യാദവം: ഭാഗം 6

yadhavam

എഴുത്തുകാരി: അർച്ചന

അങ്ങേർക്ക് എന്താ പ്രാന്ത് ആണോ... മനുഷ്യന്റെ കൈ പോയി.....യാമിനി കയ്യിൽ തടവികൊണ്ട് പറഞ്ഞു.... ആക്ച്വലി എന്താ സംഭവം......(അധു ഞാൻ നിങ്ങളോട് പണഞ്ഞത് തന്നെയാ സംഭവം..... കൂട്ടുകാരായാൽ ഇങ്ങനെ ചങ്കിന് പണി കൊടുക്കരുത്...ചേച്ചി ആയോണ്ട് കൊള്ളാം....മാല പറഞ്ഞതും അവൻ ഒന്നു ഇളിച്ചു കാട്ടി.... അവന്റെ ഇളിപ്പു കണ്ടതും... മോൻ...മുറിയിലോട്ടു വാ...ട്ടാ.... ഞാൻ തരാം എന്നും പറഞ്ഞു അവനെ നോക്കി ദഹിപ്പിച്ചു അവൾ അകത്തേയ്ക്ക് പോയി.... ആവി...ചേട്ടോ.... അവൾ പോകുന്നതും നോക്കി നിന്ന അധുവിനെ ഒന്നു തോണ്ടി വിളിച്ചു മാല എന്താടി.... ദേ...ഞാൻ അവസാനം ആയിട്ടു പറയുവാ...മര്യാദിയ്ക്ക് എന്റെ ചേച്ചിയെ വളച്ചു എടുത്തു....കെട്ടി.... യാമി ചേച്ചിയെ സ്വയ രൂപത്തിൽ ആക്കിയില്ലെങ്കിൽ...നിന്റെ കാലു ഞൻ തല്ലി ഒടിയ്ക്കും... അലവലാതി...എന്നും പറഞ്ഞു മാലയും പോയി.. ഇതിപ്പോ എനിയ്ക്ക് ആയോ..പണി. ഈ പ്രശ്നം എത്രയും പെട്ടന്ന് തീർത്തില്ലെങ്കിൽ ഞാൻ കുഴിയിൽ ആവുന്ന എല്ലാ ചാൻസും കാണുന്നുണ്ട്.... അവള് പിടി തന്നാൽ അല്ലെ വല്ലതും നടക്കൂ....അല്ലാതെ ഞാൻ മാത്രം എന്തു ചെയ്യും....നാശം... ഇനി ഇപ്പോഴെങ്ങാനും ഐഡിയായും ചോദിച്ചു അങ്ങോട്ടു ചെന്നാൽ പെണ്ണ് എന്നെ ചവിട്ടി കൂട്ടും...തൽക്കാലം പുറത്തേയ്ക്ക് പോകാം....എന്നും പറഞ്ഞു അധു പുറത്തേയ്ക്ക് പോയി...

____ ഹോ..എന്നാ പിടിയാ പിടിച്ചത്.. കൈ വിരല് മൊത്തം പതിഞ്ഞു കിടപ്പൊൻഡ്..എന്നും പറഞ്ഞു...കണ്ണാടിയിൽ കൂടി രണ്ടു കയ്യും നോക്കി നിന്നതും....വാതിലിനു അടുത്തു എന്തോ നിഴൽ കണ്ടതും ഒത്തു...അപ്പൊ തന്നെ യാമിനി കൈ അങ് മറച്ചു... ആരാണു ചോദിച്ചതും...ഒരുത്തി ഇളിച്ചോണ്ട് മുറിയിലേയ്ക്ക് കയറി വന്നതും ഒത്തായിരുന്നു... ഓഹ്.... ഇനി ഇതിന്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ... ഉം .എന്താ.....യാമിനി ഗൗരവത്തിൽ ചോദിച്ചു..... ഹേയ്...nothing..... എന്നും പറഞ്ഞു വശ്യ മുറി മൊത്തത്തിൽ ഒന്നു നോക്കി... അവളുടെ നോട്ടം കണ്ടതും... ഇവള് ഈ വീട്ടിൽ അല്ലായിരുന്നോ താമസം...പുതുതായി കാണുന്ന പോലെ... യാമി ആത്മ ഇയാളുടെ ഫോട്ടോസ് ഒന്നും ഈ മുറിയിൽ വെയ്ക്കാത്തത് എന്താ...വശ്യ അവന്റെ ബെഡിലേയ്ക്ക് ഇരുന്നു കൊണ്ടു ചോദിച്ചു..... എനിയ്ക്ക് ഇഷ്ടം അല്ലാത്തത് കൊണ്ട്... നി ഈ മുറിയിൽ നിന്നും ഇറങ്ങിയെ....എനിയ്ക്ക് ഒന്നു കിടക്കണം....യാമിനി ദേഷ്യത്തിൽ പറഞ്ഞു നി ഇവിടെ കിടന്നോ...അതിനു ഞാൻ ഇരുന്നാൽ എന്താ...എന്നും പറഞ്ഞു അവൾ ആ ബെഡിലേയ്ക്ക് മലർക്കെ കിടന്നതും...ഇട്ടിരുന്ന ഡ്രെസ് വയറു മുക്കാലും കാണേ പൊങ്ങി വന്നതും ഒത്തായിരുന്നു....കൂടെ അവളുടെ പല്ലു കാട്ടിയ ഇളിയും...

