ബോഡിഗാർഡ് : ഭാഗം 33


രചന: നിലാവ്
കാർത്തിക്കും രവിയും തമ്മിൽ പരസ്പരം മദ്യം രുചിച്ചു അഗ്നിക്കെതിരെ പുതിയ കരുക്കൾ നീക്കുകയാണ്....ഇരുവരും തമ്മിൽ രഹസ്യ സംഭാഷണം നടക്കുകയായിരുന്നു...
അങ്കിൾ... അങ്കിൾ ഇതുകൂടി ഒന്ന് പിടിപ്പിക്ക് എന്നിട്ട് ഒന്ന് ആലോചിച്ചു നോക്ക്.. അളിയന് അധികാരം ഉള്ളതാണോ അതോ സ്വയം അധികാരത്തിലേറുന്നതാണോ അങ്കിളിനു കൂടുതൽ സന്തോഷം നൽകുന്നത്...
അതെന്ത് ചോദ്യമാണെന്റെ കാർത്തി മോനെ... അധികാരം അതൊരു ഹരമാണ്... അത് കിട്ടാൻ ആരും എന്തും ചെയ്യും...ഈ ഞാനും അങ്ങനെതന്നെയാണെന്ന് കൂട്ടിക്കോ..
എന്നാൽ അങ്കിളിന് ഇത്തവണ അത് കിട്ടിയിരിക്കും.... ചന്ദ്രശേഖരൻ മത്സരിക്കുന്ന മണ്ഡലത്തിൽ ഈ നിൽക്കുന്ന രവികുമാർ മത്സരിക്കും...എങ്കിലോ??
മോനെ നടക്കുന്ന കാര്യമാണോ ഇതൊക്കെ..
നടക്കും അങ്കിൾ ഞാൻ പാർട്ടി സെക്രട്ടറി ദിവാകരന്റെ മോനാണ്.. ഞാൻ വിചാരിച്ചാൽ അതൊക്കെ ഈസിയായി നടക്കും.... എനിക്ക് വാക്ക് ഒന്നേ ഉള്ളു... പക്ഷെ പകരം അങ്കിൾ ഞാൻ ആഗ്രഹിച്ചത് എനിക്ക് നേടി തരണം...
മോനെ... സാക്ഷി മോളുടെ കാര്യമാണോ മോൻ പറയുന്നത്..
മ്മ്... അതു തന്നെ..അവളെ.. അവളെ ഞാൻ അത്രയ്ക്ക് സ്നേഹിച്ചുപോയി അങ്കിൾ... എത്രയോ നാളുകൾ ഞാൻ ഈ ഹൃദയത്തിൽ കൊണ്ടു നടന്നവളാ അവൾ... പെട്ടെന്ന് ഒരുത്തൻ വന്നു അവളെ സ്വന്തമാക്കി എന്ന് കേട്ടപ്പോൾ എന്റെ ചങ്ക് തകർന്നുപോയി അങ്കിൾ.... ഈ നേരം വരെ ഞാൻ മനസ്സ് തകർന്ന് ഇരിപ്പായിരുന്നു... ഒന്നിനും ഒരു മൂഡും ഇല്ല അങ്കിൾ..
എടാ മോനെ അവര് ഒരുമിച്ചു ജീവിതം തുടങ്ങിയവരാ... അവളെ ഇനി മോന് വേണോ..
വേണം അങ്കിൾ അവളെ ഞാൻ അത്രയ്ക്ക് മോഹിച്ചു പോയതാ... എല്ലാ പരിശുദ്ധിയോടും കൂടി തന്നെ ഞാൻ അവളെ സ്വീകരിക്കും അങ്കിൾ... രവിക്ക് മുന്നിൽ തകർത്തഭിനയിക്കുന്ന കാർത്തിക്കിന്റെ ഉള്ളിലെ ക്രൂരഭാവം അന്നേരം രവി കുമാർ ശ്രദ്ധിച്ചില്ല...
മോനെ നീ സ്നേഹമുള്ളവനാടാ.. ആ നിന്നെ എന്റെ മരുമോൾ മനസിലാക്കിയില്ലല്ലോ... ആ അഗ്നിദേവ് അവൻ ജീവനോടെ ഉള്ളിടത്തോളം മോന്റെ ആഗ്രഹം ഉണ്ടാകുമെന്ന് തോന്നുന്നില്ല...അവനെ കൊന്നിട്ടായാലും ഈ അങ്കിൾ അവളെ നിനക്ക് നേടിത്തന്നിരിക്കും...ഇത് അങ്കിളിന്റെ വാക്കാണ്..
