യാദവം: ഭാഗം 7

yadhavam

എഴുത്തുകാരി: അർച്ചന

വസുന്ധര മുറിയിലേയ്ക്ക് ചെല്ലുമ്പോൾ കഴുത്തിലും തടവി ഇരിയ്ക്കുന്ന മകളെ ആണ് കാണുന്നത്..... എന്താടി......പറ്റിയത് കഴുത്തു എന്താ ചുമന്നു ഇരിയ്ക്കുന്നത്...... ഓഹ്..എന്തോ പറയാനാ..... ആ യാഷിനെ ഒന്നു വളയ്ക്കാൻ നോക്കിയതാ....ആ പരട്ട എന്റെ കഴുത്തു പിടിച്ചു ഞെരിച്ചു... ഇതുവരെയും ഒരുത്തതും മുതിർന്നിട്ടില്ല...ഇതൊരു മാതിരി.....വശ്യ ദേഷ്യത്തിൽ കഴുത്തിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു... നിനക്ക് ഇവിടത്തെ പിള്ളേരെ ശെരിയ്ക്കും അറിയാഞ്ഞിട്ടാ.....നി പഠിച്ച ഇടത്തെ പിള്ളേരെയെ നിനക്ക് അറിയൂ.... ഇവിടെ ഉള്ളതിനെ വളയ്ക്കാൻ നി ഇനി തുണി ഇല്ലാതെ ചെന്നു നിന്നിട്ടും കാര്യം ഇല്ല നടക്കൂലാ.....(വസുന്ധര അത് ഇന്നെനിയ്ക്ക് മനസിലായി...... ഇതൊന്നും കൊണ്ട് ഒന്നും ആകില്ല...എന്നു അത് കൊണ്ട് ഞാൻ ഈ വേഷം ഒന്നു മാറ്റാൻ തീരുമാനിച്ചു...അമ്മേടെ കയ്യിൽ വല്ല സാരിയോ സെറ്റും മുണ്ടും ഉണ്ടോ....(വശ്യ ഉടുക്കാൻ അറിഞ്ഞൂടാത്ത നി അത് കിട്ടിയിട്ട് എന്തോ ചെയ്യാനാ.... ഉടുക്കാൻ അറിയുമോ ഇല്ലയോ എന്ന് നാളെ രാവിലെ അമ്മ കണ്ടോ.... എന്തായാലും ഇത്രയും ആയി ഇനി അവനെയും കൊണ്ടേ ഞാൻ പോകൂ....

വശ്യ വാശിയോടെ പറഞ്ഞു... നി അവൾക്കിട്ടു കൊടുത്തത് എന്തയാലും നന്നായി.... കുറച്ചൊന്നും അല്ലായിരുന്നു അവളുടെ അഹങ്കാരം....(അധു ഹോ...എന്നാലും എന്റെ ചേച്ചിയെ....ചേച്ചി ആ പരട്ടയുടെ കഴുത്തിന് കുത്തി പിടിച്ചെന്നു ദേ...ഈ ആവി പറഞ്ഞപ്പോൾ പോലും ഞാൻ നമ്പിയില്ല....മാല പറഞ്ഞു.. അല്ലെങ്കിലും ഞാൻ പറഞ്ഞത് നി എന്നാ വിശ്വസിച്ചിട്ടുള്ളത്... അലവലാതി.....(അധു അലവലാതി നിന്റെ കുഞ്ഞമ്മ....പരട്ട തെണ്ടി എന്നും പറഞ്ഞു മാല അവനെ പിടിച്ചൊരു തള്ള്... അധു ആണെങ്കിൽ...പെട്ടന്നുള്ള ആക്രമണം ആയത് കൊണ്ട് നേരെ ഇരുന്ന ഇടത്തു നിന്നും താഴെ പോയി... അവന്റെ വീഴ്ച കണ്ടതും യാമിനിയ്ക്കും ചിരി പൊട്ടി..... ടി പന്നി......അധു മാലയെ നോക്കി.... പന്നി നിന്റെ കെട്ടിയോൾ..... പോയി അവളെ വിളിക്കേടാ നാറി.... ആ അത് പറഞ്ഞപ്പോഴാ.... എന്റെ ചേച്ചിയെ നിനക്ക് കിട്ടും എന്ന് എനിയ്ക്ക് തോന്നുന്നില്ല.... ടി...ചങ്കിൽ കൊള്ളുന്നവർത്ത മാനം ഒന്നും പറഞ്ഞേക്കല്ലേ......അധു നിലത്തു നിന്നും പൊടിയും തട്ടി കുടഞ്ഞു എണീറ്റു വന്നു സത്യം.... ഞാൻ കേട്ടതാ....ചേച്ചി റൂമിൽ ഇരുന്നു പറയുന്നത്...

