അമൽ: ഭാഗം 57
Oct 24, 2024, 22:12 IST

രചന: Anshi-Anzz
ചെക്കൻ നമ്മള് വിജാരിച്ച മാതിരിയല്ല..... പ്രിൻസിയോടൊക്കെ നല്ല പിടിപാടാണ്..... "-ഷാനു അവന്റെ ആ നോട്ടം കണ്ടില്ലേ..... കണ്ടിട്ട് തന്നെ പേടിയാകുന്നു..... "-ഷാലു “” മിണ്ടാതെ ഇരി..... അവനെ നമുക്ക് പിന്നീട് കാണാം..... ഇപ്പൊ ബെല്ലടിച്ചില്ലേ ക്ലാസിലേക്ക് പോകാം..... “” ആ.... അതാ നല്ലത്.... "-സിദ്ധു ക്ലാസ്സിൽ ഇരുന്നപ്പോളും എന്റെ ചിന്ത അവനെ കുറിച്ച് തന്നെയായിരുന്നു.... വല്ലാത്തൊരു സ്വഭാവം തന്നെ.... സീനിയേഴ്സ് ആയിട്ട് പോലും ഞങ്ങൾക്ക് ഒരു വിലയും തന്നില്ല..... എന്റെ ചിന്തകൾ കാട് കയറിയപ്പോഴേക്കും കുട്ടികൾ എല്ലാം കൂടെ GD MORNING പറയാൻ തുടങ്ങി.....അത് കേട്ടപ്പോ തന്നെ ക്ലാസ്സിൽ സാർ വന്നെന്ന് മനസ്സിലായി..... ബാക്ക് ബെഞ്ചിൽ ആയതുകൊണ്ട് പെട്ടന്ന് ഇങ്ങോട്ട് കാണില്ല.....അതിനാൽ തന്നെ ഞങ്ങൾ ഞങ്ങളെ ലോകത്തായിരുന്നു.... സാർ വന്നെന്ന് മനസ്സിലായതും ഞാൻ അവൻമാരോട് അത് പറഞ്ഞ് മുന്നിലേക്ക് നോക്കി..... അവിടെ ഉള്ള ആളെ കണ്ടതും എന്റെ കിളിപാറി...... ദേ ടാ.... നമ്മളെ ഹീറോ നിൽക്കുന്നു..... ഇവൻ നമ്മളെ ക്ലാസ്സിലാണോ..... "-സിദ്ധു ആയിരിക്കും..... അല്ലാതെന്തിനാ അവനിവിടെ വന്നത്..... "-നെജു അവരങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എന്റെ ഉള്ളിൽ വേറെ പല സംശയങ്ങളും ആയിരുന്നു....... പിന്നീടത്തെ അവന്റെ പ്രവർത്തി കണ്ട് എന്റെ സംശയം ശെരിയായിരുന്നു എന്ന് എനിക്ക് ശെരിക്കും ബോധിച്ചു...... “” ഹായ് ഗയ്സ്...... I'm Nazal Ahammed ഇനി മുതൽ നിങ്ങടെ ക്ലാസ്സ് ട്യൂട്ടർ ഞാനാണ്...... ഒരു വലിയ Introduction തരാനൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല..... ബാക്കിയൊക്കെ വഴിയേ മനസ്സിലായിക്കോളും...... “” അവന്റെ ഡയലോഗ് കേട്ടിട്ട് നങ്ങളാകെ തരിച്ചു നിൽക്കാണ്...... അവൻ സാറാണ് പോലും... കണ്ടാൽ പറയുഓ..... ഞങ്ങളെക്കാൾ ചുള്ളനായിട്ടല്ലേ അവന്റെ നടപ്പ്..... നമ്മള് ഇങ്ങനെ ഒക്കെ ചിന്തിച്ച് നിന്നതും അവൻ പെട്ടന്ന് ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചിട്ട് അടുത്തേക്ക് വന്നു..... "Hello