മഞ്ഞുപോലെ: ഭാഗം 2

മഞ്ഞുപോലെ: ഭാഗം 2
[ad_1]

രചന: മാളൂട്ടി

"നൈസ് ഗേൾ...."അവൾ പോയ വഴിയേ നോക്കി അവൻ ഒരു ചിരിയോടെ പറഞ്ഞു....കോട്ട് ഒന്നുകൂടെ മുറുകെ പിടിച്ചു തന്റെ വണ്ടിയും നോക്കി നിന്നു....


***

"ആദ്യമായിട്ടാണോ തന്നെ ഒരിടത്തു...."

ഡ്രൈവിങ്ങിനിടെ അയാൾ പുറത്ത് നോക്കി കാഴ്ചകൾ ആസ്വദിക്കുന്നവളോട് ചോദിച്ചു...

"അതെ....ചേട്ടൻ ഇവിടെ വന്നിട്ട് കുറെ ആയോ...."

"കുറച്ചായി ഒരു 7,8വർഷമായി... എന്റെ വൈഫ്‌ ഇവിടെ ഡോക്ടർ ആണ്... ആളുടെ ഒപ്പം വന്നതാ പിന്നെ ഇവിടെ ജോലിക്കായി ഏജൻസിൽ കേറിയതാ.... ശെരിക്കും ഞാൻ  ഈ ജോലി ഒത്തിരി ആസ്വദിക്കുന്നുണ്ട്....ഒരുപാട് കുട്ടികളെ പരിചയപ്പെടാം ആദ്യമായി വരുന്ന അവർക്ക് എന്നാൽ കഴിയുന്ന സഹയങ്ങൾ ചെയ്തുകൊടുക്കലോ....."

"മ്മ്.... ചേട്ടന്റെ കുട്ടികളോ... "

"ഇവിടെ തന്നെ പഠിക്കുവാ.... രണ്ടുപേരാണ് ഉള്ളത് ഡെൽനയും ഡിയോനും...."

ചെറുതായി ഒന്നു മൂളി... പുറത്തേക്ക് നോക്കിയിരുന്നു....പുതിയ സ്ഥലം പുതിയ വ്യക്തികൾ എങനെ തുടങ്ങണം... തനിക്കു അവരുമായി പൊരുത്തപ്പെടാൻ ആകുമോ... അമ്മയുടെയും അച്ഛന്റെയും സഹായം ഇല്ലാതെ താൻ എങനെ ഒറ്റക്ക്.... പലവിധം ചിന്തകൾ അവളുടെ മനസ്സിൽ നിറഞ്ഞു....

"ദിയ ഇതാണ് ഇനി മോൾ ജീവിക്കണ്ട സ്ഥലം... "അയാൾ പറഞ്ഞതും അവൾ പുറത്തോട്ട് നോക്കി...

ബെർലിൻ ജർമിനിയുടെ കാപിറ്റൽ... ഒത്തിരി പേർ വരാൻ ആഗ്രഹിക്കുന്ന സ്ഥലം...പഠിക്കാനും ജോലിചെയ്യാനും ഇതിലും നല്ലയൊരു സ്ഥലം ഇല്ല...

കാർ ഒരു അപാർട്മെന്റിനു മുന്നിൽ നിർത്തി... ഡോർ തുറന്നു യന്ത്രികമായി അവൾ ഇറങ്ങി.... ഹാൻഡ്‌ബാഗും മറ്റൊരു ട്രോളിയും എടുത്തു അവൾ അയാളുടെ ഒപ്പം നടന്നു....അയാൾ ഡോർ കോട്ടിയതും രണ്ടുപേർ ഇറങ്ങി വന്നു...

"ഇത് എന്റെ കാർഡ് ആണ്... എന്ത്‌ ബുദ്ധിമുട്ടുണ്ടായാലും വിളിക്കാം.. മടികാണിക്കരുത്....."അവൾക്കു വിസിറ്റിംഗ് കാർഡും കൊടുത്ത് അയാൾ അവിടുന്ന് പോയി...

ആ രണ്ടുപേർ അവളെ ഉള്ളിലേക്ക് കുട്ടികൊണ്ടുപോയി....

"ഹായ്‌... ഞാൻ എഡ്വിൻ... ഇത് അലിഷ.... ഇനി ഒരാളും കൂടി വരാൻ ഉണ്ട് എബി.... നമ്മൾ ഇത്രെയും പേരെ ഇവിടെ താമസിക്കുന്നെ...."എഡ്വിൻ പറഞ്ഞു....

അവൾ രണ്ടുപേർക്കും കൈക്കൊടുത്തു....