ആ തെണ്ടിയുടെ കണ്ണു കുത്തി പൊട്ടിയ്ക്കണം....കണ്ട പെണ്ണുങ്ങളെ വായി നോക്കി ഇരുന്നോളും അലവലാതി...പട്ടി എന്നും പറഞ്ഞു കുറെ ചീത്ത വിളിച്ചു... പേരു മാത്രം പറഞ്ഞില്ല..... എപ്പോഴായിരുന്നു സംഭവം.....(യാമിനി രാവിലെ ഫുടൊക്കെ കഴിച്ചു.... പോയില്ലേ.... വശ്യ ഉടുതുണി ഇല്ലാതെ വന്നില്ലേ ....അപ്പൊ.... ആ സമയം ആഹാരവും കഴിച്ചിട്ടു കയറി പോയില്ലേ...അപ്പൊ... അവള് ഹാളിലേക്ക് വന്നപ്പോഴേ ചേച്ചി ഒരുമാതിരി ആയിരുന്നു....പിന്നെ റൂമിൽ എത്തിയിട്ട് ആരെയോ ചീത്ത വിളിയും.....(മാല എന്നാലും അതാരണാവോ.....അധു തിങ്കിങ്.... മാല പറയുന്നത് കേട്ടതും....യാമിനി ചിരിയോട് ചിരി... എടാ ക്നാപ്പേ... അവള് ചീത്ത വിളിച്ചത് നിന്നെ തന്നെയാ......ടാ.....(യാമിനി നിനക്ക് എങ്ങനെ മനസിലായി....(അധു ടാ... നമ്മള് കഴിയ്ക്കാൻ ഇരുന്നപ്പോ...അല്ലെ ആ മാരണം വന്നത്....ആ സമയം...നിന്റെ ചേട്ടനും മറ്റും ദേഷ്യത്തിൽ എണീറ്റു പോയി... ഞാനും നീയും അവളെ മൊത്തത്തിൽ ഒന്നു നോക്കി....യില്ലേ.... അന്നേരം നിന്നെ നോക്കി ദഹിപ്പിച്ചിട്ടാ അവള് എണീറ്റു പോയത്....

(യാമിനി കൊച്ചു കള്ളി.... എന്നിട്ടാ അവള് ജാഡ ഇട്ടത്.... നേരത്തെ കൂടി ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്നിട്ടല്ലേ വന്നത്....അപ്പോഴൊക്കെ ബൂ‌ക്കും തുറന്നു വെച്ചു എന്തൊരു അഭിനയം ആയിരുന്നു... ഞാൻ ഇപോ തന്നെ പോയി ചോദിച്ചെച്ചും വരാം... നി അവിടെ അടങ്ങി ഇരി.... ഇത്രയും നാൾ നി അവളുടെ പിന്നാലെ നടന്നില്ലേ.... ഇനി അത് വേണ്ട....ഇനി അവളായിട്ടു ഇങ്ങോട്ടു വന്നോളും....അതിനുള്ള പണി നമുക്ക് ഇനി നോക്കാം...(യാമിനി ചേച്ചി...അത്....ചിലപ്പോ വർക്ക് ആയില്ലെങ്കിലോ....(മാല ടി...ഈ പെണ്പിള്ളേര് ആണ്പിള്ളേരോട് പ്രേമം തോന്നി കഴിഞ്ഞാൽ അത് ഒളിയ്ക്കാനും പിറകെ നടത്താനും ബഹു മിടുക്കര...പക്ഷെ ഇത് പിറകെ നടക്കുന്ന അവന്മാർ അറിയുന്നില്ല എന്നെ യുള്ളൂ.... പകരം....അവള് മാരേ പിരി കയറ്റാൻ....അവളുടെ മുന്നിൽ വെച്ചു വേറെ ഒരു പെണ്ണിനോട് ചെന്നു ഒന്നു ചെറുതായി ഒന്നു സമയം ചോദിച്ചാൽ മതി....(യാമിനി അപ്പൊ.....(അധു പിന്നെ അവന്റെ മുതു പള്ളിപ്പുറം ആയിക്കോളും.... ആത്മർധ സ്നേഹം ആണെങ്കിലെ ഇതു വർക്ക് ആകൂ... നി ഇപ്പൊ പറഞ്ഞു വരുന്നത്....ഞാൻ വേറെ പെണ്ണിനെ നോക്കണം എന്നാണോ....(അധു All most.....(യാമിനി അങ്ങനെ എങ്കിൽ ആവിയ്ക്ക് തല്ലു കിട്ടുമോ ചേച്ചി....ആകാംഷ അടക്കാൻ വയ്യാതെ മാല ചോദിച്ചു..

