നിൻ വഴിയേ: ഭാഗം 47

നിൻ വഴിയേ: ഭാഗം 47

രചന: അഫ്‌ന

അഭിയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞതും തല ചുറ്റുന്ന പോലെ തോന്നി അവൾക്ക്.......ഞെരമ്പുകൾ വലിഞ്ഞു മുറുകി.. കണ്ണുകളിൽ ചുവപ്പ് രാശി പടർന്നു,ഇതുവരെ കാണാത്ത മുഖ ഭാവം ആയിരുന്നു അഭിയിൽ. എല്ലാവരും നോക്കി നിൽക്കെ തന്നെ ഇങ്ങനെ അടിച്ചിട്ടും ഒന്നെതിർക്കാൻ പോലും തുനിയാത്ത തന്റെ അച്ഛനെയും അമ്മയെയും കാണെ അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി. അടിയുടെ ആകാതത്തിൽ ചുണ്ട് പൊട്ടി രക്തം വന്നിട്ടും അവളുടെ മിഴികൾ നിറയാൻ അനുവദിച്ചില്ല. "നിനക്ക് ഇത്രയും തരം താഴാൻ കഴിയും എന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല തൻവി "നിലത്തു തല താഴ്ത്തി നിൽക്കുന്നവളെ നോക്കി അവൻ ആക്രോഷിച്ചു. ഇപ്പോ തന്റെ മുൻപിൽ നിൽക്കുന്നവനിൽ നേരത്തെ താൻ കണ്ട പ്രണയം ഇല്ല, വിശ്വാസം ഇല്ല.... വെറും അപരിചിതതം മാത്രം. ഇത്രേ തന്നെ മനസ്സിലാക്കിയിരുന്നേ... വെറും പ്രണയം മാത്രമാണോ ജീവിതത്തിന്റെ അടിത്തറ.... അസഹനീയമായ വേദനയിലും അവളോർത്തു. "എന്റെ മുത്തശ്ശിയ്ക്കു എന്തെങ്കിലും സംഭവിച്ചാൽ പിന്നെ അഭയും തൻവിയും തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല......നിന്നെ ഞാൻ ഇങ്ങനെ ഒന്നുമല്ല കരുതിയെ.അവർ ഒന്നടിച്ചെന്ന് വെച്ചു ഇങ്ങനെ ചെയ്യാൻ മാത്രം നീ വളർന്നോ തൻവി "അവന്റെ ശബ്ദം ഉയർന്നു. എല്ലാം കണ്ണുകളടച്ചു സ്വീകരിക്കാൻ മാത്രമേ തോന്നിയുള്ളു. മരവിച്ചിരിക്കുന്നു.....വിശ്വാസം ഇല്ലാത്തവരെ ഒരിക്കലും വിശ്വസിപ്പിക്കാൻ കഴിയില്ല, അതിന്റെ ആവിശ്യം അവിടെ ഇല്ല എന്നതാണ് സത്യം. "തൻവി നിന്നോടാണ് ഞാൻ ഈ ചോദിക്കുന്നത്,.... നിന്റെ വായിൽ നാവില്ലേ "അഭി അവളെ പിടിച്ചുയർത്തി തനിക്ക് നേരെ നിർത്തി. കത്തി ജ്വലിക്കുന്ന അവന്റെ മിഴികളെക്കാൾ അഗ്നി ഇപ്പോ ആ കണ്ണിൽ ഉണ്ടായിരുന്നു. ആരെയും ചുട്ടെരിക്കാൻ ശക്തിയുള്ളൊന്ന്. "ഞാൻ എന്താണ് പറയേണ്ടത്....പറഞ്ഞിട്ട് എന്താണ് കാര്യം"അവൾ അവനിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു. "ഇത്രയൊക്കെ ചെയ്തു വെച്ചിട്ട് തർക്കുത്തരം പറയുന്നോടി നീ " അവളുടെ അമ്മ ദേഷ്യത്തിൽ അവളെ അടിച്ചു....തടയാൻ അവന്റെ കൈ ഉയർന്നെങ്കിലും അച്ഛമ്മയോടുള്ള അതിയായ സ്നേഹം കാരണം അവന്റെ കൈ താനെ താഴ്ന്നു. അമ്മയുടെ കൈ അവളിൽ പതിഞ്ഞെങ്കിലും തൻവി തകർന്നില്ല. "നിങ്ങൾ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ, ഇവൾ ചെയ്ത തോന്ന്യവാസത്തിന് നിങ്ങൾ കൂട്ട് നിൽക്കുവാണോ "ഒന്നും മിണ്ടാതെ ഒരു മൂലയിൽ കൈ കെട്ടി നിൽക്കുന്ന തൻവിയുടെ അച്ഛനെ നോക്കി കൊണ്ടു അമ്മ ചോദിച്ചു. "എല്ലാം നിങ്ങൾ തന്നെയല്ലേ കണ്ടു പിടിച്ചേ.... ശിക്ഷിച്ചു കഴിഞ്ഞു ഇത്തിരി ജീവൻ എങ്കിലും എനിക്ക് വേണ്ടി ബാക്കി വെച്ചാൽ മതി... പക്ഷേ ഒരിക്കലും ചെയ്തത് തെറ്റാണെന്നോർത്തു കേദിക്കെണ്ട അവസ്ഥ വരരുത് "ഇനിയും കണ്ടു നിൽക്കാൻ ശേഷിയില്ലാതെ അയാൾ അവിടുന്ന് ഇറങ്ങി. ആ വാക്കുകൾ കെട്ട് അഭിയിലും ചെറിയൊരു ഭയം നിറഞ്ഞു. ചെയ്യുന്നത് തെറ്റാണോ എന്ന സംശയം വീണ്ടും അവനിൽ മുള പൊട്ടി. ഒരച്ഛന്റെ വേദന ആ സ്വരത്തിൽ നിറഞ്ഞു നിൽക്കുന്നത് തൻവി വേദനയോടെ അറിഞ്ഞു. ഇതെല്ലാം ഉന്മാദത്തോടെ നോക്കി കാണുവാണ് ദീപ്തി. കണ്ണുകൾ ഇറുകെ അടച്ചു അവൾക്ക് നേരെ വീഴുന്ന ഓരോ വാക്കുകളും അടിയും ആസ്വാദിക്കുവാണ് അവൾ.പക്ഷേ അപർണയിൽ ഭയം നിറഞ്ഞു... തൻവി സത്യങ്ങൾ തെളിയിച്ചാൽ ഇതെല്ലാം തങ്ങളും നേരിടേണ്ടി വരുമല്ലോ എന്നോർത്ത്. തൻവിയുടെ കാലുകൾക്ക് ബലം നഷ്ടപ്പെടുന്ന പോലെ തോന്നി...കണ്ണുകൾ അടയുന്ന പോലെ, എങ്കിലും അവയെ എതിർത്തു കണ്ണുകൾ വലിച്ചു തുറന്നു നേരെ നിൽക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എല്ലാവരുടെയും നോട്ടം തന്നിൽ തന്നെയാണ്... പക്ഷേ ദയയല്ല... മറിച്ച് വെറുപ്പ് മാത്രം... ഞാൻ തന്നെയാണ് ചെയ്തതെന്ന് ഉറച്ചു വിശ്വസിക്കുന്നു അവർ.... ഇനിയും ആരെയും പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിയില്ല. സ്വന്തം വീട്ടുക്കാർക്ക് ഇല്ലാത്ത ഇന്നലെ കണ്ടവർക്ക് എങ്ങനെ വരാൻ കാഴ്ച പാടെ മാഞ്ഞു കഴിഞ്ഞിരുന്നു.... ഒരു ആശ്രിതൻ ഇല്ലാതെ വാടിയ തണ്ടു പോൽ അവൾ നിലത്തേക്ക് ഊർന്നു വീണു...... "തനു"ദൂരെ നിന്ന് വേവലാതിയോടെ ഓടി വരുന്ന മുഖവും ശബ്ദവും മങ്ങിയ കാഴ്ചയിൽ അവൾ കണ്ടു......