"ദാ അതാണ് റൂം അവിടെ ഞാൻ കൂടെ ഉണ്ടേ... താൻ പോയി ഫ്രഷ് ആയി വാ... ഞങ്ങൾ എന്തെങ്കിലും ഉണ്ടാക്കി വെക്കാം...."അലിഷ ദിയയെ റൂമിലേക്ക് പറഞ്ഞു വിട്ടു....

"പാവം കുട്ടി ആണെന്ന് തോന്നുവല്ലേ എഡ്ഡു..."ദിയ പോവുന്നത് നോക്കി അലിഷ പറഞ്ഞു....

"ആർക്കറിയാം... എങനെ പാവമാണെന്നു വിചാരിച്ചാൽ ഒരാളെ നീയും.... ഇപ്പൊ കണ്ടില്ലേ തനി സ്വാഭാവം..."എഡ്ഡു അവളെ ഇരുകണ്ണിട്ടു നോക്കി പറഞ്ഞു....

"പോടാ...."അലിഷ അവന്റെ മുതുകിനിട്ട് കൊടുത്തു....

"ഇങ്ങനെ നിന്നാൽ എങ്ങനാ ഭവതി....വരൂ... നമ്മുക്ക് കോഫിയും മാഗിയും തയാറാക്കണ്ടേ...."

"ഇന്നും മാഗിയോ ഞാൻ കഴിച്ചു മടുത്തു... വന്ന കൊച്ചിനെ അധ്യാദിവസം മാഗി കൊടുത്ത് വെറുപ്പിക്കണോ..."

"വേണ്ടേ... വേണ്ടങ്കിൽ വേണ്ട... നമ്മുക്ക് കോഫി റെഡി ആക്കാം... "

അലിഷ അവന്റെ തോളിൽ കയ്യിട്ട് അവനുമായി കിച്ചണിലേക്ക് പോയി....


***

തന്റെ പേര് എഴുതിയിരിക്കുന്നത് ഫ്ലാറ്റിൽ റോഷൻ കയറി... ഫ്ലാറ്റ് ആയിരുന്നതിനാൽ അവന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല... ആകെ ഒരു റൂം കിച്ചൻ ഹാൾ ബാത്രൂം അത്രയേ ഉണ്ടായിരുന്നുള്ളു.... അവനു കഴിക്കാൻ വേണ്ട സാധങ്ങൾ ഏജന്റ് കൊടുത്തിരുന്നതിനാൽ പട്ടിണി ആവേണ്ടി വന്നില്ല.....

ബാഗ് എല്ലാം ഹാളിൽ വെച്ച് ഇട്ടിരുന്ന കല്ലേറ് ഊരി മാറ്റി ഹീറ്റർ ഓണാക്കി കവർ പൊട്ടിച്ചു അതിൽ നിന്നു ഒരു ബർഗറും കോളയും എടുത്തു സോഫയിൽ വന്നിരുന്ന് ഫോട്ടോ എടുത്തു ഫ്രണ്ട്സിനു സെന്റ് ചെയ്തു....


**

"നീ ഇപ്പോഴെങ്കിലും എത്തിയല്ലോ.... എന്തായി സാധനം കിട്ടിയോ..."എഡ്വിൻ പുറത്ത് പോയി വന്ന എബിയോട് ചോദിച്ചു...

"പിന്നല്ലാതെ ഈ എബി പറഞ്ഞാൽ പറഞ്ഞതാ..ഇവിടെ പുതിയ കക്ഷി...."കയ്യിലെ കവർ എഡ്വിനു കൊടുത്തു ചോദിച്ചു...

"ഇപ്പോ വരും ഫ്രഷ് ആവാൻ പറഞ്ഞു വിട്ടേക്കുവാ...."അലിഷ..

അവർ മൂന്നുപേരും ചേർന്ന് ദിയ വരുമ്പോഴേക്കും കഴിക്കാൻ ഉള്ളതെല്ലാം നിരത്തി വെച്ചു.....അപ്പോഴേക്കും ദിയ ഫ്രഷ് ആയി എത്തിയിരുന്നു....ടേബിളിൽ നല്ല ഒന്നാന്തരം ദോശയും ചമ്മന്തിയും ഇരിക്കുന്നത് കണ്ട് അവൾ അതിശയിച്ചുപോയി.....

"ഇതൊക്കെ എവിടുന്നാ...."കണ്ണുകൾ വിടർത്തി സംശയത്തോടെ ചോദിക്കുന്നവളെ കള്ള ചിരിയാലേ മൂവരും നോക്കി നിന്നു...