നി എനിയ്ക്ക് അടി കിട്ടുന്നതും നോക്കി ഇരിയ്ക്കുവാണോ....കാലത്തി.... അധു പറയുന്നത് കേട്ടതും....മാല ഒന്നു ഇളിച്ചു കാട്ടി... എന്തയാലും പ്ലാനിങ് ഞാൻ പറയാം..... നി ഇനി മാക്സിമം അവളെ അവോയിഡ് ചെയ്യണം..... അവളുടെ ഭഗത്തേയ്ക്ക് നോക്കുകയെ ചെയ്യരുത്....പിന്നെ വേണൊങ്കി ഫോണിൽ കൂടി ഏതെങ്കിലും പെണ്ണും ആയിട്ടു സോള്ളുന്നത് പോലെ കാണിചോ.....(യാമിനി ആ.....ഐഡിയ... അവളുടെ മുന്നിൽ വെച്ചു നിന്നോട് ഞാൻ സംസാരിയ്ക്കാം.... നി ആ സമയം എങ്ങോട്ടെങ്കിലും മാറി നിന്നോ....എന്നിട്ടു പെണ്ണിന്റെ വോയിസിൽ സംസാരിച്ചോ....ഇടയ്ക്ക് ഞാൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു പെണ്ണാണ് എന്നു അവൾക്ക് ബോദ്യ പ്പെടുത്തി കൊടുക്കാം....എപ്പടി....അധു ഇളിച്ചോണ്ട് പറഞ്ഞതും... എന്നാലും എനിയ്ക്ക് സമാധാനം തരരുത്.....(യാമിനി നി എന്റെ ചങ്ക് അല്ലെടി......(അധു അപ്പൊ ഇങ്ങനെ ചങ്കുകൾ ഉണ്ടെങ്കിൽ...നമുക്ക് ഭയങ്കര സഹായം ആയിരിയ്ക്കും അല്ലെ....(മാല പുറമെ നിന്നു അങ്ങനെ തോന്നും എങ്കിലും...ഉപദ്രവം അവർക്കെ അറിയൂ... ആ അതൊക്കെ പോട്ടെ...അപ്പൊ പ്ലാനിംഗിൽ ഒരു മാറ്റവും ഇല്ല..ഇന്ന് മുതൽ മിഷൻ സ്റ്റാർട്ട്....യാമിനി പറഞ്ഞതും ബാക്കി രണ്ടും തല കുലുക്കി... 3ഉം കൂടി അവസാനം ഓരോ പ്ലാനിങ് നടത്തി അകത്തേയ്ക്ക് വലിഞ്ഞു...

