യാദവം: ഭാഗം 8

yadhavam

എഴുത്തുകാരി: അർച്ചന

മുൻപ് ഞാൻ നോക്കിയില്ലെങ്കിലും...ഇങ്ങോട്ടു വന്നോണ്ടിരുന്ന മനുഷ്യനാ...ഇന്ന് പോലും എന്റെ പിറകെ ഉണ്ടായിരുന്നു....കുറച്ചു നേരം ആയി ആകെ ഒരു മനം മാറ്റം...ഭഗവതി ആ കോപ്പിന്റെ മനസിൽ വേറെ ആരും കയറി കൂടിയേക്കല്ലേ.... സ്വന്തം അല്ലെ വിട്ടു പോവില്ല എന്നൊക്കെ ഓർത്ത കളിപ്പിച്ചത്.... ഇനി വേറെ വല്ല പെണ്ണിന്റെ കൂടെ വല്ലതും പോയാൽ അങ്ങേരെ ഞാൻ കൊല്ലും....എന്നും പറഞ്ഞു മൃദു മുറിയിൽ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു.... എന്നെക്കാട്ടീം കളർ ഉണ്ടല്ലോ ഭഗവാനെ കൂടെ ഉള്ള മുതലിന്... അതും ഒടുക്കത്തെ ലൂക്കും....പൂച്ച കണ്ണും...നമുക്കും ഉണ്ട്...കണ്ണു.... യാഷിന്റെ അനിയത്തി എന്നല്ലേ പറഞ്ഞത്...ചിലപ്പോ ഫ്രണ്ട് ആവും അല്ലാതെ ഒന്നും കാണില്ല.... ചെ ഞാൻ ഇത് എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത് ... ഇതിപ്പോ മനുഷ്യന്റെ ഉള്ള സമാധാനം കൂടെ പോയി.... അവള് ഒന്നും കഴിച്ചില്ലെടാ... ഇനി ചിലപ്പോ ആ പ്ലാനിങ് കാരണം ആവും.....(യാമിനി അവൾക്ക് ഉള്ളത് മുറിയിൽ എത്തിച്ചിട്ടുണ്ട്....ഇതൊക്കെ അവൾക്ക് ശീലമാ ചേച്ചി....മാല പറഞ്ഞതും അവൾ ഒന്നു മൂളി... അധു ആണെങ്കിൽ യാതൊരു ഭാവ ഭേദവും ഇല്ലാതെ ഫോണിലും തൊണ്ടിയും.... അവസാനം....എല്ലാരും കിടക്കാനായി പോയി.... രാത്രി .....ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും യാമിനിയ്ക്ക് ഉറക്കം വന്നില്ല.....

നാശം...മനുഷ്യന് ഉറക്കം വരുന്നും ഇല്ല...ചൂടും എടുക്കുന്നു.....ഈ ഫാനിന് എന്താ സ്പീഡ് ഇല്ലാത്തെ... എന്നും പറഞ്ഞു യാമിനി ബെഡിൽ എണീറ്റിരുന്നു ലൈറ്റ് ഇട്ടു...നേരെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു... സ്വന്തം മുഖം ഒന്നു നേരെ കണ്ടിട്ട് എത്ര നേരം ആയി....അവനു പറഞ്ഞാൽ വല്ലതും മനസിലാവുമോ.... റിമൂവൽ ലോഷൻ തരാൻ പറഞ്ഞാൽ അവന്റെ കയ്യിൽ ഇല്ല പോലും...ഇനി ഇപ്പൊ എന്ത് ചെയ്യും....എന്നും പറഞ്ഞു താടിയിൽ ഒന്നു തടവിയതും.... ഐഡിയ...... നി മരുന്നു തന്നില്ലെങ്കിലും ഞാൻ ഇത് കളയും മോനെ....എന്നും പറഞ്ഞു യാമിനി നേരെ അധുവിന്റെ റൂമിലേയ്ക്ക് വെച്ചു പിടിച്ചു.... അകത്തു നിന്നു പൂട്ടി കാണോ എന്നു കരുതി വാതിൽ ഒന്നു തള്ളിയതും അതു മലർക്കെ തുറന്നു വന്നതും ഒത്തു.... ബെസ്റ്റ്.... ഇവനെ ഒക്കെ ഉറക്കത്തിൽ ആരെങ്കിലും എടുത്തോണ്ട് പോയാലും അറിയുകെലല്ലോ അകത്തു കയറി അവന്റെ കിടപ്പ് കണ്ടു യാമിനി പറഞ്ഞു.... എന്റെ മൃദു.....എന്നൊക്കെ ഉറക്കത്തിൽ കിടന്നു അവൻ പറയുന്നത് അവള് വ്യക്തം ആയി കേട്ടു... (🙄ഇതു കേൾക്കുമ്പോൾ എനിയ്ക്ക് കോമഡി സ്റ്റാറാ ഓർമ വരുന്നത്....)