ദീപു.... നേർത്ത പുഞ്ചിരിയോടെ അവളോർത്തു. അപ്പോയെക്കും ബോധം അവളിൽ നിന്ന് പാടെ നഷ്ടപ്പെട്ടിരുന്നു. ആ വീഴ്ച അഭിയേ പിടിച്ചു കുലുക്കി, അവൻ വേഗം എടുക്കാനായി വന്നപ്പോയെക്കും ദീപു ദേഷ്യത്തിൽ അവനെ തള്ളി മാറ്റി അവളെ എടുത്തുയർത്തി മുന്നോട്ട് ഓടി ഇരുന്നു...അവന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് നിൽക്കുന്നവരിൽ അടക്കി ആശ്ചര്യം നിറഞ്ഞു.എങ്കിലും അഭി മുൻപിലേക്ക് വന്നു. "തൊട്ടു പോകരുത് ഇനി ഇവളെ..."ഇത്രയും കാലം എല്ലാവരുടെയും മുൻപിൽ ചിരിച്ചു നടന്ന ദീപു അല്ല ഇപ്പോ നിൽക്കുന്നതെന്ന് തോന്നി. "നീ എന്താ ഈ പറയുന്നേ "അഭി സങ്കോചത്തോടെ അവനെ നോക്കി. "നിന്നോട് ഞാൻ മുൻപിൽ നിന്ന് മാറാനാ പറഞ്ഞേ....വഴി മാറ് "ദീപു ഒരു അപരിചിതനോട്‌ കാണിക്കുന്ന സൗമ്യത പോലും അവന്റെ സ്വരത്തിൽ ഇപ്പോ ഇല്ലെന്നോർത്തു. ദീപു അവനെയോ ബാക്കിയുള്ളവരെയോ വക വെക്കാതെ casualty ലേക്ക് ഓടി...... കണ്ണുകൾ തുറക്കുമ്പോൾ ആരോ മുഖത്തു നോക്കി ചിരിക്കുന്നത് മങ്ങിയ കാഴ്ചയിൽ കണ്ടു....പെട്ടന്ന് സ്വബോധം തിരിച്ചു കിട്ടിയ പോൽ കണ്ണുകൾ അടച്ചു വീണ്ടും വലിച്ചു തുറന്നു.... മുൻപ് കണ്ടിട്ടില്ലാത്തൊരു മുഖം... വേഗം അവിടുന്ന് എണീക്കാൻ ശ്രമിച്ചു. " ആ..... "കൈ തണ്ടയിൽ എന്തോ കുത്തി ഇറക്കുന്ന വേദനയിൽ പുളഞ്ഞു പോയി അവൾ... അപ്പോഴാണ് മുൻപിൽ ഉള്ള ഗ്ലൂക്കോസ് കേറ്റുന്ന ക്യാനുല ശ്രദ്ധിക്കുന്നത്... ചുറ്റും കണ്ണുകളോടിച്ചപ്പോയാണ് ബെഡിൽ കിടക്കുകയാണെന്നും നേരത്തെ തന്റെ ബോധം നഷ്ടപ്പെട്ട കാര്യവും ഓർമയിൽ വന്നത്.... "ഇപ്പൊ ഒക്കെയായോ.... എഴുന്നേൽക്കാൻ നോക്കേണ്ട....നല്ല റസ്റ്റ് വേണം "ഡോക്ടർ ചിരിയോടെ അവളെ നോക്കി.തൻവി ചിരിക്കാൻ ശ്രമിച്ചു..അതിനുള്ള ആരോഗ്യമേ ഇപ്പോ തന്റെ ശരീരത്തിനൊള്ളു. "താനെന്താണോ ലോകത്തുള്ള എല്ലാ ടെൻഷനും ഒരുമിച്ചു കൊണ്ടു നടക്കുവാണോ.... വന്നപ്പോൾ ബീപി വളരെ കുറവായിരുന്നു....എന്തായാലും ഇന്നൊരു ദിവസം താൻ ഇവിടെ നല്ല പോലെ റസ്റ്റ് എടുക്ക് "ഡോക്ടർ കണ്ണുകൾ വിടർത്തി കൊണ്ടു സംസാരം തുടർന്നു. ഇതെല്ലാം കെട്ട് ദീപുവും ബാക്കിയുള്ളവരും ഒരു സൈഡിൽ നിൽപ്പുണ്ട്....