യാമിനി അകത്തേയ്ക്ക് ഓടി കയറിയതും അകത്തു നിന്നും എന്തോ ഒരു സാദനം അവളുടെ ദേഹത്തേയ്ക്ക് ചെന്നു ഇടിച്ചതും ഒത്തായിരുന്നു... കാലു തെറ്റിയ പോലെ രണ്ടും കൂടി ഉരുണ്ടടിച്ചു സ്റ്റപ്പിൽ കൂടി മിറ്റത്തേയ്ക്ക് വീണു.... ചെ മിസ് ആയി.... വശ്യ വാതിലിനു മറവിൽ നിന്നും യാമിനിയെ നോക്കി പറഞ്ഞു അകത്തേയ്ക്ക് കയറി പോയി... യാമിനി കണ്ണു തുറന്നു നോക്കുമ്പോൾ രണ്ടു കണ്ണുകൾ തന്നെ ഇപ്പൊ കത്തിയ്ക്കും എന്ന പോലെ...... യാമിനി ആണെങ്കിൽ അവനെ നോക്കി വ്രിത്തി ആയി ഒന്നു ഇളിച്ചു കാണിച്ചു... സാറിനു സുഗം തന്നെ അല്ലെ....കേസൊക്കെ എങ്ങനെ പോകുന്നു....യാമിനി അവന്റെ മെത്തു കിടന്നു കൊണ്ട് ചോദിച്ചു.... എണീറ്റു മാറടാ..... അവന്റെ ഒരു കോപ്പിലെ അന്യോഷണം...ആദവ് അലറിയതും അപ്പൊ തന്നെ യാമിനി അവന്റെ ദേഹത്തു നിന്നും എണീറ്റു ഒരടി മാറി നിന്നു.... എങ്ങോട്ടാടാ എടുത്തു ചാടി ഓടിയത്.... ദേഹം മൊത്തം മണ്ണാക്കി.....എന്നും പറഞ്ഞു ആദവ് അവളെ കലിപ്പിച്ചു ഒന്നു നോക്കി.. ബഹളം കേട്ട്...ചെറിയമ്മ പുറത്തേയ്ക്ക് വന്നു... എന്താടാ പ്രശ്നം... പെണ്പിള്ളേരെ പോലെ ലക്കും ലഗാനും ഇല്ലാതെയ ഓട്ടം.....എന്റെ ഡ്രെസ്സ് മൊത്തം ചെളി ആക്കി.... ടാ... ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ....നി എന്റെ മുറിയിൽ ഉണ്ടാവണം കേട്ടോ....ഇല്ലെങ്കിൽ...

എന്നും പറഞ്ഞു അവൻ പോയി.... യാഷ് ചെറിയമ്മയെ നോക്കി ഒന്നു ഇളിച്ചു കാട്ടി... മോൻ അത് കാര്യം ആക്കണ്ട അവൻ അങ്ങനെയാ....ഭാഗ്യം.മോനെ തല്ലാഞ്ഞത്...മോൻ അകത്തേയ്ക്ക് പോര്...ചെറിയമ്മ പറഞ്ഞതും....യാഷ് അകത്തേയ്ക്ക് കയറി.... എന്നാലും എങ്ങനെയാ തെറ്റിയത്.....എന്നും പറഞ്ഞു just ഒന്നു നിലത്തേയ്ക്ക് നോക്കിയതും കണ്ടു....പഴത്തിന്റെ തൊലിയുടെ കഷ്ണം... മനുഷ്യനെ കൊല്ലിയ്ക്കാൻ ആയിട്ടു ഓരോന്നു ഇറങ്ങിക്കോളും...എന്നും പറഞ്ഞു അവൾ അതെടുത്തു പുറത്തേയ്ക്ക് ഒരേറ് വെച്ചു കൊടുത്തു.....അല്ല പിന്നെ... അധു യാമിനി പറഞ്ഞ ഐഡിയ പ്രകാരം....അഭിനയം തുടങ്ങി..... മൃദു അവനെ കാണിയ്ക്കാൻ ആയി..ബൂ‌ക്കും കൊണ്ട് അവന്റെ മുന്നിൽ ചെന്നിരുന്നാലും അവൻ അവളെ മൈൻഡ് ചെയ്യില്ല എന്നായി.... മാലയും യാമിനിയും അവളുടെ റിയാക്ഷൻ അറിയാനും.... ഹോ...എന്നാ സുന്ദരിയാ...മോളെ നി... ചുണ്ടും കണ്ണും പിരികവും....ഒക്കെ....എന്നും പറഞ്ഞു അധു ഫോണിൽ നോക്കി എന്തൊക്കെയോ പറഞ്ഞു... അവൻ ഇത് എന്താടാ പറയുന്നത്....യാമിനി സംശയത്തോടെ അധുവിനെ നോക്കി മാലയോട് ചോദിച്ചു... ആ നാറി ചളം ആക്കും എന്ന എനിയ്ക്ക് തോന്നുന്നത്...മൊത്തം ഓവർ ആക്റ്റിങ് ആണ്...തെണ്ടി....