അവസാനം....യാമിനി ആ മുറിയിൽ തപ്പി അന്യോഷിച്ചു വന്നത് കയ്യിൽ എടുത്തു നൈസ് ആയിട്ടു പുറത്തേയ്ക്ക് വലിഞ്ഞു.... നേരെ മുറിയിൽ കയറി വാതിൽ അങ് അടച്ചു....നേരെ കണ്ണാടിയ്ക്കു മുന്നിൽ ചെന്നു നിന്നു ...എടുത്തോണ്ട് വന്ന ഷേവിങ് ലോഷൻ എടുത്തങ് താടിയിൽ തേച്ചു. മീശ കളയാൻ തോന്നിയില്ല. ... മീശ ഒഴിച്ചു താടി...നല്ലതു പോലെ അങ് വടിച്ചു കളഞ്ഞു....അല്ല പിന്നെ.... അതിനു ശേഷം കണ്ണാടിയിൽ നോക്കിയതും .... ഹോ ഇപ്പഴ ഒരു വൃത്തി വന്നത്....എന്നും പറഞ്ഞു മുഖവും നന്നായി ഒന്നു കഴുകി.... എന്തയാലും ഉറക്കം പോയി.....കുളത്തിൽ പോയി ഒന്നു കുളിച്ചെച്ചും വന്നാലോ..... ഇനി ആരെങ്കിലും കണ്ടാലോ..... ആ.കണ്ടാൽ എന്താ....ഇന്നാണെങ്കിൽ നല്ല നിലാവും.... എന്തയാലും തീരുമാനിച്ചത് അല്ലെ പോയേക്കാം..എന്നും പറഞ്ഞു...ഡ്രെസ്സും എടുത്തു....വാതിലും തുറന്നു യാമിനി നേരെ പുറത്തേയ്ക്ക് ഇറങ്ങി.... പയ്യെ അടുക്കള വഴി വീടിനു പുറത്തേയ്ക്ക് ഇറങ്ങി....നേരെ കുളത്തിലേക്ക് വിട്ടു..പോണ പോക്കിൽ മെയിൻ സ്വിച്ചും അങ് ഓഫ് ചെയ്തു.... ആരേലും കാണുവാണെങ്കിൽ ഇരുട്ടത്ത് ഓടാലോ... അവസാനം..

