പ്രണയം: ഭാഗം 12

പ്രണയം: ഭാഗം 12

എഴുത്തുകാരി: കണ്ണന്റെ രാധ

രണ്ടുപേരും ഒറ്റയ്ക്കുള്ള അവസരമാണ്. ഇതിലും മികച്ച ഒരു അവസരം ഇനി നിനക്ക് കിട്ടില്ല. വീണ അവളെ പ്രോത്സാഹിപ്പിച്ചു. കേട്ട വാർത്തയുടെ സന്തോഷത്തിലായിരുന്നു അപ്പോഴും കീർത്തന. താനും നന്തേട്ടനും ഒറ്റയ്ക്ക് കുറെ സമയം. വല്ലാത്തൊരു സന്തോഷം അവൾക്ക് തോന്നി "ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ..? വീണ്ടും വീണ എടുത്തു ചോദിച്ചു " ഇല്ല എന്താ നീ പറഞ്ഞത്...? എടി സ്വപ്നം കണ്ടുകൊണ്ടിരിക്കാതെ ഇന്നുതന്നെ നീ ഏട്ടനോട് സംസാരിക്കണം എന്ന്. " എന്ത് ആടി, "നിന്റെ ഇഷ്ടം അല്ലാതെന്ത്.? നീ ഏട്ടനോട് തുറന്നുപറയണം. " എനിക്ക് പേടിയാ, " എന്റെ പൊന്നു കൊച്ചേ നീ കാര്യം പറഞ്ഞില്ലെങ്കിൽ ഏട്ടൻ കൈവിട്ടുപോകും. ഞാൻ പറഞ്ഞേക്കാം. " അതെന്താ നീ അങ്ങനെ പറഞ്ഞത്.? " അത് എന്റെ അമ്മാവന്റെ ഒരു മോളുണ്ട് ശ്രുതി എന്നാ പേര്? അവൾക്ക് ഏട്ടനെ ഭയങ്കര ഇഷ്ടാ. അവൾ ഉടനെ ഏട്ടനെ പ്രൊപ്പോസ് ചെയ്യാൻ ഇരിക്കുക ആണ് " ആണോ..? പേടിയോടെ കീർത്തന ചോദിച്ചു " പിന്നല്ലേ അതുകൊണ്ടാ പറഞ്ഞത്. അവളെങ്ങാനും പ്രൊപ്പോസ് ചെയ്ത നിന്റെ കാര്യം പിന്നെ ഗോവിന്ദ ആണെന്ന് കൂട്ടിയാൽ മതി. " അങ്ങനെയൊന്നും നന്ദേട്ടൻ ആരോടും ഇഷ്ടമാണെന്ന് പറയില്ല. " അത് നിനക്ക് എങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റും.? ഒരുപക്ഷേ പറയുമ്പോൾ ഇഷ്ടം തോന്നിയാലോ.? അങ്ങനെതോന്നില്ല എന്ന് നമുക്ക് പറയാൻ പറ്റില്ല. " നീ എന്നെ ഇങ്ങനെ പേടിപ്പിക്കാതെ..,? "എടി നീ മനസ്സിലുള്ള ഇഷ്ടം മനസ്സിൽ തന്നെ വെച്ചുകൊണ്ടിരുന്നാൽ അത് നന്ദേട്ടൻ എങ്ങനെ അറിയാനാ. അത് അറിയണമെങ്കിൽ നീ നന്ദേട്ടനോട് കാര്യം പറയണം. നീയത് പറയാതിരുന്നിട്ട് വേറെ വല്ല പെൺപിള്ളാരും അടിച്ചു കൊണ്ട് പോയിട്ട് എന്നോട് പിന്നെ പരാതി പറയാൻ വന്നേക്കരുത്. " എനിക്ക് പറയണോന്നൊക്കെയുണ്ട്. പക്ഷേ ആളെ കാണുമ്പോൾ അത് മാത്രം പറയാൻ തോന്നുന്നില്ല. " എടി കണ്ണും പൂട്ടി അങ്ങ് പറയണം. അത് പറയാൻ എന്ന പേടിയാ, എനിക്കിഷ്ടമാണെന്ന് പറയണം. ഏതായാലും നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല. " ഞാൻ നോക്കട്ടെ പറ്റുകയാണെങ്കിൽ ഇന്ന് തന്നെ പറയാം.. അവൾ അത്രയും പറഞ്ഞപ്പോൾ സമാധാനപൂർവ്വം വീണയും ഫോൺ കട്ട് ചെയ്തിരുന്നു. ഇന്നെങ്കിലും അവൾ അവനോട് ഈ വിവരം തുറന്നു പറയട്ടെ എന്ന് കരുതിയാണ് ഇല്ലാത്ത അമ്മാവന്റെ മോളെ വരെ താൻ ഉണ്ടാക്കിയെടുത്തത്. കീർത്തന അവനെ ഭ്രാന്തമായി പ്രണയിക്കുന്നുണ്ട് എന്ന് ഈ ലോകത്തിൽ അറിയാവുന്ന ഏക വ്യക്തി താൻ മാത്രമാണ്. അവളായത് ഏട്ടനോട് പറയുമെന്ന് തനിക്ക് യാതൊരു ഉറപ്പുമില്ല. പക്ഷേ ഏട്ടൻ ആ വിവരം അറിയണം. വീണ പെട്ടെന്ന് തന്നെ നന്ദന്റെ മുറിയിലേക്ക് പോയി..അവൻ പോകാനുള്ള തയ്യാറെടുപ്പിലാണ്. " കീർത്തനയുടെ കൂടെ പോകുന്നത് ഏട്ടൻ ആണോ..? "അതെ... അവൻ മുണ്ട് മാറ്റി ഒരു ജീൻസ് ഇട്ടുകൊണ്ട് പറഞ്ഞു.. " കുറച്ചു സുന്ദരനായിട്ടൊക്കെ പോ... അവൾക്ക് വല്ല പ്രേമവും തോന്നുന്നുവെങ്കിൽ തോന്നട്ടെ " നീ ഒന്ന് ചുമ്മാതിരിക്കുന്നുണ്ടോ വീണേ, അസ്ഥാനത്തുള്ള അവളുടെ ഓഞ്ഞ കോമഡി അല്ലെങ്കിൽ തന്നെ മനുഷ്യൻ ഭ്രാന്ത് പിടിച്ചു നിക്കാ.... അപ്പഴാ.. " ഒരു പെൺകുട്ടിക്ക് ഒപ്പം ഒറ്റയ്ക്ക് പോകുന്നു എന്ന് പറയുമ്പോൾ അതൊരു ലോട്ടറി ആയിട്ട് കരുതേണ്ട മോനെ... " എടി ഒരു പെൺകൊച്ചിന്റെ കൂടെ ഒറ്റയ്ക്ക് പോകുമ്പോൾ അതൊരു ലോട്ടറി ആയിട്ടല്ല അതൊരു ഉത്തരവാദിത്തമായി വേണം കരുതാൻ " ശരി ഇനിയിപ്പോൾ അവൾക്ക് വല്ല പ്രേമം തോന്നിയാലോ.? വീണ പറഞ്ഞു " നീ കുറച്ചു നാളായിട്ട് എന്നെ അവളുടെ കൂടെ പ്രേമിപ്പിക്കാൻ നടക്കുവാണല്ലോ. കഴിഞ്ഞദിവസം കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോഴും അവൾടെ കാര്യം പറഞ്ഞു. എന്താണ് നിന്റെ ഉദ്ദേശം..? അവൻ ചോദിച്ചപ്പോൾ പെട്ടെന്ന് അവൾ ഒന്ന് പരങ്ങി. " എനിക്ക് എന്ത് ഉദ്ദേശം..? അവളെ എനിക്ക് ഭയങ്കര ഭയങ്കര ഇഷ്ടമാണ്. അവളെ നാത്തൂനായി കിട്ടിയാൽ എനിക്ക് നല്ല സന്തോഷം ആണ്. പിന്നെ ഏട്ടനും നല്ലൊരു കുടുംബത്തിൽ നിന്ന് പെണ്ണ് കിട്ടട്ടെ എന്ന് കരുതി. അത്രയേ ഉള്ളൂ. " നീ അവളെ നാത്തൂൻ ആക്കാൻ അങ്ങോട്ട് ചെല്ല് അവര് നിന്നെ ചാണകം തളിച്ച ചൂല് വെച്ച് അടിക്കും. ആദ്യത്തെ അടി അവളുടെ വക തന്നെയായിരിക്കും. " ഞാനൊന്നും പറയുന്നില്ല..!ഇതൊക്കെ മാറ്റി പറയാതിരുന്നാൽ മതി അത്രയും പറഞ്ഞു അവൾ അവിടെ നിന്നും പിൻവാങ്ങിയപ്പോൾ അവൻ തന്റെ ജോലി കൃത്യമായി തീർത്തതിനു ശേഷം പുറത്തേക്ക് ഇറങ്ങിയിരുന്നു.. അച്ഛനോട് യാത്ര പറഞ്ഞ് അമ്പാട്ടേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ മേനോനും കീർത്തനയും അവനെ കാത്തിരിക്കുകയാണ്. കീർത്തനയെ അവന്റെ ഒപ്പം ഒറ്റയ്ക്ക് വിടാൻ ഇന്ദിരയ്ക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. പലതവണ ഈ ഒരു യാത്ര വേണ്ട എന്ന് അവർ ഭർത്താവിനോട് പറഞ്ഞു. ചെറുപ്പക്കാരനായ ഒരു പുരുഷനൊപ്പം മകളെ ഒറ്റയ്ക്ക് ഇത്രയും ദൂരം വിടുന്നത് ശരിയല്ല എന്ന അമ്മയുടെ ആവലാതിയാണ് അത് എന്ന് അയാൾക്ക് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ പേടിക്കേണ്ട എന്നും അവൻ നല്ല പയ്യനാണ് എന്നും പറഞ്ഞ് അയാൾ തന്നെയാണ് ഇന്ദിരയെ സമാധാനിപ്പിച്ചത്. "ഇവൾക്ക് കോട്ടയം സിഎംഎസ് കോളേജിലാ പരീക്ഷ അത് കഴിയുമ്പോൾ ഉച്ച ആകുമായിരിക്കും.തനിക്ക് കോട്ടയം ഒക്കെ പരിചയമുണ്ടോ..? മേനോൻ ചോദിച്ചു " കുഴപ്പമില്ല, പഠിക്കുന്ന സമയത്ത് ഒന്ന് രണ്ട് കൂട്ടുകാരുടെ വീട്ടിലൊക്കെ പോയിട്ടുണ്ട്.. " എന്നാൽ പിന്നെ കുഴപ്പമില്ല തന്നെ വിശ്വസിച്ചു ഞാൻ ഏൽപ്പിക്കുക ആണ്. അവൾ അങ്ങനെ ഒറ്റയ്ക്ക് എങ്ങും പോയിട്ടില്ല " സാർ പേടിക്കണ്ട ധൈര്യമായിട്ട് പൊയ്ക്കോളൂ, ഞാന് സുരക്ഷിതമായിട്ട് തിരിച്ചുകൊണ്ടുവന്ന് വിട്ടേക്കാം " ശരിയെഡോ അത്രയും പറഞ്ഞ് താക്കോൽ അവന്റെ കയ്യിലേക്ക് അയാൾ കൊടുത്തു... " അവൻ വണ്ടി സ്റ്റാർട്ട് ചെയ്തതും അവൾ അകത്തു നിന്നും വന്ന് വണ്ടിയിലേക്ക് കയറിയിരുന്നു പുറകിൽ കയറാതെ അവൾ കോഡ്രൈവർ സീറ്റിൽ കയറിയപ്പോൾ അവന് എന്തോ ഒരു വല്ലായ്മ തോന്നി.. പക്ഷേ മേനോന് അതിൽ കുഴപ്പങ്ങളൊന്നുമില്ല എന്ന് കണ്ടപ്പോൾ അവൻ സമാധാനപൂർവ്വം വണ്ടി സ്റ്റാർട്ട് ചെയ്തു..ആ വണ്ടി പോയ സമയത്ത് തന്നെ ഇന്ദിരയുടെ മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു....തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story