നവമി : ഭാഗം 15
Jul 17, 2020, 13:45 IST
എഴുത്തുകാരി: വാസുകി വസു
“ധനേഷ് എനിക്കൊന്ന് കാണണം…എത്ര നാളായി കണ്ടിട്ട്..രാവിലെ കോളേജിൽ വാ..നവിയുടെ കണ്ണുവെട്ടിച്ച് ഞാൻ ചാടാം”
നീതിയുടെ സ്വരം കാതിലേക്ക് ഒഴുകി എത്തിയതോടെ നവി തറഞ്ഞു നിന്നു..കേട്ടത് വിശ്വസിക്കാൻ കഴിയാതെ..
പടുത്തുയർത്തിയ സ്വപ്ന സൗധം ചീട്ടു കൊട്ടാരമായി തകർന്ന് അടിയുന്നത് അവളറിഞ്ഞു.. “മാറില്ല ഇവളൊരിക്കലും മാറാൻ കഴിയില്ല അവൾക്ക്…സൈക്കോ ആണിവൾ..മനോരോഗി…” ഡാ നീതി വെളുപ്പിനെ വിളിച്ചിരുന്നു..ഒന്ന് കാണണമെന്ന്”
മുന്നിലിരിക്കുന്ന വില കുറഞ്ഞ മദ്യം പൊട്ടിച്ച് ഗ്ലാസിലേക്ക് ഒഴിക്കുന്നതിനിടയിൽ ധനേഷ് പുലമ്പി.കൂടെ ഉണ്ടായിരുന്ന ധനുവിന്റെയും ഷിബിന്റെയും മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.നാവ് നൊട്ടി നനഞ്ഞ് ചുണ്ടുകൾ അമർത്തി കടിച്ചു.