.നേരേ കുളപ്പടവിലോട്ട് വിട്ടു .. കഴിഞ്ഞ പ്രവശ്യത്തെ പോലെ ഒന്നും മിസ് ആവാതെ ഇരിയ്ക്കാൻ എല്ലാം ഭദ്രം ആയി കൊണ്ട് വെച്ചു.....വേഷം മാറി മെല്ലെ വെള്ളത്തിലേക്ക് ഇറങ്ങി.... കാലിലേക്ക് തണുപ്പ് അടിച്ചു കയറിയതും.... ഹോ എന്നാ തണുപ്പാ എന്നും പറഞ്ഞു...അവൾ വെള്ളത്തിലേക്ക് ഊളി ഇട്ടു... രണ്ടു മുങ്ങു മുങ്ങിയതും തണുപ്പൊക്കെ പോയി....ഒന്നു ഉഷാർ ആയതും അവൾ മീനെ പോലെ വെള്ളത്തിൽ നീന്തി കളിയ്ക്കാൻ തുടങ്ങി....കൂടെ ചെറുതായി മഴയും..... ഈസമയം.....ആദവ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേയ്ക്ക് വന്നു...വാതിലിൽ തട്ടിയതും അവന്റെ അമ്മ വന്നു വാതിൽ തുറന്നു... ലൈറ്റ് ഇട്ടിട്ടു വന്നു തുറന്നൂടെ.....അമ്മേ.....(ആദവ് കറണ്ട് പോയെന്ന് തോന്നുന്നേട...(രുഗ്മിണി കറണ്ട് പോയോ.....എപ്പോ..അടുത്ത വീട്ടിലൊക്കെ ഉണ്ടല്ലോ.... ആ ടോർച്ച് ഇങ്ങെടുത്തെ.... ചിലപ്പോ മെയിൻ ഓഫ് ആയത് ആവും.... അമ്മേ ഒരു തോർത്തും മുണ്ടും കൂടി....ദേഹം അപ്പടി...അഴുക്കാ......രാവിലെ തന്നെ ഒരുത്തൻ എന്നെ തള്ളിയിട്ടു...കൂട്ടത്തിൽ ഇന്നത്തെ പണിയും....ആദവ് പറഞ്ഞതും അവർ ചിരിയോടെ വസ്ത്രം എടുത്തു കൊടുത്തു...

ടാ..നി ഇനി ആ കൊച്ചനോട് ഒന്നും ചോദിയ്ക്കാൻ ഒന്നും നിൽക്കണ്ട കേട്ടോ....അതൊരു പാവമാ......രുഗ്മിണി അവൻ പോകുന്നത് നോക്കി പുറകെ നിന്നും വിളിച്ചു പറഞ്ഞു... ഉം..ഉം....പാവം....അവൻ രുഗ്മിണി പറയുന്നത് കേട്ടു പറഞ്ഞു....കൊണ്ട് മെയിൻ സ്വിച് ഓണ് ആക്കാൻ ആയി പോയി....ചെറുതായി മഴയുടെ ചാറ്റലും ഉണ്ടായിരുന്നു... മെയിൻ നോക്കിയപ്പോ അത് ഓഫ് ആയി കിടക്കുന്നു.... വെറുതെ അല്ല.. എന്നും പറഞ്ഞു..അവൻ അത് ഓണ് ആക്കിയതും....കറണ്ട് ഒന്നു മിന്നി അങ് പോയതും ഒത്തു... അടിപൊളി....കറണ്ട് പോയി.... അല്ലെങ്കിലും ഇതിനെ ഒക്കെ വിശ്വസിക്കാനെ പറ്റില്ല...എന്നും പറഞ്ഞു ആദവ് നേരെ കുളത്തിലേക്ക് വിട്ടു... നമ്മുടെ നായിക ആണെങ്കിൽ ഇതൊന്നും അറിയാതെ വെള്ളത്തിൽ നീരാട്ടും... ആദവ് കുളത്തിന്റെ ഭാഗത്തോട്ടു ചെല്ലുമ്പോഴേ കേട്ടു അകത്തു നിന്നും വെള്ളത്തിന്റെ സൗണ്ട്... അധു ആണെന്ന് കരുതി അവൻ അകത്തേയ്ക്ക് കയറി....വേഷം മാറി കുളത്തിലേക്ക് എടുത്തു ചാടി.... എന്തോ വീഴുന്ന സൗണ്ട് കേട്ടാണ് യാമിനി ചുറ്റും ഒന്നു നോക്കിയത്....