സീനിയേസ്..... ഇത് നിങ്ങടെ ക്ലാസ്സാണോ...... " “” മ്മ്..... “” നെജു തല താഴ്ത്തി കൊണ്ട് മൂളി.... "“ Anyway നന്നായിരുന്നു നിങ്ങടെ പെർഫോമൻസ്....... ഒത്തിരി ഇഷ്ട്ടായി...... ഇനി ഞാൻ എന്റെ മീശ താഴ്ത്തണോ..... "“ അയ്യോ വേണ്ട സാർ.... actually ഞങ്ങൾക്കറിയില്ലായിരുന്നു സാർ സാറാണെന്ന്...... "-ഷാനു "“അല്ല..... ഇവനെന്താ ഒന്നും മിണ്ടാത്തെ..... നിങ്ങളൊക്കെ ഓരോന്ന് പറയുന്നുണ്ടെങ്കിലും ഇവൻ ഇതുവരെയും ഒന്നും മിണ്ടിയിട്ടില്ലല്ലോ..... "“ സത്യം പറഞ്ഞാൽ സാർ ഇതൊക്കെ ഇവന്റെ ഐഡിയ ആയിരുന്നു..... "-സിദ്ധു ഐഡിയ യോ.... എന്ത് ഐഡിയ ??? “-നാച്ചു “” അത് ഞാൻ പറയാം സാറേ..... “” എന്ന് പറഞ്ഞ് ഞാൻ നെജുവിനെ തള്ളിക്കൊണ്ട് nazalന് മുന്നിൽ നിന്നു..... “” ഹായ് സാർ.... ഞാൻ ദിൽയാൻ..... ദിൽയാൻ ജാഷിം..... ഞങ്ങളിന്ന് സത്യത്തിൽ സാറിനെ ഒന്ന് ഞെട്ടിപ്പിക്കാൻ നോക്കിയതാണ്..... പക്ഷേ സാർ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു..... “” എന്നും പറഞ്ഞ് ഞാൻ അവന് അന്നാദ്യമായി അവനെ കണ്ടത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു..... അതൊക്കെ കേട്ട് കഴിഞ്ഞതും അവൻ ഞങ്ങളെ നോക്കി ഒരുമാതിരി ഒരു ചിരി ചിരിച്ചു...... നിങ്ങൾ ആൾക്കാർ കൊള്ളാലോ..... ആട്ടെ എന്താ നിങ്ങടെയൊക്കെ പേര്...... "-നാച്ചു ഞാൻ സിദ്ധാർഥ് ഗുപ്ത..... സോറി സിദ്ധാർഥ്.... പിന്നെ ഇത് നെജാഫ്, ഇത് ആശിർ, പിന്നിത് ഷാനിൽ, ഇത് ഷഹൽ..... “-സിദ്ധു അവരൊക്കെ അവനെ നോക്കി ഒരു ഹായ് പറഞ്ഞു...... സാർ.... സാറേതാ സബ്......?? "-ഷാലു സബ്ബിലോക്കെ എന്തിരിക്കുന്നു..... പിന്നെ നിങ്ങൾ എന്നെ സാറേ എന്നൊന്നും വിളിക്കണ്ട..... പേര് വിളിച്ചാൽ മതി..... “-നാച്ചു അത് സാർ.... സാറിന്റെ പേര് Nazal.... ആ പേര് വിളിക്കുമ്പോൾ വല്ലാത്ത ഒരു അകൽച്ച ഫീൽ ചെയ്യുന്നു..... "-ആഷി അതുകൊണ്ട് വേറെ വല്ല പേരും വിളിക്കണം ഞങ്ങൾ നേരത്തെ വിളിച്ചിരുന്ന പോലെ..... "-നെജു നേരത്തെ നിങ്ങൾ എന്നെ എന്ത് പേരാ വിളിച്ചിരുന്നത്..... "-നാച്ചു “"അത് പിന്നെ.....soccer hero എന്ന്.....