നിലാവ് പോലെ: PART 5

നിലാവ് പോലെ: PART 5

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

താൻ ടെൻഷൻ ആവാതെ ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം

സാർ…… എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞാൻ ആ കുട്ടിയുടെ അച്ഛമ്മയെ വിളിക്കാം

അവർ വയസ്സായതല്ലെടോ …, ഞാൻ പറയുന്നത് മനസ്സിലാക്കാൻ അവർക്ക് പ്രയാസമാകും ,ഞാൻ പറയുന്നത് ആദ്യം താനൊന്ന് കേൾക്ക്

ശരി സാർ …

ബ്ലഡ് ടെസ്റ്റ് ചെയ്തു ,എല്ലാ ടെസ്റ്റും നോർമൽ ആണ് ,പിന്നെ ബിപി നോർമൽ ..

ആദിക്ക് സമാധാനമായി ഒക്കെ നോർമൽ ആണല്ലോ

പക്ഷേ എന്തുകൊണ്ടാണ് തല കറങ്ങി വീഴുന്നത് ,അതാണ് കണ്ടു പിടിക്കണ്ടത്…. അതിൻ്റെ കാരണം

സാർ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല

മുൻപു രണ്ടു മൂന്നു തവണ ഇങ്ങനെ വീണിട്ടുണ്ടെന്ന് ആ കുട്ടി പറഞ്ഞു ,അതുകൂടാതെ തലവേദനയും ,,ഇങ്ങനെ ഇടക്കിടെ വരുന്നത് അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല ,അതു കൊണ്ട് നാളെ സ്കാൻ ചെയ്യണം ,അത് കഴിഞ്ഞിട്ടേ എന്തെങ്കിലും ഒന്നു പറയാൻ പറ്റൂ ,രണ്ടു ദിവസം ഇവിടെ കിടക്കട്ടെ അതു മതിയില്ലേ

മതി

താൻ ആ കുട്ടിയുടെ വീട്ടുക്കാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം

ആദി തലയാട്ടി

*
എന്താ ആദി..
ഡോക്ടർ എന്താ പറഞ്ഞത് ആദിയെ കണ്ടപ്പോൾ മുറിക്ക് പുറത്തേക്ക് വന്നിട്ട് ആ ചേച്ചി ചോദിച്ചു

അത് ചേച്ചി… നാളെ സ്കാൻ ചെയ്യണമെന്നാണ് ഡോക്ടർ പറഞ്ഞത് ,സ്കാനിംഗ് കഴിഞ്ഞാലെ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂ എന്ന്

ഒന്നു തല കറങ്ങി വീണതിന് സ്കാൻ ചെയ്യണതെന്തിനാ ,ഇത്ര വലിയ അസുഖമാണോ തല കറക്കം ,

ടെസ്റ്റും ,ബി പിയുമൊക്കെ നോർമൽ ആണ് അപ്പൊ പിന്നെ എന്തുകൊണ്ടാണ് തല കറങ്ങി വീഴുന്നതെന്താ എന്ന് അറിയണ്ടേ ,ഇതിനു മുൻപ് രണ്ടു മൂന്നു പ്രാവശ്യം വീണിട്ടുണ്ടെന്ന് ദേവപ്രിയ ഡോക്ടറോഡ് പറഞ്ഞിരുന്നു

ഓ എന്നാലും അത് ഇന്നലെ ഇവിടെക്ക് വന്നൂള്ളൂ ,വന്നതേ ആശുപത്രിയിലായി
ഇനിയിപ്പോ നാളെ സ്കാൻ ചെയ്തിട്ട് ഡോക്ടർ എന്താണാവോ പറയുക, ഒന്നും ഉണ്ടാവരുതെ ദേവി ….

ചേച്ചി … അച്ഛമ്മയോട് ഡോക്ടർ പറഞ്ഞത് പറയണം

അത് ഞാൻ പറയാം മോനെ ,ഞാനത് പറഞ്ഞോളാം സ്കാൻ ചെയ്യണമെന്ന് പറയില്ല വേറെ വല്ല ടെസ്റ്റുകൂടി ഉണ്ടെന്ന് പറയാം

മതി ചേച്ചി അങ്ങനെ പറഞ്ഞാൽ മതി

ആദിക്ക് ബുദ്ധിമുട്ടായല്ലേ ….
വേറെ ആരുമില്ലാത്തത് കൊണ്ടാട്ടോ .പിന്നെ മോൻ്റെ പെരുമാറ്റം കണ്ടപ്പോൾ വിശ്വസിക്കാൻ പറ്റുന്നവനാണെന്ന് തോന്നി

ചേച്ചി ബുദ്ധിമുട്ടാണെന്നൊന്നും കരുതണ്ട ,നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്ന സഹായമാണെങ്കിൽ ചെയ്ത് കൊടുക്കാൻ സന്തോഷമെ യുള്ളൂ, പിന്നെ ഇപ്പൊ ഈ ചെയ്യുന്ന തൊന്നും ബുദ്ധിമുട്ടായി എനിക്ക് തോന്നുന്നില്ലാട്ടോ
ആദി ചിരിച്ച് കൊണ്ട് പറഞ്ഞു

