കവചം: ഭാഗം 1

കവചം: ഭാഗം 1

എഴുത്തുകാരി: പ്രാണാ അഗ്നി

ചുറ്റുപാടും നിറഞ്ഞു നില്‍ക്കുന്നത് കറുപ്പ് നിറം മാത്രം .കാതടപ്പിക്കുന്നത ശബ്ദത്തോടെ പഞ്ചിങ് ബാഗിൽ ശക്തമായി ഇടിക്കുന്നതിന്റയും അതിന്റെ ഒപ്പം ഉയരുന്ന ശ്വാസ നിശ്വാസത്തിന്റയും ശബ്ദം. കറുത്ത പെയിന്റ് അടിച്ച വിശാലമായ മുറിയിൽ അങ്ങിങ്ങു ആയി തൂങ്ങി കിടക്കുന്ന വാമ് വൈറ്റ് ബൾബുകളിൽ നിന്നും ഉള്ള വെളിച്ചം മാത്രം .ആ മുറിയിലെ അലങ്കാരം എന്ന് പറയുവാൻ ജിം എക്യുപ്മെന്റ്‌സും ഡംബൽസും മാത്രം . പഞ്ചിങ് ബാഗിൽ ഊക്കോടു കൂടി ഇടിച്ചുകൊണ്ടു ഇരിക്കുന്ന വെക്തി .ഇടിക്കുന്നതിനോടൊപ്പം ജമ്പ് ചെയ്യുന്നതിനാൽ കാലിൽ കിടക്കുന്ന അഡിഡാസ് ഷൂസ് സ്ലിപ് ആവുന്നതിന്റെ ശബ്ദം ഇടക്കിടക്ക് കേൾക്കുവാൻ സാധിക്കും . കണ്ണിൽ നിറഞ്ഞു നിൽക്കുന്ന കോപം .നെറ്റി തടത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പു തുള്ളികൾ .വിയർപ്പിനാൽ ഒട്ടി പിടിച്ച ബനിയൻ .കൈയിൽ കെട്ടിയിരിക്കുന്ന ബാൻഡേജിൽ കാണുന്ന രക്തത്തിൽ നിന്നും പഞ്ചിങ് തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി എന്ന് അറിയുവാൻ കഴിയും . ആരോ നടന്നു വരുന്നതിത് അറിയിച്ചു കൊണ്ട് ബൂട്ട്സ്സിന്റെ ശബ്ദം ദൂരത്തു നിന്നും അടുത്തടുത്ത് എത്തുന്നത് വെക്തമായി കേൾക്കാം .

പക്ഷേ അതൊന്നും തന്നെ ആ വ്യക്തിയെ ബാധിക്കുന്നതേ ഉണ്ടായിരുന്നില്ല . “അഗ്നയാ ……..”ഘനഗംഭീരമായ ഒരു പുരുഷ ശബ്ദം അവിടെ നിറഞ്ഞു . പഞ്ചിങ് നിർത്തി ശബ്ദം കേട്ട ഭാഗത്തേക്ക് എന്ത് എന്ന് ഉള്ള രീതിയിൽ നോക്കി . “അഗ്നയ അരമണിക്കൂറിൽ മീറ്റിംഗ് .ബി റെഡി ………” ഇത്രയും പറഞ്ഞു വന്നയാൾ തിരിഞ്ഞു നടന്നു . സൈഡിൽ ടേബിളിലായി വെച്ചിരുന്ന ബോട്ടിലിൽ നിന്നും വെള്ളമെടുത്തു വായിലേക്ക് കമഴ്ത്തി ബാക്കി വന്നത് തലവഴി ഒഴിച്ചു . ബാൻഡ് കൊണ്ട് കെട്ടി വെച്ചിരുന്ന മൂടികെട്ടഴിച്ചു .തല ഒന്ന് ശക്തിയില്‍ കുടഞ്ഞതും വെള്ളത്തുള്ളികളോടൊപ്പം ചുരുളിമയോടെ ഇടതൂർന്ന മൂടി ഊർന്നു പുറം മറഞ്ഞു വീണു . “ആഗ്നയാ ആചാര്യ ” ഇത്രയും നേരം കൈയ്യിൽ കെട്ടിയിരുന്ന ബാൻഡേജ് അഴിക്കുവാൻ തുടങ്ങി .ചോരതുള്ളികളിൽ ചിലതു ഉണങ്ങി അതിൽ ഒട്ടി തുടങ്ങിയിരിക്കുന്നു ചില മുറിവുകളിൽ നിന്നും ഇപ്പോളും ചോര ഒലിച്ചിറങ്ങുന്നു .എങ്കിലും അവളുടെ മുഖത്തു വേദനയുടെ ഒരു അംശം പോലും കാണുവാൻ കഴിയുന്നില്ല .പക്ഷേ കണ്ണുകൾ ഒരിക്കലും കളവു പറയില്ലല്ലോ .കോപം നിറഞ്ഞ കണ്ണുകളിൽ കോപത്തോടൊപ്പം തന്നെ കണ്ണുനീരും വന്നു നിറഞ്ഞു .

