ആഗ്രഹങ്ങൾ നിറയ്ക്കുന്നത് ശെരി അല്ല എന്ന് അവൾക്കു തോന്നി... കാരണം കുഞ്ഞു മനസ് ആണ്....ഇപ്പോഴേ തിരുത്തുന്നത് ആണ് നല്ലത്...

എന്നു യാമിനിയ്ക്ക് തോന്നി..... വാവ മാമു കഴിച്ചോ.....യാമിനി അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു ചോദിച്ചതും... ഉം...കച്ചു.....അവൻ ചിരിയോടെ പറഞ്ഞു യാമിനിയുടെ കഴുത്തിൽ തൂങ്ങി... ചേട്ട....എനിയ്ക്ക് ഒരു കാര്യം.....പറയാൻ..... എനിയ്ക്ക് ചേട്ടായിയെ.....മാല എന്തോ പറയാൻ തുടങ്ങിയതും... നിനക്ക് എത്ര വയസ് ആയി...18 തികഞ്ഞോ.......യാമിനി കുറച്ചു ഗൗരവത്തിൽ ചോദിച്ചതും.... ഉം.....മാല മൂളി..... നി ഇവനെ അകത്തു കൊണ്ടു കൊടുത്തിട്ട് വാ എനിയ്ക്ക് നിന്നോട് കുറച്ചു സംസാരിയ്ക്കാൻ ഉണ്ട്.... എന്നും പറഞ്ഞു ആരോമലിനെ അവളുടെ കയ്യിൽ കൊടുത്തിട്ട് അവൾ കുളപ്പടവിലേയ്ക്ക് നടന്നു... കുറച്ചു കഴിഞ്ഞതും മാലയും അങ്ങോട്ടേക്ക് ചെന്നു.... അവള് വന്നതും യാമിനി അവളെ പിടിച്ചു കൽപ്പടവിൽ ഇരുത്തി...ചുറ്റും ഒന്നു കണ്ണോടിച്ചു... നി എന്നോട് പറയാൻ തുടങ്ങിയ കാര്യം എന്താണെന്ന് എനിയ്ക്ക് അറിയാം....പക്ഷെ അത് നടക്കില്ല.....(യാമിനി. എന്താ.... ചേട്ടയിയ്ക്ക് പ്രേമം ഒന്നും ഇല്ലെന്നു പറഞ്ഞത് അല്ലെ....മാല..സങ്കടത്തോടെ ചോദിച്ചതും... പ്രേമം ഇല്ലെന്നു പറഞ്ഞത് ശെരിയാണ്.... പക്ഷെ....

.സ്ത്രീയായ എനിയ്ക്ക് നിന്നെ പ്രേമിയ്ക്കാൻ കഴിയില്ല....അവസാനത്തെ ഈ വാക്ക് അവളുടെ ശബ്ദത്തിൽ പറഞ്ഞതും മാല ഞെട്ടി അവളെ നോക്കി....അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി.... അതു കണ്ടതും...അവൾ അവളെ ആശ്വസിപ്പിച്ചു എന്തിനാ താൻ വേഷം കെട്ടി ഇവിടെ വന്നത് എന്ന കാര്യം പറഞ്ഞു.... അതു കേട്ടതും അവൾ...വേദന നിറഞ്ഞ ഒരു ചിരിയോടെ അവളെ നോക്കി.... മോൾക്ക് എന്നോട് ഒന്നും തോന്നരുത്..... ഇപ്പോഴെങ്കിലും പറഞ്ഞില്ല എങ്കിൽ ശെരി ആകില്ല എന്നു തോന്നി..(യാമിനി Sorry ചേട്ട....അല്ല..ചേച്ചി.... ഞാൻ അറിയാതെ...പെട്ടന്ന് കണ്ടപ്പോ.... അവനിട്ടും ഞാൻ വെച്ചിട്ടുണ്ട്...സാദനം.... അവനോട് ഞാൻ ചേച്ചിയെ കുറിച്ചു തിരക്കി ..അപ്പോഴെങ്കിലും ആ നാറിയ്ക്ക് പറയാമായിരുന്നു....പട്ടി.... മനസിലെ വിഷമം അധുവിനെ വിളിച്ചു തീർത്തു...മാല... അതു കേട്ടതും യാമിനിയ്ക്കും ചിരി പൊട്ടി.... ഇക്കാര്യം ആരോടും പറയരുത് കേട്ടോ ...യാമിനി പറഞ്ഞതും.. മാല ഒരു ഇളി ഇളിച്ചു... ഇനി ഇത് പറയാതെ ഇരിയ്ക്കണം എങ്കിൽ എനിയ്ക്ക് കൈക്കൂലി വേണം...ഒരു ഡയറി മിൽക്ക്...

ചേച്ചി ഇവിടെ നിൽക്കുന്ന അത്രയും ദിവസം...പറ്റുവോ....മാല ഒരു പിരികം പൊക്കി ചോദിച്ചതും... ബ്ളാക്ക് മെയിലിങ് ആണല്ലേ......(യാമിനി അങ്ങനെയും പറയാം.. അപ്പൊ തരുന്നുവോ ഇല്ലായോ... കുറച്ചു നേരം ആണെങ്കിലും ഞാൻ ഇയാളെ മനസിൽ കൊണ്ടു നടന്നത് അല്ലെ....മാല ഒരു കള്ള നോട്ടതോടെ പറഞ്ഞതും... അവൾ മാലയെ ഒന്നു കൂർപ്പിച്ചു നോക്കി... തരില്ല എന്നു കളി പറഞ്ഞതും ആദവ് ചേട്ടാ.....എന്നൊരു ഒറ്റ വിളി ആയിരുന്നു...അപ്പൊ തന്നെ യാമിനി അവളുടെ വായ പൊത്തി... ശ് മിണ്ടല്ലേ വാങ്ങിച്ചു തരാം....യാമിനി തോൽവി സമ്മതിച്ചു ..... അങ്ങനെ വഴിയ്ക്ക് വാ...മോനെ......അപ്പോ ഞാൻ പോണേ...എന്നും പറഞ്ഞു ..മാല അങ് എണീറ്റു ചിരിയോടെ പുറത്തേയ്ക്ക് ഓടി.... യാമിനി അവളുടെ പോക്ക് നോക്കി ചിരിയോടെ അവിടെ നിന്നും അങ് എണീറ്റു....പെട്ടന്ന് പുറത്തേയ്ക്ക് ഓടിയത് ഓടി വന്നു അവളെ പിടിച്ചു താഴ്ത്തി കവിളിൽ ഒരു ഉമ്മ അങ് കൊടുത്തു്... അന്ന് കണ്ടപ്പോഴേ ഒരു ഉമ്മ തരണം എന്നു കരുതിയതാ... ഇപ്പോഴാ സമദാനം ആയത്... ഇനി എനിയ്ക്കും കവിള് കാട്ടി അവൾ പറഞ്ഞതും...

യാമിനി അവളുടെ കവിളിൽ അമർത്തി ചുംബിച്ചു... ഒരു കൂടപ്പിറപ്പിനെ കൂടി കിട്ടിയ സന്തോഷത്തിൽ ആയിരുന്നു യാമിനി യും മാലയും.... അവളെയും ചേർത്തു പിടിച്ചു തന്നെയാണ്....യാമിനി പുറത്തേയ്ക്ക് ഇറങ്ങിയതും... ചെന്നു പെട്ടത് ഫോൺ വിളിച്ചു നിന്ന ആദവിനെ മുന്നിലും...അതും മാലയെയും ചേർത്തു പിടിച്ചു.... യാമിനി അവനെ കണ്ടതും ഒന്നു ഞെട്ടി.. ആദവ് ഫോൺ വിളിച്ചു തിരിഞ്ഞതും കണ്ടത് മാലയുടെ തോളിൽ കയ്യിട്ടു നിൽക്കുന്ന യാഷിനെയും.... അവന്റെ ദേഹത്തോട് ഒട്ടി ചേർന്ന് മാലയും.... ഇതു കണ്ടതും.....അവനു നേരത്തെ വശ്യയെ തന്നെ ചുഴിഞ്ഞു നോക്കി ഇരുന്ന യാഷിനെ ഓർമ വന്നു..കൂടെ ഇതും.. കയ്യെടുക്കടാ.....ആദവ് അലറിയതും.... യാമിനി അപ്പൊ തന്നെ അവളെ വിട്ടു മാറി...മാല ആണെങ്കിൽ അവന്റെ ശബ്ദം കേട്ടു പേടിച്ചും.. ചേട്ട....ഇത്...യാ....മാല പറയാൻ വന്നതും യാമിനി കണ്ണുകൊണ്ട് വേണ്ട എന്നു പറഞ്ഞു... കേറി പോടി അകത്തു....ആദവ് പറഞ്ഞതും മാല യാമിനിയെ ദയനീയം ആയി ഒന്നു നോക്കി...യാമിനി തിരിച്ചും....അപ്പൊ തന്നെ മാല അകത്തേയ്ക്ക് ഓടി...അധുവിനെ കണ്ടു കാര്യം പറയാൻ... മാല പോയി എന്നുറപ്പ് ആയതും ആദവ് യാമിനിയ്ക്ക് നേരെ തിരിഞ്ഞു... എന്താ നിന്റെ ഉദ്ദേശം..അവൾക്ക് അടുത്തേയ്ക്ക് നടന്നു ചെന്നു കൊണ്ട്...