ആദിയുടെ വീട്ടിലാരൊക്കെയുണ്ട്

അച്ഛൻ അമ്മ അനിയത്തി ,അനിയത്തി പഠിക്കുന്നു ,ഞാൻ ഡ്രൈവർ ആണ്

എൻ്റെ മോനും ഡ്രൈവർ ആണ് ,കല്യാണമൊക്കെ ആലോചിക്കുന്നുണ്ട് പക്ഷേ ഇപ്പോഴത്തെ പെൺപിള്ളേർക്ക് ഡ്രൈവർമാരെ ഇഷ്ടമല്ല

ആദിയുടെ മസ്സിലേക്ക് പെട്ടെന്ന് മീരയുടെ മുഖം ഓടി വന്നു
എൻ്റെ ഭർത്താവ് ഡ്രൈവർ ആണെന്ന് പറയാൻ എനിക്ക് നാണക്കേടാണ്
തൻ്റെ മുഖത്ത് നോക്കി ഒരു ഭാവമാറ്റമില്ലാതെയാണ് അന്നവൾ പറഞ്ഞത്

എന്താ ആദി എന്താ ആലോചിക്കുന്നത്

ഒന്നൂലാ ചേച്ചി

മോനൊക്കെ നല്ല സുന്ദരി പെൺകുട്ടികളെ കിട്ടും മോൻ നല്ല സുന്ദരനല്ലേ

അത് കേട്ട് ആദി ചിരിച്ചു

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ ക്യാഷ്യലിറ്റിയുടെ മുൻപിൽ ഉണ്ടാകുട്ടോ ചേച്ചി …
എന്തെങ്കിലും വാങ്ങണോ ചായയോ കാപ്പിയോ

ഒന്നും വേണ്ട മോനെ ,വെള്ളം റൂമിൽ ഉണ്ട് അത് മതി

എന്നാ ശരി ,
എന്ന് പറഞ്ഞ് ആ ദി പോയി

അറിയാത്ത ഒരാൾക്ക് വേണ്ടി ഇത്രയും ചെയ്യുമ്പോൾ സ്വന്തക്കാർക്ക് വേണ്ടി ജീവൻ വരെ കൊടുക്കും ,ഇവനെ കിട്ടുന്ന പെൺകുട്ടി ഭാഗ്യവതി ആയിരിക്കും.
അവർ മനസ്സിൽ കരുതി
* * *

ടീ മീരേ …. നിൻ്റെ ആദി ദേ അവിടെ ക്യാഷ്യലിറ്റിയുടെ കസേരയിൽ ഇരുപ്പുണ്ട് ,നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പോയി പറഞ്ഞോ

എന്തു പറയാൻ എനിക്ക് ഒന്നും പറയാനില്ല ,പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞ് തീർത്തിട്ടുണ്ട്

ആദിയുടെ ആരായിരിക്കും ഈ ദേവപ്രിയ, എന്തായാലും നല്ല അടുപ്പമുള്ള ആൾ ആണ് അല്ലാതെ രാത്രി ഇങ്ങനെ കൂട്ടിരിക്കില്ല

പിന്നെ അങ്ങനെയൊന്നുമായിരിക്കില്ല ,വല്ല ബന്ധുക്കളുമായിരിക്കും

നീയറിയാത്ത ബന്ധുക്കളുണ്ടോ ആദിക്ക്????

ആ ചോദ്യം മീരയുടെ ഹൃദയത്തിൽ കൊണ്ടു
ബന്ധുക്കളെ മാത്രമല്ല ,കൂട്ടുക്കാരെ ,അയൽവക്കക്കാരെ എല്ലാവരെയും തനിക്കറിയാമായിരുന്നു …..

മറുപടിയില്ലല്ലേ ,എൻ്റെ സംശയം ഈ ദേവപ്രിയ നിൻ്റെ വേക്കൻസിയിൽ കയറി ആളായിരിക്കും

മതി അനു …. ആരെങ്കിലും ആവട്ടെ എനിക്കെന്താ ..
മീരക്ക്ആകെ അസ്വസ്ത്ഥ തോന്നി

മീരേ… നീയെന്നെ ഒളിക്കണ്ട ആദിവന്നപ്പോ തുടങ്ങി നിനക്കൊരു മാറ്റമുണ്ട് ,ഇത്ര നേരം കൊണ്ടത് എനിക്ക് മനസ്സിലായി ,നിനക്കിപ്പോ കുറ്റബോധമുണ്ടോ .. ആദിയെ വേണ്ടന്നു വച്ചതിൽ

അനൂ … പ്ലീസ്
അതൊക്കെ ഞാൻ മറന്ന കാര്യങ്ങൾ ആണ് ഇനി നീയായിട്ട് ഒന്നും കുത്തി പൊക്കണ്ടാ

ഒന്നും ഞാനായിട്ട് കുത്തി പൊക്കണില്ല ,നിൻ്റെ മനസ്സ് എന്താണെന്ന് നിൻ്റെ മുഖത്തു നിന്ന് എനിക്ക് വായിക്കാൻ പറ്റും