അത് മതി... എനിക്ക് അത് കേട്ടാൽ മതി..പക്ഷെ ഇപ്പോ അങ്കിൾ എടുത്ത് ചാടി ഒന്നും ചെയ്യണ്ട... നമുക്ക് അവസരം വരും.. അതുവരെ നമുക്ക് ക്ഷമയോടെ കാത്തിരിക്കാം...ആദ്യം എനിക്കവനെ ഒന്ന് കാണണം.. ആ അഗ്നി ദേവിനെ.. എന്നിട്ട് ഞാൻ പറയാം അങ്കിൾ എന്ത് ചെയ്യണം എന്ന്.. അതുവരെ ഇക്കാര്യം മറ്റാരും അറിയരുത്..ചന്ദ്രശേഖർ സാർ പോലും...
ഇല്ലെടാ മോനെ ആരും അറിയില്ല.. അക്കാര്യത്തിൽ മോന് അങ്കിളിനെ വിശ്വസിക്കാം... പക്ഷെ അങ്കിളിന്റെ കാര്യം കൂടി മോന് ഒന്ന് ഓർത്തു വെക്കണം..മറക്കരുത് കേട്ടോ..
അത് പിന്നെ പ്രത്യേകം പറയണോ.. അങ്കിളിനെ ഞാൻ അങ്ങനെ മറക്കുമോ.... അങ്കിൾ മന്ത്രിയാവാൻ റെഡിയായിക്കോ..ഇത് കാർത്തിക് തരുന്ന വാക്കാണ്..
അത് കേട്ടതും രവിയുടെ മുഖം വിടർന്നു...അന്നേരം കാർത്തിക്കിന്റെ മുഖത്ത് എന്തൊക്കെയോ കലർന്ന ഭാവമായിരുന്നു.....
കുറച്ചു ദിവസത്തിന് ശേഷം സാക്ഷി അവിടത്തെ പോലിസ് സ്റ്റേഷന് അകത്തേക്ക് അങ്ങനെ കയറി പോവുകയാണ്....സാക്ഷിയെ മനസിലായ ചില പോലിസ് ഉദ്യോഗസ്ഥർ
അവളെ വിനയത്തോടെയും ബഹുമാനത്തോടെയും നോക്കി...
പോലിസ് ചേട്ടാ എ സി പി സാർ അകത്തുണ്ടോ...??
അവിടെ ഉണ്ടായിരുന്ന ഒരു പ്രായമായ പോലീസുകാരനോട് സാക്ഷി ചോദിച്ചു..
കുഞ്ഞേ.. കുഞ് സി എമ്മിന്റെ...
എന്റെ ചേട്ടാ അതാണോ ഇവിടത്തെ പ്രശ്നം.. എനിക്ക് എ സി പി യെ അത്യാവശ്യമായി കാണണം.. പെട്ടെന്ന് പറ പോലിസ് ചേട്ടാ...പുള്ളിക്കാരൻ അകത്തുണ്ടോ..??
അകത്തുണ്ട് കുഞ്ഞേ...
എനിക്കൊന്നു കാണണമായിരുന്നല്ലോ ...
സാർ ഡിജിപിയുമായി ഫോൺ സംഭാഷണത്തിൽ ആണ്... കുഞ്ഞിവിടെ ഇരിക്ക് ഞാൻ സാറിനോട് പറയാം...
ശരി...
സി എമ്മിന്റെ മോള് വന്നെന്ന് പറയണോ അതോ...
അയാൾ ഒന്നുകൂടെ തിരിഞ്ഞുകൊണ്ട് ചോദിച്ചു...
തത്കാലം ഒരു പരാതിക്കാരി വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ മതി ചേട്ടാ ... പരാതി എ സിപി സാറിന് മുന്നിൽ നേരിട്ട് പറയണമെന്നു പറഞ്ഞേക്ക് ....പേര് സാക്ഷി അഗ്നി ദേവ് ആണെന്ന് പറഞ്ഞോളൂ....
ശരി കുഞ്ഞേ....
സാക്ഷി പറഞ്ഞത് കേട്ട് അയാൾ അഗ്നിയുടെ കേബിനുള്ളിലേക്ക് പോയി.. അപ്പോഴേക്കും അഗ്നി ഫോൺ കാൾ അവസാനിപ്പിച്ചിരുന്നു... അയാൾ അനുവാദം വാങ്ങിച്ചു അകത്തു കയറി സല്യൂട്ട് ചെയ്തു..അഗ്നി ഒരു ഫയൽ പരിശോദിക്കാൻ തുടങ്ങി...
സാർ..
എന്താ രാമേട്ടാ...
ഒരു പരാതിക്കാരി വന്നിട്ടുണ്ട്...
അതിനെന്താ രാമേട്ടാ പരാതി എന്താന്ന് വെച്ചാൽ എഴുതി വാങ്ങിച്ചോളൂ..
സാറിനെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കണമത്രെ...
അതാരാ അങ്ങനെയൊരു പരാതിക്കാരി പേര് ചോദിച്ചില്ലേ..
