പ്രിയമുള്ളവൾ: ഭാഗം 49

പ്രിയമുള്ളവൾ: ഭാഗം 49

രചന: കാശിനാഥൻ

"ഭദ്രേട്ടാ...... എനിക്ക് ഒരു ആഗ്രഹം ഉണ്ട്, സാധിച്ചു തരാമോ..." ബെഡ്ഷീറ്റ് എല്ലാം ഒന്ന് കൂടി തട്ടി പൊത്തി വിരിച്ച ശേഷം കട്ടിലിലേക്ക് കയറി ക്കിടന്നു കൊണ്ട് നന്ദന അവനെ നോക്കി ചോദിച്ചു. എല്ലാ ദിവസവും ഇന്നർ ബനിയൻ ഇട്ടു കൊണ്ട് കിടക്കുന്നവൻ അന്ന് ആദ്യമായി അത് മാറ്റി അഴയിൽ വിരിച്ച ശേഷം ലൈറ്റ് ഓഫ് ചെയ്‌തു‌കൊണ്ട് അവളുടെ അരികിലായ് വന്നു കിടന്നു "ഹ്മ്മ്... ഇനി എന്താണ് നിന്റെ ആഗ്രഹം,ഒന്ന് കേൾക്കട്ടെ...." "അയ്യേ... ഇങ്ങനെ ആണേൽ പറ്റില്ലല്ലോ..ചെ എല്ലാം കുളമാക്കി..." "എന്നതെങ്കിലും പറയാൻ ഉണ്ടെങ്കിൽ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറയെടി കോപ്പേ..... " അത് കേട്ടതും ഭദ്രൻ നന്ദനയോട് ദേഷ്യപ്പെട്ടു. "ബനിയൻ ഇട്ടു കിടക്കു ഭദ്രേട്ടാ, എന്നാലേ പറ്റു...." . "ങ്ങെ..... എന്തോന്ന് " "അല്ലാ... എന്നും ബനിയൻ ഇട്ടു കൊണ്ട് അല്ലേ കിടന്നിരുന്നത്, ഇന്നിപ്പോ അതെന്തിനാ മാറ്റിയെ..." "ഞാൻ പണ്ടും ഇങ്ങനെ ഒക്കെ ആയിരുന്നു, നീ വന്ന ശേഷം ആണ് ബനിയൻ ഇട്ടു കൊണ്ട് കിടന്നത്.." . "എന്നിട്ട് ഇന്ന് എന്ത് പറ്റി? "ഒടുക്കത്തെ ചൂട് അല്ലേടി, അതാ ഊരി ഇട്ടത്, നിനക്ക് ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട, ഞാൻ നിലത്തേയ്ക്ക് ഇറങ്ങി കിടന്നോളാം...." പറഞ്ഞു കൊണ്ട് അവൻ എഴുനേൽക്കാൻ ഭാവിച്ചതും നന്ദന അവന്റെ വയറിനു മീതെ തന്റെ വലത് കൈ എടുത്തു വെച്ചു. .. "ഹോ, ഇങ്ങനെ ഒരു സാധനം..... അവിടെ കിടക്കു ഭദ്രേട്ടാ " "പിന്നെ നിനക്ക് എന്താ പറ്റിയേ, നീ എന്നതാ പറഞ്ഞു വരുന്നേ, എനിക്ക് ഒന്നും മനസിലാകുന്നില്ല അതാണ്...." "ഓഹ്.. ഒലക്ക... ഞാൻ ഒന്നും പറഞ്ഞതുമില്ല... ഏട്ടൻ ഒന്നും കേട്ടിട്ടുമില്ല... പോരേ " മിഴികൾ ഇറുക്കി പൂട്ടി കൊണ്ട് കിടക്കുന്നവളെ അവൻ ചുളിഞ്ഞ നെറ്റിയോട് കൂടി നോക്കി. "നിന്റെ ആഗ്രഹം കേൾക്കട്ടെ... എന്നിട്ട് ഉറങ്ങിയാൽ മതി " "ഓഹ്.. ഒന്നും ഇല്ലന്നെ, കിടന്ന് ഉറങ്ങിക്കോ.... കാലത്തെ എഴുന്നേറ്റു പോകണ്ടത് അല്ലേ ഏട്ടാ " . "അതൊക്കെ പോയ്കോളാം.. നീ പറയുന്നുണ്ടെങ്കിൽ പറയു.... ഇല്ലെങ്കിൽ നിന്നെ ജോലിക്ക് വിടുന്ന കാര്യം എനിക്ക് ഒന്നൂടെ ആലോചിക്കേണ്ടി വരും..." .. അവൻ ഭീഷണിപ്പെടുത്തിയതും നന്ദന വിരണ്ടു പോയ്‌. "അതേ ഭദ്രേട്ടാ... എനിക്കെ...." . "ഹ്മ്മ്... പറ " . "എനിക്ക് ഭദ്രേട്ടന്റെ നെഞ്ചിൽ ഇങ്ങനെ കവിൾത്തടം ചേർത്തു വെച്ചു കിടക്കാൻ ഒരു മോഹം.... അപ്പൊ പിന്നെ ഈ ബനിയൻ ഊരിയത് കൊണ്ട് ഞാൻ അത്.... ഒന്നും...." അവൾ വാക്കുകൾക്കായി പരതി. "അപ്പോളേക്കും അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു നെഞ്ചിലേക്ക് ചേർത്ത് വെച്ചിരുന്നു അവൻ... "ഈ ഭദ്രൻ ഉള്ളടത്തോളം കാലം നീ ഇനി ഇങ്ങനെ കിടന്നാൽ മതി കേട്ടോ....." പറഞ്ഞു കൊണ്ട് അവൻ അവളുടെ നെറുകയിൽ തഴുകി. "അവന്റെ നെഞ്ചിലെ രോമങ്ങൾ പെണ്ണിന്റെ കവിളിനെ ഇക്കിളി കൂട്ടി തുടങ്ങിയതും അവളൊന്നു അകന്ന് മാറാൻ ശ്രെമിച്ചു. "അടങ്ങി കിടക്കെടി ഭാര്യേ...നീ ആദ്യം ആയിട്ട് ഒരു ആഗ്രഹം പറഞ്ഞിട്ട് ഞാൻ അത് സാധിപ്പിച്ചു തന്നില്ലെങ്കിൽ മോശം അല്ലേ..." അവൻ ശബ്ദം താഴ്ത്തി പറഞ്ഞു. തന്റെ ദേഹം ഒന്നും അവ്നിൽ മുട്ടാതെ വളരെ സൂക്ഷിച്ചു ആണ് പെണ്ണിന്റെ കിടപ്പ്. അത് ഒക്കെ കണ്ടപ്പോൾ അവനു ആണെങ്കിൽ ചിരി വന്നു പോയ്‌. "ഭദ്രേട്ടാ....." .. "മ്മ്.... ഇനി എന്താ പറയാൻ ഉള്ളത് " "ഐ ലവ് യു ഭദ്രേട്ടാ " "ഹ്മ്മ്... വരവ് വെച്ചിരിക്കുന്നു, ഇനി കിടന്ന് ഉറങ്ങിക്കോ " . "മ്മ്... അതേയ് പിന്നെ എന്റെ ബോഡി പാർട്ട്‌ എങ്ങാനും ടച്ച്‌ ചെയ്താൽ ഒന്നും വിചാരിക്കല്ലേ, ഞാൻ അറിഞ്ഞോണ്ട് അല്ല....." "ഓക്കേ... അതും വരവ് വെച്ചിരിക്കുന്നു " അവൻ പറഞ്ഞതും പെണ്ണിന്റെ കൈകൾ അവ്ന്റെ നെഞ്ചിനു കുറുകെ മുറുകി വന്നു. വലം കയ്യൽ അവളെ പൊതിഞ്ഞു പിടിച്ചു കിടപ്പപ്പോൾ ഭദ്രന് തോന്നി പോയ്‌ നന്ദന അവനു അത്രമേൽ പ്രിയപ്പെട്ടവൾ ആയി മാറിഎന്ന് ഉള്ളത്.. ** കാലത്ത് അഞ്ചു മണി അയപ്പോൾ ഭദ്രൻ അലാറത്തിന്റെ ശബ്ദം കേട്ടു ഉണർന്നു. പെട്ടന്ന് എഴുനേൽക്കാൻ തുനിഞ്ഞതും ശരീരത്തിൽ ഒരു ഭാരം പോലെ അവനു തോന്നി. നോക്കിയപ്പോൾ ഉണ്ട്, നന്ദുവിന്റെ വലത് കാലു അവന്റെ വയറ്റില്. പതിയെ അവളുടെ കാല് എടുത്തു മാറ്റിയ ശേഷം അവൻ എഴുന്നേറ്റു. "ടി.. പൊട്ടിക്കാളി, ഒറ്റ രാത്രി കൊണ്ട് നിന്റെ പേടിയും വിറയലും ഒക്കെ ആവി ആയി പോയൊ.." ബെഡിൽ എഴുന്നേറ്റു ഇരുന്ന ശേഷം അവൻ നന്ദനയേ നോക്കി കുറച്ചു നിമിഷങ്ങൾ ഇരുന്നു. എന്നിട്ട് പല്ല് തേച്ചു കുളിക്കാനായി വെളിയിലേയ്ക്ക് ഇറങ്ങി പോയ്‌. അമ്മ അപ്പോളേക്കും ഉണർന്നിട്ടുണ്ട്.. കിണറ്റിന്റെ കരയിലേക്ക് ചെന്നിട്ട് വെള്ളം കോരി ബക്കറ്റ്ലേക്ക് ഒഴിച്ച് വെച്ചു. "കട്ടൻ എടുക്കണോടാ മോനേ " അമ്മ വിളിച്ചു ചോദിച്ചു. "ആഹ്.. എടുത്തോ....." പറഞ്ഞു കൊണ്ട് വെള്ളം കോരി അവൻ തന്റെ ദേഹത്തേയ്ക്ക് ഒഴിച്ച്. കുളി കഴിഞ്ഞു ഉമ്മറത്തേക്ക് കയറി വന്നപ്പോൾ അമ്മ അവനു കൊണ്ട് വന്നു കാപ്പി കൊടുത്തിരുന്നു. അതുമായി അവൻ നേരെ മുറിയിലേക്ക് വന്നു. ഭദ്രേട്ടാ... നേരം വെളുത്തോ ഇത്ര വേഗന്നു. ഇരു കൈകളും മേല്പോട്ട് ഉയർത്തി ഞെളിഞ്ഞു കുത്തി ഇരുന്നു കൊണ്ട് പെണ്ണ് അവനോട് ചോദിച്ചു "ഹ്മ്മ്....5.30കഴിഞ്ഞു, ഞാൻ പോകുവാടി, സമയം പോയ്‌ " ഷർട്ട്‌ എടുത്തു ഇട്ടു കൊണ്ട് അവൻ കണ്ണാടിയുടെ മുന്നിലേക്ക് ചെന്നു നിന്നു. റെഡി ആയ ശേഷം അമ്മ കൊടുത്ത കാപ്പി അവൻ ഊതി ഊതി കുടിച്ചു. "ഭദ്രേട്ടാ, തീർത്തു കളയല്ലേ, കുറച്ചു എനിക്ക് വേണം.." വലത് കൈ നീട്ടി പിടിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ കുടിച്ചു കൊണ്ട് ഇരുന്ന കാപ്പിയുടെ ബാക്കി അവൾക്ക് കൊടുത്തു.   "കുറച്ചുടെ കുടിച്ചോ ഏട്ടാ.. എന്നിട്ട് മതിന്നെ..." "അത് സാരമില്ലടി, നീ കുടിച്ചോ... എനിക്ക് മതിയായിട്ട് ആണ് " പറഞ്ഞു കൊണ്ട് തന്നെ അവൻ ഫോൺ എടുത്തു പോക്കറ്റിൽ ഇട്ടു.