അമൽ: ഭാഗം 19

അമൽ: ഭാഗം 19

രചന: Anshi-Anzz

വഴിയരികിൽ നിന്ന് കാറിലേക്ക് എന്നെ തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് നിൽക്കുന്ന ആ രൂപം..... ഇയാളാരാണ്..... ഇതിപ്പോ രണ്ട് മൂന്ന് തവണയായല്ലോ ഞാൻ കാണുന്നു..... അന്നൊരിക്കൽ എന്നെ ഓടിക്കേം ചെയ്തു..... ഇനി എന്നെ കൊല്ലാൻ എങ്ങാനും വന്നതായിരിക്കുമോ..... അതിനെനിക്ക് ഇവിടെ ശത്രുക്കൾ ആരുമില്ലല്ലോ..... നാച്ചുവിനോട് പറഞ്ഞാലോ..... അല്ലെങ്കിൽ വേണ്ട..... പിന്നെ അതും പറഞ്ഞോണ്ടായിരിക്കും കളിയാക്കൽ.... നമ്മളങ്ങനെയൊക്കെ ചിന്തിച്ച് ഇരുന്നപ്പോഴേക്കും വീടെത്തിയിരുന്നു.... ആ കലിപ്പനാണേൽ എപ്പോളൊ ഇറങ്ങി പോയിട്ടുണ്ട്.... ഞാൻ ഇറങ്ങണോ..... 🤔🤔ആ ഇറങ്ങിയേക്കാം കുറേ ദിവസമായില്ലേ എന്റെ റൂമിനെയൊക്കെ ഒന്ന് കണ്ടിട്ട്..... നമ്മള് വേഗം വണ്ടിയിൽ നിന്നിറങ്ങി എന്റെ റൂമിലേക്ക് പോയി...... പാവം നമ്മളെ കാണാഞ്ഞിട്ട് നല്ല സങ്കടത്തിലാണ്.... കുറേ ദിവസമായില്ലേ ഇവിടുന്ന് പോയിട്ട്..... സാരല്ലട്ടോ.... ഒരു മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ നമ്മളിങ്ങോട്ട് വരില്ലേ.... അതുവരെ നീ ഇവിടെ തനിച്ച് നിൽക്ക്.... എന്നാലും എന്റെ മാല..... ഒന്ന് കൂടി തിരഞ്ഞുനോക്കാം.... ചിലപ്പോ കിട്ടിയാലോ.... ഒരുപാട് നേരമായി ഞാൻ നിന്ന് തിരയാൻ തുടങ്ങീട്ട് പക്ഷേ മാല കിട്ടിയില്ല..... അല്ലാഹ് സമയം ഒരുപാട് ആയല്ലോ..... അവനെന്താ എന്നെ വിളിക്കാത്തെ..... ഇനി എന്നെ എങ്ങാനും ഇവിടെ ഇട്ട് പോയോ.... പറയാൻ പറ്റില്ല.... അവനാണ് ആള്.... ചിലപ്പോ അതും ചെയ്യും..... അതുകൊണ്ട് ഞാൻ അപ്പൊ തന്നെ റൂമീന്ന് ഇറങ്ങി അവന്റെ റൂമിന്റെ ഡോർ പോയി തള്ളി..... "ആാാ....... " അള്ളോഹ് ഇതെവിടുന്നാ ഇങ്ങനെ ഒരു ശബ്ദം.... ::::::::::::::::::::::::::::::::::::::::::: ഞാൻ പുറത്തേക്ക് ഇറങ്ങാൻ വേണ്ടി ഡോർ വലിച്ചതും അവിടുന്ന് അവള് തള്ളിയതും ഒരുമിച്ചായിരുന്നു..... അത് കൃത്യം എന്റെ നെറ്റിയിൽ തന്നെ കൊണ്ടു..... എന്താടി കോപ്പേ നീ കാണിച്ചത്..... എന്റെ തല പൊട്ടിച്ചല്ലോ..... അയ്യോ.... വേദനിച്ചോ...... ഇല്ല നല്ല സുഖമുണ്ട്..... സോറി....... എന്ന് നിഞ്ഞോട് എനിക്ക് പറയണം എന്നൊക്കെ ഉണ്ട്.... but ഞാൻ പറയില്ല കലിപ്പാ..... നിനക്ക് അങ്ങനെ തന്നെ വേണം..... ടീ നിന്നെ ഞാൻ...... അവളെ തല്ലാനായി കൈ ഓങ്ങിയതും പെണ്ണ് പാഞ്ഞു..... ഈ കാന്താരിടെ ഒരു കാര്യം..... ഞാൻ നെറ്റി ഉഴിഞ്ഞു കൊണ്ട് പുറത്തേക്കു നടന്നു..... അവിടെ ചെന്നപ്പോളുണ്ട് ആ കോപ്പ് കാറിൽ കയറി ഇരിക്കുന്നു.... ഞാൻ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് വണ്ടി എടുത്തു...... വീട്ടിൽ എത്തിയപ്പോൾ അവൻമാരെ ആരെയും കാണാനില്ല..... മുകളിലേക്ക് ചെന്നപ്പോളുണ്ട് ഒക്കെ അവിടെ ഹാളിൽ ഇരുന്ന് കൊണ്ട് കത്തിയടിക്കുന്നു.... ഏയ് നാച്ചു.... നീ വന്നോ.... വാടാ..... മാജി വിളിച്ചപ്പോൾ ഞാൻ അവിടെ പോയി ഇരുന്നു.... അവന്റെ ഫ്രണ്ട്സും അഫിയും ഒക്കെ ഉണ്ട്..... അവന്റെ ഫ്രണ്ട്സ് അവനെ പോലെ തന്നെയാണ് ..... നല്ലോണം സംസാരിക്കും..... അങ്ങനെ ഞാനും അവരോടൊപ്പം ഇരുന്ന് സൊറ പറഞ്ഞോണ്ടിരിക്കുമ്പോളാണ് അമൽ അതുവഴി റൂമിലേക്ക് പോയത്.... എന്നെ കണ്ടതും അവള് മുഖം കോട്ടി മറ്റവൻ മാരോടൊക്കെ ഒരു ഹായ് പറഞ്ഞ് പോയി..... അല്ലെങ്കിലും ആർക്ക് വേണം നിന്റെ ഹായ്.....   അല്ലേലും കിട്ടാത്ത മുന്തിരി പുളിക്കും.... ആ പരട്ട അഫി എന്റെ ചെവിയിൽ വന്ന് പറയാ.....അപ്പൊ ഞാൻ പറഞ്ഞത് അവൻ കേട്ടിട്ടുണ്ടാവും..... ഞാൻ അവനെ നോക്കി ഒന്ന് ഇളിച്ചു.....   പെട്ടന്ന് അവരുടെ റൂമിൽ നിന്ന് കൂക്കലും ആർപ്പും ഒക്കെ കേട്ടപ്പോൾ അവൻമാരൊക്കെ എണീറ്റ് അങ്ങോട്ടോടി..... ഞാൻ അവിടെ തന്നെ ഇരുന്നു.... കാരണം എനിക്കറിയാം അവിടെ ഇപ്പൊ എന്താണെന്ന്..... ആ കാന്താരിമുളകല്ലേ ഇപ്പൊ അങ്ങോട്ട്‌ കയറി പോയത്.... അപ്പൊ ഇതും ഉണ്ടാകും ഇതിന്റെ അപ്പുറവും ഉണ്ടാകും.... കുറച്ച് കഴിഞ്ഞതും അവൻമാരൊക്കെ പോയപോലെ തിരിച്ചു വരുന്നത് കണ്ടു.... കൂടെ അവള്മാരും ഉണ്ട്.... പിന്നെ എല്ലാവരും കൂടി ഇരുന്നായി സൊറ..... പെട്ടന്ന് എനിക്കൊരു കാൾ വന്നതും ഞാൻ എണീറ്റ് മുറിയിലേക്ക് പോയി..... ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;; ഈ നാച്ചുവിന് ഇതെന്താ പറ്റിയത്..... അവൻ ആളാകെ മാറി... പഴയ ആ നാച്ചുവേ അല്ല..... അവനെന്താടാ അഫി പറ്റിയത്..... ഞാൻ അഫിക്ക എന്താ പറയുന്നേ എന്നും നോക്കി കാതോർത്തിരുന്നു..... അറിയില്ലട.... അവനെന്താണ് പറ്റിയതെന്ന്.... കലിപ്പ് അന്നും ഇന്നും എന്നും അവന്റെ കൂടപ്പിറപ്പാണെങ്കിലും നമ്മളോടൊക്കെ എന്ത് ഫ്രണ്ട്‌ലി ആയിരുന്നു..... മ്മ്..... ശെരിയാ...... സത്യം പറയാലോ... എനിക്കിപ്പോ അവന്റെ മുന്നീന്ന് വല്ല തെറ്റും പറയുന്നതും ചെയ്യുന്നതുമൊക്കെ പേടിയാ.... എന്താണെന്നറിയില്ല.... ഒരു മാതിരി പോലീസിന്റെ മുന്നിൽ കള്ളൻ പേടിക്കുന്നത് പോലെ..... അത് നീ കള്ളനായിട്ടാ..... ഷിഹാനാണ്...... പോടാ..... ആ രണ്ട് മൂന്ന് വർഷംകൊണ്ടാ അവൻ ഇങ്ങനെ ആയത്..... അന്നവൻ എവിടെ ആയിരുന്നു..... എന്തായിരുന്നു അവന് പണി എന്നൊന്നും ആർക്കും അറിയില്ല.... അവനോടാണെൽ ഒന്നും ചോദിക്കാനും പറ്റില്ല...... നിന്നക്കറിയോ നാജി.... നിന്റെ ഇക്കാക്ക എവിടെ ആയിരുന്നു എന്ന്..... ഇല്ല മാജി..... എനിക്കറിയില്ല.... ഞങ്ങളാരും അത് ചോദിക്കാറും ഇല്ല.... ഒരു വട്ടം ചോദിച്ചതിന്റെ ക്ഷീണം തന്നെ ഇനിയും മാറിയിട്ടില്ല...... 😂😂😂 എന്നാ അവനിപ്പോ ഇത്രയൊക്കെ മാറ്റം വന്നില്ലേ.....അതിന് മുൻപൊക്കെ എന്തായിരുന്നു..... ഇപ്പൊ മാറ്റം വന്നത് അമ്മു വന്നിട്ടാ..... അവളോട് വഴക്കിട്ടും അവളെ പൊട്ടത്തരങ്ങൾ കണ്ടിട്ടും ആയിരിക്കും അവനിത്ര മാറിയത്..... നാജി പറയുന്നത് കേട്ടതും ഞാൻ അവളെ കൈ പിടിച്ച് നുള്ളി ഒരു പരുവമാക്കി..... അവളാണേൽ കയ്യീന്ന് വിട് എന്നും പറഞ്ഞ് കിടന്ന് പൊരിയുന്നുണ്ട്...... അല്ല അമ്മു.... എന്താ ഡ്രെസ്സ് എടുത്തേ...... അതൊന്നും ഞാൻ ഇപ്പൊ പറയില്ല അഫിക്ക..... അതൊക്കെ ഇങ്ങള് ഞാൻ ഇടുമ്പോൾ കണ്ടാൽ മതി..... എന്നിട്ടിവരൊതൊക്കെ കാണിച്ച് തന്നല്ലോ..... അതിന് ഇവര് മണ്ടികളല്ലേ.... ഇപ്പൊ തന്നെ കണ്ടാൽ അതിന്റെ ത്രില്ലങ് പോകും..... ഞാൻ അത് പറഞ്ഞതും അവറ്റങ്ങൾ രണ്ടും കൂടെ എന്നെ തല്ലാനായി ഒരുങ്ങിയതും ഇതൊക്കെ മുന്നിൽ കണ്ട ഞാൻ എപ്പൊളോ അവിടുന്ന് എണീറ്റ് ഓടി..... ============================== ഇന്നാണ് മൈലാഞ്ചി രാവ്...... വീടൊക്കെ ആകെ led ബൾബുകൾ കൊണ്ടും പൂക്കൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്.... ഞങ്ങളാണേൽ രണ്ട് കയ്യിലും മൈലാഞ്ചി ഇട്ട് കയ്യും നിവർത്തി പിടിച്ച് ഇരിക്കാ..... ടീ.... നിങ്ങടെയല്ല കല്യാണം.... മുഹ്‌സിന്റെയാണ്..... ഹോ.... ഇങ്ങള് ഈ ഇട്ട് ഇരിക്കുന്നത് കണ്ടാൽ തൊന്നും നിങ്ങളെ മൂന്നെണ്ണത്തിനെയുമാണ് കെട്ടിക്കുന്നതെന്ന്..... അഫിക്ക ഞങ്ങളെ അടുത്ത് വന്ന് പറഞ്ഞതും നമ്മക്ക് അവനെ ഒന്ന് കൊടുക്കണം എന്നുണ്ട്... മുന്നേം നാജിയുമാണേൽ ഇത് ഒന്ന് കഴുകിയിട്ട് തരാം നിനക്ക് ഇതിനുള്ള മറുപടി എന്നും പറഞ്ഞിരിക്കാ..... പക്ഷേ നമ്മളെ കൊണ്ട് അതുവരെയൊന്നും വെയിറ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ട് അഫിക്ക പോകാൻ ഒരുങ്ങിയതും ഞാൻ കാലങ് നീട്ടി..... ചെക്കൻ കാല് തടഞ് വീഴാൻ പോയതും അവന്റെ ഉമ്മ അവനെ പിടിച്ചു.... എന്താ അഫീ..... നിനക്കൊന്ന് നോക്കീം കണ്ടും നടന്നൂടെ..... വെറുതെ ആ നടു കേടുവരുത്താനായിട്ട്..... അതും പറഞ്ഞ് മൂത്തമ്മ പോയി.... ഞങ്ങൾ മൂന്നും ആണേൽ ഇരുന്ന് ഭയങ്കര ചിരി.... നിനക്ക് ഞാൻ കാണിച്ചുതരാടി കാന്താരി.... നാച്ചുനെ കൊണ്ടുവരട്ടെ എന്നും പറഞ്ഞ് അവൻ പോയി..... ---------------------------- വൈകുന്നേരം റൂമിന്റെ ബാൽക്കണിയിലിരുന്ന് വരുന്നവരെയൊക്കെ നോക്കിക്കൊണ്ട് ഇരിക്കായിരുന്നു..... രാത്രിയാണ് ഫങ്ഷൻ..... ആളുകൾ അതികം വന്ന് തുടങ്ങിയിട്ടില്ല..... അപ്പോഴാണ് എന്റെ കണ്ണ് തള്ളുന്ന തരത്തിലുള്ള ഒരു കാഴ്ച ഞാൻ കണ്ടത്..... ഒരു കാറിൽ നിന്നും ഒരു Apex Ultima പെയിന്റടിച്ച ഒരു പെണ്ണ് ഇറങ്ങുന്നത് കണ്ടത്.... പിന്നെ നോക്കുമ്പോൾ അവൾ നമ്മളെ കലിപ്പന്റെ മേലെ ഉണ്ട് കിടക്കുന്നു അതും മുറ്റത്ത്..... അവൾക്കാണൽ എഴുന്നേൽക്കാനുള്ള ഉദ്ദേശമൊന്നും ഇല്ലെന്ന് തോന്നുന്നു...... ::::::::::::::::::::::::::::::::::::::::::: ഞാൻ പുറത്തേക്ക് ഒരാവശ്യത്തിന് വേണ്ടി പോകാൻ ഇറങ്ങി കാറിന്റെ അടുത്തേക്ക് നടന്നപ്പോളാണ് ആരോനമ്മളെ വന്ന് ഇടിച്ച് വീഴ്ത്തിയത് ...... ഞാൻ വീണതും പോരാ കൂടെ വീഴ്ത്തിയ ആളും കൂടെ എന്റെ മേലെ കിടക്കുന്നു..... അതൊരു പെണ്ണാണ് എന്നറിഞ്ഞതും എനിക്ക് കലിപ്പ് കയറി...... അവളെ പിടിച്ച് തള്ളി എഴുന്നേൽക്കാനാണ് ആഗ്രഹം എങ്കിലും ഇനി ഫങ്ഷന് വന്ന ഏതെങ്കിലും കുട്ടികൾ അറിയാതെ വീണതായിരിക്കും എന്ന് സ്വയം ചിന്തിച്ച് പറഞ്ഞ് കൊണ്ട് ഞാൻ ആളെ മുഖത്തേക്ക് നോക്കി.... അവളെ മുഖം കണ്ടതും എന്റെ കണ്ട്രോൾ പോയി..... ഞാൻ അവളെ പിടിച്ച് തള്ളിമാറ്റി..... എണീറ്റു...... Nazal.... i am really sorry... ഞാൻ കണ്ടില്ല...... വല്ലതും പറ്റിയോ.... ഏയ്‌....no.... ഞാൻ അതും പറഞ്ഞുകൊണ്ട് എന്റെ ഷർട്ടിലെ പൊടി തട്ടിക്കൊണ്ട് കാറും എടുത്ത് അവിടുന്ന് പോയി..... ...................................................... ആരാണവൾ....... അതേ..... ആരാണവൾ....... ഓഹ്.... അതോ അത് Zama...... എന്റെ മാമന്റെ മോളാ...... ഇതാണോ zama...... നീ പറഞ്ഞ് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇവളെ ഇതുവരെ കണ്ടിട്ടില്ല.... ഞാൻ ഈ പറഞ്ഞതൊക്കെ ആരാണെന്ന് നോക്കിയപ്പോൾ നാജിയും മുന്നയും ഉണ്ട് എന്റെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നു....... അവള് വന്നതെന്നെ നാച്ചൂന്റെ മേലേക്ക് ആണല്ലോ..... എന്തേയ്.... അത് ഞാൻ കണ്ടില്ല..... മുന്ന പറഞ്ഞതും നാജി അവൾക്ക് നാചൂന്റെ മേലേക്ക് വീണതൊക്കെ പറഞ്ഞു കൊടുത്തു..... എന്റെ മാമന്റെ മോളാണന്ന് പറഞ്ഞിട്ട് കാര്യമില്ല.... എനിക്കവളോട് വല്യേ ടച്ച് ഇല്ല.... ഒരുമാതിരി നായികുരണേടെ സ്വഭാവം ആണ്.... അതെന്താ????? അതിപ്പോ നീ കണ്ടില്ലേ അമ്മൂ...... ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാ കാര്യത്തിലും.... സത്യം പറഞ്ഞാൽ എനിക്കവളെ ഇഷ്ട്ടല്ല...... സ്വന്തം അമ്മായിന്റെ മോള് ഇഷ്ട്ടല്ലന്ന് പറയണം എങ്കിൽ അവള് എങ്ങനെ ആയിരിക്കും എന്നൊന്ന് ഊഹിച്ചുനോക്ക്...... ഞങ്ങൾ സംസാരിച്ചോണ്ടിരുന്നതും അവൾ ഞങ്ങളെ കണ്ടു...... ടീ..... അവൾ നമ്മളെ കണ്ട സ്ഥിതിക്ക് ഇപ്പൊ ഇങ്ങോട്ട് വരും... അത് വേണ്ട.... അതുകൊണ്ട് ഞാൻ അങ്ങോട്ട് ചെല്ലട്ടെട്ടോ... ::::::::::::::::::::::::::::::::::::::::::::::::::::: രാത്രി ഫങ്ഷന് വേണ്ടി ഒരുങ്ങി റൂമീന്ന് പുറത്തേക്ക് ഇറങ്ങിയപ്പോളാണ് ആ Zama വരുന്നത് കണ്ടത്..... അവളെ കണ്ടപ്പോൾ തന്നെ എനിക്ക് മുന്ന പറഞ്ഞതൊക്കെ ഓർമ്മ വന്നു... അതുകൊണ്ട് അവളെ മൈൻഡ് ആക്കാതെ ഞാൻ അവിടുന്ന് പോകാൻ ഒരുങ്ങിയതും നാച്ചു നമ്മളെ വിളിച്ചു.....   എന്താ...... അമൽ.... നീ ഉമ്മാനോടോ നാജിയോടൊ വന്ന് എന്റെ ഷർട്ട് ഒന്ന് അയൺ ചെയ്ത് തരാൻ പറ..... ഓഹ്.... പിന്നെ..... വേണേൽ തന്നെ താനങ് പോയി പറഞ്ഞാൽ മതി..... ഹും..... ടീ.... നിന്നോടാ പറഞ്ഞത്..... അവരോടൊന്ന് ഇങ്ങോട്ട് വരാൻ പറയ്..... എന്താ Nazal..... ഡ്രസ്സ്‌ അയൺ ചെയ്യാനാണോ..... വേണേൽ ഞാൻ ചെയ്തു തരാം.... ഇങ്ങ് തന്നേക്ക്...... അയ്യോ.... നീ # തേക്കണ്ട #...... അമ്മൂ.... പറയുന്നത് കേൾക്ക്..... അവരെ ആരെയെങ്കിലും ഒന്ന് വിളിച്ചിട്ട് വാ..... 🤔🤔🤔🤔 ഇതുതന്നെ പറ്റിയ അവസരം..... അവൾക്ക് ഇട്ട് ഒന്ന് കൊടുക്കാം.... അതിനെന്താ നാചുക്ക..... അതിങ് തന്നോളൂ.... ഞാൻ അയൺചെയ്ത് കൊണ്ടുവരാം.... നമ്മള് നല്ല വിനയ കുലിതമായി അവനോട് പറഞ്ഞതും അവൻ നമ്മളെ കണ്ണ് മിഴിച്ചു നോക്കി....   എന്റെ പടച്ചോനേ..... ഈ.... പെണ്ണിത് എന്താ വിളിച്ചേ.... നാചുക്ക എന്നോ..... മരപ്പട്ടി, തെണ്ടി, കലിപ്പാ എന്നൊക്കെ വിളിച്ചിരുന്ന ഇവൾക്ക് ഇത് പെട്ടന്ന് എന്ത് പറ്റി..... അവള് പറയുന്നത് കേട്ടിട്ടാണെൽ ഇവിടെ ഒരുത്തി അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കുന്നുണ്ട്...... ഇത് തന്നെ പറ്റിയ അവസരം..... ഈ പൂതനേടെ ജാഡയും അഹങ്കാരവും ഒക്കെ ഒന്ന് കുറക്കാൻ ഈ കാന്താരിടെ കൂടെ നിന്നാമതി..... അതിനെന്താ ഇക്കാന്റെ മുത്തിന് അങ്ങനെ ഒരു പൂതി ഉണ്ടേൽ നീ കൊണ്ടുപോയി അയൺചെയ്തോ..... പിന്നേയ്..... അയൺ ചെയ്‌താൽ മതി.....