“” അയ്യോ അങ്ങനെ ഒന്നും വിളിക്കണ്ട..... നിങ്ങളെന്നെ നാച്ചൂന്ന് വിളിച്ചാൽ മതി..... “-നാച്ചു നാച്ചു......ആ അത് മതി .... "-സിദ്ധു “” എന്നാ ഞാൻ ഇപ്പൊ അങ്ങോട്ട് ചെല്ലട്ടെ..... സീനിയേഴ്സെ ...... “” അതും പറഞ് ഞങ്ങളോടൊന്ന് ചിരിച്ചിട്ട് അവൻ അവിടുന്ന് പോയി..... അന്ന് മുതൽ ഞങ്ങൾ നല്ല കൂട്ടാണ്... എന്തിനും ഏതിനും നല്ല കട്ട സപ്പോർട്ട് ആയിട്ട് അവനും ഞങ്ങളെ ഒപ്പം ഉണ്ടാകും..... നിങ്ങളോട് സംസാരിച്ച് നിന്ന് ഞാൻ എന്റെ ഖൽബിന്റെ കാര്യം മറന്നു...... അതുകൊണ്ട് ഇനി ഞാൻ അങ്ങോട്ട് ചെല്ലട്ടെ ട്ടോ..... അവളെ ക്ലാസ്സിൽ ചെന്നപ്പോൾ അവളെ ഫ്രണ്ട്സിനെ ഒക്കെ കണ്ടെങ്കിലും അവളെ മാത്രം ആ കൂട്ടത്തിൽ കണ്ടില്ല..... അവരോട് ചോദിച്ചപ്പോൾ അവളിന്ന് ലീവാണെന്ന് പറഞ്ഞു...... അത് കേട്ടപ്പോ എന്തോ ഒരു വിഷമം...... എന്ത് പറ്റി ആവോ പോക്കിരിക്ക്..... അവർക്കാർക്കും അറിയില്ലെന്നാണ് പറഞ്ഞത്...... ✨✨✨✨✨ നമ്മള് രണ്ട് ദിവസമായി കോളേജിൽ പോയിട്ട്...... ബെടക്കൂസിനെ ഒക്കെ കാണാൻ പൂതി ആകുന്നുണ്ട്..... ഇന്ന് പോകാം എന്ന് കരുതിയപ്പോൾ കോളേജ് ലീവാണ്.... ഇനിയിപ്പോ നാളെയും പറ്റില്ല....ഈ രണ്ട് ദിവസവും നമ്മള് വേറെ ഏതോ ലോകത്തായിരുന്നു..... ഇന്നാണ് ഈ ഭൂമിയിലേക്ക് ലാന്റായത്...... എല്ലാത്തിനും കാരണം ആ DJ Remix ആണ്..... എന്തൊരു കാര്യത്തിൽ ഏർപെട്ടാലും അപ്പൊ മനസ്സിലേക്ക് ഓടി വരുന്നത് അവന്റെ ആ ചിരിക്കുന്ന മുഖമാണ്...... എന്തോ വല്ലാത്തൊരു മൊഞ്ചാണ് അപ്പൊ ആ ചൂടനെ കാണാൻ..... അവനെ അന്ന് തല്ലിയപ്പോൾ എന്റെ ഖൽബ് എന്തിനെന്നില്ലാതെ വേദനിച്ചതാണ്... എത്ര ആലോചിച്ചിട്ടും അതിന്റെ കാരണം എനിക്ക് കിട്ടിയില്ല..... അവനെ ഞാൻ തല്ലാൻ പാടില്ലായിരുന്നു എന്ന് ഉള്ളിൽ നിന്നാരോ വിളിച്ച് പറയുന്നത് പോലെ ..... ഉപ്പച്ചിയോടും സാബിമ്മാനോടും ഒക്കെ സംസാരിച്ചിട്ട് രണ്ട് മൂന്ന് ദിവസമായി..... ബെടക്കൂസാളോടും ഒരു കോണ്ടാക്റ്റും ഇല്ലായിരുന്നു.... അതുകൊണ്ട് തന്നെ അവറ്റങ്ങൾ ഒക്കെ കൂടി നമ്മളെ മയ്യത്ത് എടുക്കും എന്ന കാര്യം ഉറപ്പാണ്..... ഇനി എന്റെ ഫോൺ എവിടെ ആണാവോ...... ഞാൻ താടിയിൽ ചൊറിഞ്ഞു