ഈശോയെ വല്ല കള്ളന്മാരും ആവോ...എന്നും പറഞ്ഞു ഒന്നു ചുറ്റും നോക്കി...മുന്നോട്ടു നീന്തിയതും...മുന്നിലേയ്ക്ക് ഒരു രൂപം പൊന്തി വന്നതും ഒത്തായിരുന്നു..... ഒരു നിമിഷം യാമിനി ഒന്നു ഭയന്നു പിറകൊടട്ടു ആഞ്ഞു... ശെരിയ്ക്കും ഒന്നു നോക്കിയപ്പോഴാ മുന്നിൽ നിൽക്കുന്ന മുതലിനെ ഒന്നു കണ്ടത്.... നല്ല നിലാ വെട്ടം ഉള്ളത് കൊണ്ടു ആളെ കണ്ടു.... ആദവും മുന്നിൽ ഉള്ള മുതലിനെ കണ്ടതും... ഓഹ്...നിയായിരുന്നോ..... എന്താടാ നിനക്ക് ഉറക്കം ഒന്നും ഇല്ലേ...ആദവ് ചോദിച്ചതും... അ... അത് ചൂടായത്‌കൊണ്ടു....കു...കുളിയ്ക്കാൻ...എന്നും പറഞ്ഞു യാമിനി കുറച്ചു കൂടി പിന്നോട്ട് ആഞ്ഞു വെള്ളത്തിൽ കഴുത്തോപ്പം താഴ്ന്നു കിടന്നു.... ഉം..... നിനക്ക് ഇപ്പഴും വായി നോട്ടം ഉണ്ടോ...അതോ ..ആദവ് ഒന്നു കൂടി അവളുടെ അടുത്തേയ്ക്ക് നീന്തി ചെന്നു കൊണ്ട് ചോദിച്ചു... ഏയ്‌ ഇ...ഇല്ല...എന്നും പറഞ്ഞു അവൾ പിറകിലേയ്ക്കും.. നി എന്താടാ ഈ പിറകിലേക്ക് പോണത്...ഞാൻ നിന്നെ പിടിച്ചു വിഴുങ്ങാത്തൊന്നും ഇല്ല.....(ആദവ് അത്...പിന്നെ ചേ...ചേട്ടൻ മുന്നോട്ടു വ...വരുന്നോൻഡ് അല്ലെ...😥(യാമിനി ഉം....ഉം... നിന്നോട് രാവിലെ ഞാൻ ഒരു കാര്യം പറഞ്ഞില്ലേ..... എന്റെ റൂമിൽ വരാൻ...(ആദവ് ഉം....... എന്റെ ഡ്രെസ്സ് നിയല്ലേ രാവിലെ മണ്ണാക്കിയത്....

അതുകൊണ്ട് നി തന്നെ അത് വ്രിത്തി ആക്കി തരണം... അത്..ഞാ......(യാമിനി കൂടുതൽ ഒന്നും പണയണ്ട... നിന്റെ കുളി കഴിഞ്ഞില്ലലോ... പോയി അത് കഴുക്...പെട്ടന്നു ആവട്ടു...(ആദവ് എന്റെ കുളി കഴിഞ്ഞു.....😁(യാമിനി അത് കുഴപ്പം ഇല്ല... പൊന്നു മോൻ....അലക്കി കഴിഞ്ഞു ഒന്നു കൂടി കുളിച്ചിട്ടു പോയാൽ മതി....ആദവ് പറഞ്ഞതും അവള് തലകുലുക്കി...മെല്ലെ പടവിന്റെ ഭാഗത്തേയ്ക്ക് തിരിഞ്ഞു... കാലൻ.... ഏത് നേരത്ത് ആണോ ആവോ.....യാമിനി പിറുപിറുത്തു... നി ഒന്നവിടെ നിന്നെ.....(ആദവ് കർത്താവേ ഞാൻ പറഞ്ഞത് കേട്ടു കാണോ.... എങ്കി എന്നെ കുഴിയിൽ കിടത്തിയാൽ മതി... എ.. എന്താ.....അവൻ നിൽക്കുന്ന ഭാഗത്തേയ്ക്ക് തിരിയാതെ തന്നെ അവൾ ചോദിച്ചു.... അല്ല ....നി പെങ്കൊച്ചു വല്ലതും ആണോ....(ആദവ് എ... എന്താ....😨(യാമിനി അവനു നേരെ തിരിഞ്ഞു... പിന്നെ നി എന്തിനാട മുല കച്ച കെട്ടിയെക്കുന്നത്....താഴ്ത്തി ഉടുക്കേടാ...ആണിന്റെ വില കളയാൻ....ആദവ് ദേഷ്യപ്പെട്ടതും.... അ.. അത്...ഞാൻ...എ... എനിയ്ക്ക് ...ശീലം ആയി പ്പോയി....ഇയാള്...എന്റെ മുന്നിൽ....യാമിനി അവന്റെ പ്രസ്താവന കേട്ടു ഞെട്ടി ..നിന്നു വിക്കി... ഓഹ്...പിന്നെ ഞങ്ങൾക്ക് ഇല്ലാത്തത് ഒന്നും അല്ലല്ലോ നിനക്ക് ഉള്ളത്... മര്യാദിയ്ക്ക് നേരെ ഉടുത്തോ....(ആദവ് സത്യം ആയും...ഞാൻ 'വെ....