മ്മ്..ചോദിച്ചു സാർ... പേര് സാക്ഷി അഗ്നിദേവ് ആണെന്ന് പറഞ്ഞു...
അത് കേട്ടതും അഗ്നി ഫയലിൽ നിന്നും മുഖമുയർത്തി അയാളെ നോക്കി ...
ഇവളെതെന്തിനുള്ള പുറപ്പാടാ... എന്നെ ഇവിടെയും നാറ്റിക്കും കുരിശ്...അഗ്നി മനസ്സിൽ പറഞ്ഞു...
രാമേട്ടാ എന്നിട്ട് അവൾ.. അവളെവിടെ..
ദേ ഞാൻ അവിടെ ഇരുത്തിയിട്ടുണ്ട്... നല്ല തങ്കപ്പെട്ടകൊച്ച്... ഒരു ജാടയും ഇല്ല.. സാറിന്റെ ഭാഗ്യം...
മ്മ്... പിന്നെ... രാമേട്ടൻ ചെല്ല്..
രാമൻ കോൺസ്റ്റബിൾ സാക്ഷിയെ പുകഴ്ത്തുന്നത് കേട്ടതും അഗ്നിക്ക് ചിരിയാണ് വന്നത്...
അതിന്റെ തനി സ്വഭാവം എനിക്കല്ലേ അറിയൂ അതും മനസ്സിൽ പറഞ്ഞു പുറത്തേക്ക് നടന്നു... അന്നേരമാണ് അവിടത്തെ കോൺസ്റ്റബിളുമാരും വനിതാ കോൺസറ്റബിളുമാരുമൊത്തു പല പോസിൽ സെൽഫി എടുക്കുന്ന സാക്ഷിയെ അഗ്നി കാണുന്നത്.. ഒരു പോലീസ് കാരന്റെ തൊപ്പി സാക്ഷിയുടെ തലയിലാണ്....
ദേ ചേച്ചി ഇങ്ങോട്ട് നോക്ക്... നേരെ നോക്ക് ചേച്ചി.... അവസാനം ഫോട്ടോ നന്നാട്ടില്ലെങ്കിൽ എന്നെ പറയരുത് കേട്ടോ....ആ... അങ്ങനെ...ഒന്ന് ചിരിക്ക് മീശക്കാരൻ ചേട്ടാ..... ചേട്ടാ ആ വയറു ഫ്രീയായി വിട്ടോ കുഴപ്പം ഇല്ല...സാക്ഷി ഓരോരുത്തരോടും ഓരോന്ന് പറയുവാണ്...
മതി മോളെ ..
സാർ കണ്ടാൽ വഴക്ക് പറയും.. ഒരു മധ്യ വയസ്കൻ സാക്ഷിയെ നോക്കി പറഞ്ഞു....
നിങ്ങളുടെ സാറിനോട് പോവാൻ പറ... അങ്ങേരെ എനിക്ക് പുല്ലാണ് പുല്ല്..
ഇതൊക്കെ കേട്ട് കൊണ്ടാണ് അഗ്നി അങ്ങോട്ട് വന്നത്...
സ്റ്റോപ്പിറ്റ്....എന്തായിത് ചന്തയോ...നിങ്ങൾക്കൊന്നും ഒരു ജോലിയും ഇല്ലേ..
അഗ്നിയുടെ ശബ്ദം ഉയർന്നു..
അഗ്നിയെ കണ്ടതും എല്ലാവരും പേടിയോടെ സല്യൂട്ട് ചെയ്തു.... പലരും പേടിയോടെ നിന്നു..
നിങ്ങൾ പേടിക്കണ്ടന്നെ.. ചുമ്മാ...
സാക്ഷി പതുക്കെ പറഞ്ഞത് ആണേലും അഗ്നി ശരിക്കും കേട്ടു..
നീയെന്താ ഇവിടെ...
അത് പിന്നെ എനിക്ക് ഒരു പരാതി ഉണ്ടായിരുന്നു...
പരാതി ഉണ്ടേൽ എഴുതികൊടുത്തിട്ട് പോവാം അല്ലാതെ ഇവിടെ ഫോട്ടോ ഷൂട്ട് നടത്തുകയല്ല വേണ്ടത്...
അത് കേട്ടതും സാക്ഷി മുഖംകോട്ടി..
എനിക്ക് റിട്ടൻ കംപ്ലയിന്റ് അല്ല കൊടുക്കാനുള്ളത് ഓറൽ കംപ്ലയിന്റ് ആണ് അതും എ സി പി സാറിനോട് നേരിട്ട് പറയണം...
കൂടുതൽ പറഞ്ഞാൽ ഇവള് നാറ്റിക്കും എന്നറിയാവുന്ന അഗ്നി അവളെ അകത്തേക്ക് വിളിച്ചു..
മ്മ്... അകത്തേക്ക് വാ...
