യാദവം: ഭാഗം 9

yadhavam

എഴുത്തുകാരി: അർച്ചന

അന്ന് ഫുൾ വശ്യ ആ കോലവും കെട്ടി തന്നെ നടന്നു...... യാമിനി ആ ഭാഗത്തേയ്ക്കെ നോക്കിയില്ല.... അന്നത്തെ ആ പിടുത്തത്തിനു ശേഷം വശ്യ കുറച്ചു ഡിസ്റ്റൻസിൽ നിന്നു.... ആദവ് അന്ന് ഡ്യൂട്ടിയ്ക്ക് ഇറങ്ങുന്നതിനു മുൻപ് അധുവിനെയും യാമിനിയെയും ഒന്നു നോക്കിയിട്ടു ജോലിയ്ക്ക് ഇറങ്ങി..... ടാ.... നിന്റെ ചേട്ടൻ എന്നെ അടിച്ചിറക്കോ......(യാമിനി ഏയ്‌..... ഇനി ഇറക്കോ......🤔(അധു ഇവനോടൊക്കെ പറഞ്ഞിട്ടു കാര്യം ഇല്ല...അവന്റെ ആലോചന കണ്ടതും യാമിനി പറഞ്ഞു .... അങ്ങേരുടെ ഒരു നോട്ടം.... ഇത്രയും നാൾ ഒരു കർചീഫും ചുറ്റി നടന്നവളാ.... ഇന്ന് ഫുൾ കെട്ടി പൂട്ടി വന്നപ്പോ....ഊറ്റി എടുത്തോണ്ട് നിൽക്കുന്നു.. തെണ്ടി.... ഞാൻ സാരി ഉടുത്തപ്പോ ഈ നോട്ടം ഒന്നും കണ്ടില്ലല്ലോ..... മൃദു സ്വയം പറഞ്ഞു... അതിനു നി എന്നാ സാരി ഉടുത്തത്..മൃദു ആത്മ... ആ...അതും ശെരിയ... എന്നും വെച്ചു കണ്ട പെണ്ണിനേയും നോക്കി നിക്കുന്നത് എന്തിനാ... കഴിച്ചു കഴിഞ്ഞു എണീറ്റാൽ അങ് പൊക്കൂടെ നോക്കി നിക്കുവാ കാലൻ.... എന്താ ചേച്ചി ഒരു പൊറുപിറുപ്പ്.... സാദാരണ ബൂ‌ക്കും തുറന്നു വെച്ചു ഇരിപ്പ് ആണല്ലോ.....

മാല അവിടേയ്ക്ക് വന്നു കൊണ്ട് പറഞ്ഞു... നി ഒന്നു മിണ്ടാതിരുന്നെ..... എപ്പോഴും പഠിത്തം പഠിത്തം.. പറയുന്ന കേട്ടാൽ നി ഭയങ്കര പഠിപ്പ് ആണെന്ന് തോന്നുമല്ലോ......(മൃദു നി എന്താടി ചേച്ചി പെണ്ണേ എന്നോട് ചൂടാവുന്നത്... പിന്നെ ഞാൻ വേറൊരു കാര്യം പറയാനാ വന്നത്......(മാല അവളെ ഒന്നു ഒളികണ്ണിട്ടു നോക്കി ആ...പറഞ്ഞു തോലയ്ക്ക്....(മൃദു അതേ...അധുവിന്റെ ഫോണിൽ ഒരു പെണ്ണിന്റെ ഫോട്ടോ ഞാൻ കണ്ടു... ചോദിച്ചപ്പോ യാഷിന്റെ അനിയത്തി ആണെന്നാ പറഞ്ഞത്.... ആ ചേട്ടനെ പോലെ തന്നെയാ...എന്നാ ഗ്ലാമറാ.... പൂച്ചകണ്ണും ആ ചിരിയും..... രണ്ടുപേരും കൂടി തോളിൽ കയ്യും ഇട്ടു... ആവിയും ആയി നല്ല ചേർച്ച ആടി.... എനിയ്ക്ക് അവൻ നിന്നെ കെട്ടുന്നത് ആയിരുന്നു ഇഷ്ടം.....ഹാ......നിനക്ക് അവനെ കണ്ടൂടല്ലോ..... ആ പെണ്ണ് ഇവനോട് പല പ്രാവശ്യം പറഞ്ഞു...അത്രേ അവനെ ഇഷ്ടം ആണെന്ന്... നിന്റെ പിന്നാലെ നടന്നത് കൊണ്ട് അവൻ അത് അന്ന് കാര്യം ആക്കിയില്ല അത്രേ... ഇനി ഇത്രേം ആയ സ്ഥിതിയ്ക്ക് ആ ചേച്ചിയോട് ഇഷ്ടം പറയാം എന്നു...അധു പറഞ്ഞു.....