# തേക്കല്ലേട്ടോ..... #നമ്മൾ ആ കോപ്പ് കേൾക്കാൻ വേണ്ടി പറഞ്ഞപ്പോൾ ആ കാന്താരിടെ കണ്ണിപ്പോ പുറത്തേക്ക് ചാടും എന്ന അവസ്ഥയായി..... എന്താ നാച്ചുക്കാന്റെ അമ്മു നോക്കി നിൽക്കുന്നത്..... വേഗം പോയി അയൺ ചെയ്യ്.... ദേ ഫങ്ഷൻ തുടങ്ങാനായി..... ഇനി എന്താ ഞാനും വരണോ..... മ്മ്.... മ്മ് മ്മ്മ്മ്.... നമ്മള് വേണംന്നും വേണ്ടാന്നും തലയാട്ടി..... അപ്പൊ തന്നെ ചെക്കൻ നമ്മളെ രണ്ട് ഷോൾഡറിലും പിടിച്ച് കൊണ്ട് അയൺബോക്സിന്റെ അടുത്തേക്ക് കൊണ്ടുപോയി..... ഇതൊക്കെ കണ്ട് ആ സമ അവിടെ കലിതുള്ളി നിൽക്കുന്നുണ്ട്..... എന്നാലും ഈ പാക്കാരനിത് എന്ത് പറ്റി..... എന്നെ ആക്കിയതാണോ..... അവിടെ എത്തിയതും അവൻ നമ്മളെ മേലെന്ന് കയ്യെടുത്തിട്ട് വേഗം അയൺചെയ്യടി എന്ന് പറഞ്ഞു...... ഓഹ് പിന്നെ.... നീ പറയുമ്പോഴേക്ക് ഞാനങ്ങ് ചെയ്യല്ലേ.... വേണേൽ ഇരുന്ന് തേച്ചോ കലിപ്പാ.... എനിക്കൊന്നും വയ്യ നിന്റെ ഷർട്ട് തേക്കാൻ..... തേക്കാൻ expert നീ തന്നെയാ...... നമ്മളതും പറഞ്ഞ് പോകാൻ നിന്നതും..... ........................................... ഞാൻ അവളെ അടിക്കാൻ വേണ്ടി കൈ പോകുന്നത് പോലെ കാണിച്ചപ്പോൾ പെണ്ണ് പെട്ടന്ന് തിരിഞ്ഞു.... അത്കൊണ്ട് ഞാൻ അപ്പൊത്തന്നെ ആ കയ്യ് നേരെ പൊക്കി അയൺബോക്സിൽ പിടിച്ചു...... അല്ലേൽ വേണ്ട..... ഇനി സാറൊരു കാര്യം പറഞ്ഞിട്ട് കേട്ടില്ലെന്ന് വേണ്ട.... ഇങ്ങോട്ട് മാറിനിൽക്ക്.... ഞാൻ ചെയ്യാം..... അതും പറഞ്ഞ് അവള് നമ്മളെ കയ്യീന്ന് ഷർട്ട് വാങ്ങി..... അപ്പൊ പെണ്ണിന് സ്നേഹമൊക്കെ ഉണ്ട്..... എന്നാലും ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും..... ഏയ്.... അമ്മൂ.... എന്റെതും തേച്ച് തരുമോ..... അഫി അതും ചോദിച്ച് അവളെ അടുത്തേക്ക് ഒരു ഷർട്ടും പിടിച്ച് വന്നതും എന്റെ റബ്ബേ..... പെണ്ണിന്റെ ആ നോട്ടം ഒന്ന് കാണണമായിരുന്നു..... പ്യാവം അഫി..... ആ നോട്ടത്തിൽ പേടിച്ച് പോയിട്ടുണ്ടാകും..... ടാ.... നിനക്ക് വേണേൽ നമ്മളെ മാജിന്റെ കസിൻനോട്‌ പറയ് തേച്ചുതരാൻ..... അവള് നിനക്ക് നല്ല നൈസായിട്ട് തേച്ചുതരും.... 