അതുകേട്ട സാക്ഷിയുടെ മുഖം വിടർന്നു....
പോയി വരാട്ടോ സാക്ഷി അവരോട് പറഞ്ഞു..
ആ തൊപ്പി വാങ്ങിക്കെടോ സാക്ഷിയുടെ തലയിലെ തൊപ്പി കണ്ട് അഗ്നി ഒരു പോലീസുകാരനോട് പറഞ്ഞു..
അത് കേട്ട സാക്ഷി തൊപ്പി ഊരി അയാൾക്ക് നേരെ നീട്ടി...
ചുമ്മാ ശോ ആന്നെ ചേട്ടാ .... നിങ്ങൾ മൈൻഡ് ചെയ്യണ്ട...പിന്നെ എന്റെ നമ്പർ നോട് ചെയ്തിട്ടുണ്ടല്ലോ.. ഫ്രീ ആവുമ്പോൾ അതിലേക്ക് ഒരു ഹായ് അയച്ചാൽ മതി ഞാൻ ഫോട്ടോസ് സെൻറ് ചെയ്തേക്കാം.... എന്നിട്ട് ചേട്ടൻ ബാക്കി ഉള്ളോർക്ക് സെൻറ് ചെയ്താൽ മതി...
സാക്ഷി...അഗ്നി കടുപ്പിച്ഛ് വിളിപ്പിച്ചു..
പോട്ടെ ചേട്ടാ... ആളുടെ മൂഡ് അത്ര ശരിയല്ലെന്ന് തോന്നുന്നു..
അതും പറഞ്ഞു സാക്ഷി അഗ്നിക്ക് പിന്നാലെ വെച്ച് പിടിച്ചു..
അഗ്നിയുടെ കാബിനിൽ എത്തിയ അഗ്നി സാക്ഷിയെ കടുപ്പിച്ചു നോക്കി അവന്റെ ചെയറിൽ വന്നിരുന്നു..
ഇരിക്കാവോ..
മ്മ്... അഗ്നി അമർത്തി മൂളി..
താങ്ക്സ്...
അതും പറഞ്ഞു സാക്ഷി അവനു മുന്നിലുള്ള ചെയറിൽ ഇരുന്നു...
എന്താണ് നിന്റെ പ്രശ്നം..അഗ്നി അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു...
യൂ ലൂക്സ് ഹാൻഡ്‌സം ഇൻ ദിസ് യൂണിഫോം...
അതാണോ ഇപ്പോ നിന്റെ പ്രശ്നം...
ഹേയ് അതല്ല... ഞാൻ ഒരു സത്യം പറഞ്ഞതാ.. ഞാൻ ആദ്യായിട്ടാ യൂണിഫോമിൽ കാണുന്നത്.... പൊളി ലുക്കാണ് മോനെ...ഒരു സെൽഫി എടുത്തോട്ടെ...
സാക്ഷി... ഇത് പോലിസ് സ്റ്റേഷനാണ്...അല്ലാതെ നമ്മുടെ ബെഡ്‌റൂം അല്ല..
പോലീസ് സ്റ്റേഷൻ ആണ്.. ഞാൻ അല്ലെന്ന് പറഞ്ഞില്ലല്ലോ..
ശ്രീ പ്ലീസ്... നീയിപ്പോ പോ.. നമുക്ക് വീട്ടിൽ ചെന്നിട്ട് സംസാരിക്കാം..
അയ്യോ സാർ അപ്പോ എന്റെ പരാതി..
പരാതിയൊക്കെ ഞാൻ അവിടുന്ന് കേട്ടോളാം..നീ ചെല്ല്..
അത് പറ്റില്ല... എന്റെ കെട്ടിയോന്റെ കാര്യത്തിൽ ഒരു തീരുമാനം ആവാതെ ഞാൻ പോവില്ല.. ഒന്നുല്ലേലും അച്ഛനെയും അമ്മയെയും വീട്ടുകാരെയും ഉപേക്ഷിച്ചു അങ്ങേരുടെ കൂടെ ഇറങ്ങി വന്നവളല്ലേ ഈ ഞാൻ.. ആ ബോധം അങ്ങേർക്ക് വേണ്ടേ... രണ്ടു മൂന്ന് ദിവസമായിട്ട് എന്റെ കണ്ണിൽ പെടാതെ മുങ്ങി നടക്കുവാ കക്ഷി.. രാവിലെ ഞാൻ ഉണരുന്നതിന് മുന്നേ പോവും രാത്രി ഞാൻ ഉറങ്ങി കഴിഞ്ഞേ തിരിച്ചു വരു.. ഇതാണ് സാർ അവസ്ഥ... ഒന്നുല്ലേലും എനിക്ക് കെയർ വേണ്ട സമയം അല്ലെ ഇത്....ആ എന്നെ ഒന്ന് പുറത്തൊക്കെ കൊണ്ട് പോയി ഒന്ന് സന്തോഷിപ്പിക്കുന്നതിനു പകരം ഇങ്ങനെ ചെയ്യാ വേണ്ടത്... ഇത് വളരെ മോശമല്ലേ സാർ... സാർ തന്നെ പറ...