.നിങ്ങള് റേ'..യാമിനി അവനെ നിഷ്‌കു ആയി നോക്കി മനസിൽ പറഞ്ഞു... ഉം...എന്തേ പറഞ്ഞത് അനുസരിയ്ക്കാൻ വല്ല ബുദ്ധി മുട്ടും ഉണ്ടോ.... ഉ....ഉണ്ട്.... എന്നെ കൊണ്ട് പറ്റില്ല....യാമിനി തറപ്പിച്ചു പറഞ്ഞതും... ആഹാ...എങ്കി എനിയ്ക്ക് ഒന്നു കാണണം അല്ലോ.... എന്താ നി ഇങ്ങനെ പൂട്ടികെട്ടി വെച്ചേക്കുന്നത് എന്നു...എനിയ്ക്ക് ഒന്നു കാണണമല്ലോ... ഒരു മാതിരി ചാന്തു പൊട്ടു പോലെ...അവന്റെ ഒരു കെട്ട് എന്നും പറഞ്ഞു ആദവ് അവളുടെ അടുത്തേയ്ക്ക് ചെന്നതും.അവൾ അപ്പൊ തന്നെ പിന്നോട്ട് നീന്തി.. പടികയറുന്നതിനു മുന്നേ തന്നെ ആദവ് അവളെ പിടിച്ചു വലിച്ചു വെള്ളത്തിൽ ഇട്ടു... അഴിച്ചു മാറ്റാൻ പറ്റുമോ എന്ന് ഞാൻ ഒന്നു നോക്കട്ടെ..എന്നും പറഞ്ഞു ആദവ് യാമിനിയെ ചുറ്റി പിടിച്ചു....കെട്ടി വെച്ചിരുന്ന തുണിയിൽ പിടിച്ചു വലിച്ചതും..... ആ........................ ആ വിളി കേട്ടതും അപ്പൊ തന്നെ അവൻ അവളെ വിട്ടു..... നി....നിന്റെ സൗണ്ട്....എൻ...എന്താ ഇങ്ങനെ....ആദവ് ഞെട്ടി ചോദിച്ചു... ഇതാ ചേട്ട ഒർജിനൽ സൗണ്ട്....യാമിനി നിഷ്‌കു ആയി പറഞ്ഞു... നിയെന്താടി... ഈ കോലത്തിൽ ഇവിടെ....

ആദവ് കലിപ്പ് ആയതും അവൾ എല്ലാ സംഭവങ്ങളും അവനോട് പറഞ്ഞു.... അപ്പൊ അവനാണ് സൂത്ര ദാരൻ....ഉം.... ആദവ് ചോദിച്ചതും യാമിനി തലയാട്ടി...... ഉം..കയറി പോ....ആദവ് പുറം തിരിഞ്ഞു നിന്നു പറഞ്ഞതും...അവൾ....അപ്പൊ തന്നെ വെള്ളത്തിൽ നിന്നും കയറി.... പിന്നെ ഈ കോലത്തിൽ പോകാൻ നിൽക്കണ്ട.....വല്ലോം കൊണ്ട് വന്നെങ്കിൽ അതും ഉടുത്തൊൻഡ് പോയ മതി....അവൻ പറഞ്ഞതും യാമിനി ഒന്നു മൂളി... പിന്നെ അവനെ എനിയ്ക്ക് ശെരിയ്ക്കും ഒന്നു കാണണം എന്ന് പറഞ്ഞേക്ക്...പിന്നെ ഇവിടെ നടന്നത് ഒന്നും അവനോട് പറയണ്ട കേട്ടല്ലോ....ആദവ് പറഞ്ഞതും അവളൊന്നു മൂളി....നേരെ ഡ്രെസ്സും എടുത്തു മറപ്പുരയിലേക്ക് വിട്ടു വേഷം മാറി അപ്പൊ തന്നെ അവിടെന്നു വലിഞ്ഞു.... അവള് പോയി എന്നുറപ്പ് ആയതും... .ആദവ്... ചെ........ ഇന്ന് എല്ലാം തീർന്നേനെ... ആ അനിയൻ എന്നു പറയുന്ന പന്നിയെ എന്റെ കയ്യിൽ കിട്ടട്ടെ..... അവന്റെ കോപ്പിലെ...3ജി യ ഒരു ഐഡിയ....നാറി.... ആ തുണി എങ്ങാനും ഊരി കയ്യിൽ വന്നിരുന്നെങ്കിലോ.... ആ സമയത്തു വാ പൊത്തി പിടിയ്ക്കാഞ്ഞത് ഭാഗ്യം എന്നും പറഞ്ഞു ആദവ് പെട്ടന്ന് തന്നെ കുളിച്ചു....മാറി വീട്ടിലേയ്ക്ക് വിട്ടു.... യാമിനി ആണെങ്കിൽ മാനം ഇന്ന് കപ്പലേറിയേനെ എന്ന ഭാവത്തിൽ മുറിയിലും...

കൂട്ടത്തിൽ കുളത്തിൽ കുളിയ്ക്കാൻ തോന്നിയ നിമിഷത്തെയും ശപിച്ചു.... കർത്താവേ നാളെ അവനെ കത്തോളണെ.... യാമിനി ആദ്മാർദം ആയി പ്രാർത്ഥിച്ചു.... _____ പിറ്റേന്ന് എല്ലാരും എഴുന്നേൽകുന്നതിനു മുൻപേ തന്നെ....ആദവ് യാമിനിയെ തന്റെ മുറിയിൽ വിളിച്ചു വരുത്തി..... അവൾ ആണെങ്കിൽ ആകെ ചമ്മിയ കൊലത്തിലും.... അവള് റൂമിൽ എത്തിയതും അവളെ കൊണ്ടു തന്നെ അധുവിനെയും അവിടേയ്ക്ക് വിളിച്ചു വരുത്തി.... അവൻ ഉറക്ക പ്രാന്തിൽ ഒരു കോട്ടു വായും ഇട്ടു...അവിടേയ്ക്ക് ചെന്നു.... എന്താടി.........എന്തിനാ വിളിച്ചേ.... എന്താ ചേട്ട..... . നി പോയി ആ വാതിൽ അങ് അടചേ.. ആദവ്...ഇട്ടിരുന്ന ഡ്രെസ്സിന്റെ കൈ മടക്കി വെച്ചു കൊണ്ട് യാമിനിയോട് പറഞ്ഞു... അവൾ അപ്പൊ തന്നെ അധുവിനെയും ആദവിനെയും ഒന്നു നോക്കി...മുറിയുടെ വാതിൽ അടച്ചു .. നി ഇങ്ങോട്ടു വന്നു കയറിയപ്പോ ഇവനെ എന്താ വിളിച്ചത്....(.ആദവ് അത്....ടി.....😁(അധു എന്താ......ആദവ് ചോദിച്ചപ്പോ ആണ് അവനും ബോധം വീണത്... അത്....ടി... ടാ... ടു....അവനെ അങ്ങനെയാ ഞാൻ വിളിയ്ക്കുക ....അധു നിന്നു പറ്റാൻ വേണ്ടി പറഞ്ഞു..യാമിനി ആണെങ്കിൽ നി പെട്ട് എന്ന ഭാവത്തിലും... അതേ...അല്ലെ.... ശോ പാവം എന്റെ അനിയൻ..... ""ട്ടേ "" എന്നൊരു ഒച്ച മാത്രമേ പിന്നെ കെട്ടുള്ളൂ....