ഒരിക്കലും അത് ഒഴുകി താഴെ വീഴാതെ വാശിയോടെ അവൾ അതിനെ തടഞ്ഞു നിർത്തിയിരിക്കുന്നു . ഇതാണ് ആഗ്നയാ ആചാര്യ മറ്റു പെൺകുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്ത .പെൺകുട്ടി എന്ന് പോലും പറയുവാൻ കഴിയുകയില്ല .കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന കോപം .മേക്കപ്പും ലിപ്സ്റ്റിക്കും നിറഞ്ഞു നിൽക്കേണ്ട മുഖത്തു നിറയെ മുറിവികളുടെ പാടുകള്‍ .പെർഫ്യൂമിന്റെയും ബോഡിലോഷന്റെയും സുഗന്ധം നിറഞ്ഞു നിൽക്കേണ്ട മേനിയിൽ വിയർപ്പിന്റയും മണ്ണിന്റെയും മണം . വളകൾ അണിയേണ്ട കൈയിൽ ഗണ്ണും മറ്റു ആയുധങ്ങളും .

ന്യത്തം ചെയ്തു നേടേണ്ട മെയ്‌വഴക്കത്തിനു പകരം ദിവസവും അഭ്യസിക്കുന്ന മാർഷ്യൽ ആര്‍ട്ട്സ് നൽകിയ മെയ്‌വഴക്കം .ശരീരത്തിൽ ഉണ്ടാവുന്ന ഓരോ മുറിവും അത് നൽകുന്ന വേദനയും അവൾക്കു ഒരു ലഹരി ആണ് . അഗ്നയാ ആചാര്യ ഫിഫ്ത് ഗ്രേഡ് സീക്രെട് സെക്യൂരിറ്റി ഏജൻറ്റ്.അവരുടെ ബെറ്റാലിയനിൽ തന്നെ ഏക വനിതാ കമാൻഡോ .ഏതു മിഷനും നിഷ്പ്രയാസം വിജയകരം ആക്കിയ കമാൻഡോ . വേഗം തന്നെ അവൾ ഫ്രഷ് ആയി ബ്ലാക്ക് ഹൂഡി ബനിയനും ബ്ലാക്ക് ജീൻസ്‌ ധരിച്ചു തന്റെ റൂമിന്റെ പുറത്തേക്കിറങ്ങി .സാദാരണയായി മീറ്റിങ്ങ് നടക്കുന്ന റൂം ലക്ഷ്യമാക്കി നടന്നു .

അവൾ എത്തിയപ്പോളേക്കും എല്ലാവരും ഒരു ടേബിളിലിന്റെ ചുറ്റും കൂടിയിരുന്നു . “അഗ്നയാ ……ഇട്സ് ടൈം ഫോർ അനഥർ മിഷൻ. ആര്‍ യൂ റെഡി ” “യെസ് …സർ “ആത്മവിശ്വത്തോടെ ഉള്ള അവളുടെ മറുപടി അവിടെ ഉള്ള എല്ലാവര്‍ക്കും ആത്മവിശ്വാസം നൽകുന്നത് ആയിരുന്നു . “ഈ പ്രവിശ്യവം നമ്മുടെ മിഷൻ കുറച്ചു വത്യസ്തം ആണ് .ആഗ്നയ തനിച്ചാണ് ഇതിൽ പോവുക പ്രത്യക്ഷത്തിൽ ” “ഓക്കേ സാർ .എന്താണ് മിഷൻ എന്ന് പറഞ്ഞില്ലാ സർ ഇതുവരെ ” “രാജ്പുത് എന്ന് കേട്ടിട്ടുണ്ടോ അഗ്നനയാ .” “എസ് സർ .നോർത്തിലെ കിരികിടം വെക്കാത്ത രാജാക്കന്മാർ .മണി ആൻഡ് പവർ രണ്ടും അവരുടെ കൈയിൽ .പക്ഷേ നീതി വിട്ടു ഇതു വരെ പ്രവർത്തിച്ചതായി അറിവില്ലാ .ജനങ്ങളുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവർ .” “എക്സാറ്റിലി…അതുകൊണ്ടു തന്നെ അവർ നമ്മളോടു ഒരു കാര്യം അവശ്യപെട്ടാൽ അത് തള്ളി കളയുവാൻ കഴിയുകയില്ലാ .”ഒന്ന് പറഞ്ഞു നിർത്തി അയാൾ അവളുടെ മുഖത്തേക്ക് നോക്കി “ഉം ……”ഗൗരവമായി തന്നെ അവൾ മൂളി “അവിടുത്തെ അബികാംഷ് രാജ്പുതിന്റെ ഇളയമകൻ റിഥഹാൻ രാജ്പുത്തിന്റെ സംരക്ഷണമാണ് നമ്മളോട് ഇപ്പോൾ അവർ അവശ്യപ്പെട്ടിരിക്കുന്നത് . ഇപ്പോൾ തന്നെ മുന്ന് മർഡർ അറ്റംറ്റ് അയാൾക്ക് എതിരെ നടന്നിരിക്കുന്നു .