എല്ലാം ചെക്ക് ചെയ്ത ശേഷം ഡോക്ടർ ഡോക്ടർ പുറത്തേക്ക് വാങ്ങിക്കാനുള്ള മരുന്ന് എഴുതി തന്നു പോയി. തൻവിയ്ക്കു തല പൊളിയുന്ന പോലെ തോന്നി....തലയുടെ ഒരു വശത്ത് കഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങി. പെട്ടന്ന് തന്നെ ഓക്കാനിച്ചു കൊണ്ടു വാഷ് റൂമിലേക്ക് ഓടി..... അമ്മ പുറകെ വരുന്നതറിഞ്ഞു കൊണ്ടു തന്നെ അവൾ ഡോർ ലോക്ക് ചെയ്തു ഛർദിച്ചു.... ഇതെല്ലാം മൈഗ്രെയ്ന്റെ ഭാഗമാണ്. ചിലപ്പോൾ ഇതിന്റെ ആക്രമണം മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ നീണ്ടുനിൽക്കും, അവൾ ക്ഷീണം കാരണം ഡോറിനടുത്ത് ചാരി നിന്നു. പുറത്തേക്ക് ഇറങ്ങാൻ തന്നെ തോന്നുന്നില്ല. വെറുത്തു പോയ പോലെ... മൈഗ്രെയ്ൻ വരുമെന്ന് ഉറപ്പുള്ളത് കൊണ്ടു തന്നെ ദീപു മൈഗ്രെയ്നുള്ള മെഡിസിനും വാങ്ങി വന്നിരുന്നു.... മുറിയിലേക്ക് വരുമ്പോൾ ബെഡ് ശൂന്യമായി കിടക്കുന്നത് കണ്ടു അവനൊന്നു പരിഭ്രമിച്ചു.... പക്ഷേ ബാക്കിയുള്ളവരോടുള്ള വിദ്വേഷം കാരണം അവരുടെ മുഖത്തേക്ക് നോക്കാൻ തന്നെ അവന് തോന്നിയില്ല. അപ്പോഴാണ് വാഷ് റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നത്. അതോടെ അവനൊന്നു നെടുവീർപ്പിട്ടു കൊണ്ടു മുൻപിൽ നിൽക്കുന്ന അവളുടെ അമ്മയെ പോലും നോക്കാതെ ഡോറിൽ ചെന്നു തട്ടി. "തനു..... തനു...... ദീപുവാ കതക് തുറക്ക് "ഡോർ തുറക്കാൻ മടിച്ചു നിന്നവൾ ദീപുവിന്റെ ശബ്ദം കെട്ട് വേഗം തുറന്നു. വേറെ ആരും ഇപ്പോ അവളുടെ കണ്ണിൽ പെട്ടിരുന്നില്ല എന്നതാണ് സത്യം. അഭിയുടെ ഉള്ളിൽ ഇപ്പോഴും തൻവി തെറ്റ് ചെയ്‌തെന്ന് തന്നെയാണ് പക്ഷേ ഈ സമയത്ത് താൻ കൂടെ നിൽക്കണോ എന്ന ചിന്തയും ഉള്ളിൽ ചികഞ്ഞു വന്നു.....പക്ഷേ അടുത്തേക്ക് പോകാൻ മനസാക്ഷി അനുവദിക്കുന്നില്ല...ഇത്രയും ദ്രോഹം ചെയ്യാൻ മാത്രം തന്റെ അച്ഛമ്മ എന്ത് തെറ്റ് ചെയ്‌തെന്ന ചോദ്യം അവന്റെ ഉള്ളിൽ ഉയർന്നു കൊണ്ടേ ഇരുന്നു... "തല വേദന വന്നോ "ആകെ ക്ഷീണിച്ച മുഖവുമായി പുറത്തേക്ക് ഇറങ്ങിയവളെ കണ്ടപ്പാടെ അവൻ ചോദിച്ചു.അതിന് ഒരു മൂളൽ മാത്രമായിരുന്നു ഉത്തരം. "വേഗം ഇത് കുടിച്ചു കുറച്ചു നേരം കിടന്നാൽ മതി....."