പ്രിയമുള്ളവൾ: ഭാഗം 73

പ്രിയമുള്ളവൾ: ഭാഗം 73

രചന: കാശിനാഥൻ

ലോഡ് കുറവായതിനാൽ ഭദ്രന് അടുത്ത രണ്ടു ദിവസങ്ങളിലും തീരെ ഓട്ടം ഇല്ലായിരുന്നു. അതുകൊണ്ട് ഫുൾ ടൈം അവൻ വീട്ടിൽ തന്നെയാണ്. അമ്മുവും മിന്നുവും കൂടി സ്കൂളിൽ പോയി കഴിഞ്ഞാൽ ഗീതമ്മയും നന്ദനയും മാത്രം ആയി പിന്നെയും. ഭദ്രൻ കവല വരെ ഇറങ്ങിയത് ആയിരുന്നു. തുണിയൊക്കെ അലക്കി വിരിച്ചു ഇടുകയാണ് നന്ദന. അമ്മ അടുക്കളയിലും. ആരോ ഒരാൾ വേലിയ്ക്കൽ വന്നു നിന്നു വിളിക്കുന്നത് കേട്ടതും നന്ദു ഒന്ന് എത്തി നോക്കി. ഗീതമ്മയുണ്ടോ? ഉണ്ട്.. അകത്തുണ്ട്, വിളിക്കാം.. പറഞ്ഞു കൊണ്ട് അവൾ നനഞ്ഞ കൈ ചുരിദാറിൽ തൂത്തു കൊണ്ട് അടുക്കള വശത്തേക്ക് പോയി. കവലയ്ക്ക് പോയ ഭദ്രനും അപ്പോൾ തിരിച്ചു വന്നിരുന്നു. അമ്മേ.... ദേ ഒരു ചേച്ചി വിളിക്കുന്നു. പച്ച ഏത്തയ്ക്കാ വൻപയറും ഇട്ട് എരിശേരി വെയ്ക്കാൻ തുടങ്ങുകയായിരുന്നു ഗീത. അപ്പോളാണ് നന്ദന വന്നു വിളിച്ചത്. ആരാ മോളെ വന്നേ.. ചോദിച്ചു കൊണ്ട് ഗീത ഇറങ്ങി ഉമ്മറത്തേക്ക് വന്നപ്പോൾ, ഭദ്രൻ, അമ്മയെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട്, കയറി വരുന്നുണ്ട്. അപ്പോഴാണ് മുറ്റത്ത് നിൽക്കുന്ന ആളെ ഗീതമ്മ കണ്ടത്. അമ്മയുടെ പിന്നിലായി നിന്ന നന്ദനയുടെ, കൈത്തണ്ടയിൽ ഒന്ന് പിച്ചിയ ശേഷം, അവളോട് അകത്തേക്ക് കയറി വരാൻ കണ്ണു കാണിച്ചിട്ടാണ് ഭദ്രൻ പോയത്. " സരസമ്മ ചേച്ചി ആയിരുന്നോ, കുറേക്കാലമായല്ലോ ഈ വഴിയൊക്കെ കണ്ടിട്ട്" അരഭിത്തിയിലേക്ക് ഇരുന്നുകൊണ്ട് ഗീതമ്മ ചോദിച്ചു. " വയ്യാതെ ഇരിക്കുകയായിരുന്നു മോളെ, പിന്നെ, ഉത്സവത്തിന്റെ സമയത്ത്, കാവിന്റെ അടുത്തൊക്കെ ഉണ്ടായിരുന്നു" മുറ്റത്ത് നിന്നും കയറിവരുന്ന, ചേച്ചിയുടെ കയ്യിൽ ഒരു കൂട്ടില് തത്തമ്മ ഒക്കെ ഉണ്ട്.. അപ്പോഴാണ് അവർ ഒരു കൈനോട്ടക്കാരി ആണെന്നുള്ളത് നന്ദനയ്ക്ക് മനസ്സിലായത്. അവൾക്ക് ഇത് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു, പണ്ടൊക്കെ, അവളുടെ വീട്ടിലും, ഇതേപോലെ കൈ നോക്കി പറയാനായി, ഓരോ അമ്മൂമ്മമാര് എത്തുമായിരുന്നു. ഇപ്പൊ പക്ഷേ കുറെ കാലമായി ഇങ്ങനെയുള്ളവരെ കണ്ടിട്ട്.. ഒരു കൗതുകത്തോടെ കൂടി അവർ കയറി വരുന്നത് നോക്കിനിന്ന നന്ദനയെ, പെട്ടെന്ന് അകത്തുനിന്നും ഭദ്രൻ വിളിച്ചു.. മോളെ... പോയിട്ട് വാ, എന്നിട്ട് ആ പുത്തൻ കൈ ഒന്ന് കാണിച്ചേ, നോക്കട്ടേ കേട്ടോ... മുറുക്കി ചുവപ്പിച്ച, പല്ല് കാണിച്ച് അവർ ഒന്നു വെളുക്കനെ ചിരിച്ചു,.. എന്നിട്ട് ഗീതമ്മയുടെ അരികിൽ ആയി വന്നിരുന്നു നന്ദന ചെന്നപ്പോൾ ഭദ്രൻ ഷർട്ട് ഊരി അഴിച്ച് ഇട്ടിട്ട്, ബെഡിലേക്ക് ഇരുകൈകളും പിന്നിലേക്ക് കുത്തി ഇരിപ്പുണ്ട്.. " എന്തിനായേട്ടാ വിളിച്ചത്? " നീ ഇപ്പോ, ഇവിടെ ഇരുന്നാൽ മതി, കയ്യൊന്നും കാണിച്ചോണ്ട് , ചെന്ന് അവരുടെ മുന്നിൽ നിന്നേക്കരുത് "ഒരു രസം അല്ലേ, ഇപ്പൊ വരാം ഭദ്രേട്ടാ പ്ലീസ് " "നിനക്ക് വേറെ പണിയില്ലേ, ചുമ്മാ വള്ളിക്കെട്ട് ഇടപാട്.... " "ഇപ്പൊ വരാന്നേ " അവൾ ഭദ്രനെ നോക്കി കണ്ണിറുക്കി കാണിച്ചു. എന്നിട്ട് വേഗം ഉമ്മറത്തേക്ക് ഇറങ്ങി ചെന്നു. "ആ കൈയൊന്നു കാണിച്ചേ മോളെ, നോക്കട്ടെ ഭാഗ്യം ഒക്കെ എങ്ങനെ ആണെന്ന് " പറഞ്ഞു കൊണ്ട് അവർ തത്തമ്മയുടെ കൂടിന്റെ വാതിൽ തുറന്നു. എന്നിട്ട് കുറെ കാർഡ് ഇട്ടു കൊടുത്തു. ശിവ പാർവതിമാരുടെ കുടുംബ സമേതം ഉള്ള ഒരു ഫോട്ടോ അടങ്ങിയ കാർഡ് കൊത്തി ഇട്ടിട്ടു തത്തമ്മ വേഗം കൂട്ടിലേയ്ക്ക് കയറി പോയി... "ആഹാ ഇതെന്താണ് ഈ കാണുന്നെ, ഗീതേ, നോക്കിയേ ഇങ്ങട്, ഒരു കുഞ്ഞിക്കാല് കാണാൻ ഒക്കെ നേരം ആയില്ലോ..." സരസമ്മചേച്ചി പറഞ്ഞതും നന്ദനയുടെ മുഖം ചുവന്നു തുടുത്തു. ഗീതമ്മയും വളരെ സന്തോഷത്തോടെ അവളെ ഒന്ന് നോക്കി. "ആഹ് ഇനി ഇതൊന്നും വെച്ചു താമസിപ്പിക്കേണ്ട കേട്ടോ കൊച്ചേ,നെരോം കാലോം നോക്കാൻ നിന്നാൽ ചിലപ്പോൾ വൈകിന്നു വരാം... അല്ലേ ഗീതേ " അമ്മയോടായി വീണ്ടും പറയുകയാണ് അവര്. അകത്തെ മുറിയിൽ കിടന്നു ഭദ്രനും ഇതൊക്കെ കേൾക്കുന്നുണ്ട്. അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി തത്തിക്കളിച്ചു. "ഹ്മ്മ്.. എല്ലാം നല്ല ലക്ഷണം ആണല്ലോ, കുട്ടി, നിന്റെ കഷ്ടകാലം ഒക്കെ മാറി പോയി, ഇന്നലെ വരെയും നീ ഒരുപാട് വേദന പേറിയാണ് ജീവിച്ചത്, പക്ഷെ ഇന്ന് മുതൽ നിന്റെ ദിവസം തുടങ്ങുവാ കെട്ടോ.. പുതിയ വീട്, നാല് ചക്ര വാഹനം, ഒക്കെ യോഗത്തിൽ തെളിഞ്ഞു വരുന്നു. ദേ ഈ കാണുന്നത് ആണ് സന്തതിയേ സൂചിപ്പിക്കുന്ന രേഖ.. കണ്ടോ, തെളിഞ്ഞു തുടങ്ങി... ഹ്മ്മ് ആൺകുട്ടിയാ ആദ്യത്തെ,," നന്ദനയുടെ കൈ നോക്കി കൊണ്ട് അവർ പിന്നെയും വർണ്ണിച്ചു.. ഗീതമ്മ ചെന്നു കുടിക്കാന് ഒരു ഗ്ലാസ്‌ ചായ കൊണ്ട് വന്നു നീട്ടിയപ്പോൾ ആയിരുന്നു അവര് പറച്ചില് നിറുത്തിയെ. കഴിഞ്ഞു പോയ ഓരോ കാര്യവും വളരെ കൃത്യമായിട്ട് ആണ് അവർ അവതരിപ്പിച്ചത്. എല്ലാം കേട്ടപ്പോൾ അകത്തു കിടന്നവനും തോന്നി ഇതിൽ എന്തോ സത്യം ഉണ്ടെന്ന് ഒക്കെ.. ഇതേവരെ ആയിട്ടും ഈ കൈ നോട്ടക്കാരിയെ ഭദ്രന് ഒട്ടും വിശ്വാസം