കാശിനാഥൻ : ഭാഗം 14

കാശിനാഥൻ : ഭാഗം 14

രചന: മിത്ര വിന്ദ

മാളവിക അതീവ സുന്ദരി ആയിരുന്നു റൂമിൽ നിന്നും ഇറങ്ങി വന്നപ്പോൾ. പാർവതി ആണെങ്കിൽ അവളെ നോക്കി ഒരു പുഞ്ചിരി യോട് കൂടി നിന്നു. അതു കണ്ടു കൊണ്ട് ആണ് കാശി ഇറങ്ങി വന്നത്.   ഇന്ന് ഈ വീട്ടിൽ തങ്ങളും ഇതുപോലെ ഒരുങ്ങി ഇറങ്ങേണ്ടത് ആയിരുന്നു.... ഒരു നെടുവീർപ്പോട് കൂടി കാശി വന്നു എല്ലാവരെയും യാത്ര അയച്ചു. പിന്നീട് കാശിയും പാർവതി യും മാത്രം ആയിരുന്നു അവിടെ ഉള്ളത്. അവൻ ആണെങ്കിൽ വെറുതെ ടി വി ഓൺ ചെയ്ത് വെച്ചു കൊണ്ട് അവിടെ കിടന്നിരുന്ന ഒരു സെറ്റിയിൽ ഇരുന്നു. ആ സമയത്ത് പാർവതി പുറത്തേക്ക് ഇറങ്ങിയത് ആയിരുന്നു. ഇവിടെ വന്ന ശേഷം ഇതു ആദ്യം ആണ് എന്ന് അവൾ ഓർത്തു. വിശാലമായ ഒരു കോമ്പോണ്ട് ന്റെ ഉള്ളിൽ ആയിട്ട് ആണ് കൈലാസഗോപുരം നില കൊള്ളുന്നത്. വീടിന്റെ കിഴക്ക് വശത്തായി പടർന്നു കിടക്കുക ആണ് കുറേ ഏറെ മുല്ലവള്ളികൾ.. അതിന്റെ അപ്പുറത്ത് മാറി, ചെത്തിയും തുളസി യും ഒക്കെ ഉണ്ട്.. ഒരു ഭാഗത്തായി പല വിധം റോസാ ചെടികൾ നിറഞ്ഞു നിൽക്കുന്നു. വല്ലാത്തൊരു പരിമളം ആയിരുന്നു അവൾക്ക് അവിടെ നിന്നപ്പോൾ.... കുറച്ചു കഴിഞ്ഞതും അവൾ അകത്തേക്ക് കയറി. കാശി അപ്പോളും ടി വി കണ്ടു കൊണ്ട് ഇരിക്കുക ആയിരുന്നു. സമയം നാല് മണി ആയി.. "കോഫി എടുക്കട്ടേ " പേടിച്ചു പേടിച്ചു ചെന്നിട്ട് അവൾ മെല്ലെ കാശി യോട് ചോദിച്ചു. "ആഹ്......" അവൻ ഒന്ന് മൂളിയതും അവൾ വേഗം അടുക്കളയിലേക്ക് പോയ്‌. ദേഷ്യപ്പെടും എന്നാണ് കരുതിയെ, പക്ഷെ ഒന്നും ഉണ്ടായില്ലല്ലോ എന്ന് ഓർത്തു അവൾക്ക് ആശ്വാസം തോന്നി. കോഫി എടുത്ത ശേഷം,മറ്റൊരു പ്ലേറ്റിൽ അല്പം കായ വറുത്തതും കൂടി എടുത്തു കൊണ്ട് വന്നു അവൾ അവന്റെ അരികിലായി കിടന്ന ടിപ്പോയിൽ വെച്ചു...   കാശി യുടെ മനസ്സിൽ അപ്പോളും മാളവികയേ നോക്കി ഒരു ചിരിയോടു കൂടി നിൽക്കുന്ന പാർവതി ആയിരുന്നു.... പക്ഷെ മാളവിക ആണെങ്കിൽ അവളെ ഒന്നു നോക്കുക പോലും ചെയ്തില്ല. രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാനായി ആദ്യം ഇറങ്ങി വന്നത് കാശി ആയിരുന്നു. അപ്പോളാണ് ഇന്നത്തെ റിസപ്ഷൻ ന്റെ ഡീറ്റെയിൽസ് എല്ലാം എല്ലാവരും കൂടി ചർച്ച ചെയുന്നത്. പാർവതിയും കാശി യും കൂടി അവരോടൊപ്പം വരണം എന്ന് അമ്മ പറഞ്ഞതും മാളവിക അത് ഇഷ്ടം ആകാത്ത മട്ടിൽ എഴുനേറ്റു... എന്താ മോളെ... കഴിക്കുന്നില്ലേ... സോറി അമ്മാ....... എനിക്ക് വേണ്ട. എന്ത് പറ്റി.. മോളൊന്നും കഴിച്ചില്ലല്ലോ. പാർവതി ഇന്ന് റിസപ്ഷൻ നു വരുന്നത് എനിക്ക് നാണക്കേട് ആണ്... എന്റെ ഫാമിലി യിൽ എല്ലാവരും ഇന്ന് വരും..