എനിയ്ക്ക് തോന്നുന്നത് ചേച്ചിയുടെ ഫോട്ടോ വെച്ചാ അവൻ ആ കോപ്രായം കാണിയ്ക്കുന്നത് എന്നാ....(മാല ഉം..എവിടം വരെ പോകും എന്ന് നമുക്ക് നോക്കാം....എന്നും പറഞ്ഞു രണ്ടും കൂടി അവരെ വാച്ചി... മൃദു ആണേങ്കിൽ അവസാനം സഹി കെട്ടു അവൻ ഇരിയ്ക്കുന്ന സോഫയ്ക്ക് പിറകിൽ ചെന്നു നിന്നു ....ഫോണിലേക്ക് കണ്ണോടിച്ചു... അവൻ ആണെങ്കിൽ അവൾക്ക് കാണാൻ പാകത്തിന് ഫോൺ വെച്ചു... അവള് നോക്കുമ്പോൾ...അവനോട് ചേർന്നു....ഒരുത്തി തോളിൽ കയ്യും ഇട്ടു നിൽക്കുന്നു...തന്നേക്കാൾ കളറും.. ഹൈറ്റും.... കുറച്ചു കൂടി സൂക്ഷിച്ചു നോക്കിയതും...അതിനും ഉണ്ട് പൂച്ച കണ്ണു... ഇവളിത് ഏതാ.... മൃദു ആകെ കുഴപ്പത്തിൽ ആയി.... ആഹ്...നിയോ...എന്താടി....അധു ഒന്നും അറിയാത്ത ഭാവത്തിൽ പിറകിൽ നിന്നവളോട് ചോദിച്ചു... അല്ല.... ഈ ഫോട്ടോ....മൃദു സംശയ ഭാവത്തിൽ ചോദിച്ചു... ഓഹ്..ഇതോ...ഇത്.. എന്റെ...... എന്റെ ഫ്രണ്ട..... ഇത്രയും ക്ലോസ് ആയോ....(മൃദു അതിനെന്താ.... നമ്മുടെ യാഷിന്റെ അനിയത്തിയാ.....അധു ഇളിയോടെ പറഞ്ഞു... അനിയത്തിയ...എനിയ്ക്കാ....ടാ... പന്നി ഞാൻ ഒറ്റ മോൻ ആണെന്ന് അല്ലെടാ നാറി ഞൻ പറഞ്ഞത്... യാമിനി പിറുപിറുത്തു.... അനിയത്തി..... യാ..യാഷിന് അറിയോ....ഇ..ഇത്....

(മൃദു.. ഏയ്‌..ഇല്ലെടി... പറയണം...സമയം ആവട്ടെ.... അല്ല നിനക്ക് പഠിയ്ക്കാൻ ഒന്നും ഇല്ലേ... അല്ല...ഞാൻ എപ്പോ വന്നലും പഠിത്തം പഠിത്തം ആണല്ലോ...അതാ ചോദിച്ചത്...അധു ചോദിച്ചതും.. മൃദു വേണം വേണ്ടാതെ ഒന്നു ചിരിച്ചു കാട്ടി മുറിയിലേയ്ക്ക് വിട്ടു.... ശെടാ....ഇവളിത് എന്താ ഇങ്ങനെ പോണേ...വേറെ ഒന്നും പറയാൻ ഇല്ലേ.....അധു അവളുടെ പോക്കും നോക്കി പറഞ്ഞു.... പിന്നെ ആ ഫോട്ടോ സ്കിപ്പ് ചെയ്തു അവളുടെ ഫോട്ടോ എടുത്തു.....അതിലേയ്ക്ക് കണ്ണു നട്ടു... നി ഇനി എന്നാടി എന്നെ മനസിലാക്കുക.....എന്നും പറഞ് താണ്ടിയ്ക്ക് കയ്യും കൊടുത്തു അതിലേയ്ക്ക് നോട്ടം ഇട്ടു.... എന്തായി അളിയാ.....യാമിനി അവന്റെ അടുത്തു ചെന്നിരുന്നു...അവന്റെ തോളിൽ കയ്യിട്ടു.... ഓ...ഒന്നും ആയില്ല......(അധു അല്ല നേരത്തെ നി ആരുടെയോ അനിയത്തിയുടെ കാര്യം പറഞ്ഞില്ലേ...അത് ആരുടെ ആയിരുന്നു....യാമിനി ചിരിയോടെ അവന്റെ കഴുത്തിൽ നിന്നും കൈ അങ് എടുത്തു.... ഈ കേട്ടു അല്ലെ... അത് ഒരു ഗുമ്മിനു......