(മാല എന്തിന്....അ.. അപ്പൊ..ഞാ..ൻ... എന്താ......മാല ഒന്നും അറിയാത്ത പോലെ ചോദിച്ചു.... അല്ല... എന്റെ പിറകെ....ഞാൻ അവന്റെ മുറപ്പെണ്ണ് അല്ലെ...(മൃദു അതിനു...നിനക്ക് അവനെ വേണ്ടല്ലോ..... അതാകുമ്പോൾ രണ്ടുപേർക്കും പരസ്പരം അറിയാം...ഒരു രഹസ്യവും ഇല്ലേ താനും... എന്തയാലും എനിയ്ക്ക് ഇഷ്ടം ആയി.... അഹ്.....എന്തയാലും പോട്ട്.. നിനക്ക് നാലൊരുത്തനെ വേറെ കണ്ടു പിടിയ്ക്കാം.....അപ്പൊ ഞാൻ പോണേ.....എന്നുമ്പപറഞ്ഞു മാല ഇറങ്ങി പോയി... വേറെ കണ്ടു പിടിയ്ക്കാനോ... എനിയ്ക്കോ.... ഇതിപ്പോ കയ്യിൽ നിന്നും പോകുവോ..... ഏയ്‌...ഞാനായിട്ട് ചെന്നു കാര്യം പറഞ്ഞാലോ.... അതിനു അവന്റെ മുന്നിൽ പോകുമ്പോൾ വിറയൽ മാറിയിട്ട് വേണ്ടേ..... ഈശ്വര എന്തെങ്കിലും വഴി നി തന്നെ കാണിച്ചു തരണേ... മാല പുറത്തേയ്ക്ക് പോയതും മൃദു ആരോടെന്നില്ലതെ പറഞ്ഞു.... അവള് പോയ കാര്യം നടക്കൊ....

അധു ആദിയോടെ സോഫയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.... എല്ലാം സെറ്റ് ആകും.... ദേ അവള് വരുന്നു... എന്തയെടി...പറഞ്ഞോ.....(യാമിനി ഉം..പറഞ്ഞു..എന്നാലും...പാവം എന്റെ ചേച്ചി... ഇത്രയും വേണ്ടായിരുന്നു....(മാല നിനക്ക് ഇതു വേണമോ..വേണ്ടയോ...യാമിനി ഒരു വലിയ പാക്ക് ഡയറി മിൽക്ക് അവൾക്ക് നേരെ നീട്ടിയതും.... നിങ്ങള് ചേച്ചിയെ എങ്ങനെ വേണോ വളച്ചോ..ഞാൻ ഹെൽപ്പം എന്നും പറഞ്ഞു അവള് ആ പാക്കും വാങ്ങി സ്ഥലം വിട്ടു... നല്ല അനിയത്തി....ഒരു മുട്ടായിക്ക് വേണ്ടി ചേച്ചിയെ ഒറ്റി....അധു അവള് പോണ പോക്കും നോക്കി പറഞ്ഞു..... അന്ന് വൈകിട്ട് ആദവ് കയറി വരുമ്പോഴും മുന്നിൽ തന്നെ യാമിനിയെ കണ്ടതും....അവൻ ഒന്നു കൂർപ്പിച്ചു നോക്കി... എന്താടി...ഇവിടെ പോവാൻ നേരം ആയില്ലേ.....ആദവ് കുറച്ചു കലിപ്പിൽ ചോദിച്ചതും... അത്...പിന്നെ....ഇപ്പൊ വീട്ടിൽ ആരും ഇല്ല..... കുറച്ചു ദിവസം കഴിഞ്ഞേ വരു.....അതുവരെ ഇവിടെ നിന്നോട്ടേ.... plz... യാമിനി നിഷ്‌കു ആയി ചോദിച്ചതും... ഉം.......അവൻ ഒന്നു അമർത്തി മൂളി.. ഇവിടെ നിൽക്കുന്നത് കൊള്ളാം....

ഈ കോലത്തിൽ പെണ്പിള്ളേരോട് ഒട്ടാൻ നിൽക്കണ്ട.....പറഞ്ഞത് മനസിലയോ.....ആദവ് പറഞ്ഞതും അവൾ ഒന്നു മൂളി..... പിന്നെ അദികം ആ വിവരം കേട്ടവന്റെ വാക്ക് കേൾക്കാൻ നിൽക്കണ്ട.....അവനും വെളിവ്‌ഇല്ലാത്തതാ....എന്നും പറഞ്ഞു അവൻ അകത്തേയ്ക്ക് കയറി.... ആഹ്.... പിന്നെ.... ഇനി കുളിയ്ക്കാനും നനയ്ക്കാനും വീടിനകത്ത് .....അല്ലാതെ ആ കുളത്തിലോട്ടു എങ്ങാനും കെട്ടി എടുത്താൽ.....ആദവ് വാർണിങ് പോലെ പറഞ്ഞതും അവൾ നിഷ്‌കു ആയി തലയാട്ടി...അതുകണ്ടതും അവൻ അകത്തേയ്ക്ക് പോയി... അവൻ പോയി എന്നുറപ്പ് ആയതും..... ഹും..ഞാൻ ഇനിയും പോവോടോ... താൻ എന്തോ ചെയ്യും....ഹും.. പോലീസ് ആയി പ്പോയി ഇല്ലേൽ കാണിച്ചു തന്നെനെ.... എന്തയാലും ഇത്രയും പറഞ്ഞത് അല്ലെ...ഇന്നും ഞാൻ പോവോടൊ... ഹും എന്നും പറഞ്ഞു അവൾ അവളുടെ വഴിയ്ക്ക് അങ് പോയി....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story