ശേഷം അലമാര പോയ്‌ തുറന്നു. "എടി, എന്തെങ്കിലും ആവശ്യം വന്നാല് പൈസ ദേ ഇവിടെ ഇരുപ്പുണ്ട് കേട്ടോ..." ഭദ്രൻ കാണിച്ചു കൊടുത്തതും അവൾ തല കുലുക്കി. "അയ്യോ മറന്നു, ഏട്ടാ ഞാൻ എന്ന് മുതലാ ജോലിക്ക് വരേണ്ടത്...." എന്തോ ഓർത്തെന്ന പോലെ നന്ദു ഭദ്രനോട് ചോദിച്ചു.. "അച്ചായനോട്‌ ഞാനൊന്നു സംസാരിക്കട്ടെ... എന്നിട്ട് തീരുമാനിക്കാം " മുടി ഒന്നൂടെ ചീവി ഒതുക്കിയ ശേഷം ബൈക്ക് ന്റെ ചാവിയും എടുത്തു അവൻ പുറത്തേക്ക് ഇറങ്ങി. ഞാൻ ഇറങ്ങുവാടി , നീ കുറച്ചു നേരം കൂടി പോയ്‌ കിടന്നോ, എന്നിട്ട് എഴുന്നേറ്റാൽ മതി. എഴുന്നേറ്റു തന്റെ അടുത്തേക്ക് വരുന്നവളോട് ഭദ്രൻ പറഞ്ഞു. പക്ഷെ നന്ദന അവന്റെ ഒപ്പം ഇറങ്ങി ചെന്നു. അവൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി പോകുന്നതും നോക്കി നന്ദന കുറച്ചു നേരം ഇളം തിണ്ണയിൽ നിന്നു. *** ഭദ്രൻ ജോലിക്ക് വിടാം എന്ന് സമ്മതിച്ചത്, അറിഞ്ഞപ്പോൾ ഗീതമ്മയ്ക്കും മിന്നുവിനും അമ്മുവിനും ഒക്കെ ഒരുപാട് സന്തോഷം ആയിരുന്നു. "ശോ... എന്നാലും ഈ ചേച്ചിയേ സമ്മതിച്ചു കേട്ടോ... ഏട്ടനെ കൊണ്ട് എങ്ങനെ സാധിപ്പിച്ചു എടുത്തു, ചേച്ചിയോട് വഴക്ക് എങ്ങാനും പറഞ്ഞൊ... അതോ..." മിന്നു ആണെങ്കിൽ നന്ദന യുടെ അരികിലായി വന്നു ഇരുന്നു കൊണ്ട് ചോദിച്ചു. "വഴക്ക് ഒക്കെ പറഞ്ഞു... ആദ്യം ഒന്നും സമ്മതിച്ചു തന്നുമില്ല.. പിന്നെ കുറെ ഏറെ തവണ പറഞ്ഞു നോക്കി.. ഒടുവിൽ എങ്ങനെ ഒക്കെയോ അങ്ങ് ഓക്കേ പറഞ്ഞു...." "മോളെ, സൂസമ്മയെ വിളിച്ചു ഞാൻ കാര്യം പറഞ്ഞേക്കാം... ഇല്ലെങ്കിൽ അവന്റെ മനസ് മാറിയാലോ അല്ലേ..." ഗീതമ്മ പറഞ്ഞതും മൂവരും അത് ശരി വെച്ചു. പെട്ടന്ന് തന്നെ ഫോൺ എടുത്തു കൊണ്ട് അവർ സൂസമ്മയെ വിളിച്ചു  കാര്യങ്ങൾ ഒക്കെ പറഞ്ഞു തുടരും അച്ചായനും ആയിട്ട് ഭദ്രൻ വിളിച്ചു സംസാരിച്ചു ഗീതേച്ചി..... ആണോ എന്നിട്ട് അച്ചായൻ അവനോട് എന്ത് പറഞ്ഞു? ഗീതയ്ക്ക് ആകാംക്ഷ ആയി.. .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story