എന്റെ പൊന്ന് ശ്രീ ഇന്ന് ഞാൻ നേരത്തെ വന്നോളാം.. എന്നിട്ട് നമുക്ക് പുറത്തൊക്കെ പോവാം....
പറ്റില്ല സാറെ..
പ്ലീസ് ശ്രീ ... നല്ല കുട്ടിയല്ലേ... ഉറപ്പായും ഞാൻ നേരത്തെ വരും...
പറ്റിക്കുമോ..
നീയാണേ... പറ്റിക്കില്ല...
എന്റെ തല പൊട്ടി തെറിച്ചോട്ടെന്നല്ലേ..അത് വേണ്ട..
ശരി എന്റെ അമ്മയാണെ ഞാൻ നേരത്തെ വരാം നീ റെഡിയായി നിന്നോ.. ഇപ്പോ എന്റെ പൊന്ന് മോള് ചെല്ല് എനിക്ക് ഡിജിപിയെ മീറ്റ് ചെയ്യാനുള്ളതാ...
ശരി ഞാനിപ്പോ പോവാം പറ്റിച്ചാലുണ്ടല്ലോ ഞാൻ ഇനി ഒരു തവണ കൂടി വരും... കേട്ടല്ലോ..
ഓ...നീ ഇപ്പോ ചെല്ല്..
ഹും... ഡെവിൾ... അതും പറഞ്ഞു അവൾ എഴുന്നേറ്റു..
അതേ ഇനി കൂടുതൽ നേരം അവിടെ ചുറ്റികറങ്ങേണ്ട... അവർക്കൊക്കെ ഡ്യൂട്ടി ഉള്ളതാ..
ഓ.. ശരി സാറെ.. രാത്രി കാണിച്ചു താരാടാ ദുഷ്ടാ..ഹും.. മുഖം കോട്ടികൊണ്ട് സാക്ഷി അവിടുന്ന് ഇറങ്ങിയതും അഗ്നിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു....
*************
അങ്ങനെ അഗ്നി വാക്ക് പാലിച്ചു...അന്ന് നേരത്തെ വന്നു സാക്ഷിയെയും കൊണ്ടു് പുറത്തേക്ക് പോയി...
എന്റെ പൊന്ന് ശ്രീ ഒന്ന് പതുക്കെ കഴിക്ക് ആരും ഇതെടുത്തു കൊണ്ട് പോവാനൊന്നും പോണില്ല.. ഇത് മുഴുവനും നിനക്കാ....
നിങ്ങൾക്കതു പറയാം.. നിങ്ങളുടെ ഉണക്ക കഞ്ഞിയും ചമ്മന്തിയും കഴിച്ചു എനിക്ക് മടുത്തു... ഇന്നാ വായിക്ക് രുചിയായി വല്ലതും കഴിക്കുന്നത്...നിങ്ങൾക്ക് ആ കഞ്ഞിക്കു പകരം വല്ല ഫ്രൈഡ് റൈസോ അല്ലെങ്കിൽ ബിരിയാണിയോ അല്ലെങ്കിൽ വല്ല നൂൽപുട്ടോ ഉണ്ടാക്കി വെച്ചിട്ട് പോന്നാൽ പോരായിരുന്നോ...
ആണോ.. എങ്കിൽ നാളെതൊട്ട് അതും കാണില്ല ...നിനക്ക് വേണമെങ്കിൽ നീ തന്നെ ഉണ്ടാക്കി കഴിച്ചോണം...
അയ്യോ അങ്ങനെയുള്ള കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ ... എന്റെ കഞ്ഞി കുടി മുട്ടിക്കല്ലേ എന്റെ പൊന്ന് ഡെവിളെ...കഞ്ഞി എങ്കിൽ കഞ്ഞി... അല്ലേലും നിങ്ങൾ എന്തുണ്ടാക്കിയാലും ഒരു പ്രത്യേക ടേസ്റ്റ് ആണ്...
മോളെ സാക്ഷി ഓന്ത് നിന്നെക്കാൾ എത്രയോ ബേധമാണ്...
ആണല്ലേ....
പിന്നല്ലാതെ...
അല്ല ഡെവിളെ ഫുഡ് കഴിച്ചിട്ട് എന്താ പരിപാടി.. എന്തോ ഒരു സർപ്രൈസ് ഉണ്ടെന്ന് എനിക്ക് അറിയാം എന്താ അത്... നൈറ്റ് റൈഡ് ആണോ...പറ പറ
അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ മോളെ
അതിന് ഇത് അപ്പം അല്ലല്ലോ മോനെ ഫ്രൈഡ് റൈസല്ലേ എങ്കിൽ കുഴി ഒക്കെ എണ്ണാം..