ഒന്നതെ ഈ പരട്ടയുടെ പേരിൽ അവൾക്ക് പേരുദോഷം ആയതിന്റെ കലിപ്പ് വേറെ..കൂടെ ഇതും കൂടി ആയതും യാമിനിയ്ക്ക് ദേഷ്യം എവിടൊന്നൊക്കെയോ ഇരച്ചു കയറി.... എണീയ്ക്ക്........😠(യാമിനി ........ ഛി..... എണീയ്ക്കടി.....പന്ന@#%^^$.....എന്നും പറഞ്ഞു യാമിനി അടുത്തു ഇരുന്ന മേശയിൽ ഒറ്റ അടി.... ആദ്യം ആയി അവളുടെ ഒച്ച ഉയർന്നതും വശ്യ ചാടി കൂട്ടി എണീറ്റതും ഒത്തു.... ഇനി...നിന്നെ ഈ മുറിയിൽ കണ്ടാൽ... അവൾ എല്ലാടോം കാണിച്ചോണ്ട് ഇറങ്ങിയെക്കുവാ.....യാമിനി വയലന്റ് ആയി... ഓഹ്....ജാഡ പറയാതെ മാഷെ.... ആണ്പിള്ളേര് ആദ്യം ഇങ്ങനെ കാട്ടും.... പിന്നെ ഞങ്ങളെ തേടി വരും.... അല്ലെങ്കിലും പെണ്ണിനെ മോഹിയ്ക്കാത്ത ആരാ ഉള്ളത്...വശ്യ....അവളുടെ കഴുത്തിൽ കയ്യിട്ടു കൊണ്ടു അവളോട് ചേർന്നു നിന്നുകൊണ്ട് പറഞ്ഞതും... യാമിനി അവളുടെ കഴുത്തിനു പിടിച്ചു ചുവരിലേയ്ക്ക് ചേർത്തതും ഒത്തായിരുന്നു.... $#%മോളെ.... നിന്റെ മറ്റേ പരിപാടിയ്ക്ക് ചുക്കാൻ പിടിയ്ക്കുന്ന പലതിനെയും കണ്ടുകാണും... അതും കൊണ്ടു ഇങ്ങോട്ടു ഇറങ്ങിയാലെ....ദേ...മോള് ഉടുത്തിരിയ്ക്കുന്ന ഈ....തൂവാല ഉണ്ടല്ലോ...വലിച്ചു പറിച്ചു ഞാൻ അങ് കളയും..എന്നിട്ടു കൊണ്ടു ഇവിടുത്തെ നടുമുറ്റത്തു ഇടും.... അതു വേണോ.....😡😡😡😡

വെ....വേണ്ട....വശ്യ...ശ്വാസം കിട്ടാതെ കാലിട്ടടിച്ചു... അതു കണ്ടതും അപ്പൊ തന്നെ യാമിനി അവളുടെ കഴുത്തിൽ നിന്നും കൈ അങ് എടുത്തു.... അവളുടെ പിടി വിട്ടതും വശ്യ നിലത്തേയ്ക്ക് വീണു ശ്വാസം ആഞ്ഞു വലിച്ചു... പോടി.......... പോവാൻ.... യാമിനി അലറിയതും... വശ്യ എങ്ങനെ ഒക്കെയോ തപ്പി തടഞ്ഞു എണീറ്റു പുറത്തേയ്ക്ക് ഓടി.. വെളിയിൽ തന്നെ കുറ്റി അടിച്ചു അധുവും ഉണ്ടായിരുന്നു.... ബേഷ..കിട്ടിയല്ലോ.... നിന്റെ ഒരു ഉടയിപ്പും അവിടെ ചിലവ് ആകില്ല.... അധു കളിയായി പറഞ്ഞതും..... നി നോക്കിയ്ക്കോ...നിന്റെ ഫ്രണ്ടിനെ ഞാൻ എന്റെ കയ്യിൽ കൊണ്ടു വരും....പെണ്ണിന് അടങ്ങാത്ത ഒരു ആണും ഭൂമിയിൽ ഇല്ല....വശ്യ വാശിയോടെ പറഞ്ഞതും... പക്ഷെ....ആ ആണ് നിന്റ ഒന്നിലും വീഴില്ല.... അവസാനം അവന്റെ കൈ നിന്റെ മുഖത്തു വീഴരുത്...എനിയ്ക്ക് അതേ ഉള്ളൂ... ചുമ്മ...വില്ലത്തി കളിയ്ക്കാതെ പോകാൻ നോക്ക്...മോളെ...അധു പറഞ്ഞതും..അവൾ ചവിട്ടി തുള്ളി മുറിയിലേയ്ക്ക് പോയി... അധു ആണെങ്കിൽ പുറത്തു നിന്നും ഒന്നു എത്തി നോക്കി.... സാഹചര്യം എങ്ങനെ ആണെന്ന് അറിയാൻ.... അകത്തേക്ക് നോക്കുമ്പോൾ ഒരുത്തി കൈ ചുരുട്ടി പിടിച്ചു ദേഷ്യം നിയന്ദ്രിയ്ക്കുന്നു.... ആണ് വേഷം കെട്ടിയപ്പോൾ ഇങ്ങനെ ആണെങ്കിൽ....ഇത് ആ ആണായി ജനിചിരുന്നു എങ്കിലോ.....