യാമിനി നോക്കുമ്പോൾ....ഷാജി പാപ്പനിലെ അബുവിനെ പോലെ അടി കിട്ടി കോടിയ മോന്തയും ആയി അവൻ നിൽക്കുന്നു.... ഈ അടി എന്തിനാണെന്ന് മോന് മനസിലായോ.....ആദവ് അവന്റെ കവിള് പിടിച്ചു ശെരിയ്ക്ക് വെച്ചു കൊടുത്തു കൊണ്ട് ചോദിച്ചു... ഉം....അധു അറിയാതെ തലയാട്ടി പോയി... അമ്മാതിരി അടി ആയിരുന്നല്ലോ ഉറക്ക പായിലെ... ഉം.... ഇവളെ എങ്ങനെ ഇവിടേയ്ക്ക് കൊണ്ടു വന്നോ അതു പോലെ പായ്ക്ക് ചെയ്തോണം... വേണൊങ്കി പെണ്ണിന്റെ കോലത്തിൽ ഇവിടെ നിർത്തിയ്ക്കോ....അല്ലാതെ മോന്റെ നല്ല ഉദ്ദേശത്തിന് ഇനി ഈ മുതലിനെ ഈ കോലത്തിൽ ഇവിടെ കണ്ടാൽ....ആദവ് ഒരു ഭീഷണിയുടെ സ്വരത്തിൽ ഒന്നു പറഞ്ഞിട്ടു അവിടെ നിന്നും പോയി... എങ്ങനെ അറിഞ്ഞോ ആവോ...അധു കവിളിൽ കയ്യും വെച്ചു അവളെ നോക്കിയതും.... അല്ലെടി നിന്റെ താടി എവിടെ..... അവന്റെ ചോദ്യം കേട്ടതും കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ വള്ളി പുള്ളി തെറ്റാതെ യാമിനി വ്യക്തം ആയിട്ടു പറഞ്ഞു കൊടുത്തു... ഇതിനേക്കാൾ ഭേദം നിനക്കു തന്നെ എന്നെ അങ് കൊല്ലുന്നത് ആയിരുന്നു....(അധു ടേക് it ഈസി മാൻ.. ഇതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിട്ടിൽ എടുക്കൂ...യാമിനി അവന്റെ തോളിൽ തട്ടി പറഞ്ഞതും... ഇതു ഞാൻ എവിടെയോ......

(അധു കൊഞ്ചം റിവൈൻറ് പണ്ണി പാര് കണ്ണാ....എന്നും പറഞ് യാമിനി അവിടെ നിന്നും വലിഞ്ഞു... അവളുടെ പോക്ക് കണ്ടതും... എല്ലാം തിരിഞ്ഞിട്ടു കൊള്ളുവണല്ലോ....ദൈവമേ... ഹോ..ഒടുക്കത്തെ അടി ആയി പോയി....പല്ലെളവിയോ ആവോ...എന്നും പറഞ്ഞു അധുവും ആ മുറിയിൽ നിന്നും വിട്ടു..... എന്നതെയും പോലെ എല്ലാരും ഒരുമിച്ചു കഴിയ്ക്കാൻ ഇരുന്നപ്പോഴും ആദവ് രണ്ടെണ്ണത്തിനെ വെടിപ്പ് ആയിട്ടു ഒന്ന് നോക്കി.... രണ്ടെണ്ണം ആണെങ്കിൽ ആരെയും നോക്കാതെ നുള്ളി പറക്കുന്ന തിരക്കിലും.... അമ്മേ ഈ ആള്മാറാട്ടത്തിനുള്ള ശിക്ഷ എന്താണെന്ന് അറിയാവോ......ആദവ് ചോദിച്ചതും.... അവിടെ ഇരുന്ന എല്ലാരും അവന്റെ നേരെ ആയി നോട്ടം....കൂട്ടത്തിൽ യാമിനിയുടെ മണ്ടയ്ക്ക് ആഹാരവും കയറി.... എന്താ ചേട്ട.....ഇപ്പൊ അങ്ങനെ ചോദിയ്ക്കാൻ.....(മാല അല്ല അറിയാവോ എന്ന് ചോദിച്ചതാ... കൂട്ടുപ്രതിയ്ക്കും ശിക്ഷ കിട്ടും.....ആദവ് അധുവിനെ നോക്കിയാണ് ഇത്തവണ അത് പറഞ്ഞത്..... നി ഇങ്ങനെ ഇഴയ്ക്കാതെ കാര്യം എന്താണെന്ന് പറ ...(ചെറിയമ്മ ഓഹ്... ഇന്നലെ ഒരു കേസ് വന്നതാ.... അതാ പറഞ്ഞത്.... ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടേങ്കിൽ അത് ചെയ്യതിരിയ്ക്കാൻ പറഞ്ഞതാ...ചെറിയമ്മേ.....ആദവ് ചെറു ചിരിയോടെ പറഞ്ഞതും ബാക്കി രണ്ടെണ്ണം...