(അധു അല്ല.... ഇവിടെ പറഞ്ഞത് യാമിനി ചേച്ചി ഒറ്റ മോൻ ആണെന്ന് അല്ലെ....അപ്പൊ ഇതെങ്ങനെ ശെരി ആവും....(മാല അത് നമുക്ക് വല്ല അവിഹിതവും.....(അധു അടിയെടി അവനെ....യാമിനി പറഞ്ഞതും മാല അവന്റെ മുതു പോളക്കെ ഒന്നു കൊടുത്തതും ഒത്തായിരുന്നു.... പിറകെ തന്നെ യാമിനിയും..പിന്നെ അവിടെ 3ഉം കൂടി ഒരു പൂരം ആയിരുന്നു.... ബഹളം കേട്ട് വീട്ടുകാർ ഒന്നു തല ഇട്ടു നോക്കിയിട്ട് എല്ലാരും അവരവരുടെ വഴിയ്ക്ക് അങ് വലിഞ്ഞു... ആദവിനു എന്തോ ജോലി കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട് ഇന്ന് ചിലപ്പോ വരില്ല എന്നു വിളിച്ചു പറഞ്ഞിരുന്നു...അതുകൊണ്ട് യാമിനിയ്ക്ക് പണി ആയില്ല... രാത്രിയിൽ എല്ലാരും കൂടി ആഹാരം കഴിയ്ക്കാൻ ഇരുന്നപ്പോഴും മൃദു താഴേയ്ക്ക് ഇറങ്ങി വന്നില്ല.... ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ ഉള്ളത് കൊണ്ട് ആരും കാര്യം ആക്കിയില്ല...പകരം ഫുഡ് റൂമിൽ എത്തിച്ചു.... പകരം വേറൊരുത്തി യാമിനിയെ ഊറ്റി ഇരിപ്പുണ്ടായിരുന്നു.... ഒട്ടി ഇരിയ്ക്കാൻ നോക്കി എങ്കിലും മാല ആദ്യമേ അത് അങ് പൊളിച്ചു കയ്യിൽ കൊടുത്തു.... ടാ പ്രശ്നം ആവോ.....

(യാമിനി എന്ത് പ്രശ്നം...(അധു അല്ല... അവള് താഴേയ്ക്ക് വന്നില്ലല്ലോ....അതാ.....(യാമിനി അത് കുഴപ്പം ഇല്ല... എന്തയാലും ഇനി അവളായിട്ടു മുന്നിൽ വന്നു ഇഷ്ടം പറയാതെ ഇനി ഞാൻ അങ്ങോട്ടു പോവില്ല....നിനക്ക് അറിയാലോ....കൊല്ലം കുറെ ആയി...പിറകെ നടക്കുന്നു....ഇനിയും നടക്കാം...പക്ഷെ അവളിൽ നിന്നും എനിയ്ക്ക് കേൾക്കണം...അല്ലാതെ ഇനി ഞൻ അവൾക്ക് മുന്നിൽ പോവില്ല..(അധു അല്ല...ആവി ചിലപ്പോ അവൾക്ക് വേറെ ആലോചന... വന്നാൽ...(മാല എങ്കി കൊണ്ടു വരുന്നവന് ഇട്ടായിരിയ്ക്കും എന്റെ ആദ്യത്തെ അടി.... അവൾ എന്റെ പെണ്ണാ....എന്നെ കെട്ടിയില്ലെങ്കിൽ അവളും ഞനും ഇവിടെ നിന്നും മൂത്ത് നരയ്ക്കും...അല്ല പിന്നെ... നി കുറച്ചു രസം ഇങ്ങോട്ടു ഒഴിച്ചേ... എന്നും പറഞ്ഞു അധു ചോറിന് നടുക്ക് ഒരു കുഴി അങ് കുത്തി അല്ല പിന്നെ... യാമിനിയും മാലയും അവന്റെ സ്വഭാവ പരിവേഷം നോക്കിയും.....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story