അവരുട ഒക്കെ മുന്നിൽ വെച്ച്........ അവളു കുടുംബവും ഈ നാടകം മുഴുവൻ കളിച്ചത്, എല്ലാവരും അറിഞ്ഞിരിക്കുന്നു... അതുകൊണ്ട് ആണ്.. മാളവിക അല്പം വല്ലായ്മയോട് കൂടി പറഞ്ഞു. അത് ഒക്കെ പിന്നീട് സംസാരിക്കാം... ഇപ്പൊൾ താൻ ഫുഡ്‌ കഴിച്ചു എഴുനേറ്റ് പോയാൽ മതി... കൈലാസ് നു ചെറുതായി ദേഷ്യം വന്നിരിന്നു.   "ഞാനും പാർവതി യും അല്ലെങ്കിലും ഇന്ന് റിസപ്ഷൻ നു വരുന്നില്ല ഏട്ടാ... എനിക്ക് വേറെ കുറച്ചു പ്രോഗ്രാംസ് ഉണ്ട്" കാശി അപ്പോൾ തന്നെ അവരോട് പറയുകയും ചെയ്തു.. "എന്തെങ്കിലും വേണോ കാശിയേട്ടാ " പാർവതി യുടെ ശബ്ദം കേട്ടതും അവൻ അവളെ തുറിച്ചു നോക്കി. "വേണ്ടാ...." പെട്ടന്ന് അവൻ മറുപടി യും കൊടുത്തു. സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു. കാശി അപ്പോളും വെറുതെ ചടഞ്ഞു കൂടി ഇരിക്കുക ആണ്. പാർവതി ആണെകിൽ കുളി ഒക്കെ കഴിഞ്ഞു വേഷം മാറി ഇറങ്ങി വന്നു. പൂജാ മുറിയിൽ പോയ്‌ വിളക്ക് കൊളുത്തി... അച്ഛന്റെയും അമ്മയുടെയും ആത്മാവിന് വേണ്ടി അവൾ പ്രാർത്ഥിച്ചു. അവരെ ഓർക്കും തോറും പാവം പാർവതി യുടെ മിഴികൾ ഈറൻ അണിയും.. എത്ര ഒക്കെ പിടിച്ചു വെച്ചാലും അത് അങ്ങനെ പെയ്തു കൊണ്ടേ ഇരിക്കും.. ന്റെ മഹാദേവാ...... സഹിക്കാൻ പോലും പറ്റുന്നില്ല.... അപ്പോളേക്കും അവൾ കരഞ്ഞു പോയിരിന്നു... പുറത്ത് ആരോ കാളിംഗ് ബെൽ മുഴക്കിയതും അവൾ വേഗം എഴുന്നേറ്റു.. കാശി അപ്പോൾ വാതിൽ തുറന്നിരുന്നു. ആഹ് കിരൺ...... കാശിയേട്ടാ... കുറച്ചു വൈകി പോയി... എല്ലാവരും പോയല്ലേ.. ഹ്മ്മ്..... പോയ്‌..... നീ എന്താ ലേറ്റ് ആയത്.. "എനിക്ക് ഒന്നു രണ്ട് സർട്ടിഫിക്കറ്റ്സ് കൂടി ലഭിക്കുവാൻ ഉണ്ടായിരുന്നു...  എല്ലാം മേടിച്ചു കൊണ്ട്  വരണമെന്നായിരുന്നു, അമ്മാവന്റെ ഓർഡർ.... " ഒരു ചിരിയോടു കൂടി അകത്തേക്ക് പ്രവേശിച്ചു... അപ്പോഴാണ് അവിടെ നിൽക്കുന്ന പാർവതിയെ അവൻ കണ്ടത്... അവൻ ഒരു വേള അവളെ അടിമുടി നോക്കി പോയി.. കടഞ്ഞെടുത്ത വെണ്ണക്കൽ ശില്പം പോലെ ഒരു പെൺ കിടാവ്.. അവളുടെ, നീണ്ട നാസികയും, വെള്ളാരം കല്ലുകൾ പോലെയുള്ള മിഴികളും, കമല കൂമ്പുകൾ പോലെ തോന്നുന്ന അധരങ്ങളും, താടിയിലെ ചെറിയ ചുഴിയും.....