ആദവ് ചോദിച്ചു... യാമിനി പേടിച്ചു പിറകിലേയ്ക്കും....ദേഹം മൊത്തത്തിൽ ആണെങ്കിൽ വിറ... പറയടാ എന്താ നിന്റെ ഉദ്ദേശം.... നേരത്തെ ഒരുത്തി തുണി ഉടുക്കാതെ വന്നപ്പോ അവളെ ചുഴിഞ്ഞു നോക്കുന്നത് കണ്ടു... ഇപ്പൊ എന്റെ അനിയത്തിയെ..... ദേ...ഞാൻ ഒരു കാര്യം പറഞ്ഞേക്കാം....ആ പന്ന പുന്നാര മോളെ പോലെ ഇവിടെ ഉള്ള ബാക്കി രണ്ടെന്നതിനെ കണ്ടാൽ....... എന്നും പറഞ്ഞു ആദവ് അവളെ കയ്യിൽ പിടിച്ചു ചുവരിലേയ്ക്ക് ചേർത്തു.... യാമിനി ആണെങ്കിൽ അവന്റെ പിടിയിലും ഇടിയിലും... സ്വർഗം കണ്ടു.... ചേട്ട....ചേട്ടൻ..എന്നെ തെറ്റി..ദ.....യാമിനി അവന്റെ കയ്യിൽ നിന്നും മാറാൻ നോക്കിക്കൊണ്ട് പറയാൻ തുടങ്ങിയതും...അവൻ അവളിലുള്ള പിടി ഒന്നു കൂടിമുറുക്കിയതും ഒത്തായിരുന്നു.... തെറ്റി ധാരണ ആയാൽ നിനക്ക് കൊള്ളാം.....അല്ലെങ്കിൽ..... അവൻ പറഞ്ഞതും അവളുടെ പൂച്ചക്കണ്ണിൽ മിഴി നീർ ഊറി കൂടിയതും ഒത്തായിരുന്നു... അതുകണ്ടതും....ആദവ് പെട്ടന്ന് കയ്യെടുത്തു... നിറഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടതും അവന്റെ നെഞ്ചിലും എന്തോ ഒരു വിങ്ങൽ..പോലെ അവനു തോന്നി...

അതുകണ്ടതും അവനും വല്ലതെ ആയി..... അവളെ വിട്ടു മാറി.... ഉം..ഇപ്രവശ്യത്തേയ്ക്ക് ക്ഷമിച്ചു...ഇനി ഇങ്ങനെ ഉണ്ടാവരുത്...മനസിലായോ.....ആദവ് പറഞ്ഞതും...അവൾ തലയാട്ടി അവിടെ നിന്നും വലിഞ്ഞു.... അവള് പോകുന്നത് കണ്ടതും... തനിയ്ക്ക് ഇവനെ കണ്ടപ്പോൾ തൊട്ടു തുടങ്ങിയതാ..നെഞ്ചിടിപ്പിന്റെ താളം തെറ്റാൻ.... സ്വന്തം പെണ്ണിനെ കാണുമ്പോൾ തോന്നുന്ന പോലെ...അത് ചിലപ്പോ തോന്നൽ ആകാം എന്നു കരുതി കാര്യം ആക്കിയില്ല... എന്നാൽ ഇപ്പൊ...അവന്റെ കണ്ണു നിറഞ്ഞതും.... എത്രയോ പേർ തന്റെ മുന്നിൽ നിന്നു കരഞ്ഞിരിയ്ക്കുന്നു... ചില അവന്മാരുൾപ്പെടെ.... അപ്പോഴൊന്നും തോന്നാത്ത എന്തോ ഒന്ന്...ഇവന്റെ കണ്ണീരു കണ്ടപ്പോൾ തന്ന കൊത്തി വലിച്ചു.... ദൈവമേ ഇനി ഞാൻ എങ്ങാനും ഗേ... ആണോ...ഒരു നിമിഷത്തേയ്ക്ക് ആദവ് ഞെട്ടി...ചിന്തിച്ചു പോയി... ചെ....നി ഇത് എന്തൊക്കെയാടാ ചിന്തിയ്ക്കുന്നത്... ചിലപ്പോ ഇനി പൂച്ച കണ്ണിന്റെ കുഴപ്പം ആവും.... പൂച്ച കണ്ണുള്ളവരുടെ കണ്ണിൽ ...കുറച്ചു സമയം നോക്കി ഇരുന്നാൽ...നമ്മളും അതിൽ അടിക്ട് ആവും എന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്... ഇനി ചിലപ്പോ അതാവും....എന്നും പറഞ്ഞു ആദവ്...പുറത്തേയ്ക്ക് പോയി....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story