* * *

ദേവപ്രിയ പതുക്കെ കണ്ണുകൾ തുറന്നു

താനെവിടെയാണെന്ന് അവൾക്ക് പെട്ടന്ന് മനസ്സിലായില്ല

തൻ്റെ അടുത്ത് ആൻ്റി തൻ്റെ കൈ പിടിച്ചിരിക്കുന്നത് അവൾ കണ്ടു ,ആൻ്റി ഉറങ്ങുകയാണ്

അച്ഛമ്മയും ഉറങ്ങുകയായിരുന്നു

ഡ്രിപ്പ് സ്റ്റാൻ്റ് കണ്ടപ്പോൾ ഹോസ്പിറ്റലാണെന്ന് അവൾക്ക് മനസ്സിലായി
നെറ്റി ചെറുതായി വേദനിക്കുന്നുണ്ടായിരുന്നു

ഇവരെങ്ങനെ തന്നെ ഇവിടെ ക്ക് കൊണ്ടുവന്നു

ആൻ്റി …..
ദേവപ്രിയ ഷീല ലെ തോണ്ടി വിളിച്ചു

അവർ പെട്ടെന്ന് ഞെട്ടി ഉണർന്നു

മോളെ …. മോള് കണ്ണുതുറന്നോ

അവർ ആശ്ചര്യത്തോടെ ചോദിച്ചു

നമ്മുക്ക് വീട്ടിലേക്ക് പോകാം ,എനിക്കിപ്പോ ഒരു കുഴപ്പമില്ല

പോകാനോ രണ്ടു ദിവസം ഇവിടെ കിടക്കണം പിന്നെ നാളെ സ്കാനിംഗ് ഉക്കെയുണ്ട് അതൊക്കെ കഴിഞ്ഞിട്ടേ പോകാൻ പറ്റൂ

ഇതൊക്കെ ആരാ പറഞ്ഞത് ..
എനിക്കിതിൻ്റെയൊന്നും ആവശ്യമില്ല ,എനിക്കങ്ങനെ ഒരസുഖവുമില്ല

ഡോക്ടർ ആദിയോട് പറഞ്ഞതാണ് ഇത്

ആദി യോ ..?അതാരാ ….അങ്ങനെ ഒരാള്

അത് … ആദിയാണ് മോളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാൻ സഹായിച്ചത്

ഓ … എന്തിനാ ആൻ്റി എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നത് തലകറങ്ങി വീണാൽ ഞാൻ കുറച്ച് കഴിയുമ്പോൾ ഞാൻ ഓക്കെ ആയെനെ ,ഇത് നിങ്ങൾ ബുദ്ധിമുട്ടിയത് പോരാതെ കൂടെ കൂട്ടിന് ഒരാളെ കൂട്ടി വന്നിരിക്കുന്നു

ആദിക്കതൊന്നും ബുദ്ധിമുട്ടല്ല മോളെ ,അങ്ങനെയാണെങ്കിൽ വീട്ടിൽ പോകാതെ ഇവിടെ നിൽക്കോ ,ആദി പോയിട്ടില്ല മോളെ ,രാത്രി എന്തെങ്കിലും ആവശ്യം വന്നാലോ ഞങ്ങൾ രണ്ടു പേര് എന്തു ചെയ്യും അതുകൊണ്ടാണ് ആദി പോകാതിരുന്നത്

ശ്ശോ … വെറുതെ അയാളെ കൂടി ബുദ്ധിമുട്ടിപ്പിച്ചു

അതൊന്നും ഓർക്കണ്ട ,മോള് ഉറങ്ങിക്കോ നേരം വെളുത്തിട്ട് നമുക്ക് സംസാരിക്കാം

നേരം വെളുത്താൽ സംസാരിക്കാനൊന്നുമില്ല ,ഡിസ്ചാർജ് വാങ്ങി നേരെ വീട്ടിലേക്ക് പോകുക

ദേവൂ …..

ആൻ്റി കിടന്നുറങ്ങിക്കോ നാളെ നമ്മള് വീട്ടിൽ പോകും അതിൽ ഒരു മാറ്റമില്ല

ഷീല പിന്നെ ഒന്നും പറഞ്ഞില

ദേവപ്രിയക്ക് പിന്നെ ഉറക്കം വന്നതേയില്ല
ഒരോന്ന് ആലോചിച്ച് കണ്ണടച്ച് കിടന്നു
കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു

പെട്ടെന്ന് വാതിൽ ആരോ മുട്ടിയതായി തോന്നി ദേവപ്രിയക്ക്

വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ

ആരോ വാതിലിൻ്റെ മറവിൽ നിൽക്കുന്നതായി തോന്നി ദേവൂന്

ആരാ .. ആരാ അത്

വാതിൽക്കൽ മറഞ്ഞ് നിന്ന ആള് റൂമിലേക്ക് കടന്നു വന്നു

മീര ആയിരുന്നു അത്

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിലാവ് പോലെ മുഴുവൻ പാർട്ടുകളും വായിക്കാം

Share this story