വെറുതെ അകത്തു കയറി റിസ്ക് എടുക്കണ്ട....എന്നും പറഞ് അവൻ സ്ഥലം വിട്ടു.... ദേഷ്യം ഒന്നു അടങ്ങി എന്നു തോന്നിയതും....അവൾ ഒന്നു ശ്വാസം എടുത്തു വിട്ടു....കറക്റ്റ് സമയത്തു അവളുടെ ഫോണിലേക്ക് ഒരു കാളും വന്നു....നോക്കുമ്പോൾ...അവളുടെ അച്ഛൻ... ഉം.....അവൾ കാൾ എടുത്തു ഒന്നു മൂളി...... യാമി....നിന്റെ അക്കൗണ്ടിലേക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.......ഞങ്ങൾ..... പിന്നെ....ഇനി കുറച്ചു ദിവസത്തേയ്ക്ക് ഞങ്ങൾ നാട്ടിൽ കാണില്ല....കുറച്ചു ജോലി ഉണ്ട്...ok by... പിന്നെ മമ്മിയെ വിളിയ്ക്കാൻ നിൽക്കണ്ട....അവള് ഇന്ന് കുറച്ചു ടെന്ഷനിൽ ആണ്.....എന്നും പറഞ് അയാൾ ഫോണ് വെച്ചു.... ഉത്തരവാദിത്തം കഴിഞ്ഞു.....അവൾ...പുച്ഛത്തോടെ ചിരിച്ചു.... കൂടെ രണ്ടു തുള്ളി കണ്ണുനീരും... മെസ്സേജ് ട്യൂണ് കേട്ടു നോക്കുമ്പോൾ അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആയത് ആണ്.... താൻ എവിടാ...എങ്ങനാ.....ആരോടൊപ്പമാ ഇതൊന്നും നിങ്ങൾക്ക് അന്യോഷിയ്ക്കാൻ വയ്യ.... സത്യത്തിൽ ചെറുതായി എങ്കിലും ആഗ്രഹിയ്ക്കാറുണ്ട്....പറയാതെ പോകുന്നതിനും കറങ്ങുന്നതിനും നിങ്ങൾക്ക് ഒന്നു വഴക്കെങ്കിലും പറഞ്ഞു കൂടെ എന്നു....

.യാമി മനസിൽ പറഞ്ഞു... പിന്നെ ഇതൊക്കെ ശീലം ആയത് കൊണ്ട് മുഖം ഒന്നു അമർത്തി തുടച്ചു.... നേരെ ബെഡിലേയ്ക്ക് വീണു.... ശെരിയ്ക്കും അധുവാ ഭാഗ്യവാൻ....എല്ലാർക്കും എന്ത് കാര്യമാ....ഇവിടെ എങ്ങാനും ജനിച്ചാൽ മതി ആയിരുന്നു...ഇതിപ്പോ ആർക്കും വേണ്ടതെ..... എന്നും പറഞ് ഓരോന്നു ഓർത്ത് യാമിനി കണ്ണടച്ചു കിടന്നു.... ____ ഹോ...എന്നാ പിടിയാ പിടിച്ചേ.... ശ്വാസം പോലും നേരെ വിടാൻ വയ്യ... എന്നും പറഞ്ഞു...വശ്യ....കണ്ണാടിയിൽ തന്റെ കഴുത്തു നോക്കി ചുവന്നു തടിച്ചു കിടക്കുന്നുണ്ട്... ഹോ...ആദ്യം ആയാ ഇങ്ങനെ.... ഇതിനേക്കാൾ ഭേദം ആദവ് ആണ്.... ഇവൻ ആണെങ്കിൽ മനുഷ്യനെ കൊല്ലാനാ...നോക്കിയത്.... നി വിരലിൽ എണ്ണിയ്ക്കോ... ഞാൻ മോഹിച്ചത് ഒന്നും ഞാൻ നേടി എടുക്കാതെ പോയിട്ടില്ല...അതുപോലെ..നിന്നെയും ഞാൻ വരുതിയിൽ ആക്കും...വശ്യ...കണ്ണാടിയിൽ നോക്കി കഴുത്തിൽ തടക്കികൊണ്ട് പറഞ്ഞു... ഇനി ഈ വേഷത്തിൽ കുറവ് വരുത്തി ഒന്നും നടക്കില്ല...ഉം...വഴി ഉണ്ട്.....വശ്യ മനസിൽ പറഞ്ഞു...""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story