"ഒന്നുവില്ലേലും നീ വരുന്നതിനു ഒരു മൂന്നു നാലു മാസം മുന്നേ വന്നതല്ലേ... അപ്പൊ കണ്ട് പിടിച്ചു...."എബി

"പരിചയപെടുത്താൻ മറന്നു ഞാൻ എബി... ഇവരുടെ എബിച്ചൻ...കുട്ടി എന്നെ എബിച്ചൻ എന്ന് വിളിച്ചോ...."

"എടൊ വിശക്കുന്നില്ലേ ഇരിക്ക് ഞാൻ എടുത്തു തരാം.... "അലിഷ പാത്രത്തിൽ അവൾക്കു എല്ലാം എടുത്തു കൊടുത്തു ഒപ്പം നല്ല ചൂട് കോഫിയും.... അവളുടെ ക്ഷിണം മാറാൻ അതുതന്നെ ധാരാളം ആയിരുന്നു....ക്ഷിണം മാറിയത് വീട്ടിൽ നിന്നും കൊണ്ടുവന്ന ബാഗ് ഓരോന്നായി തുറന്നു....

അതിൽ  വീട്ടിൽ നിന്നും അമ്മ തന്നു വിട്ട പലഹാരം പൊതി അവൾ അഴിച്ചു.... അരിയുണ്ടയും മിച്ചറും കായവറുത്തതും കണ്ട് എബിയും എഡ്വിനും ആർത്തിയോടെ ഓരോന്നും എടുത്തു....

"എല്ലാം ഇപ്പോ തീർത്താൽ പിന്നെ എന്ത്‌ ചെയ്യാനാ.... മര്യതക്ക് അതൊക്കെ എടുത്തു വെച്ചേ...."അലിഷ പറഞ്ഞു...

"അല്ലി അമ്മായി വന്നു...."എബി എഡ്വിന് കേൾക്കാൻ പാകത്തിന് പറഞ്ഞു.... അലിഷ അവനെ കണ്ണുരുട്ടി പേടിപ്പിച്ചു....


***


രാവിലെ അവർ മുന്നാളും ഇറങ്ങി.... ദിയക്ക് രണ്ടു ദിവസം കഴിഞ്ഞേ ക്ലാസ്സ്‌ തുടങ്ങുകയുള്ളു.... അവർ ഉണ്ടാക്കി വെച്ച മാഗി കഴിച്ചു കുറച്ചു നേരം ഫോണിൽ നോക്കി ഇരുന്നു.... ബോർ അടിച്ചപ്പോൾ അവൾ വാതിൽ പൂട്ടി പുറത്തേക്ക് ഇറങ്ങി....എങ്ങോട്ട് പോകണം എന്ന് നിശ്ചയമില്ലാത്തതിനാൽ മുന്നോട്ട് നടന്നു....phone എടുത്തു വീട്ടിലേക്ക് വിളിച്ചു... ഓരോ വിശേഷങ്ങൾ പങ്കുവെച്ചു....വീണ്ടും മുന്നോട്ട് നടന്നതും ഒരു restaurant  അങ്ങോട്ട് പോയി.... വെയ്റ്ററെ കാണാത്തത്കൊണ്ട് പുറത്തേക്ക് നോക്കി വെറുതെ ഇരുന്നു.... മഞ്ഞ് പെയ്യുന്നത് വീഡിയോ എടുത്തു അമ്മക്ക് അയച്ചുകൊടുത്തു.... Miss you എന്ന് മെസ്സേജ് ഇട്ടു....

"ഹായ്‌ ദിയ....."
തലയുയർത്തി നോക്കിയതും കണ്ടു ചിരിയാലേ തന്റെ അടുത്തേക്ക് നടന്നു വരുന്നവനെ.....

"റോഷൻ..... എന്താ ഇവിടെ.... "

"സാധാരണ എല്ലാവരും വരുന്നത് എന്തിനാ അതിനു തന്നെ 😌.... "അവൾക്ക് മുന്നിലെ ചെയറിൽ അവൻ ഇരുന്നു....

"അതല്ല.... താനും ഇവിടെ തന്നെ ആണോ താമസിക്കുന്നത് ഇന്ന് ചോദിച്ചതാ...."

"അതേടോ.... ആരോടാ ചാറ്റിങ് ബോയ്ഫ്രണ്ട് ആണോ.... "

"ഏയ്യ്... അമ്മ.... "

"താൻ എന്തെങ്കിലും ഓർഡർ ചെയ്തോ.... "

"ഇല്ല വൈറ്റെർ വന്നില്ലായിരുന്നു...... "

അവൻ രണ്ടുപേർക്കും ഉള്ളതാ ഓർഡർ ചെയ്തു.... നന്നായി വിശന്നതുകാരണം രണ്ടുപേരും  ഫുഡ് കഴിച്ച് എണീറ്റു..പുറത്തേക്ക് ഇറങ്ങി....