കൊണ്ട് ചിന്തിച്ച് നിന്നപ്പോളാണ് നമ്മക്ക് ആ കാര്യം ഓർമ്മ വന്നത്...... അപ്പൊത്തന്നെ ഷെൽഫ് തുറന്ന് നോക്കി..... വിജാരിച്ച പോലെ സാദനം അവിടെ തന്നെ കിടപ്പുണ്ടായിരുന്നു..... But സ്വിച്ച് ഓഫ് ആണ്..... അതുകൊണ്ട് വേഗം അതെടുത് ചാർജ്ജിനിട്ട് കൊണ്ട് താഴെക്കൂടി ഒന്ന് റൗണ്ട് അടിച്ചു പോന്നു...... അപ്പൊ നാജി എങ്ങോട്ടോ പോകാനുള്ള ഒരുക്കത്തിലായിരുന്നു...... എന്നെ കണ്ടതും അവളൊന്ന് ചിരിച്ചിട്ട് എന്നെ അങ്ങോട്ട് വിളിച്ചു..... "“എങ്ങോട്ടാ നാജി നീ പോണേ?? ”" "“ഇന്നെന്റെ ക്ലാസ്സിലെ ഒരു കുട്ടീടെ കല്യാണം ആണ്...... അങ്ങോട്ട് പോകാൻ വേണ്ടി ഒരുങ്ങാണ്..... "“ "“ നിന്റെ ഒക്കെ ഒരു ഭാഗ്യം..... ഫ്രണ്ട്സിന്റെ കല്യാണത്തിനൊക്കെ പോയി എൻജോയ് ചെയ്യാനുള്ള ചാൻസ് നിനക്കുണ്ടല്ലോ...... പണ്ടാരടങ്ങാൻ എന്റെ ക്ലാസ്സിലെ ഒരു ബലാലാളെയും ആരും കെട്ടി കൊണ്ട് പോകുന്നൂല്ല...... “” ഞാൻ നഖം കടിച്ചുകൊണ്ട് അവളോട് പറഞ്ഞു..... ഇത് കേട്ടതും അവൾ നിന്ന് ഭയങ്കര ചിരി...... "“എന്റെ അമ്മു..... നിന്റെ ഒരു കാര്യം...... എടി പെണ്ണേ അവരെയൊക്കെ കാല് കെട്ടാഞ്ഞിട്ട് നിനക്കെന്താ ഇത്ര ചൊറിച്ചിൽ ...... "“ "“ ചുമ്മാ..... ഞാൻ..... വെറുതെ..... എനിക്ക്...... ഫ്രണ്ടിന്റെ കല്യാണത്തിന് കൂടേണ്ട പൂതികൊണ്ട് പറഞ്ഞുപോയതാണ്...... നീ അത് വിട്...... എന്റെ നാജി നീ ഇന്ന് മൊഞ്ചത്തി ആയിട്ടുണ്ട് ട്ടോ.....ഒരു രക്ഷേം ഇല്ല..... "“ "“സത്യായിട്ടും..... നീ വെറുതെ ആക്കല്ലെട്ടോ അമ്മു..... "“ “” ആകിയതല്ലടി പോത്തേ...... നീ തന്നെ ഒന്ന് നോക്ക്..... നിനക്കീ ഡ്രെസ്സ് നന്നായി ചേരുന്നുണ്ട്....... നീ നിൽക്ക് ഞാൻ ഒരു ഫോട്ടോ എടുക്കട്ടെ......“” ഇതും പറഞ്ഞ് ഞാൻ അവളെ പിടിച്ച് നിർത്തി അവളെ ഫോണിൽ ഒരു pic എടുത്തു.. ... എന്നിട്ടത് വേഗം എന്റെ വാട്സ്ആപ്പിലേക്ക് സെന്റ് ചെയ്തു....... ഇത് വെച്ച് എനിക്കൊരു ആവശ്യം ഉണ്ട്...... അങ്ങനെ അവള് പോയതും ഞാൻ വേഗം റൂമിലേക്ക് പോയി...... എന്നിട്ട് ഫോണെടുത് ദിയക്ക് വിളിച്ചു....... കാൾ അറ്റന്റ് ചെയ്തപ്പോൾ മുതൽ എന്നെ അങ്ങോട്ടൊന്നും സംസാരിക്കാൻ സമ്മതിക്കാതെ അവിടെ നിന്ന് പൂരതെറി വിളിച്ചുപറയാണ്...... അതൊക്കെ കേട്ടതും എന്റെ കാതടിച്ചു പോയീന്ന് തോന്നുന്നു..... ഒരുതരം കൂക്കൽ ഒക്കെ കേൾക്കുന്നുണ്ട്.... പിന്നെ എങ്ങനെയൊക്കെയോ അവളെ പറഞ്ഞൊന്ന് മയക്കി എടുത്തു...... അതിന് ആ ഊളാച്ചിയോട് ഒരു നൂറുവട്ടമെങ്കിലും സോറിയും പറഞ്ഞിട്ടുണ്ടാകും...... അലവലാതി ദിയ കൊഷ്മി..... ഹും എന്നിട്ടമ്മു ഇപ്പൊ എങ്ങനെ ഉണ്ട്...... കുറവുണ്ടോ...? "-ദിയ "“എന്ത് കുറവുണ്ടോ എന്ന് "” ഞാനത് ചോദിച്ചതും പെണ്ണവിടുന്ന് പറയുന്നത് കേട്ട് എന്റെ കലിപ്പ് മൂഡ് ഓണായി...... കലിപ്പാ............. ദിയ നീ ഫോൺ വെച്ചോ.....ഞാൻ പിന്നെ വിളിക്കാം.......എനിക്കാ തെണ്ടിയെ ഒന്ന് കാണണം. ഇതും പറഞ് കാൾ കട്ടാക്കി ഞാൻ അവന്റെ റൂം ലക്ഷ്യംവെച്ച് നടന്നു...... റൂമിന്റെ ഡോർ ശക്തിയായി തുറന്നിട്ട് ഞാൻ അവന് നേരെ ചെന്നു..... “” ടാ കലിപ്പാ.... നീ എന്തൊക്കെ നുണയാടാ എന്റെ ഫ്രണ്ട്സിനോട് പറഞ്ഞു കൊടുത്തത്..... നിന്റെ കെട്ടിയോൾക്കാടാ ഊളെ വയറിളക്കം......നീ ആരാടാ തെണ്ടീ എനിക്ക് വയറിളക്കം ഉണ്ടാക്കാൻ..... നിന്നെ ഇന്ന് ഞാൻ ശെരിയാക്കി താരാടാ“” എന്നും പറഞ്ഞ് ഞാൻ അവന്റെ അടുത്തേക്ക് ഒന്നൂടെ പോയതും എന്തിലോ ചവിട്ടി ഒരു പോക്കായിരുന്നു അവന്റെ മേലേക്കൂടി...... ഞാൻ ബലമായി ബെഡിൽ കൈ അമർത്തി പിടിച്ചതുകൊണ്ട് അവിടെ ഒരു കിസ്സ് നടന്നില്ല..... ഇല്ലേൽ ഇപ്പൊ കാണാമായിരുന്നു....... ഞാൻ ആ കലിപ്പന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ചെക്കൻ എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കികൊണ്ടിരിക്കായിരുന്നു...... തിരിച് നമ്മളും അവന്റെ ആ കാന്ത കണ്ണിലേക്ക് ഒന്ന് നോക്കിയതും അതിൽ ലയിച്ചങ് നിന്ന് പോയി..... എത്രയായിട്ടും എനിക്കെന്റെ കണ്ണിനെ അതിൽ നിന്ന് എടുക്കാൻ കഴിയുന്നില്ല.....അവന്റെ ആ കണ്ണുകൾക്ക് എന്തോ കാന്തിക ശക്തി ഉള്ളത് പോലെ..... പെട്ടന്ന് പുറകീന്ന് ഒരു ചുമയും അടക്കി പിടിച്ച ചിരിയും കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി...... യാ ഖുദാ......സോഫയിലിരിക്കുന്ന ആളെ കണ്ട് ഞാൻ പകച്ചുപോയി പോയി...... .....തുടരും....