നീ വാജകമടിക്കാതെ പെട്ടെന്ന് കഴിക്ക്..വെറുതെ സമയം കളയല്ലേ.. ഇന്ന് എല്ലാം കഴിഞ്ഞു എനിക്ക് ശരിക്കും നിന്നെ ഒന്ന് സ്നേഹിക്കാനുള്ളതാ.. കുറേ നാളായില്ലേ ശരീരം ഒക്കെയും ഒന്നനങ്ങിയിട്ട് ...
അയ്യടാ അതിന് ഒരു കുറവും ഇല്ലല്ലോ... നടന്നത് തന്നെ.... മോന് നോക്കി ഇരുന്നോ...
ഓ... ഞാൻ എടുത്തോളാം..
അങ്ങനെ രണ്ടു പേരും സംസാരിക്കുന്നതിനിടയിലാണ് കാർത്തിക് അവരുടെ അരികിലേക്ക് വരുന്നത്....
ഇരുവരുടെയും അനുവാദംപോലും ചോദിക്കാതെ അവിടെ ഉണ്ടായിരുന്ന കസേര നീക്കി അവൻ ഇരിക്കുന്നത് കണ്ടപ്പോൾ അഗ്നിക്ക് അതത്ര ഇഷ്ടപ്പെട്ടില്ല..
മ്മ്.. ആരാ..മനസിലായില്ല..
അഗ്നി കാർത്തിക്കിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു..
എന്നെ അറിയില്ല..
അറിയാൻ ഇയാൾ സിനിമാ നടൻ വല്ലതും ആണോ... പക്ഷെ റിലീസ് ചെയ്ത പടത്തിൽ ഒന്നും ഞാൻ ഇയാളെ കണ്ടിട്ടില്ല.. സാക്ഷി കഴിപ്പ് നിർത്തിക്കൊണ്ട് പറഞ്ഞു..
ഞാൻ കാർത്തിക്...ഇപ്പോ മനസ്സിലായോ..
മ്ച്ചും... സാക്ഷിക്ക് പെട്ടെന്ന് കത്തിയില്ല അതുകൊണ്ട് അവൾ ചുമൽ കൂച്ചി..പക്ഷെ അഗ്നിക്ക് ആ പേര് കേട്ടപ്പോൾ പെട്ടെന്ന് ആളെ മനസിലായി..
എന്റെ ഈ costume കണ്ടിട്ടും തനിക്ക് എന്നെ മനസിലായില്ല..സാക്ഷിയോടായിരുന്നു ആ ചോദ്യം..
സർഫ് എക്സലിന്റെ പരസ്യത്തിൽ അഭിനയിക്കാൻ പോകുവാണെന്ന് costume കണ്ടപ്പോൾ മനസിലായി..
സാക്ഷി ആളൊരു ഫണ്ണി ക്യാരക്ടർ ആണല്ലേ... എനിവെ എനിക്ക് ഇഷ്ടായി...അഗ്നിയെ ഇടം കണ്ണിട്ട് നോക്കികൊണ്ട് കാർത്തിക് പറഞ്ഞപ്പോൾ അഗ്നിക്ക് അത് തീരെ ബോധിച്ചില്ല..
എനിക്ക് സാക്ഷിയെ നേരത്തെ അറിയാം... ഒരുപാട് കാലമായിട്ട് ഞാൻ സാക്ഷിയുടെ പിറകെ തന്നെയുണ്ടായിരിന്നു..
എന്റെ പിറകെയോ?? അതെന്തിനാ...
എന്തിനാണെന്ന് ചോദിച്ചാൽ അറിയില്ല.. സാക്ഷിയുടെ നിഴൽപോലെ നടന്നിട്ടും സാക്ഷി എന്നെയോ എന്റെ സ്നേഹത്തെയോ തിരിച്ചറിഞ്ഞില്ല എന്ന് വേണം പറയാൻ ... പക്ഷെ സാക്ഷിയുടെ അച്ഛൻ എനിക്ക് വാക്ക് തന്നിരുന്നുട്ടോ സാക്ഷി എനിക്കുള്ളതാണെന്ന് പറഞ്ഞു...പക്ഷെ സാക്ഷി... അത്രയും പറഞ്ഞു കാർത്തിക് നിർത്തി..
അത്രയും കേട്ടപ്പോഴാണ് സാക്ഷിക്ക് ആളെ മനസിലായത്...... അവൾ അഗ്നിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ കാർത്തിക്കിനെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്നു മനസിലാക്കിയ സാക്ഷി വാഷ് ചെയ്ത് വരാം എന്നും പറഞ്ഞു മെല്ലെ അവിടുന്ന് വാഷ് ഏരിയയിലേക്ക് എസ്‌കേപ്പ് ആയി.