😀😀😀😀 അയ്യോ വേണ്ടടാ..... ഞാൻ തനിയെ തേച്ചോളാം.... ഇവിടെ വെക്ക് അഫിക്ക..... ദേ പെണ്ണ് വീണ്ടും..... ഇവളിനി നന്നായോ...... :::::::::::::::::::::::::::;::::::::::: മൈലാഞ്ചി കല്യാണം ആയതുകൊണ്ട് എല്ലാവരും പച്ച കളർ ഡ്രസ്സ്‌ ആണ്..... അമലിന്റെ മിഴികൾക്കും ഡ്രെസ്സിനും ഒരേ നിറമായത് കൊണ്ട് കാണാൻ ഏറെ ഭംഗിയാണ്... അത് തന്നെ നോക്കി നിന്ന് പോകും...... ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, എല്ലാവരും താഴെയാണ്..... ഫങ്ഷൻ തുടങ്ങിയിട്ടുണ്ട്..... ഞാൻ നാജിയേം തിരഞ്ഞ് മുകളിലേക്ക് ചെന്നപ്പോൾ അവിടെ മൊത്തം ഇരുട്ടായിരുന്നു..... ആരും തന്നെ അവിടെ ഇല്ലതാനും.... എന്തിനാ ഇവിടുത്തെ ലൈറ്റ് ഒക്കെ ഓഫ് ആക്കിയിരിക്കുന്നെ.... ഫോണും കയ്യിലില്ല.... അത് മുറിയിലാണ്..... ആദ്യം പോയി ഫോൺ എടുത്ത് വരാം.... എന്നിട്ട് നാജിയെ നോക്കാം.... അവൾക്കെന്താ ഒറ്റക്ക് ഇവിടെ പണി....   ഞാൻ റൂമിലേക്ക് കയറി ലൈറ്റ് ഓൺ ചെയ്തിട്ടും അതൊന്നും കത്തുന്നില്ല.... ഇതെന്താപ്പോ കഥ..... പുറത്ത് നിന്നും വരുന്ന നിലാവിന്റെ വെളിച്ചത്തിൽ ഞാൻ ഫോൺ തപ്പാൻ തുടങ്ങിയതും റൂമിന്റെ വെളിയിൽ നിന്ന് എന്തോ ചാടി പൊട്ടുന്ന സൗണ്ട് കേട്ടു.... പുറത്ത് നല്ല പാട്ടും ഡാൻസുമൊക്കെ ആയിട്ട് ഒന്നും ശെരിക്ക് കേൾക്കാൻ പറ്റുന്നില്ല..... ഞാൻ വേഗം റൂമിന് വെളിയിലേക്ക് ഇറങ്ങി നോക്കി ലൈറ്റ് ഓൺ ചെയ്തെങ്കിലും റൂമിലെ അവസ്ഥ തന്നെ ആയിരുന്നു.... പിന്നെ ഞാൻ അത് വിട്ട് എന്താ ശബ്ദം കേട്ടത് എന്ന് നോക്കാൻ വേണ്ടി മുന്നോട്ട് നടന്നതും സൈഡിലെ കർട്ടണിന് പിന്നിൽ ആരോ നിൽക്കുന്നത് പോലെ എനിക്ക് തോന്നി.... ഇത്തിരി ഭയം ഉള്ളിൽ വന്നെങ്കിലും അതൊന്നും പുറത്ത് കാട്ടാതെ ഞാൻ കർട്ടൺ നീക്കി...... ആാാ.....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story