നെറ്റിത്തടത്തിലെ ചാലിച്ച ചന്ദനo കൂടി കണ്ടപ്പോൾ അവന്റെ കിളി പോയി എന്ന് വേണം പറയാൻ   "നീ ചെന്ന് വേഷം മാറു.. ഞാൻ വണ്ടി അറേഞ്ച് ചെയ്യാം, " അവന്റെ നോട്ടം കണ്ടു കൊണ്ട് കാശി അല്പം നീരസത്തോട് കൂടി പറഞ്ഞു.... "ഏട്ടാ... ഇതു...." കാശ് പറഞ്ഞതൊന്നും കേട്ടത് പോലും ഇല്ലായിരുന്നു അവൻ... "ഇതു ആരാ ഏട്ടാ....." "പാർവതിയേ നീ വെഡിങ് ഫോട്ടോ യിൽ കണ്ടില്ലായിരുന്നോ " "അയ്യോ കണ്ടിരുന്നു ഏട്ടാ... പക്ഷെ നേരിട്ട് അങ്ങനെ അല്ല കേട്ടോ... യു ലുക്ക്‌ ബ്യൂട്ടിഫുൾ..പിന്നെ ഈ സിന്ദൂരം ഒന്നും കാണഞ്ഞ സ്ഥിതിക്ക് ഞാൻ കരുതി ഇനി വേറെ ആരെങ്കിലും ആണെന്ന് .." അവൻ അവളെ നോക്കി ചിരിച്ചു. പാർവതി പക്ഷെ അവനോട്‌ അതിനു മറുപടി ഒന്നും പറയുന്നില്ല.... അവൾക്ക് അല്പം നീരസം തോന്നി .   ഞാൻ ഏട്ടന്റെ വൈഫിനെ ഒന്ന് പരിചയപ്പെട്ടതും കൂടിയില്ല  എന്ന് പറഞ്ഞുകൊണ്ട് അവൻ പാർവതിയുടെ അടുത്തേക്ക് ചെന്നു "ഹെലോ...എന്റെ പേര് കിരൺ ഇവരുടെ അപ്പച്ചിയുടെ മകൻ ആണ് കേട്ടോ.... ബാംഗ്ലൂർ ആയിരുന്നു... ഇനി കുറച്ചു നാളുകൾ ഇവിടെ കാണും...." ഒരു ചിരിയോടുകൂടി പറഞ്ഞുകൊണ്ട് അവൻ പാർവതിയുടെ നേർക്ക് കൈ നീട്ടി.. കാശിക്കു  ആണെങ്കിൽ അത് കണ്ടതും വിറഞ്ഞു കയറി... അവൾ തിരികെ അവന്റെ നേർക്ക് കൈ രണ്ടും കൂപ്പി... "ശോ... ഈ ഏടത്തി പഴഞ്ചൻ രീതി ആണല്ലോ...." . ഒരു വഷളൻ ചിരിയോടു കൂടി അവൻ അവളെ നോക്കിയശേഷം കാശിയുടെ നേർക്ക് തിരിഞ്ഞു.... "ഒക്കെ ഏട്ടാ... എങ്കിൽ ഞാൻ ഒന്നു ഫ്രഷ് ആയി ഇപ്പൊ വരാം.... "മ്മ്...." കാശി അവനെ നോക്കി ഒന്നു മൂളി. "അയാൾക്ക് ചായ എടുക്കണോ..." അവൻ പോയ്‌ കഴിഞ്ഞതും പാർവതി, മെല്ലെ ചോദിച്ചു. . "വേണ്ട....നീ റൂമിലേക്ക് പൊയ്ക്കോളൂ..." അവൻ പറഞ്ഞതും പാറു വേഗം തന്നെ തങ്ങളുടെ റൂമിലേക്ക് പോയിരിന്നു. കാശിക്ക് ആണെങ്കിൽ ഈ കുടുംബത്തിലേക്കും വെച്ചു ഏറ്റവും ഇഷ്ടം ഇല്ലാത്ത ആൾ ആണ് കിരൺ.. പഠിക്കുന്ന കാലം മുതൽക്കേ അവനെ കുറിച്ചു ഓരോ വയ്യാവേലികൾ കേൾക്കുന്നത് ആണ്.... കൂടുതലും പെണ്ണ് കേസ് ആയിരുന്നു.. പാർവതി യേ നോക്കി കൊണ്ട് ഉള്ള അവന്റെ നിൽപ്പ് കണ്ടപ്പോൾ അവന്നിട്ട് ഒന്നു പൊട്ടിയ്ക്കാൻ ആണ് കാശിക്ക് അപ്പോൾ തോന്നിയെ.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story