സാക്ഷി പോയ വഴിയേ വല്ലാത്ത ഭാവത്തിൽ നോക്കുന്ന കാർത്തിക്കിന്റെ പ്രവർത്തി കണ്ട് അഗ്നി ടേബിലേക്ക് അഞ്ഞിടിച്ചു...ശബ്ദം കേട്ട് കാർത്തിക് നോട്ടം പിൻവലിച്ചു...
എന്താണ് ഈ വരവിന്റെ ഉദ്ദേശം...അഗ്നി കാർത്തിക്കിന് നേരെ പുച്ഛത്തോടെ നോട്ടം പായിച്ചുകൊണ്ട് ചോദിച്ചു.
ഉദ്ദേശം ഒന്നേയുള്ളു നീ തട്ടിയെടുത്ത അവളെ തിരിച്ചു പിടിക്കണം...വെരി സിമ്പിൾ..
അതിന് മറുപടിയായി അഗ്നി ഒരു ചിരിയാണ് സമ്മാനിച്ചത്...
അത് ബുദ്ധിമുട്ടാണല്ലോ കാർത്തിക്..
അവൾ ഇന്നെന്റെ ഭാര്യ ആണ്...
അതെനിക്ക് കുഴപ്പമില്ല.. അവളെന്നെ ഒരുപാട് മോഹിപ്പിച്ചിട്ടുണ്ട്... ഒരുപാട്.. ഇന്നും മോഹിപ്പിക്കുകയാ..
അവളുടെ സൗന്ദര്യം അതെന്നെ പല തവണ മത്തു പിടിപ്പിച്ചിട്ടുണ്ട്... മറ്റൊരു പെണ്ണിലും കാണാത്ത എന്തോ ഒന്ന്... അത് അവളിലേക്ക് എന്നെ കൂടുതൽ ആകർഷിപ്പിക്കുവാ....ഒരുനാൾ അവളെനിക്ക് സ്വന്തമാവും എന്ന് കരുതി കാത്തിരുന്നു.. പക്ഷെ നീ.. നീ അവളെ എന്നിൽ നിന്നും തട്ടിയെടുത്തു.
സാക്ഷിയെ കുറിച്ച് അവനിൽ നിന്നും കേട്ട വാക്കുകൾ അഗ്നിയെ ശരിക്കും ദേഷ്യം പിടിപ്പിച്ചു..
ഡോ..നാലു വർഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്.. നാണം ഇല്ലല്ലോ അന്യന്റെ മുതൽ ആഗ്രഹിക്കാൻ...
നാലു വർഷം ആയാലെന്താ നീ അവളെ അധികമൊന്നും തൊട്ടിട്ടുണ്ടാവില്ല എന്നെനിക്ക് നന്നായിട്ട് അറിയാം.. അവൾക്കേ അധികമൊന്നും ഉടച്ചിലൊന്നും പറ്റിയതായി എനിക്ക് തോന്നിയിട്ടില്ല.... ഇനിയിപ്പോ അവളെ എനിക്ക് സ്വന്തമാക്കാൻ പറ്റിയില്ല എന്നിരിക്കട്ടെ... പക്ഷെ ഒരൊറ്റ രാത്രിക്കാണെങ്കിലും അവളെ ഞാൻ എന്റെ കിടപ്പു മുറിയിൽ എത്തിച്ചിരിക്കും... അതെന്റെ വാശിയാണ്...
കാർത്തിക് അത് പറഞ്ഞു തീരുന്നതിനു മുൻപേ അഗ്നിയുടെ ചവിട്ടേറ്റ് കാർത്തിക് നിലംപതിച്ചിരുന്നു..
ഇരുവരും തമ്മിൽ അവിടെ വെച്ച് കയ്യേറ്റം നടന്നതും സാക്ഷിയും ബാക്കി ഉള്ളവരും കൂടി ഇരുവരെയും പിടിച്ചു വെച്ചു.. അഗ്നി കാർത്തിക്കിനിട്ട് നന്നായിട്ട് പൊട്ടിക്കുകയും ചെയ്തു....അത് കാർത്തിക്കിന്റെ പക ഇരട്ടിച്ചു..അഗ്നിക്ക് നേരെ കത്തുന്ന നോട്ടം സമ്മാനിച്ചു കാർത്തിക്ക് ദേഷ്യത്തോടെ പോയപ്പോൾ അഗ്നിയും സാക്ഷിയുടെ കയ്യും പിടിച്ചു അവിടുന്ന് ദൃതിയിൽ ഇറങ്ങി...