"ദിയ തന്റെ നമ്പർ തരുവോ.... എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാനാണ്... "ദിയ അവന്റെ ഫോണിൽ നമ്പർ ഡയൽ ചെയ്തു കൊടുത്തു... കാൾ ചെയ്തു... അവളും നമ്പർ സേവ് ചെയ്തു.....

"റോഷൻ ഒരു ഹെല്പ് ചെയ്യുവോ..."

"എന്താ ദിയ... "

"അതുപിന്നെ എന്നെ ഒന്നു ഫ്ലാറ്റ് വരെ ആക്കുവോ പ്ലീസ്... "

"ഒക്കെ താൻ വാ.... നമ്മുക്ക് എന്തെങ്കിലും ഓക്കെ മിണ്ടി പോവന്നെ.... "

"റോഷ നിന്റെ റൂമിൽ വേറെ ആരെങ്കിലും ഉണ്ടോ... റൂംമേറ്റ് വല്ലതും.... "അവൾ സംശയത്തോടെ ചോദിച്ചു...

"ഇല്ല.... ഞാൻ തന്നെ ആടോ... അതുകൊണ്ട് ഭയങ്കര  മടുപ്പാന്നെ.... എനിക്ക് ആണെങ്കിൽ ഇങ്ങനെ ആരോടേലും മിണ്ടിക്കൊണ്ടിരിക്കണം ഇല്ലെങ്കിൽ  ഒരു സുഖവും ഇല്ലന്നെ...."അവൻ ചുറ്റും വെറുതെ കണ്ണുകൾ പായിച്ചു പറഞ്ഞു...

"അക്കാര്യത്തിൽ ഞാൻ ഭാഗ്യം ചെയ്തതാ... എന്റെ കൂടെ മൂന്നു പേരും കൂടെ ഉണ്ട്.... അതാ ഒരു സമാധാനം...."

"എന്തിനാ പൂവിട്ടു പൂജിക്കാനോ.... താൻ ആരോടേലും മര്യതക്ക് മിണ്ടുവോ... എന്തേലും ചോദിച്ച അതിനു മാത്രം ഉത്തരം... അല്ലെങ്കിലും എറിയാൻ അറിയുന്നവന്റെ കയ്യിൽ വാടി കൊടുക്കില്ലല്ലോ... "

അവൾ മുഖം വീർപ്പിച്ചു...

"അത്ര മിണ്ടപൂച്ച ഒന്നും അല്ല ഞാൻ... എനിക്ക് കംഫർട് ആയി തോന്നുന്നവരോട് മാത്രവേ ഞാൻ സംസാരിക്കു... ഇപ്പൊ തന്നെ കണ്ടില്ലേ ഇയാളോട് മിണ്ടുന്നേ.. അത്രെയേ ഉള്ളൂ... "

"ആണോ... അതു ശെരിയാ താൻ ആദ്യം കണ്ടതിലും മെച്ചപ്പെട്ടു.... "

"റോഷ ഇതാ എന്റെ apartment കേറുന്നോ... "

"ഇല്ല സമയം കിടക്കുവല്ലേ പിന്നെ കേറാം.... അപ്പൊ ശെരി ബൈ... "

"വെയിറ്റ് വെയിറ്റ്... റോഷ.... ഞാൻ ഇപ്പൊ വരവേ.... "

ദിയ വേഗം വാതിൽ തുറന്നു ഉള്ളിലേക്ക് ഓടി.... കയ്യിൽ ഒരു കവരും പിടിച്ചു തിരിച്ചു വരുന്നവളെ റോഷൻ നോക്കി നിന്നു...

"ദാ.... കുറച്ചു ഉണ്ണിഅപ്പവാണ് വീട്ടിന്നു കൊണ്ടുവന്നതാ.... ഒറ്റക്കല്ലേ... ഇത് വെച്ചോ.... "അവന്റെ കയ്യിൽ കവർ വെച്ച് ശാന്തമായി അവൾ പറഞ്ഞു... അവൾക്കു കൈ വീശി അവൾ മുന്നോട്ട് നടന്നു....

അവൻ യാത്ര പറഞ്ഞുപോയതും അവളിൽ ഒരു ചിരി വിരിഞ്ഞു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]

Tags

Share this story