ഇല്ലായിരുന്നു, പക്ഷെ നന്ദനയുടെ കാര്യം കേട്ടപ്പോൾ എന്തോ ഒരിത് പോലെ. കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവൻ വാതിൽക്കലേക്ക് വന്നപ്പോൾ, നന്ദന പാഞ്ഞു വരുന്നുണ്ടായിരുന്നു. ഓടി വന്നു ഭദ്രന്റെ നെഞ്ചിലിടിച്ചു ആണ് നിന്നത്. "ഹോ.. എന്തുവാ പെണ്ണേ നിനക്ക്, ഒന്ന് പതിയെ വന്നൂടെ.." നന്ദനയുടെ നെറ്റി തടവി കൊടുത്തു കൊണ്ട് ഭദ്രൻ അവളെ നോക്കി ദേഷ്യപ്പെട്ടു. "ഭദ്രേട്ടാ, ആ അമ്മ പറഞ്ഞത് വല്ലതും കേട്ടോ ' . ശബ്ദം താഴ്ത്തി നന്ദു അവനോട് തിരക്കി. "എന്താ പറഞ്ഞത്,ഞാൻ ഒന്നും കേട്ടില്ലല്ലോ " ഭദ്രൻ ആണെങ്കിൽ ഒന്നും അറിയാത്ത ഭാവത്തിൽ നന്ദുവിനെ നോക്കി. " ഭദ്രേട്ടാ ആ ചേച്ചി പറയുവാ, ഒരു കുഞ്ഞുവാവയൊക്കെ വരാനുള്ള സമയമായെന്ന് " "കുഞ്ഞിവാവയോ... ആർക്ക് " അവൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചതും നന്ദനയുടെ മുഖത്ത് നാണത്താൽ തുടിച്ച പുഞ്ചിരി മൊട്ടിട്ടു. "ആരുടെ കാര്യമാ പെണ്ണേ നീ പറയുന്നത്, എനിക്ക് ഒന്നും മനസിലാവുന്നില്ലല്ലോ " അവന്റെ ചോദ്യം കേട്ടതും നന്ദു ആ നെഞ്ചിലേക്ക് വീണ് കൊണ്ട് അവനെ കെട്ടിപിടിച്ചു. "നമ്മുടെ കാര്യമാ ഭദ്രേട്ടാ പറഞ്ഞത്, അല്ലാതെ മാറ്റരുടെയും അല്ല, എനിക്കും ആഗ്രഹം ഒക്കെ ഇല്ലേ, ഒരു കുഞ്ഞ് വാവ വേണമെന്നും ഇതിലൂടെ ഓക്കേ ഓടി കളിക്കണം എന്നുമൊക്കെ " പരിഭവത്തോടെ പതിയെ അവൾ മൊഴിഞ്ഞതും ഭദ്രൻ ആ താടിതുമ്പിൽ ഒന്ന് പിടിച്ചു മേല്പോട്ട് ഉയർത്തി "ആകെ കൂടി എന്റെ നന്ദുട്ടി ചെയ്യുന്നത് എന്താണന്നോ ഈ കെട്ടി പിടുത്തം മാത്രം.... അതേയ്, കുഞ്ഞാവയേ ഒക്കെ വേണമെങ്കിൽ അതിനു അതിന്റെതായ കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട് കെട്ടോ,ഒക്കെ നല്ല രീതിയിൽ ചെയ്തു പൂർത്തിയാക്കിൽ അതൊക്കെ നടക്കും..അല്ലാതെ കയ്യും നീട്ടി നിന്നാൽ നമ്മൾക്ക് വാവയെ ഒന്നും കിട്ടില്ല " അവൻ പറഞ്ഞു പൂർത്തിയാക്കിയപ്പോൾ പെണ്ണിന്റെ പിടുത്തം ഒന്നൂടെ മുറുകി. എന്റെ നന്ദുട്ടി, നീ സങ്കടപ്പെടുവൊന്നും വേണ്ടന്നെ,കുഞ്ഞാവയുടെ കാര്യം ഈ ഭദ്രേട്ടൻ ഏറ്റു, ഇന്ന് മുതൽക്ക് എത്ര അധ്വാനിച്ചിട്ട് ആണേലും ശരി, നിന്റെ ആഗ്രഹം സാധിപ്പിച്ചേ ഞാൻ അടങ്ങൂ... പോരേ.... ഭദ്രൻ ആണെകിൽ അവന്റെ വലതു ചുമൽ ഒക്കെ മേല്പോട്ട് ഉയർത്തി കൊണ്ട് ഒരു പ്രത്യേക താളത്തിൽ ആയിരുന്നു പറഞ്ഞത്. നന്ദു അപ്പോൾ അവന്റെ നെഞ്ചിലൊന്ന് ഇടിച്ച ശേഷം വാതിൽ കടന്നു ഇറങ്ങി പോയിരിന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story