സാക്ഷിയെയും ബൈക്കിന്റെ പിറകിൽ കയറ്റി അഗ്നി എങ്ങോട്ടെന്നില്ലാതെ ചീറിപ്പായുകയാണ്.. അവന്റെ അന്നേരത്തെ മുഖഭാവം കണ്ട് സാക്ഷി ഒന്നും മിണ്ടാതെ കണ്ണടച്ച് ബൈക്കിൽ മുറുകെ പിടിച്ചിരുന്നു....ഏറെ നേരത്തെ യാത്രയ്ക്കൊടുവിൽ അഗ്നിയുടെ ബുള്ളറ്റ് ഒരു പുഴയോരത്തു നിർത്തിയപ്പോഴാണ് സാക്ഷിക്ക് ശ്വാസം നേരെ വീണത്...വണ്ടിയിൽ നിന്നും ഇറങ്ങിയ സാക്ഷി അഗ്നിയെ കടുപ്പിച്ചു നോക്കി.....
അഗ്നി ഒന്നും മിണ്ടിയില്ല.
നിങ്ങൾക്കെന്താ ഭ്രാന്താണോ മനുഷ്യന്റെ നല്ല ജീവനങ്ങു പോയി...ചാവാൻ ഇറങ്ങിയതാ..ഇതിനു മാത്രം ദേഷ്യപ്പെടാൻ ഇപ്പൊ എന്താ ഉണ്ടായേ... ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് അടിയുണ്ടാക്കുക ബൈക്കിലൂടെ മരണപാച്ചിൽ നടത്തുക... സാക്ഷി അഗ്നിയെ ഒരുപാട് കുറ്റപ്പെടുത്തി... ഒടുവിൽ സഹികെട്ട അഗ്നി അവളെ ചേർത്ത് പിടിച്ചു അവളുടെ അധരങ്ങൾ അവന്റെതാക്കി അവന്റെ ദേഷ്യവും സങ്കടവും തീരും വരെ നുകർന്നു... ഒടുവിൽ അവളുടെ ചുണ്ടിൽ നിന്നും ചോര പൊടിഞ്ഞതും അവളുടെ ശ്വാസം വിലങ്ങുമെന്ന് തോന്നിയതും അഗ്നി അവളുടെ ചുണ്ടുകൾ മോജിപ്പിച്ചു.... ഒരു കിതപ്പോടെ സാക്ഷി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..... അന്നേരം ഇരുവരെയും നനയിപ്പിച്ചുകൊണ്ട് ഒരു ചാറ്റൽ മഴ പെയ്തിറങ്ങി....
സോറി.. സോറിയെടി... അവൻ നിന്നെ കുറിച് എന്തൊക്കെയോ പറഞ്ഞപ്പോൾ ഞാൻ അറിയാതെ.. എന്റെ നിയന്ത്രണം വിട്ടുപോയി...അതും പറഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ടമർത്തി..... അവളെ പൊതിഞ്ഞു പിടിച്ചു...മഴ ഒന്നുകൂടി ശക്തിയാർജിച്ചു പെയ്യാൻ തുടങ്ങി... ആ മഴയിൽ ഇരുവരും ഏറെ നേരം കെട്ടിപ്പുണർന്നു നിന്നു... ഇരുവരുടെയും അധരങ്ങൾ വീണ്ടും അതിന്റെ ഇണയെ കണ്ടെത്തി.... ദീർഘനേരം നീണ്ടു നിന്ന ചുംബനം.... ചുംബനത്തിന്റെ ലഹരിയിൽ അവർ ചുറ്റുമുള്ളതൊക്കെ വിസ്മരിച്ചു പോയി.... അഗ്നിയുടെ കൈകൾ അവളിൽ അലഞ്ഞു നടന്നു...ശരീരം നനഞ്ഞു കുതിരുമ്പോഴും ആ ചുംബനചൂടിൽ ഇരുവരുടെയും ശരീരം ചൂട് പിടിക്കാൻ തുടങ്ങി.... പരസ്പരം അകന്നു മാറാനാവാതെ ഇരുവരും ഏറെ നേരം അങ്ങനെ നിന്നുപോയി.... ഏറെ നേരത്തിനു ശേഷം മഴയിൽ നനഞ്ഞു കുതിർന്നു നിൽക്കുന്ന സാക്ഷി
തണുത്തു വിറയ്ക്കുന്നത് കണ്ടതും അഗ്നി അവളിൽ നിന്നും അകന്നു മാറി അവളെയുംകൊണ്ട് അവിടുന്ന് യാത്ര തിരിച്ചു....ആ മഴയുള്ള രാത്രിയിൽ അഗ്നി അവളിൽ വീണ്ടും അലിഞ്ഞു ചേർന്നു അവരുടെ പ്രണയത്തിനും കാമത്തിനും സാക്ഷ്യം വഹിച്ചു അപ്പോഴും പുറത്തു ശക്തിയോടെ മഴ പെയ്യുന്നുണ്ടായിരുന്നു.........കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]