തിന്നാനും വയ്യ ഇറക്കാനും വയ്യ എന്ന അവസ്ഥയിലും.... അവസാനം എങ്ങനെയൊക്കെയോ കഴിച്ചു എണീറ്റതും.....ദേ വരുന്നു അടുത്ത മുതല്.... അവളെ കണ്ടതും അപ്പൊ തന്നെ രുഗ്മിണിയുടെ കയ്യിൽ ഇരുന്ന പാത്രം നിലത്തു വീണു പൊട്ടി ചിതറി.... അവിടെ ഇരുന്ന എല്ലാരുടെ കണ്ണും ഇപ്പൊ വീഴും എന്ന ഭാവത്തിലും.... വ...വശ്യ......(all... അപ്പച്ചി ഒഴിച്ചു... നാടൻ ലുക്കിൽ ഒരുങ്ങി കെട്ടി നിൽക്കുന്നു.... ദൈവമേ ഞാൻ ഉറക്കത്തിൽ വല്ലതും ആണോ....അധു യാമിനിയെ തോണ്ടി ചോദിച്ചു... അങ്ങനെ എങ്കിൽ ഞാനും നിന്റെ സ്വപ്നത്തിൽ കാണും അല്ലെ....യാമിനിയും അതേ ഞെട്ടലോടെ ചോദിച്ചു.... മൃദു ആണെങ്കിൽ ...അധുവിനെ നോക്കി പല്ലിറുമുന്നുണ്ട്..... മാല ആണെങ്കിൽ കാക്ക മലർന്നു പറന്നോ എന്ന ഭാവത്തിലും... അമ്മായി അനുഗ്രഹിയ്ക്കണം.....എന്നും പറഞ്ഞു വശ്യ രുഗ്മിണിയുടെ കാലിൽ ചെന്ന് വീണു....യാമിനിയെ ഇടം കണ്ണിട്ടു ഒന്നു നോക്കി... രുഗ്മിണി ആണെങ്കിൽ കാര്യം അറിയാതെ ഞെട്ടി തരിച്ചും.....

എന്റെ അമ്മേ പിടിച്ചു എണീപ്പിയ്ക്ക് അല്ലെങ്കിൽ അവിടെ അങ് ഒട്ടി പോകും പെണ്ണ് അധു കളിയാക്കിയതും രുഗ്മിണി ബോധം വന്ന പോലെ അവളെ പിടിച്ചു പൊക്കി.... ടി...ഇവള് ഒരുമ്പെട്ടു ഇറങ്ങിയെക്കുവാണല്ലോ... എന്തയാലും all the ബസ്‌സ്റ്റാന്റ്..... അവള് നിന്നേം കൊണ്ടേ പോകൂ....അധു പറഞ്ഞതും...യാമിനി അവന്റെ മുത്തുകത്തു അള്ളി പിടിച്ചു ഇറുക്കിയതും ഒത്തായിരുന്നു.... അതും ഇളിച്ചോണ്ട്.... അധു ആണെങ്കിൽ അവളുടെ പിടിയിൽ സ്വർഗം കണ്ടു... കുറച്ചു കഴിഞ്ഞപ്പോ സാരിയും എളിയിൽ കുത്തി.....അടുക്കളയിലും പാത്രം കഴുകാനും ഒക്കെ വശ്യ കയറി ഇറങ്ങുന്ന കണ്ടു....കൂട്ടത്തിൽ യാഷിനു വെള്ളം വേണോ എന്നും ചോദിച്ചു പിന്നാലെയും.....മാലയും അധുവും അവളുടെ കാട്ടി കൂട്ടൽ കണ്ടു താണ്ടിയ്ക്ക് കയ്യും കൊടുത്തും....മൃദു ആണെങ്കിൽ അധു കയ്യിൽ നിന്നും പോവോ എന്ന പേടിയിലും...""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story