ദീപു ബെഡിൽ വന്നിരിക്കുന്നവൾക്ക് നേരെ മെഡിസിനും അടുത്തുള്ള ബോട്ടിലും നീട്ടി. തൻവിയ്ക്ക് അത്ഭുതമായിരുന്നു അവനെ കണ്ടപ്പോൾ, ഇത്രയും പേർ തന്റെ അടുത്തുണ്ടായിട്ടും ഒരൊറ്റ കുഞ്ഞു പോലും എങ്ങനെ ഉണ്ടെന്നോ എന്തെങ്കിലും വേണോ എന്നൊരു വാക്ക് പോലും ചോദിച്ചില്ല.... എന്തിന് പറയുന്നു അഭിയേട്ടൻ എല്ലാം മറന്നു അടുത്തേക്ക് വരും എന്ന് കരുതിയ ഞാൻ മണ്ടി. പക്ഷേ ആരൊക്കെ തന്നെ എന്തൊക്കെ പറഞ്ഞു കുറ്റപ്പെടുത്തിയാലും എന്നെ കൈ വിടാത്ത ഒരാളെ ഒള്ളു, അതെന്റെ ദീപുവാ....നടന്ന കാര്യങ്ങളെ കുറിച്ച് ഒരു വാക്ക് പോലും ചോദിച്ചിട്ടില്ല.. ഇടയ്ക്ക് ഇങ്ങനെ ഒരു തിരിച്ചറിവ് നല്ലതാണെന്ന് തോന്നി അവൾക്ക്. തൻവി അവന്റെ കയ്യിൽ നിന്ന് മരുന്ന് വാങ്ങി കുടിച്ചു..അപ്പോഴാണ് അപ്പുറത്ത് നിൽക്കുന്നവരിൽ കണ്ണുടക്കിയത്. പുതിയൊരാളെ കാണുന്ന പോലെയാണ് എല്ലാവരുടെ നോട്ടവും അടുത്ത് വരാൻ എന്തോ ബുദ്ധിമുട്ടുള്ള പോലെ.... അതാണ് നല്ലതെന്ന് തോന്നി അവൾക്കും. ദീപ്തിയുടെ മുഖം വിടരുന്നത് തൻവി അറിഞ്ഞു. എല്ലാം മനപ്പൂർവം ആണെന്ന് അവൾക്ക് ഇപ്പോൾ ബോധ്യമായി.... എന്നിട്ടു പോലും ഒന്ന് പ്രതികരിക്കാൻ തോന്നുന്നില്ല. മനസ്സ് മരവിച്ചിരിക്കുന്നു.അത്രമേൽ ആഴത്തിൽ സ്നേഹിച്ചവർക്ക് പോലും തന്നിൽ വിശ്വാസം ഇല്ല, സ്വന്തം പെറ്റമ്മയ്ക്ക് പോലും.... "കുറച്ചു നേരം കിടന്നോ.... അപ്പോയെക്കും ഞാൻ എന്തെകിലും കഴിക്കാൻ വാങ്ങി വരാം "ദീപു ചിരിയോടെ പറഞ്ഞു...അതിനവൾ അതേയെന്ന് തലയാട്ടി. "ദീപു......"അവൻ പോകാൻ തുനിഞ്ഞതും തൻവി എന്തോ ഓർത്തു കൊണ്ടു വിളിച്ചു. "എന്താ തനു..... എന്തെങ്കിലും വാങ്ങണോ " "അതല്ല, ദീപു പോകുമ്പോൾ ഈ ഡോർ  ഒന്ന് അടക്കുവോ, എനിക്ക് ഒന്ന് മയങ്ങണം "തൻവി അത് പറയുമ്പോൾ തങ്ങൾ അവിടെ നിൽക്കുന്നത് അവൾക്ക് ബുദ്ധിമുട്ടാണെന്ന് മനസ്സിലായ പോലെ എല്ലാവരും ഒരുമിച്ചു ഇറങ്ങി... ദീപു അത് അടച്ചു കൊണ്ടു ക്യാന്റിനിലേക്ക് നടന്നു. "ദീപു......ദീപു....അവിടെ നിൽക്ക് " പുറകിൽ നിന്ന് അഭി വിളിച്ചിട്ടും ഒന്ന് തിരിഞ്ഞു നോക്കാൻ പോലും നിൽക്കാതെ അവൻ വേഗത്തിൽ നടന്നു. പക്ഷേ അഭി വിടാൻ ഉദ്ദേശിക്കാത്ത പോലെ ഓടി അവന് മുൻപിൽ തടസ്സമായി വന്നു നിന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story