അമൽ: ഭാഗം 14
Sep 5, 2024, 22:57 IST

രചന: Anshi-Anzz
പെണ്ണ് കണ്ണ് തുറന്നതും അടുത്തിരിക്കുന്ന എന്നെയാണ് കണ്ടത്..... എന്നെ കണ്ടപ്പോൾ തന്നെ പെണ്ണിന്റെ മുഖഭാവം മാറി.... ഞാൻ ഇതെവിടെയാ.... നീ എന്താ ഇവിടെ.... അവൾ എനിക്ക് നേരെ തിരിഞ്ഞ് അങ്ങനെ ചോദിച്ചതും പെണ്ണിന് നടന്നതൊന്നും ഓർമ്മയില്ലെന്ന് എനിക്ക് മനസ്സിലായി.... അതോ.... അത് നീ ഒന്ന് വീണതാ.... അപ്പൊ നെറ്റിയിൽ ചെറിയ ഒരു മുറിവുണ്ട്... അത് കണ്ടപ്പോൾ നീ ബോധം കെട്ട് വീണു... അപ്പൊ ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നു.... നമ്മളിപ്പോ ഹോസ്പിറ്റലിലാ..... ഞാൻ കാരണം നാച്ചു ഒരുപാട് ബുദ്ധിമുട്ടിയല്ലേ.... ഏയ് അതൊന്നും സാരമില്ല.... ഇനി സാരമുണ്ടെങ്കിലും എനിക്കെന്താ കലിപ്പാ അതിന്.... നീ കുറച്ച് അങ്ങ് ബുദ്ധിമുട്ട്.... അല്ല പിന്നെ.... ടീ..... ഹംക്കേ..... നിന്നെ ഞാൻ..... അല്ല വല്ല്യേ വീരശൂര പരാക്രമിയാണെന്ന് വാചകമടി മാത്രേ ഉള്ളൂല്ലേ..... ഒരു തുള്ളി ചോര കണ്ടപ്പോഴേക്കും ഉള്ള ബോധം പോയി.... ചോര എന്ന് കേട്ടതും അവളെ മുഖം ആകെ വിളറി വെളുത്തു.... കണ്ണിലാകെ കണ്ണുനീർ പടർന്നു..... അത് പുറത്തേക്ക് വരാൻ അതിക സമയം വേണ്ടി വന്നില്ല..... ഏയ്.... നീ എന്തിനാടി അതിന് കരയുന്നത്... ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ.... നീ കരയാതെ ഇരിക്ക്..... നിനക്ക് ചോര പേടിയാണെന്നല്ലേ ഞാൻ പറഞ്ഞത്... വേറൊന്നും പറഞ്ഞില്ലല്ലോ.... നിർത്ത്....... !!! ഇനി നീ അത് മിണ്ടിപ്പോകരുത്... അവൾ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു..... അവളെ സംസാരം കേട്ട nazal വാ പൊളിച് നിന്നു..... എനിക്ക് വീട്ടിൽ പോകണം.... പോകാൻ ആയില്ലേ..... ഇല്ല..... ഒരുമണിക്കൂർ കൂടി കഴിയണം.... നീ ഉറങ്ങിക്കോ.... അവൾ ബെഡിൽ കിടന്നു.... അവന് അവളെ ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നു.... എന്നാലും അവൾ എന്തിനായിരിക്കും ഞാൻ ബ്ലഡ് എന്ന് പറഞ്ഞപ്പോൾ എന്നോട് ഷൗട്ട് ചെയ്തത്..... അവൾക്ക് പേടി ആയത് കൊണ്ട്.... അല്ലാതെന്ത്... എന്നാലും അവൾക്ക് അതെങ്കിലും പേടി ഉണ്ടെല്ലോ...... ഏയ് Nazal..... പുറകിൽ നിന്നും വിളികേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.... ഹേയ്... ഷമീൽ..... നീ എവിടെയാണോ വർക്ക് ചെയ്യുന്നേ.... മ്മ്.... What a surprise.... നീ ഇവിടെ ഉണ്ടെന്ന് ഡോക്ടർ എബി പറഞ്ഞു..... വൈഫിന് എന്ത് പറ്റിയതാ..... എന്നാലും നീ ഞങ്ങളെ ഒന്നും അറിയിക്കാതെ മാര്യേജ് നടത്തിയല്ലേ..... ഹിഹി..... ഞാൻ അവനെ നോക്കി ഒന്ന് ഇളിച് കൊടുത്തു..... നീ ഒരു ദിവസം നിന്റെ പെണ്ണിനേം കൂട്ടി വീട്ടിലേക്ക് വാ ... നമുക്കൊന്ന് കൂടാലോ..... മ്മ്..... അതിനും ഞാൻ ഒന്ന് മൂളിക്കൊടുത്തു.... അല്ല കല്യാണം കഴിഞ്ഞപ്പോഴേക്ക് നീ ആളാകെ മാറിയോ.... പണ്ടത്തെ പോലെ സംസാരിക്കുന്നൊന്നും ഇല്ല.... പക്ഷേ ആ കലിപ്പിൽ മാത്രം ഒരു മാറ്റവും ഇല്ല..... നിന്റെ പെണ്ണിനറിയുമോ നിന്റെ മറ്റേ പേര്.... 🙄 ഏത് പേര്... ടാ നിനക്ക് നിന്റെ സ്വഭാവത്തിനൊരു പേര് ഇട്ട് തന്നില്ലായിരുന്നോ നമ്മളെ സ്കൂളിൽ വെച്ച്.... Devil..... നീ മറന്നോ..... ഇല്ല... ഓർമ്മയുണ്ട്..... മ്മ്.... എന്നാ വാ.... നിന്റെ പെണ്ണ് ഇവിടെ ഉണ്ടായിട്ട് കാണാതെ പോകുന്നത് ശെരിയല്ലല്ലോ.... വാ..... അല്ലാഹ്... ഇവനിനി അവിടെ ചെന്ന് എന്തൊക്കെ പറയും ആവോ.... ********* നമ്മൾ നല്ല ഉറക്കം ഉറങ്ങിക്കൊണ്ടിരിക്കുമ്പോളാണ് ആരോ ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്... കണ്ണ് തുറന്ന് നോക്കുമ്പോൾ നാച്ചുവും കൂടെ വേറെ ഒരാളും ഉണ്ട്.... hi..... അവന്റെ കൂടെ വന്ന ആള് പറഞ്ഞു.... hii..... തിരിച് നമ്മളും കൊടുത്തു ഒരു ഹായ്.... ഞാൻ ഷമീൽ.... ദേ ഈ ഹംക്കിന്റെ ഫ്രണ്ടാണ്.... ഓഹ്..... കാക്കു എന്ത് ചെയ്യുന്നു.... ഞാൻ ഈ ഹോസ്പിറ്റലിലെ ഒരു പാവം ഡോക്ടറാണ് പെങ്ങളെ.... മ്മ്..... ഇവൻ എങ്ങനെയാ ആള്.... നിന്നോട് ചൂടാകാറുണ്ടോ.... പിന്നെ..... നിങ്ങളെ ഫ്രണ്ടല്ലേ.... അപ്പൊ ഞാൻ പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ..... മ്മ് മ്മ്.... എനിക്കറിയാം ഇവനെ.... എന്നിട്ട് വിശേഷം വല്ലതും ഉണ്ടോ nazal.... I Mean ഒരു വാപ്പയാകുനുള്ള............... ബാക്കി പറയരുത്..... ഞാൻ അവന്റെ വായ പൊത്തി..... പെണ്ണിന് കാര്യം മനസ്സിലായോ എന്തോ.... എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്.... അല്ല.... ഇവൾക്ക് ഇപ്പൊ ഇതെവിടുന്നാ ഈ ഗ്ലാസ്സ്... വീട്ടീന്ന് ഇറങ്ങുമ്പോൾ ഉണ്ടായിരുന്നില്ലല്ലോ..... കോപ്പ്.... അവളെ ഗ്ലാസും നോക്കി നിന്നാൽ അവളിപ്പോ നിന്നെ കടിച്ച് കീറും Nazal..... So be careful.... നിങ്ങൾ എന്താ പറഞ്ഞെ.... വിശേഷോ.... അതും ഇവന്..... 😂😂😂അതിനിനിവൻ കല്യാണം കഴിച്ചിട്ടില്ലല്ലോ ഇക്കാക്ക.... ഇത് നല്ല തമാശ.... 😂😂😂😂 ഏഹ്.... അപ്പൊ നീ ഇവന്റെ വൈഫല്ലേ.... nazal.... അപ്പൊ ഇവളാരാ.... വൈഫ്ഓ.... ആരുടെ വൈഫ്.... ടാ നീ എന്തൊക്കെ നുണയാടാ മൂപ്പർക്ക് പറഞ്ഞ് കൊടുത്തത്.... ഞാൻ നിന്റെ വൈഫാണെന്നോ.... നീ എപ്പോളാടാ എന്നെ കെട്ടിയത്.... ആഹാ... ഇതായിരുന്നല്ലേ നിന്റെ മനസ്സിലിരുപ്പ്..... മോന്റെ പൂതി കൊള്ളാലോ.... ആർക്കാടി നിന്നെ കെട്ടാൻ പൂതി..... നിന്നെയൊക്കെ കെട്ടിയാൽ കെട്ടണ്ട പൂതി തന്നെ അങ്ങ് തീരും..... ടാ നിന്നോട് ഞാൻ പറഞ്ഞോ ഇവളെന്റെ വൈഫാണെന്ന്.... ഇല്ല.... പക്ഷെ ഡോക്ടർ എബി പറഞ്ഞല്ലോ നസലിന്റെ വൈഫ് ഉണ്ട് ഇവിടെ എന്ന്.... ഞാൻ അത് പറഞ്ഞപ്പോൾ നീ അത് തിരുത്തിയതും ഇല്ല.... അതിന് തിരുത്താൻ നീ എനിക്കൊരു അവസരം തന്നോ.... നോൺസ്റ്റോപ്പായി നീ ഓരോന്ന് പറഞ്ഞ് ഇരിക്കല്ലായിരുന്നോ.... എന്നാൽ ഇനി കേട്ടോ.... ഈ ഇരിക്കുന്ന മൂദേവി എന്റെ ഭാര്യേം അല്ല.... ഞാൻ ഓളെ ഭർത്താവും അല്ല.... ഞാനോട്ട് കെട്ടിയിട്ടും ഇല്ല..... ഇത് എന്റെ വീട്ടിൽ വന്ന് കൂടിയ ഒരു വടയക്ഷിയാണ്..... ഒഴിപ്പിക്കാൻ വല്ല മാർഗ്ഗവും ഉണ്ടേൽ പറഞ്ഞു താടാ.... nazal കൈ കൂപ്പി കൊണ്ട് അവനോട് പറഞ്ഞു..... നിന്റെ മറ്റവളാടാ വടയക്ഷി... പട്ടി.... പട്ടി നിന്റെ ഓനെ പോയി വിളിയടി.... അവനാ പട്ടി.... അല്ലാതെ ഞാനല്ല.... എന്താ nasal ഇത്....നീ പണ്ടത്തെ nasal ആയിരുന്നെങ്കിൽ എപ്പൊഴോ ഇവിടെ ഒരു കൊലപാതകം നടക്കുമായിരുന്നല്ലോ.... ഇവളെയൊക്കെ കൊന്നിട്ട് എന്റെ കൈയെന്തിനാ കേട് വരുത്തുന്നേ.... അതാ ഞാൻ ഒന്നും ചെയ്യാത്തെ.... അവൻ പറയുന്നത് കേട്ടതും അവൾ അതൊന്നും ഒരു വിഷയല്ലാതെ നിന്നു.... ഷമീലെ.... രണ്ട് മണിക്കൂറാ ഇവിടെ കിടക്കാൻ പറഞ്ഞെ.... ഇതിപ്പോ രണ്ടര മണിക്കൂറായി.... ബില്ലൊക്കെ ഞാൻ പേചെയ്തിട്ടുണ്ട്.... ഞങ്ങൾ പോകാ.... ഇവളെക്കൊണ്ട് ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല..... പോട്ടെടാ.... പിന്നെ കാണാം... നീ വിളിക്കൊണ്ടു.... മ്മ്... Ok ടാ.... പെങ്ങളെ എന്നാ പിന്നെ കാണാം.... മ്മ് .. കാണാം ആങ്ങളേ.... ####################### പോകുന്ന വഴിയിൽ ഒരു തട്ടുകടയിൽ കയറി ഫുഡ് കഴിച്ചു... വീട്ടിലെത്തിയതും ഉമ്മ ഓടിവന്ന് അവളെ കെട്ടിപിടിച്ചു.... ഞാൻ എന്ന ഒരാൾ ഇവിടെ പോസ്റ്റായി നിൽക്കുന്നതൊന്നും അവര് കാണുന്നില്ല..... മോളേ അമ്മൂ.... നിനക്ക് കുഴപ്പൊന്നും ഇല്ലല്ലോ.... ഞങ്ങൾ വല്ലാതെ പേടിച്ചു..... ഇല്ല ഉമ്മാ.... എനിക്കൊന്നും ഇല്ല..... അല്ല.... മോളെങ്ങനെയാ വീണത്.... അ.... അത്.... ഞാൻ വിക്കിക്കൊണ്ട് നാച്ചുവിനെ നോക്കി..... അത് ഉമ്മാ ഞാൻ പറഞ്ഞല്ലോ.... ഞങ്ങൾ പുറത്ത് ഇറങ്ങിയപ്പോ അവൾ തട്ടി തടഞ്ഞ് വീണതാണ്..... മ്മ്.... അല്ല എന്നിട്ട് നിന്റെ ഡ്രെസ്സിലൊക്കെ എന്താ ആകെ ചളി..... ഉമ്മ അത് പറഞ്ഞപ്പോഴാണ് ഞാൻ എന്റെ ഡ്രസ്സിലേക്ക് നോക്കിയത്.... ആകെ ചെളി ആയിട്ടുണ്ട്.... വീണപ്പോൾ പറ്റിയതായിരിക്കും..... അത് ഉമ്മ അവൾ വീണപ്പോൾ എന്നേം പിടിച്ചിരുന്നു.... അപ്പൊ ഞാനും വീണു.... അത്കൊണ്ടാണ് ഡ്രെസ്സിലൊക്കെ ചെളി ആയത്..... മ്മ്..... എന്നാൽ ഇനി പോയി കിടന്നോളി.....നിനക്ക് നാളെ കോളേജിൽ പോകേണ്ടതല്ലേ..... മ്മ്.... ശെരി ഉമ്മ... Gd night..... ******* രാവിലെ ഞാൻ കോളേജിലേക്ക് പോകാൻ റെഡിയായി ഇറങ്ങിയപ്പോളുണ്ട് അമൽ ഒരുങ്ങി നിൽക്കുന്നു.... ടീ.... നീ ഇതെങ്ങോട്ടാ.... കോളേജിലേക്ക്..... നീ ഇന്ന് കോളേജിലൊന്നും പോരണ്ട.... ഈ മുറിവും വെച്ച്..... ആ നെറ്റിയിലെ പ്ലാസ്റ്റർ അഴിച്ചില്ലല്ലോ..... അതിനെന്താ ഞാൻ പോരും.... എനിക്ക് ക്ലാസ്സ് മിസ്സാക്കാൻ പറ്റില്ല..... ടീ.... എല്ലാവരും ഇനി ഇതെന്താ എങ്ങനെ എന്നൊക്കെ ചോദിക്കും..... വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ..... റിസ്ക് എടുക്കുന്നത് എനിക്ക് ഇഷ്ട്ടാ.... അതുകൊണ്ട് ഞാൻ പോരും... ചോദിക്കുന്നവരോടൊക്കെ ഞാൻ സമാധാനം പറഞ്ഞോണ്ട്.... നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ.... നീ അനുഭവിക്ക്.... അല്ല പിന്നെ...........തുടരും....