ഇനിയും ഒന്നു കൂടി ഉണ്ടായാൽ ഒരു പക്ഷേ അയാളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് അവർ ഭയപ്പെടുന്നു .” ” ഈ റിഥഹാൻ എന്താണ് സർ ചെയുന്നത് .” “അതാണ് അഗ്നയാ പറഞ്ഞു വരുന്നത് .അയാൾ അവരുടെ തന്നെ കോളജിൽ സെക്കന്റ് ഇയർ വിദ്യാർഥി ആണ് . ആ പയ്യന്റെ 24hrs സെക്യൂരിറ്റി ഇനിമുതല്‍ തന്റെ ചുമതലയാണ്.അതായതു താൻ അയാള്‍ എവിടെ പോയാലും ഒപ്പം ഉണ്ടാവണം എന്ന്. കോളേജിൽ പോലും “അവസാനം പറഞ്ഞ വാചകത്തിൽ ഊന്നി ഓഫീസര്‍ പറഞ്ഞു നിർത്തി. “വാട്ട് ………”അത് ഒരു അലർച്ച തന്നെ ആയിരുന്നു . “ഏസ് അഗ്നയാ …താനും അയാളുടെ ഒപ്പം അയാളുടെ കസിൻ അഗ്നി രാജ്പുത് എന്ന പേരില്‍ പഠിക്കാന്‍ ചേരുന്നു .”

“നോ …സർ ഐ കാണ്ട് ഡൂ ദിസ് .പഠിക്കുവാൻ പോവുകയോ ഞാനോ …..”അവൾ തെല്ലും അതിശയത്തോടെയും അതിന്റ ഒപ്പം നീരസത്തോടെയും പറഞ്ഞു . “ഇതു നിന്റെ ഡ്യൂട്ടി ആണ് ആഗ്നയ .ആസ് എ സീക്രട്ട് ഏജൻറ്റ് യൂ ഹാവ് ടൂ ഡൂ ദിസ് .ശത്രുക്കളിൽ നിന്നും ആ പയ്യനെ രക്ഷിക്കാന്‍ നിന്നെ കൊണ്ട് മാത്രമേ നടക്കു .നമ്മുടെ മുൻപിൽ അർക്കും സംശയം തോന്നിക്കാതെ മിഷൻ നടപ്പിലാക്കാന്‍ ഏറ്റവും സേഫ് ആയിട്ടുള്ള മാർഗം ഇതുതന്നെ ആണ് ” “എങ്കിലും സർ …..’ “നോ എസ്ക്യൂസ്‌ ആഗ്നയ .ദിസ് ഈസ് മൈ ഓർഡർ ……..”ദേശ്യത്തോടെ അത്രയും ആഗ്നയയോട് പറഞ്ഞു ഓഫീസർ പുറത്തേക്കു പോയി . എതിർത്ത് ഒന്നും പറയുവാൻ കഴിയുകയില്ലാ എന്നു അവൾക്കു നല്ലതുപോലെ അറിയാം .

എന്ത് ചെയ്യണം എന്ന് അറിയാതെ അടുത്തു കിടന്ന കസേരയിലേക്ക് അവൾ ഇരുന്നു.തലക്ക് കൈയ്യും കൊടുത്തു കുറച്ചു സമയം ആലോചനയിൽ ഇരുന്നു . നിമിഷങ്ങൾക്ക് ശേഷം ഉറച്ച ഒരു തീരുമാനത്തോടെ കണ്ണിൽ എരിയുന്ന അഗ്നിയോടെ അവൾ തല ഉയർത്തി ആത്മവിശ്വാസത്തോടെ നടന്നകന്നു .

തുടരും ……. നായകനെയും മറ്റുള്ളവരേയും നമുക്ക് അടുത്ത പാർട്ടിൽ പരിചയപെടാം ……. ഒരു പരീക്ഷണം ആണ് .എങ്ങനെ ആവും എന്ന് ഒന്നും അറിയില്ലാ .നെച്ചുവിനെയും അദർവിനേയും സ്വീകരിച്ചത് പോലെ എന്റെ ഈ കഥയും സ്വീകരിക്കും എന്ന് പ്രദീക്ഷിക്കുന്നു . വായിച്ചിട്ടു അഭിപ്രായം പറയണേ .എന്റെ ഒപ്പം കാണും എന്ന് പ്രദീക്ഷിക്കുന്നു..

Share this story